“നീ ചോദിച്ചില്ലേ ദച്ചു ആരാണെന്ന്..!! ദച്ചു എന്റെ ഏട്ടന്റെ ഭാര്യ ആണ് “
ഇഷാനിയുടെ ആ വാക്കുകൾ എന്ത് കൊണ്ടോ നേത്രയിൽ ഒരു ഞെട്ടൽ ഉളവാക്കി..!! എങ്കിലും അവൾ അത് തന്റെ ഉള്ളിൽ തന്നെ ഒതുക്കി കൊണ്ട് ചോദിച്ചു..!!
” നിന്റെ ഏട്ടന്റെ വിവാഹം കഴിഞ്ഞത് ആണൊ “
“മ്മ് അതെ ടാ പക്ഷെ ഞങ്ങൾ ആരും അത് അറിഞ്ഞില്ല എന്ന് മാത്രം “
അത് കേട്ട് നേത്ര അവളെ സംശയം നിറഞ്ഞ കണ്ണുകളോടെ നോക്കി..!! അത് കണ്ടത് കൊണ്ട് ആവണം ഇഷാനി പറഞ്ഞു..!!
” ഏട്ടന്റെ കൂടെ പഠിക്കുന്ന കുട്ടി ആയിരുന്നു..!! ദർശന..!! കൂടുതൽ ഒന്നും ഞങ്ങൾക്ക് അറിയില്ല നേത്ര..!! ഏട്ടന്റെ ഒരു ഫ്രണ്ട് ഇൽ നിന്ന് അറിഞ്ഞ കുറച്ച് കാര്യങ്ങൾ ഉണ്ട്..!! ഏട്ടൻ പ്രൊപ്പോസ് ചെയ്തപ്പോ ആദ്യമൊന്നും ആ കുട്ടി ഇഷ്ടം പറഞ്ഞിരുന്നില്ല..!! പിന്നെ പിന്നെ ഏട്ടന്റെ സ്നേഹം കണ്ട് ആവണം അവളും ys പറഞ്ഞു..!!
പിന്നെ അവർ ഒരുപാട് നാള് പ്രണയിച്ചു..!! ഒരു ദിവസം ഏട്ടൻ അച്ഛനോട് വിളിച്ചു പറഞ്ഞു നൈറ്റ് വരില്ല..!! എവിടെ പോകുന്നു എന്നൊന്നും ഏട്ടൻ പറഞ്ഞിരുന്നില്ല..!! അതുകൊണ്ട് തന്നെ ഞങ്ങൾക്കും അറിയില്ലായിരുന്നു..!!
പിറ്റേന്ന് ഏട്ടന്റെ ആ ഫ്രണ്ട് വിളിച്ചു പറഞ്ഞു ഏട്ടൻ ഹോസ്പിറ്റലിൽ ആണെന്നും..!! ഒരു ആക്സിഡന്റ് പറ്റി എന്നും..!! വിവരം അറിഞ്ഞ ഉടൻ തന്നെ ഞങ്ങൾ എല്ലാവരും ഹോസ്പിറ്റലിലേക്ക് പോയി..!! അവിടെ വച്ച് ആണ് ഏട്ടൻ മാത്രം അല്ല ഒരു പെൺ കുട്ടി കൂടെ ഉണ്ടായിരുന്നു എന്നും..!! ആ കുട്ടി അപ്പോൾ തന്നെ മരിച്ചു എന്നും “
അത്രയും പറഞ്ഞ് അവൾ ഒന്ന് നിർത്തി..!! നേത്ര വല്ലാത്തൊരു ഭാരത്തോടെ അവളുടെ വാക്കുകൾ ശ്രെദ്ധയോടെ കേട്ട് ഇരുന്നു..!!
“രണ്ട് ദിവസം കഴിഞ്ഞാണ് ഏട്ടന് ബോധം വീണത്..!! പക്ഷെ എഴുന്നേറ്റ ഏട്ടൻ വല്ലാതെ ബഹളം വയ്ക്കാൻ തുടങ്ങി..!! ആര് പിടിച്ചിട്ടും നിൽക്കാതെ ആയ്..!! അന്ന് ഏട്ടൻ പറഞ്ഞാ ഓരോ വാക്കുകളും ഇന്നും എന്റെ മനസ്സിൽ ഒരു വേദനയോടെ നീറുന്നുണ്ട് “
ഇഷാനിയുടെ ഓർമയിലേയ്ക്ക് ആ രംഗം മിഴിവോടെ തെളിഞ്ഞു വന്നു..!!
“”എന്നെ വിട്..!! എനിക്ക് എന്റെ ദച്ചുനെ കാണണം..!! അവൾ എവിടെ..!! എന്റെ പെണ്ണ് എവിടെ എന്ന്..!! വിടാൻ അല്ലെ പറഞ്ഞത്..!! ദച്ചൂ ഒന്ന് വാടി..!! നിന്റെ നാഥ് ആടി വിളിക്കണേ ദച്ചൂ ഒന്ന് വാ പെണ്ണെ “
അവൻ അലറി അലറി വിളിച്ചു..!!
“എന്നിട്ട് “
നിറഞ്ഞ് വരുന്ന കണ്ണുകളോടെ നേത്ര ചോദിച്ചു..!! അത് കേട്ട് ഇഷാനി അവളെ ഒന്ന് നോക്കി..!! ശേഷം പറഞ്ഞു..!!
” ഏട്ടൻ ആകെ ബഹളം ആയതും അച്ഛൻ ഒന്നും നോക്കാതെ വിളിച്ചു പറഞ്ഞു ആ കുട്ടി മരിച്ചു പോയി എന്ന്..!! പിന്നെ ഞങ്ങൾ കണ്ടത് ഏട്ടന്റെ മറ്റൊരു രൂപം ആയിരുന്നു..!! ഏട്ടൻ അലറി അലറി കരഞ്ഞു..!! അവിടെ ഉണ്ടായിരുന്നത് എല്ലാം വാരി എറിഞ്ഞു..!! സ്വയം ശരീരം കൂടെ നോവിക്കാൻ തുടങ്ങിയതും ഡോക്ടർ ഏട്ടന് മയങ്ങാൻ ഉള്ള ഇൻജെക്ഷൻ കൊടുത്തു..!!
ശേഷം ആ ഡോക്ടറിന്റെ നിർദേശം പ്രകാരം ആണ് ഏട്ടനെ മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയത്..!! അതും ഒരു ഭ്രാന്ത.. ശുപത്രിയിലേയ്ക്ക് “
അവളുടെ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞ് ഒഴുകി..!! കൂടെ കേട്ട് നിന്ന നെത്രയുടെയും..!!
ഒരുപാട് നാള് ഏട്ടൻ അവിടെ ആയിരുന്നു..!! പിന്നെ അച്ഛൻ സ്വന്തം റിസ്കിൽ ആണ് ഏട്ടനെ വീട്ടിലേയ്ക്ക് കൊണ്ട് വന്നത്..!! അതിന് ശേഷം ഏട്ടൻ ഈ റൂമിൽ മാത്രം ഒതുങ്ങി..!! പുറത്തേയ്ക്ക് ഇറങ്ങാതെ ഞങ്ങളോട് ആരോടും ഒരു വാക്ക് പോലും മിണ്ടാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഈ ഇരുട്ട് റൂമിൽ..!!
ഇടയ്ക്ക് ഇടയ്ക്ക് പഴയ ഓർമകൾ ഇരച്ചെത്തുമ്പോൾ അലറി അലറി കരയുന്നത് കേൾക്കാം..!! കൈയിൽ കിട്ടുന്നത് ഒക്കെ വാരി എറിഞ്ഞു പൊട്ടിക്കും..!! സ്വയം നോവിച്ച് ചിരിക്കും..!! ഇതാ ഇതാ എന്റെ ഏട്ടൻ “
അതും പറഞ്ഞ് അവൾ പൊട്ടി കരഞ്ഞു പോയി..!! നേത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..!! അവൾ ഒരു ആശ്രയം എന്നോണം ചുവരിലേക്ക് ചാരി നിന്നു..!!
“നിനക്ക് കഴിയോ നേത്ര എന്റെ ഏട്ടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ..!! ഇപ്പൊ എനിക്ക് തോന്നുന്നു നിന്നെ കൊണ്ട് അതിന് കഴിയും എന്ന് “
ഇഷാനി നേത്രയുടെ ഇരു കൈകളും കൂട്ടി പിടിച്ചു കൊണ്ട് അത് പറയുമ്പോൾ നേത്രയിൽ ഒരു ഞെട്ടൽ ആണ് ഉളവായത്..!!
“ഞാൻ എനിക്ക് “
“കഴിയില്ല അല്ലെ സാരമില്ല ടാ..!! ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞതാ “
തെളിച്ചമില്ലാതെ ഒരു പുഞ്ചിരിയോടെ അതും പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടന്നു..!! നേത്ര ആ നിൽപ്പ് തന്നെ നിന്ന് പോയി..!!
*******************
ഏറെ നേരത്തിന് ശേഷം നേത്ര വീണ്ടും ആ റൂമിലേയ്ക്ക് വന്നു..!! അവളുടെ കാലുകൾ പതിയെ ബെഡിന്റെ അരികിലേയ്ക്ക് ചലിച്ചു..!! ഒരു വേള കണ്ണുകൾ വന്ന് നിന്നത് ആ മുഖത്ത് ആണ്..!!
ചുറ്റും ഉള്ളത് ഒന്നും അറിയാതെ സുഖമായ ഉറക്കത്തിൽ ആണ് അയാൾ..!! കറുപ്പ് പടർന്ന കണ്ണുകൾ..!! കൈയിൽ ആകെ എന്തോ കൊണ്ട് വരഞ്ഞു ബ്ലഡ് ഉണങ്ങിയ പാടുകൾ..!! നേത്രയുടെ കണ്ണുകൾ ഒന്ന് നിറഞ്ഞ് വന്നു..!!
” എന്തിനാ ഭഗവാനെ ഒരു പാവം മനുഷ്യനോട് ഈ ദ്രോഹം “
മനസ്സാൽ പരിഭവിച്ചു അവൾ..!! ഇത്തിരി നേരം കൂടെ അവനെ തന്നെ നോക്കി നിന്ന ശേഷം അവൾ പതിയെ തിരിഞ്ഞു നടന്നു..!!
എന്നാൽ പെട്ടന്ന് ആണ് അവളുടെ വലത് കൈയിൽ ഒരു പിടി വീണത്..!! അവൾ ഒന്ന് കിടുങ്ങി കൊണ്ട് വേഗം തിരിഞ്ഞു നോക്കി..!! ആ അടഞ്ഞ കൺ പോളകൾ കണ്ട് അവൾ ശ്വാസം ഒന്ന് ആഞ്ഞു വലിച്ച് വിട്ടു..!!
അവന്റെ പതിയെ ചലിക്കുന്ന ചുണ്ടുകൾ കണ്ട് അവളുടെ കണ്ണുകൾ സംശയത്താൽ ചുരുങ്ങി..!! അവൾ എന്തോ പറയുന്നത് ആണെന്ന് അവൾക്ക് മനസ്സിലായി..!! എന്തോ ഒരു തോന്നലിൽ അവൾ അവന്റെ അരികിലേയ്ക്ക് നീങ്ങി നിന്ന് കൊണ്ട് മുഖം അവനിലേയ്ക്ക് അടുപ്പിച്ചു..!!
“എന്നെ വിട്ട് പോകല്ലേ ദച്ചു..!! നീ ഇല്ലാതെ എനിക്ക് പറ്റില്ല ഡി “
അവന്റെ ആ വാക്കുകൾ അവളുടെ ഉള്ളിലെ സങ്കടം കൂട്ടി..!! എങ്കിലും അവന്റെ കൈകൾ വിടുവിച്ച് അവൾ പതിയെ പുറത്തേയ്ക്ക് ഇറങ്ങി നടന്നു..!!
******************
പിറ്റേന്ന് നേത്ര തറവാട്ടിൽ എത്തുമ്പോൾ ഇഷാനി പതിവ് പോലെ പുറത്ത് തന്നെ ഉണ്ട്..!! അവളുടെ മുഖത്തെ ടെൻഷൻ കണ്ട് നേത്രയുടെ മുഖവും മാറി..!!
“എന്താ ഡി നീ എന്താ ആകെ പേടിച്ച് നിൽക്കുമ്പോലെ “
“ആകെ പ്രശ്നം ആയ് ടാ..!! ഇന്നലെ നീ പോയതിൽ പിന്നെ ഏട്ടൻ ഭയങ്കര ബഹളം ആയിരുന്നു..!! ദച്ചുനെ കാണണം എന്ന് പറഞ്ഞ് “
“എന്നിട്ട് “
നേത്ര ഒരു പേടിയോടെ ചോദിച്ചു..!!
“ഞാൻ റൂമിലേയ്ക്ക് രണ്ടും കല്പ്പിച്ചു പോയതാ പക്ഷെ എന്നെ പിടിച്ച് തള്ളി ഡോർ അകത്ത് നിന്ന് പൂട്ടി..!! പിന്നെ ഇതുവരെ തുറന്നില്ല ടാ..!! എനിക്ക് എന്തോ പേടി ആകുവാ “
അത്രയും മാത്രമേ നേത്ര കേട്ടോളൂ..!! പിന്നെ ഒരു ഓട്ടം ആയിരുന്നു അവൾ മുകളിലേയ്ക്ക്..!! ഏങ്ങനെ ഒക്കെയോ അവൾ അവന്റെ റൂമിന് മുന്നിൽ ആയ് എത്തി..!! ശേഷം വാതിലിൽ തുടരെ തുടരെ കൊട്ടി..!!
അപ്പോഴേയ്ക്ക് ഇഷാനിയും അവിടെ എത്തിയിരുന്നു..!! അവളും വാതിലിൽ തട്ടി നോക്കി എങ്കിലും അകത്ത് നിന്ന് ഒരു അനക്കവും ഉണ്ടായിരുന്നില്ല..!!
“ഏട്ടാ വാതിൽ തുറക്ക്..!! ഏട്ടാ “
ഇഷാനി സങ്കടത്തോടെയും പേടിയോടെയും തട്ടി വിളിച്ചു എങ്കിലും ഒരു നീക്കവും ഉണ്ടായിരുന്നു..!! അവൾ നിറ കണ്ണുകളോടെ അടുത്ത് നോക്കുന്ന നേത്രയേ ഒന്ന് നോക്കി..!!
” നീ നീ ഒന്ന് വിളിച്ചു നോക്കുവോ ടാ പ്ലീസ് “
അത് കേട്ട് ഒരു പ്രതീക്ഷയും ഇല്ലാതെ തന്നെ അവൾ തലയാട്ടി..!! ശേഷം വാതിലിൽ കൊട്ടി വിളിക്കാൻ തുടങ്ങി..!!
“നാഥ് ഡോർ തുറക്ക് ഞാൻ ദച്ചു ആണ് “
അവൾ അത് പറഞ്ഞു പൂർത്തിയാക്കിയതും അകത്ത് നിന്ന് ഡോർ തുറന്നതും ഒന്നിച്ച് ആയിരുന്നു..!!
തുടരും….
