അത് ആസ്വദിച്ച് കൊണ്ട് നിതയെ കൂടുതൽ തൻ്റെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് അലൻ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി…

പ്രണയം

എഴുത്ത്: സ്നേഹ സ്നേഹ

====================

കഴിഞ്ഞ രാത്രിയിലെ കൂടി ചേരലിൻ്റെ ആലസ്യത്തിൽ അലൻ്റെ നേഞ്ചോട് ചേർന്ന് കിടന്നു കൊണ്ട് അവൻ്റെ നെഞ്ചിലെ രോമത്തിലൂടെ വിരലോടിക്കുമ്പോൾ അത് ആസ്വദിച്ച് കൊണ്ട് നിതയെ കൂടുതൽ തൻ്റെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് അലൻ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി.

അലന് അങ്ങനെ കിടന്ന് ഉറങ്ങുന്നത് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അലൻ ഉറങ്ങുന്നതും നോക്കി നിത അവൻ്റെ നെഞ്ചിലെ രോമങ്ങളിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട് കിടന്നു.

ഞാൻ എത്ര ഭാഗ്യവതിയാ അലൻ്റെ ഭാര്യയാകാൻ എന്ത് യോഗ്യതായാണ് തനിക്കുള്ളത്. അലനാണെങ്കിൽ കോടീശ്വരപുത്രൻ .

താനോ ? ബാങ്ക് ലോണെടുത്ത് BSC നേഴ്സിംഗ് പഠിച്ച് ഒരാശുപത്രിയിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉള്ള വീട്ടിലെ മൂത്ത കുട്ടി

അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഡ്യൂട്ടിക്ക് പോരാൻ ഇറങ്ങിയപ്പോൾ അമ്മച്ചി

നിത മോളെ അമ്മച്ചിടെ മരുന്ന് തീർന്ന് പോയല്ലോ മോളെ

അമ്മച്ചി ആ ചീട്ട് എടുത്തോണ്ട് വാ ഞാൻ വരുമ്പോൾ വാങ്ങി കൊണ്ടു വരാം

മോള് ഒരു നിമിഷം നിക്ക് അമ്മച്ചി വേഗം എടുത്തോണ്ട് വരാം

വേഗം ആയിക്കോട്ടെ അമ്മച്ചി സമയം പോണു.

ദാ ഇപ്പോ കൊണ്ടു വരാം

എടി മേരിയേ നീ എൻ്റെ മരുന്നിൻ്റെ ചീട്ട് കണ്ടായിരുന്നോ

ഞാനെങ്ങും കണ്ടില്ല അവിടെങ്ങാനും നോക്ക്

ഇവിടെ വച്ചിടത്ത് കാണുന്നില്ലാലോ എങ്ങനെ കാണാനാ കറണ്ടും ഇല്ല

അമ്മച്ചി വേഗം വാ എനിക്ക് പോകാൻ സമയമായി ആ ബസ് പോയാൽ പിന്നെ ബസും ഇല്ല.

ബസ് പോകുന്നെങ്കിൽ പോട്ടെ നീ ഇന്നാ ആ കുന്ത്രാണ്ടത്തിൽ പോ

അമ്മച്ചിടെ ചീട്ട് അമ്മച്ചി സൂക്ഷിച്ച് വെയ്ക്കണ്ടായിരുന്നോ എനിക്ക് സമയോം പോകും.

ഇന്നത്തേക്കുള്ള മരുന്ന് ഉണ്ടേൽ നാളെ മേടിക്കാം നി പോകാൻ നോക്ക്.

ഇന്നത്തേക്കില്ലാ മരുന്ന്

ഇന്ന് മരുന്ന് കിട്ടിയില്ലങ്കിൽ അമ്മച്ചി വീട്ടുകാർക്ക് സമാധാനം കൊടുക്കില്ലന്നോർത്തപ്പോൾ ഞാനും കൂടി അമ്മച്ചീടെ കൂടെ അമ്മച്ചീടെ തലയണ കവറിൽ നിന്ന് ചീട്ടും എടുത്തോണ്ട് പുറത്തേക്കിറങ്ങിയപ്പോളെക്കും ബസും പോയി. എന്നാ പിന്നെ ഇന്ന് സ്കൂട്ടികൊണ്ട് പോകാം.

ഇന്ന് കഷ്ടകാലം പിടിച്ച ദിവസമാണന്ന് തോന്നുന്നു റോഡിൽ ആക്സിഡൻറ് റോഡ് ബ്ലോക്ക്‌. ഇനി എന്തു ചെയ്യും സ്കൂട്ടർ സൈഡിൽ ഒതുക്കി നോക്കി ഇരുന്നു.

അമ്മച്ചീടെ മരുന്ന് തീരാൻ കണ്ട നേരം ആ ബസിന് പോയിരുന്നെങ്കിൽ ഇപ്പോ ഇങ്ങനെ ഇവിടെ കിടക്കേണ്ടി വരില്ലായിരുന്നു.അങ്ങനെ ഓരോന്ന് ഓർത്തിരിക്കുകയായിരുന്നു. പെട്ടന്ന് പുറകിൽ എന്തോ വന്നിടിച്ച് നിന്നു ഞാൻ തെറിച്ച് റോഡിൽ വീണു.ദേഷ്യം കൊണ്ട് എൻ്റെ സകല നിയന്ത്രണവും വിട്ടു. അവിടുത്തെണീറ്റ് ആകാറിൻ്റെ അടുത്തേക്ക് ചെന്നു. അവനാണങ്കിൽ ഞാന്നൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ കാറിൽ തന്നെ ഇരിക്കുന്നു. ഇതും കൂടി കണ്ടപ്പോ പിന്നെ എന്നെ എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല.

താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നത്. എന്താടോ താന്നൊന്നു മിണ്ടാത്തത്.

എടോ തന്നോടാ ചോദിച്ചത്

ആരു കേൾക്കാൻ .അയാൾ വായിൽ എന്തോ ഇട്ട് ചവച്ചു കൊണ്ട് സ്റ്റിയറിംഗിൽ താളം പിടിച്ചിരിപ്പാ. അപ്പഴോക്കെ ആരൊക്കെയോ അങ്ങോട് വന്നു. അയാളോട് പുറത്തിറങ്ങാൻ പറഞ്ഞു.ഗതിയില്ലാതെ വന്നപ്പോ അയാളു പുറത്തിറങ്ങി.

അഹാ നല്ല കോലത്തിലാണല്ലോ താൻ മ ദ്യപിച്ച് വണ്ടി ഓടിച്ച് ആളെ കൊ ല്ലാൻ നോക്കുവാണോ താൻ ‘

നി പോടി നിൻ്റെ പണി നോക്കി

ഞാനെൻ്റെ പണി നോക്കാൻ പോയതു തന്നെയാ താനല്ലേ എൻ്റെ വണ്ടിയിലിടിച്ച് എന്നെ കൊല്ലാൻ നോക്കിയത്.

ഞാൻ കൊ ല്ലാനൊന്നും. നോക്കിയതല്ല അറിയാതെ ഇടിച്ചതാ. തൻ്റെ വണ്ടി അവിടെ ഇരിക്കുന്നത് ഞാൻ കണ്ടില്ല

അതെന്താ തൻ്റെ കണ്ണിൽ മത്തങ്ങ ആയിരുന്നോ കാണാതെയിരിക്കാൻ

ദേ പേണ്ണേ സൂക്ഷിച്ചും കണ്ടും സംസാരിച്ചോളണം.

ഇപ്പോ എനിക്കായോ കുറ്റം എൻ്റെ വണ്ടിയിലിടിച്ച് എന്നെ വീഴ്ത്തിയിട്ട് എന്നെ പേടിപ്പിക്കുന്നോ

ദേ കൊച്ചേ മോളുടെ കാല് മുറിഞ്ഞ് ചോര വരുന്നു. കൈ മുട്ടിലേ തൊലിയും പോയിട്ടുണ്ടല്ലോ എടോ താൻ വണ്ടി തിരിക്ക് ഈ കുട്ടിയെ ആശുപത്രിയിൽ കാണിച്ചിട്ട് പോയാമതി.

അപ്പഴാണ് ഞാൻ എൻ്റെ കാലിലേക്കും കൈയിലേക്കും നോക്കിയത്. ശരിയാണല്ലോ ച്ചുരിദാറിൻ്റെ പാൻ്റ് ചോ ര കൊണ്ട് നനഞ്ഞു കൈ മുട്ടിൽ നല്ല പോലെ തൊലിയും പോയിട്ടുണ്ട്.

ചേട്ടൻമാർ ആരെങ്കിലും ഇവളെ ആശുപത്രിയിൽ കൊണ്ടു പോ കാശ് എത്രയാന്നു വെച്ചാൽ തരാം

ഞങ്ങൾക്ക് അതിനുള്ള സമയമൊന്നും മില്ല താൻ തന്നെ കൊണ്ടു പോയാൽ മതി.

എടി പെങ്കൊച്ചേ നിനക്ക് എത്രകാശ് വേണമെടി. കാശ് തരാം നീ ഒരു ഓട്ടോ പിടിച്ച് ഏതേലും ആശുപത്രിയിൽ പോ. കാശ് തികഞ്ഞില്ലങ്കിൽ വിളിച്ചാ മതി കാശ് എത്തിക്കാം ഇതാ എൻ്റെ നമ്പർ

എനിക്ക് ആരുടെയും കാശും വേണ്ട നമ്പറും വേണ്ട ഓരോരുത്തർ ഇറങ്ങിക്കോളും മൂക്ക് മുട്ടെ വലിച്ച് കേറ്റി മനഷ്യനെ കൊല്ലാനായിട്ട്.

ഞാൻ കുടിക്കും വലിക്കും അതു പറയാൻ നീ ആരടി വേണേൽ കാശും വാങ്ങി പോകാൻ നോക്ക്.

ആർക്കും വേണം തൻ്റെ കാശ് മനസ്സാക്ഷി ഇല്ലാത്ത ൻ്റെ കാശും വാങ്ങി പോകാൻ എനിക്കിത്തിരി നാണമുണ്ട്.

ഈ സമയം ബ്ലോക്ക് മാറി വാഹനങ്ങൾ ഓരോന്നായി പോകാൻ തുടങ്ങി.അയാളും പോയി. ഞാനെൻ്റെ സ്കൂട്ടറെടുത്ത് നേരെയാക്കിവച്ചു മൊബൈൽ എടുത്ത് സമയം നോക്കി. സമയം പോയി എന്നാലും ഇത്തിരി സ്പീഡിൽ പോയാൽ ഡ്യൂട്ടിക്ക് കയറാം ഡ്യൂട്ടിക്ക് കയറിയില്ലങ്കിൽ വഴക്കും കേൾക്കും ഇന്നത്തെ ശമ്പളവും പോകും

എന്തായാലും പോയേക്കാം എന്നോർത്ത് സ്കൂട്ടി ഓടിച്ച് പോകുന്നതിനിടയിൽ കാലിന് നല്ല വേദന മുറിവ് എങ്ങനെ ഉണ്ടന്ന് പോലും നോക്കിയില്ല. ഇനി ആശുപത്രിയിൽ ചെന്നിട്ട് നോക്കാം ആവശ്യമെങ്കിൽ മരുന്നും വെയക്കാം.

ആശുപത്രിയിൽ ചെന്ന് പഞ്ച് ചെയ്ത് നേരെ ക്യാഷ്യൽറ്റിയിൽ ചെന്ന് കാല് കൈയ്യും ഡ്രസ്സ് ചെയ്തു. വലിയ മുറിവൊന്നുമല്ല തൊലി നന്നായി പോയിട്ടുണ്ട്. യുണിഫോം ഇട്ട് Bബ്ലോക്കിൽ ചെല്ലുമ്പോൾ എല്ലാവരും ഡ്യൂട്ടി മാറുന്നതിൻ്റെ തിരക്കിലായിരുന്നു.

എന്താ നിതെ താമസിച്ചത്?

വരുന്ന വഴിക്ക് ഒരാക്സിഡൻറ്

എവിടെ എന്നിട്ട് ആർക്കേലും എന്തേലും പറ്റിയോ?

എല്ലാം വിശദമായി പിന്നെ പറയാം എന്ന് പറഞ്ഞ് ഡൂട്ടി ആരംഭിച്ചു.

B ബ്ലോക്ക് VIP കളായ രോഗികളുടെ റൂമുകളാണ്. എല്ലാവിധ രോഗികളും ഉണ്ട് ഇവിടെ എത്ര നന്നായി പരിചരിച്ചാലും പഴിമാത്രം പറയുന്ന രോഗികളും .നല്ല സ്നേഹവും ബഹുമാനവും തരുന്ന രോഗികളും ഉണ്ട് ഇവിടെ ചിലർക്ക് എന്തൊക്കെ ചെയ്തു കൊടുത്താലും നേഴ്സിംഗ് സൂപ്രണ്ട് വന്നു കഴിയുമ്പോൾ അവരോട് പരാതി പറയും ഒന്നുറങ്ങാൻ പോലും സമയം കിട്ടിയില്ല ഓടടാ ഓട്ടം ആയിരുന്നു. ഇടക്ക് ഒന്നു ഇരുന്നിട്ട് ഏറ്റപ്പോൾ കാലിന് നല്ല വേദന വേദന ആണന്നും പറഞ്ഞ് ഇരിക്കാൻ പറ്റില്ലാലോ .

രാവിലെ ഡ്യൂട്ടി ചെയിഞ്ച് ചെയ്ത് യൂണിഫോം മാറാൻ നോക്കിയപ്പഴാ ഓർത്തത് ഇന്നലത്തെ ഡ്രസിൽ ആകെ ചോരയാണല്ലോന്ന്.യൂണിഫോം തന്നെ ഇട്ട് ആശുപത്രിയിൽ നിന്നിറങ്ങി അമ്മച്ചികുള്ള മരുന്നും വാങ്ങി വീട്ടിൽ ചെന്ന് സ്കൂട്ടറിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും അമ്മ ഓടി എത്തി.

നീ എന്താ ഈ ഡ്രസ്സിൽ?

ഒന്നുമില്ലമ്മേ change ചെയ്യാൻ സമയം കിട്ടിയില്ല.

ഉം പോയി കുളിച്ച് കഴിക്ക്

എന്താമ്മേ ഇന്ന് കഴിക്കാൻ

ഉപ്പുമാവും പഴവും

വേഗം കുളിച്ചു. കഴിച്ച് കൊണ്ടിരുന്നപ്പോഴെക്കും അമ്മച്ചി വന്നു അമ്മച്ചിക്ക് അപ്പോ തന്നെ മരുന്ന് കിട്ടണം

ഇനി ഒന്ന് ഉറങ്ങണം നല്ല ക്ഷീണം കാലിന്നും കൈയ്ക്കും നല്ല വേദന ഇവിടെ ആരും ഒന്നും അറിഞ്ഞിട്ടില്ല ഭാഗ്യം . അമ്മയറിഞ്ഞാൽ കരച്ചിലായി ബഹളമായി പിന്നെ ഇന്ന് ഡ്യൂട്ടിക്കും വിടില്ല.

ഫോണെടുത്ത് നോക്കി. വാട്ട്സാപ്പിൽ കുറെ മെസേജ് വന്ന് കിടപ്പുണ്ട് നിജിലിൻ്റേയും നീനയുടെയും മെസേജ് മാത്രം നോക്കി. അവർ രണ്ട് പേരും ഹോസ്റ്റലിലാണ് അനിയൻ എഞ്ചിനിയറിംഗിനും അനിയത്തി CA ക്കുമാണ് പഠിക്കുന്നത് രണ്ട് പേരും പഠിക്കാൻ മിടുക്കൻമാരാണ്

അങ്ങനെ ഒരാഴ്ചത്തെ Night ഡ്യൂട്ടി കഴിഞ്ഞു കാലിലെ മുറിവൊക്കെ ഉണങ്ങി തുടങ്ങി.

ഡേ ഡ്യൂട്ടിയാണ്. റും നമ്പർ 307 ൽ പുതിയ ഒരു രോഗി വന്നിട്ടുണ്ട് കിഡ്നി പേഷ്യൻ്റാണ് വയസ് 53 ഇന്ന് ഡയാലിസിസിന് കൊണ്ടു പോകണം ഇന്നലെ evening ആണ് അഡ്മിറ്റായത്.ഡ്യൂട്ടി ചെയിഞ്ച് ചെയ്യുന്ന സമയത്ത് ദീപ പറഞ്ഞു.

ഞാൻ എല്ലാ റൂമിലേയും രോഗികളെയും പോയി കണ്ടു വിശേഷമൊക്കെ തിരക്കി 307 ൽ എത്തി. പേര് ലിസ്സി 53 വയസ് ഉണ്ടേലും 45 ൽ കൂടുതൽ പറയില്ല നല്ല സുന്ദരിയായ ഒരാൻറി കൂടെ ഹോംനേഴ്സും ഉണ്ട്. വിശേഷങ്ങളൊക്കെ ചോദിച്ചു. ബാഗ്ലൂർ ആയിരുന്നു താമസം . രോഗം വന്നപ്പോ ട്രീറ്റ് മെൻറിനായി നാട്ടിൽ വന്നതാന്നും അറിഞ്ഞു നാട് പാലക്കാട് ആണ്‌. 10 മണിക്ക് ഡയാലിസിസിന് പോകനായി ഒരുങ്ങി ഇരിക്കണമെന്നും പറഞ്ഞ് പോന്നു.

പിറ്റേന്ന് ഡ്യൂട്ടിക്ക് ചെന്നപ്പോളാണ് അറിയുന്നത് ലിസ്സിയമ്മ ഡിസ്ചാർജ് ആയില്ലന്ന്. വൈകുന്നേരമായപ്പോഴേക്കും പനിപിടിച്ചു എന്ന് ഇന്ന് ഡോക്ടർ വന്നാലേ അറിയാൻ പറ്റുകയുള്ളൂന്ന്.

307 -ൽ ചെന്ന് ലിസ്സിയമ്മേടെ പനി നോക്കി.

പനി ഉണ്ടല്ലോ ലിസ്സിയമ്മേ

ങാ നല്ല ക്ഷീണമുണ്ട് മോളെ

മാറിക്കോളൂട്ടോ ഇന്ന് Dr വരുമ്പോൾ പറയണം ക്ഷീണമുണ്ടന്ന് ട്ടോ

മോൾടെ വീടെവിടാ

ഇവിടെ അടുത്താ ലിസ്സിയമ്മേ rest എടുക്കട്ടോ എന്നും പറഞ്ഞ് ഞാനാ റൂമിൽ നിന്നറങ്ങി.

ഡോക്ടർ വന്നപ്പോ പറഞ്ഞു ഒരാഴ്ചത്തെ ഇഞ്ചക്ഷൻ ഉണ്ട് എന്നിട്ടേ വീട്ടിൽ പോകാൻ പറ്റുകയുള്ളൂ. എന്ന്.

ലിസ്സിയമ്മേ ഈ മരുന്ന് വാങ്ങണട്ടോ ഇന്ന് മുതൽ ഇഞ്ചക്ഷൻ ഉണ്ട്

ഹോംനേഴ്സിനോട് മരുന്ന് വാങ്ങി വരാൻ പറഞ്ഞു. ലിസ്സിയമ്മേടെ വീട്ടിൽ വേറെ ആരും ഇല്ലേ

ഉണ്ട് മോളെ എനിക്ക് രണ്ട് മക്കളാ ഒരു മോളും ഒരു മോനും

എന്നിട്ടവരൊക്കെ എന്തിയേ ആരേയും കണ്ടില്ലാലോ

മോളും മരുമോനും കുഞ്ഞു മക്കളും ബാംഗ്ലൂരാ ഞാനും അവരോടൊപ്പം ആയിരുന്നു. അവർക്ക് രണ്ട് പേർക്കും അവിടെ ഒരു കമ്പനിയിലാ ജോലി ലീവെടുക്കാനൊന്നും പറ്റില്ല

അപ്പോ മോനോ

മോനും അവിടായിരുന്നു ഇപ്പോ നാട്ടിലൊണ്ട്

എന്നിട്ട് എന്താ അമ്മയെ കാണാൻ വരാത്തത്

അവനങ്ങനയാ മോളെ

ശരി ലിസ്സിയമ്മേ മരുന്ന് കൊണ്ട് വരുമ്പോൾ ഡ്യൂട്ടി റൂമിൽ പറയൻ പറയണം

ശരി മോളെ

പെട്ടന്നു തന്നെ ലിസ്സിയമ്മയുമായി ഞാൻ അടുത്തു . ലിസ്സിയമ്മയെ നാളെ ഡിസ്ചാർജ് ചെയ്യാട്ടോ

അതുകേട്ട് ലിസ്സിയമ്മയുടെ മുഖം മങ്ങുന്നതു ഞാൻ കണ്ടു.

നാളെ പോകാലോ ലിസ്സിമ്മക്ക്

ഉം

എന്താ ലിസ്സിയമ്മേ ഒരു സന്തോഷമില്ലാത്തത്

ഇവിടാണേൽ നിങ്ങളെയൊക്കെ കണ്ടു മിണ്ടിം ഒക്കെ ഇരിക്കാലോ വീട്ടിൽ ചെന്നാൽ ഞാനും ഇവളും മുഖത്തോട് മുഖം നോക്കിയിരിക്കണ്ടെ?

അപ്പോ അമ്മേടെ മോനോ?

ഓ അവൻ്റെ കാര്യമൊന്നും പറയണ്ട തോന്നുമ്പോൾ പോകും തോന്നുമ്പോൾ വരും’

മോന് ജോലി ഉണ്ടോ?

ഉണ്ടായിരുന്നു മോളെ അവൻ്റെ പെങ്ങൾ ജോലി ചെയ്യുന്ന കമ്പനിയിൽ

എന്നിട്ടോ?

അതെല്ലാം ഇട്ടെറിഞ്ഞല്ലേ അവനിങ്ങോട്ട് പോന്നത് ,അമ്മയെ നോക്കാൻ, എന്നിട്ട് അമ്മയെ നോക്കാൻ ഒരു ഹോം നേഴ്സിനെയും കണ്ട് പിടിച്ച് തന്നിട്ട് അവൻ അവൻ്റെ വഴിക്ക് പോകുന്നു.

ആശുപത്രിയിൽ പോലും ഇത് വരെ വന്നില്ലാലോ

.മോൾടെ വീട്ടിൽ ആരൊക്കെയുണ്ട് .

എല്ലാവരും എന്നു പറഞ്ഞാൽ

പപ്പ അമ്മ അനിയൻ അനിയത്തി പിന്നെ പപ്പാടെ അമ്മയും

എല്ലാവരും എന്ത് ചെയ്യുന്നു.?

അനിയനും അനിയത്തിയും പഠിക്കുന്നു പപ്പ ഒരു കമ്പനിയിലെ വണ്ടി ഓടിക്കുന്നു. അമ്മ വീട്ടിലെ പണിയൊക്കെയായി അങ്ങനെ പോകുന്നു

ശരി ലിസ്സിയാമ്മേ പിന്നെ കാണാം

പിറ്റേന്ന് ലിസ്സിയാമ്മയെ ഡിസ്ചാർജ് ചെയ്തു പോകും മുൻപ് എൻ്റെ നമ്പർ ചോദിച്ചു.

ഇടക്ക് ഒന്നു വിളിക്കാലോ മോളെ

അതിനെന്താ ഇതാ നമ്പർ

പോകും മുൻപ് ലിസ്സിയമ്മ എനിക്കൊരു പെട്ടി ചോക്ലേറ്റ് തന്നു പക്ഷേ ഞങ്ങൾക്ക് ഇങ്ങനെയുള്ള ഉപഹാരങ്ങൾ സ്വീകരിക്കാൻ പാടില്ല എന്ന് പറഞ്ഞ് മനസ്സിലാക്കി തിരിച്ചേൽപ്പിച്ചു.

ലിസ്സിമ്മ പോകാൻ നേരം കരഞ്ഞു: എന്തോ അത് കണ്ട് എനിക്കും സങ്കടം വന്നു

പിന്നെ ഞാൻ ലിസ്സിയമ്മയെ മറന്നു ഒരു ദിവസം ഫോണിലേക്ക് ഒരു കോൾ വന്നു തിരക്കായതുകൊണ്ട് ഞാൻ കട്ട് ചെയ്തു

ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം വൈകുന്നേരം ഫോണും നോക്കി ഇരുന്നപ്പോൾ ഒരു കോൾ

ഹലോ ഇത് നിത സിസ്റ്റർ അല്ലേ

അതെ ഇതാരാ

ഒന്നു പറഞ്ഞ് നോക്കിയേ ആരാന്ന്

അയ്യോ എനിക്ക് മനസ്സിലായില്ലാട്ടോ

മോളെ ഇതു ഞാനാ

ലിസ്സിയമ്മയാണോ

അപ്പോ മോള് മറന്നില്ലാല്ലേ

അങ്ങനെ മറക്കാൻ പറ്റോ ലിസ്സിയമ്മയെ

മോൾടെ വീട് എവിടാന്നാ പറഞ്ഞെ

എന്തിനാ ലിസ്സിയമ്മേ കല്യാണം അലോചിക്കാനാണോ

എനിക്കൊന്ന് വന്ന് എൻ്റെ മോളെ ഒന്നു കാണാനാ

അതിന് ആശുപത്രിയിലേക്ക് വന്നാ മതിയല്ലോ

എനിക്ക് നിതമോൾടെ വീടും വീട്ടിലെ എല്ലാവരെയും കാണണമെങ്കിലോ

എന്നാൽ വന്നോളു ഞങ്ങൾടെ ചെറിയ ഒരു വിടാട്ടോ

എന്നാൽ അഡ്രസ്സ് താ

ഞാൻ അഡ്രസ്സ് പറഞ്ഞ് കൊടുത്തു

എന്നാ ലിസ്സിയമ്മ വരുന്നത്

ഒരു ദിവസം വരും

ഒരു ഞായറാഴ്ച ഡ്യൂട്ടിയില്ലാത്തതു കൊണ്ട് അമ്മേടെ കൂടെ പുല്ല് ചെത്താൻ പോയിട്ട് വന്നപ്പോൾ മുറ്റത്ത് വില കൂടിയ ഒരു കാർ പപ്പ അരോടൊ സംസാരിച്ച് കൊണ്ട് നിൽക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ആളെ മനസ്സിലായി ആളെ മനസ്സിലായപ്പോ തന്നെ എനിക്ക് കലി കയറി

ഇയാളെന്താ ഇവിടെ ?

നീ എന്താ ഇവിടെ?

അതൊക്കെ പറയാം ഇയാളെന്തിനാ ഇവിടെ വന്നത് എന്നു പറ

ഞാനെൻ്റെ അമ്മേടെ ഫ്രണ്ടിൻ്റെ വീട്ടിൽ വന്നതാ

അമ്മേടെ ഫ്രണ്ടോ ഏത് അമ്മേടെ ഏത് ഫ്രണ്ട്

അതൊക്കെ താനെന്തിനാ അന്വേഷിക്കുന്നത് താൻ ആരാ?

അതെ ഇതെൻ്റെ വീടാ അപ്പോ ഞാനറിയണം കാര്യങ്ങളൊക്കെ

മോളറിയോ അലനെ

ഇയാൾടെ പേര് അലൻ എന്നാണോ എന്നൊന്നും എനിക്കറിയില്ല പപ്പ പക്ഷേ ഞാൻ ഇയാളെ അറിയും.ഇയാൾ എന്തിനാ പപ്പ ഇവിടെ വന്നത്.

ഹല്ല നിത മോള് വന്നോ എന്നും ചോദിച്ച് ലിസ്സിയമ്മ ഇറങ്ങി വരുന്നു വീടിനുള്ളിൽ നിന്ന്

അയ്യോ ഇതാര് ലിസ്സിയമ്മയോ

ലിസ്സി അമ്മ ഓടി വന്ന് കെട്ടി പിടിച്ചു

ലിസ്സിയമ്മേ ഞാനാകേ മുഷിഞ്ഞിരിക്കുവാ

അതൊന്നും സാരമില്ല

ഞാൻ ലിസ്സിയമ്മേയേയും കൂട്ടി വീടിനുള്ളിലേക്ക് പോയി

നീത മോളെ ഞാൻ പറഞ്ഞ എൻ്റെ മോൻ അലൻ

ഇതാണോ അമ്മേടെ മോൻ

അതെ മോൾ അറിയോ അലനെ

കണ്ടിട്ടുണ്ട് ഒരിക്കൽ പരിചയപ്പെട്ടില്ല

അങ്ങനെ ലിസ്സിയമ്മയും അലനും വന്നു പോയ അന്ന് പപ്പ എന്നോട് ചോദിച്ചു

നിനക്ക് അലനെ ഇഷ്ടമായോ

എന്താ പപ്പ അങ്ങനെ ചോദിച്ചത്

അലൻ്റെ അമ്മ ഇന്ന് എന്നോട് ഒരു കാര്യം പറഞ്ഞു

എന്ത്?

മോളെ അവർക്ക് കൊടുക്കാമോന്ന് മരുക്കളായിട്ടല്ല മകളായിട്ടല്ല

എന്നിട്ട് പപ്പ എന്ത് പറഞ്ഞു?

മോളോട് ആലോചിച്ചിട്ട് പറയാമെന്ന് നല്ല ആലോചനയാ മോളെ ഇട്ട് മൂടാൻ സ്വത്ത് ഉണ്ട് നല്ല വിദ്യഭ്യാസവും

പപ്പ എന്തറിഞ്ഞിട്ടാ ഈ പറയുന്നത്. സ്വത്തോ വിദ്യാഭ്യാസവും ഉണ്ടായിട്ട് എന്താ കാര്യം സേനഹം കരുതൽ മനസ്സാക്ഷി എന്നതൊന്നും അയാളിൽ ഇല്ല

അതെങ്ങനെ നിനക്കറിയാം

എനിക്കറിയാം

പിന്നെ പപ്പ അതേ കുറിച്ചൊന്നും പറഞ്ഞില്ല ഒരു ദിവസം Morning ഡ്യൂട്ടി കഴിഞ്ഞ് ഞാനിറങ്ങിയപ്പോൾ എന്നേയും പ്രതീക്ഷിച്ച് ഒരാൾ ആശുപത്രയുടെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.

നിത സിസ്റർ ഒന്നു നിൽക്കു

എന്താ?

എനിക്കൊരു കാര്യം പറയാനുണ്ട്

എനിക്കൊന്നും കേൾക്കണമെന്നില്ല

എനിക്ക് പറയണം പറഞ്ഞേ പറ്റു

എനിക്ക് താത്പര്യം ഇല്ലാന്ന് പറഞ്ഞില്ലേ

എനിക്ക് പറയാനുള്ളത് താൻ കേൾക്കണം ഇല്ലങ്കിൽ ഞാൻ കേൾപ്പിക്കും

ചുറ്റിലുമുള്ള ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്

എന്താന്ന് വെച്ചാൽ പറ

അങ്ങനെ പെട്ടന്ന് പറയാൻ പറ്റിയ കാര്യമല്ല എനിക്ക് പറയാനുള്ളത്

പിന്നെ?

തനിക്ക് അസൗകര്യം ഇല്ലങ്കിൽ ഒരു കോഫി ഷോപ്പിൽ പോകാം

അയാൾ അയാളുടെ കാറിൻ്റെ ഡോർ തുറന്ന് തന്നപ്പോൾ കയറാതിരിക്കാനായില്ല

കോഫി ഷോപ്പിൽ ഒരു ടേബിളിൻ്റെ ഇരുപുറവും ഇരുന്ന് എന്നോട് ചോദിക്കാതെ തന്നെ ഓർഡർ ചെയ്തു.

എന്താ പറയാനുള്ളതെന്നു വെച്ചാൽ പറ

ഞാൻ തന്നോട് സംസാരിച്ചകാര്യം ഒരിക്കലും എൻ്റെ അമ്മ അറിയരുത്

എനിക്കതല്ലേ പണി ഇയാൾക്ക് പറയാനുള്ളത് എന്താന്ന് വെച്ചാൽ വേഗം പറ

പറയുമ്പോൾ ഒരു 4 വർഷം പിറകോട്ട് പോകേണ്ടി വരും

അപ്പോ തനിക്ക് പറയാനുള്ളത് കഥയാണല്ലേ എനിക്ക് കേൾക്കാൻ സമയമില്ല.

താൻ കേൾക്കണം കേട്ടേ പറ്റു

എന്നാൽ കഥ ചുരുക്കി വേഗം പറ

ഞാൻ +2 പഠിച്ച് കൊണ്ടിരുന്നപ്പോൾ പപ്പ മരിച്ചു മരിക്കും മുൻപ് ചേച്ചിടെ വിവാഹം നടത്തി – ചേച്ചി ബാംഗ്ലൂർ ആണ് താമസം

ചേച്ചിക്ക് കുഞ്ഞുണ്ടായപ്പോൾ എന്നേയും അമ്മയേയും ചേച്ചി ബാഗ്ലൂർക്ക് കൊണ്ട് പോയി. എനിക്കും അമ്മക്കും തീരെ ഇഷ്ടമല്ലായിരുന്നു. കുഞ്ഞിനെ നോക്കൻ ആരുമില്ലന്നും പറഞ്ഞ് ചേച്ചി കരഞ്ഞപ്പോൾ അമ്മക്ക് വേറെ നിവർത്തിയില്ലായിരുന്നു. അങ്ങനെ ഞങ്ങൾ ചേച്ചിയോടൊപ്പം പോയി. ഇവിടെ അച്ചടക്കത്തിൽ വളർന്ന ഞാൻ ബാഗ്ലൂർ പട്ടണത്തിൽ ചെന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ അവിടായിരുന്നു എൻ്റെ degree പഠനം ഡിഗ്രി കഴിഞ്ഞ് MBA ചെയ്തു. ഡിഗ്രിക്ക് രണ്ടാവർഷം പഠിക്കുമ്പോൾ എല്ലവരേയും ഞാനുമൊരു പ്രണയത്തിൽപ്പെട്ടു. കള്ളത്തരങ്ങളും കാപട്യങ്ങളുമൊന്നുമറിയാത്ത എൻ്റെ പ്രണയം ആത്മാർത്ഥമായിരുന്നു. ഞാൻ അമ്മയോടും ചേച്ചിയോടും എൻ്റെ പ്രണയത്തെ കുറിച്ച് പറഞ്ഞു. സൂക്ഷിക്കണം ഇത് നമ്മുടെ നാട് അല്ല എന്നു മാത്രം ചേച്ചി പറഞ്ഞു. അങ്ങനെ ഡിഗ്രി കഴിഞ്ഞു എന്നാലും ഞങ്ങൾ പ്രണയിച്ചു. അവളും MBA യ്ക്ക് ചേർന്നു രണ്ടാ വർഷം ഞങ്ങൾfrndടും girl frnds ഉം കൂടി ടൂർ പോയി. അടിച്ച് പൊളിച്ച് ടൂർ പോയി വന്നതിൻ്റെ പിറ്റേന്ന് മുതൽ അവളെന്നെ avoid ചെയ്യുന്ന പോലെ തോന്നി

എന്തിന്?

ആദ്യം എന്താ കാര്യമെന്ന് എനിക്കും അറിയില്ലായിരുന്നു.

തൻ്റെ ഈ സ്വഭാവമല്ലേ താൻ ആ കുട്ടിയോട് എന്തേലും അവമര്യാദയായി പെരുമാറി കാണും അല്ലങ്കിൽ മൂന്നു വർഷം പ്രണയിച്ച പെണ്ണ് avoid ചെയ്യോ

എന്നാൽ തൻ്റെ ധാരണ തെറ്റിയടോ ഞാൻ കാരണമന്നോക്ഷിച്ച് ഞങ്ങൾടെ കൂടെ വന്നവരോട് ചോദിച്ചപ്പോളാ കാര്യങ്ങളറിഞ്ഞത്

എന്തായിരുന്നു കാരണം

അന്ന് ടൂർ പോയപ്പോൾ ഞങ്ങളെല്ലാവരും room എടുത്തു ഓരോ coupls നും ഓരോ room അവിടെ വെച്ച് അവരൊക്കെ ജീവിതം അസ്വദിച്ചു. എന്നോട് അവൾ ആവശ്യപ്പെട്ടു പക്ഷേ ഞാനൊഴിഞ്ഞ് മാറി. അതിന് അവൾ കണ്ട് പിടിച്ച കാരണം എനിക്ക് ആണത്തം ഇല്ല എന്നുള്ളതായിരുന്നു. ഇതറിഞ്ഞ് ഞാൻ അവളെ കാണാൻ ചെന്നു പക്ഷേ അവളെന്നെ കാണാൻ പോലും കൂട്ടാക്കിയില്ല

ഞാൻ വിളിച്ചു അവൾ പറഞ്ഞു അവൾക്ക് ഈ ബന്ധം തുടരാൻ താത്പര്യമില്ലാന്ന്. അവൾക്ക് ഞാനൊരു time പാസ്സ് മാത്രമായിരുന്നെന്ന് ,ഞാൻ കൂടാതെ വേറെയും കാമുകൻമാർ ഉണ്ടന്ന്.

എന്നിട്ട്?

എനിക്ക് അവളില്ലാതെ പറ്റില്ലായിരുന്നു. അവളെ മറക്കാൻ ഞാൻ സ്വീകരിച്ച മാർഗമാണ് മ ദ്യം മ യ ക്കു മ രുന്ന് ഉപയോഗിച്ച് തുടങ്ങിയിരുന്നു എൻ്റെ അമ്മയുടെ പ്രാർത്ഥന കൊണ്ടാകാം എനിക്ക് അവിടുന്ന് പോരേണ്ടി വന്നു.

ഇതൊക്കെ അമ്മക്കറിയോ

അറിയാം

ഇതൊക്കെ ഇപ്പോ എന്തിനാ എന്നോട് പറഞ്ഞത്.

അമ്മ എനിക്ക് വേണ്ടി തന്നെ വീട്ടിലേക്ക് കൊണ്ട് വരാൻ ആഗ്രഹിച്ചിരിക്കുമാണ്.

അതിന് .?

ഇനി ഒരു പെണ്ണിനെ സ്നേഹിക്കാൻ എനിക്ക് പറ്റില്ല. പെണ്ണെന്ന വർഗ്ഗത്തെ ഞാനിനി വിശ്വസിക്കില്ല.

ഞാനന്ത ഇപ്പോ ചെയ്യേണ്ടത്

താൻ അമ്മയോട് പറയണം എന്നെ ഇഷ്ടമായില്ലന്ന് .

എനിക്കിഷ്ടമാണല്ലോ

ഇഷ്ടമല്ലാന്ന് താൻ പറയണം

പറയില്ല. എനിക്കിഷ്ടാ ഇയാളെ

താൻ വിചാരിക്കും പോലെ ഒരാളല്ല ഞാൻ

സാരമില്ല ഞാൻ സഹിച്ചു.

എന്നാൽok ഞാൻ പോകുവാ

സമയം ഒത്തിരി ആയില്ലേ ഞാൻ വീട്ടിലാക്കാം

ok thanks എന്നാൽ വേഗമാകട്ടെ

ഇയാളെ പോലെ എനിക്ക് വലിയ കഥയൊന്നും പറയാനില്ല എനിക്കെല്ലാം എൻ്റെ വീട്ടുകാരായിരുന്നു.അതുകൊണ്ട് പ്രണയിക്കാനൊന്നും പറ്റിയില്ല എന്നാൽ ഇപ്പോ മുതൽ ഞാൻ പ്രണയിക്കാൻ തുടങ്ങുകയാ തൻ്റെ സമ്മതമില്ലാതെ തന്നെ പ്രണയിച്ച് ഞാൻ കൊ ല്ലും

പിന്നെ എല്ലാം പെട്ടന്നായിരുന്നു വിവാഹം നടന്നു.

നിതാ

ഉം

എന്തിനാ ഈ മനസ്സാക്ഷി ഇല്ലാത്തോൻ്റെ ഭാര്യയായി ഇങ്ങോട്ട് വന്നത്.

‘എനിക്ക് ഈ മനസ്സാക്ഷി ഇല്ലാത്തവനെ മതീന്ന് എൻ്റെ മനസ്സാക്ഷി എന്നോട് പറഞ്ഞു.

അങ്ങനെ 6 മാസം കഴിഞ്ഞു അലൻ്റെ ഭാര്യയായി ഇവിടെ എത്തീട്ട്.

നിത കുട്ടി എന്താ ഉറങ്ങാതെ കിടന്ന് ആലോചിച്ച് കൂട്ടുന്നത്

അലൻ ഉറങ്ങിയില്ലായിരുന്നു.

എൻ്റെ പ്രിയ ഭാര്യ ഉറങ്ങാതെ എന്തക്കെയോ ആലോചിക്കുവാന്ന് ഉറക്കത്തിൽ ആരോ പറഞ്ഞു.

അലാ ഞാനൊരു കാര്യം ചോദിക്കട്ടെ

എന്താ ചോദിക്കാനുള്ളത് എൻ്റെ പ്രിയ പത്നിക്ക്

അലൻ എപ്പോഴേലും ആ ബാഗ്ലൂർകാരി കാമുകിയെ ഓർക്കാറുണ്ടോ

ഇല്ലന്ന് പറഞ്ഞാൽ അത് നുണയാകും ഓർക്കാറുണ്ട് പക്ഷേ നീ ഉദ്ദേശിക്കുന്ന രീതിയിലല്ല

പിന്നെ?

അവളെന്നെ ഇട്ടിട്ട് പോയതു കൊണ്ടല്ലേ എനിക്ക് എൻ്റെ നിത കുട്ടിയെ കിട്ടിയത്

ഞാൻ ഈ താലിനിൻ്റെ കഴുത്തിൽ കെട്ടും മുൻപ് എല്ലാം കുഴിച്ച് മൂടി ‘ഈ മനസ്സിൽ ഒരാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളു എന്നിക്ക് നിർബന്ധം ഉണ്ട്.

സന്തോഷമായോ എൻ്റെ നിത കുട്ടിക്ക്.

സന്തോഷമായോന്നും ചോദിച്ച് തൻ്റെ ചുണ്ടുകൾ അലൻ്റെ ചുണ്ടോടു ചേരുമ്പോൾ അലൻ ഉണരുകയായിരുന്നു ഒരു കൂടി ചേരലിനായി.

~സ്നേഹ സ്നേഹ