കല്യാണം കഴിഞ്ഞു ആദ്യ രാത്രിയിൽ തന്നെ അവൾ ജോസഫ്നോട് പറഞ്ഞു….

ജോസഫ്

Story written by Magi Thomas

=================

പെണ്ണ് കാണാൻ വന്നപ്പോൾ ജോസഫ് ആകെ ചോദിച്ചത്

“കുട്ടിക്ക് പാട്ടിഷ്ടമാണോ “എന്നാണ്.

“അല്ല “എന്നായിരുന്നു മരിയയുടെ  മറുപടി.

ആ മറുപടി അവന് തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും മരിയയുടെ iconic കാജൽ എഴുതിയ കണ്ണുകളും ലിപ്സ്റ്റിക് ഇട്ട ചുണ്ടുകളും അവന്റെ ഹാർട്ടിൽ ഉടക്കി.

മരിയക്ക് ഇപ്പൊ ഇതല്ലേലും ഇതാണേലും പ്രശ്നമില്ല എന്ന മട്ടാണ്…

ഏതേലുമൊരുത്തനെ കെട്ടണം…അതും വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രം.

കല്യാണം കഴിഞ്ഞു ആദ്യ രാത്രിയിൽ തന്നെ അവൾ ജോസഫ്നോട് പറഞ്ഞു. എനിക്ക് പിള്ളേരെ നോക്കി വളർത്താനും വീട്ടുകാരിയായിരിക്കാനും താല്പര്യം ഇല്ല. എനിക്ക് എന്റെ ഒരു ഡ്രീംഉണ്ട്… അതു achieve ചെയ്യണം…

ജോസെഫിന്റെ നെഞ്ചിൽ ഒരു മാലപ്പടക്കം ആയിരുന്നു. ഇവൾക്കിതു കാണാൻ ചെന്നപ്പോ മൊഴിയാൻ വയ്യാരുന്നോ? അവൻ മനസ്സിൽ കരുതി. അവളോട് ചോദിക്കാൻ തോന്നിയില്ല അപ്പോളേക്കും അവൾ ഉറങ്ങിയിരുന്നു..

രാത്രിയുടെ നിശബ്ദതയിൽ അവൻ തന്റെ ഹെഡ്സെറ്റ് ചെവിയിലേക് വെച്ച്..തനിക്കു ഏറ്റവും പ്രിയപ്പെട്ട ആ പാട്ട് പ്ലേ ചെയ്തു…..

“കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ……

****************

അതെ കടലിനക്കരെ എവിടെയോ അവൾ ഇപ്പോൾ ആരുടെയോ ഭാര്യയായി ആരുടെയൊക്കെയോ അമ്മയായി മാറിയിട്ടുണ്ടാവാം…ഒരു നിമിഷം അവന്റെ  കണ്ണുകൾ കോളേജ് വരാന്തയിലേക് പോയി…

ഒരിക്കൽ അവിടെ കാന്റീനിലേക്കു ഉള്ള വഴിയിൽ കൂട്ടുകാരുമൊത്തു വായിനോക്കി നികുന്ന തന്റെ കണ്ണുകൾ  അവളുടെ കണ്ണുകളിൽ ഉടക്കി…

പച്ചപ്പട്ടുപാവാടയും ചുവന്ന ദാവണിയും കൈയിൽ പച്ചയും ചുമലയും കുപ്പിവളകൾ കിലുക്കി അവൾ നടന്നു പോയി….

ഇളം കാറ്റിൽ പാറിപറന്ന അവളുടെ മുടികൾ…തന്റെ നെഞ്ച് പട പട മിടിക്കാൻ തുടങ്ങി..

എന്തോ ഒരു മായവലയത്തിൽ അകപ്പെട്ടപോലെ….

ഒന്നു കണ്ടു..പിന്നെയും പിന്നെയും കണ്ടു….പിന്നെ കാണാതിരിക്കാൻ പറ്റാതെയായി….പക്ഷെ അവളെന്നെ കണ്ടില്ല…കണ്ടിട്ടും കാണാത്തത്തായി ഭാ വിച്ചതാണോ?? അറിയില്ല…

സംസാരിക്കാൻ കുറെ ആഗ്രഹിച്ചപ്പോളാണ് യൂത്ത് ഫെസ്റ്റിവൽ കമ്മിറ്റിയിൽ അവളും എത്തുന്നത്…പിന്നെ ഒന്നും നോക്കിയില്ല കേറി അങ്ങ് മുട്ടി…

സാറ…അതായിരുന്നു അവളുടെ പേര്..

സാറ നന്നായി സംസാരിക്കും…തമാശകൾ പറയും…കാര്യങ്ങൾ നന്നായി മാനേജ് ചെയ്യും…ചുരുക്കത്തിൽ സാറ മിടുക്കി ആയിരുന്നു..അതുകൊണ്ട് സാറക് പുറകെ ഉള്ളവരുടെ ലിസ്റ്റും കൂടി. പക്ഷെ സാറയോട് ആർക്കും നേരിട്ട് പറയാൻ ചങ്കൂറ്റം ഇല്ല.

ഒരു പക്ഷെ സാറാ യോട് ഇഷ്ടം പറഞ്ഞാൽ അവൾ അതു ഒരു ചിരിയിൽ ഒതുക്കി കളയും എന്നുള്ള പേടി കൊണ്ടാകും..അല്ലേൽ “നിനക്കൊന്നും വേറെ പണി ഇല്ലെടാ” എന്നൊരു തമാശ ചോദ്യം ചോദിച്ചു അവൾ അതു ഒതുക്കും…കാരണം ഒരിക്കലും അവളുടെ മനസ്സിൽ എങ്ങനെ ഉള്ള ആളാണെന്നു അവൾ ആരോടും പറഞ്ഞിരുന്നില്ല…

പക്ഷെ ജോസഫ്ന് പറയാതിരിക്കാൻ പറ്റിയില്ല..കാരണം ഇടിമറ്റം തറവാട്ടിലേക് തന്റെ കയ്യും പിടിച്ചൊരു പെണ്ണ് വന്നു കെറുവാണേൽ അതു സാറ ആരിക്കും എന്നവൻ ഉറപ്പിച്ചിരുന്നു..

പക്ഷെ പറഞ്ഞ ടൈം കുറച്ച് ബോറായിപ്പോയി….

നല്ല ധൈര്യം ഉള്ളോണ്ട്  “I love u ” എന്ന് മെസ്സേജ് അയച്ചത് കോളേജ് പഠിത്തം കഴിഞ്ഞ് രണ്ടാം ദിവസമാണ്..

“സോറി chetta സാറ പപ്പാടെ കൂടെ ഓസ്ട്രേലിയയിലേക്ക് പോയി ” എന്നായിരുന്നു മറുപടി..

Who are u? എന്ന് ചോദിച്ചപ്പോൾ സാറാടെ കസിൻ ഡേവിഡ് ആണെന്ന് പറഞ്ഞു അവളുടെ സിം ഇപ്പോൾ എന്റെ കയ്യിലാണെന്നും….

പിന്നെ ഒന്നും നോക്കിയില്ല.

നമ്പർ ബ്ലോക്ക്‌ ചെയ്ത് നേരെ സുകുമാരേട്ടന്റെ തട്ടുകട പോയി രണ്ട് പ്ലേറ്റ് പൊറോട്ടയും ബീ ഫും കഴിച്ചത് ടെൻഷൻ കൊണ്ടാണോ അവൾ  കൈവിട്ടു പോയ സങ്കടം കൊണ്ടാണോ പറയാൻ താമസിച്ച്തിന്റെ വേദനകൊണ്ടാണോ എന്നറിയില്ല..

“നിനക്ക് പകരമാകാൻ മറ്റാർക്കും സാധിക്കില്ലെന്നതിന്റെ തിരിച്ചറിവാണ് പ്രണയം.. “….

തട്ടുകടയിലെ റേഡിയോയിൽ കവി അയ്യപ്പൻറെ വരികൾ ആരോ മൊഴിയുന്നു..

എന്നാലും ഒരു വാക്കുപോലും പറയാതെ അവൾ എങ്ങനെ പോയി?

അല്ലേൽ തന്നെ പറയാൻ മാത്രം എന്ത് ബന്ധം ഉണ്ടായിരുന്നു..?

സാറക് താൻ ആരായിരുന്നു?എല്ലാരേം പോലെ ഒരു ഫ്രണ്ട്…അതെ അങ്ങനെ തന്നെ…

പക്ഷെ ജോസഫ് പാടുന്നത് കാണാൻ  അവൾക് ഇഷ്ടമാണെന്നു അവൾ പറഞ്ഞെന്നു രവി ഒരിക്കൽ പറഞ്ഞു.

അതിപ്പോ പാട്ട് എല്ലാർക്കും ഇഷ്ടമാണല്ലോ?അതുകൊണ്ടായിരിക്കും..

ജോസഫ് ഉറങ്ങിയില്ലേ??

ഞെട്ടി തരിച്ച ജോസഫ് ഒരു നിമിഷം ഓർമകളുടെ പുസ്തകം അടച്ചു യാഥാർഥ്യത്തിലേക് തിരിച്ചു വന്നു.

മരിയ വീണ്ടും ചോദിച്ചു ” എന്ത് പറ്റി??

“ഏയ്യ് ഞാൻ പാട്ട് കേട്ടു മയങ്ങി ” ജോസഫ് പറഞ്ഞു..

മരിയ : “പിന്നെ.. എന്നെ കാണാൻ വന്നപ്പോ ചോദിച്ചില്ലേ പാട്ട് ഇഷ്ടമല്ലെന്നു? ഞാൻ അപ്പോ അല്ല എന്ന് പറഞ്ഞത് വെറുതെയാണ്…എനിക്ക് പാട്ട് കേൾക്കാൻ വളരെ ഇഷ്ടമാ…പാടുന്നവരെയും….

ജോസഫ് ചിരിച്ചു…ഇവളെന്താ സ്വപ്നം വല്ലോം കണ്ടോ….

രണ്ടു പേരും രണ്ടു സൈഡിലേക് തിരിഞ്ഞു കിടന്നു ഉറങ്ങി….

**************

കല്യാണത്തിന് ഒരാഴ്ച്ചയ്ക്കു ശേഷം രണ്ടുപേരും എറണാകുളത്തു അവരുടെ ജോലി സ്ഥലത്തേക്ക് തിരിച്ചെത്തി.

……”പിന്നെ….. വീട്ടിലെ കാര്യങ്ങൾ ഒക്കെ എന്നെകൊണ്ട് ഒറ്റക് ചെയ്യാനൊന്നും പറ്റില്ല…എന്തേലുമൊക്കെ കഴിക്കണേൽ കിച്ചണിൽ വന്നു ഹെല്പ് ചെയ്ത് തെരണം “

മരിയയുടെ ഡയലോഗ് കേട്ട് ജോസഫ് കൈയിലെ പത്രം താഴെ വെച്ചു.

അമ്മച്ചി കണ്ടുപിടിച്ചത് ഒരു ഒന്നൊന്നര സാധനത്തിനെ തന്നെ! അവൻ മനസ്സിൽ കരുതി.

“പിന്നെന്താ ഞാനും ഹെല്പ് ചെയ്യാം” അവനും അവളുടെ കൂടെ കിച്ചണിൽ കേറി…അങ്ങനെ രണ്ടുപേരുടെ ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ റെഡി ആക്കി കിച്ചണിലെ തന്നെ ബ്രേക്ഫാസ്റ് കൗണ്ടറിൽ മുഖത്തോട് മുഖം നോക്കി ഇരുന്നു,,,കഴിച്ചു,,,എണിറ്റു….

“എടൊ തനിക്കെന്തോ ഡ്രീം ഉണ്ടെന്നു പറഞ്ഞില്ലേ?? അതെന്താ..കൈകഴുകുന്നതിനിടയിൽ ജോസഫ് ചോദിച്ചു.

“അതു പിന്നെ… ഈ ഡ്രീം ഒക്കെ ആരോടേലും പറഞ്ഞപ്പിന്നെ അതു നടക്കില്ല…..അതുകൊണ്ട് കുറച്ചൂടെ കഴിഞ്ഞു പറയാം…” അവൾ പറഞ്ഞു..

“ഓഹോ അങ്ങനെ ആണോ?ആയിക്കോട്ടെ… “അങ്ങനെ പറഞ്ഞു ജോസഫ് തന്റെ റൂമിലേക്കു പോയി…

താൻ പറയാത്തത്തിൽ ജോസെഫിന്റെ മുഖത്തെ വിഷമം മരിയ മനസിലാക്കിയിരുന്നു..

********************

“അളിയാ കല്യാണമോ വിളിച്ചില്ല ഒരു പാർട്ടി എങ്കിലും വെക്കും എന്ന് കരുതി അതും ഇല്ലേ?? ” രോഹിത് ചെറിയ ദേഷ്യത്തോടെ ജോസെഫിന്റെ കാബിനിലേക് ചെന്ന് ഇരുന്നു.

“ഹും കല്യാണം..അമ്മച്ചിടെ നിർബന്ധം ആരുന്നു…എടാ നിനക്കറിയാമോ അവൾ ഒരു പ്രത്യേക സ്വഭാവം ആണ്…എനിക്കങ്ങോട് ഒട്ടും പിടിക്കുന്നില്ല…” ജോസഫ് മനസ് തുറന്നു…

“അതെങ്ങനാ നിന്റെ മനസ്സിൽ പണ്ടത്തെ സാറാമ്മച്ചി ആരിക്കും…എടൊ വയസു 35 ആയില്ലേ പത്തു പതിനഞ്ചു വർഷം മുന്നേയുള്ള ഒരാളെ ആലോചിച്ചു ഇപ്പോളും ഇരിക്കുയാണോ?? അവളിപ്പോ വല്ല ഓസ്ട്രേലിയ കാരൻ സായിപ്പിനേം കെട്ടി രണ്ടു മൂന്ന് ഓസ്ട്രേലിയൻ ബേബിസ്ന്റെ അമ്മയായി കാണും…”

“പോടാ ” ജോസഫ് ചിരിച്ചു…

“ഞാൻ എല്ലാം മറന്നു തുടങ്ങിയതാ…പുതിയൊരാൾ എന്നെ മനസിലാകും എന്നു കരുതി പക്ഷെ എന്തോ അവൾക് വേറെ ഒരു രീതി ആണ്…” ജോസെഫിന്റെ വാക്കുകളിലെ വിഷമം മനസിലാക്കാൻ രോഹിതിനു അധികം സമയം വേണ്ടി വന്നില്ല.

“അതൊക്കെ ശെരിയാകും അളിയാ….കുറച്ച് നാൾ കഴിയുമ്പോൾ എല്ലാം ഓക്കേ ആകും…. “എന്ന് പറഞ്ഞു ജോസെഫിന്റെ തോളിൽ തട്ടി അവൻ തന്റെ കാബിനിലേക് മടങ്ങി…

***********************

ദിവസങ്ങളും മാസങ്ങളും കടന്നുപോയി മരിയയുടെ സ്വഭാവത്തിൽ പ്രതേകിച്ചു ഒരു മാറ്റവും വന്നില്ല..പുറമെ നിന്നു നോക്കുമ്പോൾ ഒരു പ്രശ്നവുമില്ല എന്നാൽ പരസ്പരം തുറന്ന സംസാരം പോലുമില്ലാതെ അവരുടെ ദിവസങ്ങൾ കഴിഞ്ഞുപോയി….

ജോസെഫിന്  ജീവിതം തന്നെ മടുപ്പ് തോന്നി തുടങ്ങി…എന്നാൽ മരിയ എപ്പോളും എന്തിന്റെയൊക്കെയോ പുറകെ ബിസി ആയിരുന്നു.  ആരെയൊക്കെ വിളിക്കുന്നു എന്തൊക്കെയോ പേപ്പർ ശെരിയാക്കുന്നു…എവിടൊക്കെയോ പോകുന്നു….

അങ്ങനെ ഇരിക്കുമ്പോളാണ് ഒരു ദിവസം മരിയ പെട്ടെന്നു വരാൻ ആവശ്യപ്പെട്ട് ജോസഫ്നെ വിളിക്കുന്നത്. അയാൾ തന്നാൽ കഴിയുന്ന വേഗത്തിൽ വീട്ടിലെത്തി…അവൾ എവിടെനിന്നോ വീണ് കാലിനു നല്ല നീര് വെച്ചിട്ടുണ്ട്…ജോസഫ് മരിയയെ കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി.. അവളുടെ കാലിനു ഓടിവുണ്ട്. ടു വീക്സ് ബെഡ് റസ്റ്റ്‌ പറഞ്ഞു ഡോക്ടർ അവരെ വീട്ടിലേക്കു വിട്ടു.

വീട്ടിൽ എത്തിയ ജോസഫ് ആദ്യം ചെയ്തത് കമ്പനിയിൽ വിളിച്ചു രണ്ടാഴ്ച ലീവ് പറഞ്ഞു….

“ജോസഫിനു ബുദ്ധിമുട്ടായി അല്ലെ?”

മരിയ ചോദിച്ചു.

“പിന്നെ ശെരിക്കും ആയിട്ടുണ്ട്….?? പിന്നെ വൈഫ്‌ അല്ലെ അപ്പോൾ നോക്കാതെ പറ്റില്ലല്ലോ” അയാൾ അവളെ ചെറുതായൊന്നു പരിഹസിച്ചു…

“മരിയ റസ്റ്റ്‌ എടുക്ക്.. ഞാൻ രാത്രിയിലെ ഡിന്നർ ഉണ്ടാക്കാം..” അയാൾ കിച്ചണിലേക്കു പോയി..

******************

ദിവസങ്ങൾ കഴിഞ്ഞപ്പോൾ മരിയയുടെ ആരോഗ്യം മെച്ചപ്പെട്ടു… അവൾ പതിയെ walker ഉപയോഗിച്ച് നടന്നു തുടങ്ങി… Walker മാറ്റി തനിയെ ഒന്നു നടക്കാൻ ശ്രെമിച്ചപ്പോൾ ദേ കിടക്കുന്നു താഴെ…

ഡിം!!!!!

സൗണ്ട് കേട്ടാണ് ജോസഫ് അവിടേക്ക് വന്നത്.

എന്താണ് മരിയ ഇത്? ഇത്ര തിരക്കെന്താ തനിക്കു?? ഇത്ര വേഗം നടന്നിട്ടെന്തിനാ?അയാൾക് ദേഷ്യം വന്നു…

ഞാനൊന്നു നടന്നു നോക്കിയതാ…അത് പറയുമ്പോൾ അവളുടെ കണ്ണുകൾ ആദ്യമായി നിറയുന്നത് അയാൾ കണ്ടു….

“എടൊ തന്നെ വിഷമിപ്പിക്കാനല്ല….തന്റെ കാലൊക്കെ ഒന്നു ശെരിയായിട്ട് താൻ നടക്ക്…. ” അയാൾ പറഞ്ഞു…

അവൾ പതിയെ walkeril പിടിച്ചു നടന്നു തന്റെ ബെഡിൽ പോയി കിടന്നു…ജോസഫ് അവളുടെ അടുത്തേക് ചെന്ന് അവളോട് ചോദിച്ചു..

“തനിക്കു വിഷമമായോ..”

“ഏയ് ഇല്ല” അവൾ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു..

“എന്താടോ?? എന്താണ് പറ്റിയെ??…

ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ ആദ്യമായി ജോസഫിനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…അയാൾക് സന്തോഷവും ദുഃഖവും ഒരുമിച്ചു തോന്നിയ നിമിഷമായിരുന്നു അത്…

“ഡോ….താൻ ഇത്രേ ഉള്ളോ??”

തന്റെ ജാടയൊക്കെ കണ്ടപ്പോ ഒരു പുലിക്കുട്ടി ആണെന്നാ ഞാൻ കരുതിയെ അയാൾ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു…

“ജോസഫ്….അവൾ ഇടറിയ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങി….എന്നെ ആരും ഇതുപോലെ സ്നേഹിച്ചിട്ടില്ല…ഓർമ്മ വെച്ച കാലം മുതൽ ഞാൻ ബോർഡിങ് സ്കൂളിലാണ്…അച്ഛനും അമ്മയും വിദേശത്ത് വലിയ ഉദ്യോഗസ്ഥർ…ഏറ്റവും നല്ല വിദ്യാഭ്യാസം നൽകി അവർ എനിക്ക്….ആവശ്യത്തിലധികം സ്വത്തുക്കൾ… പണം എല്ലാം…. പക്ഷെ എന്റെ കൂടെ അവർ സമയം ചിലവഴിച്ചില്ല…ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം തന്നില്ല…ഒരു കൂടെപ്പിറപ്പിനെ പോലും അവർ തന്നില്ല….അങ്ങനെ ഞാൻ എന്നിലേക്കു മാത്രം ഒതുങ്ങി….ആരെയും സ്നേഹിക്കാൻ എന്റെ മനസ് എന്നെ അനുവദിച്ചില്ല…ഒരു വിവാഹമോ കുടുംബജീവിതമോ ഞാൻ സ്വപ്‍നം കണ്ടില്ല…എന്റെ സ്വപ്നം എന്നെപോലെ ആരും സ്നേഹിക്കാൻ ഇല്ലാത്തവർക് ഒരു കൂര നൽകുക..സ്നേഹം നൽകുക…അതിനുവേണ്ടിയാ ഞാൻ ഇത്രേം നാൾ ഓടി നടന്നത്…ജോസഫിനോട് പോലും പറയാത്ത എന്റെ ഡ്രീം അതായിരുന്നു…ഇപ്പോൾ അതിന്റെ പേപ്പറുകൾ എല്ലാം ശെരിയായി ഇനി ഞാൻ ചെന്ന് കുറച്ച് sign ചെയ്യണം…എന്നാലേ അതിനു sanction കിട്ടുള്ളു…എനിക്ക് നടക്കാൻ പറ്റുന്നില്ലലോ….

“അത്രേ ഉള്ളോ? തനിക്കു നടക്കാൻ പറ്റുന്നില്ലേൽ ഞാൻ എടുത്തോണ്ട് പോകും..തനിക്ക് എവിടെ പോകണ്ടേ…പറയടോ…..തന്നെ സ്നേഹിക്കാൻ ഞാനുണ്ട്..തന്റെ ആഗ്രഹങ്ങൾ സാധിക്കാൻ ഞാനുണ്ട്…താൻ എന്നേം ഒന്നു സ്നേഹിച്ചാൽ മതി… “അവൻ പറഞ്ഞു.

അവൾ ചിരിച്ചു….ആദ്യമായി ആ കണ്ണുകൾ വിടർന്നു മനസ് നിറഞ്ഞ ചിരി അവൻ കണ്ടു…

“ജോസഫ്നോട് ഞാൻ ഒരിക്കലും നന്നായി സംസാരിച്ചിട്ട് പോലുമില്ല എന്നിട്ടും എനിക്ക് വേണ്ടി എന്തെല്ലാം ചെയ്ത് തന്നു…എന്നെ നന്നായി നോക്കി..എനിക്ക് ഫുഡ്‌ ഉണ്ടാക്കി തന്നു…രാത്രിയിലൊക്കെ ഉണർന്നിരുന്നു എനിക്ക് വേണ്ട മരുന്നുകൾ തന്നു…എന്നോട് ദേഷ്യം തോന്നിട്ടുണ്ടോ??
അവൾ ചോദിച്ചു

“സത്യം പറയട്ടെ…” അവൻ ചോദിച്ചു

“പറ..”അവൾ പറഞ്ഞു

“നിന്റെ കാരണകുറ്റ്കിട്ട് രണ്ട് പൊട്ടിക്കാൻ തോന്നിട്ടുണ്ട്…”

അയാൾ ചിരിച്ചു..അവളും….

“ഇപ്പോ എന്ത് തോനുന്നു…?

മരിയയെ തന്റെ രണ്ടു കരങ്ങൾ കൊണ്ട് നെഞ്ചോട്ചേർത്തുകൊണ്ട്ൾ ജോസഫ് പറഞ്ഞു…

“ഇപ്പോൾ തോന്നുന്നു അമ്മച്ചിടെ സെലെക്ഷൻ തെറ്റിയില്ല എന്ന്….”

*************************

രണ്ടു വർഷങ്ങൾക് ശേഷം

മരിയയുടെ സ്നേഹലയത്തിലേക് ഇന്നൊരു പുതിയ അതിഥി എത്തിയിരിക്കുകയാണ്…..

“മോന്റെ പേരെന്താ” അവൾ ചോദിച്ചു

ജോക്കുട്ടൻ  എന്നെ എല്ലാരും ജോ എന്നാ വിളിക്കുന്നെ…അവൻ പറഞ്ഞു…എന്റെ മമ്മിയാണ് എനിക്ക് ജോസഫ് എന്ന് പേരിട്ടത്…മമ്മിക് ഈ പേര് വല്യ ഇഷ്ടമാ രുന്നു

“ജോ എന്തിനാ ഇവിടെ വന്നെന്നു അറിയുമോ….”

“അറിയാം ആന്റി…എന്റെ പപ്പേം മമ്മിയും മരിച്ചുപോയി…. എന്റെ റിലേറ്റീവ്സിന് ഞാനൊരു ബാധ്യയാകാതിരിക്കാൻ ആണ് ഞാൻ ഇങ്ങോട്ട് വന്നത്….എന്റെ അപ്പച്ചൻ എന്നോട് ഇതൊക്കെ പറഞ്ഞിട്ടുണ്ട്…അപ്പച്ചന് ഇപ്പോൾ തീരെ വയ്യ അപ്പച്ചനും എന്തേലും പറ്റിയാൽ എന്നെ നോക്കാൻ ആരും ഇല്ലാത്തത്കൊണ്ട അപ്പച്ചൻ എന്നെ ഇവിടെ ആക്കിയേ….”

അവന്റെ വാക്കുകൾ കേട്ടു മരിയയുടെ കണ്ണുകൾ നിറഞ്ഞു….

ഏഴ് വയസുകാരനെ വാരി പുണർന്നു അവൾ തന്റെ കൈകളിൽ ചേർത്ത് പിടിച്ചു..

“ജോ കുട്ടന് ആന്റിയുണ്ട്…ദൂരെ നിൽക്കുന്ന ജോസഫ്നെ കാട്ടികൊണ്ട് പറഞ്ഞു…ദോ അങ്കിൾ ഉണ്ട് പിന്നെ ഇവിടെ കുറെ അപ്പച്ചമാരുണ്ട് അമ്മച്ചിമാരുണ്ട് അമ്മമാരുണ്ട് ചേച്ചിമാരുണ്ട്….” അവൻ നിഷ്കളങ്കമായി ചിരിച്ചു…

ജോ കുട്ടൻ വന്നതോടെ സ്നേഹലയം ആകെ ഒന്നു ഉണർന്നു..എല്ലാരുടെയും പ്രിയപ്പെട്ട കുട്ടിയായി അവൻ വളർന്നു..അവടുത്തെ ഏറ്റോം ചെറിയ കുട്ടിയായിരുന്നു അവൻ…

കുറച്ച് ദിവസങ്ങൾക്കു ശേഷം ജോ കുട്ടന്റെ അപ്പച്ചൻ മരിച്ചു എന്നുള്ള വാർത്ത അവിടെക്കത്തി…

ജോ കുട്ടനെയും കൂട്ടി മരിയയും ജോസഫ്യും ആ വീട്ടിലേക്കേത്തി….

അപ്പച്ചന് മുത്തം നൽകി അവനെയും കൊണ്ടവർ മടങ്ങുമ്പോൾ ഒരാൾ അവരുടെ മുന്നിലേക്ക് വന്നു…

“ഞാൻ ജോ കുട്ടന്റെ അങ്കിൾ ആണ്..ഈ ഫോട്ടോ അവന് വേണ്ടിയാ…അതിൽ അവന്റെ പപ്പയും മമ്മിയും അമ്മച്ചിയും അപ്പച്ചനും ഒക്കെ ഉണ്ട്….അവന്റെ ഓർമകളിൽ ഈ ഫോട്ടോ ഇരിക്കട്ടെ…കൈയിലെ ഒരു ഫോട്ടോ ഫ്രെയിം മരിയയെ ഏല്പിച്ചു അയാൾ പോയി…

കാറിൽ ഇരുന്നു മരിയയുടെ മാറിൽ ചാരി ഉറങ്ങുന്ന ജോ കുട്ടനെ കണ്ടപ്പോൾ ജോസഫ് പറഞ്ഞു.

“എടൊ തനിക്കു ഇഷ്ടമാണേൽ  നമുക്കിവനെ നമ്മുടെ മോനായിട്ട് വളർത്താം…”

ഞാനിതു ജോസഫ്നോട് പറയാൻ ഇരിക്കുകയായിരുന്നു…

അവൾ സന്തോഷത്തോടെ പറഞ്ഞു…

“ദേ ഈ ഫോട്ടോ നോകിയെ അവന്റെ അമ്മ എത്ര സുന്ദരിയായിരുന്നു???പാവം…..പെട്ടെന്നു അങ്ങ് പോയി….” അവൾ പറഞ്ഞു

ജോസഫ് വെറുതെയൊന്നു ആ ഫോട്ടോയിലേക് കണ്ണോടിച്ചു…ജോസെഫിന്റെ നെഞ്ചോന്നു പിടഞ്ഞു… അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…..

ആ പഴയ പച്ചപ്പട്ടുപാവാടകാരി…..

…… സാറ…….

അതെ….സാറ…..

“എന്റെ പേര് ജോസഫ്.. എന്റെ മമ്മിയ എനിക്ക് പേരിട്ടത്…എന്റെ മമ്മിക് ഒത്തിരി ഇഷ്ടമുള്ള പേരാണ്ഇത്…..

ജോകുട്ടന്റെ വാക്കുകൾ അയാളുടെ നെഞ്ചിൽ എവിടെയോ മുഴങ്ങുന്നപോലെ തോന്നി…