മുഖമുയർത്തി ഒന്ന് നോക്കാനോ ഉരിയാടാനോ കഴിയാതെ തല താഴ്ത്തി ഒരേ നിൽപ്…

ഏട്ടൻ

എഴുത്ത്: ആഷാ പ്രജീഷ്

===============

അതെ..അന്നൊരു നവരാത്രി ദിനത്തിലാണ് എന്റെ ഇഷ്ടം ഏട്ടൻ തിരിച്ചറിഞ്ഞത്..ചിലപ്പോൾ നേരത്തെ തിരിച്ചറിഞ്ഞിരികാം..എന്നാൽ അന്നാണ്. ആ ഇഷ്ടം ഏട്ടന്റെ വാക്കുകളിലൂടെ ഞാനറിഞ്ഞത്..അന്ന് എന്നിലെ കൗമാരകാരി തുള്ളി ചാടികൊണ്ടാണ് വീട്ടിലെത്തിയത്..മനസിനെ അടക്കി നിർത്താൻ എത്ര ശ്രമിച്ചിട്ടും പിടി വിട്ട് പോകുന്ന അവസ്ഥ..എന്തൊക്കെയാണ് അന്ന് കാട്ടി കൂടിയത്..രാത്രി ഉറക്കത്തിനിടക്ക് വെറുതെ കിടന്നു ചിരിക്കുന്നുണ്ടായെന്ന് മുത്തശ്ശി പറഞ്ഞപ്പോ നാണം കൊണ്ടു മുഖം തുടുത്തു.

പിറ്റേന്ന് സ്കൂളിൽ പോകുമ്പോ പതിവില്ലാത്ത പോലെ കണ്ണാടിയിൽ നോക്കി..കവിളിണകൾ ഒന്ന് തുടുത്തത് പോലെ..പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഏട്ടനെ ഒന്ന് കണ്ടത്..അമ്പലത്തിൽ വച്ചു..പക്ഷെ ഒരു പരിചയഭാവം പോലും കാണിച്ചില്ല കക്ഷി..കുറച്ചൊന്നുമല്ല അന്ന് വിഷമിച്ചത്..തങ്ങൾ തമ്മിലുള്ള ഇഷ്ടം മറ്റുള്ളവരുടെ മുൻപിൽ ഒരു സംസാരവിഷയം ആകരുതെന്ന് കരുതിയാണ് ഒരു പരിചയഭാവം കാണിക്കാതിരുന്നതെന്ന് മനസിലാക്കാനുള്ള വിവരമൊക്കെ ഈ പൊട്ടി പെണ്ണിനുണ്ട്..എന്നാലും ആ കണ്ണുകൾ തന്റെ കണ്ണുകളുമായി ഉടക്കുന്നതും തന്നിൽ ഒരു കാന്തിക പ്രഭാവം ഉണ്ടാകുന്നതുമൊക്കെ വെറുതെ സ്വപ്നം കണ്ടു പോയ്‌..

“ശരിക്കും നീ പറഞ്ഞത് ഉള്ളതാണോ..?അങ്ങേര് നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതാണോ? കണ്ടിട്ട് ആലുവമണപ്പുറത്തു വച്ച് കണ്ട പരിചയം പോലും ഇല്ലല്ലോ..”

പ്രിയ കൂട്ടുകാരിയുടെ കളിയാക്കൽ കൂടെ ആയപ്പോ കണ്ണു നിറഞ്ഞു പോയ്‌ ഈ തൊട്ടാവാടിക്ക്..

അങ്ങനെ ആകെ വിങ്ങിപ്പൊട്ടി അവളോട് യാത്രയും പറഞ്ഞു വീടിന്റെ ഭാഗത്തേക്കുള്ള ചെറിയ ഇടവഴിയിലേക്ക് കടന്നതും ദേ ആളു തൊട്ട് മുൻപിൽ…

ദൈവമേ….

ഞാൻ പകപ്പോടെ ചുറ്റും നോക്കി…

വല്ലോരും കണ്ടാലോ…

ഡീ ഉണ്ടക്കണ്ണി..എങ്ങോട്ടാ നോക്കുന്നെ…? ആ ശബ്ദം മനസ്സിൽ കുളിർമഴ പെയ്ത പോലെയാണ് എനിക്ക്..

ആ ഇടവഴിയുടെ ഓരത്തു ആരുടെയും കണ്ണിൽ പെടാതെ ഞങ്ങൾ മുത്തശ്ശിമാവ് എന്ന് വിളിക്കുന്ന ആ പടുകൂട്ടാൻ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ നിന്നപ്പോ എന്റെ ചങ്ക് പട പട പിടക്കുന്നുണ്ടായിരുന്നു..

മുഖമുയർത്തി ഒന്ന് നോക്കാനോ ഉരിയാടാനോ കഴിയാതെ തല താഴ്ത്തി ഒരേ നിൽപ്..

“ഇതാ ഇപ്പൊ നല്ല കഥ..ഒന്ന് മിണ്ടാൻ കൊതിച്ചു ഓടി വന്നപ്പോ ദേ തലയും താഴ്ത്തി നില്ക്കാണ്..ഇങ്ങനെയാണേൽ ഞാൻ പോവാട്ടോ…”

വീണ്ടും ആ ശബ്ദം..ഞെട്ടി തലയുയർത്തി നോക്കി..കണ്ണുകൾ തമ്മിലിടഞ്ഞപ്പോ മുൻപ് പറഞ്ഞപോലെ ആ കാന്തിക പ്രഭാവം..

വല്ലാണ്ട് ശ്വാസം മുട്ടിയപ്പോ ആണ് ആ പിടിയിൽ നിന്ന് കുതറി മാറിയത്…

ആകെ കിതച്ചു പേടിയോടെ ചുറ്റും നോക്കി..

“വേദനിച്ചോ ന്റെ മോൾക്ക്..?അതോ ഇഷ്ടായില്ലേ…”

ആ വാക്കുകളിൽ എന്നോടുള്ള വാത്സല്യതോടൊപ്പം ചെറിയ നോവും ഉള്ള പോലെ തോന്നി..ഇടം കണ്ണിൽ നിന്ന് ഒരു കണ്ണീർകണം താഴേക്കു ഒഴുകി ഇറങ്ങിയത് കണ്ടിട്ടാവണം ഏട്ടൻ അങ്ങനെ പറഞ്ഞത്..

“എന്തെങ്കിലും ഒന്ന് പറ മോളെ..ആ ശബ്ദം എങ്കിലും കേൾക്കട്ടെ..”

“ഏട്ടൻ ഇനിയെപ്പഴാ വരിക. നാളെ രാവിലെ അമ്പലത്തിൽ വരോ?.എനിക്ക് ചുമ്മാ കണ്ടാൽ മതി..”

അത് പറഞ്ഞപ്പോഴേക്ക് തൊട്ടാവാടിയുടെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി..

“ഛെ..എന്താ ഇത്..ഇങ്ങനെ തൊട്ടാവാടി ആകല്ലേ?? ഏട്ടന് ഗൗരവം ഉള്ള ഒരു കാര്യം പറയാനുണ്ട്. കരയരുത്. ക്ഷമയോടെ കേൾക്കണം…”

എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞതത്രയും ഞാൻ കേട്ടു..പറഞ്ഞവസാനിപ്പിച്ചു എന്റെ നിറുകയിൽ ഒരു മുത്തം നൽകിയ ശേഷം ആൾ നടന്നു നീങ്ങിയപ്പോ നിയത്രണം വിട്ട് ഞാൻ അവിടെ നിന്ന് പൊട്ടി കരഞ്ഞു..

എന്നാലും പിന്നീടങ്ങോട്ട് ഏട്ടൻ പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ..

ഞാൻ വരും..എന്നായാലും വരും..കാത്തിരിക്കണം!!

അതെ കാത്തിരുന്നു ഇത്രയും കാലം..ആറു വർഷം കഴിഞ്ഞു..ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും ഒരു ലേറ്ററോ ഫോൺ കാളോ പോലും ഉണ്ടായില്ല. ആൾ എവിടെ എന്ന് പോലും അറിയില്ല. പക്ഷെ പറഞ്ഞതത്രയും സത്യമാണെന്നു അറിയാൻ കഴിഞ്ഞു.

അച്ഛൻ പട്ടാളത്തിലായിരുന്നു. ഇവിടെ അമ്മയുടെ വീട്ടിലായിരുന്നു. അച്ഛന്റെ അടുത്തേക്ക് ആണ് ആളും അമ്മയും പോയത്. ഈ നാളുകൾക്കു ഇടക്ക് ഒരിക്കൽ പോലും അമ്മവീട്ടിൽ വന്നുകാണില്ലേ..

ഞാനൊരു പൊട്ടി!!

“എന്റെ ദേവി അതൊക്കെ ഒരു ഓർമതെറ്റ് പോലെ മറന്നു കളഞ്ഞു ഇനിയെങ്കിലും അച്ഛന്റെ വാക്കുകൾ കേട്ട് വിവാഹത്തിന് സമ്മതം മൂളണം. ഇപ്പോൾ തന്നെ ആലോചനകൾ ഒരുപാട് വരുന്നു. എന്നോ മനസ്സിൽ ഉടലെടുത്ത ഒരിഷ്ടത്തിന്റെ പേരിൽ മാതാപിതാക്കളെ വിഷമിപ്പിക്കാൻ വയ്യല്ലോ…

ദേവിയുടെ നടക്കൽ ഒരു ശീലപോലെ കൈകൾ കൂപ്പി അങ്ങനെ എത്ര നേരം നിന്നെന്നു അറിയില്ല…

“എന്തുവ ടീച്ചറെ ഇത്രയധികം ദേവിയോട് പറയാൻ…

ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ തൊട്ട് പിന്നിൽ അമ്പലം സെക്രട്ടറി പിള്ളേച്ചൻ..

ചെറിയൊരു പുഞ്ചിരി അദ്ദേഹത്തിന് സമ്മാനിച്ചിട്ട് ശ്രീക്കോവിൽ കടന്നു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അയാളുടെ ശബ്ദം വീണ്ടും..

“ടീച്ചർ പോവായോ? ദീപാരാധന കഴിഞ്ഞിട്ട് പോകാം..ഇന്നത്തെ ദീപാരാധ സ്പെഷ്യൽ ആണ്..തേക്കെത്തിൽ വീട്ടുകാരുടെ വകയാണ്..”

ഞാൻ ഞെട്ടലോടെ അയാളെ നോക്കി..തേക്കെത്തിൽ തറവാട് ഏട്ടന്റെ അമ്മ വീടാണ്..

“അവിടെ ഒരു സാവിത്രിയമ്മ ഉണ്ടാരുന്നില്ലേ..ആ മിലിറ്ററികാരന്റെ ഭാര്യ!! അവരുടെ വകയാണ് ഇന്നത്തെ പൂജ..”

ഏട്ടൻ..ഏട്ടന്റെ അമ്മ!! അപ്പോൾ അവരൊക്കെ..അവരൊക്കെ ഇവിടെ ഉണ്ടാകുമോ??

എന്റെ കണ്ണുകൾ അവിടമാകെ തിരഞ്ഞു..

അവർ ഇളംക്കാവിലുണ്ട്..ആ അമ്മ ടീച്ചറെ കുറിച്ച് എന്നോട് ചോദിച്ചു. നിങ്ങൾ അറിയുമല്ലോ??

ഇളംകാവിലേയ്ക്ക് നടക്കുമ്പോൾ എന്റെ കാലുകൾ ചലിക്കാത്തത് പോലെ തോന്നി..ശരീരം വല്ലാതെ വിറ കൊള്ളുന്നത് പോലെയും. കസവും മുണ്ടുടുത്ത് മേൽ മുണ്ട് പുതച്ച് സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഇളങ്കാവിന്റെ മതി പുറത്തേക്ക് നടന്നുവരുന്നു…എന്റെ ഹൃദയം ഇടിച്ചു തുടങ്ങി..എന്റെ ഏട്ടനാവുമോ? പഴയ പ്ലസ് ടുകാരിയിലേക്ക് മനസ്സ് പിന്നെയും മടങ്ങി പോകുന്നതുപോലെയാണ്…അന്ന് ചേർത്ത് പിടിച്ച് ചുണ്ടിൽ പകർന്നു നൽകിയ ചുംബനത്തിന്  ജീവന്റെ വിലയുണ്ടായിരുന്നു എന്ന് തോന്നിയിരുന്നു..എന്റെ കണ്ണുകൾ നിറഞ്ഞ കാഴ്ചമങ്ങുന്നത് പോലെ തോന്നി.

“മോളെ എന്താ ഇത്‌ നോക്കി നടക്കണ്ടേ ഇപ്പൊ വീഴിലായിരുന്നോ??

ഹേ..!!

തട്ടി വീഴാൻ തുടങ്ങിയ എന്നെ പിടിച്ച ആ കൈകളുടെ ഉടമയെ ഞാൻ നോക്കി. സാവിത്രിയമ്മ!! എന്റെ ഏട്ടന്റെ അമ്മ!

മോൾക്കവനെ കാണണ്ടേ..അതാണെന്റെ മോൻ…!!!

അവർ വിരൽ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ ഞാൻ നോക്കി..

കണ്ണീരൊഴുകാതെ സമചിത്തതയോടെ ആ അമ്മ പറഞ്ഞവസാനിപ്പിച്ചു..

“പൊയ്ക്കോ…ഈ സങ്കടവും എന്റെ മോൾക്ക്‌ സഹിക്കാൻ പറ്റും..ചിലപ്പോൾ കാലങ്ങൾ വേണ്ടിവരും. എന്നാലും സഹിക്കണം. മറക്കണം..അവന്റെ മാതാപിതാക്കളുടെ സങ്കടത്തോളം വരുമോ മോളെ നിന്റെ സങ്കടം..ഞങ്ങൾ തയ്യാറാണ്..മനസുകൊണ്ട് ഒരുങ്ങി കഴിഞ്ഞു..”””!

എങ്ങനെയോ നടന്നു വീട്ടിൽ എത്തിയതും കിടക്കയിൽ വീണതും ഓർമ്മയുണ്ട്..ആ അമ്മയുടെ വാക്കുകൾ ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു..കണ്ണീർ വീണു കുതിർന്ന തലയിണയിൽ വെറുതെ മുഖമമർത്തി കിടന്നു..

“ആ വീൽചെയറിൽ ഇരിക്കുന്നതാണ് നിന്റെ ഏട്ടൻ..നിന്നെ ഇന്നും പ്രാണനെപോലെ സ്നേഹിക്കുന്നവൻ..നിന്നെ ജീവിതത്തിലേക്ക് കൂട്ടമെന്ന് അവൻ കരുതിയ സമയങ്ങളിൽ തന്നെയാണ് അവന്റെ തലച്ചോറിൽ വില്ലനെപ്പോലെ ആ ട്യുമർ പ്രത്യക്ഷപെട്ടത്…എന്തിനെയും ചിരിച്ചു കൊണ്ടു നേരിടുന്ന എന്റെ മകൻ പറഞ്ഞു.

“എന്റെ അമ്മ ഇത് ചെറിയ തുടക്കം മാത്രമാണ് നല്ല ചികിത്സ കിട്ടിയാൽ മാറുന്നത്..അവന്റെ മനസിന്റെ ധൈര്യമായിരുന്നു പിന്നീട് ഞങ്ങൾക്ക് കരുത്തു..പക്ഷെ അവനെ ഒരിക്കലും രോഗവസ്ഥയിൽ മോൾ കാണരുതെന്ന് അവനു നിർബന്ധം ഉണ്ടായിരുന്നു….അതാണ് ആരോടും ഒന്നും പറയാതെ ഈ നാട്ടിൽ നിന്ന് തന്നെ പോയത്…

അന്ന് മോളെ കണ്ടു യാത്ര പറഞ്ഞു പോരുമ്പോ എന്റെ മോൻ ഒരുപാട് കരഞ്ഞു..എന്നിട്ട് എന്റെ കൈയിൽ മുഖം ചേർത്ത് വച്ഛ് എന്നോട് പറഞ്ഞു..

അമ്മേ എനിക്ക് പൂർണമായി രോഗം മാറില്ലേ? മാറിയാൽ മാത്രമേ ഞാൻ അവളുടെ മുൻപിൽ ഇനിചെല്ല്ന്ന്…

പക്ഷെ ചികിത്സയുടെ ഓരോ ഘട്ടം കഴിയുമ്പോഴേക്കും അവൻ അവശനായി കൊണ്ടേ ഇരുന്നു..

ഇനിയിപ്പോ..ഞങ്ങൾ കാത്തിരിക്കുകയാണ്..രാവും പകലും ഏക മകൻ ഞങ്ങളെ വിട്ട് പോകുന്ന ആ നിമിഷങ്ങൾക്കായി..”

ഇത്രയും വർഷം മകന്റെ ജീവന് കാവലിരുന്ന അമ്മയുടെ വാക്കുകൾ..

“എന്തിനാണാമ്മേ…എന്തിനായിരുന്നു ഈ അവസ്ഥയിൽ ഏട്ടനെ എന്റെ മുൻപിൽ എത്തിച്ചത്. മരണം വരെ കണ്ണീർ കയത്തിൽ ഞാനിനി ജീവിക്കണോ…😪

അവൾ പുറത്തേക്ക് വന്ന കരച്ചിലിന്റെ ശബ്ദം ആരും കേൾക്കാതിരിക്കാൻ തലയിനയിൽ മുഖം അമർത്തി..

“എന്റെ ഏട്ടൻ..കണ്ണുകൾ കുഴിഞ്ഞു..മൂക്കിലും കഴുത്തിലും ട്യുബു ഘടിപ്പിച്ച നിലയിൽ ഒരു രൂപം..പേടി പെടുത്തുന്ന ഒരു രൂപം..അത്രമേൽ ദയനീയത ഉള്ളവക്കുന്ന ഒരു അസ്ഥിപഞ്ചരം!

ഇത് ഏട്ടനാണോ?? അതോ ഇവർ നുണ പറയുന്നതോ?? അവൾ ഓർമ നഷ്ടപെട്ടവളെ പോലെ ആ രൂപത്തെ അകലെ നിന്ന് നോക്കി കണ്ടു..

“അതെ…ഇതാണെന്റെ ഏട്ടൻ!!.ഒരമ്മ അവരുടെ മകനെ കുറിച്ച് എന്തിനു നുണ പറയണം..

ആ തിരിച്ചറിവിൽ ഒരു കരച്ചിലൂടെ ആ വീൽ ചെയറിനു സമീപത്തേക്ക് കുതിക്കാൻ തുടങ്ങിയ എന്നെ അവർ തടഞ്ഞു..

പോകരുത് മോളെ..അവൻ മോളെ കാണരുത്..മുക്കാലും അസ്തമിച്ച അവന്റെ ഓർമയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് നിന്റെ രൂപമാണ്..നിന്റെ ശബ്ദമാണ്…!!

ഒരിക്കലും അവനെ ഈ അവസ്ഥയിൽ നീ കാണരുതെന്ന് അവൻ ആഗ്രഹിച്ചിരുന്നു..എവിടേയോ മോൾ സുഖമായി ജീവിക്കുന്നു എന്ന് കരുതി അവൻ പൊയ്ക്കോട്ടേ..

കരച്ചിലിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു എപ്പഴോ മയക്കത്തിലേക്ക് പോയതവൾ പോലും അറിഞ്ഞില്ല..

ഉറക്കമുണർന്നപ്പോൾ അവൾ ഒരു കാര്യം തീരുമാനിച്ചു..ആ അമ്മ പറഞ്ഞതുപോലെ ഇനി ചിലപ്പോൾ മണിക്കൂറുകൾ അല്ലെങ്കിൽ ചിലപ്പോൾ ദിവസങ്ങൾ അതും അല്ലെങ്കിൽ കുറച്ചു മാസങ്ങൾ അതു മാത്രമായിരിക്കും ഏട്ടന് ഈ ഭൂമിയിൽ ബാക്കി ഉണ്ടാവുക….

എന്നാലും അത്രയും കാലം എങ്കിലും അച്ഛനും അമ്മയ്ക്കും ഒപ്പം ചേട്ടന്റെ കൂടെ ഞാനും ഉണ്ടാകും…

തിരിച്ചുകിട്ടില്ലെന്നറിയാമെങ്കിലും പ്രാർത്ഥനയോടെ ഞാനും ഉണ്ടാകും…

അമ്മ പറയുന്നത് പോലെ ഏട്ടന്റെ ഈ അവസ്ഥ ഏട്ടന്റെ അമ്മു അറിഞ്ഞെന്ന് എന്റെ ഏട്ടൻ ഒരിക്കലും അറിയരുത്..അങ്ങനെ ഏട്ടൻ അറിയാതെ ഏട്ടന്റെ കാണാമറയത്ത്  ഈ അമ്മു ഉണ്ടാകും..

ഒരു യാത്രക്കുള്ള തയ്യാറെടുപ്പുകൾ ഒന്നുമില്ലാതെ അവൾ വീടിന്റെ പടിയിറങ്ങി..എന്നും മകളെ മനസിലാക്കിയിരുന്ന അച്ഛനമ്മമാരുടെ അനുവാദത്തോടെ…അവളുടെ ഏട്ടന്റെ അടുത്തേക്ക്…

~ആഷ് 🍂