കോച്ചിംഗ് സെൻ്ററിലെ കുട്ടികൾ സ്മാർട്ട് ഫോണുകൾ കൊണ്ടുവരുമ്പോൾ താനും സൗമ്യയും അവരുടെ മുന്നിൽ…

അച്ഛൻ

Story written by Rinila Abhilash

==============

….” ബിനോയ്…… എനിക്കൊരു സ്മാർട്ട് ഫോൺ വേണം…. “

ധനൂജ പറഞ്ഞു.,,,

“എനിക്ക് മാത്രമല്ല സൗമ്യക്കും വേണം….

ബിനോയ്, ബിജോയ് … ഇരട്ട സഹോദരൻമാരാണ്…. ഇരുവരും ബാങ്കുകളിൽ ജോലി ചെയ്യ്ത് വരുന്നു….പ്രഭാകർ സന്ധ്യ ദമ്പതിമാരുടെ മക്കൾ…..

……” ബിജോയ് അവൾക്ക് ഫോൺ വാങ്ങിക്കൊടുത്തിട്ടില്ല….. ഞാൻ നിനക്കും വാങ്ങിത്തന്നിട്ടില്ല….. നീ അച്ഛൻ്റെ വാക്കുകൾ കേട്ടതല്ലേ’,,,,,, എനിക്കത് ധിക്കരിക്കാനാവില്ല…… എനിക്ക് മാത്രമല്ല ഇവിടുള്ള ആർക്കും’…….”

ബിനോയ് പറഞ്ഞു നിർത്തി.,,,,,

കുശുമ്പു നോട്ടവുമായി ധനൂജ കട്ടിലിൽ ഇരിപ്പാണ്.,,,,

“…… അച്ഛൻ പറഞ്ഞത് ശരിയല്ലേ ധനൂ…… നീയും സൗമ്യയും …. നന്നായി പഠിച്ചവരാണ്…… ഒരു ജോലി നേടാൻ നിങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും അച്ഛൻ ഒരുക്കിത്തന്നില്ലേ.,,,,,, തഹസിൽദാറായി റിട്ടയറായ ആളാണ് അച്ഛൻ…… അൽപം ചിട്ടകൾ ഉണ്ട്.,,, അതൊക്കെ നമ്മുടെ ഭാവിക്കു വേണ്ടിയല്ലേ.,,,,,, ഇനി അച്ഛൻ ചെയ്യരുത് എന്നു ‘ പറഞ്ഞ കാര്യങ്ങൾ എന്നോട് ചെയ്യാൻ ആവശ്യപ്പെടല്ലേ മോളേ.,,,,,,” ബിനോയ് പറഞ്ഞു നിർത്തി…..

ശരിയാണ്.,,,,, തികച്ചും സാധാരണക്കാരിയായ രണ്ട് പെൺകുട്ടികളാണ് താനും സൗമ്യയും……. രണ്ട് പേരും നന്നായി പഠിച്ചവർ……. അതു മാത്രമേ അദ്ദേഹം നോക്കിയിരുന്നുള്ളു.,,,,,,ബന്ധുക്കൾ പലരും അച്ഛനെ കുറ്റപ്പെടുത്തി.,,,, ഉദ്യോഗസ്ഥരായ മക്കൾക്ക് നല്ല ഉയർന്ന നിലയിലെ ബന്ധം കിട്ടുമായിരുന്നല്ലോ എന്നും പറഞ്ഞ്……… അച്ഛനത് കേട്ടതു പോലെ കാണിച്ചില്ല.,,,,,,,

ഒരു പ0ന മുറി ഒരുക്കി ….വൈ ഫൈ കണക്ട് ചെയ്ത കമ്പ്യൂട്ടർ സിസ്റ്റമൊരുക്കി…. കാണുന്ന പുസ്തകങ്ങളെല്ലാം വാങ്ങി നൽകി’…. പഠിക്കാൻ കോച്ചിംഗിന് വിട്ടു.,,,,, ഒരു ജോലിക്കായുള്ള ശ്രമം….. അത് കിട്ടുന്നതു വരെ നിർത്തരുത് എന്ന ആജ്ഞ’……..

കോച്ചിംഗ് സെൻ്ററിലെ കുട്ടികൾ സ്മാർട്ട് ഫോണുകൾ കൊണ്ടുവരുമ്പോൾ താനും സൗമ്യയും അവരുടെ മുന്നിൽ ചെറുതായതു പോലെ… അവരുടെ കളിയാക്കലുകൾ……

അതാണ് ഇന്നത്തെ സംസാരത്തിന് ആധാരം.

ദിവസം നാല് മണിക്ക് അലാറം വച്ച് തങ്ങളെ വിളിച്ചുണർത്തും …. പഠിക്കാനായി ആവശ്യപ്പെടും.,,, തുടർന്ന് ചില ഇടവേളകൾ വീട്ടുജോലികൾ ……. വീണ്ടും പഠനം…..

അച്ഛൻ്റെ ചില നേരത്തെ സ്വഭാവത്തിൻ്റെ നിഴൽ തങ്ങൾ രണ്ടു പെൺകൊടികളുടെയും മുഖത്ത് വീഴും.,,,,,അപ്പോൾ ഒരു പാൽ പുഞ്ചിരിയോടെ….. അതിലേറെ രുചിയുള്ള ചായ നൽകി സന്ധ്യാമ്മ ആ നിഴലിനെ നിലാവാക്കി മാറ്റും.,,,,,,

കൂട്ടുകാർ പല ട്രിപ്പുകളും പോകുമ്പോൾ ചെറിയൊരു ഔട്ടിംഗിൽ തങ്ങൾ ആശ്വാസം കൊള്ളും.,,,,

ആദ്യമൊക്കെ തോന്നി.,,,,, ഭർത്താക്കൻമാർക്ക് നല്ല ജോലിയുണ്ട്…..സാമ്പത്തികമുണ്ട്… അതുമായങ്ങ് ജീവിക്കാമെന്ന്.. സ്വന്തം വീട്ടിലെ കാര്യങ്ങൾക്കും അവർ സഹായിക്കാതിരിക്കില്ല എന്ന്…. പിന്നെ മനസ്സിലായി… ഒരു ജോലി കിട്ടാതെ തങ്ങൾക്കിനി രക്ഷയില്ല എന്ന്… … പഠിക്കാൻ തീരുമാനിച്ചു.,,,,, കഠിനമായ പഠനം.,,,,,,,,

*****************

കഴിഞ്ഞ മാസം സൗമ്യക്കും….. ഇന്ന് തനിക്കും ഗവൺമെൻ്റ് സർവീസിൽ കയറാൻ സാധിച്ചു.,,,,, നീണ്ട ഒന്നര വർഷത്തെ കഠിനമായ പ0നം……. കാത്തിരിപ്പ്………ആശിച്ച ജോലി കിട്ടി.,,,,, ധനൂജ ചിന്തിച്ചു

ജോലി സ്ഥലത്തേക്ക് പുറപ്പെടുമ്പോൾ കൂടെ അച്ഛൻമാരും അമ്മമാരും വന്നു.,,, നിറഞ്ഞ പ്രാർത്ഥനയോടെ അവരുടെ അനുഗ്രഹത്തോടെ ആദ്യത്തെ ഒപ്പ് ചാർത്തി… കണ്ണുകൾ നിറഞ്ഞിരിക്കുന്നു……. തിരിച്ച് ചെന്ന് അച്ഛനെ കെട്ടിപ്പുണർന്നവൾ കരഞ്ഞു.,,,,

ധനൂജയുടെ അച്ഛനുമമ്മയും ഇതു കണ്ട് ആനന്ദക്കണ്ണീർ പൊഴിക്കുന്നുണ്ട്……

പ്രഭാകർ ധനൂജയെ ചേർത്ത് പിടിച്ച് കയ്യിൽ ഒരു കവർ നൽകി.,,,,,

“….. അച്ഛൻ്റെ സമ്മാനം…..”

ബിനോയ് ഇതുകണ്ട് പുഞ്ചിരിക്കുകയാണ്.,,,,,

ഉം…… ഇതു പോലെ പലതും അനുഭവിച്ചവരാണ് താനും ബിജോയ് യും …… സങ്കടപ്പെടുത്തി.,,,, ദേഷ്യം പിടിപ്പിച്ച്……. വാശി കയറ്റി.,,,,, അവസാനം സ്നേഹത്തൂവൽ സ്പർശമായി അവയെല്ലാം മാറുന്ന അത്ഭുതങ്ങൾ’……… .

പ്രഭാകർ ധനൂജയുടെ മാതാപിതാക്കളുടെ അടുത്തെത്തി. “….. നിങ്ങളോട് പറഞ്ഞ വാക്ക് ഞാൻ നിറവേറ്റി….. പെൺമക്കൾ പഠിച്ച് ഒരു ജോലി നേടുക എന്നുള്ളത് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കും…. നിങ്ങളെപ്പോലെ…… വിവാഹത്തോടെ ആ സ്വപ്നം പലർക്കും ഇല്ലാതാവും.,,,,,പക്ഷേ മോൾ നന്നായി പഠിച്ചു ജോലി നേടി.,,,,,നിങ്ങളാഗ്രഹിച്ചതു പോലെ……..” അയാൾ കാറിനടുത്തേക്ക് നീങ്ങി.,,,,

“പക്ഷേ….. നിങ്ങളെപ്പോലൊരു അച്ഛനെ അവൾക്ക് കിട്ടിയതുകൊണ്ട് മാത്രം…..” അയാൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു…..

അന്ന് വീട്ടിലെത്തിയപ്പോൾ പ്രഭാകർ തൻ്റെ ‘ കയ്യിലെ കവർ സൗമ്യക്ക് നൽകി.,,,,,” രണ്ട് പേർക്കും അച്ഛൻ്റെ സമ്മാനം … സ്മാർട്ട് ഫോണാണ് ട്ടോ.,,,,,, നിങ്ങളാഗ്രഹിച്ച വിലയുണ്ടോ അറിയില്ല.,,,, മുപ്പതു രൂപയുടെതാണ്.,,,,, ഇഷ്ടമായില്ലെങ്കിൽ മാറ്റി വാങ്ങിക്കു ട്ടോ.,,,,,

സൗമ്യയുടെ കണ്ണുകൾ,, നിറഞ്ഞു…..അവൾ അയാളെ കെട്ടിപ്പിടിച്ചു.,,,, ഒന്നും സംസാരിക്കാതെ ‘… അവളങ്ങനെയാണ്….. സങ്കടം വന്നാലും സന്തോഷം വന്നാലും വാക്കുകൾ നാവിൽ വരില്ല …. പകരം കണ്ണീർ തുള്ളികൾ അവ പ്രകടിപ്പിക്കും.. അയാളവളെ ചേർത്തു പിടിച്ചു.,,,,,

സന്ധ്യാമ്മ… ചിരിക്കുകയാണ് ‘,,,,, ആ മുഖം എപ്പോഴും അങ്ങനെയാണ്… മുഖത്ത് ആയിരം സൂര്യനുദിച്ച പോലെ…..

”….. രണ്ട് പേർക്കും ജോലി കിട്ടിയ സന്തോഷത്തിന് അടുത്താഴ്ച നമുക്കൊരു പാർട്ടി വയ്ക്കണം വീട്ടിൽ:………. ചിലരെ പ്രത്യേകം വിളിക്കണം…. ഒരു മധുര പ്രതികാരം’…… പ്രഭാകർ പറഞ്ഞു.,,,,

” കിടക്കണ്ടേ.,,,,,, “സന്ധ്യാമ്മ ചോദിച്ചു

“….. ഇന്നെനിക്ക് നന്നായൊന്ന് ഉറങ്ങണം…. ” പ്രഭാകരൻ പറഞ്ഞു

….. ബിജോയിയും ബിനോയിയും …. ചിരിക്കുന്നുണ്ട്….. പക്ഷേ കണ്ണുകളിൽ നീർക്കണം ഒരു പാട സൃഷ്ടിച്ച പോലെ.’…….. അവർക്കറിയാം

ഈ വീട്ടിലെ താരം അച്ഛൻ തന്നെയാണ് എന്ന്…….

” …. അച്ഛാ…. അമ്മേ….. എല്ലാരും വായോ …. നമുക്കൊരു ഹാപ്പി സെൽഫി എടുത്താലോ ……”

ഒരടി പൊളി സെൽഫി…… എല്ലാവരും സൂപ്പർ

പ്രത്യേകിച്ച് നമ്മുടെ നായകൻ…..

( വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ.,,ഇഷ്ടമായാൽ ലൈക്ക് ചെയ്യുമല്ലോ)