എന്താ ഡാ ഒരു ആലോചന കുറെ നേരം ആയല്ലോ…
രാഹുൽ കുറച്ചു സമയം ആയി ക്യാബിനിൽ വന്നിട്ട് പക്ഷെ വിഷ്ണു അത് ഒന്നും അറിയാതെ വേറെ എന്തോ ആലോചനയിൽ ആണ് അതുകൊണ്ട് ആണ് അവസാനം ഗതികെട്ട് രാഹുൽ ചോദിച്ചത്….
ഗായത്രിയെ പഠിക്കാൻ വിടണം…
അതിന് എന്താ നിന്റെ കോളേജിൽ ഒരു അഡ്മിഷൻ റെഡി ആക്കിയാൽ പോരെ..
മ്മ് അത് തന്നെ ആണ് ഞാൻ ആലോചിച്ചത്…
പിന്നെയും എന്തൊക്കെയൊ ചർച്ചകൾ നീണ്ടു പോയ്…
ഗായത്രി വീട്ടിൽ എന്തൊക്കെയൊ ജോലികളിൽ നിൽക്കുമ്പോൾ ആണ് മുത്തശ്ശി അവളുടെ അടുത്തേക്ക് വന്നത്…..
മോളെ….
എന്താ മുത്തശ്ശി..
അവൻ ഉച്ചക്ക് വരുവോ…
ഞാൻ വിളിച്ചു അപ്പൊ നോക്കാം എന്ന് പറഞ്ഞു മുത്തശ്ശി..
ഞാൻ മോളോട് ഒരു കാര്യം ചോദിച്ച സത്യം പറയോ..
എന്താ മുത്തശ്ശി….
മോൾക്ക് അവന്റെ കൂടെ ജീവിതവസാനം വരെ നിന്നുടെ എന്തിനാ വെറുതെ ഇത്ര വർഷത്തേക്ക് ഒരു എഗ്രിമെന്റ് ഒക്കെ വച്ചത്… മുത്തശ്ശി കൈയിൽ ഇരുന്ന എഗ്രിമെന്റ് അവൾക്ക് നേരെ ഉയർത്തി കൊണ്ട്ചോദിച്ചു.
അവൾ എന്ത് പറയണം എന്നറിയാതെ മുത്തശ്ശിയുടെ മുഖത്തേക്ക് ഉറ്റു നോക്കി അവിടെ നിസ്സഹായവസ്ഥ അവൾക്ക് വല്ലാത്ത വേദന നൽകി എങ്കിലും അത് കണ്ടില്ല എന്ന് നടിക്കണം…..
വേണ്ട മുത്തശ്ശി…. ഞാൻ ഒരിക്കലും ഈ വീടിനു ചേർന്ന ഒരു മരുമകൾ അല്ല അത് ഇനി എത്ര ഒക്കെ ആകാൻ നോക്കിയാലും ആകുകയും ഇല്ല അതുകൊണ്ട് അത് വേണ്ട.പിന്നെ ഏതൊരു പെണ്ണിനും ഒരു ആഗ്രഹം കാണില്ലേ ഒരു കുഞ്ഞിന് ജന്മം നൽകുക എന്ന് അത് അറിയാനും ആ കുഞ്ഞിനൊപ്പം കുറച്ചു നാൾ കഴിയണം അത് ഒക്കെ മതി ഈ ഗായത്രിക്ക്.. ഇപ്പോൾ അതൊക്കെ ആണ് ആഗ്രഹം വേറെ ഒന്നുല്ല മുത്തശ്ശി.. ഇനി മുത്തശ്ശി ഇതിനെ കുറിച്ച് എന്നോട് സംസാരിക്കരുത്… അത്രയും പറഞ്ഞു അവൾ ഇറങ്ങി പോയി..
ഇല്ല മോളെ ഇനിയും എന്റെ കുഞ്ഞ് വേദനിക്കാൻ ഞാൻ സമ്മതിക്കില്ല അതിന് നീ എന്നും അവന്റെ കൂടെ വേണം….. മുത്തശ്ശിഎന്തോ പ്ലാൻ ചെയ്ത പോലെ ഒരു ചിരിയോടെ പുറത്തേക്ക് പോയി…
ഉച്ചക്ക് വിഷ്ണുവും രാഹുലും കഴിക്കാൻ വന്നു. എല്ലാവരും ഒരുമിച്ച് ഇരുന്നു തന്നെ ഭക്ഷണം കഴിച്ചു പക്ഷെ ഗായത്രി വിഷ്ണുന്റെ മുഖത്തേക്ക് നോക്കാനേ പോയില്ല അവൻ ഇടക്ക് ഇടക്ക് അവളെ നോക്കുന്നുണ്ട് അവളുടെ മുഖത്ത് എന്തോ ഒരു സങ്കടം തളം കെട്ടി നിൽപ്പുണ്ട് എന്ന് അവന് മനസിലായി…
പിന്നെ ചോദിക്കാം എന്ന് കരുതി അവൻ ഫുഡ് ഒക്കെ കഴിച്ചു കുറച്ചു സമയം വിശ്രമിച്ചിട്ട് പോയി. അവൻ പോയി കഴിഞ്ഞു ഗായത്രി മുറിയിലേക്ക് പോയി. അവന്റെ ജീവിതത്തിൽ നിന്ന് താൻ പോയാൽ വീണ്ടും ഒറ്റപെട്ട് പോകില്ലേ ഇപ്പോൾ കിട്ടുന്ന സ്നേഹം പരിഗണന ഒക്കെ എന്നന്നേക്കും ആയി നഷ്ടം ആകും എന്നൊക്കെ ചിന്തിച്ചു അവൾ കിടന്നു.ഓഫീസിൽ വിഷ്ണു ആണെങ്കിൽ ഒന്നിലും മനസ്സ് ഉറയ്ക്കാത്ത പോലെ ചിന്തമുഴുവൻ ഗായത്രിയെ കുറിച്ച് അവളോട് ഒന്ന് സംസാരിക്കാതെ വയ്യ എന്ന അവസ്ഥ ആയി. അവസാനം അവൻ അവളെ വിളിക്കാൻ തീരുമാനിച്ചു…..
രണ്ടുമൂന്നു പ്രാവശ്യം വിളിച്ചു ഫോൺ എടുത്തില്ല അവസാനം മുത്തശ്ശിയെ വിളിച്ചപ്പോൾ അവൾ കിടക്കുവാ തലവേദന ആണെന്ന് പറഞ്ഞു……… വൈകുന്നേരം നേരത്തെ വീട്ടിൽ പോണം എന്ന് കരുതി എങ്കിലും ഓഫീസിൽ ഒരുപാട് ജോലി ഉണ്ടായിരുന്നു രാഹുലും ഉച്ചക്ക് ശേഷം തിരക്ക് ആയിരുന്നു…..
***************
അലക്സ് പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെ ഗിരിയുടെ മനസ്സിലൂടെ പാഞ്ഞു കൊണ്ടേ ഇരുന്നു….
ഗിരി……..
എന്താ സ്നേഹ…..
നീ എന്താ ആലോചിച്ചു ഇരിക്കുന്നെ കുറച്ചു ദിവസം ആയല്ലോ ഇത് ഇപ്പോ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ.
ഞാൻ നിന്നോട് എന്റെ അനിയത്തിയെ കുറിച്ച് മുൻപ് പറഞ്ഞിട്ട് ഇല്ലേ.
ഒരിക്കൽ പറഞ്ഞത് ഓർമ്മ ഉണ്ട് എന്താ ഇപ്പോൾ….
ഗിരി അവളോട് ഗായത്രിയെ കണ്ടതും അവളുടെ വിവാഹവും ഒപ്പം തന്നെ അലക്സിന് അവളെ ഇഷ്ടം ആണെന്നും എല്ലാം പറഞ്ഞു…
എങ്ങനെ എങ്കിലും അവന്റെ ചതിയിൽ നിന്ന് അവളെ രക്ഷിക്കണം.
നീ മണ്ടൻ ആകരുത് ഗിരി…. അയാളെ നിനക്ക് അറിയില്ലേ അയാളുടെ സ്വഭാവം ഒക്കെ നിനക്ക് അറിയാം എന്നിട്ടു ആണോ നീ അയാൾക്ക് സ്വന്തം പെങ്ങളെ കൊടുക്കാൻ നോക്കുന്നെ…
ഇനി അലക്സിന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടാകില്ല എന്ന് എന്നോട് പറഞ്ഞു അവൻ അത് പോയിട്ട് അവൻ ഒരുപാട് മാറി പോയി ഇപ്പോൾ….
വേണ്ട ഗിരി നിന്റെ അയാളുടെ ഒപ്പം ഉള്ള ജോലി പോലും എനിക്ക് സത്യം പറഞ്ഞ ഇഷ്ടം അല്ല… എന്നിട്ടും നമ്മുടെ ജീവിതം നല്ലത് പോലെ മുന്നോട്ട് പോകാൻ നല്ലൊരു മാർഗം വേണം അത് കൊണ്ട് ആണ് പിന്നെ എതിർത്തു ഒന്നും പറയാത്തത്.. പക്ഷെ ഇപ്പോൾ നീ ചെയ്യാൻ പോകുന്നത് നിന്റെ ജീവിതത്തിൽ നീ ചെയ്യുന്ന ഏറ്റവും വല്യ തെറ്റ് ആകും ഗിരി അതുകൊണ്ട് അവൾക്ക് ഇപ്പോൾ കിട്ടിയ ജീവിതം നീ ആയി തട്ടി തെറിപ്പിക്കരുത്…..
അത്രയും പറഞ്ഞു അവൾ അകത്തേക്ക് പോയി… അപ്പോഴും ഗിരി ആലോചനയിൽ ആയിരുന്നു..
****************
അലക്സ് ഏതോ ഫയൽ നോക്കിവീട്ടിൽ ഇരിക്കുമ്പോൾ ആണ് വിഷ്ണു തന്നെ കാണാൻ വന്നിട്ടുണ്ട് എന്ന് സർവെന്റ് വന്നു പറഞ്ഞത്. അപ്പൊ തന്നെ അലക്സിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു……. അവൻ താഴേക്ക് ഇറങ്ങി വരുമ്പോൾ തന്നെ കണ്ടു സോഫയിൽ ഇരുന്നു ഫോൺ നോക്കുന്ന വിഷ്ണുനെ.
അഹ് ആരാ ഇത് എന്നെ കാണാൻ എന്റെ വീട്ടിലേക്ക് വന്നോ…. എന്താ വിഷ്ണു സാധാരണ ഈ പതിവ് ഇല്ലല്ലോ..
പതിവ് ഇല്ലാത്ത പലതും ആണല്ലോ നടക്കുന്നെ അപ്പൊ പിന്നെ നിന്നെ ഒന്ന് കാണാം എന്ന് കരുതി… ഞാൻ വന്നത് വേറെ ഒരു കാര്യത്തിന് ആണ്..
അലക്സ് അവന്റെ മുഖത്തേക്ക് നോക്കി.
ഞായറാഴ്ച ആണ് എന്റെ മാര്യേജ് റിസപ്ഷൻ നീ വരണം….
അലക്സ് അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പ്രതേകിച്ചു ഭാവങ്ങൾ ഒന്നും അവന്റെ മുഖത്ത് ഇല്ലായിരുന്നു…
ഞാൻ വരും എന്റെ ശത്രു ആദ്യമായി എന്റെ വീട്ടിൽ വന്നു പറഞ്ഞ ഒരു ആവശ്യം അല്ല. വിഷ്ണു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങി..
അലക്സ് അവൻ പോയ വഴിയെ ഒന്ന് നോക്കിയിട്ട്. അങ്ങനെ ഇരുന്നു അപ്പോഴാണ് പവിത്രയുടെ കാൾ വന്നത്..അവൻ ഒരു ഗൂഢമായ പുഞ്ചിരിയോടെ ഫോൺ എടുത്തു.
ഹലോ പവി…
എവിടെ ആണ് അലക്സ് വീട്ടിൽ ആണോ ഓഫീസിൽ ആണോ..
വീട്ടിൽ… എന്താ ഡോ ഈ ടൈം ഒരു വോയിസ് കാൾ സാധാരണ വീഡിയോ കാൾ ആണല്ലോ.
ഞാൻ ഒരു കാര്യം പറയാൻ വിളിച്ചത് ആണ് അലക്സ്…
എന്താ..
ഞാൻ ഇവിടുന്ന് ജോലി മതിയാക്കി നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു… പെട്ടന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ അവൻ ഞെട്ടി..
അത് എന്താ പെട്ടന്ന് അങ്ങനെ ഒരു തീരുമാനം.
അത് പെട്ടന്ന് അല്ല ഡോ ഇവിടെ മടുത്തു പിന്നെ എന്റെ പല ആഗ്രഹങ്ങളും മുടങ്ങാൻ കാരണം ഞാൻ ഇവിടെ ആയത് കൊണ്ട് ആണെന്ന് എന്റെ മനസ്സ് പറയുന്നു…
അത് എന്താ ഞാൻ അറിയാത്ത ഒരു ആഗ്രഹം നിനക്ക്.
നിനക്ക് അറിയില്ലേ അലക്സ് എനിക്ക് എന്റെ കസിൻ വിഷ്ണുനെ ഒരുപാട് ഇഷ്ടം ആയിരുന്നു. ഒരുപക്ഷെ ഞാൻ അവിടെ ആയിരുന്നു എങ്കിൽ എനിക്ക് ചിലപ്പോൾ അവനെ സ്വന്തമാക്കാൻ കഴിയുമായിരുന്നു…
എന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ തോന്നാൻ.
അവരുടെ റിസപ്ഷൻ ആണ് ഞായറാഴ്ച അത് കേട്ടപ്പോൾ എന്തോ ഒരു നഷ്ടബോധം.. ഞാൻ ഇനി എങ്കിലും എന്റെ ഇഷ്ടത്തിനു അനുസരിച്ചു ജീവിച്ചു തുടങ്ങാൻ തീരുമാനിക്കുവാ…
എന്താ പറഞ്ഞു വരുന്നത് നീ.
ഞാൻ നാളെ നാട്ടിൽ എത്തുന്നുണ്ട് നിന്നെ എനിക്ക് കാണണം അലക്സ് അത് കഴിഞ്ഞു ഞാൻ വീട്ടിലേക്ക്. എന്നതായാലും കാണുമ്പോൾ പറയാം എല്ലാം. ഞാൻ വയ്ക്കട്ടെ…
മ്മ്……
ഒന്ന് മൂളുക മാത്രം ചെയ്തു അവൻ പിന്നെ. എന്തോ ആലോചനയോടെ അവൻ ഇരുന്നു…..
തുടരും…
