സ്വന്തം വീട്ടിൽ മരുമകൾ ആവാൻ കൊതിച്ചിരുന്ന പെണ്കുട്ടികളുടെ ഒരു തലമുറ ഉണ്ടായിരുന്നു ഇവിടെ….

Written by Sarath Krishna

==================

കെട്ടാൻ വരുന്ന ചെക്കന് ബുള്ളറ്റും കട്ട താടിയും കട്ടി മീശയും ലക്ഷങ്ങൾ ശമ്പളവും വേണമെന്ന് വാശിപ്പിടിക്കുന്ന ഇന്നത്തെ തല മുറയിലെ പെണ്കുട്ടികള് അല്ലാതെ,,

സ്വന്തം വീട്ടിൽ മരുമകൾ ആവാൻ കൊതിച്ചിരുന്ന പെണ്കുട്ടികളുടെ ഒരു തലമുറ ഉണ്ടായിരുന്നു ഇവിടെ….

അവരെ കാണണമെങ്കിൽ ആണ്മക്കൾ ഇല്ലാത വീട്ടിൽ പെണ്ണ് ചോദിച്ചു ചെല്ലണമായിരുന്നു…

മകനിലാതെ പോയന്ന വിഷമം പറയാതെ പറഞ്ഞിരുന്ന അച്ഛന് താലി കെട്ടുന്നവൻ ഒരു മകനായി മാറണമെന്ന് മനസാൽ കൊതിച്ചവരായിരുന്നു അവർ

ഒരു ചേട്ടന്റെ സ്നേഹം കിട്ടാൻ ഭാഗ്യമില്ലാന്ന് പറഞ്ഞു കരഞ്ഞിട്ടുള്ള അനിയത്തികുട്ടിക്ക് കെട്ടുനവനിലൂടെ അവൾക് ഒരു ചേട്ടന്റെ സ്നേഹം കിട്ടണമെന്ന് മോഹിച്ചവരായിരുന്നു അവർ

അച്ഛനെയും അമ്മയേയും കാണണമെന്ന് മോഹം പറയുമ്പോൾ അടുത്ത ഞായറാഴ്ച നമ്മുക്ക് ഒരുമിച്ച് പോകാമെന്ന് പറഞ്ഞു അവരെ നെഞ്ചോട് ചേർത്ത് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭർത്താവിനെ സ്വപനം കണ്ടിരുന്നവരായിരുന്നു അവർ

വീട്ടിൽ കയറി ചെന്നാൽ വിരുന്നുകാരനായി മാറി ഇരിക്കുന്ന മരുമകനായിരുന്നില്ല അവർക്ക് വേണ്ടിരുന്നത്

ഒരു കള്ളി മുണ്ടും ചുറ്റി നാളികേരം പൊതിക്കാനും ഇല വെട്ടാനും അടുക്കളയിൽ അമ്മക്കൊപ്പം പായസം ഇളക്കാനും ഒരു മകനെ പോലെ അവരുടെ ഭർത്താവ് കൂടെ വേണമെന്നായിരുന്നു.

വീടിന് അടുത്ത കാവിൽ ഉത്സവം വരുമ്പോൾ അച്ഛന്റെ കൂടെ നാട്ടു വർത്താനവും പറഞ്ഞു ഒരു കൂട്ടുകാരനെ പോലെ അവരുടെ ഭർത്താവ് തോളൂരുമ്മി നടക്കണമെന്നായിരുന്നു..

വീട്ടിൽ ഒരു അത്യാവശ്യം വന്നാൽ അവരെക്കാൾ മുൻപ് ഭർത്താവ് ഓടിയെത്തണമെന്ന് ആശിച്ചവരായിരുന്നു…

മഴക്കാലസമയത്തു അച്ഛന് പണി ഇല്ലാതെ ഇരിക്കുമ്പോൾ വീട്ടിന് ഇറങ്ങാൻ നേരം അവർ പോലും അറിയാതെ കൈയിലുള്ള പൈസ അച്ഛന്റെ് കൈയിൽ കൊടുക്കാൻ മടികാണിക്കാതവൻ ആവണമെന്നായിരുന്നു..

അനിയത്തിയെ ഏതോ ഒരുത്തൻ കളിയാക്കി എന്ന് കേൾക്കുമ്പോൾ കേട്ട പാടെ ഓടിച്ചെന്ന് അവൾക് ചോദിക്കാൻ ഇനി ഒരു ഏട്ടൻ ഉണ്ടട എന്ന് നെഞ്ചൂക്കോടെ പറയുന്നവൻ ആവണാമായിരുന്നു..

കെട്ടി കൊണ്ട് പോകുന്ന മാറ്റാൻ കുടുംബത് മരുമകൾ ആവാതെ മകളാവാൻ കൊതിച്ചവരായിരുന്നു അവർ…

ഭർത്താവിന്റെ വീട്ടിലെ ഇല്ലായിമയും വല്ലായിമയും സ്വന്തം വീട്ടിൽ പോലും പറഞ്ഞു ശീലിക്കാത്തവരായിരുന്നു അവർ

ഭർത്താവിന്റെ കാര്യങ്ങളെക്കാൾ ഏറെ ഭർത്താവിന്റെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരായിരുന്നു. അവർ

ഏടത്തി ‘അമ്മ എന്ന് വിളിക്കുന്ന ഒരു അനിയനും കൂടെ പിറക്കാത്ത അനിയതിയേയും കിട്ടുന്ന സന്തോഷത്തിൽ വലത് കാൽ വെച്ചു കയറി വന്നവരായിരുന്നു അവർ

കെട്ടി കൊണ്ട് വന്ന വീട് ഒരിക്കലും രണ്ടായി കാണണം എന്ന് ആശിക്കാതവരായിരുന്നു

ഭർത്താവിനും മകൾക്കും ഒപ്പം തനിച്ചൊരു ജീവിതം മോഹിക്കാത്തവരായിരുന്നു

വീടിന്റെ വിളക്കായി മാറിയവരായിരുന്നു അവർ…

വീട്ടിലെ മകളായി തീർന്നവരായിരുന്നു അവർ

അമ്മായി അച്ഛനും അമ്മായി അമ്മയെയും അച്ചാന്നും അമ്മയെന്നും മനസ്സറിഞ്ഞു വിളിച്ചരായിരുന്നു അവർ

അവരെക്കാൾ ഏറെ അവരുടെ അച്ചനും അമ്മയെയും സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടുമ്പോൾ സ്വന്തം വീട്ടിൽ മരുമകളായി. ഭർത്താവിനെ മകനായി കാണാൻ കൊതിച്ചവരായിരുന്നു അവർ. ..

ആ കാലഘട്ടത്തിലും ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ ബുള്ളറ്റും കട്ട താടിയും കട്ടി മീശയും ഒകെ ..

പക്ഷെ പെണ്ണ് കാണാൻ വരുന്നവരിൽ അന്ന് അവർ മുഖമുയർതാതെ തിരഞ്ഞത് സ്നേഹിക്കാൻ അറിയുന്ന മനസ് ഉണ്ടോ എന്നായിരുന്നു..

അവന് പട്ടിണികിടാതെ നോക്കാനുള്ള ചങ്ക് ഉറപ്പുണ്ടാ എന്നായിരുന്നു..

അതു കൊണ്ടായകെ ആയിരിക്കാം ആ കാലഘട്ടത്തിൽ കുടുംബ കോടതികൾ അത്ര സജീവമല്ലാതെ ഇരുന്നതും ഡിവോഴ്സ് എന്നാ വാക്ക് അന്നത്തെ തല മുറക്ക് അത്ര പരിചിതമാവാതെ പോയതും..

By Sarath krishna