പതിനെട്ടു വയസ്സ് കഴിഞ്ഞവർക്ക് എന്നു പറഞ്ഞിറങ്ങിയ പടം കുഞ്ഞുങ്ങളെ കാണിക്കാൻ ആരേലും…

Story written by Sumayya Beegum T A

=========================

അവന്റെ സുനാപ്രിയിൽ മുളകുപൊടി കൊണ്ട് മൈലാഞ്ചി ഡിസൈൻ പോലെ ഇട്ടുകൊടുക്കണം അല്ല പിന്നെ.

കുഴലുകൊണ്ട് ചപ്പാത്തിക്കിട്ട് നല്ല അമർത്തി രണ്ടുമൂന്ന് പരത്തു കൂടി കൊടുത്തു സുനൈന ആരോടെന്നില്ലാതെ പറഞ്ഞു.

പടച്ചോനെ ഇവൾ എവിടെ മൈലാഞ്ചി ഡിസൈൻ ഇടുന്ന കാര്യം ആണ് പറയുന്നത്. കുളിച്ചു തല തോർത്തി വന്ന സിയാദ് ഒന്ന് ശങ്കിച്ചു.

അല്ല ഭാര്യ, എന്നെ നീ രാവിലെ ചീത്ത വിളിക്കാൻ മാത്രം ഞാൻ നിന്നോട് അപമര്യാദയായി ഒന്നിനും സമീപിച്ചില്ലല്ലോ?

അയ്യോ ഇനി രാവിലെ ഈ പണിയുടെ കൂടെ അതിന്റെ ഒരു കുറവ് കൂടി ഉള്ളു.

ആണോ എങ്കിൽ വാ ഈ കലവറ നമുക്കൊരു മണിയറ ആക്കാം.

ശരിയാ എന്നാ ആദ്യം തന്നെ പാലിന് പകരം മണ്ണെണ്ണ എടുത്തു കുടിക്ക് മനുഷ്യ. മണിയറ ഒരുക്കാൻ വന്നിരിക്കുന്നു.

എന്താണ് ഭവതിക്ക് രാവിലെ ഒരു തുള്ളൽ. ചുട്ടുവെച്ച ചപ്പാത്തി രണ്ടെണ്ണം പ്ലേറ്റിലിട്ടു കറിയുടെ പാത്രം തുറക്കുന്നതിനിടയിൽ സിയാദ് ചോദിച്ചു.

അല്ല മനുഷ്യ നിങ്ങള് കണ്ടില്ലേ ആ ന്യൂസ്‌. ഒരു കൊച്ചുപെൺകൊച്ചു സൂയിസൈഡ് ചെയ്തിരിക്കുന്നു. പ്രണയവിവാഹം. അവനൊരു ഞരമ്പൻ സൈക്കോ.

അവന്റെ വിചിത്രമായ പെരുമാറ്റങ്ങളും ലൈം ഗി ക വൈകൃതങ്ങളുമൊക്കെ വായിച്ചപ്പോൾ എങ്ങനെ കലി വരാതിരിക്കും? ഈ ചപ്പാത്തി ചുടുന്ന പോലെ അവന്റെ ഒക്കെ അരിഞ്ഞെടുത്തു അടുപ്പിലിടണം.

ആഹാ അതാണോ പ്രശ്നം. അങ്ങനെ ഒക്കെ നോക്കുക ആണെങ്കിൽ നീ ഒക്കെ എത്ര ഭാഗ്യവതി ആണല്ലേ കരളേ.

അതെയതെ കേട്യോൻ കെട്ടിയോളോട് കിടപ്പറയിൽ തുല്യത കാണിക്കുന്നതും പരിഗണിക്കുന്നതുമൊക്കെ വല്യ ഔദാര്യമാണല്ലോ? ആദ്യം ഈ കാഴ്ചപ്പാട് മാറണം.

അവൾക്കിഷ്ടമുള്ളപ്പോൾ അവൾക്കിഷ്ടമുള്ള രീതിയിൽ സ്വകാര്യ നിമിഷങ്ങൾ ചിലവിടാൻ ഭാര്യയ്ക്ക് അധികാരമുണ്ട്. അത് ഭർത്താവ് മനസ്സിലാക്കണം.അല്ലാതെ മാനിനെ വേട്ടയാടാൻ പോകുന്ന സിംഹത്തെപോലെ ഒരു പരാക്രമം നടത്തി ഇറങ്ങിപോകാൻ ഏതു ചെറ്റയ്ക്കും കഴിയും.

അതേ സുനു ഇന്ന് വെജിറ്റബിൾ കറി ആണോ ചിക്കനും ബീ ഫും ഒന്നുമില്ലേ?

ഇല്ല ഒരു നേരം നോൺ വെജ് കഴിച്ചില്ലെങ്കിൽ ചത്തുപോകുക ഒന്നുമില്ല.

ഇതെന്താടി സുനു എങ്ങാണ്ടോ ഒരുത്തൻ ഏതോ പെണ്ണിനോട് വൃത്തികേട് കാണിച്ചതിന് നീ എന്തിനാണ് ഇങ്ങനെ സാമ്പാറിലെ മുരിങ്ങക്കൊല് പോലെ നിന്ന് തിളയ്ക്കുന്നത്?

അതേടോ മനുഷ്യ രണ്ടുമൂന്നു പെറ്റപ്പോ ഞാൻ മുരിങ്ങകോല് ഒക്കെ പോലെ നിങ്ങൾക്ക് തോന്നും.

ആയമാരെ നിർത്തി ആട്ടുകട്ടിലിൽ ഇരുന്നു ആടിക്കുക അല്ലേ എപ്പഴും ആപ്പിൾ പോലിരിക്കാൻ ഹും.

ഞാൻ ചുമ്മാ പറഞ്ഞതല്ലേ നീ ആ വെജിറ്റബിൾ കറി ഇങ്ങു ഒഴിച്ചേ ഇന്ന് അത് മൊത്തം തീർത്തിട്ടെ ഞാൻ പോകുന്നുള്ളു.

അയ്യോ പാത്രത്തിൽ ഒഴിച്ച് വേസ്റ്റിൽ കൊണ്ടിട്ടു എന്നെ സുഖിപ്പിക്കണ്ട. നിങ്ങൾക്ക് ആവശ്യം ഉണ്ടേൽ മാത്രം കഴിച്ചാൽ മതി.

ഒന്ന് പോടീ പെണ്ണേ നിന്നെ ഇങ്ങനെ അല്ലല്ലോ ഞാൻ സുഖിപ്പിക്കുന്നത്?

ദേ മനുഷ്യ ചൊറിയുന്ന വർത്തമാനം പറയരുത് കേട്ടോ ചട്ടുകം കയ്യിലുണ്ട്.

എന്താടി ഇത് പുതിയ പദപ്രയോഗങ്ങൾ ഒക്കെ? നീ പുതിയ പടം കണ്ടോ ചുരുളി.

ആ പടം കണ്ടില്ല ആ പടത്തിലെ കുറച്ചു ഭാഗം ട്രൈലർ കണ്ടു.

എങ്ങനുണ്ട്?എന്റമ്മോ എന്നാ ഒരു തെ റി ആണ് ഇല്ലേടി.

ഒന്നുമില്ല ആവശ്യം ഉള്ളിടത്തും അല്ലാത്തിടത്തും ഒക്കെ നിങ്ങൾ വിളിക്കുന്ന തെ റികൾ തന്നെ അതിലും ഉള്ളു.

കഴിഞ്ഞദിവസം വരാൻ താമസിച്ച മെക്കാനിക്കിനെയും, അന്ന് റോങ്ങ്‌ സൈഡ് കേറിവന്ന ബൈക്കുകാരനെയും ഒക്കെ നിങ്ങൾ വിളിക്കുന്നത് കേട്ട് നല്ല പരിചയം ഉള്ളതുകൊണ്ട് ഇതൊന്നും ഒരു പുതുമ ആയി തോന്നിയില്ല.

കേരളത്തിലെ തൊണ്ണൂറ് ശതമാനം ആണുങ്ങളും ഉപയോഗിക്കുന്ന തെ റികൾ സിനിമയിൽ കേട്ടപ്പോൾ എല്ലാർക്കും ഒരു ചളിപ്പ്. എന്തിനു വേണ്ടി? ഓരോ കപട സദാചാര വാദികൾ.

എന്നാ ഇന്ന് വൈകിട്ട് നമുക്ക് മക്കളുമായി ഇരുന്നു ആ സിനിമ കാണാം സുനു.

പതിനെട്ടു വയസ്സ് കഴിഞ്ഞവർക്ക് എന്നു പറഞ്ഞിറങ്ങിയ പടം കുഞ്ഞുങ്ങളെ കാണിക്കാൻ ആരേലും നിർബന്ധിച്ചോ? ആ പറയുന്ന പദങ്ങൾ ഒന്നും ഞാൻ എന്റെ ലൈഫിൽ ഉപയോഗിക്കാറില്ല അതോണ്ട് നിങ്ങൾ ഒറ്റയ്ക്കു ഇരുന്നു കണ്ടാൽ മതി. എന്നിട്ട് അവസാനം കണ്ണാടിയിൽ നോക്കി സ്വയം വിലയിരുത്തു.

ചപ്പാത്തി കഴിച്ച പ്ലേറ്റ് സിങ്കിലിട്ടു സിയാദ് സുനുവിനെ നോക്കി ചോദിച്ചു.

ഇനി ഈ പാത്രം കൂടി ഞാൻ കഴുകി വെക്കണോ? ഭാര്യയെ കൊണ്ട് എച്ചിൽ എടുപ്പിച്ചു എന്നൊരു പരാതി കൂടി വരുമോ?

എനിക്കും മക്കൾക്കും കൂടി വേണ്ടി കഷ്ടപ്പെടാൻ പോകുന്ന നിങ്ങളുടെ പാത്രം കഴുകാനോ തുണി അലക്കിയിടാനോ എനിക്കൊരു മടിയും ഇതുവരെ തോന്നിയിട്ടില്ല എന്നുമാത്രല്ല അതിലൊക്കെ സന്തോഷം മാത്രേയുള്ളു.

ഒരുപാട് ഡിഗ്രിയും വൈറ്റ് കോളർ ജോബും ഇല്ലെങ്കിലും ഒരു സ്ത്രീ എന്താണെന്നും എങ്ങനെ ബഹുമാനിക്കണം എന്നും നിങ്ങൾക്ക് അറിയാം. അതോണ്ട് തന്നെയാണ് നാഴികയ്ക്ക് നാല്പത് വട്ടം അപ്പന് വിളിക്കുമ്പോഴും ചീത്ത പറയുമ്പോഴും ചിരിച്ചോണ്ട് മിണ്ടാതിരിക്കുന്നത്. അതിന്റെ ഒക്കെ പിന്നിൽ എന്നോടുള്ള സ്നേഹവും കിടപ്പറയിൽ ഉൾപ്പെടെ എനിക്ക് തരുന്ന സ്വാതന്ത്ര്യവും ഞാൻ തിരിച്ചറിയുന്നുണ്ട്.

പക്ഷേ ഇന്ന് കേൾക്കുന്ന വാർത്തകൾ ഒക്കെ എത്ര ഭയപ്പെടുത്തുന്നതാണ്. വിദ്യാഭ്യാസവും വിവരവുമുള്ള പെൺകുഞ്ഞുങ്ങളൊക്കെ വിടരും മുമ്പേ മണ്ണോടു ചേരുന്നു.

ഇനി എന്നാണ് നമ്മുടെ കുട്ടികളുടെ പഠനത്തിൽ ലൈം ഗി ക വിദ്യാഭ്യാസം കൂടി ഉൾപെടുത്തുന്നത്? നിലവിലുള്ള ലൈം ഗി ക ആരാജകത്വം ഒക്കെ മാറി ആരോഗ്യകരമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ പ്രാപ്തിയുള്ള മക്കളായി അവരെ മാറ്റുന്നത്?

എന്റെ സുനു പുരോഗമനം എന്നാൽ പൈതൃകത്തെയും പാരമ്പര്യത്തെയും ഇല്ലാതാക്കുക അല്ല അവയൊക്കെ നിലനിർത്തി കൊണ്ടുതന്നെ കൂടുതൽ വിശാലമായ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണെന്നു തിരിച്ചറിയുമ്പോൾ കുറച്ചൊക്കെ മാറ്റം വരും.

പക്ഷേ രാഷ്ട്രീയവും ജാതിപോരും കഴിഞ്ഞു നമുക്ക് ഒക്കെ അതിനു വല്ല നേരവുമുണ്ടോ?തത്കാലം നമുക്ക് നമ്മുടെ മക്കൾക്ക് ഉചിതമായ സമയത്തു അറിയേണ്ടതൊക്കെ പറഞ്ഞു കൊടുക്കാം. നിലവിൽ ഇപ്പോൾ അതേ നടക്കു.

ഇനിയും നിന്നോട് കിന്നരിച്ചു നിന്നാൽ കട തുറക്കാൻ താമസിക്കും. അപ്പൊ പോ ട്ടെ ടി ഈ നാം പേ ച്ചി.

വേഗം പോ മോനെ മര പ്പ ട്ടി ദിനേശാ.

മരപ്പ ട്ടി നിന്റെ ത ന്ത.

ആ ഇതാണ് ഞാൻ നേരത്തെ പറഞ്ഞത് നിങ്ങൾ ഒന്നും ഒരിക്കലും നന്നാവൂല്ല പഹയാ.

നന്നാകലൊക്കെ പിന്നെ പോകുന്നതിനു മുമ്പ് പതിവുള്ളത് വേണേൽ ചട്ടുകം വെച്ചിട്ട് ഓടിവാ.

സിയാദിന്റെ ചുംബനം കവിളിൽ വാങ്ങുമ്പോൾ സുനുവിന്റെ മുഖത്തൊരു മൈലാഞ്ചി ചൊമപ്പ്.

ആ ചുവപ്പിലൊരു നുള്ള് കൊടുത്തു അവൻ പറഞ്ഞു രാത്രി മുളകുപൊടിയുമായി ഇരിക്കരുത് എന്റെ പൊന്നു സുനു.

ഒന്ന് പോ മനുഷ്യ സിയാദിന്റെ ചുമലിലൊന്നു ചെറുതായി തട്ടി തന്റെ ബാക്കി പണികളിലേക്ക് തിരിയുമ്പോഴും സുനുവിന്റെ ഉള്ളിൽ രാവിലത്തെ വാർത്ത അലോസരപ്പെടുത്തികൊണ്ടിരുന്നു.

ആ പെൺകുട്ടിയുടെ സ്ഥാനത്തു സ്വന്തം മക്കൾ സനയും സിയായും നിൽകുന്നതുപോലൊരു നീറ്റൽ.

കാ മ വെ റി യന്മാരുടെ പേ ക്കു ത്തിൽ ഇനിയൊരു പെൺപൂവും കൊഴിയരുതേ എന്നവൾ സർവശക്തനോട് പ്രാർത്ഥിച്ചു.