താലി, ഭാഗം 88 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്ര വിടർന്നകണ്ണോടെ കാശിയെ നോക്കി..

മനസ്സ്കൊണ്ടും ശരീരം കൊണ്ടും ശ്രീഭദ്ര കാശിനാഥന്റെത് ആകുന്ന ദിവസം നിന്നെ ഞാൻ ചന്ദ്രോത്ത് തറവാട്ടിൽ കൊണ്ട് പോകും…എപ്പോഴോ ഒരിക്കൽ തന്നെ തറവാട്ടിൽ കൊണ്ട് പോകുന്ന കാര്യം പറഞ്ഞപ്പോൾ കാശി പറഞ്ഞ വാക്കുകൾ ഭദ്രയുടെ കാതിൽ മുഴങ്ങി……

സ്വപ്നം കണ്ടു ഇവിടെ നിന്നാൽ മതിയൊ ശ്രീ നമുക്ക് അകത്തേക്ക് പോണ്ടേ……കാശി ഭദ്രയേ ചേർത്ത് പിടിച്ചു ചോദിച്ചു…..ഭദ്ര ഇപ്പോഴും സ്വപ്നലോകത്ത് ആണ് അതുകൊണ്ട് തന്നെ അവനെ നോക്കി നിൽക്കുന്നത് അല്ലാതെ കൊച്ച് മിണ്ടുന്നില്ല…

ഈ പെണ്ണ്…..നടക്ക് കൊച്ചേ…..അവളുടെ തലയിൽ ഇട്ടു കൊട്ടികൊണ്ട് കാശി പറഞ്ഞു…..

ഭദ്ര മുറ്റത്തു നിന്ന് അകത്തേക്ക് കയറാൻ തുടങ്ങിയതും നീരുവും വരദയും കൂടെ നിലവിളക്കുമായ് വരുന്നുണ്ട്……

ഇത് എന്താ മോള് ഇങ്ങനെ അമ്പരന്ന് നിൽക്കുന്നെ.വരദ ചിരിയോടെ ചോദിച്ചു. പിന്നാലെ തന്നെ ശിവയും വന്നു കാശിയെ കണ്ടു വിടർന്ന കണ്ണ് ഭദ്രയേ കണ്ടപ്പോൾ ചുരുങ്ങി…..

ഇവളോട് പറഞ്ഞില്ല ഇങ്ങോട്ടാണ് വരുന്നത് എന്ന് അതുകൊണ്ട് ഇങ്ങനെ നോക്കി നിൽക്കുന്നത്…….

അല്ലെങ്കിലും ചിലത് ഒക്കെ കണ്ടാൽ പെട്ടന്ന് കണ്ണ് മഞ്ഞളിക്കും…….ശിവ പുച്ഛത്തിൽ ഭദ്രയേ നോക്കി പറഞ്ഞു….. ഭദ്ര ദേഷ്യത്തിൽ ശിവയെ നോക്കി അവൾ എന്തോ പറയാൻ ആണ് പോകുന്നത് എന്ന് മനസിലായതും കാശി അവളെ ചേർത്ത് പിടിച്ചു….

നിനക്ക് പറയാൻ ഉള്ളതും അവർക്ക് പറയാൻ ഉള്ളതും ഈ ചടങ്ങു കഴിഞ്ഞു അകത്തു കയറിയിട്ട് പറയാം തത്കാലം നീ ഇങ്ങോട്ടു നീങ്ങി നിൽക്ക്…….ഹരി കുറച്ചു കടുപ്പിച്ചു പറഞ്ഞു അവളെ പിടിച്ചു നീക്കി നിർത്തി…

അപ്പോഴേക്കും വരദ രണ്ടുപേർക്കുമായിട്ട് ആരധി ഉഴിഞ്ഞു.,.. കാശി ഭദ്രയേ ചേർത്ത് പിടിച്ചു ആണ് നിൽപ്പ് ദേവനും ഹരിയും നൈസ് ആയിട്ടു അത് ഫോണിൽ പകർത്തുന്നുണ്ട്……നീരു നിറഞ്ഞ ചിരിയോടെ ഭദ്രക്ക് നിലവിളക്ക് നൽകി…

വലതു കാല് വച്ചു കയറി വാ മോളെ…..നീരു അവളുടെ തലയിൽ തലോടി പറഞ്ഞു…

കാശിയെ ഒന്ന് നോക്കിയിട്ട് ഭദ്ര അകത്തേക്ക് കയറി….. പോകുന്ന പോക്കിൽ ശിവയെ നോക്കി പേടിപ്പിക്കാനും അവൾ മറന്നില്ല……

മോൾക്ക് വീട് ഒക്കെ ഒന്ന് കാണിച്ചു കൊടുക്ക് കാശി……നീരു പറഞ്ഞു.

അത് എന്തിനാ അമ്മേ ഭദ്രകുട്ടി ഇനി ഇവിടെ തന്നെ അല്ലെ അവൾ എല്ലാം കണ്ടോളും അല്ലെ….അവളുടെ തോളിലൂടെ കൈയിട്ടു ദേവൻ പറഞ്ഞു…

മോള് പോയി ഈ വേഷം ഒക്കെ മാറ് കാശി മോൾക്ക് മുറി കാണിച്ചു കൊടുക്ക്…..നീരു അവളെ തലോടി കൊണ്ട് പറഞ്ഞു….. അമ്മമാർ അടുക്കളയിലേക്ക് പോയി…. മഹിയും മോഹനും പുറത്ത് പോയിരുന്നു അതുകൊണ്ട് അവരെ അവിടെ കണ്ടില്ലായിരുന്നു ഭദ്ര…

ശിവ അവളെ നോക്കി ചിറയുന്നത് കണ്ടു കാശിക്ക് ഒരു കുസൃതി തോന്നി അവൻ ഭദ്രയേ തൂക്കിയെടുത്തു..

ഏയ്യ് കാശി….. താഴെ നിർത്ത് ദേ അവരൊക്കെ നോക്കുവാ…ഭദ്ര അവന്റെ കൈയിൽ ഇട്ടു തല്ലി കൊണ്ട് പറഞ്ഞു.

ദേ നിന്റെ ശത്രു നിന്ന് കത്തുവാ അപ്പൊ പിന്നെ അവളെ ഒന്നുടെ ചൊടിപ്പിക്കാൻ ആണ് എടുത്തത് വേണ്ടേൽ താഴെ നിർത്താം….അവളുടെ കാതിൽ പതിയെ പറഞ്ഞു… അത് കേൾക്കേണ്ട താമസം കൊച്ച് അവനെ മുറുകെ പിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു…അത് കൂടെ ആയതും ശിവ ചവിട്ടി തുള്ളി പോയി…. ഹരിയും ദേവനും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയി…… കാശി ചിരിയോടെ അവളെ കൊണ്ട് മുറിയിലേക്ക് പോയി…

മുറിയിൽ എത്തിയതും അവൻ ഭദ്രയേ എടുത്തു ബെഡിലേക്ക് ഇട്ടു…..

അമ്മേ…… കൊ, ല്ലുവോ ഡാ കാലനാഥാ…അവൾ മുതുക് തടവി കൊണ്ട് പറഞ്ഞു… കാശി വാതിൽ അടച്ചു കുറ്റിയിട്ട് അവളുടെ അടുത്തേക്ക് വന്നു കിടന്നു…….ഭദ്രയേ നോക്കി…

നെറ്റിയിൽ മാഞ്ഞു തുടങ്ങിയ ചന്ദനത്തിന്റെയും കുങ്കുമത്തിന്റെയും ബാക്കിയും ചുണ്ടിൽ പൊടിഞ്ഞു തുടങ്ങിയ വിയർപ്പ് തുള്ളികളും തിളങ്ങുന്ന പച്ചക്കൽ മൂക്കുത്തിയും ഒക്കെ കാശി കൗതുകത്തോടെ നോക്കി കിടന്നു……

നീ എന്താ കാശി എന്നെ ഇങ്ങനെ നോക്കുന്നെ….. ആദ്യമായി കാണുന്ന പോലെ……

നിന്നെ ഞാൻ ഈ കോലത്തിൽ ആദ്യമായി അല്ലെ ശ്രീ കാണുന്നെ……അവൻ അവളുടെ മാറിൽ നിന്നും വയറ്റിൽ നിന്നും ഒക്കെ സ്ഥാനം തെറ്റികിടക്കുന്ന ഭാഗത്തേക്ക് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു പറഞ്ഞു…

അയ്യേ… നീ എന്തിനാ ഇതൊക്കെ നോക്കാൻ പോയെ…….ഭദ്ര അവനെ പിടിച്ചു മാറ്റി എണീറ്റ് പോകാൻ തുടങ്ങിയതും അവൻ അവളെ പിടിച്ചു ബെഡിലേക്ക് കിടത്തി.

എന്താ എന്റെ ഈ വഴക്കാളിക്ക് നാണം വരുന്നുണ്ടോ അതോ പേടി ആണോ എന്നെ….കാശി അവളുടെ നെറ്റിയിൽ മുത്തി കൊണ്ട് ചോദിച്ചു.

നിന്റെ ഈ നോട്ടം എന്നെ കൊ- ല്ലാതെ കൊ, ല്ലും കാശി……അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു.

ഓഹോ… അപ്പൊ എന്റെ നോട്ടം ആണ് എന്റെ കൊച്ചിന് പ്രശ്നം ഇനി നോട്ടമില്ല പ്രവൃത്തിമാത്രം അത് പോരെ…….

നീ എന്താ….ഭദ്ര ചോദിച്ചു തീരും മുന്നേ കാശി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…

സ്സ്……… കാശി……….അവളുടെ കഴുത്തിൽ നിന്ന് വമിക്കുന്ന ഒരു പ്രത്യേക ഗന്ധം അവനെ അവളിലേക്ക് ചേർത്ത് നിർത്തി…….ഭദ്ര അവന്റെ തലയിൽ അമർത്തി പിടിച്ചു….കാശിയുടെ ചുണ്ട് അവളുടെ കഴുത്തിലൂടെ ഇഴഞ്ഞു……. ഭദ്രയുടെ കണ്ണുകൾ പിടഞ്ഞു.. കാശി അവളുടെ തോളിൽ നിന്ന് സാരിയുടെ പിൻ എടുത്തു മാറ്റി…. ഭദ്ര പിടഞ്ഞു കാശി മുഖം ഉയർത്തി അവളെ ഒന്ന് നോക്കിയിട്ട് നെറ്റിയിൽ ചുംബിച്ചു… ഭദ്ര കണ്ണ് തുറന്നു നോക്കി. അവന്റെ കണ്ണുകളിലേക്ക് അധികസമയം നോക്കിനിൽക്കാൻ അവൾക്ക് ആകുമായിരുന്നില്ല…….

ഞാൻ ഇത് ഇപ്പൊ എടുക്കുവാ…അവളുടെ വലത്തേ മാറിന്റെ സൈഡിൽ കാണുന്ന മറുകിലേക്ക് നോക്കി……

കാ….. കാശി……..അവന്റെ കണ്ണിലേക്കു നോക്കി വിറയലോടെ വിളിച്ചു…

അവൻ ഒരു കള്ളചിരിയോടെ മാറിലേക്ക് മുഖം പൂഴ്ത്തി ആ മറുകിനെ നുണഞ്ഞു എടുത്തു…അവന്റെ കൈകൾ അവളുടെ ഉടലഴകിൽ അലഞ്ഞു നടന്നു ഇതുവരെ അറിയാത്ത വികാരങ്ങളുടെ കൊടുമുടിയിൽ എത്തിയിരുന്നു…… പെട്ടന്ന് കാശിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി കാശി മുഷിച്ചിലോടെ മനസ്സില്ല മനസോടെ അവളിൽ നിന്നു അകന്നു മാറി…ഫോൺ എടുത്തു നോക്കി ഹരി ആയിരുന്നു….

ഡേയ് താഴെ കുറച്ചു പരിപാടി ഉണ്ട് ഒന്ന് ഇറങ്ങി വരോ…പിന്നെ അവളോട് കിന്നരിക്കാം….കാശി പല്ല് കടിച്ചു…

ഓഹ് അനിയൻ തിരക്ക് ആയിരുന്നു എന്ന് തോന്നുന്നു നന്നായി പല്ല് കടിക്കുന്നു……ഹരി കളിയാക്കി.

വച്ചിട്ട് പോടാ ചേട്ടാ…കാശി കാൾ കട്ട്‌ ചെയ്തു ഭദ്രയേ നോക്കി അപ്പോഴേക്കും അവൾ എണീറ്റ് സാരി നേരെ ആക്കി മുഖം കുനിച്ചിരുന്നു…..

അതെ…..ശ്രീമോളെ….. ഇന്ന് രാത്രി ഒരുങ്ങിയിരുന്നോ ഈ കാശിനാഥന്റെ ഉടലിന്റെ പാതി ആകാൻ….അവളുടെ കവിളിൽ തട്ടി പറഞ്ഞു കാശി എണീറ്റ് ഡ്രസ്സ്‌ മാറാൻ തുടങ്ങി… ഭദ്ര അപ്പോഴും അവനെ നോക്കി ചെറുചിരിയോടെ ഇരിപ്പ് ആണ്…

ഡീീീ കോ, ഴി….. നോക്കി ഇരുന്നത് മതി എണീറ്റ് ഡ്രസ്സ്‌ മാറി താഴെക്ക് വാ…നിനക്ക് വേണ്ടത് ഒക്കെ കാബോർഡിൽ ഉണ്ട്……അതും പറഞ്ഞു കാശി താഴെക്ക് പോയി…..

കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ ഓർത്ത് ഭദ്രയുടെ മുഖത്തു നാണത്തിന്റെ ചുവപ്പ് രാശി പടർന്നു…

****************

ശാന്തിയും പീറ്ററും കൂടെ ചന്ദ്രോത്തു പോകാൻ ഇറങ്ങുമ്പോൾ ആയിരുന്നു അങ്ങോട്ട്‌ വിഷ്ണു വന്നത്……

അഹ് വിഷ്ണുവേട്ടൻ ഇങ്ങ് പോന്നോ അവർ ഒക്കെ അങ്ങോട്ട് പോയല്ലോ….ശാന്തി വീട് പൂട്ടി താക്കോൽ പീറ്ററിനെ ഏൽപ്പിച്ചു പറഞ്ഞു.

ഞാൻ നിന്നെ കാണാനാ ശാന്തി വന്നത് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്….. അവന്റെ ഗൗരവം കണ്ടു ശാന്തി അവനെ ഒന്ന് നോക്കി…

എന്താ……

നീ വാ…… ശാന്തിയെ വിളിച്ചു കുറച്ചു മാറി നിന്നു പീറ്ററിന് ഈ കാര്യം നേരത്തെ അറിയാം ഭദ്ര പറഞ്ഞു അതുകൊണ്ട് പീറ്റർ കാറിന്റെ സൈഡിൽ നിന്നു….

എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്…..വിഷ്ണു ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു ശാന്തി ചോദിച്ചു.

ഞാൻ വളച്ചു കെട്ടാതെ കാര്യം പറയാം ശാന്തി…… എനിക്ക് നിന്നെ ഇഷ്ടവ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട്….. ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല വർഷം കുറച്ചു ആയി….. നിന്റെ മനസ്സിൽ കാശി ആണെന്ന് അറിഞ്ഞപ്പോൾ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചത് ആണ് പക്ഷേ പറ്റുന്നില്ല… വീട്ടിൽ കല്യാണം നോക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ നിന്നോട് ഇത് പറയാം എന്ന് ഉറപ്പിച്ചത്…. ശാന്തി ഒരിക്കലും പ്രതീക്ഷിച്ചില്ല വിഷ്ണു ഇത് ആകും പറയാൻ പോകുന്നത് എന്ന്… അതിന്റെ ഞെട്ടൽ അവളിൽ ഉണ്ട്……

വിഷ്ണുവേട്ട… ഞാൻ…. ഞാൻ എന്താ പറയേണ്ടത് ഇപ്പൊ….. എനിക്ക് ആലോചിക്കാൻ കുറച്ചു സമയം വേണം…. അവൾ എങ്ങനെയൊ പറഞ്ഞു ഒപ്പിച്ചു.

മതി ആലോചിച്ചു പറഞ്ഞ മതി…..പക്ഷെ അതികം വൈകരുത്….അവൻ ചിരിയോടെ പറഞ്ഞു പോയി…

പീറ്ററേ…..വിഷ്ണു ചിരിയോടെ വിളിച്ചു.

മ്മ് മ്മ്…..

പോകാം…..ശാന്തി രണ്ടുപേരെയും നോക്കാതെ വന്നു കാറിൽ കയറി…. പീറ്റർ വിഷ്ണുനെ ഒന്ന് നോക്കിയിട്ട് കാർ എടുത്തു…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *