അയാൾ അത് പറഞ്ഞാപ്പോൾ ഫിദ അവനെ നോക്കി ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു…

എഴുത്ത്: മനു തൃശ്ശൂർ, ബിജി അനിൽ

==================

ഇങ്ങോട്ട് ഇറങ്ങടി… നിന്നോടാരാ ഇതിന്റെ മുകളിൽ കയറാൻ പറഞ്ഞു… ..

ഏട്ടാ… ഏട്ടാ… ഞാൻ ഇതൊന്നു ചവിട്ടികോട്ടെ…

ടീവി ലൊക്കേ കാണുമ്പോൾ ഞാനെന്തൊരു കൊതിച്ചിട്ടുണ്ടെന്നോ… ഇതിൽ ഒന്നു തൊടാൻ…

അയ്യോടി.. നിനക്ക് ചവിട്ടി കൊതിതീർക്കാനുള്ള സാധനമല്ല ഇത്..

ഇങ്ങോട്ട് ഇറങ്ങടി …

ഏട്ടാ ഞാൻ ചെയ്യാം ഏട്ടാ…

നീയിത് ചെയ്താൽ ശരിയാവില്ല.

നിനക്കു പറ്റിയ പണി ഞാൻ തരാം… എന്റെ മോളു കൊഞ്ചാതെ ആ . ചായ പാത്രം എടുത്തു വീട്ടിൽ പോയി അമ്മയ്ക്ക് അടുക്കളയിൽ വല്ലതും ചെയ്തു കൊടുക്കാൻ നോക്ക്. ….

പാടത്തെ ഉയർത്തി കെട്ടിയ ചർക്കയിൽ കയറിയിരുന്നു പാടത്തേക്ക് വെള്ളം തേവുകയായിരുന്നു അവൾ ..

അതിനു അവിടെ ജോലിയൊന്നും ഇല്ലാലോ… അമ്മയാ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്..

ഫിദാ നിന്നോടാ പറഞ്ഞു താഴെയിറങ്ങാൻ…

അരുൺ അവളുടെ തൊടയിൽ നുള്ളി..

ആ…. അച്ഛാ… നോക്കൂ അച്ഛ ഈ ചെക്കൻ കാണിക്കുന്നത്… എന്നെ ഇതിൽ നിന്നും ഇറക്കാൻ നോക്കുവാ…. ദേ.. എന്നെ പിച്ചി നോവിക്കുന്നു..

ടാ.. എന്തിനാടാ നീ അവളെ ഉപദ്രവിക്കുന്നത്…

നീയവളെ വിട്ട് കണ്ടത്തിലെ പുല്ലു മാറ്റി ഇട്ടേക്ക് അവളു കുറച്ചു നേരം കൂടെ അവിടെയിരിക്കട്ടെ .

അരുണിൻെറ അച്ഛൻ രവികുമാർ അതും പറഞ്ഞു അയാൾ വരമ്പുകൾ ചെത്തിയെടുക്കുന്ന ജോലിയിലേക്ക് തന്നെ തിരിഞ്ഞു…

അരുണിൻെറയു ഫിദയുടെയും കല്ല്യാണം കഴിഞ്ഞു കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ

അവളുടെ കുട്ടികളി നിറഞ്ഞ മനസ്സ് അവർക്ക് എല്ലാവർക്കും ഇഷ്ടമാണ്..

നഗരത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ മകളായി എല്ലാസൗഭാഗ്യത്തിലും ജീവിച്ചിട്ടും..

ഈ ഗ്രാമത്തിന്റെ ഇത്തിരി സൗകര്യത്തിൽ ഒതുങ്ങി കൂടാനായിരുന്നു അവൾകിഷ്ടം.

അരുണിനെ കൊണ്ട് ജോലി രാജി വെപ്പിച്ചു അച്ഛന്റെ കൂടെ കൃഷിയിലെയ്ക്ക് ഇറക്കി..

ഇപ്പോൾ ഒരു വിധം എല്ലാകൃഷിയുമുണ്ട്… അതിൽ നിന്നും അത്യാവശ്യം വരുമാനവും..

പാടവും, കൃഷിയുമായി ആ കൊച്ചു കുടുംബത്തിന്റെ എല്ലാമായി അവൾ പാറി നടന്നു…

ഒരു മകൻെറ ഭാര്യ എന്നിലുപരി അവൾ ആ വീട്ടിലെ കുഞ്ഞു മകളെ പോലെയാണ് അരുണിൻെറ അമ്മയ്ക്കും അച്ഛനും..

എന്റെ മകൻ ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ പുണ്യമാണ്.. ഞങ്ങളുടെ മോൾ… അവന്റെ അച്ഛൻ എപ്പോഴും അഭിമാനതോട് പറയാറുണ്ട്..

അരുണിന് പലപ്പോഴും അവളുടെ കൊഞ്ചൽ ഇഷ്ടമല്ല.. അപ്പോഴൊക്കെ കുത്തു വാക്കുകൾ കൊണ്ടോ ചെറു നുള്ളു കൊണ്ടോ അവളെ നോവിക്കും..

നീ എന്താ ആലോചിച്ചു നിൽകുവാ.. വല്ല പണി എടുക്കെടാ.. മഴ കാറുണ്ടു… ചിലപ്പോൾ പെയ്യ്തേക്കും

അയാൾ അത് പറഞ്ഞാപ്പോൾ ഫിദ അവനെ നോക്കി ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു..

പോടാ.. കൊരങ്ങ പോയി പണിയെടുക്കെട ചെക്ക.. ഹും. ..

അവൻ അവളുടെ തുടയിൽ ഒരു പിച്ച്കൂടെ കൊടുത്തു പാടത്തേക്ക് ഇറങ്ങി..

ഒരു മഴയുടെ വരവറിയിച്ച് കൊണ്ട് ആകാശം ഇരുണ്ടു കൂടി ..അയാൾ വരമ്പിൽ വച്ചിരിക്കുന്ന ഓല കുട തലയിൽ വച്ചു അരുണിനെ വിളിച്ചു ..

ടാ മഴ തുടങ്ങി നീ മോളെയും കൂട്ടി വീട്ടിലേക്ക് നടന്നോ..

ഉം.. അപ്പോൾ അച്ഛൻ വരുന്നില്ലെ ..

ഞാൻ വന്നോളം വരമ്പുകൾ ഒന്നു തീർത്തിട്ട് വരാം…

ആ പിന്നെ… നിന്റെ അമ്മയോട് ഈ മഴയിൽ ഇങ്ങോട്ട് വരണ്ട പറഞ്ഞേക്ക്…

ഇങ്ങോട്ട് ഇറങ്ങി വാടി…

ഏട്ടാ എനിക്ക് ഇറങ്ങാൻ പറ്റുന്നില്ല..

അത് എന്റെ പൊന്നു മോളു ഇതിലേക്ക് വലിഞ്ഞുകേറുമ്പോൾ ഓർക്കണമായിരുന്നു..

മഴ ശക്തി പ്രാപിക്കാൻ തുടങ്ങി..

അരുൺ ഫിദയെ പൊക്കിയെടുത്തു താഴെ ഇറക്കുമ്പോൾ അവളുടെ കണ്ണുകൾ അവൻെറ കണ്ണുകളിൽ നോക്കി എന്തോ കള്ളം പറഞ്ഞിരുന്നു..

അവൻ അവളെ ചേർത്ത് വരമ്പിലേക്ക് കയറി…

നീണ്ടു നിവർന്ന് പോകുന്ന വാഴത്തോപ്പിനു അരികിലൂടെ അവൻ അവൾക്ക് പിറകിലായി നടന്നു..

നിന്നോട് ഞാൻ പറഞ്ഞതല്ലെ വന്നപ്പോ തന്നെ സ്ഥലം വിട്ടോ എന്ന്..

എന്നെ കൊണ്ട് ഇയാൾക്ക് ഇപ്പോൾ ബുദ്ധിമുട്ടു ഉണ്ടേൽ പറ… എൻറെ പിറകെ വരേണ്ട ഞാൻ തനിച്ചു പൊയിക്കോളം..

ഓ അപ്പോഴേക്കും പിണങ്ങിയോ…

അവൻ അവളുടെ അരക്കെട്ടിൽ രണ്ടു കൈകൾ ഊന്നി പിൻ കഴുത്തിൽ ഒരു ചുണ്ടുകൾ അമർത്തി..

ആ പിണങ്ങി…

ഹോ നോക്കണേ എന്റെ ഒരു അവസ്ഥ.. Ac റൂമിലിരുന്നു ജോലി ചെയ്ത ഞാൻ ഇപ്പോൾ കണ്ടോ…

ഈ പാടത്തു ചെളിയിലും… ഏതു സമയത്താണോ ഇതിനെ പ്രേമിക്കാൻ തോന്നി…

അയ്യോടാ നാല് കൊല്ലം പ്രേമിക്കുമ്പോ ഇതൊന്നു പറഞ്ഞില്ലലോ എന്റെ മോൻ…

ഞാൻ നിന്റെ ദേവിയാ.. പുണ്യമാ എന്നൊക്കെ ആണലോ…

അതെനിക്ക് തെറ്റ് പറ്റി പോയതാ .. ഇപ്പോൾ അല്ലെ മനസ്സിലായെ.. ഇതൊരു കാടത്തിയാണെന്ന്..

അങ്ങനെയെങ്കിൽ അങ്ങനെ… ഈ നാലു കൊല്ലവും ഞാൻ നിന്നെക്കാളെറെ നിന്റെ നാവിൽ നിന്നും കേട്ട ഈ നാടിനെ ആണ് സ്നേഹിച്ചത്…

ഈ നാടിന്റെ മനോഹാരിതയെയാണ് പ്രണയിച്ചത്…

അന്നേ ഞാൻ മനസ്സിൽ കുറിച്ചതാ.. എന്റെ അരുണിന്റെയൊപ്പം ഇങ്ങനെ ഒരു ജീവിതം.. ഇപ്പോൾ ഞാൻ അനുഭവിക്കുന്ന ഈ സന്തോഷം നിനക്കു പറഞ്ഞാൽ മനസിലാകില്ല.. അരുൺ..

അതൊക്കെ ശെരി തന്നെ… എന്നാലും ഇത്രയും കഷ്ട പെട്ട് പഠിച്ചിട്ടു.. ഈ പാടത്തും ചേറിലും കിടന്നു കഷ്ട പെടുക എന്ന് വെച്ചാൽ ..

ഒരു എന്നാലും ഇല്ല..

നമ്മുടെ നാല് തലമുറയക്ക് കഴിയാനുള്ളത് എന്റെ പേരിലുണ്ട്.. അരുണിനും ഉണ്ട്.. പിന്നെ എന്തിന് ടെൻഷൻ..

എത്ര ക്യാഷ് കൊടുത്താലും കിട്ടാത്ത ചിലതുണ്ട് ഭൂമിയിൽ..

നല്ലൊരു കുടുംബം… അച്ഛന്റെയും അമ്മയുടെയും സ്നേഹം കരുതൽ… ഒന്നിച്ചിരുന്നു ഒരു നേരമെങ്കിലും ഒരു പിടി ചോറ് കഴിക്കുക.. അങ്ങനെ ചിലത്..

എനിക്ക് എല്ലാസൗഭാഗ്യവും ഉണ്ടായിരുന്നു… കിട്ടാതെ പോയതു അച്ഛന്റെയും അമ്മയുടെയും സ്നേഹമായിരുന്നു..

ഞങ്ങൾ മക്കൾക്ക് വേണ്ടി സമ്പാദ്യവും.. സോഷ്യൽ സ്റ്റാറ്റസും ഉണ്ടാകുന്നതിനിടയിൽ അവരത് മറന്നു പോയി..

വില പിടിപ്പുള്ള സമ്മാനങ്ങൾ ഗിഫ്റ്റ് കൾ കൊണ്ട് സന്തോഷിപ്പിക്കുമ്പോഴും.. അവർ അറിഞ്ഞില്ല അതിലും വിലയുണ്ട്…

അവരുടെ സ്നേഹപൂർണമായ ഒരു തലോടലിന്

ഇന്നു ഞാൻ അതൊക്കെ അറിയുന്നുണ്ട്.. അരുണിന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിൽ നിന്നും…

അരുണിന്റെ അമ്മ വിളമ്പി തരുന്ന ആ ചൂട് കഞ്ഞിയുടെ സ്വാദിൽ നിന്നും…

നമുക്ക് നമ്മുടെ മക്കൾകു പകർന്നു കൊടുക്കണം ആ സ്നേഹം…

ഇനി അരുണിന് വേണേൽ ആ പഴയ ജീവിതത്തിലെയ്ക് തിരിച്ചു പോകാം..

പക്ഷേ ഈ നാടും വീടും വിട്ടു ഞാൻ ഒരിടത്തും വരില്ല…

അരുൺ അവളെ ഇമ ചിമ്മാതെ നോക്കി…

അതെ… എന്റെ ഭാഗ്യമാണ് നീ..

മഴ ആർത്തു പെയ്തു തുടങ്ങിയിരുന്നു അവൻ അവളെയും പിടിച്ചു വാഴത്തോപ്പിലേക്ക് കയറി ഒരു വഴയിലയുടെ ചോട്ടിലായ് അവളെ ചേർത്ത് പിടിച്ചു നിന്നു

ഈറ്റ് ഈറ്റു വിഴുന്ന മഴത്തുള്ളികളുടെ സംഗീതത്തിൽ അവൻ അവളുടെ വയറിൽ ചുറ്റി പിടിച്ചു പിൻ കഴുത്തിൽ മുഖമണച്ചു ..

അയ്യോടാ ഒന്ന് വിട്ടേ ചെക്കാ.. ഞാൻ പോവ അമ്മ എങ്ങനും കാണും..

ഓഹോ… അപ്പോൾ അമ്മ കണ്ടാലേ എന്റെ മോൾക്ക് പ്രോബ്ലം ഉള്ളൂലെ..

അവൻ അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു…

ഏട്ടാ…വിട്.. ആരേലും കാണും…പറഞ്ഞു തീർന്നതും വാഴത്തോപ്പിന് മുകളിലത്തെ വീട്ടു മുറ്റത്ത് നിന്നും അമ്മയുടെ ശബ്ദം..

ടാ.. കുരത്തം കെട്ടവനെ എന്താട കൊച്ചിനെ കൊണ്ട് ഈ മഴയിൽ നിൽക്കുന്നത് ….

ഇവിടെ കയറി വാ ടാ..

അത് അമ്മേ ഞാൻ ഇവൾകു തേൻ എടുത്തു കൊടുത്തത….

ഈ മഴയിൽ ആണോട നീ തേനെടുക്കാൻ പോകുന്നു ..

അവളെ കൊണ്ട് ഇങ്ങോട്ട് കേറി വാടാ . നിനക്ക് വച്ചിട്ടുണ്ട്..ഞാൻ…

ഫിദ ചിരി ഉള്ളിലൊതുക്കി അവനെ നോക്കി മുഖം വീർപ്പിച്ചു .

ഇപ്പോൾ എന്തായ്….ശോ ആകെ നാണക്കേടായില്ലെ.. അവൾ അവനെ തള്ളി നീക്കി വീട്ടിലേക്ക് ഓടി..

എന്തിനാ മോളെ മഴ നനഞ്ഞു.. വേനൽ മഴയാ… ചിലപ്പോൾ അത് മതി പനി ഉണ്ടാകാൻ..

അവർ അവരുടെ നേരിയതിന്റെ തുമ്പുയർത്തി അവളുടെ തല തുവർത്തി.. അവൾ ആ സ്നേഹം ആസ്വദിച്ചു നിന്നു..

മതി പോയി നനഞ്ഞ വേഷം മാറ്റി വാ .. അമ്മ ചോറെടുത്തു വെയ്ക്കാം

അയ്യോടാ എന്താ ഒരു സ്നേഹം…

ഇവിടെ ഒരുത്തൻ മഴ നനഞ്ഞു വന്നത് കണ്ണിൽ പിടിച്ചില്ലെ..

വേണേൽ പുറത്തു ബാത്‌റൂമിൽ പോയി കുളിച്ചു വാടാ…

തോർത്തു, മുണ്ടും ഞാൻ അവിടെ വെച്ചിട്ടുണ്ട്…

അല്ല അച്ഛനെവിടെ…

ഇപ്പോൾ വരാം പറഞ്ഞു..

മോളു വാ അവർ അവളെയും കൊണ്ട് അകത്തെയ്ക്ക് പോയി..

അന്ന് രാത്രി അവൻെറ നെഞ്ചിൽ തല വെച്ചു കിടക്കുമ്പോൾ അവൾ ചോദിച്ചു..

ഏട്ടാ.. എനിക്ക് ചൂടുണ്ടോ..

ഉം കുറച്ചു ഉണ്ട്..

എനിക്ക് പനിക്കുന്ന പോലെ കൊരങ്ങ..അവളൊന്നു ചുമച്ചു..

പുലിവാലായ് ഇനി അമ്മയും അച്ഛനും എനിക്ക് സൈര്യം തരില്ലല്ലോ ദൈവമെ..

ഞാൻ അപ്പോഴെ പറഞ്ഞതല്ലേടി വീട്ടിൽ പോയ്ക്കോന്ന് .. ആ മഴ ഒക്കെ നനഞ്ഞു ..

ഇനിയെല്ലാം എൻെറ നേരയ്ക്ക് ആകുമല്ലോ..

അവൻ മെല്ലെ എഴുന്നേറ്റു മേശ വെലിപ്പിൽ നിന്നും ഒരു ഗുളിക എടുത്തു അവൾക്ക് കൊടുത്തു നീ ഇത് കഴിക്കു..

അവളത് വാങ്ങി അടുത്ത് വച്ചിരുന്ന വെള്ളമെടുത്ത് കുടിച്ചു.. കിടന്നു ..

അരുൺ അടുത്ത് ഇരുന്നു …കൈയിലും കഴുത്തിലും തൊട്ടു നോക്കി..നല്ല ചൂടുണ്ട്..

ഫിദ അരുണിൻെറ കൈയ്യിൽ പിടിച്ച് മുറുകി..അവളുടെ നെറ്റിയിൽ മുട്ടിച്ചു..

ടാ.. നെറ്റി പൊള്ളുന്നില്ലെ..

ഉം.. ഉണ്ട് അത് മാറും ഗുളിക കഴിച്ചില്ലെ ഒന്നുറങ്ങിയ പനി പമ്പ കെടന്ന് കൊള്ളും..

ടാ ഞാൻ ചത്തു പോകോ.ടാ.

നിൻെറ വാ ഒന്ന് അടയ്ക്കെടി ഇതുപ്പോൾ മാറിക്കോളും ..എന്ന് പറഞ്ഞു മുറിക്ക് പുറത്തേക്ക് ഇറങ്ങി..

അരുൺ ചെന്നത് അമ്മയുടെ മുറിയിലേക്കായിരുന്നു ഒച്ചയുണ്ടാകാതെ ഒരു തുണി കീറ് എടുത്തു പുറത്ത് കടന്നു .. അത് നനച്ച് കൊണ്ട് വന്നു അവളുടെ നെറ്റിയിൽ ഇട്ടു

അമ്മ അറിഞ്ഞില്ലേ യേട്ടാ.

ഇല്ല..അമ്മ അറിഞ്ഞില്ല . അവൻ ചിരിച്ചു..

അതേട അറിഞ്ഞില്ലെട ഞാൻ ഒന്നും

പിന്നിലെ ഒച്ചപ്പാട് കേട്ട് അവൻ ഒന്നു വിളറി..

പുറത്ത് വീണ അടിയിൽ തന്നെ അടുത്തത് കേട്ടു

ഇന്ന് രണ്ടും കൂടെ മഴ നനഞ്ഞു വന്നപ്പോഴേ ഞാൻ പറഞ്ഞതല്ലേ… സമാധാനം അയല്ലോ..ലെ..

അരുൺ എഴുന്നേറ്റ് പുറത്തേക്ക് പോയി ..

കുറച്ചു കഴിഞ്ഞു അരുണിൻെറ അമ്മ പുറത്ത് ഇറങ്ങി വന്നു അരുണിനെ ഒന്നു നോക്കി അടുക്കളയിലേക്ക് പോയി..

അവർ ചുക്കു കാപ്പി ഇട്ട് വരുമ്പോൾ അരുൺ അവൾക്ക് അപ്പുറം തിരിഞ്ഞു കിടന്നു ഉറക്കം ആയിരുന്നു

അവർ അവളെ എഴുന്നേൽപ്പിച്ചിരുത്തി..

മോളെ ഇത് കുടിക്ക് പനിക്ക് നല്ലതാ

നേരം വെളുത്തിട്ട് കുറഞ്ഞില്ലേൽ നമ്മുക്ക് ഹോസ്പ്പിറ്റിൽ പോവ..

ഹും..

ആ പൊട്ടൻ ഉറങ്ങിയോ..

ഇല്ലാ കലിപ്പിൽ കിടക്കുവ..

അല്ലേലും ഇവൻ ഇങ്ങനെയാ

ഒന്നുറക്കെ മിണ്ടിയ അപ്പോൾ മുഖം വീർപ്പിച്ചു നടക്കും

ഒന്നേ ഉള്ളു വെച്ചു കൊഞ്ചിച്ചതിന്റെ കുഴപ്പമാ..

ഓ അമ്മയൊന്നു പോകുന്നുണ്ടോ . .അരുൺ തിരിയാതെ തന്നെ പറഞ്ഞു..

ആ ഞാൻ പോവാം നാളെ കൊച്ചിനെയും കൊണ്ട് കാണിച്ചില്ലേൽ എൻെറ സ്വഭാവം നിനക്ക് അറിയാലോ..

ഓ ശെരി… അല്ലേലും എനിക്കിപ്പോ ഇവിടെ എന്താ വില

അവൻ ആ കിടക്കയുടെ അരികിൽ ചുരുണ്ട് കൂടി കിടന്നു..

******************

കിളികളുടെ കളകളാരവവും കൊഞ്ചലും കേട്ടാണ് അരുൺ കണ്ണ് തുറന്നത്
സൂര്യ കിരണങ്ങൾ ജന്നലിൽ തട്ടി അകത്തേക്ക് വീഴുന്നുണ്ട്..

അരുൺ ചുവരിലെ ക്ലോക്കിലെയ്ക് നോക്കി സമയം 8ആയി..

അവൻ തിരിഞ്ഞു ഫിദ കിടക്കുന്നിടത്തെയ്ക്ക് നോക്കി..

ഓഹോ തമ്പുരാട്ടി എഴുന്നേറ്റില്ലേ ഇതുവരെ

അങ്ങനെ പതിവില്ലലോ… ഇന്ന് എന്താ പറ്റി

അവളെ തട്ടി വിളിക്കാനായി അവൻ കൈകൾ നീട്ടി…

അല്ലെ വേണ്ട പാവം ഉറങ്ങട്ടേ… ഇന്നലെ ഒട്ടും വയ്യാരുന്നല്ലോ……

അമ്മേ ഒരു ക്ലാസ് ചായ ഇട്.അവൻ അടുക്കളയിലേയ്ക്ക് ചെന്നു …

ഓ… എഴുന്നേറ്റോ… എൻറെ മോൻ…

ഓ… കിട്ടുന്ന സമയതൊക്കെ എന്നെ കളിയാക്കിയില്ലെ നിങ്ങൾക്ക് ഉറക്കം വരില്ലെ തള്ളെ….

ദേ..ഇത്രയും സമയമായിട്ടും അവിടെ ഒരുത്തി ഇപ്പോളും മൂടി പുതച്ചു കിടക്കുവാ .

ആ ഞാത് ചോദിക്കാൻ വരുവായിരിന്നു… എവിടെ എന്റെ മോൾ …

ഓ.. മോൾ എന്താ ഒരു സ്നേഹം.. അവൾ അവിടെ കിടക്കുവാ… ഞാൻ വിളിച്ചില്ല

അതെ നന്നായി… ഇന്നലെ അവൾക്കു ഒട്ടും വയ്യാരുന്നു ഉറങ്ങികോട്ടെ…

എത്ര വയ്യെങ്കിലും നേരത്തെ എഴുന്നേൽക്കുന്നയാണലോ… ?

എന്തായാലും നീ ഈ ചായ ചൂട് പോകും മുൻപ്‌ അവൾക്ക് കൊണ്ട് കൊടുത്തു വാ.

ഞാനൊ…

എന്താ നീയോയെന്ന്…

ഭാര്യമാർക്കു ഒരു കപ്പ്‌ ചായ കൊണ്ട് കൊടുത്തു വെച്ചു ആകാശമൊന്നും ഇടിഞ്ഞു വീഴില്ല…

ഓ.. അവൻ അമ്മയെ ഒന്ന് നോക്കി ചായ കപ്പുമായ് മുറിയിലേയ്ക്ക് പോയി…

അരുൺ ചെല്ലുമ്പോഴും അവൾ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല..

ഡീ എഴുന്നേൽക്ക് . എഴുന്നേറ്റു വാ പെണ്ണെ എന്തൊരു ഉറക്കമാണിതു…

ന്നെന്താപറ്റി ഇവൾക്ക്….

അവൻ ചായ ടേബിളിൽ വെച്ചിട്ട് അവളെ തട്ടി വിളിച്ചു…

ടീ..്ഈ ചായ കുടിക്ക് അവൻ അവളുടെ തോളിൽ പിടിച്ചുലച്ചു….

അവൻ ഞെട്ടി പോയി….. പൊള്ളുന്ന ചൂട്

ടീ അവൻ വീണ്ടും വീണ്ടും അവളെ പിടിച്ചുലച്ചു…

അവളിൽ നിന്നു പ്രതികരണമൊന്നുമുണ്ടായില്ല..

അമ്മേ… അമ്മേ… ഒന്നിങ്ങോട്ട്‌ വേഗം വാ

എന്താ ടാ.. എന്താ നീ കിടന്നു വിളിച്ചു കൂവുന്നു…

അമ്മേ.. അവൾ വിളിച്ചിട്ടു കണ്ണ് തുറക്കുന്നില്ല…

അവർ ഒരു നിമിഷം അവന്റെ പരിഭ്രമിച്ച മുഖത്തെയ്ക്ക് പകച്ചു നോക്കി..

പിന്നെ വേഗം ഫിദയുടെ അടുത്ത് വന്നു തട്ടി വിളിച്ചു…

അവളിൽ നിന്നും നേരിയൊരു ഞരക്കം മാത്രം ഉണ്ടായി..

രവിയേട്ടാ ഒന്നിങ്ങോട്ട്‌ വേഗം വാ…

അവരുടെ വിളികേട്ട് അയാൾ അങ്ങോട്ട്‌ വന്നു…

എന്താ . ശാന്ത നീ കിടന്ന് വിളിച്ചു കൂകുന്നത്

ഏട്ടാ മോളെ വിളിച്ചിട്ട് കണ്ണ് തുറക്കുന്നില്ല…വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകണം..

അവർ കരയും പോലെ പറഞ്ഞു

ടാ അരുണേ നോക്കിനിൽക്കാതെ കാർ ഇറക്ക്

അവൻ ഈ ലോകത്ത് ഒന്നുമല്ലാത്ത പോലെ സ്തംഭിച്ചു നിൽക്കുകയായിരുന്നു. അവന്റെ ആ നിൽപ്പ് കണ്ട് രവി വേഗം പുറത്തേക്കു പോയി. കാറിന്റെ താക്കോൽ അടുത്ത വേഗം കാർ തുറന്നു സ്റ്റാർട്ടാക്കി

എന്താടാ നീ നോക്കിനിൽക്കുന്നത് എടുക്കടാ അവളെ

അരുൺ പിടഞ്ഞെന്നു പോലെ ഉണർന്നു വേഗം ഫിദയെ കോരിയെടുത്തു

അവളെ സ്വന്തം നെഞ്ചോട് ചേർക്കുമ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞിരുന്നു

നീയില്ലാതെ ഒരു ആ നിമിഷം ഞാൻ ഉണ്ടാവുമോ

പുറത്ത് കാറിന്റെ അടുത്തുനിന്ന് രവി അവന്റെ ആ തകർച്ച മനസ്സിലാക്കി

അയാൾ വേഗം കാറിന്റെ ബാക്ക് ഡോർ തുറന്നു പിടിച്ചു….

മോൻ അവൾക്കൊപ്പമിരുന്നോ ഞാൻ ഡ്രൈവ് ചെയ്യാം..

അയാൾ വേഗം ഡ്രൈവിംഗ് സീറ്റിൽ കയറി…

അപ്പോഴേക്കും ശാന്ത വീട് പൂട്ടി ഓടി വന്നു കാറിൽ കയറി…

ആശുപത്രിയിലെയ്ക്കുള്ള യാത്രയിൽ മുഴുവൻ അരുൺ തനിക്കു അറിയുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചു പ്രാർത്ഥിക്കുകയായിരുന്നു…. ആപത്തൊന്നും വരൂത്തല്ലേയെന്ന്…

അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി…

വാടിയ താമര പൂ പോലെയുള്ള ആ മുഖം കണ്ടു അവന്റെ നെഞ്ച് പൊട്ടി…

തന്നെ കളിയാക്കാണെങ്കിലും അവളൊന്നുമിണ്ടിയെങ്കിൽ… അവൻ ആഗ്രഹിച്ചു പോയി…

അവന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ അമർന്നു… അറിയാതെ അവന്റെയുള്ളിൽ നിന്നും ഒരു തേങ്ങലുയർന്നു…

ഡ്രൈവ് ചെയ്യുന്നതിനിടയിലും അവന്റെ ആ തേങ്ങൽ രവി കേട്ടു അയാളുടെ നെഞ്ചു പിടിച്ചു…

അയാൾ കാറിന്റെ വേഗം കൂട്ടി

ആ സമയമത്രയും ശാന്ത മൂകമായ പ്രാർത്ഥനയിലായിരുന്നു..

ഈശ്വരാ എന്റെ മോൾക്ക് ഒന്നും മറക്കരുത്

കാർ ഹോസ്പിറ്റലിൽ എത്തി നിന്ന്..

രവി വേഗം ഡോർ തുറന്നു പുറത്തിറങ്ങി ബാക്ക് ഡോർ തുറന്നു പിടിച്ചു… അരുൺ പൂർത്തിറങ്ങി… ഫിദയെ വാരിയെടുത്തു രവിയും കൂടി സഹായിച്ചു

ഹോസ്പിറ്റലിനു വാതിലിൽ തന്നെ ഒരു സ്ട്രക്ചർ കിടപ്പുണ്ടായിരുന്നു അവർ അവളെ വേഗം അതിലേക്ക് കടത്തി

അപ്പോഴേക്കും ഒരു നഴ്സ് ഓടി വന്നു

എന്താ…എന്താ.. പറ്റിയേ

അറിയില്ല സിസ്റ്റർ

ഇന്നലെ കുറച്ചു മഴ നനഞ്ഞിരുന്നു അപ്പോഴേ ഒരു ചെറിയ ജലദോഷം ഉണ്ടായിരുന്നു രാവിലെ വിളിച്ചപ്പോൾ കണ്ണ് തുറക്കുന്നില്ല

ദേഹത്ത് നല്ല ചൂടുണ്ട്

അവർ തൊട്ടുനോക്കി

ശരിയാ നല്ല ചൂടുണ്ട്

ഇതാരാ നിങ്ങളുടെ

എൻറെ മരുമകളാണ്

ഇവൻറെ ഭാര്യ

കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി

മൂന്നുമാസം

സ്ട്രക്ചർ വേഗം കാഷ്വാലിറ്റി ലേക്ക് കൊണ്ടുപോകും

അരുണും രവിയും കൂടെ സ്ട്രക്ച്ചർ വേഗം. കാഷ്വാലിറ്റി മുന്നിലേക്ക് കൊണ്ടുപോയി

പിന്നാലെ വന്ന നേഴ്സ് മതി നിങ്ങൾ എവിടെ നിൽക്കുന്നു ഞാൻ നോക്കിക്കോളാം

എന്ന് പറഞ്ഞ്സ്ട്രക്ച്ചർ മുന്നോട്ടു കേറി അവർ വാതിലടച്ചു

അടച്ചിട്ട വാതിലിനു മുന്നിൽ ആരും അസ്വസ്ഥനായി നിന്നു

രവി അവൻറെ തോളിൽ തട്ടി ആശ്വസിപ്പിച്ചു

അവനൊരു ആശ്രയത്തിൽ എന്നവണ്ണം അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു

എന്താടാ നീ ഇങ്ങനെ കൊച്ചുകുട്ടികളെപ്പോലെ

ഒന്നുമില്ല…

നമ്മുടെ മോൾക്ക് ഒന്നും സംഭവിക്കില്ല

കുറച്ചു കഴിഞ്ഞപ്പോൾ.. ഒരു ലേഡി ഡോക്ടർ ധൃതിയിൽ ആ കാഷ്വാലിറ്റിയിലെയ്ക്ക് കയറിപ്പോയി

എന്താ സംഭവിക്കുന്നത് എന്നറിയാതെ അവർ മൂന്നുപേരും അതിനുമുമ്പിൽ അസ്വസ്ഥരായി നിമിഷങ്ങൾ തള്ളിനീക്കി

നിമിഷങ്ങൾകിത്രയും ദൈർഘൃമുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്….

ആരാ അരുൺ… ഒരു നേഴ്സ് പുറത്തേക്ക് വന്നു ചോദിച്ചു…

ഞാനാ…അവൻ വേഗം എഴുന്നേറ്റു അവർക്കടുത്തേക്ക് ചെന്നു

ഫിദ…കണ്ണ് തുറന്നു…നിങ്ങളെ കാണണമെന്നു പറഞ്ഞു…

അവൻ വേഗം അകത്തേക്ക് കയറി അവിടെ ഒരു കട്ടിലിൽ തളർന്നു കിടക്കുന്നുണ്ടായിരുന്നു ഫിദ…

കൈയിൽ ട്രിപ്പ്.കുത്തിയിട്ടുണ്ട്…

അവൻ അവളുടെ നെറുകയിൽ തലോടി….എന്താ ടാ കുരങ്ങാ….

പേടിപ്പിച്ചു കളഞ്ഞല്ലോടി കാട്ടുമാക്കി…

എന്റെ കൊരങ്ങൻ ഒരുപാട് പേടിച്ചോ.

ഉം… ഞാൻ വിളിച്ചിട്ട് നീ കണ്ണ് തുറന്നില്ല..

നീ ഇല്ലാതെ എങ്ങനെയാടി ഞാൻ ജീവിക്കുക

ആ ഒരു നിമിഷം ഓർത്തിട്ട് എന്നപോലെ അവൻ കണ്ണുകളടച്ചു…

അവൾ അവന്റെ കൈ എടുത്തു ചുണ്ടിൽ ചേർത്ത് ഉമ്മ വെച്ചു….

അങ്ങനെ അങ്ങ് പോകാൻ പറ്റുവോ എനിക്ക്….

ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു…

മതി…മതി… ഇനി പുറത്തു പൊയ്ക്കോ ഡോക്ടർ ഇപ്പോൾ വിളിക്കും…

അവൻ അവളിൽ നിന്നും കൈ വിടുവിച്ചു പുറതേയ്ക്കു പോയി….

പുറത്ത് അവൻെറ വരവ് കാത്തിരുന്ന അച്ഛൻെറയും അമ്മയുടെയും മിഴികൾക്ക്…

അവന്റെ മുഖത്തെ ആ തെളിച്ചം മാത്രം മതിയാരുന്നു ആശ്വസിക്കാൻ

കുറച്ചുകഴിഞ്ഞ് ഒരു നഴ്സ് വന്ന് പറഞ്ഞു നിങ്ങളെ ഡോക്ടർ വിളിക്കുന്നു

മൂന്നുപേരും ആശങ്കയോടെയാണ് ഡോക്ടറുടെ മുറിയിലേക്ക് കയറി

വാ… വാ… മൂന്നുപേരും ഇരിക്കൂ

ഫിദയുടെ ആരാ നിങ്ങൾ

ഞാൻ ഹസ്ബൻഡ് ഇത് എൻറെ അച്ഛനും അമ്മയും

ഡോക്ടർ മൂന്നുപേരെ ഒന്നു നോക്കി

എന്താണ് ഡോക്ടർ എൻറെ മോൾക്ക് രവി ഡോക്ടറോട് ചോദിച്ചു

അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല

ടെമ്പറേച്ചർ വളരെ കൂടിയിരുന്നു…

ചില ടെസ്റ്റുകൾ നടത്തിയിരുന്നു അതിൻറെ റിസൾട്ട് വെയിറ്റ് ചെയ്യുകയായിരുന്നു

അവർ മേശപ്പുറത്തിരുന്ന പേപ്പറുകൾ ഓരോന്നായി എടുത്തു പരിശോധിക്കാൻ തുടങ്ങി

ഒരു സന്തോഷ വാർത്തയുണ്ട്

ഫിദ പ്രഗ്നൻറ് ആണ്

അവർ മൂന്നുപേരും സന്തോഷംകൊണ്ട് പരസ്പരം നോക്കി

ആ ഒരു സംശയം തോന്നിയത് കൊണ്ട്

ഡോസ് കൂടിയ മരുന്ന് ഒന്നും ചെയ്തിട്ടില്ല

തൽക്കാലം ഒരു ട്രിപ്പ് ഇട്ടു …അത് തീരുമ്പോൾ നിങ്ങൾക്ക് അവളെ കൊണ്ടുപോകാം..

അവർ മൂന്നുപേരും നന്ദിയോടെ ഡോക്ടർ നേരെ കൈകൾ കൂപ്പി..

അവർ പഴയ പോലെ കാഷ്വാലിറ്റിക്കു മുന്നിൽ വന്നിരുന്നു..

ഫിദയുടെ ഡ്രിപ്പ് തീർന്നു ഇനി വീട്ടിലേക് പോകാം.. ബിൽ സെറ്റിൽ ചെയ്തു വാ…

അവർ ബില്ല് അരുണിന്റെ നേർക്ക് നീട്ടി…

ഞാൻ പോയി ബില്ല് അടച്ചു വരാം അച്ഛനും അമ്മയും അവൾക്കടുതേയ്ക്കു ചെല്ല്…

ഇതാ മോനെ നിന്റെ പേഴ്സ്….

ഹോ അമ്മ ഇതെടുത്തിരുന്നോ ഞാൻ മറന്നു

വീട് പൂട്ടുന്ന സമയം ഞാൻ അത്യാവശ്യം വേണ്ടാതെല്ലാം എടുത്തു…

നീ പോയി വാ

അവർ ചെല്ലുമ്പോൾ ഫിദ എഴുന്നേറ്റു ബെഡിൽ ഇരിക്കുവായിരുന്നു…

ആഹാ… ഇപ്പോൾ എന്റെ മോൾ മിടുക്കിയായല്ലോ

കുറച്ചു സമയം ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞു നീ

ശാന്ത അവളെ നെറുകയിൽ തലോടി തന്റെ ദേഹത്തോടു ചേർത്തു

ഡോക്ടർ എന്താ പറഞ്ഞു അമ്മേ….

എന്റെ മോൾ ഒരു അമ്മയാകാൻ പോകുന്നു

അവൾ ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി

ഞെട്ടണ്ട സത്യമാ പറഞ്ഞത്..

അവർ അവളുടെ നെറുകയിൽ സ്നേഹപൂർവ്വം തലോടി……

എന്നിട്ട് അരുണേട്ടൻ അറിഞ്ഞോ ഈ കാര്യം

അറിഞ്ഞു… അവൻ ബിൽ അടയ്ക്കാൻ പോയി

ഇപ്പോൾ വരും….

അപ്പോഴാണ് അരുൺ അങ്ങോട്ട്‌ കയറി വന്നത്

എന്താ അമ്മേ എന്താ ഉണ്ടായി…

അയ്യോ പാവം എന്റെ മോൻ… എല്ലാം ഒപ്പിച്ചു വെച്ചിട്ട് നിൽപ്പ് കണ്ടില്ലേ ഒന്നും അറിയാത്ത പോലെ…

അരുൺ അവർക്കുനേരെ ഒരു ചമ്മിയ ചിരി ചിരിച്ചു.

അതുകണ്ട് ഫിദ പൊട്ടിച്ചിരിച്ചു….

ആ ചിരിയുടെ അലകൾ

മറ്റ് മൂന്ന് ഹൃദയങ്ങളിലും ഇനി വരാനുള്ള സന്തോഷങ്ങളുടെ പ്രതിനിധിയായി അലയടിച്ചു….✍️

ശുഭം ❤️🙏

◼️മനു തൃശ്ശൂർ
◼️ബിജി അനിൽ