നിന്നെയും കാത്ത്, ഭാഗം 93 – എഴുത്ത്: മിത്ര വിന്ദ

കുഞ്ഞാവ ഉണ്ടായ കാര്യം നന്ദനയുടെ വീട്ടിൽ വിളിച്ചു പറഞ്ഞത് ഗീതമ്മ ആയിരുന്നു. അമ്മയ്ക്ക് ഒന്ന് പറയാൻ പറ്റുമോ എന്നു,നന്ദന അവരോട് ചോദിച്ചത്.

ഭദ്രൻ ആ നേരത്ത് അവിടെ ഇല്ലായിരുന്നു.

അതുകൊണ്ട് പെട്ടന്ന് ഫോൺ എടുത്തു ഗീതാമ്മ അവരെ വിളിച്ചു അറിയിച്ചു..
തങ്ങൾ പെട്ടന്ന് തന്നെ വന്നോളാം എന്ന് ആയിരുന്നു നന്ദുവിന്റെ അമ്മയുടെ മറുപടി…

ഒരു മണിക്കൂറിനുള്ളിൽ അവർ എത്തുകയും ചെയ്തു.

ഓടി വന്നിട്ട് കുഞ്ഞിനെ എടുത്തു ഉമ്മ കൊടുക്കുന്ന നന്ദനയുടെ ചേച്ചിയെയും അമ്മയെയും ഒക്കെ, മീനുവും അമ്മുവും നോക്കി നിന്നു..

നന്ദു പറഞ്ഞിട്ട് ആണ് ഗീത അവളുടെ വീട്ടിൽ അറിയിച്ചത് എന്ന് ഭദ്രനോട് നേരത്തെ സൂചിപ്പിച്ചത് കൊണ്ട് അവൻ കൂടുതൽ ഒന്നും പറയാതെ വെളിയിലേക്ക് ഇറങ്ങിപ്പോയിരുന്നു.

ഡിസ്ചാർജ് ആയ ശേഷം തങ്ങൾ വീട്ടിലേക്ക് കൊണ്ട് പോയ്കോളാം നന്ദുവിനെ,

നന്ദനയുടെ അമ്മ പറഞ്ഞപ്പോൾ, ഗീതമ്മയും പെൺകുട്ടികളും ഒരക്ഷരം പോലും പറഞ്ഞില്ല. പക്ഷെ നന്ദു എതിർത്തു.

അമ്മേ…. ഞാൻ ഭദ്രേട്ടന്റെ വീട്ടിൽ നിന്നോളം, ഗീതമ്മ എന്നേ നോക്കിക്കോളും, എനിക്ക് അവിടെ നിൽക്കുന്നത് ആണ് ഇഷ്ടവും.

മകളുടെ പെട്ടന്ന് ഉള്ള പറച്ചില് കേട്ടപ്പോൾ അവർക്ക് ഇത്തിരി സങ്കടം തോന്നിയെങ്കിലും മൗനം പൂണ്ട് നിൽക്കുകയാണ് ചെയ്തേ

അത് സാരമില്ല നന്ദേ, ഞങളുടെ കടമ അല്ലെ, നിന്നെയും കുട്ടിയേയും കൊണ്ടുപോയി നോക്കണം എന്നുള്ളത്, അത്കൊണ്ട് കുറച്ചു ദിവസത്തേക്ക് വായോ, എന്നിട്ട് 28കെട്ടു കഴിഞ്ഞു തിരികെ പോരാം… എന്തെ…

ലക്ഷ്മി ചേച്ചി പറഞ്ഞതും നന്ദന എതിർപ്പോടെ തല അനക്കി

വേണ്ട ചേച്ചി, ഇത്രയും നാളുകൾ ഞാൻ ജീവിച്ചത് ഏട്ടന്റെ വീട്ടിൽ അല്ലെ, എന്നേ നല്ലോണം തന്നെയാ എന്റെ അമ്മ നോക്കിയത്, ഇനി ഇതും അങ്ങനെ ഒക്കെ മതി. നിങ്ങൾക്ക് ഒക്കെ എപ്പോൾ വേണേലും അവിടേക്ക് വരാം, കുഞ്ഞിനെ കണ്ടിട്ട് പോകാം, അതിനി ഒന്നും ആരും ഒരു തടസം ആകില്ല. പക്ഷെ ഞാൻ ഇനി അങ്ങോട്ട് ഇല്ലാമ്മേ…അവളുടെ വാക്കുകൾ ഉറച്ചത് ആയിരുന്നു.

ഇത്‌ കേട്ടതും വാകമരത്തണലിൽ ഇരുന്ന ഒരുവന്റെ മുഖത്ത് ഒരു പൂപുഞ്ചിരി വിരിഞ്ഞു.

അമ്മു ഫോൺ വിളിച്ചിട്ട് ലൈവ് ആയിട്ട് കേൾപ്പിച്ചു കൊടുക്കുകയാണ് ഭദ്രനോട് കാര്യങ്ങൾ എല്ലാം അവിടെ ആരും അത് അറിഞ്ഞിരുന്നില്ല താനും.

അങ്ങനെ അരമണിക്കൂർ കൂടി ഇരുന്ന ശേഷം നന്ദുവിന്റെ വീട്ടുകാർ ഒക്കെ മടങ്ങി പോയി.

അത് കഴിഞ്ഞു ആണ് ഭദ്രൻ കയറി വന്നതും.

വൈകുന്നേരം ആയപ്പോൾ ജോസച്ചായനും കുടുംബവും എത്തി, പിന്നെ ബന്ധുമിത്രദികൾ ഒന്നൊന്നായി.

കുഞ്ഞ് നല്ല സുഖം ഉറക്കം ആയിരുന്നു.ആരും വരുന്നതും പോകുന്നതും ഒന്നും പുള്ളിക്കാരൻ അറിയുന്നില്ല.

ഭദ്രന് നന്ദുവിനെ ഒന്ന് ചേർത്തു പിടിച്ചു അവളുടെ കവിളിൽ ഒരു മുത്തം കൊടുക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടങ്കിലും യാതൊരു നിർവഹവും ഇല്ലായിരുന്നു എന്ന് വേണം പറയാൻ.

അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ഇരുത്തുന്നതും അവൾക്ക് ഭക്ഷണം കൊടുക്കുന്നതും ഒക്കെ അമ്മയും പെൺകുട്ടികളും ചേർന്ന് ആണ്.

എഴുന്നേറ്റു ഇരിക്കുമ്പോൾ അവളുടെ മുഖം വേദന കൊണ്ട് ചുളിയുന്നത് അവനു കാണായിരുന്നു. അവന്റെ നെഞ്ചില് മുള്ളു കൊണ്ട് കൊത്തി വലിയ്ക്കും പോലെയാണ് തോന്നിയത്. കണ്ണ് നിറഞ്ഞു വന്നിട്ടും നന്ദു ഭദ്രനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

*****************

ഡിസ്ചാർജ് ആയി വീട്ടിൽ എത്തുന്നത് വരെയും അമ്മുവും ഗീതാമ്മയും ഹോസ്പിറ്റലിൽ നിന്നു.

ഭദ്രൻ ഇടയ്ക്കു ഒക്കെ വീട്ടിലേക്ക് വരും. കൂടെ മിന്നുവും.

എന്നിട്ട് ഭക്ഷണം ഒക്കെ ആയിട്ട് ഇരുവരും തിരിച്ചു പോകുമായിരുന്നു.

എല്ലാ ദിവസവും എന്നപോലെ നന്ദുവിന്റെ അച്ഛനും അമ്മയും ചേച്ചിയും ഹോസ്പിറ്റലിൽ എത്തി.

അവരും ചോറും കറികളും ഒക്കെ ആയിട്ട് വന്നത്.

ബാക്കി എല്ലാവരും ആയിട്ട് സംസാരിക്കും എങ്കിലും ഭദ്രൻ അവരോട് അകന്ന് ആണ് നിന്നത്. എന്തോ, അവന്റെ മനസ് മാത്രം അതിനി അനുവദിച്ചില്ല.

**********************

അങ്ങനെ ഐശ്വര്യം ആയിട്ട് കേറി വായോ നമ്മുടെ രാജകുമാരനും ആയിട്ട്.

കുഞ്ഞുവാവയെയും കൊണ്ട് വീട്ടിലേക്ക് കയറി വരുന്ന അമ്മുവിനെ നോക്കി മിന്നു ഉറക്കെപ്പറഞ്ഞു.

നന്ദന പതിയെ നടന്നു വരുന്നുണ്ട്. ഗീതമ്മയോടൊപ്പം.ഭദ്രൻ ഡിക്കി തുറന്നിട്ട അതിൽ നിന്നും സാധങ്ങൾ ഒക്കെ എടുത്തു ഒന്നൊന്നായി വെക്കുന്നുണ്ട്.

റൂം എല്ലാം ക്ലീൻ ചെയ്തു ബെഡ്ഷീറ്റ് ഒക്കെ മാറ്റി വിരിച്ചു ഇട്ടിരിക്കുകുകയാണ് മിന്നു.

നന്ദനയ്ക്ക് കുളിക്കാൻ ചൂട് വെള്ളവും തിളപ്പിച്ച്‌ വെച്ചിട്ടുണ്ട്. ഒക്കെ അമ്മയുടെ നിർദ്ദേശപ്രകാരം ആണ്.

കുഞ്ഞിനെ കിടത്തിയതും അവൻ ഉറക്കെ കരയാൻ തുടങ്ങി. വിശക്കുന്നുണ്ടാവും, കുറെ നേരം ആയില്ലേ,ഇത്തിരി പാല് കൊടുക്ക് മോളെ..

ഗീതമ്മാ പറഞ്ഞു കൊണ്ട് വെളിയില്ക്ക് ഇറങ്ങി, പിന്നാലെ പെൺകുട്ടികളും.

ആ സമയത്ത് ഭദ്രൻ അകത്തേക്ക് വന്നത്. റൂമിൽ കേറിയ പാടെ അവൻ വാതിൽ അടച്ചു കുറ്റിയിട്ടു.

ഒരു ഷോൾ ഇട്ട് മാറു മറച്ചു കൊണ്ട് നന്ദു ഇരുന്ന് കുഞ്ഞിന് പാല് കൊടുക്കുകയാണ്.

അവനെ കണ്ടതും അവളുട മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

ഞാൻ കാണാത്തതും അറിയാത്തതും ഒന്നും അല്ലാലോ, പിന്നെ എന്തിനാ ഇങ്ങനെ മൂടി വെയ്ക്കുന്നെ..ഷോൾ എടുത്തു അവൻ ബെഡിലേക്ക് ഇട്ട ശേഷം അവളെ ഒന്ന് കുറുമ്പോടെ നോക്കി.

ഭദ്രന്റെ ശബ്ദം തിരിച്ചറിഞ്ഞ കുഞ്ഞാവ പെട്ടന്ന് പാല് കുടിക്കുന്നത് നിറുത്തിയിട്ട് അനങ്ങാതെ കിടന്നു.

എട ചെക്കു…അവൻ വിളിച്ചതും കുഞ്ഞു വീണ്ടും ശ്രദ്ധിച്ചു.

ഒന്ന് കുഞ്ഞിന്റെ കവിളിൽ ഒരു മുത്തം കൊടുത്ത ശേഷം, നന്ദനയുടെ നഗ്നമായ മാറിലും അവൻ ഒന്ന് മുത്തി ചുവപ്പിച്ചു.

ചെ…. വഷളൻ..നന്ദു അവനെ നോക്കി കണ്ണുരുട്ടി.

അപ്പോളേക്കും അവൻ അവളുടെ ഇരു കവിളിലും മാറി മാറി ചുംബിച്ചു.

എത്ര ദിവസം ആയെടി പെണ്ണേ, എല്ലാവരും ഉള്ളത് കൊണ്ട് നിന്റെ അടുത്തേക്ക് വരാൻപോലും പറ്റിയില്ല..എനിക്ക് ആണെകിൽ ഇതുപോലെ ഒരു വിഷമം എന്റെ ജീവിതത്തിൽ ഉണ്ടായില്ല കേട്ടോ

എനിക്ക് മനസിലാവുന്നുണ്ടായിരുന്നു,, സാരമില്ല എല്ലാം കഴിഞ്ഞുല്ലോ ഭദ്രേട്ടാ.

ഹമ്… അതേയതേ.. നിനക്ക് ഒരുപാട് വേദനിച്ചോ മോളെ.

അതൊക്ക ആ സമയത്തു അങ്ങ് നടന്നു. ഇപ്പൊ കുഴപ്പമില്ല.ഞാൻ ഓക്കേയാണ്.

പറഞ്ഞു കൊണ്ട് അവൾ കുഞ്ഞിനെ അനക്കതെ ബെഡിൽ കൊണ്ട് വന്നു കിടത്തി.എന്നിട്ട് ഭദ്രന്റെ നേർക്ക് ചെന്നു അവന്റെ നെഞ്ചിലേക്ക് ചേർന്നു.

അവൻ അവളെ പുണർന്നപ്പോൾ പതിയെ, ശ്വാസം മുട്ടിക്കല്ലേ എന്ന് അവൾ അവനോട് മെല്ലെ പറഞ്ഞു.

ഭദ്രൻ ഒന്ന് കെട്ടിപിടിക്കുമ്പോൾ നന്ദുവിനു തന്റെ സകല നാഡിഞരമ്പും പൊട്ടും പോലെ സാധാരണ തൊന്നും. അതുപോലെ ആണ് അവന്റെ പിടിത്തം. അതുകൊണ്ട് മുൻ‌കൂർ ആയിട്ട് ഒരു സുചന കൊടുത്തത് ആയിരുന്നു അവള്.

ഇല്ലെടി പെണ്ണേ, നിന്നെയിനി ഒരിക്കലും വേദനിപ്പിക്കില്ലന്നെ, സത്യം…അവൻ പറഞ്ഞപ്പോൾ നന്ദു നെറ്റി ചുളിച്ചു ഒന്ന് നോക്കി. എന്നിട്ട് അവന്റെ നെഞ്ചിൽ ചെറുതായി ഒന്ന് ഇടിച്ചു. എന്നിട്ട് ഒന്ന് ഉയർന്നു അവന്റെ കവിളിലും മാറി മാറി മുത്തി

തുടരും…

Leave a Reply

Your email address will not be published. Required fields are marked *