വേറൊന്നും സംസാരിക്കാനോ പറയാനോ നിൽക്കാതെ അവളെ കട്ടിലിലേക്ക് കിടത്തി. അവളാകെ പേടിച്ച് വിറച്ചെങ്കിലും….

നീയില്ലാതെ…

എഴുത്ത്: സ്നേഹപൂർവ്വം കാളിദാസൻ

==================

വീടിന്റെ മുറ്റത്ത്‌, ആൾക്കൂട്ടത്തിന്റെ ഇടയിൽ ആംബുലൻസ് വന്നുനിന്നപ്പോഴാണ് പ്രകാശിനെ ആരോ തട്ടിവിളിച്ചത്….അവളുടെ ശവശരീരം ബന്ധുക്കൾ ചേർന്ന് എടുത്തുകൊണ്ട് ഉമ്മറത്ത് കിടത്തി….ഉച്ചത്തിലുള്ള കരച്ചിലും നിലവിളിയുമൊന്നും അവൻ കേട്ടില്ല…അവൻ പതിയെ അവിടെനിന്നും എഴുനേറ്റ് അവളുടെ ശവശരീരത്തിന്റെ അടുക്കലേക്ക് നടന്നു…തന്നെ ഒരുപാട് സ്നേഹിച്ചവൾ…

കീർത്തി…

അവനവളുടെ അടുക്കൽ ഇരുന്നു. അവളുടെ മുഖത്തിൽ കൈകൾകൊണ്ട് തലോടി….അമ്മയുടെ മടിയിൽ കരഞ്ഞു തളർന്നുന്നുറങ്ങുന്ന മക്കളെ അവൻ നോക്കി…ചുറ്റുമുള്ളവരിലും അവൻ കണ്ണുകളോടിച്ചു…എല്ലാവരും പ്രകാശിനെ നോക്കി. അവനൊന്നു പൊട്ടികരയണമെന്നുണ്ടായിരുന്നു…

ഇനിയാരേലും കാണാനുണ്ടോ….ബോഡി എടുക്കാൻ പോവാണ്…ഒരാൾ വിളിച്ചുപറഞ്ഞു…

അത് കേട്ടതും അവൻ കൂടുതൽ അവളിലേക്ക് ചേർന്നിരുന്നു…കുറച്ചു പേർ ചേർന്ന് അവളുടെ ബോഡി എടുക്കാൻ തുടങ്ങിയപ്പോൾ അവനവരെ തടഞ്ഞു…

വേണ്ട…ആരും അവളെ തൊടേണ്ട…അവൾ ഉറങ്ങട്ടെ….അതുവരെ പിടിച്ചുനിന്ന പ്രകാശ് പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞു..

മതി നീ കരഞ്ഞത്…ജീവനോടുള്ളപ്പോൾ അവൾക്കൊരു വിലയും കൊടുക്കാത്ത നീയിപ്പോൾ എന്തിനാണ് അഭിനയിക്കുന്നത്…കീർത്തിയുടെ അച്ഛൻ പ്രകാശിനെ നോക്കി ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു…

അതുകേട്ടതും പ്രകാശ് തലകുനിച്ചുകൊണ്ട് അവിടെനിന്നും എഴുനേറ്റു…

ശ വസംസ്കാരമെല്ലാം കഴിഞ്ഞ് ആളുകളെല്ലാം പോയെങ്കിലും പ്രകാശ് അവളെ ദഹിപ്പിച്ച സ്ഥലത്തുതന്നെ നിന്നു….അവനിൽ അവളുടെ ചിന്തകൾ ഉണർന്നു…

കീർത്തി….ഒരുപാവം നാട്ടിൻപുറത്തുക്കാരി….വലിയ സ്വപ്നങ്ങളൊന്നും ഇല്ലെങ്കിലും നല്ലൊരു വിവാഹജീവിതം അവളുടെ സ്വപ്നമായിരുന്നു….തന്നെ സ്നേഹിക്കുന്ന ഭർത്താവ്, കുടുംബം അങ്ങനെ എല്ലാ പെൺകുട്ടികളും ആഗ്രഹിച്ച സ്വപ്‌നങ്ങൾ മാത്രമുള്ളവൾ….

ഒരു നാട്ടിൻപുറത്തുകാരിയെ കെട്ടിയാൽ മതിയെന്ന് വീട്ടിലുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി താൻ താലി ചാർത്തിയ പെണ്ണ്….സ്ത്രീധന തുക പകുതി പിന്നീട് നൽകാമെന്ന കീർത്തിയുടെ അച്ഛൻ കതിർ മണ്ഡപത്തിൽ വച്ച് പറഞ്ഞപ്പോൾ മുതൽ അവളോട്‌ ദേഷ്യം മാത്രമായിരുന്നു മനസ്സിൽ….കല്യാണം നടക്കില്ലെന്നു വീട്ടുകാർ തീർത്തു പറഞ്ഞപ്പോൾമുതൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടതാണ്…സ്ത്രീധനം ബാക്കി നൽകുന്ന ദിവസം പറഞ്ഞുറപ്പിച്ച്‌ അവളുടെ കഴുത്തിൽ താലി കേട്ടുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

താലി കെട്ടി അവൾ എന്റെ കാല് തൊട്ട് വന്ദിച്ചപ്പോൾമുതൽ മനസിലായി ഒരു പാവം കുട്ടിയാണെന്ന്….എങ്കിലും തന്റെ മനസ്സിൽ മുഴുവൻ പണത്തിന്റെ ചിന്ത മാത്രമായിരുന്നു….

കല്യാണം കഴിഞ്ഞ് വീട്ടിൽ വന്ന ആ ദിവസംതന്നെ അവൾക്ക് നേരിടേണ്ടിവന്നത് ദുരനുഭവങ്ങളുടെ തുടക്കമായിരുന്നു….

“ആ സ്വർണ്ണമെല്ലാം ഇങ്ങു ഊരിത്തന്നേര് കീർത്തി” തന്റെ അമ്മ അവളോടത് പറഞ്ഞപ്പോൾ ആദ്യം അവളുടെ മുഖത്ത് വിഷമം തളം കെട്ടിയെങ്കിലും ഒന്നും മിണ്ടാതെ അവൾ താൻ കെട്ടിയ താലിയൊഴിച്ച് ബാക്കി സ്വർണ്ണമെല്ലാം അമ്മയുടെ കയ്യിൽ കൊടുത്തു…പാലുമായി അവൾ മുറിയിലേക്ക് വന്നപ്പോൾ മുതൽ അവൾ നന്നേ വിറക്കുന്നുണ്ടായിരുന്നു….

“പാല്…….” അവൾ എന്റെയടുത്തുവന്ന് പറഞ്ഞു…

“നിന്റെ അച്ഛൻ വാക്ക്‌ പാലിക്കുന്ന ആളാണോ….??” എന്റെ ചോദ്യംകേട്ട് അവൾ ചെറുതായൊന്നു മൂളി…..

എങ്കിൽ നിനക്ക് കൊള്ളാം…..

വേറൊന്നും സംസാരിക്കാനോ പറയാനോ നിൽക്കാതെ അവളെ കട്ടിലിലേക്ക് കിടത്തി….അവളാകെ പേടിച്ച് വിറച്ചെങ്കിലും ഒരക്ഷരം മിണ്ടാതെ അവൾ കിടന്നു…അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നെങ്കിലും ഞാനത് കണ്ടില്ലെന്ന് നടച്ചു….

*********************

പറഞ്ഞുറപ്പിച്ച ദിവസം കഴിഞ്ഞിട്ടും ബാക്കി തുക നൽകാത്തത്തിലുള്ള ദേഷ്യം മുഴുവൻ ഞാനവളോട് കാണിച്ചു….അവളെ പൂർണ്ണമായും ഒരു അടിമയെപോലെ ആ വീട്ടിൽ എല്ലാവരും കണ്ടു….

പാവം…..ഒരുപാട് സഹിച് ആ വീട്ടിൽ കഴിഞ്ഞെങ്കിലും മറുത്തൊരക്ഷരം ആരോടും പറഞ്ഞില്ല….എങ്കിലും തന്റെ വീട്ടുകാരെയും തന്നെയും ഒരുപാട് സ്നേഹിച്ചു..

ഒരു കുട്ടിയുണ്ടായിട്ട്പോലും അവളുടെ വീട്ടുകാരെ കാണിക്കാൻ താൻ തയ്യാറായില്ല….

ഞാനെന്റെ വീടുവരെ പൊക്കോട്ടെ…പേടിച്ചുള്ള അവളുടെ ചോദ്യത്തിന് കരണംപുകച്ചുള്ള അടിയായിരുന്നു എന്റെ മറുപടി…

“ആദ്യം ബാക്കി പറഞ്ഞ പൈസ…അതുകഴിഞ്ഞുമതി നിന്റെ വീട്ടുകാരെ കാണുന്നത്”

അവൾ പേടിച്ച് ഒരു മൂലയിലിരുന്ന് കരഞ്ഞു…അതിന് ശേഷം അവൾ അവളുടെ വീട്ടിൽ പോകണമെന്നോ, വീട്ടുകാരെ കാണണമെന്നോ പറഞ്ഞിട്ടില്ല…

അപകടം പറ്റി ഞാൻ ഒരുമാസം കട്ടിലിൽ തന്നെ കിടന്നപ്പോഴും ഒരു കുഞ്ഞിനെ നോക്കുന്നപ്പോലാണ് അവളെന്നെ നോക്കിയത്….അപ്പോൾ നല്ല വിഷമം തോന്നിയെങ്കിലും എഴുനേറ്റ് നടന്നു തുടങ്ങിയപ്പോൾ ഞാൻ വീണ്ടും പഴയപോലെയായി…

കുഞ്ഞുങ്ങൾ രണ്ടായിട്ടും അവളോടുള്ള മനോഭാവം ഞാൻ കടുപ്പിച്ചു….വെറും വേലക്കാരിയോട് പെരുമാറുംപോലെ അവളോട് പെരുമാറി….തല്ലി, വഴക്കുണ്ടാക്കി….അവളുടെ സമ്മതംപോലുമില്ലാതെ ഞാനവളെ പ്രാപിച്ചു, ഒട്ടും മനസാക്ഷി ഇല്ലാതെ…

എല്ലാം സഹിച്ചവൾ കഴിഞ്ഞപ്പോഴും എന്നോടും വീട്ടുകാരോടുമുള്ള സ്നേഹവും, കടമയും അവൾ കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു…ഒറ്റവാക്കിൽ പറഞ്ഞാൽ എനിക്ക് അവൾ വേണമായിരുന്നു എല്ലാത്തിനും…

ഒരുനാൾ അടുക്കളയിൽ തലകറങ്ങിവീണ അവളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻപോലും ഞാൻ തയ്യാറായില്ല….ഭയങ്കരമായി തലവേദനിക്കുന്നെന്ന് അവൾ പലപ്പോഴും പേടിച്ച് പറയുമായിരുന്നെങ്കിലും ഞാൻ അത് കേൾക്കാത്ത ഭാവത്തിലിരുന്നു….

തലചുറ്റി വീഴുന്നത് പതിവായെങ്കിലും ഞാൻ ശ്രദ്ധിച്ചില്ല…ഒരു വട്ടം തലചുറ്റി വീണപ്പോൾ തല അടുത്തുള്ള കല്ലിൽ ഇടിച്ചു….കുഞ്ഞ് കിടന്നു കരയുന്നത് കേട്ടാണ് ഞാൻ അവിടേക്ക് ചെല്ലുന്നത്… കുഞ്ഞ് കരയുന്നതിന് നല്ല ചീത്തയും പറഞ്ഞുകൊണ്ടാണ് ഞാൻ അടുക്കയിലേക്ക് ചെന്നത്…നോക്കുമ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന എന്റെ കീർത്തിയെയാണ് കാണാൻ സാധിച്ചത്…എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി..ഞാൻ ഓടിച്ചെന്ന് അവളെ വാരിയെടുത്തു….എന്തോ….അപ്പോഴാണ് അവൾക്ക് വേണ്ടി ഞാൻ ആദ്യമായി കരയുന്നത്….

ബോധമില്ലാതെ കിടക്കുന്ന അവളെയും എടുത്തുകൊണ്ടു ഞാൻ വണ്ടിയിൽ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ അവൾക്ക് ചെറുതായി ബോധം വന്നു…എന്റെ മടിയിൽകിടന്നവൾ എന്നേ നോക്കി…

ഏട്ടാ….തലചുറ്റിയതാണ്…എന്നോട് ക്ഷമിക്കണം…

അത് കേട്ടതും ഞാനവളെ ചേർത്ത് കെട്ടിപിടിച്ച്‌ പൊട്ടിക്കരഞ്ഞു…

ഒന്നുമില്ല മോളെ…നീ എന്നോടാണ് ക്ഷമിക്കേണ്ടത്…ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു…

അവളെ വേഗം ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിച്ചു…

ഒരുപാട് ചോര പോയിട്ടുണ്ട്….ICU ലേക്ക് മാറ്റിയിട്ടുണ്ട്….24 മണിക്കൂർ കഴിഞ്ഞാലേ എന്തേലും പറയാൻ കഴിയു…ഡോക്ടർ പറഞ്ഞത് കേട്ട് ഞാൻ തലക്ക് കൈകൊടുത്ത് ആ കസേരയിലേക്ക് ഇരുന്നു…

അല്പം കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു…

ആരാണ് കീർത്തിയുടെ ഭർത്താവ്….??

ഞാനാണ് ഡോക്ടർ…ഞാൻ അടുത്തേക്ക് ചെന്നു..

കീർത്തിക്ക് ബ്രെയിൻട്യൂമറിന്റെ ചികിത്സ ഏത് ഡോക്ടറാണ് നോക്കുന്നത്….??

ബ്രെയിൻട്യൂമറോ…ഞാൻ വല്ലാതെ പേടിച്ചു….

ആഹാ…ഭർത്താവായ നിങ്ങൾക്കറിയില്ലേ ഭാര്യയുടെ അസുഖം…ഡോക്ടർ അല്പം ദേഷ്യത്തിൽ ചോദിച്ചു…

ഞാൻ തലകുനിച്ചു നിന്നതേയുള്ളു….

മിസ്റ്റർ….അതിന്റെ ഒരു ലക്ഷണവും നിങ്ങൾ ശ്രദ്ധിച്ചില്ലേ….

ഇടക്ക് നല്ല തലവേദനയാണെന്ന് പറഞ്ഞിട്ടുണ്ട് ഡോക്ടർ..

എന്നിട്ടും നിങ്ങൾ ചികിൽസിച്ചില്ലേ…??

ഇല്ല ഡോക്ടർ….

ഇപ്പോൾ രണ്ടാണ് പ്രശ്നം…ഒന്ന് ബ്രെയിൻട്യൂമർ അതിന്റെ ഡെയിൻജർ ഘട്ടത്തിലും താഴെ വീണപ്പോൾ ഉണ്ടായ ആഘാധത്തിൽ തലയിൽ ര ക്തം കട്ടപിടിച്ചിട്ടുമുണ്ട്….ഞങ്ങളെകൊണ്ട് ആവുന്ന രീതിൽ ശ്രമിക്കുന്നുണ്ട്….ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്…നന്നായി പ്രാർഥിച്ചോളൂ…

എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ ഞാൻ തലങ്ങും വിലങ്ങും നടന്നു…. ICU വിന്റെ ഡോറുവഴി ഞാൻ അകത്തേക്ക് നോക്കി…കീർത്തിയുടെ ചുറ്റും ഡോക്ടറും നഴ്സുമാരും പരമാവധി ശ്രമിക്കുന്നുണ്ട്…ചലനമറ്റ് കിടക്കുന്ന അവളെ കണ്ട് ഞാൻ പൊട്ടിക്കരഞ്ഞു….

ക്രൂ രനാണ് താൻ….ഒരു പാവം പെണ്ണിനോട് ഒരു ദയപോലും കാണിക്കാത്തവൻ….

ദിവസം രണ്ട് കഴിഞ്ഞു….കീർത്തിക്ക് ബോധം വീണിട്ടില്ല….അവളുടെ വില എനിക്ക് മനസിലായിതുടങ്ങി…അവൾക്കൊന്നും സംഭവിക്കരുതെന്ന് ഞാൻ ദൈവത്തോട് കരഞ്ഞുപ്രാർഥിച്ചു…

പെട്ടെന്നയിരുന്നു ഡോക്ടർ വെളിയിലേക്ക് വന്നത്….

ഞാൻ ഓടിച്ചെന്നു…എന്തായി ഡോക്ടർ…ഇപ്പോൾ എങ്ങനുണ്ട്…

I AM സോറി പ്രകാശ്….അറിയിക്കേണ്ടവരെ അറിയിച്ചോളൂ…കാണേണ്ടവർക്ക് കയറി കാണാം….ഞങ്ങൾ പരമാവധി ശ്രമിച്ചു..പക്ഷെ….

അത്രയും കേട്ടതും ഞാൻ ഓടി അവളുടെ അടുക്കൽ ചെന്നു…അപ്പോൾ അവളുടെ ദേഹത്ത് നിന്നും ടുബുകൾ ഊരിമാറ്റി വെള്ളത്തുണിയിൽ അവളെ മുഴുവനായും മൂടുന്ന കാഴ്ചയാണ് ഞാൻ കണ്ടത്….

ഞാൻ അവളുടെ മുഖത്ത്നിന്നും തുണി മാറ്റി…കണ്ണുകൾ പാതിയെ അടഞ്ഞിട്ടുള്ളു…അന്നാണ് സത്യത്തിൽ  ഞാൻവളുടെ മുഖം ശ്രദ്ധിക്കുന്നത്..ആദ്യമായി തന്നെ കണ്ടപ്പോൾ അവളിലുണ്ടായ അതേ മുഖഭാവം….ഞാൻ വാവിട്ട് കരഞ്ഞു….ആരോ എന്നേ വെളിയിലേക്ക് കൂട്ടികൊണ്ട് പോയി…പിന്നവിടെ നടന്നതൊന്നും എനിക്കോർമ്മയില്ല…

ആരൊക്കെയോ വരുന്നു..പോകുന്നു….മൂത്തമകൻ എന്നേ കെട്ടിപിടിച്ചു കരയുന്നുണ്ട്…ഇളയവൾ പൊടികുഞ്ഞ്…അവൾ ഒന്നുമറിഞ്ഞില്ല…അവൾ എന്നേനോക്കി ചിരിക്കുന്നു….ഇടക്ക് അമ്മ അമ്മ എന്ന് പറഞ്ഞുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കുന്നു…രണ്ടുപേരെയും ചേർത്ത്പിടിച്ച് ഞാൻ കരഞ്ഞു…

വീട്ടിൽ വന്ന് കീർത്തി…കീർത്തിന്ന് വിളിച്ച് ഞാൻ നടന്നു….ഒരു ഭ്രാ ന്തനെപോലെ…അവളുടെ ഫോട്ടോ എടുത്ത് നെഞ്ചോടു ചേർത്തു…..

അച്ഛാ….മോന് വിശക്കുന്നുണ്ട്….അപ്പുവന്ന് വിളിച്ചപ്പോഴാണ് പ്രകാശ് ചിന്തയിൽ നിന്നും ഉണർന്നത്…

ഒരിക്കൽക്കൂടി അവളെ ദഹിപ്പിച്ചിടത്തേക്ക് നോക്കിയിട്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവൻ അപ്പുവിനെ എടുത്തുകൊണ്ടു വീട്ടിലേക്ക് നടന്നു….

നഷ്ട്ടപെട്ടതിന് എന്തുമാത്രം വിലയുണ്ടെന്ന് അവളുടെ മരണംകൊണ്ടവൾ അവനെ അറിയിച്ചുകൊടുത്തു….

NB: മനസറിഞ്ഞു സ്നേഹിക്കുക, പുറത്തുകാട്ടാതെ ഉള്ളിൽ വക്കേണ്ട ഒന്നല്ല സ്നേഹം…പ്രിയപെട്ടവരെ നഷ്ടപെടുമ്പോൾ മാത്രമേ അതിന്റെ വില മനസിലാകൂ….

(ഒരു സുഹൃത്ത്‌ ഒരു സബ്ജെക്ട് തന്നപ്പോൾ എഴുതിയതാണ്…എന്തുമാത്രം നന്നായെന്ന് അറിയില്ല )

~കാളിദാസൻ