ഒന്നറിയാം ഒരാവേശമാണ് ഇവളെ കണ്ട അന്ന് മുതലുള്ള അതെ ആവേശം…

Story written by Abdulla Melethil

=================

“നിങ്ങൾക്ക് എപ്പോഴെങ്കിലും എന്നോട് സ്നേഹം തോന്നിയിട്ടുണ്ടോ…?” അഗത ചോദിച്ചു…

‘അബു ഒന്ന് ഞെട്ടി..അവളുടെ ന ഗ്‌ന മേനിയിൽ കൈകളും ചുണ്ടും മത്സരിച്ചു മുന്നേറുന്നതിനിടയിൽ വളരെ ലാഘവത്തോടെയാണ് അവളത് ചോദിച്ചത്..

‘അഗതയുടെ നിർവികാരമായ കണ്ണുകളിലേക്ക് അബു നോക്കി അത് അലക്ഷ്യമായി എങ്ങോ അലയുകയാണ് അവളുടെ കൈകൾ അബുവിന്റെ മുടിയിഴകളെ പതിയെ തഴുകി കൊണ്ടിരുന്നു..

‘അബു ഒരു വിഡ്ഢി ചിരി ചിരിച് വീണ്ടും അവളുടെ ചുണ്ടിന് നേർക്ക് ചെന്നു..

‘അഗത മുഖം തിരിച്ചു..ചോദിച്ചതിന് മറുപടി താ..

‘ജീവിതത്തിൽ തനിക്കു മുന്നിൽ പെടുന്നതോ തന്റെ കൈ കരുത്തിൽ ഒതുങ്ങിയതോ ആയ ഏതെങ്കിലും പെണ്ണിനോട് തനിക്കു ഇഷ്ടം തോന്നിയിട്ടുണ്ടായിരുന്നില്ല. അബു ചിന്തിച്ചു കേവലം കാ മ ശമനം എന്നതിനു മപ്പുപുറത്തേക്ക് താനെതെങ്കിലും പെണ്ണിനെ കണ്ടിട്ടുമില്ലായിരുന്നു.’പിന്നെ എപ്പോഴാണ് അതിനു ഒരു മാറ്റം വന്നത്..

‘ബോംബയിലെ ഒരു വലിയ ഹോട്ടൽ മുറി. മ ദ്യം തലയിലും ശരീരത്തിലും ആവോളം നിറഞ്ഞപ്പോൾ റൂമിലേക്ക് തല കുനിച്ചു വന്ന ഒരു പെൺകുട്ടി മേലാളകൾ ഊരിയെറിഞ് ഒരു കോമരമായി താൻ ഉറഞ്ഞു തുള്ളുന്നതിനിടയിൽ മാ റിലേക്ക് നീണ്ട തന്റെ മുഖത്തിന് മേലെ അവൾ കൈകൾ കൊണ്ട്  തടവ് തീർത്ത് പറഞ്ഞു ഇതെന്റെ കുഞ്ഞിനുള്ളതാണെന്ന്..

‘കെട്ടടങ്ങി ആവേശ തിര തള്ളൽ..ഒരു കുഞ്ഞിന്റെ ചീറൽ അന്തരീക്ഷത്തിൽ ആകെ അലയടിക്കുന്ന പോലെ..അന്ന് കൈയ്യിലെ എല്ലാ പൈസയും അവളുടെ മുന്നിലേക്ക് എറിഞ്ഞു കൊടുത്താണ് ബോംബയിൽ നിന്നും പോന്നത്..

‘അതിനു ശേഷം ഒരു പെണ്ണിന്റെ അടുത്തേ പോകാറുള്ളൂ…അഗത..അഗത മാത്രം..അത് സ്നേഹമാണോ..കാ മമാണോ അതോ അവളുടെ കണ്ണുകളുടെ തീക്ഷണത എപ്പോഴും തന്നെ മാടി വിളിക്കുന്നത് കൊണ്ടാണോ..

‘അല്ലെങ്കിൽ ഉള്ളിന്റെയുള്ളിൽ കുറ്റബോധത്തിന്റെ ഒരു തിര തള്ളൽ അനുഭവപ്പെടുന്നത് കൊണ്ടാണോ..

‘ഒന്നറിയാം ഒരാവേഷമാണ് ഇവളെ കണ്ട അന്ന് മുതലുള്ള അതെ ആവേശം..

‘അബു അവളുടെ മുഖം രണ്ട് കൈകൊണ്ടും പിടിച്ചു..നീയെന്താ ഇങ്ങനെയെല്ലാം ചോദിക്കുന്നെ…പിന്നെ ഇഷ്ടമില്ലാതിരിക്കുമോ..അബു വീണ്ടും അവളെ തന്നിലേക്ക് അടുപ്പിച്ചു ബലമായി തന്നെ..

‘വള്ളികൾ മരത്തെ വീണ്ടും ചുറ്റി വരിഞ്ഞു ചില്ലകളിൽ ശാഖ കളിൽ ഒന്നായി തീരം അണയാൻ തിരകൾ തമ്മിൽ മത്സരിച്ചു ചെറുമഴ പെയ്തു തോർന്ന നനഞ്ഞ മണൽ പരപ്പിൽ ഒന്നായ് അലിഞ്ഞു ചേർന്നു..

‘അഗത പതിയെ എണീറ്റു..

ചായ വേണോ..അബുവിനോട് ചോദിച്ചു..

അബു വേണ്ട എന്ന് തലയാട്ടി..

‘അഗത ഡ്രെസ്സെല്ലാം മാറി വന്നു അബുവിന് അടുത്തുള്ള സ്റ്റൂളിൽ വന്നിരുന്നു..

‘എനിക്കറിയാം നിങ്ങള്ക്ക് പലസ്ത്രീകളുമായുമായും ബന്ധമുണ്ടെന്ന്…ഇട്ടു മൂടാൻ സ്വത്തും…സ്വാധീനവുമുള്ളവർക്ക് എന്തിനാ ആഗ്രഹങ്ങൾ ഒരു പെണ്ണിൽ  ഒതുക്കുന്നതല്ലേ..

‘എന്റെ ശരീരത്തോടെങ്കിലും സ്നഹമുണ്ടെങ്കിൽ പറ എന്റെ ഏട്ടനെ ആരാ കൊ ന്നത് എന്തിന് വേണ്ടി..

‘നാട്ടുകാര് പറയുന്നത് ഉന്നത സ്വാധീനം ഉള്ള ആൾക്കാരാണ് ഇതിനു പിന്നിൽ എന്നാണു നിങ്ങളെക്കാൾ സ്വാധീനം ഉള്ളവർ ആരാണ് ഇവിടെ ഉള്ളത്..അഗത പറഞ്ഞു നിർത്തി..

‘വർഷം എട്ട് കഴിഞ്ഞില്ലേ ഓൻ മരിച്ചിട്ട്, ഇനിയും അതോർത്ത് ഇരിക്കുന്നതെന്തിനാ പോയവർ പോയി..അബു അസ്വസ്ഥതയോടെ പറഞ്ഞു..

‘ഓൻ പി ഴച്ചവനായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്..അത് കൊണ്ടാണല്ലോ അവന്റെ മരിച്ച ശരീരം പോലും പള്ളിയിൽ അടക്കാൻ സമ്മതിക്കാഞ്ഞത്..

‘എന്താണ് പിഴച്ചത് അഗത ചീറി..

‘ജനിച്ചു വീണ മതത്തിൽ നിന്നും വേലി കെട്ടുകൾ പൊട്ടിച്ചു മനുഷ്യനായി ജീവിച്ചതോ..മത ജാതി വർഗ്ഗം നോക്കാതെ മനുഷ്യർക്ക് വേണ്ടി ശബ്ദമുയർത്തിയതോ..

‘അതോ പേരും ഊരും അറിയാത്ത ഒരാൾക്ക് സ്വന്തം കിഡ്‌നി ദാനം ചെയ്തതോ..

‘യാതൊരു ദുശ്ശീലങ്ങളും ഇല്ലാതെ സമൂഹത്തിൽ നന്മയുടെ തിരി നാളമായി പ്രകാശിച്ച ഒരു വ്യക്തിയെങ്ങാനെയാ പി ഴച്ചവനാകുക..ഈ നാട്ടിലെ നിയമവും ഭരണഘടനയും അനുസരിച്ചു ജീവിച്ച എന്റെ സാഗർ എങ്ങനെ പി ഴച്ചവനാകുക..

‘അങ്ങനെയെങ്കിൽ നിങ്ങളല്ലേ പി ഴച്ച ആൾ…ഭർത്താവ് മരിച്ച ഒരു സ്ത്രീയെ ആരുമില്ലാത്തപ്പോൾ വന്ന് ചതിയിലൂടെ ഭോ ഗിച്ച നിങ്ങൾ..നിങ്ങള്ക്ക് സഹായികളായി നിന്ന മറ്റുള്ളവർ..അപ്പൊ നല്ല മനുഷ്യനായി ജീവിച്ചാലും മത മില്ലാത്തവനായൽ പി ഴച്ചവൻ..

‘ഓൻ മരിചതിന് ശേഷം നിന്നെ സംരക്ഷിച്ചത് ഞാനല്ലേ ഒരു കുറവും വരാതെ, എനിക്ക് നിന്നെ ഇഷ്ടമായിരുന്നു, അത് കൊണ്ടാ ഞാൻ നിന്നെ സമീപിച്ചത്. നീ സമ്മതിച്ചില്ല പിന്നെ ഞാനെന്ത് ചെയ്യണം. അബു ഒരു പെണ്ണിന് വേണ്ടി എന്തെങ്കിലും ചെയ്ത കൊടുക്കുന്നുണ്ടെങ്കിൽ അതവളെ മോഹിച്ചിട്ടാണ്..അത് സ്വന്തമാക്കാൻ എന്തും ചെയ്യും..

‘നിന്റെ അച്ഛനെയും കുടുംബക്കാരെയും ഞാൻ സമീപിച്ചു നിന്നെ കൂട്ടി കൊണ്ട് പോകാൻ..അന്യ മതസ്ഥന്റെ കൂടെ പോയവളെ അവർക്കു വേണ്ടെത്രെ…

‘പിന്നെ നിന്നെ സംരക്ഷിച്ച ഞാനല്ലാതെ വേറെ ആർക്കാ നിന്നിൽ അവകാശം..

‘അബു അബുവിന്റെ ന്യായങ്ങൾ കൊണ്ട് അവളെ നേരിട്ടു…

‘അഗത നിന്നു കരഞ്ഞു…

‘അബു അവളെ സമാധാനിപ്പിച്ചു..പോലീസ് പറഞതാണ് അവന്റെ ചിന്തകളോട് എതിർപ്പുള്ളവരാണ് കൊ.ലപ്പെടുത്തിയതെന്ന്…ഇനി നിനക്ക് ഞാനില്ലേ..ആരും നിന്നോട് ഇവിടെ നിന്ന് ഇറങ്ങി പോകാൻ പറയില്ല..

‘അബു അവിടെ നിന്നും ഇറങ്ങി നേരെ കാറിൽ കയറി..താമസിക്കുന്ന ഇടം ലക്ഷ്യമാക്കി വണ്ടി ഓടിച്ചു..വണ്ടിയിൽ നിന്നിറങ്ങിയ പാടെ നേരെ വീട്ടിനുള്ളിൽ കടന്ന് ഇന്നലെ കുടിച്ചതിന്റെ ബാക്കി ഒന്നാകെ വായിലേക്ക് ഒഴിച്ചു..എന്നിട്ട് അടുത്ത കുപ്പി പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ചു..

‘മറക്കാൻ ശ്രമിക്കുന്നതൊക്കെ വീണ്ടും ഓർമിപ്പിക്കുകയാണ്..നെഞ്ചിൽ നിന്ന് മായ്ക്കാൻ ശ്രമിക്കുമ്പോഴൊക്കെ വീണ്ടും പൊന്തി വരുന്നു…

‘വയനാട്ടിലെ തേയില തോട്ടങ്ങളും കുരുമുളകും മറ്റ് ബിസിനസുകൾ എല്ലാം നോക്കി നടത്താൻ വാപ്പ തന്നെ ഏല്പിച്ചപ്പോൾ ആദ്യം എതിർത്തതായിരുന്നു..അപ്പോഴാണ് കൂട്ടുകാരൻ പറഞ്ഞത്..അവിടെ പോയാൽ ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ല അടിച്ചു പൊളിക്കാം എന്ന്..പിന്നെ ഒന്നും നോക്കിയില്ല ഇങ്ങോട്ടു പോന്നു..

‘ലോഡ്ജുകൾ ,റിയൽ എസ്റ്റേറ്റ് തേയില തോട്ടം ഇഞ്ചി കുരുമുളക് തുടങ്ങിയ വലിയ ബിസിനസ് സാമ്രാജ്യം..

‘ഇങ്ങോട്ടു വന്നപ്പോൾ തന്നെ സ്വീകരിക്കാൻ വന്നിരുന്നതാണ് എസ്റ്റേറ്റ് മാനേജരും ഇവിടത്തെ എല്ലാ കാര്യങ്ങളുടെയും ചുമതലാക്കാരനും ഉപ്പയുടെ വിശ്വസ്തനുമായ സാഗറും അവന്റെ സുന്ദരിയായ ഭാര്യ അഗതയും..പ്രേമിച്ചു വീട്ടുകാർ സമ്മതിക്കാത്തത് കൊണ്ട് രജിസ്റ്റർ മേരേജ് ചെയ്ത യുവ മിഥുനങ്ങൾ..

‘കോളേജിൽ പഠിക്കുമ്പോൾ പല തരം ചുറ്റികളികളും പ്രേമവും ഉണ്ടായിരുന്നെങ്കിലും അഗതയെ കണ്ടപ്പോൾ താൻ ആദ്യമായി ഒരു പെണ്ണിനെ കണ്ട പോലെ നോക്കി നിന്നു..സാഗറിനോട് ചേർന്ന് നിന്ന് അവൾ എന്നോട് ചിരിച്ചു വർത്തമാനം പറഞ്ഞു..

‘സാഗർ ഒരു പാർട്ടിക്കും ഒരു മതത്തിനും തല ചോറ് പണയം വെക്കാത്ത ആളായിരുന്നു..സ്വയം ചിന്തിക്കാൻ ധൈര്യപ്പെട്ട മനുഷ്യൻ..അത് കൊണ്ട് തന്നെ മാതാത്മകത വെച്ചു പുലർത്തുന്നവരുടെയും പ്രബല പാർട്ടിക്കാരുടെയും കണ്ണിലെ കരടായി സാഗർ…ചിലർ പറയും അവനൊരു യുക്തിവാദി ആണെന്ന് ചിലർ നിരീഷ്വര വാദിയെന്നും പ്രകൃതി സ്നേഹിയെന്നും പല പേരിലും അറിയപ്പെട്ടു..എന്തായാലും നല്ലൊരു മനുഷ്യനായിരുന്നു..

‘കണ്ണിന്റെ മുന്നിൽ കാണുന്ന എല്ലാ പ്രശ്നത്തിലും സാഗർ ഇടപെട്ടു..

‘തൊഴിലാളികൾക്കെല്ലാം അവനെ ഇഷ്ടമായിരുന്നു തന്റെ വാപ്പാക്കും..അതാണ് തനിക്കു അവന്റെ നേരെ കലിപ്പു വരാൻ കാരണം..

‘എന്ത് കാര്യത്തിനും സാഗറിനോട് പറഞ്ഞിട്ടുണ്ട്..സാഗറിനോട് ചോദിച്ചാൽ മതി..എല്ലാം സാഗർ..താനിവിടെ ഒന്നുമല്ല..എന്തിനേറെ തനിക്കു വേണ്ടുന്ന കാശ് പോലും അവന്റെ കൈയ്യിൽ നിന്ന് വാങ്ങണം അവൻ ഒപ്പിട്ടു തരണം…

‘തന്റെ ചുറ്റികളികൾ അവൻ അറിയുന്നതും ഉപ്പയുടെ ചെവിയിൽ എത്താൻ തുടങ്ങിയതും അവനോടുള്ള പക എന്റെ മനസ്സിൽ കൂടി വന്നു…

‘അപ്പുറത്ത് അഗതയോടുള്ള തന്റെ അഭിനിവേശം..അവളുടെ കണ്ണുകൾ , അവളുടെ ചിരി എല്ലാം..

‘അങ്ങനെയിരിക്കുമ്പോഴാണ് ആ സംഭവം ഉണ്ടായത്..സാഗറിന്റെ ഒരു സുഹൃത്ത് മരിച്ചു മയ്യത്തുമായി പള്ളിയിൽ പോയപ്പോൾ അവർ തടഞ്ഞു. മരിച്ച ആൾ പള്ളിയിൽ വരാത്ത ആളാണ് സാഗറിന്റെ ചിന്താ ഗത്തിക്കാരനാണ് എന്നൊക്കെ പറഞ്..താൻ അതിലിടപെടാൻ പോയില്ല മത കാര്യമല്ലേ..

‘പക്ഷേ സാഗർ ഇടപെട്ടു..ഭൂമി മതങ്ങളുടേതല്ല ഭൂമി പ്രകൃതിയുടെ ഭാഗമാണ് നിങളുടെ മതത്തിൽ പെട്ട മറ്റു ആളുകളെ ഇവിടെ മറവ് ചെയ്യണമെങ്കിൽ എന്ത് കൊണ്ട് ഈ ആളെ പറ്റില്ല..

‘ജീവിച്ചിരിക്കുമ്പോൾ ഒരു ദുർവൃത്തിയും ഇല്ലാതെ സദാചാര ജീവിതം നയിച്ച ആളെങ്ങനെ പി ഴച്ചവനാകുക..

‘ജീവിച്ചിരിക്കുമ്പോൾ എന്ത് ആശയം ഉള്ള ആളാണെങ്കിലും മരിച്ചു കഴിഞ്ഞാൽ വെറും മനുഷ്യനാണ്..ആശയ വൈരുധ്യത്തിന്റെ പേരിൽ ഒരു മനുഷ്യ ശരീരവും അനാദരിക്കരുത്. അത് മനുഷ്യ കുലത്തിനെ മൊത്തം അനാദാരിക്കുന്നതിനു തുല്യമാണ്..

‘സാഗർ അവിടെ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..

‘മതത്തിൽ വിശ്വാസമില്ലെങ്കിൽ പൊതുശ്മശാനത്തിൽ സംസ്കാരിച്ചൂടെ…അല്ലെങ്കിൽ കത്തിച്ചൂടെ…അപ്പൊ മരിച്ചാൽ നിങ്ങള്ക്ക് മതം വേണമല്ലേ എന്നെല്ലാം പറഞ് ആളുകൾ ഇളകിയെങ്കിലും വിവേക ശാലികളായ മത പണ്ഡിതരും പള്ളി കമ്മറ്റിയിലെ അംഗങ്ങളും ഇടപ്പെട്ട് ആ മനുഷ്യ ശരീരം അവിടെ തന്നെ മറവ് ചെയ്തു..

‘എങ്കിലും സാഗറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ ചേരി തിരിഞ്ഞിരുന്നു..

‘അത് മുതലെടുക്കാൻ സാഗറിനോട് വ്യക്തി വൈരാഗ്യമുള്ള ചില മുതലാളിമാർ തീരുമാനിച്ചു..

‘അവര് പുതിയതായി പണി കഴിപ്പിച്ചു കൊണ്ടിരിക്കുന്ന റിസോർട്ട് പരിസ്ഥിതി ദുർബല പ്രദേശത്തായിരുന്നു..പക്ഷേ അവർ പണം കൊണ്ട് അതിനെ പരിസ്ഥിതി അനുകൂലമാക്കി…

‘പക്ഷേ സാഗറിലെ പ്രകൃതി സ്‌നേഹി ഉണർന്നു..കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു..

‘ആരൊക്കെ പറഞ്ഞിട്ടും എത്ര ഭീഷണികൾ ഉണ്ടായിട്ടും താൻ തന്നെ പറഞ്ഞിട്ടും സാഗർ പിന്മാറിയിരുന്നില്ല..

‘നിങ്ങൾ അവനു വേണ്ടി വക്കാലത്ത് പിടിക്കാൻ വരുമോ എന്ന് ചോദിയ്ക്കാൻ ഒരാളെ അവർ എന്റെ അടുത്തേക്ക് അയച്ചു എന്റെ മനസ്സറിയാൻ..

‘ഞങ്ങളുടെ ബിസിനസ് വിപുലപ്പെടുത്താൻ ഓടി നടക്കുന്ന മനുഷ്യ സ്നേഹിയായ സാഗറല്ല അപ്പോൾ എന്റെ മനസ്സിലൂടെ കടന്നു പോയത്…

‘അവനോടു ചാരി നിന്ന് തന്നോട് പുഞ്ചിരിച്ചു സംസാരിച്ച അഗതയായിരുന്നു കാ മാ ന്ധത ബാധിച്ച എന്റെ മനസിൽ തെളിഞ്ഞത്…

‘ഞാനൊരു കാര്യത്തിനും ഉണ്ടാകില്ല ഞങ്ങളൊക്കെ ഇവിടെ പരസ്പരം ബിസിനസ് സഹകരണം ഉള്ളവരല്ലേ…

‘വന്ന ആളോട് അത് പറയുമ്പോൾ എന്റെ വാക്കുകൾ ഒന്നും പതറിയില്ല..തെറ്റിയില്ല..

‘അന്ന് രാത്രി തൊഴിലാളികൾക്ക് ശമ്പളം കൊടുത്ത് വരുന്ന വഴി സാഗർ കൊ ല്ലപ്പെട്ടു….

‘അന്വേഷണങ്ങൾ..ചോദ്യം ചെയ്യലുകൾ…

‘മുതലാളിമാർ ഏർപ്പാട് ചെയ്ത നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു..അവര് പറഞ്ഞതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ പോലീസിന് വായ നിറയെ പണം നിറച്ചു..

‘താൻ അപ്പോഴെല്ലാം സ്നേഹമുള്ള മുതലാളിയായി അഗതയുടെ മുന്നിൽ നിറഞ്ഞു നിന്നു..

‘ഉപ്പ വന്ന് അവൾക്ക് ഒരു കുറവും വരാൻ പാടില്ല എന്നും പറഞ്ഞിരുന്നു..സാഗറിന്റെ മരണം ഉപ്പയെ തളർത്തി..

‘സാഗർ മരിച് വർഷം ഒന്ന് കഴിഞ്ഞിട്ടും തനിക്ക് കീഴടങ്ങാത്ത അഗതയെ ബലം പ്രയോഗിച്ചു കീഴടക്കി…

‘ആ ത്മ ഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ മനോരോഗ ഡോക്ടറെ കൊണ്ട് ചെറിയ രീതിയിൽ ബുദ്ധി മന്ദീഭവിക്കാനുള്ള മരുന്നുകളും വാങ്ങിച്ചു..പിന്നീട് ബലം പ്രയോഗിക്കേണ്ടി വന്നിട്ടില്ല..തന്റെ കൈകളിൽ ഒതുങ്ങി തനിക്ക് കീഴടങ്ങി..മറ്റൊരു വഴിയും അവൾക്കുണ്ടായിരുന്നില്ല…

‘പിന്നെ ഇടയ്ക്കിടെ പുലമ്പും എന്റെ സാഗറെ കൊന്നതാരാണ് ആരാ കൊ ന്നത്…പോലീസ് പിടിച്ച പ്രതികളെ അവൾക്കന്നും ഇന്നും വിശ്വാസമായിട്ടില്ല…

‘അബു അപ്പോഴേക്കും പുതിയ കുപ്പിയും തീർത്ത് കഴിഞ്ഞിരുന്നു…

ഫോൺ കുറെ നേരമായി ബെല്ലടിക്കുന്നു…അബു ഫോണെടുത്തു..ഉപ്പയാണ് വീട്ടിലേക്കു ചെല്ലാൻ ഒന്ന് കാണാൻ..

‘പിറ്റേന്ന് രാവിലെ തന്നെ അബു വീട്ടിലേക്ക് തിരിച്ചു..

‘എത്രയായി വീട്ടിലേക്ക് പോയിട്ട് ഒന്നും ഓർമ്മയില്ല ജീവിതം അത്രയും കുത്തഴിഞ്ഞ പോയി..

‘പെങ്ങളും ഉപ്പയും ഉമ്മയും ആദ്യം ഇടക്കിടക്ക് വിളിക്കുമായിരുന്നു പിന്നെ പിന്നെ താൻ ഫോണെടുക്കാതായി..ബോധത്തിന്റെയും അബോധത്തിന്റെയും നേർത്ത വരമ്പുകൾക്കിടയിൽ അവരൊന്നും തന്റെ മനസ്സിലേക്ക് വന്നതേയില്ല അല്ലെങ്കിൽ വരുത്തിയില്ല..

‘കാർ വീടിന്റെ പടി കടന്നു ഉള്ളിലേക്ക് കയറി..ഉപ്പയെ പുറത്തൊന്നും കണ്ടില്ല ഉമ്മയെ കണ്ടു തന്റെ കോലമെന്താടാ ഇങ്ങനെ ഒന്നും തിന്നാറില്ലേ നീ എന്ന് തുടങ്ങിയ പതിവ് ചോദ്യങ്ങൾ

‘ഉപ്പ മുറിയിൽ കിടക്കുന്നുണ്ടായിരുന്നു അബുവിന്റെ ശബ്ദം കേട്ടപ്പോൾ എണീറ്റ് വന്നു..

‘അവിടെ കുഴപ്പമൊന്നും ഇല്ലല്ലോ…ഉപ്പാക്ക് ഇനി അങ്ങോട്ടൊന്നും വന്ന് കാര്യങ്ങൾ നോക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല..ഇനി എല്ലാം നീ നോക്കണം..

‘കാലം കുറെ ആയില്ലേ ..മക്കളെ ഉപദേശിക്കുന്നതിനൊക്കെ തന്തമാർക്ക് ഒരു പരിധിയുണ്ട്..അടക്കയായാൽ മടിയിൽ വെക്കാം…അടക്കാ മരമായാലോ..എല്ലാം ഞാൻ അറിയുന്നുണ്ട്..

‘വാപ്പ സ്കൂളിൽ പോകുമ്പോൾ നാല് കണ്ണുമായാണ് പോയിരുന്നത്..രണ്ടു കണ്ണ് മുന്നിലേക്കും രണ്ടു കണ്ണ് പുറകിലേക്കും എന്തിനാന്ന് അറിയോ കീറിയ ട്രൗസർ ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കാൻ…

‘കൂടുതൽ പറയുന്നില്ല സാഗറിനെ കുറിച്ച് നീ അറിയാത്ത ചില കാര്യങ്ങൾ ഉണ്ട്..അവന്റെ വാപ്പ എന്റെ വലം കൈയ്യായിരുന്നു ഒരുത്തമ കമ്മ്യൂണിസ്റ്റും…അത് കൊണ്ടാണ് മകന് സാഗർ എന്ന പേരിട്ടതും മത രഹിതനായി വളർത്തിയതും..

‘നീ കോളേജിൽ പഠിക്കുമ്പോൾ ഉമ്മാക്ക് സുഖമില്ലാതെ കിടന്നത് ഓർമ്മയുണ്ടോ…

‘അന്ന് ഉമ്മയുടെ രണ്ടു കിഡ്നിയും പോയി ഗുരുതര അവസ്ഥയിലായിരുന്നു..

‘കിഡ്നിക്ക് വേണ്ടി പരസ്യം കൊടുത്ത് കാത്തിരിക്കുമ്പോഴാണ് എന്റെ ഉമ്മാക്ക് എന്റെ കിഡ്‌നി കൊടുക്കാം എന്ന് പറഞ് സാഗർ വന്നതുംഅവന്റെ കിഡ്‌നി ഉമ്മാക്ക് കൊടുത്തതും..ആരോടും പറയരുത് എന്നവൻ പറഞ്ഞിരുന്നു അത് കൊണ്ട് ആർക്കാണ് കൊടുത്തതെന്ന് അവന്റെ ഭാര്യക്ക് പോലും അറിയില്ല..

‘അബുവിന്റെ തലയിലേക്ക് ആകെ ഇരുട്ട് കയറി അവൻ അവിടെ ഇരുന്നു..

‘ഉപ്പ തുടർന്നു…

ഞാൻ സാഗറിനെ കൂടുതൽ താത്പര്യം കാണിക്കുന്നത് നിനക്ക് ചെറിയ നീരസം ഉണ്ടായിരുന്നു എന്നറിയാം..

‘അവൻ മരിച്ചില്ലേ…ആര് കൊന്നതായാലും ഇനി എല്ലാം നിന്റെ കൈയ്യിലാണ്. അത് കൊണ്ട് ആ പെണ്ണിനെ ഇനിയും ഉപദ്രവിക്കരുത്..എന്ത് വേണമെങ്കിലും ചെയ്ത കൊടുക്കണം…

‘അബു ഒന്നും മിണ്ടാതെ അവിടെ ഇരുന്നു…

‘ഉമ്മ കൊണ്ട് വന്നു വെച്ച ചായയും പലഹാരവും രണ്ടു പേരും തൊടാതെ അവിടെ അനാഥമായി ഇരുന്നു…

‘അബു അവിടെ നിന്നും എണീറ്റു..ഉപ്പ വീണ്ടും അബുവിന്റെ കൈ പിടിച്ചു..ചെറുപ്പമാണ് തിളപ്പുണ്ടാകും..എങ്കിലും താങ്ങാനും തിരുത്താനും പറ്റുന്നതെ ചെയ്യാവൂ…

‘അബു വീട്ടിൽ നിന്നും പെട്ടെന്ന് തന്നെ തിരിച്ചു..

‘അവന്റെ നെഞ്ചിൽ നിന്നും നേരിപ്പൊട് ഉയരുന്നുണ്ടായിരുന്നു..ഒരു പുഴയിലും ഒഴുക്കിയാൽ അണയാത്ത പാപത്തിന്റെ നേരിപ്പൊട്..

‘ഉമ്മയുടെ നെഞ്ചിൽ ഇരുന്ന് സാഗർ ചിരിക്കുന്നുണ്ട്..സൗമ്യമായ ചിരി..ഇപ്പൊൾ വണ്ടിക്കുള്ളിലും അവന്റെ മണം..പുറത്തെ മരത്തിന്റെ മറവിൽ അവനാണോ അല്ല അവൻ വണ്ടിക്കുള്ളിൽ ആണ്..അതാ പിൻ സീറ്റിൽ അവനിരിക്കുന്നു ..സാഗർ എന്നോട് പൊറുക്കു..അബു മുന്നില്ലതാ ഒരു ലോറി വരുന്നു വണ്ടി മാറ്റ്..സാഗർ ആണല്ലോ അത് പറഞ്ഞത്..അബുവിനെയും കാറിനെയും കൊണ്ട് ലോറി കുറച്ചു ദൂരം ചെന്നിട്ടാണ് നിന്നത്..ആളുകൾ ഓടി കൂടി ഒരാളെ ഉള്ളൂ…വേഗം എടുക്ക്..വേറെ ഒന്നും .അബു കേട്ടില്ല പതിയെ അബോധാവസ്ഥയിലായി…

“IC U വിൽ കയറ്റിയ അബു നാലാം ദിവസമാണ് ബോധം തെളിഞ്ഞത്..തലയ്ക്കു രണ്ടു സർജറി അതിനകം കഴിഞ്ഞിരുന്നു..

‘അബുവിനെ ശിശ്രൂഷിക്കാൻ നഴ്‌സുമാരുടെ കൂടെ അഗതയും ഉണ്ടായിരുന്നു..

ദിവസങ്ങൾ കടന്നു പോയി അബു പതിയെ ജീവിതത്തിലേക്ക്  കടന്നു വന്നു..

വീട്ടിലേക്കു കൊണ്ട് വന്ന ആദ്യ ദിവസം അഗത അബുവിന്റെ മരുന്നുകൾ നോക്കുകയായിരുന്നു..അബു അവളുടെ കൈ പിടിച്ചു..തന്നോട് ചേർത്ത് പിടിച്ചു..എന്നിട്ടു പറഞ്ഞു..

നീ എന്നോട് ചോദിക്കാറില്ലേ നിങ്ങള്ക്ക് എന്നോട് സ്നേഹമുണ്ടോഎന്ന്…

ഞാൻ പറയട്ടെ…

I love you…

ഇനി എന്റെ കൂടെ ഒരു പെണ്ണുണ്ടെങ്കിൽ അത് നീയാണ്…അബുവിന്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി..അഗത അവനോടു ചേർന്ന് നിന്നു..

അപ്പോൾ അത് കേട്ട് നിന്ന മറ്റു രണ്ടു കണ്ണ്കളും അപ്പോൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

അബുവിന്റെ ഉപ്പയുടേത് ആയിരുന്നു അത്…

~Abdulla Melethil