ഇയാളെ കുറിച്ച് നല്ല അഭിപ്രായം ആണ് അമ്മക്ക്, പിന്നെ അമ്മയ്ക്ക് എല്ലാം അറിയാം. അവൾ ഒന്ന് ചിരിച്ചു…

Story written by Vidhun Chowalloor

===============

എന്നെ കെട്ടണമെങ്കിൽ സ്ത്രീധനം വാങ്ങിയേ പറ്റൂ അല്ലെങ്കിൽ ഞാൻ സമ്മതിക്കില്ല….കഴുത്തിലും കാതിലും കിടന്നത് എല്ലാം ഊരി അവൾ എന്റെ നേരെക്ക് നീട്ടി………

കയ്യിൽ രണ്ടു വള ഉണ്ടായിരുന്നു അതും മാസങ്ങൾക്ക് മുൻപ് എനിക്ക് തന്നു….ഇടക്ക് കളിയാക്കി പറയും സഹകരണ ബാങ്കിൽ അതൊക്കെ സേഫ് അല്ലേ ന്ന്……

വാങ്ങിക്കാൻ നല്ല മടിയാണ് ഞാൻ ഒന്നും വാങ്ങി കൊടുത്തിട്ടില്ല പക്ഷേ ഊരി തരാൻ അവൾ ഒരു മടിയും കാട്ടിയിട്ടില്ല ഇത് വരെ…..

അത് വേണ്ടടോ…ആകെക്കൂടി ഇതു മാത്രമേ ഉള്ളൂഇനി ഇതും കൂടി അതവിടെത്തന്നെ കിടക്കട്ടെ അതാണ് അതിന്റ രസം എന്റെ പെണ്ണ് ഒന്നും ഇല്ലാതെ ഏയ്‌ വേണ്ട

എന്റെ പൊന്ന് മാഷേ…..സ്വർണം ഒക്കെ ഔട്ട് ഓഫ് ഫാഷനാണ്…..തല്ക്കാലം ഇത് കൊണ്ട് പോയി വിറ്റോ, പണയം വെയ്ക്കണ്ട. പിന്നെ അതിന്റ ടെൻഷൻ ആയി ഉള്ള ഒറക്കം കളയും. തല്ക്കാലം വീട് പണി നടക്കട്ടെ, ബാക്കി എല്ലാം പിന്നെ നോക്കാം …….

ഇല്ലെടോ……അമ്മ എന്ത് വിചാരിക്കും എന്നാണ്. വേറെ എന്തെങ്കിലും അമ്മക്ക് തോന്നിയാൽ അതൊക്കെ മോശം ആണ് എനിക്ക് പിന്നെ ആ മുഖത്ത് നോക്കാൻ പറ്റില്ല

ഞാൻ ബലമായി അത് അവളുടെ കയ്യിൽ തന്നെ വച്ചു കൊടുത്തു……

ഇയാളെ കുറിച്ച് നല്ല അഭിപ്രായം ആണ് അമ്മക്ക് പിന്നെ അമ്മയ്ക്ക് എല്ലാം അറിയാം അവൾ ഒന്ന് ചിരിച്ചു……

നല്ല അഭിപ്രായം എന്ന് പറയുമ്പോൾ…..????

അയ്യടാ അങ്ങനെ ഇപ്പൊ അത് കേട്ട് സുഖിക്കണ്ട……

ഞാൻ പോണു ഇനിപ്പോ ബസ്സിന് സമയമായി. പോക്കറ്റിൽ മാലയും കമ്മലും ഇട്ട് അവൾ നടന്നു. ഇടക്കിടക്ക് തിരിഞ്ഞു നോക്കും എന്നിട്ടൊന്ന് ചിരിക്കും പിന്നെയും മുന്നോട്ടുതന്നെ…..ചെറിയൊരു ജോലിയുണ്ട് തുണിക്കടയിൽ സെയിൽസ് ഗേൾ ആണ് വാടകവീട്ടിലാണ് താമസം ഒരമ്മയുണ്ട് അച്ഛൻ ഉപേക്ഷിച്ചു പോയതാണ് അതു പറയുമ്പോൾ അവളുടെ കണ്ണ് നിറയും അതുകൊണ്ടുതന്നെ ഞാൻ അതിനെക്കുറിച്ച് ഒന്നും ചോദിക്കാറില്ല അല്ലെങ്കിൽ തന്നെ ഞങ്ങൾക്ക് പറയാൻ വേറെ ഒരുപാട് കാര്യങ്ങളുണ്ട് സ്വപ്നങ്ങളും

സ്വന്തമായിട്ട് ഒരു വീട് അത് കഴിഞ്ഞിട്ട് വേണം അവളെയും കൂട്ടി ഒരു ജീവിതം തുടങ്ങാൻ…അവളുടെ അമ്മയെയും ഒപ്പം കൂട്ടണം ഒറ്റയ്ക്ക് ആക്കാൻ പറ്റില്ല ആ ഒരു നിർബന്ധം മാത്രം അവൾ കൊള്ളൂ ഞാനും ഇഷ്ടത്തോടെ സമ്മതിച്ചു……..

ഓരോന്നാലോചിച്ച് നേരം പോയതറിഞ്ഞില്ല ബൈക്ക് സ്റ്റാർട്ട് ചെയ്ത് വേഗം വീട്ടിലേക്ക് പോയി……

തട്ട് അടിക്കലും വാർപ്പും തേപ്പും എല്ലാം പറഞ്ഞ സമയത്ത് തന്നെ അനീഷേട്ടൻ തീർത്തു തന്നു ഗൃഹപ്രവേശനത്തിനുള്ള സമയം വരെ നിശ്ചയിച്ചു പ്രിയയുടെ വീട്ടിൽ പോണം അമ്മയെ വിളിക്കണം പിന്നെ അവളെയും അല്ലെങ്കിൽ വേണ്ട നേരിട്ട് തന്നെ പറയാം ഒരു സർപ്രൈസ് ആയിക്കോട്ടെ ഉണ്ട് കണ്ണുമിഴിച്ച് അന്തം വിട്ടു നിൽക്കുന്നത് എനിക്ക് നേരിട്ട് കാണണം നേരെ അവളുടെ വീട്ടിലേക്ക് വിട്ടു……..

എന്നെ കണ്ടപ്പോൾ തന്നെ ആൾ ഓടി വീട്ടിൽ കയറി. പിന്നെ അമ്മയുടെ പിന്നിൽ നിന്ന് ഭയങ്കര ചിരി എന്തൊക്കെയോ ഗോഷ്ടി കാണിക്കുന്നുണ്ട്. ഒരു ചായ കൊണ്ട് വന്നു തന്നു ചടങ്ങുകൾക്ക് ക്ഷണിച്ചു. പിന്നെ ഞങളുടെ കല്യാണകാര്യവും സംസാരിച്ചു. പ്രിയ ഭയങ്കര ഹാപ്പി ആയിരുന്നു. അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം

പടി വരെ എന്റെ കൂടെ തന്നെ വന്നു…..

അതെ ചുമ്മാ കയ്യും വീശി വന്നേക്കരുത് ഗിഫ്റ്റ് വല്ലതും കൊണ്ടുവരണം….ഞാൻ കളിയാക്കി പറഞ്ഞു

ഓ നമ്മൾ പാവങ്ങൾ ഗിഫ്റ്റ് വല്ലതും തന്നാൽ സാറിന് പിടിക്കുമോ എന്തോ……

ഒന്ന് പോടീ നേരത്തെ തന്നെ വരണം അത് മാത്രം മതി

എനിക്ക് ജീവൻ ഉണ്ടെങ്കിൽ ഞാൻ അവിടെ ഉണ്ടാവും എന്താ പോരെ…….

അമ്മയും അനുജത്തി എല്ലാവരും വളരെ ഹാപ്പി ആണ്  അച്ഛന്റെ ആഗ്രഹം ആയിരുന്നു. അത് സാധിച്ചു…ചിരിയും കളിയും നല്ല രസം

പക്ഷേ പ്രിയ വന്നില്ല. ഒരുപാട് തവണ വിളിച്ചു. പക്ഷേ എടുത്തില്ല. എന്റെ ലൈഫിലെ ഏറ്റവും വലിയ ഒരു കാര്യം നടക്കുമ്പോൾ അവൾ ഇല്ലെങ്കിൽ ദേഷ്യം വന്നപ്പോൾ ഫോൺ ഒരു ഏറു കൊടുത്തു പിന്നിലെ പറമ്പിൽ എവിടെയോ ചെന്ന് വീണു പിന്നെ തപ്പിയിട്ടും കിട്ടിയില്ല. രണ്ട് ദിവസം എടുത്തു ഒന്ന് തണുക്കാൻ കണ്ടാൽ രണ്ട് കൊടുത്തിട്ട് തന്നെ കാര്യം അത് ഞാൻ മനസ്സിൽ ഉറപ്പിച്ചു…….

അവിടെ ചെന്ന് ഇറങ്ങിയതും ആ വീടിന്റെ അന്തരീക്ഷം ആകെ മാറിയിരുന്നു നാലുപാടും വലിച്ചുകെട്ടിയ ടാർപ്പായക്കിടയിൽ ആളുകൾ വട്ടം ഇട്ട് ഇരിക്കുന്നു. ദൈവമെ പ്രിയയുടെഅമ്മക്കെന്തെങ്കിലും ഞാൻ എന്റെ നടത്തത്തിന് സ്പീഡ് കൂട്ടി വരാന്തയിലേക്ക് കയറി ചെന്നതും പ്രിയയുടെ അമ്മ എന്നെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി

അവൾ പോയി മക്കളെ അവസാന നേരവും പറഞ്ഞത് അത് മാത്രം ആണ് അതാ ഞാൻ…ഒരുമിച്ചു ജീവിക്കണം എന്നൊക്കെ പറഞ്ഞിട്ട് ദൈവം ആയുസ്സ് കൊടുക്കില്ല എന്റെ കുട്ടിക്ക്…

എന്തോ ഒന്നും മനസിലായില്ല എനിക്ക് ചിത കത്തി കഴിഞ്ഞിരിക്കുന്നു എന്തോ വല്ലാത്ത പരവേശം…….

അവസാനമായിട്ട് എങ്കിലും ഒന്ന് കാണിക്കാം ആയിരുന്നില്ലേ അമ്മേ…..എന്നെ

അമ്മ എനിക്ക് നേരെ ഒരു പൊതി നീട്ടി വർണ്ണകടലാസ് കൊണ്ട് പൊതിഞ്ഞു അവളുടെ കയ്യക്ഷരത്തിൽ എന്റെ പേര് എഴുതിയ ഒരു പൊതി അവിടെ വെച്ച് തന്നെ ഞാൻ അത് തുറന്നു അന്ന് അവളുടെ കൂട്ടുകാരിയുടെ കല്യാണത്തിന് ഞങ്ങളെ ചേർത്തു നിർത്തി ഒരു ഫോട്ടോ എടുത്തിരുന്നു അത് ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു……ഒന്നും മിണ്ടാതെ അതും കൈ പിടിച്ച് ഞാൻ അവിടെ നിന്ന് ഇറങ്ങി

അതെ ഇന്നലത്തെ പേപ്പറിൽ ഉണ്ടായിരുന്നു ഒരു ആക്സിഡന്റ് കേസ് തിരക്ക് കാരണം ഞാൻ അത്ര ശ്രദ്ധിച്ചില്ല

എല്ലാ സന്തോഷവും എനിക്ക് നേരെ വച്ച് നീട്ടിയിട്ടേ ഉള്ളു ഒന്നും തിരിച്ചു ചോദിച്ചിട്ടില്ല. ഇന്നും അങ്ങനെ തന്നെ എന്നെ സങ്കടപ്പെടുത്തരുത് എന്ന് അവൾ അവസാന നിമിഷവും ആഗ്രഹിച്ചു……

അമ്മയെ വിളിച്ചു കൊണ്ട് വരണം അവളുടെ ആഗ്രഹം ആണ് ഒറ്റയ്ക്ക് ആക്കില്ല എന്ന് ഞാനും വാക്ക് കൊടുത്തിരുന്നു ഓരോന്ന് ആലോചിച്ചു കണ്ണ് നിറയുമ്പോളും ഭിത്തിയിലെ ആ ഫോട്ടോയിൽ ഇരുന്ന് എന്നെ നോക്കി ഇപ്പോളും ചിരിക്കുന്നുണ്ട് അവൾ……..♥

സ്നേഹത്തിന് ചിലപ്പോൾ എല്ലാം കണ്ണുനീർ എന്നും അർത്ഥം ഉണ്ട് ജീവനായതുകൊണ്ടാവാം