അവനെ ബലമായി ചുറ്റിപിടിച്ച് ആ നെഞ്ചിൽ തല ചായ്ച്ച് അവൾ ഉറങ്ങുമ്പോൾ അരവിന്ദിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല..

നിലാന

എഴുത്ത്: ദേവാംശി ദേവ

============

“അരവിന്ദ്..വൻസ്‌മോർ..” അവളിൽ നിന്നും അകന്നുമാറിയ അരവിന്ദിനെ അവൾ ബലമായി തന്നിലേക്ക് ചേർത്തു..”

അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കുമ്പോൾ അരവിന്ദിന് നിലാനയോടുള്ള വെറുപ്പ് കൂടിയതെയുള്ളൂ..

അവന്റെ വിയർത്തൊട്ടിയ ശരീരത്തിൽ അവളുടെ നാവ് ഓടി നടന്നപ്പോൾ അവളെ കഴുത്ത് ഞെ രിച്ച് കൊ ല്ലാനാണ് അവന് തോന്നിയത്..

അവനെ ബലമായി ചുറ്റിപിടിച്ച് ആ നെഞ്ചിൽ തല ചായ്ച്ച് അവൾ ഉറങ്ങുമ്പോൾ അരവിന്ദിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല..

ക്ളോക്കിൽ ആറുമണി അടിച്ചപ്പോൾ അരവിന്ദ് ചാടി എഴുന്നേറ്റു..കൂടെ നിലാനയും..

“എനിക്ക് അനുവദിച്ച സമയം കഴിഞ്ഞു അല്ലെ അരവിന്ദ്..” അവൾ എഴുന്നേറ്റ് ഷെൽഫ് തുറന്ന് കുറച്ച് നോട്ടുകെട്ടുകൾ എടുത്ത് അവന്റെ മുന്നിലേക്ക് വെച്ചു..

ഒരു അന്യ പുരുഷന്റെ മുൻപിൽ പൂർണ ന ഗ്ന യായി നിൽക്കുന്നതിന്റെ ഒരു നാണക്കേടും അവളിൽ ഉണ്ടായിരുന്നില്ല എന്നവൻ അവജ്ഞയോടെ കണ്ടു..

ഒന്നും മിണ്ടാതെ ജീൻസും ഷർട്ടും എടുത്തിട്ട് പണവുമെടുത്ത് അവൻ പുറത്തേക്ക് നടക്കുബോൾ പിന്നിൽ നിന്നും അവളുടെ വിളി എത്തിയിരുന്നു..

“അരവിന്ദ്..” അവൻ തിരിഞ്ഞു നോക്കി..

അവൾ ഓടി വന്ന് അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..

അരവിന്ദ് ദേഷ്യത്തോടെ അവളെ തള്ളി മാറ്റി..

“സോറി മേഡം… തന്ന കാശിനുള്ള ജോലി ഞാൻ ചെയ്തു കഴിഞ്ഞു..” ദേഷ്യത്തോടെ പുറത്തേക്കിറങ്ങുമ്പോൾ ഈ ലോകത്തിൽ അരവിന്ദ് ഏറ്റവും വെറുക്കുന്ന പെണ്ണായി മാറി കഴിഞ്ഞു നിലാന..

*****************

“അരവിന്ദേട്ട..”

പുറകിൽ സുപ്രിയയുടെ വിളികേട്ടാണ് ഭിത്തിയിൽ മാലയിട്ട് തൂക്കിയിരുന്ന നിലാനയുടെ ഫോട്ടോയിൽ നിന്ന് കണ്ണെടുത്തത്….

“ഇത്….”

“നിലാന എന്ന നീലു..എന്റെ വല്യച്ഛന്റെ മോളാണ്..”

“എങ്ങനെയാ..എങ്ങനെയാ മരിച്ചത്..”

“കൊ.ന്നതാ…” ഒരു ഞെട്ടലോടെ അരവിന്ദ് അവളെ നോക്കി..

“അതേ ..ഇവിടുള്ളവരെല്ലാം ചേർന്ന് കൊ ന്നതാ..”

“പ്രിയ…” പുറകിൽ നിന്നും അച്ഛന്റെ വിളി കേട്ടതും പ്രിയ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി..”

“മകളുടെ ഇഷ്ടത്തിന് പഠിക്കാനും ജോലിക്കുമൊക്കെ വിട്ടതിന്റെ പ്രതിഫലം അവള് തന്നെ ഏട്ടനും ഏടത്തിക്കും കൊടുത്തു..

അച്ഛനില്ലാത്ത കുഞ്ഞിനെയും വയറ്റിലിട്ട് ഇവിടേക്ക് കയറി വന്നു..പടിയടച്ചു പിണ്ഡം വെച്ചു…ഞങ്ങളുടെ മനസ്സിൽ അവൾ മരിച്ചത് തന്നെയാ..”

“സാർ എന്തിനാ കാണണമെന്ന് പറഞ്ഞത് ..”

“തനിക്കിതുവരെ ഈ വിളി മാറ്റാറായില്ലേടോ..

അമ്മക്ക് തന്നെയൊന്ന് കാണണമെന്ന് പറഞ്ഞു..അതുകൊണ്ടാ തറവാട്ടിലേക്ക് വിളിപ്പിച്ചത്..അമ്മ കിടപ്പാണ്. ബുദ്ധിമുട്ട് ആയോ..”

“ഏയ് ഇല്ല സാർ..” അയാളോടൊത്ത് അകത്തേക്ക് നടക്കുമ്പോൾ ഒരിക്കൽ കൂടി അവൻ പുച്ഛത്തോടെ നിലാനയുടെ ഫോട്ടോയിലേക്ക് നോക്കി..

************

“എന്ത് പറ്റി പ്രിയാ..എന്ത മുഖം വല്ലാതിരിക്കുന്നെ..”

കടലിലേക്ക് നോക്കി ഇരിക്കുമ്പോൾ അരവിന്ദ് അവളുടെ വിളറിയ മുഖം കണ്ട് അവനോട് ചോദിച്ചു..

“ഞാൻ നീലൂവേച്ചിയെ കുറിച്ച് ഓർക്കുവായിരുന്നു..”

“നീ എന്തിന ആ വൃത്തികെ ട്ടവളെ കുറിച്ച് ഓർക്കുന്നത്”

“വൃത്തികെട്ടവളോ…ചേച്ചിയെ കുറിച്ച് അറിയാതെ ഇങ്ങനെയൊന്നും പറയരുത് അരവിന്ദേട്ടാ..”

“വിവാഹത്തിന് മുൻപേ ഗര്ഭിണിയാകുന്ന പെണ്ണിനെ പതിവൃതയെന്ന് പറയാൻ എനിക്ക് കഴിയില്ല..”

“അതേ എന്റെ ചേച്ചി പതിവൃത തന്നെയാണ്..” അത് പറയുമ്പോൾ അവളുടെ കണ്ണിലെ അഗ്നി അവൻ കാണുകയായിരുന്നു..

“നീലുചേച്ചിക്ക് വേണ്ടി മാത്രം ഏർപ്പാടാക്കിയതായിരുന്നു വല്യച്ഛൻ ആ ഡ്രൈവറെ..പൊതുവെ ആരുമായി കൂട്ടില്ലാതെ ഒതുങ്ങികൂടുന്ന ആൾ ആയിരുന്നു നീലുവേച്ചി..

ചേച്ചിയുടെ മനസ്സിലേക്ക് വളരെ പെട്ടെന്നാണ് അയാൾ കയറികൂടിയത്..ചേച്ചിയുടെ മാത്രം അനന്തു..

ഞാൻ പലവട്ടം ചോദിച്ചിട്ടുണ്ട് ഒരു  ഡ്രൈവറെ കുടുംബക്കാർ അംഗീകരിക്കുമോ എന്ന്..

ചേച്ചിക്ക് അതൊന്നും പ്രശ്നം ആയിരുന്നില്ല..ഒരു തരം ഭ്രാ ന്തമായ രീതിയിൽ ആയിരുന്നു ചേച്ചി അയാളെ പ്രണയിച്ചത്..പക്ഷെ ആ പ്രണയം അയാൾ അറിഞ്ഞില്ല..തന്റെ മുറപ്പെണ്ണിനെ വിവാഹം കഴിക്കാൻ അയാൾ കാത്തിരിക്കുകയാണെന്ന് അറിഞ്ഞിട്ടും ചേച്ചിയെ ഞാൻ വിഷമിച്ച് കണ്ടിട്ടില്ല..ചോദിച്ചപ്പോൾ പറഞ്ഞത് എന്റെ പ്രണയം എന്നും എന്റെ അനന്തു തന്നെയാണ്…പിന്നെ ഞാനെന്തിന് വിഷമിക്കണം എന്നായിരുന്നു..

പിന്നീടൊരിക്കൽ ചേച്ചി പറഞ്ഞു അയാൾ ജോലി നിർത്തി പോയെന്ന്..അന്നും ചേച്ചിയുടെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു..

തറവാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്ന് ചേച്ചി തല കറങ്ങി വീണു..കുടുംബക്കാരുടെ കൂട്ടത്തിലെ ഒരു ഡോക്ടർ പരിശോധിച്ച് ചേച്ചി ഗർഭിണിയാണെന്ന് പറഞ്ഞു..എല്ലാവരും തകർന്നുപോയി. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല..എന്റെ നീലു ചേച്ചി ഒരിക്കലും അങ്ങനെയുള്ളൊരു പെണ്ണല്ല..

അച്ഛനും വല്യച്ഛനും ചേർന്ന് ചേച്ചിയെ ഒരുപാട് തല്ലി..എന്നിട്ടും ചേച്ചി പേര് പറഞ്ഞില്ല..ഒടുവിൽ അബോ ഷൻ ചെയ്യാൻ തീരുമാനിച്ചു..അങ്ങനെ ചെയ്താൽ ആത്‍ മഹത്യ ചെയ്യുമെന്ന് ചേച്ചി വെല്ലുവിളിച്ചു..അപ്പൊ പടിയടച്ച് പിണ്ഡം വെയ്ക്കുമെന്നായി..

ഒരു മടിയും ഇല്ലാതെ ചേച്ചി ഇവിടുന്ന് ഇറങ്ങി..കരഞ്ഞുകൊണ്ട് ഓടിപ്പോയി കെട്ടിപ്പിടിച്ച എന്നോട് മാത്രം പറഞ്ഞു..

“എന്റെ അനന്ദുവിന്റെ കുഞ്ഞാണ്..ജീവിക്കാൻ എനിക്കീ കുഞ്ഞിനെ വേണമെന്ന്…”

സുപ്രിയ പറഞ്ഞു നിർത്തുമ്പോൾ മുട്ടുകാലിൽ മുഖം ചേർത്ത് പൊട്ടിക്കരയുന്ന അരവിന്ദനെയാണ് കണ്ടത്..

“അരവിന്ദേട്ടാ..എന്താ…എന്തുപറ്റി..” പേടിയോടെ അവൾ വിളിച്ചു..

“ഞാനാണ്…ഞാനാണ് പ്രിയ അവളുടെ അനന്ദു…പലപ്പോഴും എന്നെ അനന്തു എന്ന് വിളിക്കുമ്പോൾ അരവിന്ദ് എന്ന് ഞാൻ തിരുത്തി കൊടുക്കാറുണ്ട്..അപ്പോഴേക്കെ തിരികെയൊരു സോറി കിട്ടും..പക്ഷെ ആ വിളിയിലെ പ്രണയം ഞാൻ കണ്ടില്ല പ്രിയ..”

ഒരു ഞെട്ടലോടെയാണ് സുപ്രിയ അത് കേട്ടത്..അവളുടെ ഓർമ അവൻ പെണ്ണുകാണാൻ വന്ന ദിവസത്തിലേക്ക് പോയി..

“എനിക്ക് കുട്ടിയോടൊന്ന് സംസാരിക്കണം..”

“അതിനെന്താ പോയി സംസാരിച്ചോളൂ..” കാരണവരുടെ അനുവാദം കിട്ടിയപ്പോൾ സുപ്രിയയും അരവിന്ദനും പുറത്തേക്കിറങ്ങി..

“കുട്ടിക്ക് എന്നെ ഇഷ്ടായോ എന്ന് ചോദിക്കും മുൻപേ എനിക്കൊരു കാര്യം പറയാനുണ്ട്..മനസ്സും ശരീരവും കളങ്കപ്പെട്ടവനാണ് ഞാൻ..”

അവൾ അത്ഭുതത്തോടെ അവനെ നോക്കി

“ഇപ്പൊ ഫ്രീയാണ്..പഴയതൊന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല..”

അവന്റെ ആ തുറന്നുപറച്ചിൽ തന്നെയാണ് സുപ്രിയക്ക് അവനെ ഇഷ്ടപ്പെടാൻ കാരണവും..

ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി ഇരിക്കുന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴികുന്നുണ്ടായിരുന്നു..

“പത്താം വയസിൽ അച്ഛൻ മരിച്ച് അമ്മ എന്നെയും കൊണ്ട് അമ്മാവന്റെ വീട്ടിൽ എത്തുമ്പോൾ എന്നെ കാത്തിരുന്നത് സ്നേഹം നിറഞ്ഞ അമ്മാവനും അമ്മായിയും പിന്നെ അച്ചുവും ആയിരുന്നു..

അശ്വതി..മുറപ്പെണ്ണ് കളിക്കൂട്ടുകാരി..

കാലം കടന്നുപോകുമ്പോൾ സൗഹൃദത്തിനും അപ്പുറം അവളെന്നിൽ പ്രണയമായി വളർന്നു..എല്ലാവർക്കും അത് സന്തോഷം തന്നെയായിരുന്നു..

പഠിത്തം കഴിഞ്ഞ് psc നോക്കുന്ന സമയത്താണ് ഞാൻ നിലാനയുടെ വീട്ടിൽ ഡ്രൈവറായി ജോലിക്ക് പോകുന്നത്..നല്ലൊരു ജോലി കിട്ടുന്നത് വരെയുള്ളൊരു ആശ്വാസം..

ഒരിക്കൽ പോലും നിലാന എന്നോട് അവളുടെ പ്രണയം പറഞ്ഞിട്ടില്ല..അവളും അച്ഛനും ഒരുമിച്ചുള്ളപ്പോൾ ആണ് ഒരിക്കൽ അച്ചുവിന്റെ കോൾ വന്നത്..അത് ആരാണെന്നുള്ള സാറിന്റെ ചോദത്തിന് കെട്ടാൻ പോകുന്ന പെണ്ണാണെന്ന് ഞാൻ പാറഞ്ഞു..

അന്നോ അതിന് ശേഷമോ നിലാനയിൽ നിന്നും പ്രത്യേകിച്ചൊരു ഭാവമാറ്റവും ഞാൻ കണ്ടില്ല..

“പിന്നെ എങ്ങനെയാ അരവിയേട്ടാ എന്റെ ചേച്ചി നിങ്ങളുടെ മകളെ പ്രസവിച്ചത്..” സുപ്രിയുടെ ചോദ്യത്തിന് ആ ദിവസം അവന്റെ മനസ്സിൽ ഓടിയെത്തി..

*************

കോളേജിൽ അച്ചു തലകറങ്ങി വീണെന്നും ഹോസ്പിറ്റലിൽ ആണെന്നും അറിഞ്ഞാണ് അരവിന്ദൻ അവിടേക്ക് ഓടിയെത്തിയത്..

“Mr അരവിന്ദ് അശ്വതിയുടെ..”

“ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയാണ് സാർ അശ്വതി..”

“Ok..അരവിന്ദ് ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം..ആ കുട്ടിയുടെ ഹാർട്ടിന് കുറച്ച് പ്രശ്നമുണ്ട്…പ്രശ്നമെന്ന് വെച്ചാൽ സീരിയസ് ആണ്..അത് നിങ്ങൾ ഇതുവരെ അറിഞ്ഞില്ല എന്നത് എനിക്ക് അത്ഭുതമായാണ് തോന്നുന്നത്..”

“ഇല്ല..ഡോക്ടർ..ഞങ്ങൾ അറിഞ്ഞിട്ടില്ല..”

“Ok.. ഇനിയത് പറഞ്ഞിട്ടും കാര്യമില്ലല്ലോ..എത്രയും പെട്ടെന്ന് ഓർപ്പറേഷൻ നടത്തണം..പറ്റുമെങ്കിൽ ഇന്ന് തന്നെ..എട്ട് ലക്ഷത്തോളം രൂപയാകും..താമസിക്കും തോറും അശ്വതിയുടെ ജീവന് തന്നെ ആപത്താണ്..”

എട്ട് ലക്ഷം രൂപ എങ്ങനെ കണ്ടെത്തും എന്നതായിരുന്നു അരവിന്ദന്റെ ചിന്ത..അതും എത്രയും പെട്ടെന്ന്.

ഒടുവിൽ അവൻ നിലാനയുടെ അച്ഛനോട് ചോദിക്കാൻ തീരുമാനിച്ചു..എന്ത് ജോലി വേണമെങ്കിലും ചെയ്‌തത് കടം തീർക്കാം..”

“അച്ഛനും അമ്മയും ഇവിടെയില്ലല്ലോ അനന്ദു…സോറി അരവിന്ദ്..അടുത്ത മാസം കുടുംബക്ഷേത്രത്തിൽ ഉത്സവമാണ്..അതിന്റെ കാര്യങ്ങൾക്കായി തറവാട്ടിൽ പോയിരിക്കുകയാണ്..എന്തെങ്കിലും അത്യാവശ്യം ഉണ്ടോ..”

നിറ കണ്ണുകളോടെ അവൻ എല്ലാകാര്യവും നിലാനയോട് പറഞ്ഞു..

“താൻ വിഷമിക്കേണ്ട കാശ് ഞാൻ തരാം..പകരം എനിക്ക് വേണ്ടി താനൊരു ജോലി ചെയ്യണം..”

“എന്ത് വേണമെങ്കിലും ചെയ്യാം മേഡം..”

“എങ്കിൽ ഇപ്പൊ സമയം ഈവനിംഗ് 6’o ക്ലോക്ക്..നാളെ രാവിലെ ആറ് മണിവരെ അരവിന്ദ് എന്റെ മാത്രമായിരിക്കണം. എല്ലാ അർഥത്തിലും താൻ എന്നെ സന്തോഷിപ്പിക്കണം..” അരവിന്ദ് ഞെട്ടലോടെ നിലാനയെ നോക്കി..

“ഒരു പുരുഷവേ ശ്യ യാണോ മേഡം ഉദ്ദേശിക്കുന്നത്..”

“അത് എന്ത് വേണമെങ്കിലും അരവിന്ദന് ചിന്തിക്കാം..ഞാൻ പറയുന്നത് സമ്മതിക്കുകയാണെങ്കിൽ നാളെ രാവിലെ 6മണിക്ക് പണവുമായി തനിക്ക് പോകാം..”

അരവിന്ദന് ഹൃദയം തകരുന്നുണ്ടായിരുന്നു..എങ്കിലും മുന്നിൽ മറ്റൊരു വഴിയില്ല. അച്ചുവിന്റെ ജീവനാണ് വലുത്..

തന്റെ ശരീരം വിറ്റ് അരവിന്ദ് അവന്റെ അച്ചുവിനെ രക്ഷിച്ചു..അവൻ അവിടുത്തെ ജോലി മതിയാക്കി ടാക്സി ഡ്രൈവർ ആയി..

ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തിയ അച്ചുവിനോട് എല്ലാം തുറന്നു പറഞ്ഞു..അവൾക്കതൊരു പ്രശ്നം അല്ലായിരുന്നു..മാത്രവുമല്ല അവനോടുള്ള അവളുടെ ഇഷ്ടം കൂടിയതെയുള്ളൂ..

ദിവസങ്ങൾ മുന്നോട്ട് നീങ്ങി..അച്ചുവിന്റെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി..അരവിന്ദിൽ നിന്നും അകളും പോലെ. അവൾ pg പൂർത്തിയാക്കിയപ്പോൾ അരവിന്ദിന്റെയും അവളുടെയും വിവാഹം നടത്താൻ അവർ തീരുമാനിച്ചതിന്റെ പിറ്റേന്ന് അവളുടെ കോളേജിലെ അധ്യാപകനും വീട്ടുകാരും അവളെ പെണ്ണ് ചോദിച്ചു വന്നു..അവൾക്കും ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ അരവിന്ദ് പൊട്ടി തെറിച്ചു..

“മറ്റൊരു പെണ്ണിനോടൊപ്പം കഴിഞ്ഞ നിങ്ങളെ ഭർത്താവായി കാണാൻ എനിക്ക് പറ്റില്ല..” അച്ചു വിളിച്ചു പറയുന്നത് കേട്ട് അവൻ തകർന്നു പോയി..

അന്ന് തന്നെ അമ്മയെയും കൊണ്ട് കൂട്ടുകാരന്റെ സഹായത്തോടെ അവൻ മറ്റൊരു നാട്ടിലെത്തി..അവിടെയും ടാക്സി ഡ്രൈവർ ആയിരുന്നെങ്കിലും അധികം വൈകാതെ അവന് ഗവർമെന്റ് ജോലി കിട്ടി..പിന്നെ അമ്മയുടെ നിർബനദ്ധം സഹിക്കാൻ വയ്യാതെ വിവാഹം കഴിക്കാൻ തീരുമാനിച്ചു..

*************

“ഞാൻ…ഞാനെന്താണ് പ്രിയ ചെയ്യേണ്ടത്. അവളെ ആദ്യമായി തൊടുന്ന പുരുഷൻ ഞാനാണെന്ന് ആ നിമിഷം അവളോടുള്ള ദേഷ്യത്താലും വെറുപ്പിനാലും ഞാൻ അറിയാതെ പോയി…ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്.” നിറഞ്ഞൊഴുകുന്ന കണ്ണുകൾ തടഞ്ഞു നിർത്താനാകാതെ അവൻ ചോദിച്ചു..

അതിനൊരുത്തരം പറയാൻ സുപ്രിയക്ക് താമസമില്ലായിരുന്നു..

കൈയ്യിൽ കിടന്ന എൻകേജ്‌മെന്റ് റിങ് ഊരി അവന്റെ കൈയ്യിലേക്ക് വെച്ചവൾ..

“പോണം..നിലാനയുടെ അനന്ദു നിലാനയുടെ അടുത്തേക്ക് പോണം..ഇനിയുള്ള അരവിന്ദേട്ടന്റെ ജീവിതത്തിൽ നീലു ചേച്ചിയും മോളും ഉണ്ടാകണം..

***************

ഡൽഹിയിലെ നിലാനയുടെ ഫ്ലാറ്റിന് മുൻപിൽ നിൽക്കുമ്പോൾ അരവിന്ദിന്റെ ഹൃദയം പിടക്കുന്നുണ്ടായിരുന്നു..

വാതിൽ തുറന്നതൊരു കൊച്ചു കാന്തരിയാണ്..കസേരപുറത്ത് ആണ് ആൾ നിൽക്കുന്നത്..

“പപ്പ…”

അവനെ കണ്ടതും അവൾ അവന്റെ പുറത്തേക്ക് ചാടി..അരവിന്ദിന് അത്ഭുതമായിരുന്നു..തന്റെ മകൾ..ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തന്റെ മകൾ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു..

“മോൾക്ക് പപ്പയെ അറിയാമോ..മോള് പപ്പയെ കണ്ടിട്ടില്ലല്ലോ..”

“മമ്മി പപ്പേടെ ഫോട്ടോ കാണിച്ചു തന്നിട്ടുണ്ടല്ലോ..ഒരീസം എന്നെ കാണാൻ പപ്പ വരുമെന്നും പറഞ്ഞല്ലോ..”

“എന്താ മോളുടെ പേര്..”

“അനൻെറ ലെച്ച്മി..മമ്മി അനന്റൂട്ടാന്ന് വിളിച്ചും.”

അരവിന്ദ് കുഞ്ഞിനെ ചേർത്തുപിടിച്ച അവളുടെ നെറ്റിയിലും കവിളിലുമൊക്ക  ഉമ്മ വെച്ചു..അവന്റെ കണ്ണുനീരാൽ ആ കുഞ്ഞിന്റെ മുഖം നനഞ്ഞു..

“മമ്മി..”

കുഞ്ഞ് വിരൽ ചൂണ്ടിയിടത്തേക്ക് അരവിന്ദ് നോക്കി..കണ്ട കാഴ്ച വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുവായിരുന്നു അവൾ..

“നിലാ..” അരവിന്ദന്റെ ശബ്ദം ആർദ്രമായിരുന്നു..

“അനന്തു..” ഒരു കൊടുംകാറ്റുപോലെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു. രണ്ടുപേരും കരയുകയായിരുന്നു..

മതി നില..ഇത്രയും വർഷം എന്നെയോർത്ത് നീ കരഞ്ഞില്ലേ.. ഇനി വേണ്ട..ഇനി വേണ്ട നില..” അവളുടെ മുഖം ഇരു കൈയാലും കോരിയെടുത്ത് അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർക്കുമ്പോൾ അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നത് അവന്റെ നിലയോടുള്ള പ്രണയം മാത്രമായിരുന്നു..

*******************

അരവിന്ദും നിലയും ഇപ്പോൾ അരവിന്ദിൻെറ വീട്ടിലാണ്. മോൾക്കിപ്പോ ഏറ്റവും ഇഷ്ടം അരവിന്ദിൻെറ അമ്മയെയാണ്..ഊണും ഉറക്കവുമൊക്കെ മുത്തശ്ശിയോടൊപ്പം തന്നെ..

“വൻസ്‌മോർ നിലാ..” അവൻ അവളുടെ കാതുകളിൽ മൊഴിഞ്ഞു…

നാണത്തോടെ അവൾ അവന്റെ ന ഗ്നമായ നെഞ്ചിൽ മുഖമൊളിപ്പിച്ചു..

ഒരു പുഞ്ചിരിയോടെ അവൻ അവളെ മുറുകെ പുണർന്നു..

അവസാനിച്ചു.