കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ ഞെട്ടിതരിച്ചു അവളുടെ മുഖത്തേക്ക് നോക്കി…

എഴുത്ത്: ബഷീർ ബച്ചി

=================

വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അനിയത്തിയുടെയും അമ്മയുടെയും മുഖത്ത് എന്തോ വലിയ ദുഃഖം പ്രകടമായിരുന്നു..

എന്താ അമ്മേ എന്താണ്‌ കാര്യം ?

അമ്മ ഒന്നും മിണ്ടാതെ അകത്തോട്ടു പോയി..

എന്താടി..ഞാൻ അനിയത്തി യുടെ മുഖത്തേക്ക് നോക്കി.

അത് ഏട്ടാ…അവൾപറയാൻ വന്നത് പാതി വഴിയിൽ നിർത്തി.

നീ കാര്യം പറയുന്നുണ്ടോ…എന്റെ ക്ഷമ കെട്ടു!!

ആതിര ആ ത്മ ഹ ത്യക്ക് ശ്രമിച്ചു. ഇപ്പൊ മെഡിക്കൽ കോളേജിൽ ഐസിയൂവിലാ…

കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ ഞെട്ടിതരിച്ചു അവളുടെ മുഖത്തേക്ക് നോക്കി..തലയിൽ ഇരുട്ട് കയറിയത് പോലെ..തളർച്ചയോടെ ഞാൻ നിലത്തേക്ക് ഇരുന്നു..ഒരിക്കൽ തന്റെ പ്രാണനായിരുന്നവൾ..ഇന്നും അത് പോലെ തന്നെ…

നാല് വീടുകൾക്ക് അപ്പുറമായിരുന്നു അവളുടെ വീട്..ഒപ്പം കളിച്ചു വളർന്നവൾ..എന്നേക്കാൾ ഉയർന്ന ജാതിയിൽ ഉള്ളവൾ ആയത് കൊണ്ടും സാമ്പത്തിക അന്തരവും കൊണ്ട് എന്നോടുള്ള സൗഹൃദം കാരണം പലപ്പോഴും അവൾക്ക് വീട്ടിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്..പക്ഷെ അവൾ അതൊന്നും ചെവി കൊള്ളാറില്ല..

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലെ ഫുഡ്‌ബോൾ ടീമിൽ അംഗമായിരുന്നു ഞാൻ സ്ട്രൈക്കാറായി തിളങ്ങിയ കാലം ഒരുപാട് പെൺസൗഹൃദങ്ങൾ ഉണ്ടായിരുന്നു അപ്പോഴെല്ലാം..അതിന്റെ പേരിൽ അവൾ പലപ്പോഴും ദേഷ്യപ്പെടുന്നതും പിണങ്ങി നടക്കുന്നതും കാണാം..ഒരിക്കൽ ക്ഷമ കെട്ട് ചോദിച്ചു എന്താ നിന്റെ മനസ്സിൽ അത് പറ..?

എനിക്കിഷ്ടമാണ്..നീ മറ്റൊരു പെണ്ണിനോട് സംസാരിക്കുമ്പോൾ പോലും എനിക്ക് ടെൻഷനാണ്..

അവളുടെ കണ്ണുകൾ നിറഞ്ഞു..

എടീ നീ എന്താ ഈ പറയുന്നേ..എന്റെ സൗഹൃദം പോലും നിന്റെ വീട്ടുകാർക്ക് ഇഷ്ടമല്ല ന്നിട്ടാണ് പ്രണയം..

എനിക്ക് നീ ഇല്ലാതെ പറ്റില്ല അവൾ കരഞ്ഞു കൊണ്ട് എന്നെ ചുറ്റിപിടിച്ചു..

മനസ്സിൽ അവളോട് അങ്ങനെയൊരു ഇഷ്ടമുണ്ടായത് കൊണ്ട് എനിക്ക് പിന്നെ വാക്കുകൾ കിട്ടിയില്ല..ആ പ്രണയം വളരുകയായിരുന്നു…

ഡിഗ്രി കഴിഞ്ഞപ്പോഴായിരുന്നു അച്ഛന്റെ മരണം..അതോടെ കുടുംബഭാരം സ്വന്തം ചുമലിലായപ്പോൾ കിട്ടുന്ന ജോലിക്ക് ഒക്കെ പോയി തുടങ്ങി..ഇന്നൊരു പെയിന്റിംഗ് കോൺട്രാക്ടർ ആണ്..ഡിഗ്രി അവസാനം അവൾക്ക് പല കല്യാണ ആലോചനകൾ വന്നപ്പോഴേല്ലാം അതെല്ലാം അവൾ ഓരോ കാരണങ്ങൾ പറഞ്ഞു മുടക്കി..ഇതിനിടയിൽ ഞങ്ങളുടെ പ്രണയവും അവളുടെ വീട്ടിലറിഞ്ഞു..അടിയും തൊഴിയും വെല്ലുവിളികളും ഒന്നും ഞങ്ങളെ പിന്തിരിപ്പിച്ചില്ല…അവളുടെ അമ്മ യായിരുന്നു എല്ലാത്തിനും മുമ്പിൽ..

ജാ തി യുടെ വെറി പിടിച്ച മുഖഭാവമുമായി പലപ്പോഴും അവർ എന്നെ ചീത്ത വിളിച്ചു..അവളെ കൊ ന്നാലും ശരി നിനക്ക് തരില്ലെന്ന് ഉറക്കെ വെല്ലുവിളിച്ചു…പിന്നെ ഒരു കെ സ് ഇ ബി എഞ്ചിനീയറേ കൊണ്ട് അവളുടെ കല്യാണം ഉറപ്പിച്ചു..അവളുടെ അമ്മയുടെ ആ ത്മ ഹ ത്യാ ഭീഷണിക്ക് മുമ്പിൽ അവൾക്ക് വേറെ വഴിയുണ്ടായിരുന്നില്ല…എല്ലാ വേദനകളും ഉള്ളിലൊതുക്കി ഞാനും അവളുടെ ജീവിതത്തിന് ആശംസകൾ നേർന്നു..

മൂന്ന് മാസങ്ങൾ കടന്ന് പോയിരിക്കുന്നു..

ഇപ്പൊ അവളുടെ ആ ത്മ ഹത്യാ ശ്രമം..എന്തിനായിരുന്നു എന്നേ ഓർത്തിട്ടാവുമോ എനിക്ക് വേണ്ടിയാകുമോ…എന്റെ നെഞ്ച് നീറി കൊണ്ടിരുന്നു..

ഞാൻ വേഗം സുഹൃത്ത് ബച്ചിയെയും വിളിച്ചു കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോയി..കാണാൻ കഴിയുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല..എന്നേ കാണുമ്പോൾ അവളുടെ വീട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്നും ഒരു ഭയമുണ്ടായിരുന്നു..

സന്ദർശക സമയം ആയത് കൊണ്ട് തന്നെ വേഗം ഉള്ളിൽ കയറി അന്വേഷിച്ചു കണ്ടു പിടിച്ചു അവളുടെ അരികിൽ ചെല്ലുമ്പോൾ അവൾ മയങ്ങുകയായിരുന്നു..അവളുടെ അച്ഛൻ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. കഴുത്തിൽ കയർ മുറുകിയ പാട് തെളിഞ്ഞു കാണാം..എന്റെ കണ്ണുകൾ നിറഞ്ഞു..

രഞ്ജിത്ത്…അവളുടെ അച്ഛൻ എന്നെ വിളിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു..

അവൾക്ക് സുഖമായി കഴിഞ്ഞിട്ട് നീ അവളെ എവിടേക്ക് ആണെന്ന് വെച്ചാൽ വിളിച്ചോണ്ട് പൊയ്ക്കോ…ഞാൻ തടയില്ല..അദ്ദേഹം കരയുകയായിരുന്നു..

എന്റെ ജീവനാ ഈ കിടക്കുന്നത് പക്ഷെ അവളുടെ അമ്മക്ക് ഇപ്പോഴും പഴയ ചിന്താഗതിയാണ്..ജാതി, അഭിമാനം അതിന് വേണ്ടി കൊ ല്ലാൻ പോലും മടിക്കാത്ത ഒരു ജന്മം..മടുത്തു പോയെടോ…അവൾ സ്വന്തം മകൾ ആയിട്ട് ഒന്ന് കാണാൻ പോലും വന്നില്ല..അദ്ദേഹം കണ്ണുകൾ തുടച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി..നിങ്ങൾക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഞാൻ ഉണ്ടാക്കി തരാം..പക്ഷെ ഈ നാട്ടിൽ ജീവിക്കരുത്..അവളും അവളുടെ സഹോദരന്മാരും നിന്നെ വേട്ടയാടാൻ സാധ്യതയുണ്ട്..ഞാൻ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി..

മയക്കം വിട്ടുണർന്ന അവളുടെ മിഴികൾ എന്റെ മുഖത്ത് ആയിരുന്നു ആദ്യം പതിഞ്ഞത്..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..ഞാൻ അവളുടെ തലയിൽ തഴുകി കൊണ്ട് അടുത്തിരുന്നു..

എന്തിനായിരുന്നു ഇങ്ങനെ..എന്റെ ചോദ്യം പാതിയിൽ മുറിഞ്ഞു..അവൾ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു..അവൾക്ക് സംസാരിക്കാൻ കഴിയുന്നില്ലായിരുന്നു..കഴുത്ത് മുറുകിയത് കാരണം ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ രണ്ടു ദിവസം കടന്ന് പോയി..

വിവാഹം അടുക്കും തോറും നീ ഇല്ലാതെ നിന്നെ കാണാതെ എനിക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ..അവൾ പാതിയിൽ നിർത്തി  വിങ്ങികരഞ്ഞു..ഞാൻ അവളെ വലിച്ചു നെഞ്ചോടു ചേർത്ത് പിടിച്ചു..എന്റെ കണ്ണുകളും നിറഞ്ഞിരുന്നു..

അവളുടെ അമ്മ അവളെ കാണാൻ വന്നതേയില്ല അതന്നെ അതിശയപ്പെടുത്തി.

ഏട്ടന് അമ്മയെ അറിയാഞ്ഞിട്ടാ..കൊ ല്ലാൻ പോലും മടിയില്ലാത്ത ഒരു സ്ത്രീ ആണ് അവർ..അച്ഛൻ പാവമാ എന്നെ ഏട്ടനെ ഏൽപ്പിച്ചു അച്ഛൻ ആ വീട് ഉപേക്ഷിച്ചു പോകുവാ…

എങ്ങോട്ട്..?

അച്ഛന് ബാംഗ്ലൂരിൽ ഒരു ഭാര്യയും മകനുമുണ്ട്..അവിടേക്ക്..

അത് എനിക്ക് പുതിയ അറിവ് ആയിരുന്നു.

അമ്മക്ക് പോലും അറിയില്ല ഈ കാര്യം. ഞാൻ കണ്ണ് മിഴിച്ചു.

അച്ഛനെ ഞാനൊരിക്കലും കുറ്റം പറയില്ല. അമ്മയുടെ വാശി അഹങ്കാരം  അച്ഛന് ഒരിക്കലും അസപ്റ്റ് ചെയ്യാൻ കഴിയാത്ത ഒരു ക്യാരക്ടർ ആണ് അമ്മയുടെ..എന്നേ ഓർത്ത് മാത്രമാ ഇടക്ക് ഇങ്ങോട്ട് വരുന്നത് തന്നേ..

ആദ്യം വീട്ടുകാരെ കാര്യം പറഞ്ഞു മനസിലാക്കി..കോഴിക്കോട് താമരശ്ശേരിക്ക് അടുത്ത് അദ്ദേഹത്തിന്റെ സുഹൃത്ത് മുഖേനെ ഒരു വീട് ശരിയാക്കി..

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയ ദിവസം ഒരു അമ്പലത്തിൽ കൊണ്ട് പോയി താലി ചാർത്തി ഞങ്ങൾ ആ വീട്ടിലേക്ക് പോയി..

അമ്മയോടും അനിയത്തിയോടും കുറച്ചു നാൾ സ്വന്തം വീട്ടിൽ പോയി നിൽക്കാൻ ഞാൻ പറഞ്ഞിരുന്നു. എല്ലാം ഒതുങ്ങിയിട്ട് എല്ലാവർക്കും തിരിച്ചു വരാം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ…

അവളുടെ അച്ഛൻ അവളുടെ അമ്മയോട് വേറെ ഒരു ഭാര്യയും കുട്ടിയും ഉള്ള കാര്യം തുറന്നു പറഞ്ഞു. അദ്ദേഹം ഇനി തിരിച്ചു വരില്ലെന്നും..ഈ വീടും സ്വത്തും നിനക്ക് വേണമെങ്കിൽ എഴുതി തരാമെന്നും പറഞ്ഞു. പക്ഷെ ഇനി നിന്റെ കൂടെ ഒരു ജീവിതം എനിക്ക് ഉണ്ടാവില്ല..

നിങ്ങൾക്ക് മറ്റൊരു ഭാര്യ ഉണ്ടെന്നറിഞ്ഞ നിമിഷം മുതൽ നിങ്ങളെ എനിക്ക് വെറുത്ത് തുടങ്ങി..നിങ്ങളുടെ ഒരു മുതലും എനിക്ക് ആവിശ്യമില്ല..എനിക്കുള്ളത് എന്റെ അച്ഛൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് ഇഷ്ടം പോലെ..എന്റെ മകളും ഭർത്താവും മരിച്ചു എന്ന് ഈ നിമിഷം മുതൽ ഞാൻ കരുതും..എനിക്ക് എന്റെ വീട്ടുകാർ മതി. അതും പറഞ്ഞു അവർ ആ വീട്ടിൽ നിന്ന് ഇറങ്ങി പോയി…അച്ഛൻ തിരിച്ചു ബാംഗ്ലൂരിൽ പോയി..

പക മനസ്സിൽ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന അവളുടെ അമ്മയെ ഞങ്ങൾ ശരിക്കും ഭയന്നിരുന്നു..കുറച്ചു കാലം അവിടെ ജീവിച്ച ശേഷം ബന്ധുകളുടെയും സുഹൃത്തുക്കളുടെയും നിർബന്ധം മൂലം ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു വന്നു..കൂടെ അമ്മയും അനിയത്തിയും..

അവളുടെ അച്ഛൻ ആ വീടും അത് നിൽക്കുന്ന നാല്പത് സെന്റ് സ്ഥലവും അവളുടെ പേരിൽ എഴുതി കൊടുത്തു..പക്ഷെ അവൾക്ക് എന്റെ ചെറിയ വീട്ടിൽ ജീവിച്ചാൽ മതിയെന്ന് പറഞ്ഞു..ഇത്രയും കാലമില്ലാത്ത ശാന്തിയും സമാധാനവും ഈ കൊച്ചു വീട്ടിൽ ഉണ്ടെന്ന് അവൾ ഇടക്കിടെ പറയും…അവൾ ഇപ്പോൾ  ബിഎഡ് പഠിക്കുന്നു..

അവളുടെ അമ്മ ഡിവോഴ്സ് വാങ്ങി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന് ഇടക്ക് കേട്ടിരുന്നു..അച്ഛൻ അവളെ ഇടക്ക് കാണാൻ വരും. സന്തോഷം സ്വസ്ഥം സമാധാനം..

(ഒരു റിയൽ സ്റ്റോറി.)

~ബച്ചി