കനൽ പൂവ് ~ ഭാഗം – 13, എഴുത്ത് : ബിജി അനിൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

അടികൊണ്ട നാണകേടിനപ്പുറം… നന്ദൻ മാലതിയെ പുകഴ്ത്തി പറഞ്ഞത് രാജിക്ക് സഹിക്കാൻ കഴിഞ്ഞില്ല.. അവളുടെ ദേഷ്യം.. പകയായി മാറി.. അവൾ നന്ദന് നേരെ പൊട്ടിതെറിച്ചു

നാണമില്ലേ അച്ഛന് ഇത് പറയാൻ.
സ്വന്തം ഭാര്യയെയും മക്കളെയും കളഞ്ഞിട്ടു..സ്വന്തം സുഖം നോക്കി വേറെ ഒരുത്തിയുടെ കൂടെ പോയി താമസിച്ചു. സ്വന്തം കുടുംബം ഇല്ലാതാക്കി

ഇപ്പോൾ വീണ്ടും. …. അവൾ പറഞ്ഞുവന്നത് പാതിയിൽ നിർത്തി

മാലതി ബാക്കി കേൾക്കാൻ നിൽക്കാതെ കരഞ്ഞു കൊണ്ടു അകത്തേക്കോടിപ്പോയി

അത് കണ്ടു രാഖിയുടെ ഉള്ളു നൊന്തു. ചേച്ചി എന്തായിത്.. ഒരുപാട് സങ്കടം അനുഭവിച്ചതല്ലേ നമ്മുടെ അമ്മ ഇനിയെന്തിനാ… ആ.പാവത്തിനെ വിഷമിപ്പിക്കുന്നത്

ചേച്ചി എന്താ ഇങ്ങനെ നമ്മുടെ അച്ഛനുമമ്മയുമല്ലേ ഇത്..

നീ പോടീ അവിടുന്ന്…. നീ മിണ്ടാതിരിക്ക്

നീ എല്ലാവർക്കും നല്ല കുഞ്ഞാണല്ലോ ഞാൻ ആണല്ലോ മോശം…. ഈ രാജി ആണല്ലോ എല്ലാവരുടെയും കണ്ണിൽ മോശം

നീയെന്തിനാ രാജി ആവശ്യമില്ലാത്ത കാര്യം പറഞ്ഞു എല്ലാവരുടെയും വെറുപ്പ് നേടുന്നത്… വിവേക് ചോദിച്ചു

എല്ലാവരും വെറുത്തോട്ടെ ആരും എന്നെ സ്നേഹിക്കേണ്ട

ഒരിക്കൽ വിവേകേട്ടേൻ പോലും പറഞ്ഞിട്ടുണ്ടല്ലോ എന്നെ സ്നേഹിക്കാൻ കൊള്ളില്ല എന്ന്

ഇപ്പോൾ ഇവളെ സ്നേഹിക്കാനും കല്യാണം കഴിക്കാനുമെല്ലാം പറ്റുമല്ലോ…

വിവേകിന് നിയന്ത്രണംവിട്ടു

എടീ ഒരാണ് ഒരു പെണ്ണിനെ സ്നേഹിക്കണമെങ്കിൽ കുറച്ച് യോഗ്യതകൾ ഒക്കെ വേണം

നിനക്ക് എന്താടി ഉള്ളത് മറ്റുള്ളവരുടെ സന്തോഷം കണ്ടു അത് തല്ലി കെടുത്താനല്ലതേ… സ്വന്തം അമ്മയോട് പോലും പകവെച്ചു പുലർത്തുന്ന ജന്മം

ആർക്കെങ്കിലും കുറച്ച് സന്തോഷം കൊടുക്കുവാൻ നിനക്ക് ഈ നിമിഷം വരെ കഴിഞ്ഞിട്ടുണ്ടോ

പകയും വെറുപ്പും കുശുമ്പും മാത്രം നിറച്ച് നിന്നെ പോലൊരു പെണ്ണിനെ ഏത് ആണാ സ്നേഹിക്കുന്നത്…

വിവേക് അവൾക്കുനേരെ പൊട്ടിത്തെറിച്ചു

പെട്ടെന്നാണ് അവൻ രാജേഷിനെ കാര്യമോർത്തത് അവൻ ആകെ വിഷമത്തിലായി

വിവേക് രാജേഷിനെ നോക്കി

സോറി രാജേഷ് ഞാൻ അറിയാതെ… രാജേഷ് വിവേകിന്റെ കൈത്തലം പിടിച്ച് ഒന്ന് അമർത്തുക മാത്രം ചെയ്തു

ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല രാജേഷേട്ടാ നമുക്ക് പോകാം രാജി രാജേഷിനെ കൈയിൽ പിടിച്ചു

എവിടേക്ക് രാജേഷ് നിർവികാരനായി ചോദിച്ചു

നമ്മുടെ വീട്ടിലേക്ക്.

നമ്മുടെ വീടോ അതിന് നീ ആരാ എന്റെ..

ഞാനാരാണെന്ന് രാജേട്ടന് അറിയില്ലേ

ഇല്ല നിന്നെ എനിക്ക് ഇതുവരെ ഒട്ടും മനസ്സിലായില്ല….

ഒന്നുമാത്രം അറിയാം ഞാൻ മനസ്സിലാക്കിയതിനുമപ്പുറം വിഷമാണ് നീ…..കൊടിയ വിഷം

നീ എന്റെ ജീവിതത്തിലേക്ക് വന്നു കേറിയ നാൾമുതൽ സ്വസ്ഥത എന്തെന്നു ഞാൻ അറിഞ്ഞിട്ടില്ല

എനിക്കുള്ളതെല്ലാം എന്നിൽ നിന്നും അകറ്റി എന്റെ അച്ഛൻ അമ്മ കൂടപ്പിറപ്പുകൾ ബന്ധുക്കളെല്ലാം

എല്ലാം ഞാൻ സഹിച്ചു

എന്തിനുവേണ്ടി എന്നറിയാമോ നിന്റെ അമ്മയ്ക്ക് വേണ്ടി

ഞാനേറെ ബഹുമാനിക്കുന്ന ഒരു മനുഷ്യന് കൊടുത്ത വാക്കു പാലിക്കാൻ

അല്ലാതെ നിന്റെ സൗന്ദര്യം കണ്ടു വാലാട്ടി നിന്റെ പിന്നാലെ വന്നവനല്ല ഞാൻ

ഇതെല്ലാം ഞാൻ സഹിക്കുന്നത് നിന്റെ അമ്മയ്ക്ക് വേണ്ടിയാണ്

കാരണം ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഇന്നും ദേവിയെ പോലെ മനസ്സിൽ പൂജിക്കുന്ന… ഒരാളാണ് നിന്റെ അമ്മ

ഒരിക്കൽ നിന്റെ അമ്മയെ സ്നേഹിച്ചു പോയതുകൊണ്ട് മാത്രം ഒരുപാട് ശിക്ഷ ഏറ്റുവാങ്ങി ഒറ്റത്തടിയായി ജീവിക്കുകയാണ് ആ മനുഷ്യൻ ഇന്നും

രാജേഷ് തുടർന്നു.. നിനക്ക് അവർ മോശക്കാരി ആയിരിക്കും കൊലപാതകി ആയിരിക്കും പക്ഷേ മറ്റുള്ളവർക്ക് അങ്ങനെയല്ല

സ്നേഹിച്ച പെണ്ണിനെ വീട്ടുകാർ ഏറെ ദ്രോഹിച്ചിട്ടും ഇന്നും അവളെ ഓർത്ത് അയാൾ ജീവിക്കണമെങ്കിൽ ആ മനസ്സിൽ അവൾ എത്ര നല്ലവരായിരിക്കും

അവന്റെ ആ വാക്കുകൾ കേട്ട് മഹാദേവൻ ശിരസ്സു താണ്

നിന്നെപ്പോലെ ഒരു പെണ്ണിനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല

സ്വന്തം അമ്മയോട് കൂടപ്പിറപ്പിനോടു പോലും പക വെച്ചുപുലർത്തുന്ന നിന്നെ എങ്ങനെയാടി ഞാൻ വിശ്വസിക്കുന്നത്…

അതുകൊണ്ട് ഇന്ന് ഈ നിമിഷം മുതൽ നീ എന്റെ ആരുമല്ല.

എന്റെ കുഞ്ഞിനെ ഞാൻ കൊണ്ടുപോകുന്നു നിന്നെപ്പോലെ ഒരുത്തിയുടെകൂടെ വളർന്നാൽ അവനും നിന്നെപ്പോലെ ഒരു വിഷജന്മമായി പോകും..

അത്രയും പറഞ്ഞ് അവൻ രാഖിയുടെ കൈയിലിരുന്ന കുഞ്ഞിനെയുമെടുത്ത് പുറത്തേക്കിറങ്ങി

രാജി നിലവിളിക്കും പോലെ അവരുടെ പിന്നാലെ ഓടി രാജേഷ് തിരിഞ്ഞുപോലും നോക്കാതെ കുഞ്ഞിനേകാറിൽകയറ്റി..

ഡ്രൈവിംഗ് സീറ്റിലേക്ക് കേറാൻ ഒരുങ്ങിയ രാജേഷിനെ കാലിൽ അവൾ മുറുക്കി പിടിച്ചു…

രാജേഷേട്ടാ എന്നെ തനിച്ചാക്കി മോനുമായി പോകരുത് എന്നെക്കൂടി കൊണ്ടുപോകൂ..ചേട്ടാ പ്ലീസ്

വിടടി എന്റെ കാലിൽ നിന്നും…നിനക്ക് എന്ന് നിന്റെ അമ്മയോട് ക്ഷമിക്കാൻ പറ്റുന്നുവോ അന്ന് മാത്രമേ ഇനി നമ്മൾ തമ്മിൽ ഒരു ബന്ധം ഉണ്ടാവും

അവൻ അവളെ തട്ടിമാറ്റി കാറോടിച്ചുപോയി….

രാജി ഒരു നിലവിളിയോടെ മുറ്റത്തേക്ക് മുട്ടുകുത്തി ഇരുന്നു നിലവിളിച്ചു കരഞ്ഞു…

മാലതിയെ സമാധാനിപ്പിക്കുക എന്നത് ഏറെ ദുഷ്കരമായിരുന്നു മഹാദേവന്റെ വാക്കുകളൊന്നും അവൾക്കു സമാധാന മേകിയില്ല തലയിണയിൽ മുഖമമർത്തി അവൾ പൊട്ടി കരഞ്ഞു….

മീനാക്ഷി അവൾകരികിലിരുന്ന് അവളുടെ ശിരസ്സിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു

അപ്പോഴാണ് മഹാദേവൻന്റെ ഫോൺ റിംഗ് ചെയ്തത് അയാൾ പോക്കറ്റിൽ നിന്നും ഫോണെടുത്തു രാജേഷ് ആണ് വിളിക്കുന്നത് അയാൾ ഫോണെടുത്തു കാതോട് ചേർത്തു

അമ്മാവാ…. എന്നോട് ക്ഷമിക്കണം എല്ലാവരും

എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നു ഒരുപാടായി അവളുടെ അഹങ്കാരം ഞാൻ സഹിക്കുന്നു സ്വന്തം അമ്മയെയും കൂടപ്പിറപ്പിനെ പോലും തള്ളിപ്പറയുന്ന ഒരു പെണ്ണിനെ എങ്ങനെയാ സ്നേഹിക്കുന്നത്..

അവളെ ഒന്നു മാറ്റിയെടുക്കണം.. അതിനു ഇത് അല്ലാതെ വേറെ ഒരു വഴിയും ഞാൻ കാണുന്നില്ല നിങ്ങളെല്ലാവരും എൻറെ ഒപ്പം നിൽക്കണം

എൻറെ രാജിയെ അമ്മയെപ്പോലെ രാഖിയെ പോലെ നല്ലൊരു പെണ്ണായി എനിക്ക് കാണണം..

എൻറെ കുഞ്ഞിൻറെ നല്ലൊരു അമ്മയാകണം അതിനു വേണ്ടി എല്ലാവരും കുറച്ച് അവഗണനകൾ കാണിക്കുന്നത് നല്ലതാണ്

ഞാൻ മാത്രമല്ല നിങ്ങളും ബന്ധങ്ങളെന്നാൽ എന്താണെന്ന് അവളറിയണം കുടുംബ ബന്ധങ്ങളുടെ ഇഴകൾ എത്ര ദൃഡമാണെന്ന് എന്തെന്ന് അവൾ അറിയണം എങ്കിൽ മാത്രമേ അവൾക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റൂ

ജീവിതത്തിലെ നഷ്ടമെന്തെന്ന് അവൾ ഇനിയും അറിഞ്ഞിട്ടില്ല ആ നഷ്ടപ്പെടളറിയുമ്പോൾ അവൾ അമ്മയെയും കൂടപ്പിറപ്പുകളെയും അച്ഛനെയും ഭർത്താവിനെയും, സ്വന്തം കുഞ്ഞിനേയും സ്നേഹിക്കാൻ പഠിക്കു…

അതിനു വേണ്ടിയാണ് ഞാൻ അവളെ അവിടെ വിട്ടു പോന്നത് അല്ലാതെ എന്നെന്നേക്കുമായിയല്ല

ആ വാക്കുകൾ കേട്ടപ്പോൾ മഹാദേവന് അവനോട് ആ നിമിഷം വല്ലാത്ത ബഹുമാനം തോന്നി ഇക്കാലത്തെ ഒരു ആൺപ്പിള്ളേരും ഇങ്ങനെ ചിന്തിക്കുകയില്ല… ഇങ്ങനെ സഹിക്കില്ല…

മോനേ ഞങ്ങളാരും നിന്നെ കുറ്റം പറയുന്നില്ല നിൻറെ മുൻപിൽ തല കുനിച്ചു നില്ക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയുകയുള്ളൂ അവളെ നന്നാക്കിയെടുക്കാൻ ഞങ്ങളും നിൻറെയൊപ്പമുണ്ട് ഞങ്ങളെ കൊണ്ടാവുന്ന പോലെ എല്ലാം ഞങ്ങൾ അതിനുവേണ്ടി ശ്രമിക്കുന്നതാണ്

ആരും അവളോട് സ്നേഹത്തോടെ പെരുമാറാൻ പാടില്ല അമ്മയായാലും അച്ഛനായാലും രാഖി ആയാലും ആരും

അമ്മയോട് പറയണം അവളോട് പരമാവധി എതിർത്തു സംസാരിക്കാൻ അവളുടെ വാക്ക് കേട്ട് അമ്മ സ്വയം ചെറുതായി നിൽക്കുന്നതാണ് അവൾക്കഹങ്കാരം

ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാം മോനെ

ശരി അമ്മാവാ ഞാനെന്റെ വീട്ടിലേക്ക് പോവുകയാണ് കുഞ്ഞിനെയുംകൊണ്ട് തനിച്ചു പറ്റത്തില്ല… അവിടെ ഉള്ളവർക്കും കുഞ്ഞിനെ കാണാൻ ആഗ്രഹമുണ്ട്

ഒരു മാറ്റം എനിക്കും അനിവാര്യമാണ് ഞാൻ വരും രാഖി മോളുടെ കല്യാണത്തിന് അവൻ ഫോൺ കട്ട് ചെയ്തു

മാലതി ആകാംക്ഷയോടെ മഹാദേവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു അയാൾ മറ്റുള്ളവരോട് കാര്യങ്ങൾ എല്ലാം സംസാരിച്ചു എല്ലാവരും ചേർന്ന് ഒരു തീരുമാനത്തിലെത്തി…

രാജിയെ ഒറ്റപ്പെടുത്തുക എന്ന് തന്നെയായിരുന്നു അതിനുള്ള മാർഗ്ഗം

അതിനുവേണ്ടി മാലതി ഇങ്ങനെയായാൽ പറ്റത്തില്ല കുറച്ച് പ്രതികാരബുദ്ധിയോടെ അവളെ സമീപിക്കണം ..

എല്ലാം അവളുടെ നല്ലതിന് വേണ്ടിയല്ലെ മാലതി അവളുടെ മിഴികൾ അമർത്തി തുടച്ചു

എങ്കിൽ ഞങ്ങൾ ഇറങ്ങുകയാണ് മോളെ എല്ലാവിധ ആശംസകളും നേരുന്നു മഹാദേവനും കുടുംബവും യാത്ര പറഞ്ഞിറങ്ങുമ്പോൾ രാജി ആ മുറ്റത്ത് തന്നെ ഇരുന്നു കരയുകയായിരുന്നു

ആരും അവളെ നോക്കാനോ, സ്വാന്ത്വനപ്പിക്കാനോ ശ്രമിച്ചില്ല. അവർ കാറിൽ കയറി ഓടിച്ചുപോയി.

രാജിക്ക് അതൊരു ഷോക്കായി പോയി അവൾ പൂമുഖത്തേക്ക് നോക്കി ആരും തനിക്കെതിരെ ഒരു സഹതാപ വാക്കുപോലും പറയുന്നില്ല എന്ന അറിവ് അവളിലെ ദേഷ്യം ഇരട്ടിയാക്കി…

അവൾ മെല്ലെ എഴുന്നേറ്റു അകത്തേയ്ക്കു വന്നു.. ഹാളിൽ നിശബ്ദമായി ഇരിക്കുന്ന നന്ദന്റെ നേരെ അവൾ തട്ടിക്കയറി

എല്ലാവർക്കും സമാധാനമായില്ലേ….എന്റെ ജീവിതമില്ലാതെയാക്കിയപ്പോൾ എല്ലാവരുടെയും ആഗ്രഹം പോലെ നടന്നില്ലേ

ഇനിയെന്താ വേണ്ടത്… അവരോട് ചോദിക്ക് ഇനീയെന്താ വേണ്ടതെന്ന് എൻറെ ജീവൻ വേണോന്ന് ചോദിക്കു…

നിർത്തടി… ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്.
നിന്റെ ജീവിതം നശിപ്പിച്ചതും… ഇല്ലാതാക്കിയതും നീ തന്നെയാണ്… നിൻറെ അഹങ്കാരം തന്നെയാണ്…

ആദ്യം ഒരു പെണ്ണാകാൻ നോക്ക് നീ എൻറെ ഭാര്യയുടെ നേരെ ശബ്ദം ഉയർത്തി പോകരുത് അടങ്ങിയൊതുങ്ങി ഇവിടെ നിന്നാൽ നിനക്ക് നിൽക്കാം ഇല്ലെങ്കിൽ… ഇറങ്ങിക്കോണം ഇവിടെനിന്നു… ഇത് അവളുടെ പേരിലുള്ള വീടാണെന്നു കൂടി ഓർക്കണം

ഇനി നിനക്ക് അനുകൂലമായി ഒരു വാക്കുപോലും എന്നിൽ നിന്നും ഉണ്ടാവുകയില്ല കാരണം അത്രയ്ക്ക് നീചയാണ് നീ..

രാജി ഷോക്കേറ്റ പോലെ നിന്നും നന്ദൻ വെട്ടിത്തിരിഞ്ഞു അകത്തേക്ക് കയറിപ്പോയി രാത്രിയിൽ മാലതിയും, രാജിയും, നന്ദനും ആഹാരം കഴിച്ചു കിടന്നു…

രാജിയെ വിളിക്കുകയോ ആഹാരം വിളമ്പി കൊടുക്കുകയോ ചെയ്തില്ല…അവൾ റൂമിലിരുന്ന് ആരെയൊക്കെയൊ ശപിക്കുന്നുണ്ടായിരുന്നു ഒടുവിൽ വിശപ്പ് സഹിക്കാൻ വയ്യാതെ അവൾ അടുക്കളയിൽ വന്നു എന്തൊക്കെയോ വാരിവലിച്ചു തിന്നു പോയി കിടന്നു

പിറ്റേദിവസം രാവിലെ മാലതി എഴുന്നേറ്റ് എല്ലാവർക്കും ആഹാരം ഉണ്ടാക്കി രാഖിയെയും നന്ദനെയും വിളിച്ചു മൂന്നുപേരും കൂടി ചേർന്ന് കഴിച്ചു

രാജി എഴുന്നേറ്റ് വന്നു പ്ലേറ്റ് എടുത്തു ആഹാരം കഴിക്കാൻ വന്നപ്പോൾ അതിൽ ഒന്നും ഉണ്ടായിരുന്നില്ല ഇതെന്താ എനിക്ക് ഒന്നും ഇല്ലേ ആരും ഒരക്ഷരം മിണ്ടാതെ അവരവരുടെ പാത്രത്തിൽ ഉള്ളത് കഴിച്ച് എഴുന്നേറ്റുപോയി

അവൾ അടുക്കളയിലേക്ക് ചെന്നു എല്ലാ പാത്രങ്ങളും തുറന്നുനോക്കി അതിലൊന്നും ഒന്നുമുണ്ടായിരുന്നില്ല അവൾക്കു സങ്കടവും ദേഷ്യവും എല്ലാം ഒരുമിച്ച് വന്നു രാഖി എനിക്ക് കഴിക്കാൻ ഇവിടെ ഒന്നും ഇല്ലേ

എന്നോടാണോ ചോദിക്കുന്നത് അതൊന്നും എനിക്കറിയില്ല ഞാനല്ല ആഹാരം ഉണ്ടാക്കിയത് അമ്മയാണ് അമ്മയോട് ചോദിച്ചാൽ മതി

നീ പോയി ചോദിക്കടീ എനിക്ക് ഇനി ആരോടും മിണ്ടാൻ വയ്യാ..

എന്താ ഇവിടെ ഒരു ബഹളം മാലതി അങ്ങോട്ട് വന്നു..

അത് അമ്മേ ചേച്ചിക്ക് കഴിക്കാൻ ഒന്നും ഇല്ലേയെന്ന് ചോദിക്കുകയാണ്

എന്നെ ഇഷ്ടമല്ലാത്തവർക്ക് ഞാൻ വച്ചു വിളമ്പേണ്ട കാര്യമില്ല കൊലപാതകിയും, ദുർനടപ്പ് കാരിയുമായ എൻറെ കൈ കൊണ്ട് കൊടുത്താൽ ചിലപ്പോൾ കഴിക്കുന്നയാള് ചീത്ത ആയാലോ

അതുകൊണ്ട് ഞാൻ എന്നെ സ്നേഹിക്കുന്നവർക്ക് മാത്രമേ ആഹാരം ഉണ്ടാക്കിയുള്ളൂ

സാധനങ്ങളെല്ലാം ഇവിടെയിരിപ്പുണ്ട് ആവശ്യമുള്ളവർ എന്താണെന്നുവെച്ചാൽ ഉണ്ടാക്കി കഴിക്കുക ആർക്കും വെച്ച് വിളമ്പാൻ എന്നെ കിട്ടില്ല

എന്റെ മോൾക്കും ഭർത്താവിനുമുള്ളത് മാത്രമേ ഞാൻ ഉണ്ടാക്കുകയുള്ളു

മാലതി അവസാനവാക്ക് എന്നപോലെ പറഞ്ഞു

രാജി അടുക്കളയിലേക്ക് കയറി എന്തൊക്കെയോ തട്ടി മറിച്ചു താഴെയിട്ടു

ശബ്ദം കേട്ട് വന്ന മാലതി കണ്ടു അടുക്കളയിൽ ചിതറിക്കിടക്കുന്ന പാത്രങ്ങൾ

നീ എന്താ ചെയ്തത്.

നിങ്ങളുടെ കണ്ണ് കണ്ടില്ലേ… രാജി വിജയ ഗർവ്വോടെ പറഞ്ഞു

കളിയൊക്കെ നമുക്ക് പിന്നെ പഠിക്കാം ആദ്യം ഇവിടെ തുടച്ചു വൃത്തിയാക്കണം

അതിന് വേറെ ആളെ നോക്കി രാജിയെഅതിനു കിട്ടത്തില്ല…

മാലതിയുടെ കൈ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു… നീ തട്ടിയിട്ട് എങ്കിൽ നീ തന്നെ ഇത് ചെയ്യും മര്യാദയ്ക്ക് വേഗം ഇവിടെ തുടച്ചു വൃത്തിയാക്കിക്കോ

മാലതി ദേഷ്യം കൊണ്ട് ജ്വലിച്ചു. നിനക്ക് നന്നായി അറിയാമല്ലോ എന്നെ കൊല്ലാൻ മടിയില്ലാത്ത മനസ്സാണെന്ന്

ഇവിടെ ജീവിക്കുന്നെങ്കിൽ ഞാൻ പറയുന്നത് കേട്ട് മര്യാദയ്ക്ക് ജീവിച്ചോ ഇല്ലെങ്കിൽ ഈ നിമിഷം ഇവിടുന്നു ഇറങ്ങി കൊള്ളണം…

രാജിക്ക് ഉത്തരംമുട്ടി..

തുടച്ചു വൃത്തിയാക്കടി ഇവിടെ…

ഇത് കഴിയുമ്പോൾ അടുത്ത ജോലി ഞാൻ തരാം നിന്നെ വെറുതെ വിട്ടാൽ ശരിയാവുകയില്ല

അത് ഞാനൊന്നും കഴിച്ചില്ല…. നീ ഇന്ന് കഴിക്കേണ്ട ഇത്രയും സാധനങ്ങൾ തട്ടി മറിച്ചിട്ട അഹങ്കാരം നിനക്കുണ്ട് അതിനുള്ള ശിക്ഷയായി കൂട്ടിക്കോ.. .

രാജിയുടെ അഹങ്കാരത്തിന്റെ മുന അവിടെ മുതൽ ഒടിയാൻ തുടങ്ങിയിരുന്നു

ഓരോ ദിവസവും പരമാവധി ജോലികൾ കൊണ്ട് മാലതി അവളെ വീർപ്പുമുട്ടിച്ചു മെല്ലെ മെല്ലെ അവളെ ദേഷ്യവും കോപവും മാറി ദയനീയതയും നിരാശയും മാത്രം മുഖത്ത് നിഴലിച്ചു

മാലതിക് അത് കാണുമ്പോൾ സങ്കടം വരുമായിരുന്നു പക്ഷേ അവളെ നല്ലൊരു പെണ്ണാക്കി എടുക്കാൻ ഇതല്ലാതെ വേറൊരു മാർഗ്ഗവും ആ അമ്മ കണ്ടില്ല..

രാഖി യോട് മാലതി കാണിക്കുന്ന സ്നേഹം മറഞ്ഞുനിന്നു നോക്കി പലപ്പോഴുംരാജി ഒളിഞ്ഞു നിന്നു നോക്കി

അപ്പോഴൊക്കെ അവളുടെ മനസ്സും ആഗ്രഹിക്കാൻ തുടങ്ങി അമ്മ എന്നെ ഇങ്ങനെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന്..

മാലതിക് അവളുടെ ആ മനസ്സ് അറിയാൻ കഴിയുന്നുണ്ടായിരുന്നു…

തന്റെ മകളെ ഒന്ന് ചേർത്ത് പിടിക്കാൻ മാലതിയും വല്ലാതെ കൊതിച്ചു പക്ഷേ അതിനുള്ള സമയമായില്ലയെന്ന് അവൾ സ്വയം മനസ്സിനെ ആശ്വസിപ്പിച്ചു

രാജേഷ് പലപ്പോഴും മാലതിയെയും രാഖിയെയും നന്ദനയെയും വിളിച്ച് സംസാരിച്ചു ഒരിക്കൽപോലും രാജിയെ അയാൾ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല…

അപ്പോഴെല്ലാം വിങ്ങിപ്പൊട്ടിയ മനസ്സുമായി രാജി സ്വന്തം മുറിയിൽ തന്നെ കഴിച്ചുകൂട്ടി

ഇനിയും രാജേഷിനെയും മോനെയും കാണാതെ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് വന്നപ്പോൾ.. രാജി മാലതിയുടെ അടുത്തേക്ക് വന്നു

അമ്മേ….

മാലതിയുടെ ഉള്ളിലെവിടെയോ ഒരു കുളിർമഴ പെയ്യ്തു…. എത്രയോ നാളുകളായി അവളുടെ നാവിൽ നിന്നും കേൾക്കാൻ കൊതിച്ച ഒരു വിളിയാണിത്

മാലതി സന്തോഷംകൊണ്ട് മനസ്സുനിറഞ്ഞു എങ്കിലും അവളത് പുറത്തു കാട്ടിയില്ല

എന്താ…

ഗൗരവത്തോടെ തന്നെ അവൾ ചോദിച്ചു
എനിക്ക് എൻറെ രാജേട്ടനെയും മോനെയും കാണണം

എനിക്ക് അവരില്ലാതെ പറ്റില്ല…. അവർ ഇല്ലാതെ ഓരു നിമിഷം ഇനി എനിക്ക് ജീവിക്കാൻ കഴിയില്ല

എൻറെ അമ്മ എനിക്ക് അവരെ തിരിച്ചു തരണം അവൾ മാലതിയുടെ കാലത്തിലേക്ക് വീണു കരഞ്ഞു

ഒരമ്മയുടെ വേദന എന്തെന്ന് ഞാനിപ്പോൾ അറിയുന്നു എൻറെ തെറ്റുകൾ എന്നോട് ക്ഷമിക്കണം മാപ്പാക്കണം അമ്മയെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു തള്ളിപ്പറഞ്ഞു അതൊക്കെ എൻറെ അറിവ് കേടായി കരുതി അമ്മ എന്നോട് ക്ഷമിക്കണം

എൻറെ രാജേഷേട്ടനെയും, മോനെയും എനിക്ക് തിരിച്ചു തരണം അമ്മ വിചാരിച്ചാൽ മാത്രമേ ഇനി അത് നടക്കുകയുള്ളൂ അവൾ തേങ്ങി കരഞ്ഞു

മാലതി അവളെ തൻറെ കാലിൽ നിന്നും പിടിച്ചെഴുന്നേൽപ്പിച്ചു അവളുടെ മുഖത്തേക്ക് നോക്കി ഇപ്പോൾ ആ മുഖത്തു അഹങ്കാരവും, നിഷേധവും, ദാഷ്ട്രീയവും ഇല്ല പകരം സ്നേഹവും, വിരഹവും, വിധേയത്തവും നിറഞ്ഞ ഒരു ഭാവം മാത്രം

മാലതി അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു…… എന്റെ മോളെ….. അവൾ രാജിയുടെ നെറുകയിൽ അമർത്തി ചുംബിച്ചു…

രാജിഒരു അത്രയും നാളത്തെ അമ്മയോടുള്ള സ്നേഹം മുഴുവൻ കണ്ണുനീരായി മാലതിയുടെ മാറിലൊഴുകി കൊണ്ടിരുന്നു…

കണ്ടുനിന്ന നന്ദന്റെയും രാഖിയുടെയും മിഴികൾ സന്തോഷം കൊണ്ടു നിറയുന്നുണ്ടായിരുന്നു…

രാഖി കരഞ്ഞു കൊണ്ടോടി ചെന്നു ഇരുവരെയും കെട്ടി പുണർന്നു..

മാലതി ഒരു കൈകൊണ്ട്.. രാഖിയെയും തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു.

ഒരമ്മയെ സംബന്ധിച്ച് ഏറ്റവും മനോഹരമായ നിമിഷങ്ങൾ അതായിരിക്കും..

തുടരും….

ബിജി അനിൽ