പ്രസവത്തിന്റെ സമയം അടുത്ത് വരുമ്പോൾ എന്തോ ഉള്ളിൽ വല്ലാത്ത പേടി ആയിരുന്നു അരുതാത്തത് എന്തോ ഒന്ന് നടക്കാൻ പോകുന്നു എന്ന പേടി……
എന്റെ പ്രസവദിവസമായിരുന്നു എന്നെ തേടി ആ വാർത്ത എത്തിയത്…
രാവിലെ ഇച്ചായനെ തേടി ഒരു കത്ത് വന്നു……ഇച്ചായന്റെ തറവാട്ടിലേക്ക് കുഞ്ഞുങ്ങളെയും കൊണ്ട് ചെല്ലാൻ അവർ ഞങ്ങൾക്ക് ആയി കാത്തിരിക്കുന്നുവെന്ന് ആ വാർത്ത കുറച്ചൊന്നും അല്ല സന്തോഷം നൽകിയത്…….
രാത്രി വേദന തുടങ്ങി അന്ന് പതിവ് ഇല്ലാത്ത മഴയും…. സന്ധ്യക്ക് തന്നെ അമ്മ പറഞ്ഞത് ആയിരുന്നു ഇന്ന് ചിലപ്പോൾ പ്രതീക്ഷിക്കാമെന്ന്…..ഇരട്ടകുട്ടികളെ അമ്മയെ കൊണ്ട് കൂടിയാൽ കൂടില്ലഅതുകൊണ്ട് ആശുപത്രിയിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു….. ഇച്ചായനും പറഞ്ഞു ആശുപത്രിയിൽ പോകാമെന്നു.ആ മഴയിൽ ഇച്ചായൻ എന്നെയും ചേർത്ത് പിടിച്ചു പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു ആരെന്നോ എവിടെ നിന്നെന്നോ അറിയാത്ത കുറച്ചു പേര് ഞങ്ങടെ വീട്ടിലേക്ക് ഇടിച്ചു കയറി വന്നത്……ഇച്ചായൻ എന്നെ മുറിയിൽ ഇരുത്തി അവരുടെ അടുത്തേക്ക് പോയി ദേഷ്യത്തിൽ എന്തൊക്കെയൊ ചോദിച്ചു പക്ഷെ അവർ മറുപടി പറഞ്ഞില്ല…
അവരുടെ ലക്ഷ്യം എന്തായിരുന്നു എന്നറിയില്ല ….. അകത്തു വേദന കൊണ്ട് പിടഞ്ഞ ഞാൻ ഇച്ചായന്റെ നിലവിളി കേട്ട് ഏന്തി ഏന്തി മുറിക്ക് പുറത്ത് വരുമ്പോൾ കണ്ട കാഴ്ച ഇച്ചായന്റെ വയറ്റിലേക്ക് ആഴ്ന്നിറങ്ങി ചോ-,രയിൽ കുളിച്ച ക-,ത്തിയുമായി നിൽക്കുന്ന ആ മൃ-, ഗത്തെ ആണ് കണ്ടത്…….ഒരു നിമിഷം പതറി നിന്ന ഞാൻ…. എന്റെ വേദന മറന്നുകൊണ്ട് ഇച്ചായനെ പോയി തട്ടി വിളിച്ചു ഒരു ഞരക്കം മാത്രമായിരുന്നു ബാക്കി ആയത്….അവരുടെ അടുത്ത ലക്ഷ്യം ഞാൻ ആയിരുന്നു ഇരുമ്പ് ദണ്ടുമായ് എന്റെ അടുത്തേക്ക് വന്നവരെ തടയാൻ അമ്മയും അച്ഛനും ശ്രമിച്ചു പക്ഷെ ആ ദുഷ്ടമാരുടെ അടുത്ത് പിടിച്ചു നിൽക്കാൻ അവർക്ക് ആകുമായിരുന്നില്ല….. ഞാൻ എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഉള്ള വെപ്രാളത്തിൽ അകത്തേക്ക് എണീറ്റ് പോകാൻ ശ്രമിച്ചു വല്യ വയറുതാങ്ങി വേദനയോടെ എണീറ്റ് അതികം നടക്കാൻ ആയില്ല അതിന് മുന്നേ അതിൽ ഒരുത്തൻ മുടിയിൽ പിടിച്ചു വലിച്ചിരുന്നു…..
അവരുടെ മുന്നിൽ കെഞ്ചി കാൽ പിടിച്ചു…. ചോരയിൽ കിടക്കുന്ന ഇച്ചായൻ എന്തെങ്കിലും ഒന്ന് മിണ്ടാൻ ആകുമായിരുന്നില്ല….. അമ്മയും അച്ഛനും അവൻമാരുടെ കൈ പിടിയിൽ ആയിരുന്നു……. നിമിഷനേരം കൊണ്ട് എന്റെ നിലവിളി ആ വീട്ടിലെ ഓരോ കോണിലും മുഴങ്ങി കേട്ടു…ഒരു മിന്നായം പോലെ ആ ഇരുമ്പ് ദണ്ട് എന്റെ വയറ്റിലേക്ക് ഒന്ന് ഉയർന്നു താഴ്ന്നത് മാത്രമേ ഞാൻ കണ്ടുള്ളു……..ആ വീട്ടിൽ മുഴങ്ങികേട്ട കൂട്ട കരച്ചിലോ നിവിളിയോ പുറത്തേക്ക് പോകാതെ കാലംതെറ്റി വിരുന്നു വന്ന മഴ തടഞ്ഞു…… ഇരുട്ടിന്റെ മറവിൽ മുഖം പോലും വ്യക്തമാക്കാത്ത കാട്ടാ-,ളൻമാർ എന്റെ കുഞ്ഞുങ്ങളുടെ ജീവൻ കവർന്നു ആ രാത്രി മിന്നലും ഇടിയും ഒപ്പത്തിനൊപ്പം നിന്നു പക്ഷെ ദൈവം മാത്രം ഒരു നിമിഷം ഞങ്ങടെ കൂടെ നിന്നില്ല……
എനിക്ക് ബോധം തെളിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞു ആയിരുന്നു…..കണ്ണ് തുറന്നപ്പോൾ ഞാൻ ആദ്യം നോക്കിയത് എന്റെ വീർത്തു ഉന്തി നിന്ന എന്റെ വയറ്റിലേക്ക് തന്നെ ആയിരുന്നു പക്ഷെ അവിടെ ആ വീർത്തുന്തിയ വയറ്റിന് പകരം പാളപോലെ ഒട്ടി ഒഴിഞ്ഞ വയറായിരുന്നു…. നിമിഷനേരം കൊണ്ട് ഞാൻ അവസാനമായ് കണ്ട കാഴ്ചകൾ തെളിഞ്ഞു വന്നു…ആ ഞെട്ടലിൽ അലറി കരച്ചിലോടെ പിടഞ്ഞു എണീറ്റ ഞാൻ അതിലും വല്യ വേദന നിറഞ്ഞ വിളിയോടെ കിടക്കയിലേക്ക് വീണു……..
പിന്നെ ഡോക്ടർ വന്നു പരിശോധന കഴിഞ്ഞു മുറിയിൽ ആക്കുമ്പോൾ അവിടെ ഇച്ചായൻ ഉണ്ട് മയക്കത്തിൽ ആണ് അമ്മയും അച്ഛനും ഉണ്ട് കൈയിലും തലയിലും മുറിവുകൾ ആയിരുന്നു….
പിന്നെ ഉള്ള എന്റെ മാനസികാവസ്ഥ പറയാൻ ആകില്ല…. പൊന്നു പോലെ പത്തുമാസം വയറ്റിൽ ചുമന്ന കുഞ്ഞുങ്ങൾ പുറത്തേക്ക് വരാൻ തിടുക്കം കൂട്ടുമ്പോൾ അതിനെ പുറം ലോകം കാണിക്കാതെ വയറ്റിനുള്ളിൽ തന്നെ മരണം സമ്മാനിച്ച ദൈവത്തോടും കുഞ്ഞിനെ സംരക്ഷിക്കാൻ അകാത്ത എന്നോടും എനിക്ക് സ്വയം വെറുപ്പ് തോന്നി പോയ നിമിഷങ്ങളായിരുന്നു പിന്നെ അങ്ങോട്ട്……
രണ്ടാഴ്ച ആശുപത്രിവാസം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അടുത്ത കത്ത് വന്നു….. ഇച്ചായന്റെ അപ്പച്ചൻ മരിച്ചുന്ന് കത്ത് വന്നു ദിവസങ്ങൾ ആയിരുന്നു അതോടെ ഇച്ചായൻ പൂർണമായി തകർന്നു…ആ ഞങ്ങളെ പിന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് ആ അച്ഛനും അമ്മയുമായിരുന്നു……ചേച്ചിയുടെ കുഞ്ഞുങ്ങളെ കാണാൻ വന്ന മഹിക്കും ഈ വാർത്ത ദുഃഖമായിരുന്നു… ആളും മുഖവും അറിയാത്തവരോട് എങ്ങനെ പ്രതികാരം ചെയ്യും അത് ആയിരുന്നു പിന്നെ ചിന്ത…. പക്ഷെ ഒന്നറിയാം അവർ വന്നത് ഞങ്ങളുടെ രണ്ടിൽ ഒരാളുടെ കുടുംബത്തിൽ നിന്നായിരുന്നു…
ദിവസങ്ങൾ കടന്നു പോയി ഞാനും ഇച്ചായനും തത്കാലം ഒന്ന് മാറി നിൽക്കാൻ തീരുമാനിച്ചു അങ്ങനെ ഞങ്ങൾ മുബൈയിലേക്ക് പോയി….പിന്നെ ഉള്ള നാലു വർഷം ആ നഗരത്തിൽ ആയിരുന്നു ആ നഗരം ഞങ്ങളെ ഒരുപരിധി വരെ പലതും മറക്കാൻ സഹായിച്ചു………
തിരിച്ചു നാട്ടിൽ എത്തുമ്പോൾ ആ അമ്മയും അച്ഛനും സ്വന്തം മക്കളെ പോലെ ഞങ്ങളെ ചേർത്ത് പിടിച്ചു….നാലു വർഷതിനിടയിൽ മഹിയുടെയും മോഹന്റെയും വിവാഹം കഴിഞ്ഞിരുന്നു മഹിക്കും മോഹനും കുഞ്ഞുങ്ങളുമായിരുന്നു…..തറവാട്ടിൽ പോകാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അച്ഛൻ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി കേൾക്കും പോലെ തോന്നി……. ആ മനുഷ്യന്റെ മരണശേഷമല്ലാതെ ചന്ദ്രോത്തു പടി ചവിട്ടരുത് എന്ന്……
ഇതിനിടയിൽ കുഞ്ഞ് എന്നത് ഒരു സ്വപ്നം മാത്രമായ് ഞങ്ങളിൽ നിന്നു. നാട്ടിൽ വന്നപ്പോൾ മഹിയും ഭാര്യയും കുഞ്ഞുങ്ങളുമായ് കാണാൻ വന്നു ആ മക്കളെ കാണുമ്പോൾ വീണ്ടും മനസ്സിൽ നഷ്ടമായ സ്വന്തം ചോരയെ ഓർമ്മ വരും…….ഞങ്ങടെ സങ്കടം കണ്ടു വൈദ്യനച്ചൻ ഞങ്ങൾക്ക് ചില നാട്ടുമരുന്നും കഷായങ്ങളും പത്യവും ഒക്കെ തന്നു അതൊക്കെ പാലിച്ചു ക്ഷമയോടെ കാത്തിരിക്കാൻ പറഞ്ഞു അതികം വൈകാതെ കുഞ്ഞ് എന്നത് യഥാർഥ്യമാകുമെന്ന് പറഞ്ഞു. പക്ഷെ ഞങ്ങൾക്ക് അതിൽ പ്രതീക്ഷ നഷ്ടപെട്ടിരുന്നു……
ദിവസങ്ങൾ വീണ്ടും കടന്നു പോയി മാസങ്ങൾ കടന്നു പോയി….. അമ്മയും അച്ഛനും ഞങ്ങളെ പോലെ സന്തോഷവാർത്തക്ക് കാതോർത്തിരുന്നു…..വീണ്ടും ഒരിക്കൽ കൂടെ ആ സന്തോഷം തേടിയെത്തി… ഈ പ്രാവശ്യം മരുന്നും മന്ത്രവും തന്ത്രവും ഒക്കെ അവരുടെ ഇഷ്ടത്തിനു വിട്ടു…… ഓരോ ദിവസവും തന്റെ കാര്യങ്ങൾ ചിട്ടയോടെയും അടുക്കൊടെയും അവർ ചെയ്തു പോന്നു… വീണ്ടും ദൈവം തന്നത് ഇരട്ടി മധുരം തന്നെയായിരുന്നു….. എന്തോ അതികം സന്തോഷിക്കാൻ തോന്നിയില്ല പേടി ആയിരുന്നു……
അങ്ങനെ ഞാൻ രണ്ടുപൊന്നു പോലത്തെ മക്കൾക്ക് ജീവൻ നൽകി…. എന്റെ ഭദ്രയും ദുർഗ്ഗയും…. രണ്ടുമക്കളുമൊത്തു നല്ലൊരു ജീവിതം സ്വപ്നം കണ്ടപ്പോൾ വിധി വീണ്ടും വില്ലനായി വന്നു….സ്വന്തം തറവാട്ടിൽ നിന്ന് തന്നെ തന്നെയും കുഞ്ഞ്ങ്ങളെയും കൊ-,ല്ലാൻ അമ്മാവമ്മാരും അച്ഛനും ഗൂഢാലോചന നടത്തി തുടങ്ങി…… ഇനിയും ഒരു ദുഃഖം താങ്ങാൻ ആകാതെ ഞാനും ഇച്ചായനും എങ്ങോട്ട് എങ്കിലും പോകാം എന്ന് കരുതി പക്ഷെ അത് മക്കളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പില്ലായിരുന്നു. കാരണം അത്രക്കും വലുത് ആയിരുന്നു അവരുടെ പിടിപാടുകൾ….അച്ഛനും അമ്മാവമ്മാർക്കും വേണ്ടത് രണ്ടു ജാതി രണ്ടു മതത്തിൽ പിറന്ന ഞങ്ങടെ മക്കളുടെ ജീവൻ ആയിരുന്നു. ഞങ്ങളെ ആയിരുന്നു ആവശ്യമെങ്കിൽ അത് നേരത്തെ ആകാമായിരുന്നു……
ഒടുവിൽ വൈദ്യനച്ചൻ ആണ് കുഞ്ഞ്ങ്ങളെ രക്ഷിക്കാൻ ഒരു വഴി പറഞ്ഞത് അനാഥലയം അവിടെ അവരുടെ ജീവൻ എങ്കിലും സുരക്ഷിതമാകുമെന്ന്….സ്വന്തം മക്കൾ കണ്മുന്നിൽ കിടന്നു മരിക്കുന്നതിലും നല്ലത് അത് ആണെന്ന് തോന്നി….. നെഞ്ച് പൊട്ടുന്ന വേദനയോടെ ഞാനും ഇച്ചായനും അച്ഛന്റെയും അമ്മയുടെയും കൈയിൽ മക്കളെ നൽകി ഒപ്പം അവരുടെ അറിവ് ആകുന്ന കാലത്ത് അവർക്ക് ഞങ്ങളെ തേടിവരാൻ ഒരു സൂചന പോലെ അച്ഛനും അമ്മയും ആരാണെന്ന് അവരുടെ പേര് എന്ത് ആണെന്ന് അടങ്ങുന്ന ഒരു ചെറിയ ഡയറി കൂടെ ചേർത്ത് മക്കളെ അവരുടെ ഒപ്പം യാത്ര ആക്കി….അച്ഛനും അമ്മയ്ക്കും അറിയുന്ന ഒരു അനാഥലയമായിരുന്നു അത് അവിടെ ആക്കുമ്പോൾ അവരോട് ആ ഡയറി മക്കൾ അവിടെ നിന്ന് പോകുന്ന ദിവസം മാത്രം അവരെ ഏൽപ്പിക്കണം എന്ന് പറയാനും മറന്നില്ല……
പലകുറി ഞങ്ങൾക്ക് നേരെ ആക്രമണവും ഭീഷണിയും കുഞ്ഞുങ്ങൾ എവിടെ എന്ന് കണ്ടെത്താൻ ഉള്ള ഗൂഢനീക്കങ്ങളും നടന്നു… പക്ഷെ എന്തൊക്കെ ചെയ്തിട്ടും അവർക്ക് അവരെ കണ്ടെത്താൻ ആയില്ല…
ഒടുവിൽ ഞങ്ങൾ ഈ നാട്ടിൽ നിന്ന് വീണ്ടും ഒരു യാത്ര പോകാൻ തീരുമാനിച്ചു തമിഴ് നാട്ടിലേക്ക് അവിടെ ആകുമ്പോൾ ഈ ഭീഷണികൾ പേടിക്കണ്ട എന്ന ആശ്വാസത്തിൽ അവിടെയും നിഴൽ പോലെ അവർ ഉണ്ടായിരുന്നു…… അവിടെ വച്ച് ആണ് എന്റെ ഒപ്പം പഠിച്ച മാധവനെയും കുടുംബത്തെയും കാണുന്നത്…… അവനോട് എല്ലാം പറഞ്ഞു ഒടുവിൽ അവൻ തന്നെ അവിടെ ഒരു ചെറിയ വീടും കൃഷിയുമൊക്കെ ചെയ്യാൻ സ്ഥലം ഒരുക്കി തന്നു….. ജീവിതം കരക്ക് അടുത്തപ്പോൾ വർഷം കുറച്ചധികം മുന്നോട്ടു പോയി…… മക്കളിൽ ഒരാളെ എങ്കിലും സ്വന്തക്കണം എന്ന ആഗ്രഹത്തിൽ മാധവനിലൂടെ കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചവർ നാട്ടിലേക്ക് പോയി പക്ഷെ………………….
Present
പെട്ടന്ന് കാശി ആകാംഷയോടെ ബാക്കി നോക്കി ഡയറിയിൽ ബാക്കി ഒരുപാട് പേജുകൾ ആരോ കീറിയെടുത്തത് പോലെ ആയിരുന്നു…..അവസ്ഥ അവസാനപേജിൽ ഒരു അഡ്രെസ്സ് ഉണ്ട് അത് ജോണിന്റെ വീട്ടഡ്രസ്സ് ആയിരുന്നു….
തുടരും….