അവൾക്കിങ്ങനെയൊരു തെറ്റ് പറ്റുമോ എന്നാണ് ഷീന സിസ്റ്റർ പോലും അന്ന് തന്നോട് തന്നെ ചോദിച്ചത്…

ദിവ്യ ഗർഭം…

Story written by Rajitha Jayan

=====================

“”ഡോക്ടറേ എന്റെ മോളൊരു ചീത്ത പെൺ കുട്ടിയല്ല””…!!

ഞാൻ വളരെ കഷ്ടപ്പെട്ടാണ് ഉപ്പ മരിച്ചു പോയ ഓളെ പോറ്റുന്നത്. …!!

അയൽപക്കത്തെ വീടുകളിൽ പാത്രം കഴുകിയും ഓരുടെ വിഴുപ്പുതുണികൾ തിരുമ്മിയുമാണ് ഞാനോളെ നോക്കണത്…!

ഇന്റ്റെ ആ കഷ്ടപ്പാടുകൾ എല്ലാം കണ്ടു വളർന്ന ഇന്റ്റെ കുട്ടി ഒരിക്കലും ഒരു തെറ്റായ വഴിയിൽ കൂടി പോവില്ലാന്ന് എനിക്കറിയാം. ..

മാത്രവുമല്ല ഓള്ക്ക് ആണുങ്ങളുമായിട്ടൊരു ബന്ധവുമില്ലാ ,, ഇനിക്കറിയാം ഇന്റ്റെ കുട്ടിയെ !! അതോണ്ട് ഇങ്ങളൊന്നു കൂടി ഓളെ ശരിക്കും പരിശോധിച്ച് നോക്കി പറയിൻ….

ഡോക്ടറെ ഞങ്ങളൊക്കെ പാവങ്ങളാണ് ….!!

ഇങ്ങൾക്ക് മനുഷ്യനെ നേരാംവണ്ണം പരിശോധിക്കാനറിയില്ലെങ്കിൽ അതുപറയണം….അല്ലാതെ ശരീര സുഖമില്ലാതെ ക്ഷീണവുമായിട്ട് വന്ന എന്റെ മോള്ക്ക് പള്ളേലുണ്ടെന്ന് പടച്ചോന് നെരക്കാത്ത നൊണ പറയരുത് ഇങ്ങൾ……!!

എന്റെ മുമ്പിലിരുന്ന് നിസ്സഹായതോടെയും അതിലേറെ ദേഷ്യത്തിലും സംസാരിക്കുന്ന ആ ഉമ്മയോടിനി എന്താണ് പറയുക എന്നറിയാതെ ഞാൻ പിന്നെയും പിന്നെയും എന്റെ കയ്യിലിരിക്കുന്ന ആ സ്കാൻ റിപ്പോർട്ടിലേയ്ക്കും യൂ റിൻ ടെസ്റ്റ് നടത്തിയ ചീട്ടിലേയ്ക്കും നോക്കി. ..

“””ഇല്ല ഒരു തെറ്റ് പോലും പറ്റിയിട്ടില്ല പരിശോധനയിൽ…!! ..എല്ലാം ശരിതന്നെയാണ്…

രണ്ട് ദിവസം മുമ്പ് ആണ് അവർ ആദ്യം എന്നെ കാണാൻ വന്നത്. ….എപ്പോഴും ക്ഷീണവും തലകറക്കവുമായ പതിനഞ്ചുക്കാരി മകളുമായി..!!

ആദ്യത്തെ കാഴ്ചയിൽ തന്നെ അന്നെനിക്ക് തോന്നിയിരുന്നു വിളറി വെളുത്തിരിക്കുന്ന ആ കുട്ടിയ്ക്കൊരു സാധാരണ ക്ഷീണമോ തളർച്ചയോ അല്ലെന്ന്…

ഇവിടെ തന്നെ നേഴ്സായ് ജോലിയെടുക്കുന്ന ഷീനഎന്ന കുട്ടിയുടെ അയൽവാസികൾ ആണവരെന്നറിഞ്ഞപ്പോൾ തൽക്കാലം രണ്ട് ദിവസത്തേക്ക് മരുന്ന് നൽകി രണ്ട് ദിവസം കഴിഞ്ഞു വരാൻ പറഞ്ഞയക്കുകയായിരുന്നു..!!

അന്ന് തന്നെ അവൾ ഗർഭിണിയല്ലേന്നൊരു സംശയം തന്റ്റെ മനസ്സിൽ ഉണ്ടായിരുന്നു… !!

ഷീന പറഞ്ഞാണ് അന്ന് അവരുടെ വീട്ടുക്കാര്യങ്ങൾ താനറിഞ്ഞത്. ..

ഒരപകടത്തിൽ ഭർത്താവ് മരിച്ച ആ ഉമ്മ വളരെ കഷ്ടപ്പെട്ടാണ് മകളെ വളർത്തുന്നതെന്നും അവൾ ആ മകൾ,, പഠിക്കുന്ന സ്ക്കൂളിലെ ഏറ്റവും മിടുക്കിയായ നല്ല അച്ചടക്കം ഉള്ള വിദ്യാർഥിനി ആണെന്നും..!!

ഒരാൾക്കും അവളെപറ്റിയൊരു ചീത്ത അഭിപ്രായം പോലും ഇല്ലെന്ന്…

അവൾക്കിങ്ങനെയൊരു തെറ്റ് പറ്റുമോ എന്നാണ് ഷീന സിസ്റ്റർ പോലും അന്ന് തന്നോട് തന്നെ ചോദിച്ചത്…!!

അതുകൊണ്ട് മാത്രം ആണ് വെറുമൊരു യൂ റിൻ പരിശോദനയിൽ മനസ്സിലാക്കാവുന്ന കാര്യമായിട്ടും താൻ ഒരു സ്കാനിംങ്ങ് കൂടി നടത്തി നോക്കിയത്.…

തന്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല രണ്ടു മാസം പിന്നിട്ടിരിക്കുന്നു അവളുടെ വയറ്റിലെ ഭ്രൂ ണ ത്തിന്റ്റെ വളർച്ച. ..

മകളെ കൺസൾട്ടിംങ് റൂമിനു പുറമെ നിർത്തിയാണ് താൻ പിന്നീട് കാര്യങ്ങൾ ഉമ്മയോട് ചോദിച്ചറിഞ്ഞത്….

കുട്ടിയ്ക്ക് മെ ൻ സ സ് എല്ലാ മാസവും കറക്ടാണോ എന്ന തന്റെ ചോദ്യത്തിന് അവർ പറഞ്ഞത് അത് പലപ്പോഴും പലതരത്തിലാണെന്നാണ്…

അങ്ങനെ യഥാക്രമം ഒന്നും വരാറില്ല ഇപ്പോൾ കുറച്ചായി വന്നിട്ട് എന്നാണ്. ..

ആ ഉമ്മയുടെ അറിവില്ലായ്മയിൽ സഹതപിച്ചിട്ട് ഇനി കാര്യം ഇല്ലാന്ന് തോന്നിയത് കൊണ്ടാണ് താനവരോട് പതിനഞ്ചുക്കാരിയായ അവരുടെ മകൾ രണ്ടു മാസം ഗർ ഭി ണിയാണെന്ന് തുറന്നു പറഞ്ഞത്. ..! !

അതുകേട്ടവർ ആദ്യം ഒന്നമ്പരന്നുവെങ്കിലും വളരെ പെട്ടെന്ന് തന്നെ മനോനില വീണ്ടെടുത്ത് എന്നോട് ദേഷ്യപ്പെടുകയാണ് ചെയ്തത്.

എനിക്ക് തെറ്റ് പറ്റിയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോളും അവർക്കുറപ്പുണ്ടായിരുന്നു അവരുടെ മകൾ അങ്ങനെയൊരു തെറ്റ് ചെയ്യില്ലാന്ന്..!!

എന്റെ വിശദീകരണങ്ങളൊന്നും കേൾക്കാനോ എന്നെ ആ പെൺ കുട്ടിയോടൊന്ന് സംസാരിക്കാനോ അനുവദിക്കാതെ അവരാ കുട്ടിയെ യും കൂട്ടി ധൃതിപിടിച്ച് അവിടെനിന്നും പോയപ്പോൾ ഒരു നിമിഷം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. …

ഒരു പക്ഷേ ആ ഇറങ്ങി പോക്ക് നാളെ മാധ്യമങ്ങൾക്ക് ആഘോഷിക്കാനുളള ഒരു വാർത്ത ആവുമോയെന്നും ഞാൻ ഭയന്നു

പിന്നീട് കുറച്ചു ദിവസങ്ങൾ അവരെപറ്റിയാതൊരു വിവരവും ലഭിക്കാതെയായപ്പോൾ എന്റ്റെ മനസ്സിൽ നിന്നും ആ ഉമ്മയും മകളും മാഞ്ഞുപോയ്….

ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം രാവിലെ എന്നെ ഉറക്കത്തിൽനിന്നും വിളിച്ചുണർത്തിയത് സിസ്റ്റർ ഷീനയുടെ ഫോൺ വിളിയാണ്…

“”ഡോക്ടറേ. …. വാർത്താചാനൽ വെച്ചു നോക്കൂ””വെന്ന് അവൾ പറഞ്ഞപ്പോൾ അമ്പരപ്പോടെയാണ് ഞാൻ ടിവി ഓൺ ചെയ്തത്. ..

അപ്പോൾ ടിവിയിൽ കണ്ടു ഞാൻ ആ ഉമ്മയുടെ ര ക്ത ത്തിൽ മുങ്ങിയ മുഖം!!

ഒപ്പം അവരുടെ കയ്യിലെ ഇരുമ്പ് കമ്പിയിൽ നിന്നും നിലത്തേക്ക് ഇറ്റു വീഴുന്ന ര ക്ത തുളളികൾക്കരിക്കിലായ് തലചി തറി കമിഴ്ന്നുകിടക്കുന്ന ഒരു പുരുഷന്റെ ശ വ ശരീ രം…!!

കുറച്ചു നേരം കഴിയേണ്ടി വന്നു എനിക്ക് സംഭവിച്ചതെന്താണെന്ന് മനസ്സിലാകാൻ….!!

മരിച്ചുകിടക്കുന്നത് അല്ലെങ്കിൽ ആ ഉമ്മ കൊ ന്ന ത് സ്ഥലത്തെ വളരെ പ്രധാനപ്പെട്ട ഒരു സിദ്ധനെ ആണ്. ..!!

എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ ദിവസവും കണ്ടു വണങ്ങുന്ന പ്രമാണി…!

നാട്ടിലെ പ്രശസ്ഥനായ ഒറ്റമൂലി ചികിൽസകൻ…..!!

അപസ്മാരം, മഞ്ഞപ്പിത്തം തുടങ്ങിയ ചില അസുഖങ്ങൾ അയാൾ ചികിത്സിച്ച് മാറ്റാറുണ്ട്പോലും . .

മകൾക്ക് ഇടയ്ക്കിടെ വരുന്ന അപസ്മാരം മാറ്റാൻ വേണ്ടി ആ ഉമ്മ ഇടയ്ക്കിടെ മകളുമായി അവിടെ പോകാറുണ്ട് എന്നും ,, ചികിത്സയുടെ ഭാഗമായി മകൾ മരുന്ന് കഴിച്ചു കുറച്ചു നേരം മയങ്ങികിടക്കുമ്പോൾ ആ സിദ്ധൻ അവളെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും പരിശോധന മുറിക്കു പുറത്തു നിൽക്കുന്ന ഉമ്മയോ മയങ്ങി കിടക്കുന്ന ആ കുട്ടിയോ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നും മനസ്സിലായപ്പോൾ എന്റ്റെ മനസ്സിൽ തെളിഞ്ഞത് എന്റ്റെ മകൾ തെറ്റൊന്നും ചെയ്യില്ലാന്നു കുറച്ചു ദിവസങ്ങൾക്ക് മുമ്പ് എന്നോട് ഉറപ്പിച്ചു പറഞ്ഞ ആ ഉമ്മയുടെ മുഖമായിരുന്നു

വാർത്ത കണ്ടു തരിച്ചിരുന്ന എനിക്കരിക്കിലേക്ക് പിന്നീട് ടിവിയിൽ നിന്നു വന്ന വാർത്ത ആ ഉമ്മ അൽപസമയം കഴിഞ്ഞപ്പോൾ കുഴഞ്ഞു വീണു മരിച്ചു എന്നതായിരുന്നു… .

ചതിയും കാപട്യവും നിറഞ്ഞ ഈ ലോകത്ത് അവരുടെ ഏക മകളെയും അവളുടെ വയറ്റിലെ പിറക്കാനിരിക്കുന്ന കുഞ്ഞിനെയും തനിച്ചാക്കി പോവുമ്പോൾ അവർ അവശേഷിപ്പിച്ചത് കുറെ ചോദ്യങ്ങൾ മാത്രം ആയിരുന്നു. ..!!

കാലം ഇത്രയെല്ലാം പുരോഗമിച്ചിട്ടും എന്തേ നാം പിന്നെയും ഇത്തരം മന്ദ്രവാദികളെയും കപട സന്ന്യാസികളെയും ആൾദൈവങ്ങളെയും വിശ്വസിച്ചു അവർക്കു പിറകെ പോവുന്നു. ..??

എന്താണ് നാം നേടുന്നത്…?

നഷ്ടങ്ങൾ മാത്രമല്ലേ നമ്മളിൽ ബാക്കിയാവുന്നത്…?? ഇനിയെങ്കിലും നാംമൊന്ന് ചിന്തിച്ചിരുന്നെങ്കിൽ…..!!

അനാഥമായ ഈ ലോകത്തിന് പുതിയൊരു അനാഥയെക്കൂടി നൽകിയിട്ട് ആ ഉമ്മ മറഞ്ഞപ്പോൾ ഇവിടെ അവശേഷിച്ചത് തെറ്റൊന്നു ചെയ്യാതെ തെറ്റുക്കാരിയായ ഒരു പാവം പെൺകുട്ടിയായിരുന്നു…!! നാളെ ഈ ലോകത്തിനു പി ഴ ച്ച വ ൾ എന്നു വിളിക്കാൻ ഒരു സ്ത്രീ ജന്മം കൂടി. ….!!!