അധികനേരം അവളുടെ പ്രണയത്തെ മൂടിവെക്കാൻ അവൾക്കും കഴിയുമായിരുന്നില്ല…

നേത്ര…

Story written by Dwani Sidharth

===========

നിർത്താതെയുള്ള നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് നേത്ര കണ്ണുതുറന്നത്…ഫോണെടുത്തു നോക്കി ദീർഘമായോന്ന് നിശ്വസിച്ചു അവൾ മെസ്സേജ് ഓപ്പൺ ചെയ്തു…

അഭിമന്യു ആണ്…തന്റെ മൂന്ന് വർഷത്തെ പ്രണയം…നേത്രയുടെ മനസ് മൂന്നു വർഷം പുറകിലത്തെ അവളുടെ കോളേജ് ആദ്യ ദിവസത്തിലേക്ക് പോയി…

അഭിമന്യു തേർഡ് ഇയർ ബി ബി എ ക്ക് പഠിക്കുമ്പോഴായിരുന്നു…നേത്ര അതെ ഡിപ്പാർട്മെന്റിൽ ഫസ്റ്റ് ഇയർ ജോയിൻ ചെയ്തത്…

മിക്കവരെയും പോലെ…ഫ്രഷേഴ്‌സ് ഡേയ്ക്ക് പണികൊടുക്കുന്നതിനിടയിലാണ് ആ വിടർന്ന കണ്ണുകളും ചാമ്പക്ക ചുണ്ടുകളും നീണ്ട ഇടതൂർന്ന മുടിയുമുള്ള ഒരു സുന്ദരിപ്പെണ്ണ് അഭിയുടെ മനസ് കീഴടക്കിയത്…

പാട്ടുപാടിച്ചും ഡാൻസ് കളിപ്പിച്ചും പാവയ്ക്ക ജ്യൂസ്‌ കുടിപ്പിച്ചും സീനിയർസ് ഫ്രഷേഴ്‌സ് ഡേ പൊടിപൊടിക്കുമ്പോൾ  ആ പെണ്ണിന്റെ മിഴികളിലെ ഭയവും വെപ്രാളവും അഭി കാണുന്നുണ്ടായിരുന്നു…അവളുടെ ഊഴം വന്നപ്പോൾ പേടിച് പേടിച് സ്റ്റേജിലേക്ക് കയറിവരുന്നവളെ കണ്ടപ്പോൾ അഭിക്ക് ചിരിയാണ് വന്നത്…

ഒരുത്തി വന്ന് അവൾക്കുള്ള പണി മൈക്കിൽ ഉച്ചത്തിൽ വായിക്കുമ്പോൾ പെണ്ണിന്റെ കണ്ണിൽ മിഴിനീർ തിളങ്ങിയിരുന്നു…അവിടെ കൂടിനിൽക്കുന്നതിൽ ഒരുവനെ വിളിച് നേത്രയോട് അവനെ പ്രൊപ്പോസ് ചെയ്ത് അവനെ കൊണ്ട് യെസ് പറയിപ്പിക്കുകയിരുന്നു അവൾക്കുള്ള പണി…

ദയനീയമായി അവൾ കൂടിനിൽക്കുന്നവരെ എല്ലാരേയും നോക്കി…ഇപ്പൊ പെയ്യും പെയ്യും ന്ന് പറഞ്ഞുനിൽകുന്ന മിഴികൾ കൺകെ അഭിക്ക് വല്ലായ്മ തോന്നി…

അവൻ ചെന്ന് അവിടെ ഇരിക്കുന്നവരോടെന്തോ പറഞ്ഞതും അതിലൊരുവൾ വന്ന് നേത്രയോട് പോവാൻ പറഞ്ഞു…നേത്രക്കൊന്നും മനസിലായില്ലങ്കിലും അവൾ ജീവൻ തിരിച്ചുകിട്ടിയ പ്രതീതിയോടെ പോയി സീറ്റിൽ ഇരുന്നു…

പിന്നീടുള്ള ദിവസങ്ങളിലും അവർ തമ്മിൽ കാണാറുണ്ടായിരുന്നു…അതിനിടയിൽ നേത്ര അറിഞ്ഞിരുന്നു അവളെ അന്ന് അവിടെ നിന്നും രക്ഷിച്ചത് അഭിമന്യു ആണെന്ന്..

പിന്നീട് എപ്പോ കാണുമ്പോഴും നേത്ര അവനായി ഒരു നിറഞ്ഞ പുഞ്ചിരി നൽകും അവൻ തിരിച്ചും…എപ്പോയെങ്കിലും അവനോട് അതിനൊരു നന്ദി പറയണമെന്നുണ്ടായിരുന്നെങ്കിലും അവൾക്കതിനു കഴിഞ്ഞിരുന്നില്ല..

ദിവസങ്ങൾ പോകെ അവന്റെ പുഞ്ചിരിയിൽ കൂട്ടുകാരികളെല്ലാം തന്നോടുള്ള  പ്രണയം കണ്ടിട്ടും അവളത് കാര്യമാക്കിയിരുന്നില്ല…അതിനിടയിൽ അവർ നല്ല സുഹൃത്തുക്കൾ ആയിമാറിയിരുന്നു…

ആർട്സ് ഡേയുടെ അന്ന് ആ ബഹളത്തിൽ  നിന്ന് അവനൊരിക്കൽ നേത്രയുടെ  കയ്യും പിടിച്ച് ആളൊഴിഞ്ഞ ക്ലാസ്സ്‌ മുറിയിൽ കൊണ്ടുപോയി കവിളിലൊരു കുഞ്ഞുമ്മയോടെ  അവനവന്റെ പ്രണയം പറഞ്ഞപ്പോൾ…ഒന്നും പറയാതെ കണ്ണുകൾ നിറച്ച്  അവൾ തിരിഞ്ഞോടിയിരുന്നു…ഒരു നിമിഷം അവന്റെയാ പ്രവർത്തി അവനെയും വേദനിപ്പിച്ചു…ദേഷ്യവും സങ്കടവും അവനെ  ഒരുപോലെ തളർത്തിയിരുന്നു…

അധികനേരം അവളുടെ പ്രണയത്തെ മൂടിവെക്കാൻ അവൾക്കും കഴിയുമായിരുന്നില്ല…

കുട്ടികളുടെ ബഹളത്തിൽ തലകുനിച്ചു തന്നെ നോക്കാതെ പോവുന്നവന്റെ കയ്യിൽ പിടിച്ച് അവളവളുടെ പ്രണയം ഒരു നിറഞ്ഞ ചിരിയിലൂടെ പറയുമ്പോൾ…രണ്ടു ഹൃദയങ്ങളിലും പ്രണയം തുളുമ്പിയിരുന്നു…അവരുടെ  പ്രണയകാലം അവിടെ തുടങ്ങുകയായിരുന്നു…

അഭി നേത്രയുടെ കാര്യത്തിൽ ഓവർ പൊസ്സസ്സീവ് ആയിരുന്നു…അക്കാരണത്താൽ എത്രയോ സുഹൃത്തുക്കളെ അവൾക് നഷ്ടമായിരുന്നു…മറ്റാരോടും കൂട്ടുകൂടാൻ സമ്മതിക്കാതെ…അവളുടെ സ്നേഹം പങ്കുവച്ചു പോവുമോ എന്ന ഭയമായിരുന്നു..അവനിൽ…

ആദ്യമൊക്കെ അവളത് എൻജോയ് ചെയ്തെങ്കിലും പിന്നീടാത്തവൾക് താങ്ങാവുന്നതിലും അപ്പുറമായി…

എന്നിട്ടും അവളതിന്റെ പേരിൽ അവനെ ഒരിക്കൽ പോലും  കുറ്റപ്പെടുത്തിയിരുന്നില്ല…തന്നോടുള്ള സ്നേഹക്കൂടുതലിന്റെ പ്രശ്നമാവും…അതൊക്കെ എന്നെങ്കിലും മാറും എന്ന വിശ്വാസത്തിൽ അവരവരുടെ പ്രണയം തുടർന്നു…

കാലം പോകും തോറും അവനിലെ പ്രണയത്തിന്റെ പക്വത കുറഞ്ഞുവരിയായിരുന്നു…

മെസ്സേജിനു റിപ്ലൈ വൈകിയാൽ ദേഷ്യം പിടിക്കുന്ന, ഫോൺ വിളിച്ചാൽ എടുത്തില്ലങ്കിൽ മിണ്ടാതിരിക്കുന്ന, ഷാൾ ഇടാത്തതിന് അടിയുണ്ടാക്കുന്ന അവന്റെ അപക്വമായ പ്രണയത്തോട് അവൾക് പുച്ഛം തോന്നിതുടങ്ങിയിരുന്നു…

എല്ലാത്തിലുമുപരി അവൻ തന്റെ  വീട്ടുകാരെ കൂടി തന്നിൽ നിന്നകറ്റുന്നു എന്ന് തോന്നിയപ്പോൾ അവൾക് മറിച്ചൊന്നും ആലോചിക്കേണ്ടിയിരുന്നില്ല…

അവനു തന്നോടുള്ളത് സ്നേഹമല്ല…ഒരു തരം ഭ്രാന്താണെന്ന് മനസിലാക്കുകയായിരുന്നു പിന്നീടവൾ…ഒന്ന് പിണങ്ങിയിരുന്നാൽ മ ദ്യപിക്കുന്ന, ഫാനിൽ കയറ്  കെട്ടിത്തൂക്കി ആ ത്മഹത്യാ ഭീഷണി മുഴക്കുന്ന അവനോട് അവൾക് പിന്നീട് ഭയമായിരുന്നു…

ഇനിയും ഇത് തുടർന്നാൽ താൻ മരിച്ചുപോവുമെന്ന് തോന്നിതുടങ്ങിരുന്നു  നേത്രക്ക്…

🖤

മൂന്ന് മാസത്തിനു ശേഷം ഇന്നവനെ കാണാൻ പോവുകയാണ് നേത്ര…ഇന്നത്തോടെ അവൾക് ഈ ശ്വാസം മുട്ടൽ അവസാനിപ്പിക്കണം അത്രമേൽ അവൾക്ക് മടുത്തിരിക്കുന്നു…അത്രമേൽ അവൾ വേദനിച്ചിരിക്കുന്നു…

വൈകുന്നേരം നാലരയോട് അടുത്തിരുന്നു സമയം…അവൾ ബീച്ചിന്റെ ഒരു ആളൊഴിഞ്ഞ തീരത്ത് അഭിയേയും കാത്തിരുന്നു…

അല്പസമയത്തിന് ശേഷം തനിക്കരികിലേക്ക് നടന്നുവരുന്നവനെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു…ആ കണ്ണുകളിലെ ഭാവം അഭിയ്ക്ക് മനസിലാക്കിയെടുക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…

അഭിയും നേത്രക്ക് അരികിലായി ആ സ്റ്റോൺ ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു…ഏറെനേരത്തെ നിശബ്ദതക്ക് ശേഷം നേത്ര അഭിയേ ഒന്ന് ചെരിഞ്ഞു നോക്കി…കടലിലേക്ക് മിഴികൾ നാട്ടിരിക്കുകയാണവൻ…

അഭിയ്ക്ക് മനസിലായോ ഞാനെന്തിനാ കാണണം ന്ന് പറഞ്ഞതെന്ന്..?

അവനില്ലന്ന മട്ടിൽ അവളെ നോക്കി…

പിന്നെയും കനത്ത നിശബ്ദത….

നമുക്ക് ഇത് നിർത്താം അഭി…എനിക്ക് മടുത്തു…

അഭിയുടെ ഭാഗത്തുന്ന് പ്രതികരണം ഒന്നുമുണ്ടായില്ല…പക്ഷെ അവന്റെ മുഖം ചുവക്കുനുണ്ടായിരുന്നു…പല്ലിറിമുണ്ടായിരുന്നു…

അവളവനെ നോക്കാതെ തുടർന്നു…

നീയായിരുന്നു ഈ മൂന്നു വർഷകാലം എന്റെ ലോകം എന്റെ ജീവൻ…നിന്റെ ഇഷ്ടത്തിനെതിരായി ഒന്നും ഞാൻ ചെയ്യാറില്ലായിരുന്നു…നിന്റെ ബാലിശമായ പിടിവാശിക്ക് ഞാൻ വഴങ്ങിത്തന്നത് നിന്നെ പേടിച്ചിട്ടാണെന്നാണോ നീ കരുതിയത്…ആണെങ്കിൽ നിനക്ക് തെറ്റി…അത് നിന്നോടുള്ള എന്റെ സ്നേഹം കൊണ്ടായിരുന്നു…നിന്നോടുള്ള പ്രണയം കൊണ്ടായിരുന്നു…

നീ എന്നെ പ്രണയിച്ചിരുന്നോ…? ഇല്ല…നിനക്കെന്നോട് പ്രണയമായിരുന്നില്ല…നിനക്കെന്നോട് സ്വാർത്ഥത ആയിരുന്നു…ആ സ്വാർത്ഥതയിൽ എനിക്ക് നഷ്ടപ്പെട്ടത് എന്റെ ജീവിതത്തിലെ മൂന്നു വർഷങ്ങളാണ്…

നിന്റെ പ്രണയത്തിൽ നീയൊരിക്കലും ഞാനെന്ന വ്യക്തിയെ മനസിലാക്കിയിട്ടില്ല…എന്റെ ഇഷ്ട്ടാനിഷ്ടങ്ങളറിഞ്ഞിട്ടില്ല…എന്നെ അറിഞ്ഞിട്ടില്ല…നിന്റെ ഇഷ്ടങ്ങൾ നിന്റെ മാത്രം തീരുമാനങ്ങൾ…അതുമാത്രം…

ഇനിയും വയ്യ  അഭി…എന്നെ മറന്ന്…എന്റെ സ്വപ്നങ്ങളെ മറന്ന്…ഇനിയുമിങ്ങനെ വയ്യ…

ഇന്നല്ലങ്കിൽ നാളെ നമ്മൾ പിരിയേണ്ടവരാണ്…അല്ലെങ്കിൽ നമ്മളിങ്ങനെ വേദനിച്ചു വേദനിച്ചു ജീവിക്കേണ്ടി വരും…

നിന്നോടെനിക് സ്നേഹമാണ്…പ്രണയമാണ്…ഉള്ളിന്റെയുള്ളിൽ എന്നും നീയുണ്ടാവും…പക്ഷെ നിന്റെ കൂടെ നിന്നോടൊപ്പം അതിനി എനിക്ക് പറ്റിയെന്ന് വരില്ല…

നിന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് അറിയാം…ഇപ്പോഴെങ്കിലും ഇത് പറഞ്ഞില്ലങ്കിൽ അത് ഞാനെന്നോട് ചെയ്യുന്ന ചതിയാവും…ഇനിയെങ്കിലും എനിക്കും എല്ലാവരെയും പോലെ ജീവിക്കണം…ചിരിക്കണം…കരയണം…സുഹൃത്തുക്കളെ വേണം…എന്റെ വീട്ടുകാരെ വേണം…ഇനിയെങ്കിലും എനിക്ക് ബന്ധനങ്ങളിതെ ജീവിക്കണം അഭി…പറഞ്ഞവസാനിപ്പിക്കുമ്പോയേക്കും ശബ്ദം ചിലമ്പിച്ചിരുന്നു…

മറുപടിക്ക് കാത്തുനിൽക്കാതെ…അത്രയും പറഞ്ഞു തിരികെ നടക്കുമ്പോൾ ഒരിക്കൽ പോലും അവളവനെ തിരിഞ്ഞുനോക്കിയില്ല…അവന്റെ മുഖം നേത്രയെ തളർത്തിയേക്കും…അത്രമേൽ അവൾക് പ്രിയപ്പെട്ടതാണ് അവൻ…

നിറഞ്ഞൊഴുകുന്ന കണ്ണുകളെ അവൾ തടഞ്ഞില്ല…ആ കണ്ണീരിൽ മൂന്ന് വർഷത്തെ അവളുടെ പ്രണയത്തെ ഒഴുക്കികളയുകയായിരുന്നു അവൾ…

അസ്തമയസൂര്യൻ കടലിനെ ചുവപ്പികുമ്പോൾ അഭിമന്യുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു…ആ കണ്ണിലപ്പോൾ നിസ്സഹായതയായിരുന്നു…വേദനയായിരുന്നു…കുറ്റബോധമായിരുന്നു…എല്ലാത്തിനും മേലെ ആ കണ്ണിൽ നിറഞ്ഞത്  നേത്രയോടുള്ള ക്ഷമാപണമായിരുന്നു…

അവസാനിച്ചു…❤