അരുൺ ഹരിയുടെ തോളിൽ കൈ വെച്ച്കൊണ്ട് പറഞ്ഞു നീ എന്ത് അറിഞിട്ടാണ് ഹരി നീ നിന്റെ അച്ഛനെ കുറിച്ച് പറയുന്നത്…

Story written by Sarath Krishna

======================

അന്ന് ഏറെ വൈകി ആണ് ഹരി ഉറങ്ങാൻ കിടന്നത് .. നാളെ കൊണ്ട് പോകാൻ ഉള്ള സാധനങ്ങൾ എല്ലാം ബാഗിൽ എടുത്തു വെച്ച് അരുൺന്റെ വീട്ടിൽ പോയി തിരിച്ചു വന്നപ്പോഴേക്കും സമയം പത്രണ്ടു മാണിയോട് അടുത്തിരുന്നു പതിവ് പോലെ ഉമ്മറത്തെ തിണ്ണയിൽ അമ്മ കാതിരിക്കുണ്ടായിരുന്നു “അമ്മക്ക് കിടക്കായിരുന്നിലെ” എന്നാ ചോദ്യത്തോടെ ആണ് ഹരി ഗേറ്റ് അടച്ചു വീട്ടിലേക്ക് കയറി വന്നത് . കിടന്നാലും ഉറക്കം വരില്ല …

അച്ഛൻ എവിടെ അമ്മേ

കിടന്നു. മോൻ വരുന്നതും നോക്കി ഒരുപാട് നേരം അച്ഛൻ കാത്തിരുന്നു നാളെ മോൻ പോവല്ലേ മോന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കണം എന്നും പറഞ്ഞു … കുറെ നേരം ആയി മോനെ കാണാതായപ്പോ ഞാൻ നിര്ബന്ധയിച്ചപ്പോ അത്താഴം കഴിച്ചു കിടന്നു .അച്ഛന് മരുന്ന് ഉള്ളതല്ലേ .

മോൻ കൈ കഴുകിട്ടു വാ അമ്മ ചോറ് എടുത് വെക്കാം.

വേണ്ട അമ്മേ ഞാൻ അരുൺന്റെ വീട്ടിനു കഴിച്ചു …

അമ്മ കഴിച്ചു കിടാനൊള്ളു… ..എന്നാ മോൻ പോയി കിടന്നോ നാളെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതല്ലേ…അവൻ ഉറങ്ങുവാൻ ആയി കിടക്കുമ്പോഴും അവനു അറിയാമായിരുന്നു ആ ദിവസം അവനു അത്ര പെട്ടന്നു ഉറങ്ങുവാൻ ആകില്ലെന്ന്.. നാളെ അവൻ ജീവനെ പോലെ സേന്ഹിച്ചിരുന്ന അവന്റെ ശ്രീകുട്ടിയുടെ കല്യണദിവസം ആണ് … കഴിഞ്ഞ 5 വർഷത്തെ പ്രണയം ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ ( ഒരു നെടുവിറപ്പടെ അവൻ അവന്റെ മുറിയിൽ അകെ നോക്കി ) അവൾക്കായി എഴുതിയ ആദ്യത്തെ പ്രണയലേഖനം ഈ മുറി വെച്ചായിരുന്നു… ഇതേ പോലെ ഉള്ള എത്രയോ രാത്രികൾ പുലരും വരെ അവളുമായി ഫോണിൽ സംസാരിച്ചട്ടുണ്ട് ….. എല്ലാം അവസാനിച്ചപ്പോ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതും ഇവിടെ വെച്ച് തന്നെ … അവളെ പോലെ നാളെ എന്റെ ഈ മുറിയും എനിക്ക് അന്യമാകാൻ പോകുന്നു നാളെ ഈ സമയത്തു ഒരുപാട് ദൂരെ മറ്റേതോ മുറിയിൽ …

അരുൺ പറഞ്ഞത് അനുസരിച്ചു ഇനി നാട്ടിലേക്കു തിരിച്ചു വരാൻ 2 വർഷങ്ങൾ കഴിയണം…. ഇതേ പോലെ 2 വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം ആണ് അരുൺനെ യാത്ര ആകാൻ എയർ പോർട്ട്ൽ പോയത്. അന്ന് എയർ പോർട്ട്ൽ വെച്ച് അവൻ എനിക്ക് തന്ന വാക്ക് ആണ് അവന്റെ ഷാർജയിലെ കമ്പനിയിൽ ഒരു ജോലി . ഈ തവണ അവൻ ലീവ്നു വന്നപ്പോ എനിക്ക് ഉള്ള വിസയും ടിക്കറ്റ് ഉം കൊണ്ടാണ് വന്നത്… എന്തോ നിമിത്തം പോലെ നാളെ തന്നെ എനിക്ക് പോകേണ്ടിവരുന്നു ഒന്ന് ഓർക്കുമ്പോൾ അതാണ് നല്ലതു അല്ലങ്കിൽ നാളെത്തെ ഒരു ദിവസം ഞാൻ എങ്ങനെ തള്ളിനീക്കും എനിക്ക് തന്നെ അറിയില്ല.. പ്രണയത്തിന് ഒരാളെ ഇത്രക്കും അവശനകൻ കഴിയും എന്ന് ഞാൻ എന്റെ ജീവിതത്തിൽ നിന്ന് പഠിച്ചു… കഴിഞ്ഞ ഒരു 3 മാസം എന്റെ ജീവിതത്തിൽ എന്തല്ലാം സംഭവിച്ചു .. കുത്തുവാക് പറഞ്ഞവരും അശ്വസിപ്പിച്ചവരും ആണ് അധികം.. പാവം അമ്മ എന്റെ അവസ്ഥ കണ്ടു ഒരുപാട് കരഞ്ഞു.. ഇത്രയെല്ലാം എന്റെ ജീവിതത്തിൽ സംഭാവിച്ചടും അച്ഛൻ എന്നോട് ഒരു വാക് പോലും ചോദിച്ചില്ല… ഇതേ കുറിച്ച് വീട്ടിലോ അമ്മയോടൊ ഒന്ന് മിണ്ടുക പോലും ചെയ്തില്ല… എന്റെ ഈ പ്രായത്തിനു ഇടയിൽ എന്റെ പേര് പറഞ്ഞു ഒരിടത്തും നിന്നും അച്ഛന് ബുദ്ധിമുട്ടു അവനുഭവിക്കേണ്ട അവസ്ഥ ഞാൻ ഉണ്ടാകിട്ടില്ല.. ഇനി പഠിച്ചു കഴിഞ്ഞ് ജോലി കിട്ടാൻ വൈകിയതിന് ആണോ എന്നോടുള്ള ദേഷ്യം .. ഇന്ന് അരുൺന്റെ വീട്ടിൽ പോയപ്പോൾ അവനും അച്ഛനും സുഹൃത്തുകളെ പോലെയാണ്.. അത് കണ്ടപ്പോ എനിക്ക് മനസിലായി എനിക്കും അച്ഛനും ഇടയിൽ വല്ലാത്ത അകൽച്ച ഉണ്ടെന്നു …അത് കൊണ്ടാണ് ഞാൻ നേരം വൈകി വീട്ടിൽഎത്തിയതും.. ഇനി ഞാൻ അച്ഛന് ഒരു ഞാൻ ഒരു ബാധ്യതയായി എപ്പോഴങ്കിലും തോന്നിട്ടുണ്ടങ്കിൽ അത് നാളെത്തോടെ അവസാനികണ്…

പിറ്റേന്നു രാവിലെ അമ്മയുടെ വിളി കേട്ടാണ് ഹരി എഴുന്നേൽകുന്നത്..

“മോനെ ഹരികുട്ടാ ” മണി ആറ് ആയിട്ടോ.

(എന്റെ മുടിയിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു)

മോൻ കുളിച്ചു അമ്പലത്തിൽ പോയി ഒന്ന് തൊഴുതട്ടുവാ ഒരുപ്പാട്നാൾ ആയിലെ നീ അമ്പലത്തിൽ ഒകെ പോയിട്ടു …

അമ്മ വരുണ്ടോ അമ്പലത്തിലേകി?

“ഞാൻ ഇല്ല മോനെ ” രാവിലത്തെ ചായയുടെ പണി ഒന്നും കഴിഞ്ഞട്ടില്ല .മോൻ പോയിട്ടു വാ ..

അമ്മ പറഞ്ഞപ്പോഴണ് ആണ് ഓർത്തത് ഞാൻ അമ്പലത്തിൽ പോയിട്ട് 3 മാസങ്ങൾ ആകുന്നു .. കൂടുതലും അമ്പലത്തിൽ പോകുന്നത് അവളെ കാണാൻ ആയിരുന്നു…

ഹരി അമ്പലത്തിൽ പൂവൻ യാത്ര ആയി ഇറങ്ങി

“അമ്മെ ഞാൻ ഇറങ്ങാണു”

ഞാൻ വീട്ടിനു ഇറങ്ങുന്ന നേരത്ത് അച്ഛൻ ഉമ്മറത്ത് പേപ്പർ വായിച്ചു ഇരിക്കുണ്ടായിരുന്നു ..

ഞാൻ ഇറങ്ങുന്നത് കണ്ടപ്പോ അച്ഛൻ എന്നോട് ചോദിച്ചു “നീ അമ്പലത്തിലേക് ആണോ”.. ഉം അതെ .. “നിൽക്കു ഞാനും ഉണ്ട്” അച്ഛൻ അല്പസമയത്തിന് ഉള്ളിൽ മുണ്ടു മാറി വന്നു… ഞാൻ ബൈക്ക് സ്റ്റാർട്ട് ആകാൻ ആയി നിക്കി വെച്ചപ്പോ അച്ഛൻ പറഞ്ഞു .. മോനെ നമുക്ക് നടന്നു പോകാം എയർ പോർട്ടിലേക്കി പോകാൻ തോമസ്ന്റെ കാർ പറഞ്ഞിരിക്കുന്നത് 9 മണിക് അല്ലെ” ഉം അതെ “സമയം ഉണ്ട്”

” സരസ്വതി ഞങ്ങൾ ഇറങ്ങാണു ” അച്ഛൻ അമ്മയോടയി പറഞ്ഞു .. അടുക്കളയിൽ എത്ര പണി തിരകയാലും ഞാനോ അച്ഛനോ പുറത്ത് ഇറങ്ങാണു എന്നു കേട്ടാൽ അമ്മ ഉമ്മറത് ഉണ്ടാകും റോഡിലെ വളവു തിരിഞ്ഞു ഞങ്ങൾ അമ്മയുടെ കണ്ണിൽ നിന്ന് മായും വരെ ആ നിൽപ് അവിടെ നിൽക്കും . ഈ തവണയും ആ പതിവ് അമ്മ തെറ്റിച്ചില്ല.. ഉമ്മറത്തേക് ഓടി വന്നു പാവം . ഞാൻ അമ്മയെ നോക്കി പോയിട്ടു വരം എന്നാ അർത്ഥത്തിൽ തലയാട്ടി… അച്ഛന് ഒപ്പം അമ്പലത്തിലേക്ക് നടന്നു… ഇങ്ങനെ അച്ഛന് ഒപ്പം അവസാനമായി പുറത്തേക്കു പോയത് സ്കൂൾ പഠിക്കുന്ന സമയത്താണ് ആ ദിവസം ഇന്ന് എന്റെ ഓർമയിൽ ഇല്ല… അച്ഛൻ ഒന്നും എന്നോട് സംസാരിക്കുന്ന പോലും ഇല്ല …

ഹരി ഉം ഒന്നും മിണ്ടാതെ അച്ഛന്റെ കൂടെ താഴോട്ട് നോക്കി നടന്നു..

അമ്പലത്തിൽ എത്തിയപ്പോഴാണ് വീട്ടിന് ഇറങ്ങാൻ നേരം അമ്മ പുഷ്പാഞ്ജലി കഴിക്കേണ്ട കാര്യം പറഞ്ഞത് ഓർമ്മ വന്നത്.

പക്ഷേ പൈസ എടുക്കാൻ മറന്നു വഴിപ്പാട് കൗണ്ടറിൽ അറിയുന്ന ആരെങ്കിലും ആണങ്കിൽ കടം പറയാം എന്നാ ഉദ്ദേശത്തോടെ ഹരി കൗണ്ടറിന്റെ അടുത്തേക്ക് നടന്നു അവിടെ എത്തുന്നതിനു മുൻപ് അച്ഛൻ.. പറയുന്ന കേട്ടു ഒരു ഭാഗ്യസൂക്തം പുഷ്പാഞ്ജലി പേര് ഹരി.. നക്ഷത്രം പുണർതം… അമ്പലത്തിന്റെ പരിസരത്തു എത്തിയപ്പോഴേ അവൾ ആയിരുന്നു മനസ് നിറയെ.. നോട്ടീസ് ബോർഡിൽ .. ഇന്നത്തെ ഡേറ്റ് ഇട്ടു വിവാഹം എന്ന് തലക്കെട്ടോടെ അവളുടെയും ചെക്കന്റെ പേര് എഴുതി വെച്ചിരുന്നു … അറിയാതെ ഒരു നിമിഷം അത് നോക്കി നിന്ന് പോയി.. വിവാഹത്തിന്റെ ഒരുക്കങ്ങൾ ചെറിയ രീതിയിൽ അമ്പലത്തിലും കാണണം ആയിരുന്നു… “നീ എന്താ ഉള്ളിൽക്കു വരുന്നില്ലേ ” എന്നാ അച്ഛന്റെ ചോദ്യം കേട്ടപ്പോ.. ദ വരുന്നു ….,എന്ന് പറഞ്ഞു ഞാൻ ശ്രീകോവിലിന്റെ ഉള്ളിലേക്കു നടന്നു… വഴിപ്പാട് കഴിച്ചതും പ്രസാദം വാങ്ങിച്ചതും എല്ലാം അച്ഛനാണ് . തൊഴുതു എന്ന് വരുത്തികുട്ടി അച്ഛന് ഒപ്പം അമ്പലത്തിൽ നിന്ന് വീട്ടിലേക്ക് ഇറങ്ങി… ചെരുപ്പ് ഇട്ടു ഇറങ്ങാൻ നേരത്തു അമ്പലത്തിലെ ആൽത്തറ ചൂണ്ടിക്കാണിച്ചു അച്ഛൻ എന്നോട് ചോദിച്ചു നിനക്ക് ഈ ആൽത്തറ ഓർമ്മ ഉണ്ടോ..? നീ കുഞ്ഞായിരുന്ന കാലത്തു ഈ അമ്പലത്തിൽ തൊഴാൻ വരുമ്പോഴാല്ലാം നീ ആ ആൽത്തറയിൽ ഇരിക്കാൻ വാശി പിടികുമായിരുന്നു . ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല മിണ്ടാതെ അച്ഛന്റെ കൂടെ നടന്നു

എന്റെ ഓർമയിൽ ഈ പരിസരങ്ങളിൽ എല്ലാം ശ്രീകുട്ടിയുടെ ഓർമ്മകൾ മാത്രം ആണ് .. അച്ഛൻ പറഞ്ഞ എന്റെ കുട്ടിക്കാലത്തെ ആ നല്ല ഓർമ്മകൾ പോലും ഓർത്തു എടുക്കാൻ ഞാൻ ശ്രമിച്ചില്ല…അമ്പലത്തിൽ നിന്നു കുറച്ചു നിങ്ങിയ നേരെയുള്ള വഴിയിൽ ആണ് അവളുടെ വീട് .പല ദിവസങ്ങളിലും അവളെ കാണാൻ ആയി ഈ ആൽത്തറയിൽ ആണ് ഞാൻ കൂട്ടുകാർക് ഒപ്പം ഇരിക്കാർ എത്രയോ ഇതേ പോലെയുള്ള പകലുകളിൽ ഈ ആൽ ചുവട്ടിൽ വെച്ച് എന്റെ നെറ്റിയിൽ അവൾ ചന്ദനം തൊട്ടു തന്നിട്ടുണ്ട് ഒരിക്കൽ ചന്ദനം തൊടുതരുന്ന നേരത്തു അവൾ അറിയാതെ അവളുടെ കൈവെള്ളയിൽ ചുംബിച്ചതും .പ്രസാദത്തിലെ ശർക്കര കഷ്ണം വായയിൽ വെച്ചു തരാൻ പറഞ്ഞു വാശി പിടിച്ചതും എല്ലാം ഇന്ന് വെറും ഓർമ്മകൾ ആയിരിക്കുന്നു ….. ആ ഓർമ്മകളെ കുറിച്ച് എനിക്ക് അച്ഛനോട് പറയാൻആകില്ല ലോ.. എന്ന് ആലോചിച്ചു ഞാൻ നടന്നു

അവളുടെ വീടിന്റെ വഴി എത്തിയപ്പോ തല കുമ്പിട്ടു ആ വഴിയിലേക്ക് ഒന്ന് നോക്കി .. ആളുകളും വണ്ടികളും എല്ലാം വന്നു തുടങ്ങിരുന്നു… വന്നത്തിൽ ആരൊക്കെയോ അച്ഛന്റെ പരിചയക്കാർ ആണ് എന്ന് തോന്നുന്നു “വേണുഏട്ടൻ”വിളിച്ചു പരിചയം പുതുക്കുന്നവരും ഉണ്ട്…

ഹരി അച്ചനോട് ആയി പറഞ്ഞു.., ” ഞാൻ നടക്കാണ്.

ക്ലബ്ബ്ലേക്കി ഒന്ന് കയറണം .

“വേഗം വരണം “

എന്ന് പറഞ്ഞു അച്ഛൻ കല്യണത്തിന് വന്ന ആരോട് ഒക്കെയോ സംസാരിച്ചു കൊണ്ട് അവിടെനിന്നു ഞാൻ ക്ലബ്ബിൽ ആരെയും കാണാത്ത കാരണം ഞാൻ നേരെ വീട്ടിലേക്കു നടന്നു…..

9 മണി ആകുമ്പോഴേക്കും പോകാൻ ഉള്ള എന്റെ തെയ്യാറെടുപ്പുകൾ കഴിഞ്ഞിരുന്നു… ഒരു സമയത്ത് ഏറെ മോഹിച്ചതാണ് ഈ യാത്ര . പക്ഷേ ഇന്ന്.. എല്ലാത്തിനോടും വല്ലാത്തൊരു മടുപ്പ് മാത്രം ആണ്… കൊണ്ടു പോകാൻ ഉള്ള സാധനങ്ങൾ എല്ലാം എടുത്തു വെച്ചട്ടില്ലേ എന്ന് ഒരിക്കൽ കൂടെ ഉറപ്പ് വരുത്തി പെട്ടി അടക്കാൻ തുടങ്ങുമ്പോ ആണ് അമ്മ എണ്ണ കുപ്പിയും ആയി വന്നത്

“മോനെ ഈ എണ്ണ കൂടെ ഇതിൽ വെച്ചോ”

ഇതിൽ ഇനി സ്ഥലം ഇല്ല അമ്മേ.. നീ ഒന്നും കൂടെ നോക്കു ഇതും കൂടെ വെച്ച മതി… എന്നാ ശരി താ.. ഇനി ഇത് കൊണ്ട് പോകണ്ടിരുന്ന ഇതും പറഞ്ഞിരുന്നു അമ്മ വിഷമിക്കും… എണ്ണ കുപ്പിയും എടുത്തു വെച്ച് പെട്ടി അടച്ചു… അമ്മ എന്നെ നേര നിർത്തി കവിളിൽ തലോടി കൊണ്ട് പറഞ്ഞു എന്റെ മോൻ അവിടെ പോയി ഇനി വിഷമിച്ചു ഇരികരുത്ത്.. മോൻ ഇനി വരുമ്പോഴേക്കും അമ്മ അവളക്കൾ നല്ല കുട്ടിയെ എന്റെ മോനു വേണ്ടി കണ്ടു പിടിച്ചു വെക്കും (ഹരി അമ്മയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു )

ഇനി എനിക്ക് ആരെയും വേണ്ട എന്റെ അമ്മ മാത്രം മതി… അത് കേട്ടപ്പോ അമ്മയുടെ കണ്ണുകൾ നിറഞ്ഞു … അയ്യേ “”എന്റെ അമ്മ കരയണോ..? ഈ 2 കൊല്ലം എന്നൊക്കെ പറഞ്ഞ” ദാ” ന് പറഞ്ഞു പോവില്ല.. അത് കഴിഞ്ഞ ഞാൻ ഇങ്ങോട്ടു തന്നെ അല്ലെ വരുന്നേ… അവിടെ പോയാലും എനിക്ക് എന്നും വിളികലോ എന്റെ അമ്മയെ അമ്മ വിഷമികത്തെ ഇരുന്നമതി…. പിന്നെ എന്റെ കൂടെ അരുൺ ഉം ഉണ്ടാലോ . .. എന്നാ ഞാൻ ഇറങ്ങാൻ നോക്കട്ടെ… (ഹരി അമ്മയുടെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചു) അമ്മ ഹരിയുടെ നെറ്റിയിൽ ഉമ്മ വെച്ചു ..വീണ്ടും അമ്മ കരയാൻ തുടങ്ങാണ് എന്ന് മനസിലായപ്പോ. ഹരി ബാഗ് എടുത്തു റൂം വിട്ടു ഇറങ്ങി..

( ഹരിയുടെ കൂടെ എയർ പോർട്ടിലേക്കി അച്ഛൻ മാത്രംമേ വരുന്നുണ്ടായിരുള്ളൂ.. ഹരിയുടെ ചേച്ചി “ശ്യാമയെ” വിവാഹം കഴിച്ചിരിക്കുന്നത് കുറച്ചു ദൂരത്തേക്ക് ആയത് കൊണ്ടും അളിയന് ലീവ് ഇല്ലാത്തതു കൊണ്ടും വരാനായില. അമ്മക് കാറിൽ ഇരുന്ന ശർദ്ധിക്കുന്ന ശീലം ഉള്ള കാരണം ഹരി തന്നെ ആണ് അമ്മയോട് വരണ്ട എന്ന് പറഞ്ഞത്… ..

ഹരി സ്വാമി റൂമിൽ പോയി പ്രാർത്ഥിച്ചു കൊണ്ട് പെട്ടി എടുത്തു ഉമ്മറത്തേക് ഇറങ്ങി

ഹരിയെ കാത്തു അച്ഛൻ ഉമ്മറത്ത് നില്ക്കുണ്ടായിരുന്നു.. )

ഞാൻ പോകുന്നതിന്റെ വിഷമം പോലെ ഉള്ള ഒരു ഭാവമാറ്റവും അച്ഛന്റെ മുഖത്തു കണ്ടില്ല…. എന്നോട് അച്ഛൻ ചോദിച്ചു “”എല്ലാം എടുത്തില്ലേ…? ഉം എടുത്തു .. ” എന്നാ നമ്മക്കു ഇറങ്ങാം വഴിയിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടങ്കിൽ …. അമ്മയോട് ഒരിക്കൽ കൂടെ യാത്ര പറഞ്ഞു ഞാൻ കാറിൽ കയറി… കാർ പതുകെ മുന്നോട്ടു നീങ്ങി തുടങ്ങിയപ്പോ ഹരി ഡോർ വിൻഡോ കൂടെ തല പുറത്തേക്ക് ഇട്ടു അമ്മയെ നോക്കി അപ്പോഴും അമ്മ കരയുക ആയിരുന്നു… അമ്മയുടെ വിഷമം കണ്ടപ്പോ അറിയാതെ ഹരിയുടെ കണ്ണും നിറഞ്ഞു… കാർ വളവു തിരിഞ്ഞു മുന്നോട്ട് നീങ്ങി…പോകുന്ന വഴിയിൽ കല്യാണ വീട്ടിൽ പോകുന്ന ആളുകളെ കാണാമായിരുന്നു.. കാർന്റെ ഡ്രൈവർ തോമാസ് ഏട്ടൻ അച്ഛന്റെ കുട്ടുകാരൻകൂടെ ആണ്… തോമാസ് ഏട്ടൻ അച്ഛനോട് ആയി ചോദിച്ചു “നമ്മുടെ ഗോപാലൻ നായരുടെ മോളുടെ കല്യണം അല്ലെ ഇന്ന്… അതെ എന്നാ അർത്ഥത്തിൽ അച്ഛൻ മൂളി.. ആ എനിക്കും ഉണ്ട് കല്യണം തോമാസ് ഏട്ടൻ ആരോട് എന്നിലത്തെ പറഞ്ഞു

പിന്നെ അച്ഛനും തോമസ് ഏട്ടാനും കൂടെ അവരുടേതായ കാര്യങ്ങൾ പറഞ്ഞു തുടങ്ങി ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഫോൺ നോക്കി കൊണ്ടിരിക്കുന്നു… ഇടയ്ക്കു വെച്ച് അച്ഛൻ എന്നോട് ചോദിച്ചു

“അരുൺ ഏറങ്ങിയോ എന്ന് വിളിച്ചു ചോദിച്ചോ “

ഉം അവൻ ഇറങ്ങി ..

(അരുൺ ലീവ് കഴിഞ്ഞു എനിക്ക് ഒപ്പം ഇന്നാണ് മടങ്ങുന്നത്.. .. )

കാർ എയർപോർട്ടിൽ പടിക്കൽ എത്തി… എന്നെയും അച്ഛനെയും ഇറക്കി കാർ പാർക്ക് ചെയ്യാനായി തോമസ് ഏട്ടൻ പോയി… കുറച്ചു മിനിറ്റുകൾ കഴിഞ്ഞപ്പോ അരുണും മറ്റൊരു കാറിൽ വന്നു ഇറങ്ങി…

കുറെ നേരം ആയോ വന്നിട്ട് അരുൺന്റെ അച്ഛൻ എന്റെ അച്ഛനോട് ആയി ചോദിച്ചു…

“ഇല്ല 5 മിനിറ്റ് ആയേയുള്ളൂ “

അല്ല ഹരിയുടെ അമ്മ വന്നില്ലേ… ? അച്ഛൻ ഹരിയുടെ അച്ഛനോട് ആയി പറഞ്ഞു

” അവൾക്ക് കാറിൽ ഇരുന്നാൽ ശർദ്ധിക്കുന്ന ശീലം ഉണ്ട് അത് കാരണം കൊണ്ട് വന്നില്ല.”

ഞാൻ അരുൺന്റ കൂടെ എയർപോർട്ട് എൻട്രൻസ്‌ലേക്ക് ആയി നടന്നു…

ഹരി അച്ഛനോട് യാത്ര പറയാനായി അടുത്ത് ചെന്നു.

“അച്ഛാ ഞാൻ പൂവാണ്.. ,” അവിടെ എത്തിയതിനു ശേഷം ഞാൻ വിളിക്കാം.. “

മുഖത്ത് ഒരു ഭാവ വ്യത്യസം ഇല്ലാതെ അച്ഛൻ ഒന്ന് മൂളുക മാത്രം ചെയിതു…
അത് കണ്ടിട്ടും എനിക്ക് അത്ഭുതം ഒന്നും തോന്നില്ല കഴിഞ്ഞ 3 മാസം ഞാൻ വിഷമിക്കുന്നത് കണ്ടിട്ടും ഒരു വാക്ക് ചോദിക്കാത്ത ആൾ ആണ് ഞാൻ പോകുന്നു എന്നറിഞ്ഞാൽ വേദനിക്കൻ പോകുന്നത് ..ഹരി തിരിഞ്ഞു നോക്കാത്ത ഐര്പോര്ട്ടിന്റെ ഉള്ളിലേക്കു കടന്നു…

എല്ലാംകഴിന്ന് അരുണിന് ഒപ്പം ഫ്ലൈറ്റിന് വേണ്ടി ചെയ്തിരിക്കുമ്പോ .. ഹരി അരുണിനോട് ആയി ചോദിച്ചു .. ഡാ അരുൺ … നീ ഒറ്റ മകൻ ആയതോണ്ടു ആണോ നിന്റെ അച്ഛന് നിന്നോട് ഇത്രയും ഇഷ്ട്ടം … ചോദ്യം മനസ്സിലാവാത്ത രീതിയിൽ അരുൺ ഹരിയോട് ചോദിച്ചു

നീ എന്താ ഹരി അങ്ങനെ പറഞ്ഞെ?

അല്ല അരുൺ എന്റെ എല്ലാകാര്യങ്ങളും നിനക്ക് അറിയാവുന്നതല്ലേ… ശ്രീകുട്ടിയും ആയിട്ടുള്ള റിലേഷൻ ഷിപ്പും ബ്രേക്പ്ഉം ഒകെ .. കഴിഞ്ഞ കുറച്ചു നാൾക്കു.മുൻപ് വരെ ഞാൻ ഞാനല്ലതായ കുറച്ചു ദിവസങ്ങൾ ഉണ്ടായിരുന്നു.. എന്നിട്ടും എന്റെ അച്ഛൻ ഒരു വാക്ക് എന്നോട് ചോദിച്ചില്ല..

( ഹരി ശബ്‌ദം ഇടറി കൊണ്ട് ചോദിച്ചു )

എന്ത് തെറ്റാണു അതിനും മാത്രം ഞാൻ അച്ഛനോട് ചെയ്തത് ..

അരുൺ ഹരിയുടെ തോളിൽ കൈ വെച്ച്കൊണ്ട് പറഞ്ഞു നീ എന്ത് അറിഞിട്ടാണ് ഹരി നീ നിന്റെ അച്ഛനെ കുറിച്ച് പറയുന്നത്…

ഞാൻ ഈ തവണ ലീവ്ന് ആദ്യമായ് നിന്റെ വീട്ടിലേക്ക് വന്നത് ഓർക്കുണ്ടോ നീ.. അന്ന് ഞാൻ നിന്റെ വീട്ടിലേക്ക് കയറി വന്നതു നിന്റെ അച്ഛന്റെകൂടെ ആണ്… അന്ന് ഞാൻ അമ്പലത്തിൽ വെച്ച് നിന്റെ അച്ഛനെ കണ്ടു അച്ഛനോട് ആണ് ഞാൻ നിനക്ക് എന്റെ ഒപ്പം ജോലി ശരി ആയ കാര്യം ആദ്യം പറഞ്ഞത്… ഞാൻ തൊഴുവരുമ്പോൾ എന്നെയും കാത്തു പുറത്ത് നിന്റെ അച്ഛൻ കാത്തുനില്ക്കുന്നുണ്ടായിരുന്നു .. അന്ന് നിന്റെ അച്ഛൻ എന്നെയും കെണ്ട് നിന്റെ ശ്രീകുട്ടിയുടെ വീട്ടിലേക്കു പോയി… അവളോടും അവളുടെ അച്ഛനോടും നിനക്ക് ജോലി ശരിആയ കാര്യം പറഞ്ഞു കൊണ്ട് .അച്ഛൻ അവളെ നിനക്ക് വേണ്ടി പെണ്ണ് ചോദിച്ചു ..

അത് കേട്ടപ്പോ അവളുടെ മുന്നിൽ വെച്ച് അവളുടെ അച്ഛൻ .എന്നോടും നിന്റെ അച്ഛനോടും എന്താ പറഞ്ഞതെന്ന് അറിയോ നിനക്ക്…

വേണുട്ടാ.. എന്റെ മോളോട് ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോ അവൾക് മനസിലായി… അവളുടെ മനസ്സിൽ ഇപ്പോ ഹരി ഇല്ല.. വേണുട്ടാനും അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കു.. ഇനി അവനു നിങ്ങൾ പറഞ്ഞാട്ടും മനസിലാകുന്നില്ലങ്കിൽ . അതിനു നിങ്ങളെയെ ഞാൻ കുറ്റം പറയൂ .. മകനെ നല്ല പോലെ വളർത്തൻ അറിയത്തിന് .. ഒന്നുമില്ലെങ്കിൽ നിങൾ ഇത്ര പ്രായം പക്‌തയും ഉള്ള മനുഷ്യൻ അല്ലെ നിങൾക് ആലോചിച്ച മനസിലവില്ലേ ഞങ്ങളും നിങ്ങളും തമ്മിലുള്ള അന്തരം… അവളുടെ അച്ഛൻ പറഞ്ഞത് എല്ലാം കേട്ട് ഒന്നും മിണ്ടാതെ നിന്റെ അച്ഛന്റെ എന്റെ ഒപ്പം അവളുടെ വീടിന്റെ പടികൾ ഇറങ്ങുമ്പോ ആ മനുഷ്യന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു ഹരി..നിന്റെ അച്ഛൻ നീ ഈ കാര്യം അറിയരുത് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ഈ കാര്യം നിന്നോട് ഇതേ വരെ പറയാഞ്ഞത്…

പിന്നെ കെട്ടി പിടിച്ചാലും ഉമ്മ വെച്ചാലും മാത്രമേ ഒരു അച്ഛന് മകനോട്ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ കഴിയു എന്ന് നീ വിചാരിക്കരുത്. നമ്മൾ കുട്ടികൾ ആയിരുന്ന കാലത്തു അവർക്ക് നമ്മളെ സ്നേഹിക്കാൻ ഒരു അകൽച്ചയുടെയും ആവശ്യമില്ല .. ഒരു പക്ഷേ നമ്മുടെ വർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ അവർക്ക് ഇടയിൽ നിന്ന് നമ്മക്കു അകൽച്ച തോന്നി തുടങ്ങുമ്പോ ആ അകലച്ച മാറ്റേണ്ടത് നമ്മൾ ആണ് ..കാരണം നമ്മക്കു മാത്രമേ വളർച്ചയിലും സ്വഭാവത്തിലും മാറ്റങ്ങൾ സംഭവിക്കുന്നത്

നീ ജനികുമ്പോ നിന്റെ അച്ഛൻ എങ്ങനെ ആയിരുന്നോ ആ പഴയ അച്ഛൻ തന്നെ ആണ് ഇപ്പോഴും …കുറച്ചു നേരത്തെ നീ പറഞ്ഞില്ലേ നീ നീയല്ലതായ ദിവസങ്ങളെ കുറിച്ച് .. നീ കുട്ടി ആയിരുന്ന കാലത്ത് നിന്റെ കണ്ണൊന്നു നിറയാൻ സമ്മതിക്കാതെ നിന്നെ ഇത്രയും വളർത്തി വലുതാക്കിയ ആ 2 പേർ അപ്പോഴും നിന്റെ ഒപ്പം ആ വീട്ടിൽ ഉണ്ടന്ന്ഉള്ള കാര്യം നീ മറന്നു .. അവരുടെ വേദനയുടെ അത്ര ഓന്നും വരില്ല ഹരി.. നിന്റെ 5 കൊല്ലാതെ നഷ്ടപ്രണയത്തിന്റെ വേദനക്ക്

ഇത്രയും കേട്ടപ്പോ ഹരിയുടെ കണ്ണുകൾ നിറഞ്ഞു…

ഹരി…… ഒന്നും കൂടെ ഞാൻ പറയാം ഈ ഒരു ഫ്ലൈറ്റ് കയറി അവിടെ ചെന്ന് ഇറങ്ങുമ്പോ ഒരുപ്പാട് ജീവിതങ്ങളെ നിനക്ക് അവിടെ കാണാൻ കഴിയും സ്വന്തം നാടും വീടും വിട്ടു സ്വന്തകാർക്കും ബന്ധുക്കൾക്കും വേണ്ടി വർഷങ്ങളായി കഷ്ടപ്പെടുന്ന ബന്ധങ്ങളുടെ വില അറിയുന്ന ഒരുപ്പാട് ജീവിതങ്ങളെ ..

കഴിഞ്ഞ ഇത്രയും വർഷം നീ നിന്റെ അച്ഛനും അമ്മക്കും ഒപ്പം ജീവിച്ച ആ ജീവിതം ഒരു 2 മാസമെങ്കിലും നിനക്ക് ഇനി മടക്കി കിട്ടാൻ ഇനി 2 വർഷങ്ങൾ കാത്തിരിക്കണം . പിന്നെ ഹരി അവർ ഒകെ പഴയ ആളുകളാണ്

… .. എല്ലാവരും എല്ലായിപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണം എന്ന് ഒന്നുമില്ല.. ഇനിയും അച്ഛനെ മനസിലാകാതെ അച്ഛനോട്ഉള്ള ദേഷ്യം മനസ്സിൽ സൂക്ഷിച്ചാൽ നീ ഇത് വരെ ആ മനുഷ്യന്റെ മകൻ ആയി ജീവിതത്തിൽ എന്ത് അർഥംമാ ഉള്ളത് .

ഹരി ഇടറുന്ന സ്വരത്തിൽ അരുണിനോട് പറഞ്ഞു

അരുൺ ഞാൻ ഇതൊന്നും അറിഞ്ഞില്ല .. എനിക്ക് അച്ഛനോട് ഒന്ന് സംസാരിക്കണം നിന്റെ ഫോൺ ഒന്ന് തരു..

ഹരി അവന്റെ അച്ഛനെ വിളിച്ചു…

അച്ഛാ അച്ഛൻ എവിടെയാ…വീട്ടിൽ എത്തിയോ… ” ഇല്ല മോനെ ഞാൻ വീട്ടിൽ പോയില്ല . ഞാൻ നമ്മുടെ ആൽത്തറമേ ഇരിക്കുണ്ട്.. അവിടെ ആരാ ?അച്ഛൻ എന്താ അവിടെ ഇരിക്കുനേ? “ഹേയ് ഒന്നൂല്യ അച്ഛൻ വെറുതെ മോനെകുറിച്ച് ആലോചിച്ചു ഇവിടെ ഇരുന്നുനിയുള്ളൂ …മോനെ അച്ഛൻ മോനോട് ഒരു കാര്യം പറഞ്ഞാൽ എന്റെ മോൻ അനുസരിക്കോ

” ഉം അച്ഛൻ പറയു “

മോനെ ഇവിടെ ആയിരുന്നപ്പോ നിനക്ക് ഒരു വിഷമം വന്നപ്പോ മോനെ ശ്രദ്ധിക്കാൻ ഞാനും നിന്റെ അമ്മയും ഉണ്ടായിരുന്നു.. അത് ചെലപ്പോ മോൻ അറിഞ്ഞിരികില്ല.
ഇനി എന്റെ മോൻ പോകുന്നത് വേറെ ഒരു ജീവിതത്തിലേക്ക് ആണ് അവിടെ മോന് മോൻ മാത്രമേയുള്ളൂ.. .വിഷമം ഉണ്ടാക്കും അതും അച്ഛന് അറിയാം .. … പക്ഷേ എനിക്കും നിന്റെ അമ്മക്കും നീ മാത്രമേ ഉള്ളു…

പണ്ട് മോൻ കുഞ്ഞായിരുന്ന കാലത്ത് ഇവിടെ അമ്പലത്തിലെ ഉത്സവത്തിന് മോൻ അച്ഛന്റെ കൂടെ വന്നപ്പോ ഒരു കളിപ്പാട്ടത്തിന് വേണ്ടി മോൻ ഒത്തിരി കരഞ്ഞു അന്ന് അച്ഛന് അത് വാങ്ങിച്ചു തരാൻ അച്ഛന്റെ കൈയിൽ പൈസ തികഞ്ഞില്ല..

പിറ്റേന്ന് രാത്രി അച്ഛൻ പണി കഴിഞ്ഞു വന്നത് മോൻ വാശി പിടിച്ചു കരഞ്ഞ അതെ കളിപ്പട്ടം കൊണ്ടാണ്… അന്ന് മോന്റെ മുഖത്ത് ഉണ്ടായ ആ സന്തോഷം ഇന്ന് ന്റെമോന് തരാൻ അച്ഛനെ കൊണ്ട് പാകം ഇല്ല…അച്ഛന് അവളോടും വിട്ടുകാരോടും മോന് വേണ്ടി ചോദിക്കാൻ അല്ലെ നിർവാഹം ഉള്ളു….

ഇത്രയും കേട്ടപ്പോ ഹരിക്ക് എന്താണ് അച്ഛനോട് പറയേണ്ടത് എന്നറിയാതെ … ഒരു നിമിഷം നിന്ന് പോയി… ആ സമയത്ത് ആണ് ഫ്ലൈറ്റ്ന്റെ അനോൺസ്മെന്റ് കേട്ടത്… ഹരി അച്ഛനോട് ആയി പറഞ്ഞു…

ഇനി എന്റെ അച്ഛൻ ആർക് മുന്നിലും തലകുനികൻ പോകണ്ട … എനിക്ക് എന്റെ അച്ഛനേകൾ വലുതൊന്നും അല്ല അവൾ… അച്ഛനെ എപ്പോഴങ്കിലും ഞാൻ വേദനിപ്പിച്ചട്ടുണ്ടകിൽ അച്ഛൻ എന്നോട് ക്ഷമിക്കണം… ഞാൻ പൂവാണ് അച്ഛാ ഫ്ലൈറ്റ്ന് ടൈം ആയി…. അവിടെ എത്തിയാൽ ഉടനെ ഞാൻ വിളികം

ഹരി കണ്ണുകൾ തുടച്ചു ഫ്ലൈറ്റിന്റ് അടുത്തേക്ക് നടന്നു……..

ഹരിയെ പോലെ ഒരു അവധികാലത്തിനായി കാത്തിരിക്കുന്ന ഒരു അച്ഛനും അമ്മയും നാട് വിട്ടു പോകുന്ന എല്ലാവരുടെയും വീട്ടിൽ ഉണ്ട്……നമ്മൾ ജനിക്കുന്നതിനു മുൻപ് നമ്മക്ക് വേണ്ടി സ്വപ്നം കണ്ടവർ…….

By Sarath