മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഡോക്യുമെന്റ് കിട്ടിയെന്നു അറിഞ്ഞതും അവൻ അന്ധം വിട്ടു അവളെ നോക്കി..ഇത്ര പെട്ടന്ന് ഇവൾ എങ്ങനെ ഇതൊക്കെ സെറ്റ് ചെയ്തു..അവൻ തലയും ചൊറിഞ്ഞു കൊണ്ട് അവളെ നോക്കി..എന്നാലും ഇതെങ്ങനെ…
ബോസ്സ്, എന്റെ ജോലി കഴിഞ്ഞു..ഞാൻ പൊയ്ക്കോട്ടേ..വിനീതമായി പറയുന്ന അവളെ അവൻ നോക്കി കൊണ്ട് തലയാട്ടി…
അവൾ വിജയ ചിരിയോടെ പുറത്തേക്ക് ഇറങ്ങി..
******************
ഹലോ..പ്രിയേ…ഇന്നു എന്റെ വക സ്പെഷ്യൽ പാർട്ടി ഉണ്ട്..ഞാൻ വരുമ്പോഴേക്കും നീ എല്ലാം സെറ്റ് ചെയ്തേക്കു..നമ്മുടെ പീക്കിരി പട്ടാളങ്ങളെയും കൂടെ കൂട്ടിയേക്ക് ക്ക്..
എടി…അഞ്ജു..നിനക്കെന്താ ലോട്ടറി അടിച്ചോ?
മ്മ്..ഇതും ഒരു ലോട്ടറി പോലെയാ..മോളെ. പിന്നെ…നമ്മുടെ സ്ഥിരം സങ്കേതത്തിൽ മതി പാർട്ടി..
എന്നാലും..ഒന്ന് പറയെടി..ഈ പാർട്ടി എന്തിന്റെ ആണെന്ന്..അല്ലെങ്കിൽ ഞാൻ ആലോചിച്ചു പ്രാന്ത് പിടിക്കും..Just ഒരു ക്ലൂ എങ്കിലും താടി…
അത് ഞാൻ വീട്ടിൽ വരുമ്പോൾ അറിഞ്ഞാൽ മതി..നീ ആലോചിച്ചു തല പുണ്ണാക്കണ്ട…
ഫോൺ കട്ട് ചെയ്തു ബാഗിലെക്ക് വെച്ചിട്ട് തിരിഞ്ഞപ്പോഴാണ് കാർത്തിക അവളെ നോക്കി നിൽക്കുന്ന കണ്ടത്.
ഒത്തിരി നേരമായി വെയിറ്റ് ചെയ്യുവാണോ?
അല്ല…ജസ്റ്റ് ഇപ്പോൾ വന്നതേ ഉള്ളു
ഇന്ന് കാർത്തി ചെയ്തു തന്ന ഉപകാരം ഞാൻ ഒരിക്കലും മറക്കില്ലാട്ടോ…
താനും രാവിലെ എന്നെ സഹായിച്ചില്ലേ…അതിനു താങ്ക്സ്..
സാധരണ ഇവിടെ ആരും പരസ്പരം സഹായിക്കാറില്ല…കണ്ടാൽ പോലും മൈൻഡ് ചെയ്യാറില്ല…പിന്നെയാ സഹായം..
രാവിലേ താൻ കണ്ടതല്ലേ.. ധ്രുവദേവ് സർ ഭയങ്കര ദേഷ്യക്കാരനാണ്..പക്ഷെ ആളു പാവം ആണെന്നാണ് എല്ലാവരും പറയുന്നത്..
ആണോ? എനിക്ക് അങ്ങനെ തോന്നിയില്ല..അങ്ങേരു ആകെമൊത്തത്തിൽ ഒരു ഭീകരനാണ്..അങ്ങേരുടെ ലൂക്കും അങ്ങനെആണല്ലോ? ഒരു ബി-ല്ലാ-ദനേ പോലുണ്ട്….
ആ..പറഞ്ഞത് സർ, കേൾക്കണ്ട..രാവിലേ തെറ്റ് എന്റെ ഭാഗത്തു ആയിരുന്നു..ഞാൻ ഫയൽ എടുത്തോണ്ട് വന്നപ്പോൾ മാറി പോയി..എനിക്കിട്ട് ആരോ പണിഞ്ഞതാണ്.
മ്മ്..അതെനിക്ക് നിങ്ങടെ ഡിപ്പാർട്മെന്റിൽ വന്നപ്പോൾ മനസ്സിലായി..പക്ഷെ എന്നാലും താങ്ക്സ് ഡാ…സത്യം പറഞ്ഞാൽ താൻ ഹെൽപ്പി ഇല്ലായിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ…
കാർത്തിടെ വീട് ഇവിടെ അടുത്താണോ?
അതെ..എനിക്ക് നടന്നു വരാവുന്ന ദൂരമേ ഉള്ളു. ഞാൻ ഇവിടെ വുമൺ ഹോസ്റ്റലിൽ ആണ് താമസിക്കുന്നെ…
താനോ?
“മഹാദേവപുരം… ” അവിടെ അടുത്താ എന്റെ വീട്.
അത് ഇവിടെ അടുത്ത് ആണല്ലോ?
അഞ്ജു ബസിനു പോകുമോ?
അതേടാ ഇന്ന് ബസ്സിന് പോകും.. നാളെ മുതൽ സ്കൂട്ടി കൊണ്ടുവരും..
ദാ ആ ബസ്റ്റോപ്പിന് അടുത്ത് ഒരു ബാങ്കിൾസ് കടയുണ്ട്..എനിക്ക് അവിടുന്ന് കുറച്ചു ബാങ്കിൾസ് വാങ്ങണം. താൻ വരുന്നോ?
അതിനെന്താ വരല്ലോ? അവിടുന്ന് എനിക്ക് ബസ്സിനും പോകാം..
തനിക് ബാങ്കിൾസ് ഇഷ്ടം ആണോ?
അതെ….
സെയിം ടു യു..
കാർത്തി..കമ്പി വളകളും, പലതരം ഡിസൈൻസിലുള്ള വളകളും തിരഞ്ഞപ്പോൾ..അഞ്ജുവിന്റെ കണ്ണുകൾ കുപ്പിവളകളിൽ ആണ് ചെന്നു നിന്നത്..അവൾ തന്റെ കയ്യിലേക്ക് നോക്കി..അവിടെ അവിടെയായി കാണുന്ന മുറിപ്പാടുകൾ അവളിൽ നൊമ്പരം ഉണർത്തി..
ആ തെ–ണ്ടി…ഡെ–വിൾ, എന്റെ കയ്യിൽ കിടന്ന വളകളെല്ലാം പപ്പടം പൊടിക്കും പോലെ പൊടിച്ചു കളഞ്ഞു..ദുഷ്ടൻ…
അഞ്ജു..താനെന്താ..ആലോചിക്കുന്നെ…
ഹെ…ഒന്നും ഇല്ലാ കാർത്തി…ഞാൻ ആ കുപ്പിവളകൾ നോക്കി നിന്നതാ…എന്ത് രസമാ…അത് കാണാൻ..
തനിക്കു കുപ്പിവളയണോ ഇഷ്ട്ടം..
അതെ..എനിക്ക് കുപ്പിവളകൾ ഒരുപാടിഷ്ടമാണ്..അതിന്റെ കിലുകിലെ ശബ്ദം എന്ത് രസമാ….
അതും പറന്നു അവൾ, പച്ചയും, നീലയും, കറുപ്പും, ചുവപ്പും കുപ്പിവളകൾ സെറ്റായി വാങ്ങി..അവളുടെ വള വാങ്ങി കൂട്ടൽ കണ്ടു കാർത്തി ഉണ്ടകണ്ണ് തെള്ളി നോക്കി..അവളുടെ നോട്ടം കണ്ടു അഞ്ജു ചോദിച്ചു..
കാർത്തിക്ക് വേണ്ടേ…
അയ്യോ!എനിക്ക് വേണ്ട..കുപ്പിവളയും ഞാനും ആയി സെറ്റ് ആകില്ല…. ഞാൻ എപ്പോൾ കുപ്പിവള ഇട്ടാലും ഉറങ്ങി എണീക്കുമ്പോഴേക്കും എല്ലാം തവിടു പൊടി ആകും..അത് കൂടാതെ എന്റെ കയ്യും മുറിയും..അത് കൊണ്ട് ഈ കുപ്പിവള നമുക്ക് സെറ്റ് ആവില്ലടോ..
അതും പറഞ്ഞു അവർ ചിരിച്ചു…
ദാ…തന്റെ സ്ഥലത്തേക്കുള്ള പത്താം നമ്പർ ബസ് വന്നു..അഞ്ജു വേഗം ബസ്സിലേക്ക് കയറി പുഞ്ചിരിച്ചു കൊണ്ട് കൈകൾ വീശി കാണിച്ചു.
********************
ഡാ..പ്രണവേ..നീ ആ കിരണിന്റെ ഒന്ന് വിളിച്ചേ..എന്നിട്ട് എന്റെ ക്യാബിനിലോട്ടു വരാൻ പറഞ്ഞെ…കലിപ്പിൽ പറയുന്ന അവനെ നോക്കി കൊണ്ട് പ്രണവ് ചോദിച്ചു
അതെന്തിനാടാ…
ഡാ..നീ..ഞാൻ ഇപ്പോൾ പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി..
ഇവാനിതെന്തുപറ്റി..സംസാരത്തിന്റെ ടോൺ വെച്ചു ഇവൻ കലിപ്പിൽ ആണെന്ന് തോന്നുന്നു..
തത്കാലം അവൻ പറഞ്ഞത് കേൾക്കാം. ചോദ്യം ചെയ്യാൻ നിൽക്കണ്ട. നിന്നാൽ ചിലപ്പോൾ എന്റെ തടി കേടാവും..
വെറുതെ എന്തിനാ അവന്റെ ജിം ബോഡിക്കു തട്ടി കളിക്കാനുള്ള പഞ്ചിങ് കിറ്റ് ആവുന്നത്..
ഡാ..നീ വിളിച്ചോ?
ആ വിളിക്കുവാടാ…
ഒരു കാൾ ചെയ്യാൻ ഇത്രയും സമയം വേണോ നിനക്ക്.
എന്റെ പൊന്നോ..ഞാൻ വിളിക്കുവാ.
Call പോവണ്ടേ..അല്ലെങ്കിലും ആവിശ്യമുള്ളപ്പോൾ ഒന്നും വർക്ക് ആവില്ല..കോ–പ്പ്….
അതും പറഞ്ഞിട്ട് നോക്കിയത് കിരണിന്റെ മുഖത്താണ്..
ഞാൻ വിളിക്കാതെ ഇവൻ എങ്ങനെ എത്തി..
ഇനി ഇവൻ ഇവിടെ വല്ല രഹസ്യ സ്വിച്ചും വെച്ചിട്ടുണ്ടോ? ഇവനെ വിശ്വസിക്കാൻ പറ്റില്ല..
അവൻ ആലോചനയോടെ ദേവിനെ നോക്കി..
ഹാ..കിരൺ…
വാ..ഇവിടെ ഇരി..താൻ എന്റെ മെസ്സേജ് കണ്ടിരുന്നോ..
അതേടാ….ഇപ്പോൾ ആണ് കണ്ടത്..
ഞാൻ രാവിലെ നിന്നെ ഏല്പിച്ച കാര്യം എന്തായി..
അത് ഞാൻ നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്..
അതും പറഞ്ഞു അവൻ ചിരിയോടെ ഫോണിൽ നിന്നും ഒരു വീഡിയോ ഓൺ ചെയ്തു അവനെ കാണിച്ചു..
അത് കണ്ടതും അവന്റെ കണ്ണുകൾ ചുവന്നു. കഴുത്തിലെ ഞരബുകൾ വലിഞ്ഞു മുറുകി..പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ടവൻ അലറി..
ആ പീറപെണ്ണ്…എന്നെ പറ്റിച്ചു..അവൾക് അത്രയ്ക്ക് ധൈര്യമോ?
അതും പറഞ്ഞവൻ മുഷ്ടി ചുരുട്ടി ടേബിളിലേക്ക് ആഞ്ഞു ഇടിച്ചു..ഇടി കൊണ്ടത് ടേബിളിന് മുകളിൽ ഇരുന്ന പ്രിസത്തിൽ ആണ്. ഇടിയുടെ ശക്തിയിൽ ടേബിളിൽ ഇരുന്ന പ്രിസം പൊട്ടി, അതിന്റെ ചില്ലു കൊണ്ട് അവന്റെ കൈ മുറിഞ്ഞു ചോര ഒഴുകാൻ തുടങ്ങി..അത് കണ്ടു പ്രണവ് ഓടി വന്നു അവന്റെ കയ്യിൽ പിടിച്ചതും, ദേഷ്യത്തിൽ പ്രണവിനെ തട്ടി മാറ്റി അവൻ വീണ്ടും ടേബിളിലേക്ക് ആഞ്ഞു ഇടിച്ചു. ആ ഇടിയിൽ പൊട്ടികിടന്ന പ്രിസം നിലത്തേക്ക് വീണു ഉടഞ്ഞു..അതിൽ ഇരുന്ന സ്വർണ നാഗം ദൂരേക്ക് തെറിച്ചു വീണു..
പെട്ടന്നു അന്തരീക്ഷം മാറി..ആകാശം ഇരുണ്ടു മൂടി കറുത്ത് മേഘാവൃതം ആയി..ശക്തമായി കാറ്റു വീശാൻ തുടങ്ങി..ക്ഷണ നേരം കൊണ്ടു അന്തരീക്ഷം പൊടി പടലങ്ങളും കരിയിലകളും കൊണ്ട് നിറഞ്ഞു..പെട്ടന്ന് കറന്റ് പോയി..
അടുത്ത നിമിഷം ഇൻവെർട്ടർ ഓൺ ആയി റൂമിൽ വീണ്ടും പ്രകാശം നിറഞ്ഞു..തുറന്നിട്ട ജനൽ പാളികൾ കട കട ശബ്ദത്തോടെ കൂട്ടിയിടിക്കാൻ തുടങ്ങി. പ്രണവ് അത് അടക്കാനായി ചെന്നതും എവിടെ നിന്നോ കറുത്ത കൂറ്റൻ ചിത്രശലഭങ്ങൾ അകത്തേക്ക് പറന്നു കയറി..പെട്ടന്നു പ്രണവ് പേടിച്ചു അകത്തേക്ക് കൈ വലിച്ചു..
അകത്തേക്ക് കയറിയ ചിത്രശലഭങ്ങൾ പെട്ടന്ന് തീരെ ചെറുതായി..നിലത്തു വീണു കിടക്കുന്ന രക്ത തുള്ളികളിൽ ചെന്നിരുന്നു..ആർത്തിയോടെ ര–ക്തം കുടിക്കാൻ തുടങ്ങി…
പെട്ടന്നു വലിയ ശബ്ദത്തോടെ അലാറം മുഴങ്ങി..
റൂമിലെ fire sprinkler സിസ്റ്റം ആക്ടിവെറ്റ് ആയി..റൂഫിൽ നിന്നും വെള്ളംചീറ്റി തെറിച്ചു..ദേവിനെ നനയിച്ചു..വെള്ളം നിലത്തു പറ്റിപ്പിടിച്ചിരുന്ന ശലഭങ്ങളിൽ പതിച്ചതും പെട്ടന്ന് അവയുടെ ചിറകുകൾ അടർന്നു മാറി ഈയാം പാറ്റകളെ പോലെ പിടഞ്ഞു..
പെട്ടന്ന് അലാറം ഓഫ് ആയി…റൂഫിൽ നിന്നും വെള്ളം വരുന്നത് നിലച്ചു..അന്തരീക്ഷം വീണ്ടും ശാന്തമായി..ആരാ ഇപ്പൊ ഫയർ അലാറം ഓൺ ചെയ്തേ..ദേവ് കൈ കുടഞ്ഞു കൊണ്ട് ദേഷ്യത്തിൽ ചോദിച്ചു..
ഞങ്ങൾക്ക് എങ്ങനെ അറിയാനാ..ഞങ്ങൾ നിന്റെ കൂടെ അല്ലായിരുന്നോടാ…
അപ്പോഴേക്കും കുറച്ചു എംപ്ലോയീസ് 4 ത് ഫ്ലോറിലേക്ക് വന്നു..
സർ…എന്താ..പറ്റിയെ..എവിടെയാ തീ പിടിച്ചേ? എന്തെകിലും പ്രോബ്ലം ഉണ്ടോ?
ഒന്നും ഇല്ലാ..നിങ്ങൾ പൊയ്ക്കോ….പ്രണവ് അവരെ പറഞ്ഞയച്ചു..
ശ്ശെടാ..എന്നാലും ഈ അലാറം എങ്ങനെ അടിച്ചേ – (പ്രണവ്)
കിരൺ ആ റൂമിൽ ചുറ്റും നടന്നു നോക്കി…ഇവിടെ അലാറം അടിക്കേണ്ട കാര്യം ഒന്നും ഉണ്ടായിട്ടില്ലല്ലോ? അവൻ പ്രണവിനോട് പറഞ്ഞു..
അതേടാ..ഞാനും അത് തന്നെയാ നോക്കുന്നെ..ഈ കുന്ത്രാണ്ടം പിന്നെ എങ്ങനെ അടിച്ചെന്നാ എനിക്ക് മനസ്സിലാകാത്തെ..
ആ വന്ന മഴയും കോളും കാറ്റും പോയി..വല്ലാത്ത അത്ഭുതം തന്നെ അതും പറഞ്ഞു അവൻ ദേവിനെ നോക്കി..ദേവിന്റെ മുഖം അപ്പോഴും വലിഞ്ഞു മുറുകി ഇരിക്കുകയാണ്. അവന്റെ ഡ്രസ്സ് പകുതിയിലേറെയും നനഞ്ഞിട്ടുണ്ട്..കയ്യിൽ നിന്നും ര-ക്തം അപ്പോഴും പൊടിഞ്ഞു കൊണ്ടിരുന്നു..
പെട്ടന്ന് നിലത്തു കിടന്ന നാഗം പെട്ടന്ന് ചെറുതാകാൻ തുടങ്ങി..നിമിഷനേരം കൊണ്ട് അതിനെ നഗ്ന നേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്നതിലും ചെറുതായി..അവന്റെ ഷർട്ടിൽ കൂടി അകത്തേക്കു ഈഴഞ്ഞു കയറി..അവന്റെ പുറത്തായി നാഗാരൂപം തെളിഞ്ഞു വന്നു..അതിന്റെ സ്വർണ ശകലങ്ങൾക്കു കുറച്ചു കൂടി നിറം കൂടിയത് പോലെ തോന്നി..അവ പതിയെ തിളങ്ങി..
************************
അഞ്ജു വീട്ടിൽ ചെന്നു കുളിച്ചു തന്റെ ബാഗും എടുത്തു പത്തും പതുങ്ങിയും പുറത്തേക്ക് ഇറങ്ങി, അവരുടെ സ്ഥിരം സാങ്കേതമായ വീടിനു കുറച്ചു പിറകിൽ ഉള്ള പൊട്ടി പൊളിഞ്ഞു കിടക്കുന്ന പഴയ വീട്ടിലേക്ക് പോയി…അവൾ ചെല്ലുമ്പോൾ കുട്ടിപട്ടാളങ്ങളുടെ വഴക്കും ബഹവും കേൾക്കാമായിരുന്നു..
അവരോട് മിണ്ടാതെ ഇരിക്കാൻ പറഞ്ഞു കുഴഞ്ഞു തലയ്ക്കു കയ്യും കൊടുത്തു പ്രിയ ഇടിഞ്ഞു പൊളിഞ്ഞ പടിയിൽ കുത്തി ഇരിപ്പുണ്ട്..
അഞ്ചുനേ ദൂരെന്ന് കണ്ടതും പിള്ളേര് ചേച്ചി എന്നും വിളിച്ചു..ഓടി വന്നു..പിള്ളേരുടെ ഓട്ടം കണ്ടു പ്രിയ ചാടി എണീറ്റപ്പോഴാണ് അഞ്ജു വന്നത് അവൾ അറിഞ്ഞത്..
അഞ്ജു കൊണ്ടുവന്ന സാധനങ്ങൾ അവിടെ കണ്ട സിമെന്റ് ബഞ്ചിലേക്ക് വെച്ചു കൊണ്ട് പ്രിയയെ നോക്കി..
എന്താടി പ—ട്ടി..വരാൻ ലേറ്റ് ആയത്..
വന്നാൽ മാത്രം മതിയോ? അമ്മേടെ കണ്ണ് വെട്ടിച്ചു വരേണ്ടേ..ബാഗിൽ നിന്നും ഒരു ബോക്സ് വളരെ കഷ്ട്ടപെട്ടു പുറത്തേക്ക് വെക്കുന്നതിനിടയിൽ അഞ്ജു പറഞ്ഞു…
എന്തോന്നടി ഇത്രയും വലിയ ബോക്സിൽ…
അപ്പോഴേക്കും പിള്ളേര് കാഴ്ചക്കരെ പോലെ ചുറ്റും കൂടി..
അതൊക്കെ ഉണ്ട് ഗമയിൽ പറഞ്ഞു കൊണ്ട് അഞ്ജു പ്രിയയെ നോക്കി..പ്രിയ പുച്ഛിച്ചു കാണിച്ചു..
അഞ്ജു വേഗം ബോക്സ് തുറന്നു..അതിൽ ഒരു കേക്ക് ആയിരുന്നു..അത് കണ്ട് പ്രിയയുടെ കണ്ണ് തെള്ളി..
Wow….ചോക്ലേറ്റ് പുഡിങ് കേക്ക്..
Yummi! അതും പറഞ്ഞു പിള്ളേര് അഞ്ചുനേ നോക്കി ചിരിച്ചു..
അതിലെ ആ പിങ്ക് റോസപ്പൂ എനിക്ക് തരുമോ ചേച്ചി തരുണി കൊഞ്ചലോടെ ചോദിച്ചു…
ആ….താരല്ലോ..ചേച്ചിടെ തരുണി കുട്ടിക്ക്..
ഡി.. കുട്ടിപി–ശാ–ശ്ശെ….നിനക്ക് സാലറി കിട്ടിയോ…കണ്ണും തള്ളിക്കൊണ്ട് പ്രിയ ചോദിച്ചു..
ഇല്ലെടി..
പിന്നെ….
നീ ആ വയൊന്നു അടച്ചേ…എന്നിട്ട് വാ.. നമുക്ക് കേക്ക് മുറിക്കാം…
കേക്ക് മുറിച്ചു കഴിച്ചു കൊണ്ട് എല്ലാവരും ആ തറയിൽ ഇരുന്നു..
ഡി..തിന്ന കേക്ക് എന്തിന്റെ ആണെന്നെകിലും ഒന്ന് പറയാമോ?കയ്യിൽ പറ്റിപ്പിടിച്ചിരുന്ന ക്രീം നുണഞ്ഞു കൊണ്ട് പ്രിയ ചോദിച്ചു..
ഡി..മണ്ടി…അത് നിനക്ക് മനസ്സിലായില്ലേ..നീ രാവിലെ പറഞ്ഞു തന്ന ഐഡിയ ഞാൻ അങ്ങ് പ്രായോഗികം ആക്കി…
എന്തോന്നാടി.. എന്ത് ഐഡിയ..
ഓ…പൊട്ടിക്കാളി. രാവിലെ ഐഡിയ തന്നിട്ട് ഇപ്പോൾ ഒരുമാതിരി പറയല്ലേ…എന്റെ ജോലി എന്താന്നുള്ളത് തിരിച്ചറിഞ്ഞു ഞാൻ പ്രവർത്തിച്ചു..
നീ എങ്ങനെ പ്രവർത്തിച്ചൂന്നാ പറയുന്നേ..
ഡി.. ഞാൻ..
പെട്ടന്ന് കുട്ടികളിൽ ആരുടെയോ നിലവിളി കേട്ടു അവർ ഞെട്ടികൊണ്ട് അവിടേക്ക് ഓടി…
തുടരും