ഫോൺ കട്ടായതും ഫോണിൽ സമയം പതിനൊന്നെ മൂക്കാൽ. അമൃത ഫോൺ വേഗം ടേബിളിലേക്ക് വെച്ചിട്ട്….

Story written by Smitha Reghunath

============

നനയ്ക്കാനുള്ള മുഷിഞ്ഞ് തുണിയുമായ്  അമൃത നന കല്ലിന്റെ അരികിലേക്ക് നടക്കുമ്പൊഴാണ് വീടിന്റെ ഇറയത്ത് ഇരുന്ന് മുറ്റം തൂക്കാനുള്ള ചൂലിന് ഈർക്കിൽ ചീകി കൊണ്ടിരുന്ന സുമതിക്കുട്ടിയമ്മ അകത്തിരുന്ന ഫോണിന്റെ ബെല്ലടി കേൾക്കുന്നത്…

അമൃതേ മോളെ നിന്റെ ഫോണിന്റെ ശബ്ദം കേൾക്കുന്നു….

തുണി ബക്കറ്റിലേക്ക് ഇട്ടിട്ട് നെറ്റിയിൽ കൈയ്യൂ തുടച്ച് അവൾ അവിടെക്ക് നടന്നു. അവൾ അകത്തേക്ക് ചെന്നപ്പഴെക്കും ഫോൺ കട്ടായിരുന്നു …

തിരികെ നടക്കാൻ തുടങ്ങിയതും ഫോൺ വീണ്ടും റീങ്ങ് ചെയ്യാൻ തുടങ്ങി..

ഫോണെടുത്ത് നോക്കുമ്പൊൾ ശരത്തേട്ടന്റെ പെങ്ങൾ ശാലിനിയാണ്, അമൃത കോളെടുത്ത് ..കൊണ്ട്

“ഹലോ ശാലിനി”

“ഹായ് അമൃതേച്ചി “

എന്തുണ്ട് വിശേഷം അമ്മ എന്തിയെ ?.. അവൾ ഫോണിൽ തിരക്കിയതും അമൃത ..

ശാലിനി പ്രേത്യേകിച്ച് വിശേഷം ഒന്നുമില്ല അമ്മ ഉമ്മറത്തുണ്ട്…അമ്മയുടെ കയ്യിൽ കൊടുക്കണോ ശാലിനി ഫോൺ,,

ഓ.. വേണ്ട ചേച്ചി ഞങ്ങള് അങ്ങോട്ട് വരികയാണ്. ഞങ്ങള് ഉച്ചയ്ക്ക് ഊണിന് കാണും അമൃതേച്ചി..ശരത്തേട്ടൻ ഈയാഴ്ച വരുമോ ചേച്ചി.. ഇല്ല ശാലിനി ഏട്ടൻ ഈയാഴ്ച വരില്ല…എങ്കിൽ ശരി ചേച്ചി അമ്മയോട് വിവരം പറഞ്ഞേക്ക്….എന്ന് പറഞ്ഞ് കൊണ്ട് അവൾ ഫോൺ കട്ട് ചെയ്തൂ”

ഫോൺ കട്ടായതും ഫോണിൽ സമയം പതിനൊന്നെ മൂക്കാൽ.അമൃത ഫോൺ വേഗം ടേബിളിലേക്ക് വെച്ചിട്ട് സുമതിക്കുട്ടിയമ്മയുടെ അരികിലേക്ക് ചെന്നൂ..

അമ്മേ…

ശാലിനിയാണ് വിളിച്ചത്.. അമൃത പറഞ്ഞത് അവർ ചൂലിനുള്ള ഈർക്കിൽ ഒരുക്കുന്നത് നിർത്തിയിട്ട് അവർ മരുമകളുടെ നേരെ മുഖം തിരിച്ചൂ..

ഓ… എന്തിനാ അവള് വിളിച്ചത് അമ്മ ചത്തോന്ന് അറിയാനോ  ഉള്ളിൽ തികട്ടി വന്ന ദേഷ്യത്തോടെ തിരക്കിയതും ..

എന്താ അമ്മേ ഇത് .. എന്തിനാ അമ്മ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ..അവളുടെ തിരക്ക് കാരണമല്ലേ അവൾക്ക് വരാൻ സാധിക്കാത്തത് കൂട്ട്യേളുടെയും, സജീവന്റെയും, കാര്യങ്ങള് എല്ലാം നോക്കി അവൾക്ക് തിരക്കൊഴിയേണ്ടേ അമ്മേ..

പിന്നെ അവളുടെ ഒരു തിരക്ക് പെറ്റ തള്ളയെ വല്ലപ്പൊഴും ഒന്ന് തിരിഞ്ഞ് നോക്കാൻ സമയമില്ലാതെ അവള് എന്ത് മലയാ അവിടെ മറിക്കുന്നത്. അവളുടെ അമ്മായിയമ്മയും അവിടെ ഇല്ലേ. പിള്ളേരെ പള്ളുക്കുടത്തിൽ വിട്ടിട്ട് അവൾക്ക് ഒന്ന് വരാമല്ലോ… അവള് ചെയ്യില്ല.

എനിക്കറിയാം പണ്ടേയുള്ള അവളുടെ സ്വഭാവമാം അവൾക്ക് അവളുടെ കാര്യം മാത്രം.

എല്ലാം കേട്ട് നിന്ന അമൃതയെ നോക്കി കൊണ്ട് സുമതിക്കുട്ടിയമ്മ ഞാൻ പെറ്റ് വളർത്തിയ എന്റെ മോളെക്കാളും കരുതലും, സ്നേഹവും നീ തരുന്നുണ്ട് അത് തന്നെ എന്റെ സുകൃതം’ ”

അമൃത അവരെ ഒന്ന് നോക്കി

പെട്ടെന്ന് വിഷയം മാറ്റാൻ എന്നവണ്ണം അമൃത ചോദിച്ചൂ

അമ്മേ ആ മീൻക്കാരൻ പോയോ ?..

കൂട്ടാനക്കൊ കുറവാണ് അമ്മ നമ്മളെ മാത്രം  ഉള്ളത് കൊണ്ട് ഞാൻ കാര്യമായി ഒന്ന് ഉണ്ടാക്കിയില്ല…

ദോശയുടെ സാമ്പാറ് ഉണ്ട്, ഇത്തിരി തൈരും ഇരിപ്പൂണ്ട് … അതെടുത്ത് മോര് കറിയാക്കാം… വേറെ എന്തുണ്ടാക്കും…

എല്ലാം കേട്ട് നിന്ന് സുമതിക്കുട്ടി

മീൻക്കാരൻ പോയല്ലോ കൊച്ചെ…

യ്യോ ഇനി ഇപ്പൊൾ എന്തെടുക്കും അമ്മേ… പെട്ടെന്നാണ് ഇന്നലെ ഒടിച്ച് വെച്ച വാഴക്കൂമ്പിന്റെ കാര്യം ഓർമ്മ വന്നത്… വേഗം അടുക്കളയിൽ എത്തി കുറച്ച് വൻപയർ എടുത്ത് വെള്ളത്തിലിട്ടൂ കുതിരാൻ ”’ വാഴക്കുമ്പ് വൻപയറും കൂടി തോരൻ വെയ്ക്കാം …പെട്ടെന്നാണ് നാല് ഉണക്ക അയല ഇരിക്കൂന്നത് ഓർത്തത്. ശരത്തേട്ടന് വേണ്ടി വാങ്ങി വെച്ചതാണ് …വലിയ ഇഷ്ടമാണ് ശരത്തേട്ടന് ഉണക്കമീൻ കറി..

എന്തയാലും അതെടുക്കാം …ഉണക്കമീൻ എടുത്ത് വെള്ളത്തിലേക്ക് ഉപ്പ് പോകാൻ ഇട്ടും ..കുറച്ച് കടലാസും കീറിയിട്ടും അധികമുള്ള ഉപ്പ് കടലാസ്സിൽ പിടിക്കും:,,

ശകലം ചേമ്പും , ഒരു ചെറിയ കഷണം ഏത്തയ്ക്കയും, കുറച്ച് മുരിങ്ങക്കയും ചുവന്നുള്ളിയും എല്ലാം കൂടി നുറുക്കി മീൻ ചട്ടിയിൽ അല്പം വെളിച്ചെണ്ണയും ചേർത്ത് വേവാൻ അടുപ്പിലേക്ക് വെച്ചിട്ട്… മൂന്നാല് കുടംപുളിയും ചേർത്ത്

വാഴകൂമ്പ് കൊത്തിയരിഞ്ഞ് കൊണ്ടിരിക്കുമ്പൊൾ അമ്മ അടുക്കളയിലേക്ക് വന്നു.. ആഹാ തിരക്കിട്ട പണിയിലാണല്ലോ.. നാത്തുനെ, അളിയനും വിരുന്ന് ഒരുക്കുകയാണോ… എന്റെ കൊച്ചെ ഉള്ളതൊക്കെ കൂട്ടി കൊടുത്താൽ മതി..കൊച്ചെ നിനക്ക്  വയറ് വേദനയല്ലേ..

അത് സാരമില്ല അമ്മേ ഇപ്പൊൾ ഇത്തിരി ആശ്വാസമുണ്ട് അമ്മ തന്ന കഷായം കുടിച്ചതല്ലേ…

എനിക്കറിയാം ഈ സമയത്തെ നിന്റെ ബുദ്ധിമുട്ട് ഞാൻ കാണുന്നതല്ലേ …

നിയങ്ങോട്ട് മാറ് ഞാൻ അരിയാം കൂമ്പ് ..

അല്ല അമ്മേ.. ഞാൻ

വേണ്ട മോളെ: കയ്യിൽ നിന്ന് പിച്ചാത്തി വാങ്ങി സുമതിക്കുട്ടിയമ്മ അരിയാൻ തുടങ്ങി…

അമൃത വേഗം ഒരു കസേര കൊണ്ട് വന്ന് അവർക്കരികിലിട്ടൂ അമ്മ ഇതിൽ ഇരിക്കും..

മുട്ടിന് വേദനയുള്ളതല്ലേ..

അവള് വേഗം തേങ്ങ എടുത്ത് ചിരണ്ടി തോരനും, ഉണക്കമീൻ കറിക്കും ..ഇടയ്ക്ക് അടുപ്പിലിരുന്ന കഷണം ഒന്ന് ഇളക്കിയിട്ട് അവൾ മീൻ വൃത്തിയാക്കാൻ വെളിയിലേക്ക് ഇറങ്ങി ..

മീനും വൃത്തിയാക്കി വന്നിട്ട് തേങ്ങയുംമായ് അരക്കല്ലിന്റെ അടുത്തേക്ക് നടന്നത്. സുമതിക്കുട്ടിയമ്മ വിളിച്ചൂ എന്റെ കൊച്ചെ നീയാ തേങ്ങ മിക്സിയിൽ അരയ്ക്ക് നിനക്ക് വയ്യാല്ലോ..

അത് വേണ്ടമ്മേ മിക്സിയിൽ അരച്ചാൽ കറിക്ക് ഒരു തനി രൂചി കിട്ടില്ല ഞാൻ അമ്മിയിൽ അരച്ചോളാം..

അവള് ആദ്യം മീൻ കറിക്ക്  തേങ്ങയും മുളകും പൊടിയും മഞ്ഞൾപ്പെടിയും ചേർത്ത് നല്ല മയത്തിൽ അരച്ചെടുത്തും

ശേഷം കൂമ്പ് തോരനുള്ള തേങ്ങയും ഒതുക്കിയെടുത്തും ..

മീൻ കഷണം ഇട്ട് ഒന്ന് തിള വന്നപ്പൊൾ അരപ്പ് ചേർത്ത് ചെറ് തീയിൽ വേവാൻ വെച്ചിട്ട്…

വെളിച്ചെണ്ണ കയ്യിൽ തേച്ച് കൂമ്പിന്റെ കറ കളഞ്ഞ് വെച്ചും..

ചീനാച്ചട്ടി വെച്ച് വെളിച്ചെണ്ണയൊഴിച്ച് കടുകിട്ട്, പൊട്ടിയപ്പൊൾ അല്പം കറിവേപ്പിലയും വറ്റൽമുളകും ഇട്ട് ഒരല്പം ഉഴുന്ന് പരിപ്പ് ഇട്ട് ഒന്ന് മൂത്ത പ്പൊൾ കൂമ്പ് ഉടച്ച് ചിക്കി ചേർത്ത് അരപ്പും വേവിച്ച വൻപയറും ചേർത്ത് തല്ലിപ്പൊത്തി വെച്ച് ..ആവിയിൽ ചെറ് തീയിൽ അടച്ച് വെച്ചും..

മീൻകറി കുറുകിയതും അത് ഒന്ന് ചുറ്റിച്ച് താഴ്ത്തി വെച്ചിട്ട്  കടുക് പൊടിച്ച് മുകളിലേക്ക് ചേർത്ത് വെച്ചും..

തോരനും റെഡിയായ്.. അച്ചിങ്ങ പയറ് മെഴുക് പരട്ടി ഒന്ന് കുടി ചൂടാക്കി വെച്ചും.. പപ്പടം ഇരുന്നത് എടുത്ത് പൊള്ളിച്ച് വെച്ചും… ഫ്രിജിൽ ഇരുന്ന മാങ്ങ അച്ചാറും, എടുത്ത് വെച്ചും.. അടുക്കളയും ഒന്നൊതുക്കിയതും അവര് എത്തിയിരുന്നു …

ഹാളിലിരുന്ന് അമ്മയുടെ കുറ്റപ്പെടുത്തലും കുശലവും എല്ലാം കഴിഞ്ഞ് അവരെ ഊണ് കഴിക്കാനായ് വിളിച്ചും….

കയ്യും കഴുകി രണ്ടാളും ടേബിളിൽ വന്നിരുന്നു.. രണ്ടാൾക്കും ചോറ് കുട്ടാനും എല്ലാം വിളമ്പി …പുഞ്ചിരിയോടെ അവർക്കരികിൽ നിന്നു ..

യ്യേ… ഇതെന്തുവാ ഏട്ടത്തി ഉണക്കമീൻ കറിയോ..? പച്ചമീൻ ഒന്നു കിട്ടിയില്ലേ ?

ഇല്ല ശാലിനി ഇന്ന് പച്ച മീൻ വാങ്ങിയില്ല ..അല്ലങ്കിലും അമ്മയ്ക്ക് മീനിനോട് അത്ര താല്പര്യം ഇല്ല .. പിന്നെ എനിക്കായിട്ട് ഞാൻ വാങ്ങറില്ല ..ശരത്തേട്ടൻ വരുമ്പൊഴാണ് മീൻ വാങ്ങാറ് ..

അതെന്തുവാ ചേച്ചി ഞാൻ പറഞ്ഞതല്ലിയോ ചേച്ചിയോട് ഞങ്ങള് വരുന്നെന്ന് ചേച്ചിക്ക് ”’

എല്ലാം കേട്ട് ഇരുന്ന അമ്മ എന്റെ ശാലിനി നീയെന്തിനാ അവളെ കുറ്റപ്പെടുത്തുന്നത് … വയറ് വേദനയെടുത്ത് പുളയുവായിരുന്നു രാവിലെ ഈ പെണ്ണ്. മാസമുറ സമയത്ത് എന്ന് ഇവൾക്കിങ്ങനെയാണ്. അന്നേരം ഞങ്ങള് ഒരു ചമന്തി അരച്ചെ ങ്ങ് കഴിക്കും.. ഇന്ന് നീ വരുന്നെന്ന് പറഞ്ഞ് ഇത്രയും നേരം നിനക്ക് വേണ്ടി അവളുടെ വയ്യാഴിക പോലും വകവെയ്ക്കാതെ ഇത്രയും അവള് ഉണ്ടാക്കിയത്…

എല്ലാം കേട്ടിരുന്ന സതീഷ്”.

ശാലിനി എന്ത് നല്ല മീൻ കറിയാ ഇത് എന്നും പച്ച മീനല്ലേ കഴിക്കുന്നത് ..എനിക്ക് എന്തയാലും ഇഷ്ടമായ് ഏട്ടത്തി കുറച്ച് മീൻ കറി കൂടി ഇങ്ങോട്ട് വിളമ്പിയേര്…

സോറി.. ഏട്ടത്തി .. ശാലിനി അമൃതയെ നോക്കി പറഞ്ഞതും ..അമൃത എന്താ ശാലിനി ഇത് നീയറിഞ്ഞില്ലല്ലോ എന്റെ വയ്യാഴിക സാരമില്ല ..’

എന്നാൽ അമ്മയ്ക്ക് കൂടി വിളമ്പട്ടെ അമൃത പറഞ്ഞതും ..

ശാലിനി അമ്മയ്ക്ക് മാത്രമല്ല ഏട്ടത്തിയും ഇരിക്ക് എല്ലാം ഇവിടെയിരിപ്പുണ്ടല്ലോ ഒന്നിച്ച് കഴിക്കാം…

അമൃത സുമതിക്കുട്ടിയെ നോക്കിയതും .. ഇരിക്ക് കൊച്ചെ ഇത് ഒരു സന്തോഷമല്ലേ ഒന്നിച്ച് എല്ലാരൂ കൂടി ഇരിക്കുന്നത് … ഒറ്റ സങ്കടമേയുള്ളൂ എന്റെ കൊച്ച് മക്കളും എന്റെ ശരത്ത് കൂടെ ഉണ്ടായിരുന്നെങ്കിൽ…

അതിനെന്താ അമ്മേ ശരത്തേട്ടൻ വന്ന് കഴിയുമ്പൊൾ ഞങ്ങൾ പിള്ളേരുമായ് വരാം ശാലിനി പറഞ്ഞു..

അന്നേരം “പച്ചമീനും വാങ്ങിക്കാമേ”… അമൃത പറഞ്ഞതും .. എല്ലാരു ചിരിച്ചൂ..

അവസാനിച്ചൂ…

ഇഷ്ടമായെങ്കിൽ എനിക്കായ് ഒരു വരി

Leave a Reply

Your email address will not be published. Required fields are marked *