കഴിഞ്ഞ നാലു കൊല്ലവും അവനിൽ നിന്നും ഇങ്ങനൊരു പെരുമാറ്റം കണ്ടിട്ടില്ല. ഇതിപ്പോ കോളേജിൽ പോയി തുടങ്ങിയ ശേഷം…

കൗമാരം

Story written by Kannan Saju

==========

തന്റെ അ-ടിവസ്ത്രം അഴയിൽ നിന്നും എടുത്തു മണത്തു നോക്കുന്ന ഭർത്താവിന്റെ അനിയൻ കിച്ചുവിനെ കണ്ടു കല്യാണി ഞെട്ടി നിന്നു. അവനിൽ നിന്നും അങ്ങനൊരു പെരുമാറ്റം ഒരിക്കലും അവൾ പ്രതീക്ഷിച്ചിരുന്നില്ല.

പിന്നീട് അവൻ നോക്കുന്നതും തട്ടുന്നതും മുട്ടുന്നതും എല്ലാം കല്യാണിയെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു. അച്ചുനോട് ഈ കാര്യം എങ്ങനെ പറയും എന്ന് ആലോചിച്ചു രണ്ട് ദിവസം പോയി.

കിച്ചു നല്ല കുട്ടി ആയിരുന്നു…കഴിഞ്ഞ നാലു കൊല്ലവും അവനിൽ നിന്നും ഇങ്ങനൊരു പെരുമാറ്റം കണ്ടിട്ടില്ല. ഇതിപ്പോ കോളേജിൽ പോയി തുടങ്ങിയ ശേഷം ആണ്…

എങ്ങനെ എങ്കിലും അച്ചുനോട് കാര്യങ്ങൾ പറയണം എന്നിരിക്കെ രാവിലെ അച്ചു പറയുന്നു ഞാൻ തിരുവനന്തപുരം പോവാ രണ്ട് ദിവസം കഴിഞ്ഞേ വരു എന്ന്. അത് കേട്ടതും കല്യാണിയുടെ നെഞ്ചിൽ തീ ആളി..

അച്ഛനും അമ്മയും നേരത്തെ മരിച്ചതാണ്. അച്ചുവും കിച്ചുവും തമ്മിൽ പതിനൊന്നു വയസ്സിന്റെ വ്യത്യാസവും ഉണ്ട്…കുഞ്ഞിന് മു-ല കൊടുക്കുന്നിടത്തു കൂടി അവൻ ഒളിഞ്ഞു നോക്കാറുണ്ടാന്ന് മനസ്സിലായ കല്യാണിക്കു ഒറ്റയ്ക്ക് നിക്കാൻ ഭയമായിരുന്നു.

“വീട്ടിൽ പോവാന്നോ?നിനക്കിവിടെ നിന്ന എന്നാ കൊഴപ്പം??? കിച്ചു ഇല്ലേ ഇവിടെ? അവൻ ഒറ്റക്കാവില്ലേ? “

“ഏട്ടാ പ്ലീസ് ഞാൻ പറയുന്നതൊന്നു മനസ്സിലാക്കു…ശരിയാവില്ല അതാ “

അച്ചു അവളുടെ കണ്ണുകളിലേക്കു നോക്കി

“അതിനു നീ എന്തിനാ മോളേ കരയുന്നെ? “

“കിച്ചു പഴയതു പോലൊന്നും അല്ലേട്ടാ…എനിക്ക് പേടിയാ അവന്റെ കൂടെ ഇവിടെ ഒറ്റയ്ക്ക് നിക്കാൻ…” അവൾ കാര്യങ്ങൾ മുഴുവൻ വ്യക്തമായി പറഞ്ഞു.

അച്ചുവിന് കലി കയറി…അവൻ കിച്ചുവിനെ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങിയതും കല്ല്യാണി തടഞ്ഞു .

“പ്രശ്‌നം ഉണ്ടാക്കല്ലേ ഏട്ടാ…”

“പിന്നെ? പിന്നെ ഞാൻ എന്ത് ചെയ്യണം? മടിയിൽ ഇരുത്തി താലോലിക്കണോ…?”

“ഏട്ടൻ തന്നെ മടിയിൽ ഇരുത്തി വളർത്തിയ കുട്ടി അല്ലേ? കുറച്ചായോളു ഈ മാറ്റം തുടങ്ങിയിട്ട്. കോളേജിൽ പോയതിൽ പിന്നെ..അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാൻ എന്തേലും വഴി ഉണ്ടോന്നു നോക്ക് ഏട്ടാ..”

ഇരുവരും കുറച്ചു നേരം മൗനമായി ഇരുന്നു ചിന്തിച്ചു.

“നമ്മളെങ്ങോട്ടാ ഏട്ടാ ഈ പോവുന്നെ? “

കാറിൽ ഇരുന്നുകൊണ്ട് കിച്ചു അച്ചുവിനോട് ചോദിച്ചു.

“എനിക്ക് വയ്യട..മനസൊന്നും ഒരു സുഖമില്ല…ഒരു സൈക്കോളജിസ്റ്റ്യനെ കാണണം..ഒറ്റയ്ക്ക് പോവാൻ ഒരു മടി..അതാ നിന്നേം വിളിച്ചേ “

“അതിന്റെ ഒക്കെ വെല്ല ആവശ്യോം ഉണ്ടോ ഏട്ടാ നമ്മുടെ മനസ്സ് നമ്മുടെ കയ്യിൽ അല്ലേ… “

“അങ്ങനെ നമുക്ക് തോന്നുടാ..പക്ഷെ എപ്പോഴും അങ്ങനാവാണമെന്നില്ല “

കിച്ചു ഒന്നും മിണ്ടിയില്ല.

ഇരുവരും ഓമനക്കുട്ടന് മുന്നിൽ ഇരുന്നു. ഓമനക്കുട്ടൻ ഇരുവരെയും മാറി മാറി നോക്കി.

“അച്ചു ഒന്നു പുറത്തേക്കിരുന്നോളൂ.. “

കിച്ചു ഞെട്ടലോടെ അച്ചുനെ നോക്കി “ഞാനും വരണു ഏട്ടാ… “

“മോനവിടെ ഇരിക്ക്…ഡോക്ടർക്കു മോനോട് എന്തൊക്കയോ സംസാരിക്കാൻ ഉണ്ട് “

അവൻ ഡോക്ടറെ നോക്കി

“കിച്ചു പേടിക്കണ്ട…ഇരുന്നോളു…എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ഉണ്ട് അത്രേ ഉള്ളൂ.. “

അച്ചു പുറത്തേക്കിറങ്ങി…വിദൂരതയിലേക്ക് നോക്കി നിക്കുമ്പോൾ അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരച്ഛന്റെ സ്ഥാനത്തു നിന്നു വളർത്തിയതാണ് അവനെ..എവിടെയാണ് തനിക്കവനെ ശ്രദ്ധിക്കാൻ കഴിയാതെ പോയത്..

അകത്തു മുറിയിൽ അവർ സംസാരിച്ചു തുടങ്ങിയിരുന്നു…

“ഇല്ല ഡോക്ടർ അത്…അത് പിന്നെ.. “

” ധൈര്യമായി പറഞ്ഞോളൂ…ഇവിടെ പറയുന്നതൊന്നും ഞാൻ ആരോടും പറയില്ല “

“കോളേജിൽ പോയി തുടങ്ങിയതിൽ പിന്നെ ആണ് ഡോക്ടർ “

“അതിനു മുന്നേ ഇതിനെ കുറിച്ച്? “

“അറിയാമായിരുന്നു..പക്ഷെ അങ്ങനുള്ള ചിന്തകൾ ഇല്ലായിരുന്നു..സ്കൂൾ പഠിത്തം, അത് കഴിഞ്ഞു വന്ന ഏടത്തി ഉണ്ടാക്കുന്ന ഭക്ഷണം പിന്നേം പഠിത്തം അങ്ങനെ.. “

“സുഹൃത്തുക്കൾ ഒന്നും ഇല്ലായിരുന്നോ? “

“ഒന്നു രണ്ട് പേർ..പക്ഷെ റെഗുലർ കോൺടാക്ട് ഒന്നും ഇല്ലായിരുന്നു “

“ആദ്യമായി ബ്ലൂ ഫി-ലിം കണ്ടത് എപ്പോഴാ? “

“എന്താണെന്നറിയാൻ പത്തിൽ പഠിക്കുമ്പോൾ ഗൂഗിൾ ചെയ്തു നോക്കിയിട്ടുണ്ട്..അല്ലാതെ താല്പര്യം ഒന്നും തോന്നിയിട്ടില്ല “

“പിന്നെ അപ്പൊ തോന്നാത്തിരുന്നതൊക്കെ ഇപ്പൊ തോന്നാൻ? “

“കോളേജിൽ എനിക്ക് രണ്ട് കൂട്ടുകാർ ഉണ്ട്…മനുവും എബിനും.. “

” ഉം “

“ഞങ്ങൾ ലാസ്റ്റ് ബെഞ്ചിലാ ഇരിക്കാറ്..ആ സമയങ്ങളിൽ അവർ കുറെ കഥകൾ പറയും..നാട്ടിൽ നടന്നതും പുസ്തകങ്ങളിൽ നിന്നും വായിച്ചതും എല്ലാം ആയിട്ട്…ആ കഥകൾ എന്നെ വല്ലാതെ സ്വാധീനിച്ചു. “

കിച്ചു തല താഴ്ത്തി…..

“എന്നാ കഥകളൊക്കെയാ അവരു നിന്നോടു പറഞ്ഞത്? “

കിച്ചു മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു “അത്… “

“ധൈര്യായി പറഞ്ഞോളൂ…”

“അവരുടെ കൂട്ടുകാർ ചെയ്ത കാര്യങ്ങളും അവർ ചെയ്ത കാര്യങ്ങളും…പിന്നെ അവർക്കു രണ്ട് പേർക്കും ക്ലാസ്സിൽ ഒരു കൂട്ടുകാരി ഉണ്ട്..ഞാൻ കരുതി ഡീപ് ഫ്രണ്ട്ഷിപ് ആയിരിക്കും എന്ന്..പക്ഷെ അവന്മാർ അവളില്ലാത്തപ്പോ അവളെ പറ്റി പറയുന്നതൊക്കെ വേറെയാണ് “

“ആ കുട്ടിയോ? “

“അവളുമായുള്ള കോൾ റെക്കോർഡ് ഒക്ക കേൾപ്പിച്ചു തരും..അവളുടെ ഫ്രണ്ട്ഷിപ് മറ്റൊരു രീതിയിലേക്ക് മാറ്റിയെടുക്കാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു..ഏറെക്കുറെ ആ കുട്ടി അതിൽ വീഴാറായിട്ടുണ്ട്. “

“ശരി..അവരുടെ അനുഭവങ്ങളായി എന്ത് കഥകളാ മോനോട് അവർ പറഞ്ഞത്? “

“മനു അവന്റെ ചിറ്റയുടെ വീട്ടിൽ നിന്നാ പഠിക്കുന്നത്…ചിറ്റപ്പൻ പുറത്താണ്…ഒരു ദിവസം ചിറ്റയും അവനും മാത്രം ഉള്ളപ്പോ അവൻ ഒന്നു ട്രൈ ചെയ്തു നോക്കിയത്രേ..ആദ്യം അവർ എതിർത്തെങ്കിലും പിന്നീട് വഴങ്ങി..ഇപ്പോ അവർ സ്ഥിരം ചെയ്യാറുണ്ടാന്ന് പറഞ്ഞു “

ഓമനക്കുട്ടൻ ചിരിച്ചു “കിച്ചു ഈ കഥ വിശ്വസിച്ചോ? “

കിച്ചു മിണ്ടിയില്ല

“അവരുടെ ഫോട്ടോകൾ വല്ലതും കിച്ചനെ കാണിച്ചിട്ടുണ്ടോ? “

“ഉം…രണ്ട് പേരും തുണിയില്ലാതെ കെട്ടിപിടിച്ചു നിക്കുന്ന ഫോട്ടോ? “

“ആ ബന്ധം ശരിയാണെന്നു കിച്ചൂന് തോന്നുന്നുണ്ടോ? “

അവൻ ഒന്നും മിണ്ടാതെ ഡോക്ടറെ നോക്കി

“എബിനോ? “

” അവൻ ക്ലാസ്സിലെ ടീച്ചറുമായുള്ള ഒരു കഥയ പറഞ്ഞത്… “

” കിച്ചു…പലരും പലതും പറയും…അതിൽ കുറച്ചൊക്കെ ശരിയായിരിക്കും പക്ഷെ ഭൂരിഭാഗവും വെറുതെ പറയുന്നതായിരിക്കും..അതിനൊരു ഉദാഹരണം ഞാൻ പറഞ്ഞു തരാം. ഒരിക്കൽ എന്റെ നാല് സുഹൃത്തുക്കൾ കാറിൽ സഞ്ചരിക്കുക ആയിരുന്നു. മൂന്ന് പേർ ആണങ്ങളും ഒരാൾ പെണ്ണും. ഞങ്ങൾ എല്ലാവരും ഒരുമിച്ചു പഠിച്ചവരാണ്. അതിൽ ഒരാൾ ഗൾഫിൽ നിന്നും വന്നപ്പോൾ എന്നെ കാണാനായി കൂട്ടുകാരെയും കൂട്ടി വരുന്ന വഴി മറ്റൊരു കാറുമായി അവരുടെ കാർ ഇടിച്ചു. അതിൽ നാല് ആണുങ്ങൾ ഉണ്ടായിരുന്നു. പ്രശ്നം നമ്മുടെ ഭാഗത്തായിരുന്നു. വേണ്ടത് എന്താന്നു വെച്ചാൽ ചെയ്യാം എന്ന് നമ്മുടെ ആളുകൾ പറയുകയും പരിക്ക് പറ്റിയവരെ ഹോസ്പിറ്റലിൽ ആക്കുകയും ചെയ്തു. ഹോസ്പിറ്റലിൽ വെച്ചു പക്ഷെ സംസാരിച്ചു സംസാരിച്ചു തർക്കം മൂത്തു. ഇതിനിടയിൽ എല്ലാവരുടെയും വീട്ടിൽ നിന്നും ആളുകൾ എത്തിയിരുന്നു. കൂട്ടത്തിൽ ആ പെണ്ണിന്റെ ഭർത്താവും ഉണ്ടായിരുന്നു. ഒടുവിൽ തർക്കം ജയിക്കാൻ കഴിയാത്ത അവസ്ഥ നമുക്കു എതിർഭാഗം നിക്കുന്നവർക്കു ഉണ്ടായി. അപ്പോൾ ഒരുത്തൻ ചെയ്ത പണി എന്താണെന്ന് കിച്ചൂന് അറിയുവോ?

കിച്ചു ഡോക്ടറെ തന്ന ഉറ്റു നോക്കി

“അവൻ ആ പെണ്ണിനു നടുവിൽ ഇൻജെക്ഷൻ എടുക്കുന്നത് കണ്ടിരുന്നു. അവളുടെ അ-ടിവസ്ത്രത്തിന്റെ നിറം ചെറുതായി കണ്ടിരുന്നു. ആ പെണ്ണിന്റെ ഭർത്താവിനോട് അവൻ പറഞ്ഞു

“താൻ ഇവള്ടെ കെട്ടിയോൻ അല്ലേ? കാറിന് ഇറങ്ങുമ്പോ ഇവക്കു പകുതി തുണി ഇല്ലായിരുന്നു . ഇവന്മാരുടെ മടിയിൽ ആയിരുന്നു അവൾ..ഞാൻ പറയുന്നത് ശരിയാണോ എന്ന് നോക്കാൻ അവൾ ഇട്ടിരിക്കുന്നത് ചുമന്ന ** അല്ലെന്നു നോക്കിയാ മതി “

ആ ഒരൊറ്റ ഡയലോഗിൽ നാല് കുടുംബങ്ങളുടെ അടിത്തറ ഇളകി . ഒന്നും അറിയാത്ത ഒരു പെണ്ണിന്റെ ജീവിതം പൊല്ലാപ്പിലാക്കി. നമ്മുടെ ആൺ തലമുറയിൽ പലരും അത്രത്തോളം അധഃപതിച്ചു കഴിഞ്ഞു. ചോദിച്ചിട്ടു കിട്ടിയില്ലെങ്കിൽ പിന്നെ അവളെ പറ്റി കഥകൾ അടിച്ചിറക്കി മോശക്കാരി ആക്കാൻ ആവും ശ്രമങ്ങൾ. അതെ സമയം മുതിർന്ന സ്ത്രീകളിൽ പലരും ചെറുപ്പക്കാരോട് അടുക്കാറുണ്ട്. അതും ഒരു വാസ്തവം ആണ് . ഇവിടെ തെറ്റും ശരിയും നമ്മുടേതാണ്. മനുഷ്യനാണ്..വികാരങ്ങൾ ഉണ്ടാവും…ഒരിക്കലും പാടില്ലാത്ത ചില ബന്ധങ്ങൾ ഉണ്ട്, അമ്മയുമായുള്ള ഗുരു പത്നി അല്ലെങ്കിൽ ഗുരു നാഥ, സഹോദരി പിന്നെ സഹോദര ഭാര്യ. പവിത്രമായ ബന്ധങ്ങൾക്കിടയിൽ വിള്ളൽ ഇട്ടു അതിൽ കാ-മം പൊതിഞ്ഞു കഥകൾ ഉണ്ടാക്കുമ്പോൾ നമ്മളെ കോരി തരിപ്പിക്കും. അതുകൊണ്ടാണ് കൊച്ചു പുസ്തകങ്ങളും നീല ചി-ത്രങ്ങളും എല്ലാം ഇത്രയും പ്രശസ്തിയാർജിച്ചത്. കല്യാണി പക്വതപരമായി പെരുമാറിയത് കൊണ്ടല്ലേ ഇതിങ്ങനെ അവസാനിച്ചത്? അവൾ മറ്റൊരു രീതിയിൽ ആണ് പ്രതികരിച്ചിരുന്നത് എങ്കിലോ? അച്ചു നിന്നെ മർദ്ധിക്കും ഉപേക്ഷിക്കും..നിനക്ക് പിന്നെ ആരുണ്ട്? ഇത്രേം നീ ചെയ്തന്നറിഞ്ഞിട്ടും ഇരുവരും ഒരുമിച്ചെടുത്ത തീരുമാനം ആണ് നിന്നെ ഇവിടെ കൊണ്ടു വരാം എന്നുള്ളത്. വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കണം. വേണ്ടെന്നല്ല..പക്ഷെ നിയന്ത്രിക്കണം. മുന്നിൽ ഉള്ളത് അമ്മയും പെങ്ങളും ഏടത്തിയും ഒക്കെ ആണെന്ന തിരിച്ചറിവ് വേണം…നിനക്കിഷ്ടപ്പെടുന്ന നിന്നെ ഇഷ്ട്ടപെടുന്ന ആളുമായി നീ ചെയ്തോ…”

“സോറി ഡോക്ടർ…ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു…പക്ഷെ അവരാണ് എന്നോട് പറഞ്ഞത് ട്രൈ ചെയ്തു നോക്ക്…കിട്ടും എന്നൊക്കെ..ഞാനെതോ ഭ്രാന്ത് പിടിച്ച ലോകത്തതായി പോയി ഡോക്ടർ…. “

“കഴിഞ്ഞതെല്ലാം കഴിഞ്ഞു…നമ്മളെ എവിടെ നിക്കുന്നു എന്നതനുസരിച്ചിരിക്കും നമ്മുടെ മൂല്യവും ചിന്താഗതികളും. ഇപ്പൊ പഠിക്കേണ്ട സമയം അല്ലേ..അതിൽ ശ്രദ്ധിക്കുക..ചീത്ത കൂട്ടുകെട്ടുകൾ ഒഴിവാക്കുക…ഇടയ്ക്കിടെ എന്നെ കാണാൻ വരണം…അച്ചുനോട് ഞാൻ പറഞ്ഞോളാം “

അവൻ കരയാൻ തുടങ്ങി…

“ഞാനിനി വീട്ടിലേക്കില്ല ഡോക്ടർ…എനിക്ക് ഏടത്തിയുടെ മുഖത്ത് നോക്കാൻ വയ്യ… ” അവൻ വിങ്ങി പൊട്ടി

ഓമനക്കുട്ടൻ ബെൽ അമർത്തി..അച്ചു അകത്തേക്ക് വന്നു..അവനെ കണ്ടതും കിച്ചു വീണ്ടും കരയാൻ തുടങ്ങി…

“അച്ചു ബിസിനസും തിരക്കും ഒക്കെ ആയിട്ട് നടക്കുമ്പോ പിള്ളേരെ ശ്രദ്ധിക്കാൻ മറക്കരുത്. അവൻ ആരുടേ ഒക്കെ കൂടെ പോണു, എന്തൊക്കെ ചെയ്യുന്നു, അവന്റെ ലാപ്ടോപിൽ എന്തൊക്കെ ഉണ്ട് എന്നൊക്കെ ശ്രദ്ധിക്കണം..പ്രൈവസിയിൽ കൈകടത്താൻ അല്ല പക്ഷെ ഒരു നിയന്ത്രണം വേണം. അവനു കല്ല്യാണിയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്..വേണെങ്കിൽ കുറച്ചു ദിവസം ഇവിടെ നിക്കട്ടെ “

“വേണ്ട ഡോക്ടർ…ഞങ്ങടെ ആ പഴയ കിച്ചു ആയിട്ട് തിരിച്ചു വരുന്നതും കാത്തു അവൾ ഇരിക്കുന്നുണ്ട്…ഒരവസരം എല്ലാവരും അർഹിക്കുന്നുണ്ട് ഡോക്ടർ..അത് ഞങ്ങൾ കൊടുക്കും. അവളെ അമ്മയായി കണ്ടു സ്നേഹിക്കാൻ കഴിയുമെങ്കിൽ അവൻ എന്റെ കൂടെ വരട്ടെ..അല്ലെങ്കിൽ ഇവിടെ നിക്കട്ടെ “

ഓമനക്കുട്ടൻ കിച്ചനെ നോക്കി…അവൻ മിണ്ടാതെ ഇരുന്നു…അവനു വരാൻ താല്പര്യം ഇല്ലെന്നു തോന്നിയപ്പോ അച്ചു

“എന്ന ഞാൻ ഇറങ്ങുവാ..ഇടയ്ക്കു വിളിക്കാം ഡോക്ടറെ “

അച്ചു മുറിക്കു പുറത്തേക്കിറങ്ങി..കാറിൽ കയറി…അവൻ വരും എന്ന പ്രതീക്ഷയിൽ വാതിക്കലേക്കു നോക്കി…

ഇല്ല..അനക്കം ഇല്ല…അച്ചു വണ്ടി മുന്നോട്ടു എടുത്തു..

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..വണ്ടി റോഡിലേക്കിറങ്ങി..കുറച്ചു മുന്നോട്ടു നീങ്ങിയതും നാടുവിലത്തെ മിററിലൂടെ കാറിനു പിന്നാലെ ഓടി വരുന്ന കിചൂനെ അവൻ കണ്ടു…അച്ചുവിന്റെ കാലുകൾ ബ്രേക്കിൽ അമർന്നു.