അവളുടെ ആഗ്രഹങ്ങൾ ശ്രദ്ധിക്കാതെ പോയാൽ ഇതല്ല ഇതിനപ്പുറവും അവൾ ചെയ്യുമെന്ന് തോന്നിപ്പിക്കാനുള്ള…

Story written by Sanal Ambili

=============

ഇന്ന് വൈകുന്നേരത്തിനുള്ളിൽ പ്രൊജക്റ്റ്‌ മേശപ്പുറത്തുണ്ടാകണമെന്നുള്ള സ്ഥിരം തെറിവിളി കേട്ടുകൊണ്ട് ഓടിവന്നു ലാപ് തുറന്നതും അവളുടെ call…

ഏട്ടാ…നമുക്കിന്നൊരു മാറ്റിനിക്ക് പോയാലോ..???

പണ്ട് ഇതുപോലെ സിനിമ കാണാൻ വിളിച്ചിട്ട് ചെല്ലാത്ത സംഭവം പെട്ടെന്ന് മനസ്സിലേക്ക് വന്നു…

അവളുടെ പൊട്ടിത്തെറിയും മാന്തും പിച്ചും പ്രതീക്ഷിച്ചു കടന്നുചെന്ന എന്നെ അവൾ ഏറ്റവും സുന്ദരമായ ചിരിയോടെ വരവേറ്റു…സ്നേഹത്തിന്റെ നിറകുടമായി മാറി അന്നവൾ…രാത്രി എല്ലാം കഴിഞ്ഞു അവളെ മാറോടടക്കി നെറുകയിൽ ചുംബിച്ചു sorry പറഞ്ഞപ്പോ അവൾ പറഞ്ഞു…

സാരമില്ല ഏട്ടാ…ഏട്ടന്റെ തിരക്കുകൊണ്ടല്ലേ…ന്നാലും മോൾക്ക് ദേഷ്യമില്ലേ ഒട്ടും എന്ന് ചോദിച്ചപ്പോഴാ ഹൃദയം വെട്ടിക്കീറിക്കൊണ്ട് അവൾ പറഞ്ഞത്…

“ഇന്നത്തെ ചായ എങ്ങനുണ്ടാരുന്നു??”

“സൂപ്പർ..അപാര ടേസ്റ്റ് ആരുന്നു…ഒരു പ്രത്യേക രുചിയായിരുന്നു…” ഞാൻ ഓർത്തു പറഞ്ഞു….

“ഞാനേ…ആ ദേഷ്യത്തിന് ചായയിൽ ചെറുതായി ഒന്ന് തുപ്പിയേരുന്നു…അതിന്റെയാ ആ ടേസ്റ്റ്…”

എന്നിട്ട് ഒടുക്കത്തെ ഒരു ചിരിയും…

സത്യത്തിൽ അവൾ തുപ്പിയൊന്നുമില്ല…അവളുടെ ആഗ്രഹങ്ങൾ ശ്രദ്ധിക്കാതെ പോയാൽ ഇതല്ല ഇതിനപ്പുറവും അവൾ ചെയ്യുമെന്ന് തോന്നിപ്പിക്കാനുള്ള ആയിരം വാട്സ് ബുദ്ധി…

“ഹലോ ഏട്ടാ…” ഞാൻ ഞെട്ടിയുണർന്നു…

“ഏട്ടൻ നേരത്തെ ഇറങ്ങാമോ…ഞാൻ ready ആകട്ടെ..???”

ഭാഗ്യം…അവൾ ready ആയിട്ടില്ല…

“പിന്നെന്താ പോകാലോ…മോള് വേഗം ready ആയിക്കോ…എന്നിട്ട് വിളിച്ചാൽ മതി പത്തു മിനുട്ട് കൊണ്ട് അവിടെ എത്താമല്ലോ…”

“Thanks ഏട്ടാ….”

“ആ പിന്നൊരു കാര്യം…നമുക്കൊന്ന് കറങ്ങണം…ബീച്ചിൽ പോകാം ലുലുവിൽ കേറാം…ഡിന്നർ പുറത്തുനിന്ന്…”

“ശരിക്കും….”

“സത്യായിട്ടും…ഏട്ടന്റെ പൊന്നുമോൾ ഏറ്റവും സുന്ദരിയായി അണിഞ്ഞൊരുങ്ങണെ.”

“Ok ഏട്ടാ….”

“വയ്ക്കുവാ…ശെരി…”

ബോസിനോട് പോയി പണി നോക്കാൻ പറ…പോണ്ടാട്ടിയുടെ സന്തോഷം താനേ നമുക്ക് മുഖ്യം…തിരികെ ലാപ്പിലേക്ക്….

ഏട്ടന് മഞ്ഞ colour ആണല്ലോ ഇഷ്ടം…അപ്പൊ മഞ്ഞ ചുരിദാർ ഇടാം…അലക്കി മടക്കി വച്ചിരുന്ന ചുരിദാർ ഒന്നുകൂടെ അവൾ തേച്ചു ചുളിവുകളില്ലാ എന്ന് സ്വയം ബോധ്യപ്പെടുത്തി…അല്പം ഹീൽസ് ഉള്ള മഞ്ഞ ഷേടുള്ള ചെരുപ്പെടുത്തു തുടച്ചു മിനുക്കമുള്ളതാക്കി….തലയിൽ എണ്ണ തേച്ചുപിടിപ്പിച്ചു കുളിമുറിയിലേക്ക് കയറി…കാലുകൾ വൃത്തിയായി തേച്ചുരച്ചു കഴുകി. നഖങ്ങൾ എല്ലാം ബ്രഷ് ചെയ്ത് അഴുക്കെല്ലാം കഴുകി കളഞ്ഞു…തല ചെറുതായി നനച്ചു ഷാംപൂ ഇട്ടു പതപ്പിച്ചു…ഷവർ ഓൺ ചെയ്ത് 2 തവണ സോപ്പിട്ടു കുളിച്ചു….മുടി ഡ്രയർ വച്ചുണക്കി വാർന്നു മനോഹരമായി മുന്നിലേക്കിട്ടു…വിടർന്ന കണ്ണുകളിൽ  കരിമഷിയെഴുതി…കാത്തിലെ ജിമിക്കി ഊരി മാറ്റി മഞ്ഞയിൽ പച്ച നിറമുള്ള നെൽക്കതിര് പോലുള്ള കമ്മൽ എടുത്തണിഞ്ഞു…മുഖത്ത് അല്ലറ ചില്ലറ മിനുക്കുപണികൾ നടത്തി…കയ്യിലെയും കാലിലെയും പൊട്ടിപ്പൊളിഞ്ഞ നെയിൽ പോളിഷ് എല്ലാം റിമൂവർ എടുത്തു തുടച്ചു മാറ്റി…ചെറുതായി ഒന്ന് ഓവൽ ഷേപ്പ് ആക്കി…ഓരോ നഖങ്ങളും വളരെ ശ്രദ്ധയോടെ ഒരു ബേസ്കോട്ട് അടിച്ചു…ഇളം പച്ച നിറം അതിനുമുകളിൽ തേച്ചുപിടിപ്പിച്ചു…ഒന്ന് ഊതിയുണക്കി…അതിനുമുകളിൽ മഞ്ഞ പെയിന്റ് കൊണ്ട് ചിത്രങ്ങൾ വരച്ചു…കറുപ്പ് നിറമെടുത്തു ഒരു ബോർഡർ കൂടി വരച്ചു ഒന്ന് നോക്കി…

ആഹഹാ….ഞാനൊരു കലാകാരി തന്നെ…അങ്ങിനെ തന്നെ എല്ലാത്തിലും അടിച്ചു..അതിനു മുകളിൽ ഒരു clear കൂടി അടിച്ചപ്പോ എന്തൊരു തിളക്കം….ചുരിദാർ അണിഞ്ഞു…മാച്ചിംഗ് പൊട്ടുകുത്തി…മാലയും മാച്ചിങ്…വളകൾ എടുത്തണിഞ്ഞു….മഞ്ഞ പേഴ്‌സ് എടുത്തുവച്ചു…മൊബൈലിന്റെ കവർ ഊരി മാറ്റി മഞ്ഞ കളർ കവർ എടുത്തിട്ടു….

അവനെ വിളിക്കാൻ ഫോണിന്റെ ലോക്ക് തുറന്നപ്പോഴേക്കും calling ബെൽ കേട്ടു…കൃത്യസമയത്തു തന്നെ ജോലിയും തീർത്തു ബോസിന്റെ അഭിനന്ദനങ്ങളും വാങ്ങി ഓഫീസിൽ നിന്നും മൂളിപ്പാട്ടൊക്കെ പാടി നമ്മുടെ നായകൻ ട്രാഫിക് ബ്ലോക്കിനെയും അതിജീവിച്ചു അവളുടെ കണ്മുന്നിൽ…

“വാ വേഗം ഇറങ്ങ്…നമുക്ക് സെക്കന്റ്‌ ഷോ മിസ്സാകും….”

ഭാര്യ ഏറ്റവും സുന്ദരിയാകുന്നതൊരു ഭാഗ്യമാ….ആത്മഗതം…ഇതല്ല ഇതിന്റപ്പുറം ചാടിക്കടന്നവനാ ഈ കെ കെ ജോസഫ്….