കനൽ പൂവ് ~ ഭാഗം – 16, എഴുത്ത് : ബിജി അനിൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

രാഖിയുടെ കല്യാണം കഴിഞ്ഞ് ഒരുമാസം പൂർത്തിയായി… വിവേകിന്റെ പുതിയ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് ചർച്ചയിലായിരുന്നു ഇരുകുടുംബങ്ങളും

ഒരു ടെക്സ്റ്റ്‌യിൽസ് തുടങ്ങാനായിരുന്നു അവൻറെ ആഗ്രഹം. രാഖിയും രാജിയും ഫാഷൻ ഡിസൈനിങ് പഠിച്ചത് കൊണ്ട് വീട്ടിൽ തന്നെ ഒരു സ്റ്റിച്ചിംഗ് യൂണിറ്റ് തുടങ്ങിയാൽ നന്നായിരിക്കുമെന്ന് ആലോചനയിലായി എല്ലാവരും

അതിനായി നന്ദന്റെ അടച്ചിട്ട വീടുകളിലൊന്ന് ഉപയോഗിക്കാമെന്ന് മഹാദേവൻ ഒരു നിർദേശം മുന്നോട്ടുവെച്ചു

കുറച്ച് തയ്യലറിയാവുന്ന സ്ത്രീകളെ കൂടി സംഘടിപ്പിക്കാം..ആ തീരുമാനത്തോട് എല്ലാവരും യോജിച്ചു..

ഒരുവിധം എല്ലാ കാര്യങ്ങളും തീരുമാനമായി അപ്പോഴാണ് അവിടേക്ക് ചായയുമായി മാലതി വന്നത്…അവൾ ചായ എല്ലാവർക്കും നൽകി..

നന്ദേട്ടാ എനിക്കൊരു വാക്ക് തന്നിട്ടുണ്ടായിരുന്നു തറവാട്ടിലേക്ക് പോകണമെന്ന് എപ്പോൾ ആവശ്യപ്പെട്ടാലും എന്നെ കൊണ്ടു പോകാമെന്ന്…

ഇനിയും അത് വൈകിക്കാൻ വയ്യാ എനിക്ക് എൻറെ മക്കളുറങ്ങുന്ന മണ്ണിൽ പോകണം എല്ലാവരും ഒരു നിമിഷം നിശബ്ദരായി

വേണ്ട… ഇനി അതിൻറെ ആവശ്യമില്ല മക്കൾ നിന്റെ മനസ്സിൽ ജീവിക്കുന്നുണ്ടലോ.. അതു മതി..

എന്നും നഷ്ടങ്ങൾ മാത്രം തന്നിട്ടുള്ള ആ മണ്ണിലേക്ക് ഇനി നീ പോകണ്ട അത് ഞാൻ സമ്മതിക്കില്ല…മഹാദേവൻ ഉറപ്പിച്ചു പറഞ്ഞു

അവിടെ പോയാൽ ഒരു പക്ഷേ എനിക്ക് ഇപ്പോഴത്തെ എൻറെ മാലാതിയെ നഷ്ടപ്പെടും അതുകൊണ്ട് നിന്നെ അവിടേയ്ക്കു വിടാൻ ഞാൻ സമ്മതിക്കില്ല…

ഏട്ടാ എവിടെയായാലും എൻറെ നെഞ്ചിലെ നീറ്റലാണ് എൻറെ മക്കൾ… എത്ര സന്തോഷത്തിനിടയിലും ഹൃദയത്തെ പിന്നോട്ട് വലിക്കുന്ന എൻറെ നോവ്

ഇത്രയും ദിവസം ഞാൻ രാഖി മോളെയോർത്താണ് പിൻവാങ്ങിയത്..ഒരു പക്ഷേ ചേട്ടൻ പറയുന്ന പോലെ അവിടെ പോയാൽ ഒരുപക്ഷേ എനിക്ക് എന്നെ തന്നെ നഷ്ടമായിയെന്ന് വരാം

എങ്കിലും… ഇന്ന് എൻറെ മോൾ സുരക്ഷിതയാണ്. അവൾ മാത്രമല്ല രാജിയും.. ഇനിയും എനിക്ക് എൻറെ കുഞ്ഞുങ്ങളുടെയടുത്ത് പോകാതിരിക്കാനാവില്ല…

ആ വീടും മണ്ണും ഇനി ഓർക്കണ്ട മാലതി ഏട്ടന് അതെ പറയാനുള്ളൂ…

ഏട്ടാ എൻറെ നെഞ്ചിലെ നെരിപ്പോട് പോലെ എരിയുന്ന ഓർമ്മയാണ് അത്… കണ്ണിൽ നിന്നും മനസ്സിൽ നിന്നും ഒരിക്കലും അതൊന്നും മായില്ല ഏട്ടാ വാശിപിടിക്കരുത്…

എനിക്കൊരു ദിവസം മാത്രം അവിടൊന്നു പോകണം ഒരേ ഒരു ദിവസം പിന്നെ ഒരിക്കലും ഞാൻ പറയുകയില്ല എവിടേയ്ക്കും പോകണമെന്ന്

അവളുടെ യാചകനകൾക്ക് മുമ്പിൽ .. പിന്നെ ആർക്കുമൊന്നും എതിർത്തു പറയാൻ കഴിഞ്ഞില്ല…

അമ്മാവാ.. ഇനി ഒന്നും പറയേണ്ട അമ്മയുടെ ആഗ്രഹം പോലെ നടക്കട്ടെ

ഞാൻ കൊണ്ടുപോകാം അമ്മയെ… നാളെ അമ്മ ഒരുങ്ങിക്കോളൂ ഞാനുമുണ്ട് കൂടെ അമ്മ തനിച്ച് പോകണ്ട… രാജേഷ് പറഞ്ഞു മാലതി കണ്ണ് തുടച്ചു അകത്തേക്ക് കയറിപ്പോയി..

സന്തോഷം നിറഞ്ഞ നിമിഷങ്ങൾ അവിടെ ഇല്ലാതെയായി പിറ്റേദിവസം മാലതിയും നന്ദനും രാജേഷും വിവേകും കൂടി പോകാനിറങ്ങി

അപ്പോൾ രാജിയും വരുനെന്നും പറഞ്ഞ് അവളും ഒരുങ്ങി ഇറങ്ങി പിന്നാലെ രാഖിയും എങ്കിൽ എല്ലാവരും കൂടി പോയിട്ട് വരൂ മഹാദേവൻ അവരോടായ് യാത്ര പറഞ്ഞു

കാറുകൾ നീങ്ങിത്തുടങ്ങി തറവാട് വഴിയിൽ അടുക്കുന്തോറും മാലതിക്കു ഹൃദയം വല്ലാതെ മിടിക്കുന്നു പോലെ തോന്നി ശരീരമാകെ ഒരു വിറയൽ…

മുറ്റത്ത് കാറുകൾ ചെന്നുനിന്നു ഒരു നിമിഷം എല്ലാവർക്കും ചലനമറ്റ് പോയി… ഇറങ്ങണോ വേണ്ടയോ എന്നൊരു സംശയം. ഒടുവിൽ നന്ദൻ ഡോർ തുറന്നു പുറത്തിറങ്ങി ആൾതാമസമില്ലെങ്കിലും നന്നായി വൃത്തിയാക്കിയ പറമ്പും വീടും കണ്ടു മാലതിയുടെ കണ്ണുനിറഞ്ഞു

താൻ ഇല്ലെങ്കിലും ഒരു പ്രായശ്ചിത്തം പോലെ പോലെ നാന്ദേട്ടനത് ചെയ്തിരിക്കുന്നു പുതിയവീട്ടിൽ ആയിരുന്നിട്ടും ഇടയ്ക്കിടയ്ക്ക് നന്ദൻ പുറത്തേക്ക് പോകുന്നത് ഇവിടേക്കായിരുന്നുവെന്ന് മാലതിയോർത്തു

അവൾ പതിയെ കാൽ പുറത്തേക്കു വെച്ചു വർഷങ്ങൾക്കുശേഷം ആ മണ്ണിലേക്ക് കാലെടുത്തു വെച്ചപ്പോൾ ശരീരമാകെ ഒരു വിറയൽ കയറി താൻ തീർത്തും ദുർബലമായി പോകുന്നത് പോലെ അവൾക്ക് തോന്നി..

അവളുടെ ആ പതർച്ച കണ്ടു രാഖി ഓടിവന്ന് അമ്മയോട് ചേർന്നു നിന്നും അവളുടെ കൈകൾ പിടിച്ചു മാലതി മെല്ലെ കാറിൽ നിന്നും പുറത്തിറക്കി ഡോർ അടച്ചു

ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നന്ദൻ തൻറെ കയ്യിൽ കരുതിയിരുന്ന താക്കോൽ കൂട്ടങ്ങൾ കൊണ്ട് അടഞ്ഞ പൂമുഖവാതിൽ തുറന്നു…

വാ. മാലതി അയാൾ വിളിച്ചു.

നാന്ദേട്ട.. എവിടെയാണ് എൻറെ മക്കൾ ഉറങ്ങുന്നത് നന്ദൻ തിരികെ വന്നു അവളുടെ കൈയിൽ പിടിച്ച് തന്റെ ദേഹത്തോട് ചേർത്ത് തൊടിയിലേക്ക് നടന്നു..

അടുത്തടുത്തായി രണ്ടു കുഴിമാടങ്ങൾ കാടും പടലും ചെത്തി വൃത്തിയാക്കി നന്നായി സൂക്ഷിച്ചിരിക്കുന്നു ഇടനെഞ്ചുപൊട്ടി പോയി അവൾ ഒരലർച്ചയോടെ ആ മണ്ണ് കൂനകൾക്ക് മുന്നിൽ മുട്ടു കുത്തിയിരുന്നു

എൻറെ പൊന്നു മക്കളെ….ഈ പാപിയായ അമ്മയോട് ക്ഷമിക്ക് മക്കളെ എന്നും പറഞ്ഞ് അവൾ ആ മണ്ണിനു മുകളിലേക്ക് വീണു കരഞ്ഞു

നന്ദനവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…

നാന്ദേട്ട എൻറെ ഈ ദുഷ്ട കരങ്ങൾകൊണ്ടാണല്ലോ ഞാനെന്റെ പൊന്നു മക്കളുടെ ജീവനെടുത്തത്..

ഈ പാപിയായ അമ്മയുടെ വയറ്റിൽ ജനിച്ച പോയത് കൊണ്ടല്ലേ എന്റെ മക്കൾക്ക് ഇന്നീ ഗതി വന്നത് ജീവിച്ചു കൊതിതീരും മുൻപേ മണ്ണിലയിക്കേണ്ടി വന്നത്

അമ്മയോട് ക്ഷമിക്കു മക്കളെ… അവളുടെ കരച്ചിൽ ശക്തിയേറിയേറിയിരുന്നു അത് കാണാൻ കഴിയാതെ നന്ദൻ കൈകൊണ്ട് മുഖം മറച്ചിരുന്നു പൊട്ടിക്കരഞ്ഞു

രാജിക്കും രാഖിക്കും അത് കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല.. രാഖി വിവേകിനെ കെട്ടിപ്പിടിച്ച്… അവന്റെ നെഞ്ചിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു

രാജേഷ് മുന്നോട്ടുവന്നു മാലതിയെ പിടിച്ചെഴുന്നേൽപ്പിച്ചു മതി.. മതിയമ്മേ വാ…എഴുനേൽക്കു നമുക്ക് തിരിച്ചു പോകാം

രാജേഷും രാജിയും ചേർന്ന് മാലതിയെ പിടിച്ചെഴുന്നേൽപ്പിച്ചു അവളുടെ ദേഹത്ത് പറ്റിയ മൺതരികൾ തുടച്ചുമാറ്റി..

എഴുന്നേറ്റ് വാ..അച്ഛാ നമുക്ക് പോകാം രാജേഷ് ഒരു കൈകൊണ്ട് നന്ദനെയും മെല്ലെ പിടിച്ചുയർത്തി…

കാറിന്റെ അടുത്തേകാണ് രാജേഷ് ഇരുവരെയും കൊണ്ടുപോയത് അവിടെ നിന്നും പോകാൻ മാലതിയുടെ മനസ്സനുവദിച്ചില്ല…

അവൾ ഒരിക്കൽ കൂടി തിരിഞ്ഞ് തറവാട്ടിലേക്ക് നോക്കി… തുറന്നു കിടന്ന ആ വാതിൽ… അവളെ അകത്തേക്ക് മാടി വിളിക്കുന്ന പോലെ തോന്നി..

യാന്ത്രികമായി മാലതി തിരിഞ്ഞു അവിടേക്ക് തന്നെ നടന്നു… തടയാൻ നോക്കിയ രാജേഷിന്റെ കൈയിൽ വിവേക് ബലമായി പിടിച്ചു

നന്ദൻ മാലതിയ്ക്ക് പിന്നാലെ എത്തുമ്പോഴേക്കും മാലതി പൂമുഖ വാതിൽ കടന്ന് അകത്തേക്ക് പ്രവേശിച്ചിരുന്നു..

അകത്തേക്ക് കയറിയ മാലതി ഒരു നിമിഷം നിന്നു അരുണിന്റെ മുഖവും ലക്ഷ്മിയുടെ ദീനത നിറഞ്ഞ മുഖവും അവളുടെ മനസ്സിനെ വല്ലാതെ അലട്ടി കൊണ്ടിരുന്നു

അകത്തേക്ക് പോകുന്ന ഓരോ കാലടികൾക്കും ഒരുപാട് ദൈർഘ്യം എടുക്കുന്ന പോലെ അവൾക്ക് തോന്നി അരുണിനെ വെട്ടിവീഴ്ത്തിയ ഹാളിൽ എത്തിയപ്പോൾ അവൾ ഒരു നിമിഷം നിന്നു

കണ്ണുകളിൽ പേടികൊണ്ട് പുറത്തേക്ക് തള്ളി അന്നത്തെ ആ ഭീകര ലക്ഷ്യം അവളുടെ മനസ്സിലേക്കോടിയെത്തി തന്റെ മുന്നിൽ നിന്നു ജീവനു വേണ്ടി യാചിക്കുന്ന അരുൺ

അവനു നേരെ ആഞ്ഞുവീശിയ കത്തിയിൽ നിന്നും തെറിച്ച ചോരത്തുള്ളികൾ മുഖത്തു വീണ പോലെ അവൾ മുഖം ഒരു വശത്തേക്ക് തിരിച്ചു.. എൻറെ മോനേ എന്ന് മുഖമമർത്തി കരഞ്ഞു കൊണ്ട് ലക്ഷ്മിയുടെ മുറിയിലേക്കോടി

അവളുടെ മുറിയുടെ കിടക്കവിരികൾ ഒരു ചുളിവ് പോലും ഇല്ലാതെ ഒരു പൊടി പോലും ഇല്ലാതെ കാത്തുസൂക്ഷിച്ചിരുന്നു

അവൾ മെല്ലെ ആ കടയിലേക്ക് ഇരുന്നു തന്റെ മകൾ അവിടെ കിടക്കുന്നത് പോലെ മാലതിക്ക് തോന്നി… അവളുടെ വിരലുകൾ മെല്ലെ ആ കിടക്കയിലൂടെ ഇഴഞ്ഞുനീങ്ങി..

ലക്ഷ്മി മരിക്കുന്ന ദിവസത്തെ ഓർമ്മകൾ അവളുടെ മനസ്സിനെ കുത്തിനോവിച്ചു കൊണ്ട് കടന്നു വന്നു..

വിഷം ചേർത്ത് ചോറു ഉരുളകളായി വായിൽ വെച്ച് കൊടുക്കുമ്പോൾ തന്റെ മുഖത്ത് നോക്കി നിഷ്കളങ്കമായി ചിരിച്ചതും..

എന്റെ പൊന്നു മക്കളെ എന്ന നിലവിളിയോടെ അവൾ കട്ടിലിലേക്ക് വീണു കരഞ്ഞു കൊണ്ടിരുന്നു..

ആ മുറിയിലാകെ രക്തത്തിന്റെ മണം ഉള്ളതുപോലെ അവൾക്കു തോന്നി…

നന്ദൻ അടുത്തേക്ക് വന്നു അവളുടെ ചുമലിൽ കൈവച്ചു… മാലതി പേടിച്ചിട്ടെന്ന പോലെ എഴുന്നേറ്റു.. നന്ദന്റെ കരങ്ങളിൽ പിടിച്ചിട്ടു ചോദിച്ചു…

നന്ദേട്ടാ ഈ മുറിയിലാകെ രക്തത്തിന്റെ മണമാ. നമ്മുടെ മക്കളുടെ രക്തത്തിന്റെ… ഈ കൈകൾ കൊണ്ട് അവരെ ഞാൻ കൊന്നത്…ദാ… ഇവിടെയൊക്കെ നിറയെ രക്തമാ.. അവൾ തറയിലേയ്ക്ക് വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു..

പേടിച്ചിട്ടെന്ന പോലെ അവൾ കാലുകളുയർത്തി കിടക്കയിലേയ്ക്ക് വെച്ചു… നാന്ദേട്ടാ എനിക്കു പേടിയാ… മോനെ… അരുണേ…. എന്റെ ലക്ഷ്മി മോളെ അവൾ ഭ്രാന്തിയെ പോലെ പുലമ്പികൊണ്ടിരുന്നു…

പിന്നെ എപ്പോഴോ ബോധം മറഞ്ഞു ആ കിടക്കയിലേക്ക് വീണു..

വിവേകും രാജേഷും കൂടി അവളെ വാരിയെടുത്തു കാറിൽ കയറ്റി.. നന്ദൻ വീട് പൂട്ടി വന്നു മാലതിയെ കിടത്തിയ കാറിന്റെ ബാക്ക് സീറ്റിൽ കയറി അവളുടെ തലയെടുത്തു മടിയിൽ വെച്ചു…. കാർ മെല്ലെ മുന്നോട്ടു നീങ്ങി…

തറവാട്ടിൽ പോയി വന്ന ശേഷം മാലതി മറ്റുള്ളവരിൽ നിന്നുമൊഴിഞ്ഞു നിന്നു കൂടുതൽ സമയവും അവളുടെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി…

അവളുടെ ആ മാറ്റം എല്ലാവരെയും ഒരുപാടു നോവിച്ചു… എല്ലാവരും പരമാവധി അവളെ മാറ്റിയെടുക്കൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം…

ആഹാരം പോലും കഴിക്കാൻ അവൾ കൂട്ടാക്കിയില്ല.. മാലതിയുടെ ആ അവസ്ഥ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് രാഖിയെ ആയിരുന്നു…

ഒരുദിവസം മാലതിയുടെ മുറിയിലേയ്ക്കു വന്ന അവൾ മാലതിക്ക് നേരെ പൊട്ടിത്തെറിച്ചു..

അമ്മയ്ക്ക് എന്നും ആ രണ്ടു മക്കളോട് മാത്രമേ സ്നേഹം ഉണ്ടായിരുന്നുള്ളൂ… അവരെ ഓർത്തല്ലേ അമ്മയുടെ ജീവന്റെ പകുതിയും തീർന്നത്…

ഞങ്ങൾ രണ്ടു മക്കൾ അമ്മയോട് എന്തു തെറ്റാണ് ചെയ്തത്… ഓർമ വെച്ച നാൾ മുതൽ അമ്മയുടെ സ്നേഹത്തിനായി കൊതിച്ചവരാ ഞാനും, ചേച്ചിയും..

വളർന്നപ്പോഴും അതുതന്നെ.. അമ്മയുടെ സ്നേഹം കിട്ടാഞ്ഞിട്ട് തന്നെയല്ലേ രാജി ചേച്ചി ഇങ്ങനെ ആയിപ്പോയത്..

ഇപ്പോൾ കുറച്ചു.. കാലം സ്നേഹം കാട്ടി ഞങ്ങളുടെ കൊതിപ്പിച്ചിട്ട് വീണ്ടും ഞങ്ങളെ ഒറ്റപ്പെടുകയാണ്.

അമ്മയുടെ ജീവന്റെ പകുതിയും ലക്ഷ്മി ചേച്ചിക്കും ചേട്ടനും പകുത്തു കൊടുത്തു ഇനി ബാക്കിയുള്ള കാലത്തെ സ്നേഹമെങ്കിലും ഞങ്ങൾക്ക് തന്നു കൂടെ

അത്രയും പറഞ്ഞിട്ട് അവൾ കരഞ്ഞുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പുറത്തേക്കോടി.

മുറിക്ക് പുറത്ത് കാത്തു നിന്നവരെല്ലാം അത് കേൾക്കുന്നുണ്ടായിരുന്നു.. എന്തിനാ രാഖി നീ അമ്മയോട് അങ്ങനെയൊക്കെ സംസാരിച്ചത്… വിവേക് അവളോട് ചോദിച്ചു

എന്റെ സങ്കടം കൊണ്ടാ ഏട്ടാ അമ്മയുടെ അവസ്ഥ കണ്ടിട്ട് എനിക്ക് സഹിക്കാൻ വയ്യ… രാഖി വിതുമ്പിക്കരഞ്ഞു അവളുടെ മുറിയിലേക്ക് പോയി…

പിറ്റേദിവസം രാവിലെ,, മുറിയുടെ വാതിൽ തട്ടുന്നത് കേട്ടാണ് രാജി കണ്ണുതുറന്നത്.. അവൾ കിടക്കയിൽ കിടന്നുകൊണ്ട് തന്നെ ചുവരിലെ ക്ലോക്കിലേക്ക് നോക്കി… സമയം രാവിലെ ആറുമണി ആയിരിക്കുന്നു

ആരാ രാജീ വാതിൽ കൊട്ടുന്നത്… അറിയില്ല ചിലപ്പോൾ അച്ഛനാകും രാവിലത്തെ ചായ കിട്ടാഞ്ഞിട്ടാകും… നീ വേഗം ചെന്ന് വാതിൽ തുറക് എന്നിട്ട് അച്ഛന് ചായ ഉണ്ടാക്കി കൊടുക്കുക..

രാജീ എഴുന്നേറ്റു വാതിൽ തുറന്നു…. മുന്നിൽ അതാ ചായ കപ്പുമായി നിൽക്കുന്ന മാലതി…
രാജിക്ക് താൻ കാണുന്നത് സ്വപ്നമാണോ എന്ന് ഒരു നിമിഷം തോന്നിപ്പോയി അവൾ ആശ്ചര്യത്തോടെ മാലതിയെ തന്നെ നോക്കി നിന്നു…

എന്താ ഇങ്ങനെ നോക്കുന്നത്.. .അമ്മ തന്നെയാണ്. ഇനിയും എൻറെ മക്കൾക്ക് വേണ്ടി അമ്മ ജീവിക്കണം രാഖി മോൾ പറഞ്ഞത് ശരിയാണ്… ഇതാ ചായ രാജേഷിനും കൊടുക്കു…
രാജി വേഗം അത് വാങ്ങി മാലതി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞുനടന്നു

അകത്തിരുന്ന് രാജേഷ് കേൾക്കുന്നുണ്ടായിരുന്നു ആ സംഭാഷണം അവൻറെ ചുണ്ടിലൊരു പുഞ്ചിരിയൂറി ഇന്നലത്തെ രാഖി മോളുടെ ഡയലോഗൊക്കെ ഏറ്റിരിക്കുന്നു
….
ഇല്ലേ രാജി… അതെ രാജിക്കു സന്തോഷമായി. ഇനി അമ്മയുടെ മനസ്സ് നോവിക്കാതെ നമ്മൾ നോക്കണം. ഒരുപാട് സങ്കടങ്ങളേറ്റുവാങ്ങിയ മനസ്സാണ് അതിനെ ഇനി ഓരോ നിമിഷവും സന്തോഷമായി വെയ്ക്കാൻ നമ്മൾ നോക്കണം. ശരി…. ഏട്ടാ

മാലതിയുടെ തിരിച്ചു വരവോടെ വീടാകെ വീണ്ടും ഉണർന്നു എല്ലാവരും കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് രാജേഷിന്റെ ഫോൺ ബെലടിച്ചത്

അവൻ ഫോണെടുത്തു കാതോട് ചേർത്തു അപുറത്തു നിന്നും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..

എല്ലാത്തിനും രാജേഷ് മൂളുക മാത്രം ചെയ്തു കൊണ്ടിരിക്കുന്നു സംസാരത്തിനു ശേഷം ഫോൺ കട്ട് ചെയ്തു അവൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു…

എന്താ രാജേഷ് ഒരു മൗനം വിവേക് ചോദിച്ചു ഒരു കാര്യമുണ്ട് നമുക്കൊരു ട്രിപ്പ് പോയാലോ ഗുരുവായൂരിലേക്ക് ഗുരുവായൂരപ്പനെ തൊഴുത് വരാം എന്തു പറയുന്നു എല്ലാവരും

എല്ലാവർക്കും ആ തീരുമാനത്തോട് യോജിപ്പ് ആയിരുന്നു അതിനെന്താ നല്ല കാര്യമല്ലേ പുതിയ ഒരു ബിസിനസ് തുടങ്ങാൻ പോവുകയാണ് നമുക്കൊന്ന് പോയി വരാം മഹാദേവൻ പറഞ്ഞു

എങ്കിൽ ഞായറാഴ്ച നമ്മൾ ഗുരുവായൂർ പോകുന്നു രണ്ടുമൂന്നു ദിവസം അവിടെ താമസിച്ചിട്ടു തിരിച്ചു വരാം എല്ലാവരും അതിനു വേണ്ട ഒരുക്കങ്ങൾ തുടങ്ങു

വിവേക് ഒന്ന് പുറത്തേക്ക് വരൂ ഒരു കാര്യം സംസാരിക്കാനുണ്ട്.. അവർ ഇരുവരും പുറത്തേക്ക് നടന്നു

രാഖിയ്ക്കും രാജിക്കും അതൊരു സന്തോഷം നിറഞ്ഞ വാർത്തയായിരിന്നു… കാരണം കുട്ടിക്കാലം തൊട്ടേ അവർ സ്വന്തം നാടിന് അപ്പുറം മറ്റൊരു ലോകം..കണ്ടിട്ടില്ലായിരുന്നു അതുകൊണ്ടുതന്നെ ഞായറാഴ്ചയാകാൻ ഇരുവരും സന്തോഷത്തോടെ കാത്തിരുന്നു..

തുടരും…

ബിജി അനിൽ