പ്രണയ പർവങ്ങൾ – ഭാഗം 69, എഴുത്ത്: അമ്മു സന്തോഷ്

അന്നയുടെയും ആൽബിയുടെയും കല്യാണനാൾ. വലിയൊരു കൂട്ടം ആളുകൾ തന്നെ ഉണ്ടായിരുന്നു

സാറ തിരിഞ്ഞു നോക്കിയപ്പോ ചാർളിയെ കണ്ടു

അവൾ ഓടി അരികിൽ ചെന്നു

“ദാ കേക്ക് “

അവൾ കയ്യിൽ പൊതിഞ്ഞ ഒരു കഷ്ണം കേക്ക് അവന് കൊടുത്തു

“എടി ഇതെന്തിനാ?”

“ഇത് കഴിച്ചിട്ട് തോട്ടത്തിൽ പൊക്കോ.” അവൾ ചിരിയടക്കി പറഞ്ഞു

ഒരു വർഷം മുന്നത്തെ മനസമ്മത ദിവസം അവന് ഓർമ്മ വന്നു

“അമ്പടി ആക്കിയതാ അല്ലെ. വെറുതെ അല്ല ആൾക്കാർ പറയുന്നത് പെണ്ണുങ്ങൾ ഒന്നും മറക്കില്ലന്ന്. “

“കഴിക്ക്. അത് പെണ്ണും ചെക്കനും കട്ട്‌ ചെയ്തതാ. പിള്ളേർ കഴിച്ചു തീർക്കും മുന്നേ ഞാൻ പൊതിഞ്ഞെടുത്തത. എന്റെ പൊന്നിന് തരാതെ ഞാൻ കഴിക്കുമോ?”

കടും ചുവപ്പ് ഗൗണിൽ രാജകുമാരി യെ പോലെ ഉണ്ടായിരുന്നു സാറ

“ഇപ്പൊ തോന്നുന്നതെന്താന്ന് അറിയോ?” അവന്റെ ശബ്ദം താഴ്ന്നു

“പറയ് “

“ഒരു മിന്നു വാങ്ങി കൊണ്ട് വന്നു കെട്ടി വീട്ടിൽ കൊണ്ട് പോകാൻ..”

“വാങ്ങിച്ചോണ്ട് വാ..”

“എടി നീ എന്നെ പ്രകോപിപ്പിക്കുന്നത് നിനക്ക് തന്നെ ദോഷമാ കേട്ടോ. ഞാൻ ചെയ്യും ” അവൻ കുറച്ചു അടുത്തു

“അയ്യോ എന്റെ പൊന്നെ വേണ്ട. നമുക്ക് രണ്ടു മാസം കൂടി ഇങ്ങനെ പ്രേമിച്ചു നടക്കാല്ലോ “

“അടുത്തത് നിങ്ങളാ കേട്ടോ ” ഇടവകയിലെ ഷൈനി ചേച്ചി

അവൾ മെല്ലെ ഒന്ന് ചിരിച്ചു

ഇടവകയിൽ മുഴുവൻ അറിഞ്ഞു കഴിഞ്ഞു. കുരിശുങ്കൽ ചാർളി തോമസിന്റെ മകൾ സാറയെ കല്യാണം കഴിക്കാൻ പോകുന്നു. അത് ചാർളിയുടെ ഭാഗ്യമാണെന്ന് പറഞ്ഞവരാണ് ഭൂരിപക്ഷം

കാശും പുത്തനും ഇല്ലെങ്കിൽ എന്നാ അത് പോലെ ഒരു കൊച്ചിനെ കിട്ടാൻ യോഗം വേണം

എന്നാലും ജയിലിൽ പോയിട്ട് വന്നവനെ പ്രേമിക്കാൻ ഒരു മനസ്സ് വേണം. കാശ് ഉള്ളത് കൊണ്ട് പിന്നെ. എന്ന കുറ്റമുണ്ടെങ്കിലും സാരമില്ല എന്ന് പറഞ്ഞവരും കുറവല്ല

എന്തായാലും എല്ലാവർക്കും അതൊരു സന്തോഷം ആയിരുന്നു

അങ്ങനെ പരസ്യമായി സാറ ചാർളിയുടെ പെണ്ണ് ആയി

അവരെ ഒന്നിച്ചു കാണുന്നത് തന്നെ ഒരു ആനന്ദം ആയിരുന്നു

“ചാർലിച്ചയോ ഒടുവിൽ ഞങ്ങളുടെ കൊച്ചിനെ അടിച്ചോണ്ട് പോയി അല്ലെ?” നിമ്മി അടുത്ത് വന്നു

“എത്ര പേര് മോഹിച്ചതാണെന്നോ..എത്ര പേർക്ക് നിരാശ ആയിരിക്കും “

ചാർളിയുടെ മുഖം മെല്ലെ മാറുന്നത് സാറ കണ്ടു

“ഒന്ന് പോയെ നിമ്മി “

സാറ തന്ത്രപൂർവം നിമ്മിയെ ഒഴിവാക്കി

“ഇച്ചാ അത് കളഞ്ഞേ “

അവൻ അവളെ തന്നെ നോക്കി നിന്നു

“എന്റെ പൊന്നല്ലേ..അത് കള..ഇച്ചാനെ എത്ര പേര് മോഹിച്ചു കാണും ഈ ഇടവകയിൽ? കാണാണെന്നാ ഭംഗിയാ..അപ്പ ഞാൻ ഇങ്ങനെ മുഖം വീർപ്പിക്കുന്നുണ്ടോ?”

അവൻ ചുറ്റും  നോക്കി

“എന്റെ ദൈവമേ നോക്കിക്കേ “

അവൻ നടക്കാൻ ഭാവിച്ചു

“ദേ പിണങ്ങില്ല എന്ന് സത്യം ചെയ്തു തന്നതാ കേട്ടോ “

“ഞാൻ പിണങ്ങിയോടി ഇല്ലല്ലോ “

ഒറിജിനൽ ചാർലി വന്നല്ലോ..ദേ തെ- മ്മാടി, പള്ളി ആണെന്നൊന്നും ഓർക്കത്തില്ല ഒരുമ്മ തരും കേട്ടോ “

അവന് പെട്ടെന്ന് ചിരി വന്നു

“ഇതിനെ ഞാൻ എന്താ ചെയ്യുക കർത്താവെ “

“നീ എന്റെയാ..നിന്നെ അങ്ങനെ ആരും മോഹിക്കേണ്ട. അത് കേൾക്കാൻ എനിക്കു ഇഷ്ടവുമല്ല “

“അവൾക്കേ അവളുടെ ഇച്ചായനെ കൊണ്ട് കെട്ടിക്കാൻ ഒരു പ്ലാൻ ഉണ്ടായിരുന്നു “

“ആ ക്- ണാ- പ്പനെ കൊണ്ട് കെട്ടിച്ചിരുന്നെങ്കിൽ കാണാരുന്നു “

“ശോ മിണ്ടല്ലേ “

അവൻ കിച്ചു വരുന്നത് കണ്ട് അവന്റെ അരികിലേക്ക് പോയി. സാറയും ഒപ്പം ചെന്നു

“ടീച്ചർ എവിടെ?”

“അവള് പ്രെഗ്നന്റ് ആയെടാ ” കിച്ചുവിന്റ്റ് മുഖത്ത് സൂര്യവെളിച്ചം

“സത്യം?”

അവൻ കിച്ചുവിനെ സന്തോഷം കൊണ്ട് കെട്ടിപിടിച്ചു

“അതേടാ നാട്ടിൽ തന്നെ. കുറെ വർഷം കഴിഞ്ഞു ഉണ്ടായത. അത് കൊണ്ട് അവർ ഉടനെ ഇങ്ങോട്ട് വിടില്ല. ലീവ് എടുപ്പിച്ചു. Bed റസ്റ്റ്‌. എന്റെ കാര്യം വെള്ളത്തിൽ ആയി “

“നീ ഞാൻ പറഞ്ഞത് ആലോചിച്ചു നോക്ക്. ആ വാടക വീട് വിട്. സ്കൂളിന്റെ വക വീടുകൾ ഉണ്ട്. ഒന്ന് ഒഴിഞ്ഞു കിടക്കുവാ. നീ അങ്ങോട്ട് മാറിക്കോ. ഫുഡ്ന് ഒരു ചെക്കനെ ഏർപ്പാട് ചെയ്തു തരാം “

കിച്ചു അവന്റെ കൈകളിൽ പിടിച്ചു

“ശരി. വരാം “

അത് അങ്ങനെ തീരുമാനം ആയി

ആൽബി അന്നയെ മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല. ഫോർമാലിറ്റിക്ക് ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ചേർന്ന് നിൽക്കും അത്ര തന്നെ. അന്നയും മനസ്സ് കൊണ്ട് അവനെ വെറുത്തു തുടങ്ങിയിരുന്നു

പക്ഷെ അവനെ വെറുതെ വിടാൻ അവൾ തയ്യാറല്ലായിരുന്നു. അവൻ അങ്ങനെ സുഖിക്കേണ്ട എന്നവൾ തീരുമാനിച്ചു. തന്നെ ചതിച്ചതിനു ജീവിതം കൊണ്ട് തന്നെ പ്രതികാരം ചെയ്യാൻ അവൾ ഉറച്ചു

അവന് തന്നെ മടുപ്പാണെന്ന് ഈ കഴിഞ്ഞ ഒരു വർഷം കൊണ്ട് അവൾ മനസിലാക്കി. അവൻ ഒരിക്കൽ പോലും അവളെ ഫോൺ വിളിച്ചില്ല. ഒരിക്കൽ പോലും പേർസണൽ ആയി കണ്ടില്ല. അവൾ വിളിച്ചാലും എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു കളയും. പതിയെ പതിയെ അവൾക്ക് എല്ലാം മനസിലായി

പക്ഷെ തന്നെ ഇത്രയും ചതിച്ച അവൻ വേറെ ഒരു പെണ്ണിനെ കെട്ടി സുഖം ആയിട്ട് ജീവിക്കണ്ട

സാറ പറഞ്ഞ കാര്യങ്ങൾ അവളുടെ പക ആളിക്കത്തിച്ചു. ജീവിതം ഒരു നാടകമാവുകയാണ്. ആവട്ടെ…എവിടെ ചെന്നു അവസാനിക്കുമെന്ന് അറിയാമല്ലോ

ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും അവര് പരസ്പരം സംസാരിച്ചില്ല

അവന്റെ കണ്ണുകൾ യാദൃശ്ചികമായി എല്ലാവരോടും സംസാരിച്ചു നിൽക്കുന്ന സാറയിൽ പതിഞ്ഞു. എന്തൊരു ഭംഗിയാണ്. അവൻ അവളെ നോക്കിയിരിക്കുന്നത് അന്ന ശ്രദ്ധിച്ചു

“അവളെ നോക്കിയാൽ നിന്റെ കഴുത്തിനു മീതെ തല ഉണ്ടാവില്ല “

അവൾ പല്ല് കടിച്ചു

“അതെന്താടി നീ എന്നെ കൊ- ല്ലുമോ?”

“ഞാനല്ല ചാർലി..ചാർലി നിന്നെ കൊ- ല്ലും. അവൾ ചാർളിയുടെ പെണ്ണാ “

അവന്റെ മുഖം വിളറി വെളുത്തു

ചാർലി അവൾക്ക് അരികിൽ വന്നു നിൽക്കുന്നതാവൻ കണ്ടു. അവർ ഒന്നിച്ചു ഭക്ഷണം കഴിക്കാൻ ഇരിക്കുന്നു. ചാർളിയുടെ കണ്ണുകൾ പെട്ടെന്ന് അവനിൽ പതിഞ്ഞു.

അതിൽ ഒരു താക്കീതുണ്ടായിരുന്നു….

തുടരും…

ഇത് കുറച്ചു ചെറിയ പാർട്ടായി പോയി സോറി ട്ടോ

നാളെ വലിയ പാർട്ട്‌ തരാം 💗💗

Leave a Reply

Your email address will not be published. Required fields are marked *