അന്ന് വിയർപ്പിൽ കുളിച്ചു കിതച്ചു നിന്നിരുന്ന നന്ദയുടെ നെടുവീർപ്പ് ഇന്നും കാതിൽ മുഴങ്ങുന്നു….

Story written by Abdulla Melethil

===============

“ചെമ്പകമരച്ചോട്ടിൽ എന്റെ നെഞ്ചോട് ചേർന്ന് നിന്ന് കോരി തരിച്ച മു. ല ഞെ ട്ടുകളെ സാക്ഷിയാക്കി വിറക്കുന്ന ചുണ്ടുകളോടെ നന്ദ പറഞ്ഞിരുന്നു ഹരിയേട്ടനെ ഞാൻ ഒരിക്കലും മറക്കില്ല എന്ന്..

‘ഹോസ്പിറ്റലിനുള്ളിലെ പരിചിതമായ മനം മടുപ്പിക്കുന്ന ഗന്ധങ്ങൾക്കിടയിലേക്ക് ഒരു ചെമ്പക പൂവിന്റെ മണം ജനലിലൂടെ കാറ്റ് ഞാൻ കിടക്കുന്ന കട്ടിലിന് അടുത്തേക്ക് കൊണ്ട് വന്നപ്പോൾ എന്റെ ഓർമ്മകളിലേക്ക് ഭൂതകാല കുളിരുമായി അവളും ഒഴുകിയെത്തി നന്ദ… !

‘പാമ്പും കാവിലെ തുളസി തറയോട് ചേർന്ന് ഇ ണ ചേരുന്ന പാ മ്പുകളെ നോക്കി മുത്തശ്ശി പറഞ്ഞത് മക്കളെ അങ്ങോട്ട് പോകേണ്ട അവയെ ശല്ല്യം ചെയ്യേണ്ട എന്നായിരുന്നു..

‘തറവാട് വീട്ടിലെ മച്ചിൻ പുറത്ത് പതിവില്ലാത്ത ശബ്ദം കേട്ടപ്പോൾ കാര്യസ്ഥൻ കുമാരേട്ടൻ പറഞ്ഞതും അത് എലികളായിരിക്കും എന്നാണ്..

‘അന്ന് വിയർപ്പിൽ കുളിച്ചു കിതച്ചു നിന്നിരുന്ന നന്ദയുടെ നെടുവീർപ്പ് ഇന്നും കാതിൽ മുഴങ്ങുന്നു..കുമാരേട്ടനോ മുത്തശ്ശിയോ അങ്ങോട്ട് കയറി വരുമെന്നവൾ ഭയപ്പെട്ടിരുന്നിരിക്കണം..

‘എല്ലാം കഴിഞ്ഞു പതിയെ കോണി പടി ഇറങ്ങി വരുമ്പോൾ കേട്ട ചുമ കുമാരേട്ടന്റേതായിരുന്നു..കുമാരേട്ടന് അറിയാമായിരുന്നു മച്ചിൻ പുറത്ത് പിറവിയെടുക്കുന്ന അപശബ്ദങ്ങളുടെ ഉറവിടങ്ങൾ..

‘നൂറിന്റെ രണ്ട് പുത്തൻ നോട്ടുകൾ കൈയ്യിൽ വെച്ചു കൊടുത്തപ്പോൾ മച്ചിൻ പുറത്ത് എലികൾ ആരുടെയും ശല്യമില്ലാതെ പിന്നെയും ഓടികളിച്ചു വിയർപ്പിൽ കുതിർന്നു..

‘ഒരു ഇൻജക്ഷൻ എടുക്കാനുണ്ട്..നഴ്‌സിന്റെ ശബ്ദം കേട്ടപ്പോൾ ഹരി എഴുന്നേറ്റിരുന്നു..

‘ശരീരത്തിൽ പൊട്ടാൻ എല്ലുകൾ ഒന്നും ബാക്കിയുണ്ടായിരുന്നില്ല ഹോസ്പിറ്റലിലേക്ക് കൊണ്ട് വരുമ്പോൾ എത്ര ചികിത്സിച്ചാലും സാധാരണ ജീവിതം നയിക്കാൻ പറ്റില്ല എന്ന് ഡോക്ടറും പറയുന്നത് കേട്ടിരുന്നു..

‘നിയന്ത്രണം വിട്ട് നേരെ വന്ന ഒരു ലോറി മാത്രമേ ഓർമ്മയുള്ളൂ പിന്നീടുള്ള ഓർമ്മകൾ വേദനകളുടേതാണ് ഓപ്പറേഷന്റെ , ഇഞ്ചക്ഷന്റെ , നിസ്സഹായതയുടെ…നഴ്‌സ് ഇഞ്ചക്ഷൻ എടുത്ത് കഴിഞ്ഞ് പോയി..

‘മൂ ത്രമൊഴിക്കാനും കക്കൂസിൽ  പോകാൻ കൂടി കഴിയില്ല..എങ്ങനെയെങ്കിലും ഈ ജീവിതം അവസാനിപ്പിക്കണം എന്നേയുള്ളൂ ഇപ്പോഴുള്ള ഒറ്റയാഗ്രഹം..

‘അമ്മയുടെ ഓഹരി വിറ്റ കാശ് കഴിയും വരെ അമ്മാവനെങ്കിലും ഈ വഴി വരൂ..

‘അച്ഛനെ കണ്ട ഓർമ്മയില്ല, ഒരച്ഛൻ ഉണ്ടായിരിക്കും..തറവാട്ടിൽ കുട്ടിയായിരുന്നപ്പോൾ കണ്ടിരുന്ന പെണ്ണുങ്ങളിൽ ഒരാളായിരിക്കും അമ്മയും അല്ലാതെ അമ്മയെ കുറിച്ച് അധികം അറിയില്ല..

‘അവളൊരുത്തന്റെ കൂടെ ഒളിച്ചോടി അമ്മാവൻ ഇടക്ക് പറയുന്നത് കേൾക്കാം…

‘ഹരി വേദന കൊണ്ട് ഒന്നു പുളഞ്ഞു..ഇപ്പോഴും മൂ ത്രത്തിന്റെ കൂടെ രക്തവും പോകുന്നുണ്ട്..മൂ ത്രം പോകുമ്പോഴുള്ള അസഹ്യമായ വേദന വെള്ളം കുടിക്കാൻ പോലും പേടിപ്പിക്കുന്നു..അധികം വേണ്ടി വരില്ല ഈ യാത്ര..

‘സ്കൂൾ വിട്ട് വന്നാൽ കളിക്കാൻ പുറത്തൊന്നും പോകേണ്ടിയിരുന്നില്ല ഏത് കളിക്കും ഉള്ള അംഗങ്ങൾ തറവാട്ടിൽ ഉണ്ടായിരുന്നു..

‘അച്ഛനും അമ്മയും കളിക്കുമ്പോൾ ഞാനും നന്ദയും ആയിരുന്നു കൈയ്യലായിലെ മാറാല പിടിച്ച മുറിയിൽ കിടന്നിരുന്നത് അച്ഛനും അമ്മയുമില്ലാത്ത എനിക്ക് ആ കളി നല്ല ഇഷ്ടമായിരുന്നു നന്ദക്കും..കണ്ണ് പൊത്തി കളി, ഒളിച്ചു കളി, എല്ലായിടത്തും നന്ദയുണ്ടായിരുന്നു..

‘മുടിയിഴകൾക്ക് മാത്രമല്ല നന്ദയുടെ ശരീരത്തിനും കാച്ചെണ്ണയുടെ ഗന്ധം തന്നെയാണ് എന്നറിഞ്ഞത് അവൾ പത്താം ക്ലാസ് പാസ്സായപ്പോഴാണ്..

‘ഹരിയേട്ടന്റെ വക എന്താണ് സമ്മാനം നന്ദക്ക് എന്ന് അവൾ ചോദിച്ചത് തെക്കേ മുറിയിലെ ഇടനാഴിയിൽ വെച്ചായിരുന്നു..

‘കെട്ടി പിടിച്ച് ചുണ്ടിൽ ഒരുമ്മ കൊടുത്തപ്പോൾ പ്രാവ് കുറുകുന്ന പോലെ അവൾ പറഞ്ഞു ഞാൻ അമ്മയോടു പറയും..എന്നിട്ടും പോകാതെ അവൾ തന്നോട് ചേർന്ന് നിന്നു..

ചാറ്റൽ മഴ പതിയെ ശക്തിയാർജിച്ചപ്പോൾ കാറ്റിൽ പെട്ട് തറവാട്ട് മുറ്റത്തെ മുത്തശ്ശി മാവിൽ നിന്ന് മാങ്ങകൾ വീഴുന്ന ശബ്ദം കേട്ടു..നന്ദേ പൊയ്ക്കോളൂ ആരെങ്കിലും വരും പതിയെ പിടിച്ചു മാറ്റേണ്ടി വന്നു തനിക്ക് നന്ദയെ..

‘സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ആണ് റൂമെടുത്താൽ കാശ് കൂടും നമുക്ക് വാർഡേടുക്കാം എന്ന് പറഞ്ഞത് അമ്മാവനായിരുന്നു..ബോധമില്ലാതെ കിടന്നിരുന്ന ദിവസങ്ങളിൽ പലരും വന്ന് കണ്ട കൂട്ടത്തിൽ നന്ദയും വന്നിരുന്നു എന്നറിഞ്ഞിരുന്നു..

‘ചെക്കൻ അമേരിക്കയിൽ വലിയ കമ്പനിയിൽ ആണ് ജോലി അവളെയും കൊണ്ട് പോകും..

ഹരിയെ കൊണ്ട് കെട്ടിക്കാം നന്ദയെ അവര് തമ്മിൽ അങ്ങനെയാണ് എന്ന് അമ്മായി പറഞ്ഞപ്പോൾ അമ്മാവൻ പറയുന്നത് കേട്ടതാണ് അമേരിക്കക്കാരന്റെ ആലോചന..

‘നന്ദയോട് പറഞ്ഞപ്പോൾ അച്ഛൻറെ തീരുമാനത്തിന് ഞാൻ എതിര് നിൽക്കില്ല എന്നായിരുന്നു പറഞ്ഞത്..

‘കോളേജിൽ പോകാൻ തുടങ്ങിയപ്പോൾ അവൾ പറയുന്ന കഥകളിൽ നിറഞ്ഞു നിൽക്കുന്ന ചെറുപ്പക്കാർക്ക് ഒരിക്കലും തന്റെ മുഖമുണ്ടായിരുന്നില്ല..അവരിലാരോ അവളെ ഇഷ്ടമെന്ന് പറഞ്ഞേത്രേ..താനപ്പോൾ അവൾക്കാരയിരുന്നു..മച്ചിൻ പുറത്തെ എലികളും അനാഥരായിരുന്നോ ആരുടെയോ തിരക്കഥയിൽ വേഷം കെട്ടി ആടുന്നവർ…

‘അമേരിക്കക്കാരൻ പെണ്ണ് കണ്ട് പോയ ദിവസം അവൾ വലിയ സന്തോഷത്തിൽ ആയിരുന്നു..തെക്കിനിയിൽ വെച്ച് പിറകിലൂടെ കെട്ടി പിടിച്ചാണ് അവൾ പറഞ്ഞത് അവർക്ക് ഇഷ്ടമായെത്രെ ഈ കല്ല്യാണം നടക്കുമെന്ന്..അന്നെന്തോ പുറത്ത് തട്ടി നിൽക്കുന്ന അവളുടെ മു ല കൾക്ക് കാറ മുള്ളിന്റെ മൂർച്ച..

‘ഈശോയെ…! ഓടിവരുന്ന സിസ്റ്റർമാരിൽ ഒരാളുടെ ശബ്ദം ഉയർന്നപ്പോഴാണ് ഹരി തല ചെരിച്ചു നോക്കിയത് മൂ ത്ര പൈപ്പിലൂടെ പോകുന്നത് മുഴുവൻ ചോ രയായിരുന്നു ചുവന്ന ചോ ര…

‘കല്ല്യാണം കഴിഞ്ഞ് അമേരിക്കയിലേക്ക് പറക്കുന്നതിന്റെ തലേന്നാണ് അവൾ പറഞ്ഞത് ഹരിയേട്ടനെ ഒരിക്കലും മറക്കില്ല എന്ന്..

‘ഹരിയുടെ കൂടെയുള്ളവർ ആരാണ് ഇവിടെ വരൂ ആൾക്ക് സീരിയസ്സാണ്..ആരാണ് നന്ദ കുറെ നേരമായി രോഗി അത് മാത്രമേ പറയുന്നുള്ളൂ…

‘ഹരിയെട്ടാ… ‘be practical..

‘മുറപ്പെണ്ണ് ,കുട്ടിക്കാലത്ത് കളിച്ചത് , കെട്ടിപിടിച്ചത് അതൊക്കെ എല്ലാവർക്കും ഉണ്ടാകും ഹരിയേട്ടൻ ഇത്ര സില്ലിയാകാതെ എനിക്ക് നല്ലൊരു ജീവിതം ഉണ്ടാകുന്നത് ഹരിയേട്ടന് സന്തോഷമല്ലേ ഉണ്ടാകുക അന്നവൾ നൽകിയ ചുംബനത്തിന് പതച്ച ഇരുമ്പിന്റെ ചൂട്…

‘അമ്മാവൻ തന്നെയായിരുന്നു ഭാഗം വെച്ചതും ഒരു കൊച്ചു വീട് അതിൽ വെച്ച് തന്നതും വർഷങ്ങളോളം അമ്മാവന്റെ മില്ലിൽ പണി എടുത്തതിന്റെ ശമ്പളമായിട്ട്..

‘അതിനിടയിൽ നന്ദ ഒരു വരവ് വന്നു എന്തൊക്കെയോ തനിക്ക് വേണ്ടി കൊണ്ട് വന്നിരുന്നു അതിലെ മടുപ്പിക്കുന്ന വരണ്ടുണങ്ങിയ സമ്മാനം ചായം പൂശിയ ചുണ്ടുകളുടെതായിരുന്നു..

‘ഹരി ബോധത്തിന്റെയും അബോധത്തിന്റെയും നേർത്ത പാളിയിലൂടെ സഞ്ചരിക്കുകയാണിപ്പോൾ ഒരു വേദനയും അറിയുന്നില്ല തറവാട്ടിൽ കൂടി നിന്നിരുന്ന പെണ്ണുങ്ങളിൽ അമ്മയുടെ മുഖം ഇപ്പോൾ തിരിച്ചറിയുന്നുണ്ട് എത്ര തിരഞ്ഞിട്ടും അച്ഛനില്ല..അച്ഛനില്ലാത്തത് കൊണ്ടാകും അമ്മ ഓടിപോയത് ഒരച്ഛനെ തേടി ഞാനും ഓടണം ഒരമ്മക്ക് വേണ്ടി..

‘നന്ദയുടെ മോൻ അവന്റെ കിന്നരി പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ട്..കുഞ്ഞി കൈകൾ കൊട്ടി കളിക്കുന്നു..നന്ദയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു തന്നെ കൂടി നിൽക്കുന്നവരിൽ നിന്ന് നന്ദയിൽ നിന്ന് മാത്രം ഒരു ശബ്ദം കേട്ട് കൊണ്ടിരുന്നു ഹരിയെട്ടാ…ചെമ്പക പൂവിന്റെ മണം icu യുവിൽ നിറഞ്ഞു നിന്നു…

‘വിഷു കൈനീട്ടമായി എല്ലാവരുടെയും കൈകളിൽ ഒരുപാട് കാശ് അച്ഛൻ തന്നത് , അമ്മ തന്നത് പലരും തന്നത് പലരെയും കാണിക്കാനുള്ളത് കാണിക്കാൻ മാത്രം കൊടുക്കപ്പെടുന്നത്..

‘ചിലത് അല്ല എല്ലാം അങ്ങനെയാണ് കൊടുക്കുന്നതും വാങ്ങുന്നതും കാണുന്നവരും കേൾക്കുന്നവരും അറിയുമ്പോൾ ദൃഢമാകുന്ന ബന്ധങ്ങൾ..തനിക്ക് മുത്തശ്ശി തരുമായിരുന്നു ആരെയും കാണിക്കാനില്ലെങ്കിലും ര ക്തത്തിന്റെ ബന്ധം..

‘ഇപ്പോൾ രണ്ട് കൈകൾ നീട്ടി നിൽക്കുന്നുണ്ട് അമ്മയാണാവോ..അതേ അതമ്മയാണ്..

നന്ദയുടെ കൈയ്യിൽ നിന്ന് ഹരിയുടെ കൈ ഊർന്ന് വീണു…ഒരൊറ്റ ഗദ്ഗദം അത് നന്ദയുടേതായിരുന്നു..തുളസി തറയിലും കൈയ്യലായിലും മച്ചിൻ പുറത്തും ഓർമ്മകൾ മാത്രം ബാക്കിയായി…

~Abdulla Melethil