കാശി……ഭദ്ര അവനെ നോക്കാതെ തറയിൽ നോക്കി..
നീ എന്താ പെട്ടന്ന് അപ്സെറ്റ് ആയത്…. എന്തെങ്കിലും പ്രശ്നം ഉണ്ടോ…..
കാശി…. കോട്ടയത്ത് ഒരു…. ഒരു പ്രശ്നം ഉണ്ട്….കാശി അവളെ സൂക്ഷിച്ചു നോക്കി.
അവിടെ എന്താ പ്രശ്നം…..അവൻ അവളെ സംശയത്തിൽ നോക്കി.
എന്റെ അച്ഛന്റെ വീട് അവിടെ ആണ് കാശി……
അത് എങ്ങനെ നിനക്ക് അറിയാം…
അത് എനിക്ക് അറിയാം കാശി കൂടുതൽ ഒന്നും ചോദിക്കരുത്…. അങ്ങോട്ട് പോകുന്നത് നമ്മുടെ നല്ലതിന് ആകില്ല….
എനിക്ക് അത് അറിയാം അറിഞ്ഞു കൊണ്ട് തന്നെ ആണ് ഞാൻ അങ്ങോട്ട് പോകുന്നത്…. പിന്നെ നീ എന്നോട് എന്തോ ഒന്ന് ഒളിക്കുന്നുണ്ട് ഭദ്ര അതും എനിക്ക് അറിയാം…. എന്റെ മുറിയിൽ ഞാൻ ഇല്ലാത്തപ്പോൾ പരിശോധിക്കുന്നത് ഇടക്ക് ഇടക്ക് നിനക്ക് വരുന്ന കാൾ അത് എടുക്കുമ്പോ മാറുന്ന നിന്റെ മുഖഭാവം……. എല്ലാം എല്ലാം ഞാൻ ശ്രദ്ധിക്കുന്നുണ്ട്…..നിനക്ക് എന്നോട് പറയാൻ തോന്നുമ്പോൾ പറഞ്ഞ മതി……കാശി കൂടുതൽ ഒന്നും പറയാതെ കയറി കിടന്നു…
ഭദ്ര അവനെ ഒന്ന് നോക്കിയിട്ട് ലൈറ്റ് ഓഫക്കി കിടന്നു….. കാശി അവളെ അവന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു……
ഞാൻ പറയാതെ തന്നെ എല്ലാം നീ അറിയും കാശി അന്ന് ചിലപ്പോൾ നീ എന്നെ നിന്റെ മനസ്സിൽ നിന്നും ഈ വീട്ടിൽ നിന്നും ഇറക്കി വിടും. അതിന് മുന്നേ ഉള്ള ഓരോ നിമിഷവും എനിക്ക് ഒരുപാട് വിലപ്പെട്ടത് ആണ്…. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തതാണ് നിന്റെ ഒപ്പമുള്ള ഓരോ നിമിഷവും ചിലപ്പോൾ എന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ നിമിഷങ്ങൾ നിന്റെ ഒപ്പമുള്ളത് ആകും കാശി…..അവന്റെ നെഞ്ചോരം ചേർന്നു കിടക്കുമ്പോ അത് ആയിരുന്നു അവളുടെ മനസ്സിൽ ചിന്ത……
നീ എന്നിൽ നിന്ന് എന്തെല്ലാമോ ഒളിക്കുന്നുണ്ട് ഭദ്ര…… എല്ലാം ഞാൻ കണ്ടുപിടിക്കും……. എന്ത് പ്രശ്നമായാലും നിന്റെ ഒപ്പം ഞാൻ ഉണ്ടാകും ഭദ്ര ഒരു ശക്തിക്കും ഇനി നിന്നെ എന്നിൽ നിന്ന് അകറ്റാൻ ഞാൻ സമ്മതിക്കില്ല……കാശി മനസിൽ പറഞ്ഞു അവളെ കുറച്ചു കൂടെ ചേർത്ത് പിടിച്ചു കിടന്നു.
*******************
പിറ്റേന്ന് രാവിലെ തന്നെ കാശിയും ഭദ്രയും ഓഫീസിൽ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്…..
കാശി……..അടുക്കളയിൽ നിന്ന് ഭദ്ര നീട്ടിവിളിക്കുന്നുണ്ട്.കാശി ഏതോ ഫയൽ ഒക്കെ എടുത്തു നോക്കി കൊണ്ട് ഇരിപ്പാണ്….
ഡാ കാശി…….ഒരിക്കൽ വിളിച്ചു അനക്കമൊന്നും ഇല്ലാത്തതുകൊണ്ട് വീണ്ടും വിളിച്ചു….
എന്താ ഡി രാവിലെ കിടന്നു കാറി പൊളിക്കുന്നെ…..അവൻ ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് പോയി.
നിനക്ക് ഒന്ന് വിളികേട്ടാൽ എന്താ പ്രശ്നം…. ഞാൻ വിളിച്ചത് നിന്നെ കാണാൻ അല്ല…… നിനക്ക് കൂടെ ഉച്ചക്ക് ഉള്ള ഫുഡ് എടുക്കട്ടെ എന്ന് കേൾക്കാൻ ആണ്…….അവൾ അവളുടെ ജോലിയിൽ തന്നെ മുഴുകി നിന്നുകൊണ്ട് പറഞ്ഞു.
ഓഹ് അപ്പോൾ നിനക്ക് എന്നെ കാണണ്ട എന്ന് സാരം…..അവൻ അവളോട് ചേർന്നു നിന്ന് പറഞ്ഞു.
അഹ് രാവിലെ ഇത് ആരാ അമ്പി ആണോ…..ഭദ്ര അവനെ കളിയാക്കി…
അല്ല നിന്റെ അച്ഛൻ…. പോടീ പുല്ലേ…..
അഹ് ഇപ്പൊ കറക്റ്റ് കാലനാഥൻ ആയി….. കാലനാഥ…. ഫുഡ് എടുക്കട്ടെ….
നീ എന്തേലും ചെയ്യ്…..പോകുന്ന വഴി കാശി അലസമായി പറഞ്ഞു.
പിന്നെ രണ്ടുപേരും കൂടെ ഒരുമിച്ച് ഇരുന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു…. കാശി അപ്പോഴും അവളോട് ഒന്നും മിണ്ടാനോ നോക്കാനോ പോയില്ല….. ഭദ്ര ഫോണിൽ നോക്കി നോക്കി ആണ് കഴിപ്പ്…
ഓഫീസിലേക്ക് പോകുമ്പോഴും കാശി സൈലന്റ് ആയിരുന്നു…….
കാലനാഥ….. നീ ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ എന്തോ പോലെ ആണ് കേട്ടോ….. എനിക്ക് ആ അന്യനെ ആണ് ഇഷ്ടം കേട്ടോ……സമയം കുറെ ആയിട്ടും മിണ്ടാതെ ഇരിക്കുന്നത് കണ്ടു ഭദ്ര അവനെ ചൊറിയാൻ തുടങ്ങി.
കാശി….
ഒരു പത്തുമിനിറ്റ് ആ വാ അടച്ചു വയ്ക്കാൻ എന്റെ ഭദ്രകാളിക്ക് ആകില്ല അല്ലെ….അവൾ അവനെ നോക്കി പുച്ഛിച്ചു പുറത്തേക്ക് നോക്കി ഇരുന്നു. കാശി ചിരിയോടെ ഡ്രൈവിംഗ് തുടങ്ങി….
ഓഫീസിൽ എത്തുമ്പോൾ അവിടെ ഹരി പാർക്കിംഗ് ഏരിയയിൽ നിൽപ്പുണ്ട്….. ഭദ്ര ഹരിയെ കണ്ടതും കാശിയെ പുച്ഛിച്ചു അവന്റെ അടുത്തേക്ക് പോയി…..
ഗുഡ് മോർണിംഗ് ഹരിയേട്ടാ…..
ഗുഡ് മോർണിംഗ് വായാടി…..എന്ത് പറ്റി രാവിലെ വല്യ സന്തോഷത്തിൽ ആണല്ലോ….. അവനെ രാവിലെ ദേഷ്യംപിടിപ്പിച്ചോ…..ഹരി അവളുടെ തലയിൽ കൊട്ടി കൊണ്ട് ചോദിച്ചു.
ഞാൻ ആയിട്ടു ഒന്നും ചെയ്യണ്ട അവൻ തന്നെ തുടങ്ങിക്കോളും….. അല്ല ശിവ മാഡം വന്നോ…. രാവിലെ ഒന്ന് ചൊറിഞ്ഞിട്ട് വരാം…ഭദ്ര അവനെ നോക്കി നന്നായി ചിരിച്ചു കൊണ്ട് ചോദിച്ചു.
ഡീീ ഡീീ കാന്താരി…..ഭദ്ര അവളുടെ ക്യാബിനിലേക്ക് പോയി.
രാവിലെ തന്നെ നിന്നെ ചൊറിഞ്ഞുന്ന് തോന്നുന്നല്ലോ കണ്ടിട്ട്….കാശിയെ നോക്കി ഹരി ചിരിയോടെ ചോദിച്ചു.
ഒന്നും പറയണ്ട അതിന് ഒരു പത്തുമിനിറ്റ് വാ അടച്ചു ഇരിക്കാൻ വല്യ പാട….
ശിവയെ ചൊറിയാൻ ആണെന്ന് പറഞ്ഞു പോയിട്ട് ഉണ്ട്……
ഈ പെണ്ണ്…… ഞാൻ പറഞ്ഞ കാര്യം എന്തായി ഹരിയേട്ടാ…..കാശി ഗൗരവത്തിൽ ചോദിച്ചു.
ഞാൻ നോക്കുന്നുണ്ട് പക്ഷെ എവിടെ ആണെന്ന് എനിക്ക് അറിയില്ല….. നീ വീട്ടിൽ പഴയ പോലെ ഉണ്ടാകണം…. അല്ലെങ്കിൽ പിന്നെ ആ കുരിപ്പിനെ നീ വീട്ടിൽ കൊണ്ട് വന്നു കാര്യം പറഞ്ഞ അവൾക്ക് അത് കണ്ടുപിടിക്കാൻ ആകും……
അത് അവളുടെ ജീവന് തന്നെ ദോഷമാണ് ഹരിയേട്ടാ….. അതാ ഞാൻ അവളെ തറവാട്ടിൽ കൊണ്ട് വരാത്തത്…. പക്ഷെ ഇനി അതികം ഇല്ല ഞാൻ പറഞ്ഞില്ലേ ഒരു യാത്ര അത് കഴിഞ്ഞു വരുമ്പോൾ അവളെ തറവാട്ടിൽ കൊണ്ട് വരും ഞാൻ……..കാശി അവനെ നോക്കി പറഞ്ഞു.
മ്മ് എത്രയും പെട്ടന്ന് തന്നെ എല്ലാം കലങ്ങി തെളിയണം…ഹരി അത്രയും പറഞ്ഞു ചിരിയോടെ ഓഫീസിലേയ്ക്ക് കയറി……
ഭദ്ര കാശിയെ നോക്കി അവന്റെ ക്യാബിനിൽ തന്നെ നിൽപ്പുണ്ട് ശിവ ആരോടോ ഫോണിൽ സംസാരിച്ചു പുറത്ത് പോകുന്നത് അവൾ കണ്ടിരുന്നു…കാശി അകത്തേക്ക് കയറി വരുമ്പോൾ ഭദ്ര അവന്റെ ചെയറിൽ ഇരുന്നു കറങ്ങി കളിക്കുന്നുണ്ട്……….
ഭദ്ര കാശി വന്നത് കണ്ടപ്പോൾ തന്നെ എണീറ്റു….. അവനെ നോക്കി നന്നായി ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് പുറത്തേക്ക് പോകാൻ തുടങ്ങിയതും അവൻ ഒരു കള്ളചിരിയോടെ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു…..
എങ്ങോട്ടാ ഓടുന്നെ പൊന്നുമോള്….
എനിക്ക് നിറയെ ജോലി ഉണ്ട് കാശി…… ഞാൻ പോട്ടെ…..
ഓഹോ…. പിന്നെ എന്തിനാ പൊന്നുമോള് ബുദ്ധിമുട്ടി ഇവിടെ കയറി ഇരുന്നത്…..അവളുടെ മുഖത്ത് കൂടെ വിരലോടിച്ചു ചോദിച്ചു.
ഞാൻ ആ ശിവമാഡത്തിന് രാവിലെ എന്തെങ്കിലും ഒരു ചെറിയ ഡോസ് കൊടുക്കാൻ വന്നത്…..
എന്തയാലും അത് നടന്നില്ല അപ്പോൾ പിന്നെ നിനക്ക് ഞാൻ ഒരു ഡോസ് തരാം…..
എനിക്ക് വേണ്ട…. നീ വിട്ടേ……അവന്റെ കൈ എടുത്തു മാറ്റാൻ നോക്കി കൊണ്ട് പറഞ്ഞു. പക്ഷെ അവന്റെ പിടി മുറുകിയത് അല്ലാതെ അയഞ്ഞില്ല…… ഭദ്ര ദയനീയമായി അവനെ നോക്കി….കാശിയുടെ മുഖത്ത് കള്ളചിരിയാണ്….
ഇന്നലെ രാത്രി തന്നത് പോലെ ഒരെണ്ണം സ്ട്രോങ്ങ് ആയിട്ടു തന്നിട്ട് തന്നെ രാവിലെ ഡ്യൂട്ടി തുടങ്ങാം…….
കാ…. ശി….. അപ്പോഴേക്കും അവൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു…… അവളെ ചേർത്ത് പിടിച്ചവൻ അവളുടെ ചുണ്ടിലെ തേൻമധുരം നുകർന്നു…….. ഭദ്ര അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു അവനോട് ചേർന്ന് നിന്നു…..
ആഹ്ഹഹ്ഹ……ഒരു അലർച്ച കേട്ടതും രണ്ടും ഞെട്ടി മാറി….
തുടരും…..