അതൊരു ബോംബ് ആയിരുന്നു. ഉഗ്ര സ്ഫോടനം ഉണ്ടാക്കാൻ പ്രാപ്തിയുള്ള ഒരു ബോംബ്
പ്രമുഖ വ്യവസായി ഗ്രുപ്പായ മാക്സ് ഗ്രൂപ്പ് മാധവം മെഡിക്കൽ കോളേജ് ചെയർമാൻ അർജുൻ ജയറാമിനെയും ഭാര്യയെയും വ- ധിക്കാൻ ശ്രമിച്ചു. അത് മീഡിയ അവരുടെ ഭാവനയിൽ കാണുന്ന പോലെ പൊലിപ്പിച്ചു. കഥകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പത്രങ്ങൾ അത് ആഘോഷം ആക്കി
മാക്സ് ഗ്രുപ്പിലെ ജിതിൻ ജേക്കബ്, സിദ്ധാർഥ് മേനോൻ അക്ബർ അലി മൂന്ന് പേരും അറെസ്റ്റ് ചെയ്യപ്പെട്ടു. അതിന് നീന മാത്രം ആയിരുന്നില്ല തെളിവുകൾ
ആദ്യത്തെ തെളിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ആദ്യത്തെ അക്രമണത്തിന്റെ പ്രതി കൊടുത്ത മൊഴിയായിരുന്നു. അയാളെ മാക്സ് ഗ്രൂപ്പ് അയച്ചതാണെന്ന് അയാൾ മൊഴി കൊടുത്തു
രണ്ടാമത്തെ ഹോട്ടലിൽ വെച്ചുള്ള ആക്രമണം ആയിരുന്നു. അതിന്റെ പ്രതികളും കുറ്റം സമ്മതിച്ചു
മൂന്നാമത്തെ പ്രതി നീന പക്ഷെ ഒരക്ഷരം പോലും പറഞ്ഞില്ല. പോലീസിന്റെ ചോദ്യങ്ങളോട് അവർ സഹകരിച്ചില്ല.
അനിതയും പദ്മനാഭനും അവരുടെ മുഴുവൻ നിയമത്തിന്റെ ആനുകൂല്യങ്ങളും എടുത്തു പ്രയോഗിച്ചിട്ടും ജാമ്യം ലഭിച്ചില്ല അവളെ കാണാനുള്ള അനുവാദം പോലും ലഭിച്ചില്ല
ജിതിൻ ജേക്കബ് അടങ്ങുന്ന സംഘം കുറ്റം നിഷേധിച്ചു. പക്ഷെ തെളിവുകൾ എതിരായിരുന്നത് കൊണ്ട് പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു
വളരെ ആസൂത്രിതമായി മുഴുവൻ തെളിവുകൾ സമാഹരിച്ച ശേഷം ആണ് അറസ്റ്റ് ഉണ്ടായത്..അവരുടെ വക്കീൽ അവർക്ക് മുന്നിൽ നിന്നു
“ഒരു ലൂപ് ഹോൾ പോലുമില്ല. പെർഫെക്ട് ട്രാപ്പ് ആണ്. തുടക്കത്തിൽ തന്നെ അർജുന് അറിയാമായിരുന്നു എല്ലാം. നിങ്ങളുടെ മുഴുവൻ ചലനങ്ങളും അയാൾ വീക്ഷിച്ചു കൊണ്ടാണ് ഇരുന്നത്. നിങ്ങൾ ഒരായുസ്സിൽ ജയിലിൽ കിടക്കാനുള്ള കാര്യങ്ങൾ ഏകദേശം ഉണ്ടാക്കി വെച്ചിട്ടുണ്ട്. പിന്നെ സുപ്രീം കോടതിയിലെ വക്കീൽ എന്ന് പറഞ്ഞു ഒരുത്തൻ കൂടെ കൂടിയിട്ടുണ്ടല്ലോ വേഗം അവരെ പറഞ്ഞു വിട്ടോ. ആ പെണ്ണ് കാണിച്ച എടുത്ത് ചാട്ടത്തിൽ ആണ് ഇന്നീ കുഴപ്പം മുഴുവൻ ഉണ്ടായിരിക്കുന്നത്. അത് കൊണ്ട് അവരുമായി ഇനി ഒരു ബന്ധം വേണ്ട “
ജിതിൻ വക്കീൽ മനോജ് വാസുദേവനെ ദയനീയമായി നോക്കി
“വക്കീലേ നിങ്ങൾ അർജുനെ ഒന്നു മീറ്റ് ചെയ്യാമോ? ഞങ്ങളോട് ക്ഷമിക്കണം എന്ന് പറ. പകരം ഞങ്ങൾ എന്ത് ചെയ്യണം എന്ന് പറ. ഈ കേസ് ആരെയൊക്കെ ബാധിക്കുമെന്നു അറിയാമല്ലോ. ഞങ്ങളുടെ കുട്ടികൾ. ഭാര്യ വീട്ടുകാർ, സഹോദരങ്ങൾ, സൊസൈറ്റി.”
“ഇതൊക്കെ നേരെത്തെ ഓർക്കണമായിരുന്നു ജിതിൻ വെറുതെ ഇരുന്ന അങ്ങേരെ കേറി ചൊറിഞ്ഞു പണി വാങ്ങിയിട്ട്. ഇപ്പൊ കരഞ്ഞിട്ട് ഒരു കാര്യോമില്ല. ഇനി അർജുൻ വിചാരിച്ച പോലും നിങ്ങളെ രക്ഷിക്കാൻ പറ്റില്ല
അത്രയും സ്ട്രോങ്ങ് ആണ് തെളിവുകൾ”
“ആ തെളിവുകൾ ഇല്ലാതെയായാൽ? ആ മൂന്ന് attempt നടത്തിയവർ ഇല്ലാതെയായാൽ?”
“ആ അടുത്ത പൊല്ലാപ്പ്. എല്ലാവരും ജയിലിൽ ആണ്. പണ്ടത്തെ പോലല്ല അവിടെ കേറി കളിക്കാൻ പറ്റില്ല. അടുത്ത കുരുക്ക് മുറുകും “
“എന്തെങ്കിലും ഒരു വഴി പറ…”
“ജിതിൻ പറഞ്ഞത് പോലെ ഞാൻ അർജുനെ പോയി കാണാം. ജസ്റ്റ് ട്രൈ ചെയ്യാം കാണാൻ അയാൾ വില്ലിങ് ആണെങ്കിൽ മാത്രം “
ജിതിന്റെ മുഖം തെളിഞ്ഞു
“മതി “
വക്കീൽ പോയി
അർജുൻ പേർസണൽ മാനേജർ മുകുന്ദൻ മേനോന്റെ അരികിലായിരുന്നു
“മനോജ് മീറ്റ് ചെയ്യാൻ ഒരു ടൈം ചോദിച്ചു. അർജുൻ സർ എന്ത് പറയുന്നു?”
“കാണാം “
അർജുൻ ചിരിച്ചു
“മിക്കവാറും കേസിനെ കുറിച്ച് പറയാനാവും. എങ്ങനെ എങ്കിലും ഇതൊന്ന് ഊരി കൊടുക്കണം എന്ന് “
“ആവോ കേട്ട് കളയാം “
അർജുന്റെ മനസ്സിൽ എന്താണെന്ന് മുകുന്ദന് കിട്ടിയില്ല. മീറ്റിംഗ് നടന്നു
അർജുൻ, മുകുന്ദൻ, മനോജ്
“ആക്ച്വലി അവർ ഒരു എടുത്തു ചാട്ടം “
അർജുൻ കൈ ഉയർത്തി തടഞ്ഞു
“വന്ന കാര്യം മാത്രം പറ “
“അവർ എന്ത് ചെയ്യണം എന്ന് ചോദിച്ചു. ഈ കേസിൽ നിന്ന് ഒന്നു ഒഴിവാക്കി തരാൻ എന്ത് വേണേലും ചെയ്യാം “
അർജുൻ ഒന്നു ചാഞ്ഞു ഇരുന്നു
“ഒറ്റ ഡീൽ. മൂന്ന് പേരുടെയും കേരളത്തിലെ മുഴുവൻ സ്വത്തും മാധവം ഗ്രുപ്പിനു എഴുതി തരണം. വെറുതെ വേണ്ട മാർക്കറ്റ് റേറ്റ് തരും. പിന്നെ ഒരിക്കലും കേരളത്തിൽ വരാനോ താമസിക്കാനോ പാടില്ല.”
“ഇമ്പോസിബിൾ “
മനോജ് വാസുദേവൻ ഞെട്ടിപ്പോയി
“പോസ്സിബിൾ. അല്ലെങ്കിൽ മൂന്ന് പേരും ഇനി പുറം ലോകം കാണില്ല. മാക്സ് ഗ്രുപ്പിന്റെ എല്ലാ ഓഹരി ഉടമകളും പിന്മാറും. ആശുപത്രിയിൽ സ്റ്റാഫ് ഉണ്ടാവില്ല. സ്റ്റാഫ് ഇല്ലാത്ത ആശുപത്രികളിൽ രോഗികളും ഉണ്ടാവില്ല. അവയെല്ലാം വെറും കെട്ടിടങ്ങൾ മാത്രം ആയി നിലനിൽക്കും. കോടികളുടെ കടം വരും. അത് കൊടുക്കാനില്ലാതെ അവരുടെ വീടുകൾ കുടുംബങ്ങൾക്ക് വിൽക്കേണ്ടി വരും. ചിലപ്പോൾ ആ- ത്മഹത്യകൾ ഉണ്ടാകാം. ആലോചിച്ചു പറഞ്ഞാൽ മാത്രം മതി. ഇനി ഈ ഡീൽ ok ആണെങ്കിൽ മൂന്ന് പേരും ഫ്രീ ആകും. പുറത്ത് അവർക്ക് വ്യവസായ സ്ഥാപനങ്ങൾ ഉള്ളത് നോക്കി നടത്തി ജീവിക്കാം. കേരളത്തിൽ ഒരു തരി മണ്ണ് പോലുമുണ്ടാവില്ലന്ന് മാത്രം “
“ഇത് ക്രൂരത അല്ലെ അർജുൻ സർ? അവർ ജനിച്ചു വളർന്ന മണ്ണാണ്. അവരിവിടെ വിട്ട് പോകുകയെന്ന് പറഞ്ഞാൽ അതും ഇത്രയും കോടി രൂപയുടെ സ്വത്ത് എഴുതി തന്നിട്ട്…”
“അവർ എന്നോട് ചെയ്തത് എന്താ മനോജ്. എന്റെ ഭാര്യയെ കൊ- ല്ലാൻ ശ്രമിച്ചു. ഒന്നല്ല രണ്ടു തവണ
എന്നേയും. എന്റെ വൈഫ് അവരോട് എന്താ ചെയ്തത്? ഞാൻ അവരോട് എന്താ ചെയ്തത്? ഒരു പക്ഷെ അത് success ആയിരുന്നു എങ്കിലും ഇന്ന് ഈ ഡീൽ പറയാൻ ഞാൻ ഇല്ല. എന്റെ പെണ്ണിന് എന്തെങ്കിലും സംഭവിച്ചു എന്നിരിക്കട്ടെ മൂന്ന് കുടുംബങ്ങളുടെയും അടിവേര് തോണ്ടി കത്തിക്കും അർജുൻ..ഈ ശിക്ഷ അവർ ചോദിച്ചു വാങ്ങിയതാണ്. എനിക്ക് ഇത് മാത്രം ആണെങ്കിൽ സമ്മതമാണ്. you can go “
അർജുൻ തിരിഞ്ഞു കളഞ്ഞു
അഡ്വക്കേറ്റ് മനോജ് എഴുന്നേറ്റു
നിരാശ നിറഞ്ഞ മനസ്സുമായി അയാൾ ഇറങ്ങി നടന്നു
“സമ്മതമല്ല ” അക്ബർ അലിയും സിദ്ധാർഥ്യും ഒരെ സ്വരത്തിൽ പറഞ്ഞു
“ഞങ്ങൾ ജീവിതകാലം മുഴുവൻ ജയിലിൽ കിടന്നോളാം എന്നാലും സമ്മതമല്ല. അവൻ എന്താ കരുതിയിരിക്കുന്നത്? കേരളത്തിൽ നിന്നു വേരോടെ പറിച്ചെടുത്തു കളയാമെന്നോ. നടക്കില്ല. എന്താ രാജാവാണോ അവൻ? മെഡിക്കൽ രംഗത്ത് അവൻ മാത്രം മതിഎന്നാണോ? ഒരിക്കൽ കൂടി ശ്രമിക്കുകയാണ് മനോജ്. ഒരു തവണ കൊ- ല്ലാൻ ശ്രമിച്ചാലും കൊ- ന്നാലുമൊക്കെ ഒരെ ശിക്ഷ ആണ്. അവൻ എന്താ പറഞ്ഞത് അവന്റെ ഭാര്യയെ തൊട്ടാൽ കുടുംബത്തിന്റെ അടിവേര് തൊണ്ടുമെന്ന് അല്ലെ? അവൾ തന്നെ തീരട്ടെ ആദ്യം പിഴവ് പറ്റാതെ ഒരു attempt…ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ. ഇത് നടത്തും നടക്കും.”
“അതൊക്കെ വേണോ സിദ്ധാർഥ്. ഞാൻ കണ്ടിടത്തോളം നിങ്ങളെ ആരെയും പോലെ അല്ല അർജുൻ. ഞാൻ എത്രയോ ക്രി-മിനൽസിനെ കണ്ടിരിക്കുന്നു. ഇത്രയും വലിയ ക്രി- മിനൽ മൈൻഡ് ഉള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. അയാൾ നിങ്ങളെ നശിപ്പിക്കും സത്യം. ഞാൻ ഇനി പറഞ്ഞില്ലാന്നു വേണ്ട “
“അയാളുടെ മുന്നിൽ തോറ്റു കൊടുക്കുന്നതിൽ ഭേദം ചാവുന്നതാ അതിന് മുൻപ് അവന്റെ പ്രിയപ്പെട്ട ഒരാൾ എങ്കിലും ഇല്ലാതാകണം
ഒരാൾ എങ്കിലും. പുറത്ത് നിന്ന് ആരും വേണ്ട ഞാൻ മാത്രം മതി. എനിക്ക് ജാമ്യം കിട്ടുമോന്ന് നോക്ക്. നമ്മൾ ആരെയും കൊന്നിട്ടൊന്നുമില്ല” സിദ്ധാർഥ് പറഞ്ഞു
മനോജ് തലയാട്ടി. പക്ഷെ ആർക്കും ജാമ്യം കിട്ടിയില്ല. ജേക്കബ് ജയിലിൽ വന്നു. സിദ്ധാർഥ് ആണ് ജേക്കബിനെ നേരിട്ട് കണ്ടത്
ജിതിനുമായി നടത്തുന്ന കൂടിക്കാഴ്ച ചിലപ്പോൾ ഭാവിയിൽ ഒരു തെളിവ് ആയേക്കാം എന്നുള്ളത് കൊണ്ടായിരുന്നു അത്. കൂട്ടത്തിൽ സിദ്ധാർഥ് ആണ് ഏറ്റവും മോശവും
“ഇവിടെ നിന്നൊന്നും വേണ്ട. മുംബൈയിൽ നിന്ന് വരും ആള്. അങ്കിൾ സപ്പോർട്ട് ചെയ്ത മതി. ആളെ ഞാൻ കൊണ്ട് വരും.എനിക്ക് മുംബൈയിൽ ആളുണ്ട് “
ജേക്കബ് അവന് കൈ കൊടുത്തു
മാധവം മെഡിക്കൽ കോളേജ്
പേർസണൽ മാനേജർ മുകുന്ദൻ അർജുനെ ഒന്നും നോക്കി
“ഇവര് ഇതിനു സമ്മതിച്ചു തരുമെന്ന് തോന്നുന്നോ അർജുൻ സർ?”
“നെവർ..സമ്മതിക്കില്ല. അവർക്ക് വിറളി പിടിക്കും വൈരാഗ്യം കൂടും അവർ ഏത് വിധേനെയും പുറത്ത് വരും. എന്നെയോ എന്റെ പെണ്ണിനെയോ അറ്റാക് ചെയ്യാൻ ശ്രമിക്കും. അന്ന് അവന്റെയൊക്കെ അവസാനം ആയിരിക്കും. മാക്സ് തീരുവാ മുകുന്ദൻ സർ.. അർജുൻ ലാസ്റ്റ് ഗെയിം ആണ് ഇപ്പൊ കളിക്കുന്നത് ചെക്ക് പറഞ്ഞു കഴിഞ്ഞു. അവർ എങ്ങോട്ട് തിരിഞ്ഞാലും ചെക്ക് ആണ്..”
മുകുന്ദൻ പുഞ്ചിരിച്ചു
“കൃഷ്ണയേ സൂക്ഷിച്ചു കൊള്ളുക “
അർജുൻ തലയാട്ടി
കൃഷ്ണയ്ക്ക് ചെറിയ പനി ഉണ്ടായിരുന്നു. അവൾ വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് അവൻ തന്റെ തിരക്കുകൾ ഒക്കെ മാറ്റി വെച്ച് വീട്ടിൽ പോയി
“എങ്ങനെ ഉണ്ട് മോളെ ” പുതച്ചു മൂടി കിടക്കുകയാണവൾ
“നല്ല തണുപ്പ്. പുറത്ത് മഴ ആണോ?”
“ഉം “
“അതാവും. അപ്പുവേട്ടൻ വേറെ പോയി കിടക്ക് പനി പകരും “
“ഒന്നു പോടീ “
അവൻ അവളോട് ചേർന്ന് കിടന്നു. പനി ചൂടുള്ള ഉടൽ തന്നോട് ചേർത്ത് പിടിച്ചു
“മോള് കഴിച്ചോ?”
“ഊഹും “
“കഞ്ഞി എടുത്തു വരട്ടെ “
“വേണ്ട. കഞ്ഞി വേണ്ട “
“പിന്നെ എന്ത് വേണം?”
“ബ്രെഡ് “
“എടുത്തു കൊണ്ട് വരട്ടെ?”
അവൾ ആ മുഖത്ത് തൊട്ടു
“എന്റെ രാജകുമാരൻ “
അവൾ മന്ത്രിച്ചു
അർജുൻ ആ മുഖം നെഞ്ചിൽ അടക്കിപ്പിടിച്ചു
“നിനക്ക് പനി വരുമ്പോൾ എനിക്ക് പേടിയാണ് കൃഷ്ണ. അന്ന് അങ്ങനെ വന്നപ്പോൾ ഈശ്വര ഞാൻ എന്ത് മാത്രം ടെൻഷൻ അടിച്ച് പോയിന്നോ. അതിൽ പിന്നെ പനി എന്ന് കേൾക്കുമ്പോൾ. തന്നെ പേടിയാ..”
അവൾ വാടിയ ഒരു ചിരി ചിരിച്ചു
“ഹോസ്പിറ്റലിൽ എല്ലാവർക്കും പനിയ..അങ്ങനെ കിട്ടുന്നതാ. മാറിക്കൊള്ളും
അപ്പുവേട്ടൻ ഇങ്ങനെ കൂടെ കിടന്ന വരും. അപ്പുറത്തെ മുറിയിൽ പോയി കിടക്കാൻ..”
“ഞാൻ പോയി ബ്രെഡ് എടുത്തു വരാം “
അവനത് കേട്ട ഭാവം നടിക്കാതെ പോയി. അവൻ വേഗം തിരിച്ചു വന്നു. കൃഷ്ണ എഴുനേറ്റു ആ നെഞ്ചിൽ ചാരിയിരുന്നു. കാപ്പിയിൽ മുക്കിയ ബ്രെഡ് പതിയെ ചവച്ച് ഇറക്കി
“എങ്ങനെ ഉണ്ട് മോളെ?”
ജയറാം മുറിയിൽ വന്നു
“ഇന്നലെത്തെ ചൂടില്ല ഇന്ന്. ക്ഷീണം ഉണ്ട്. മൂന്ന് നേരവും ബ്രെഡ് മതി അവൾക്ക്. പിന്നെ എങ്ങനെ ക്ഷീണം മാറും. ഹോസ്പിറ്റലിൽ കൊണ്ട് പോയി ഒരു ട്രിപ്പ് ഇട്ടാലോ,”
“അയ്യോ… ദേ വേണ്ട ട്ടോ. ഞാൻ കഴിച്ചോളാം “
അവൻ ചിരി വന്നത് കടിച്ചു പിടിച്ചു
“നാളെ തൊട്ട് കഴിച്ചോളാമേ ” അവൾ ദയനീയമായി നോക്കി
ജയറാം ചിരിച്ചു കൊണ്ട് മുറി വിട്ട് പോയി
“മതി ഇനി അപ്പുവേട്ടൻ പോയി എന്തെങ്കിലും കഴിച്ചിട്ട് വാ “
“എനിക്ക് വിശപ്പില്ല “
അവൻ കിടക്കയിലേക്ക് വീണു. കൃഷ്ണയ്ക്ക് സങ്കടം വന്നു
“നോക്ക് ഉച്ചക്ക് ഒന്നും കഴിച്ചില്ലന്നു പറഞ്ഞല്ലോ അനിയേട്ടൻ. പോയി കഴിക്ക് “
“മനസിന് ഒരു സുഖം ഇല്ലടി “
അവൾ ആ നിറുകയിൽ തലോടി കൊണ്ട് ഇരുന്നു
“അപ്പുവേട്ടാ?”
“ഉം “
“എനിക്കിത് എന്ത് വിഷമം ആണെന്ന് അറിയോ?”
അവളുടെ ശബ്ദം ഇടറി
“എന്റെ ചെക്കൻ ഇങ്ങനെ വാടി പോണത് എനിക്ക് സഹിക്കാൻ പറ്റില്ല..ഒരു കുഞ്ഞ് പനി വന്നാ ഇങ്ങനെ ആണെങ്കിൽ എനിക്ക്. എന്തെങ്കിലും വന്നു പോയാൽ എന്ത് ചെയ്യും?”
അർജുൻ അവളെ വാരി നെഞ്ചിൽ അടക്കി
“അങ്ങനെ ഒന്നും പറയണ്ട
എനിക്ക് കേൾക്കണ്ട… അർജുൻ പിന്നെ ജീവിച്ചിരിക്കില്ല കൃഷ്ണ… നിന്റെ ഗുരുവായൂരപ്പൻ സത്യം. അർജുൻ സ്വയം അത് ചെയ്യും “
കൃഷ്ണ കിതപ്പോടെ മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി കിടന്നു
“ഇത്രയ്ക്കും ഇഷ്ടം ആണോ അപ്പുവേട്ടാ എന്നേ?”
“നീ ജീവിക്കാൻ എന്റെ ജീവൻ ഞാൻ തരും കൃഷ്ണ. അതിൽ. കൂടുതൽ എനിക്ക് പറയാൻ അറിയില്ല. നീയില്ലാത്ത അർജുൻ ഒന്നുകിൽ ഭ്രാന്ത് വന്നു മരിക്കും അല്ലെങ്കിൽ സ്വയം “
കൃഷ്ണ ആ വാ പൊത്തി
“അങ്ങനെ ഒന്നും പറയല്ലേ… ഞാൻ ഇല്ലാണ്ട് ജീവിച്ചിട്ടില്ലേ?എത്രയോ വർഷം അങ്ങനെ അല്ലെ ജീവിച്ചത്?”
“നിന്നെ ഞാൻ കണ്ടു പോയില്ലെടി? അറിഞ്ഞു പോയില്ലേ… ഇനി വയ്യ..”
അവൻ മെല്ലെ കിതച്ചു. കണ്ണടച്ചപ്പോൾ കണ്ണീർ ഒഴുകി ചെന്നിയിലൂടെ. കൃഷ്ണ അത് ചുണ്ടുകൾ കൊണ്ട് ഒപ്പി
“എന്റെ പൊന്നെ ” അവൾ മന്ത്രിച്ചു കൊണ്ട് അവനെ ചുംബിച്ചു. പിന്നെ ആ നെഞ്ചിൽ കയറി കിടന്നു. ആ കണ്ണിൽ നോക്കി. അർജുൻ വാടിയ ഒരു ചിരിയോടെ അവളെ അമർത്തി പിടിച്ചു
“ഇപ്പൊ ക്ഷീണം കുറഞ്ഞു ” കൃഷ്ണ ആ കാതിൽ പറഞ്ഞു
അർജുൻ അവളെയൊന്നു നോക്കി. കള്ളച്ചിരി
“മോള് ഉറങ്ങിക്കോ ” അവൻ മെല്ലെ താളം പിടിച്ചു
“അതേയ്…”
“ഉം “
“പിന്നേയ് “
“ഉം “
“ഇനി മൂന്ന് മാസം കൂടിയേ ഉള്ളു ഹൗസർജൻസി.”
“അതിന്?”
“അതിനോ?”
“ഉം “
“ഞാൻ പറഞ്ഞിട്ടില്ലേ ഒരു ആഗ്രഹം “
“ഓർക്കുന്നില്ല “
“വാവ വേണംന്നു “
“ഓ അത് “
“ആ.അത് കാര്യമായിട്ട് എടുക്കണേ “
“അപ്പോഴല്ലേ ആലോചിക്കാം. നീ ഇപ്പൊ ഉറങ്ങിക്കോ “
“ഇപ്പോഴേ ആലോചിക്കണം എന്നാലേ കറക്റ്റ് ടൈം കിട്ടുള്ളു “
അർജുന് അവൾ എന്താ പറയുന്നത് എന്നൊക്കെ മനസിലാവുന്നുണ്ടായിരുന്നു. പക്ഷെ ആ പ്രെഗ്നന്സി പിന്നെ പഠനത്തിൽ അവൾക്ക് ബുദ്ധിമുട്ട് ആയാലോന്ന് അവന് സംശയം ഉണ്ടായിരുന്നു
“എടി എം ഡി കഴിഞ്ഞു പോരെ?”
“പിന്നെയും നീണ്ടു പോവില്ലേ?”
“സാരമില്ല. അല്ലെങ്കിൽ നിനക്ക് എല്ലാം കൂടി ബുദ്ധിമുട്ട് അല്ലെ കൊച്ചേ.”
“സാരമില്ലന്നേ..കുഞ്ഞുങ്ങൾ വളർന്നു കൊള്ളും. ഒരു വാവ മതി ഇപ്പൊ പിന്നെ മതി ബാക്കി “
അവൻ വാത്സല്യത്തോടെ തഴുകി
“സമ്മതിച്ചു. പക്ഷെ ഇപ്പൊ വേണ്ട. എന്റെ കൊച്ച് tired ആണ് “
അവൾ ആ നെഞ്ചിൽ മെല്ലെ തലയണച് അവനെ രണ്ടു കൈകൾ കൊണ്ടും കെട്ടിപിടിച്ചു
“മോൻ മതി. എന്റെ അപ്പുവേട്ടന്റെ ഭംഗി ഉള്ള സുന്ദരൻ മോൻ…”
അവളുടെ ശബ്ദം നേർത്തു വന്നു. അങ്ങനെ കിടന്നു കൃഷ്ണ ഉറങ്ങി പോയി. അർജുൻ ആ മുടിയിൽ കൂടി തഴുകി തലോടി ഉറങ്ങാതെ കിടന്നു
തുടരും….