രാവിലെ വിഷ്ണു ഉണരുമ്പോൾ കണ്ടത് തന്റെ നെഞ്ചിൽ ന, ഗ്ന, മായി കിടന്നുറങ്ങുന്ന ഗായത്രിയെ ആണ്.അവൻ അവളെ നോക്കി കിടക്കെ അവന്റെ കണ്ണിൽ അവളോട് ഉള്ള സ്നേഹം വല്ലാതെ അലയടിക്കാൻ തുടങ്ങി. അവൻ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ പതിയെ ചെവിയുടെ ഒരു സൈഡിൽ ഒതുക്കി വച്ചു കൊടുത്തു. അവന്റെ സ്പർശം അറിഞ്ഞിട്ട് ആകും അവൾ ഒന്ന് കുറുകി കൊണ്ടു അവനോട് കൂടുതൽ ചേർന്ന് കിടന്നു. തന്റെ നെഞ്ചിലേക്ക് അമർന്നു തുടങ്ങിയ അവളുടെ മാ, റിടങ്ങളിൽ അവൻ ചെറു കുസൃതിയോടെ ഒന്ന് തലോടി..
മ്മ്…..അവൾ എന്നിട്ടും എണീക്കാതെ കിടക്കുന്നത് കണ്ടു അവൻ തട്ടി വിളിച്ചു…
ഗായു…. ഗായു…. എണീക്കെടോ നേരം വെളുത്തു..
കുറച്ചു നേരം കൂടെ.. അവനെ മുറുകെ പിടിച്ചു നെഞ്ചിൽ മുഖം ചേർത്ത് അവൾ പറഞ്ഞു.
അഹ് ഇവൾ എന്നെ വഴിതെറ്റിച്ചേ അടങ്ങു..
അവൻ ഷീറ്റ് എടുത്തു തലവഴി മൂടി അവളെ മുറുകെ കെട്ടിപിടിച്ചു… അതോടെ പെണ്ണ് ഞെട്ടി വിറച്ചു കണ്ണു തുറന്നു അവനെ നോക്കി. തന്റെ ശരീരത്തിൽ ഓടി നടക്കുന്ന അവന്റെ കണ്ണുകൾ കണ്ടതും അവളുടെ മുഖം ഒക്കെ ചുവന്നു തുടുത്തു…..അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു
വിച്ചേ…ട്ടാ… അവൾ ചെറിയ വിറയലോടെ വിളിച്ചു..
മ്മ്… അവൻ ഒന്ന് മൂളികൊണ്ടു അവളുടെ കഴുത്തിലൂടെ അവന്റെ ചു, ണ്ടും നാ, വും ഇ, ഴച്ചു…..
ഞാ…ൻ എണീക്കട്ടെ മാറിയേ….
വേണ്ട..
വേ…. ണം.
അവൻ അവളുടെ മാ, റിലേക്ക് മുഖം ചേർത്ത് പതിയെ നു, ണയാൻ തുടങ്ങി.അവൾ ഒന്ന് വിറച്ചു കൊണ്ടു അവന്റെ തലമുടിയിൽ കൊരുത്തു വലിച്ചു. അവന്റെ ശരീരം വീണ്ടും ചൂട് പിടിച്ചു തുടങ്ങി. ഒടുവിൽ ഒരിക്കൽ കൂടി അവനിലേ പ്രണയത്തെ അവളിലേക്ക് ഒഴുക്കി അവളുടെ ശി, ൽക്കാരങ്ങളും അവന്റെ ഗായു എന്ന വിളിയും ആ മുറിയിൽ ഒരിക്കൽ കൂടെ മുഴങ്ങി കേട്ടു.
****************
മീനാക്ഷി……..
മുത്തശ്ശി… എന്താ വിളിച്ചേ..
ഗായത്രിമോളെ കണ്ടില്ലല്ലോ നേരം ഒരുപാട് ആയല്ലോ….
സാധാരണ നേരത്തെ എണീക്കുന്നതാ… ചിലപ്പോൾ ഇന്നലത്തെ ക്ഷീണം കാണും ഒരുപാട് സമയം അവിടെ നിന്നത് അല്ലെ പിന്നെ ഇന്നലെ ഇവിടെ വന്നിട്ട് കിടക്കാൻ പോയതും ഒരുപാട് സമയം ആയില്ലേ…
മ്മ്മ് മോള് പോയി ഒന്ന് വിളിക്ക്…
ശരി മുത്തശ്ശി..
അവൾ മുകളിലേക്ക് കയറിയതും രാഹുൽ താഴെക്ക് വന്നതും ഒരുമിച്ച് ആയിരുന്നു. അവൻ അവളെ ഒന്ന് നോക്കി കുളി കഴിഞ്ഞു തലയിൽ തോർത്ത് ചുറ്റിയിട്ടുണ്ട് ഒരു ദാവാണി ആണ് വേഷം.
എവിടെക്കാ…
ഗായത്രിയെ വിളിക്കാൻ പറഞ്ഞു മുത്തശ്ശി..
മ്മ്മ്… ഒന്ന് മൂളിയിട്ട് അവൾ മുകളിലേക്ക് കയറി പോയി അവൾ കുറച്ചു മുന്നിലോട്ട് പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കി അതെ സമയം തന്നെ അവനും നോക്കി. വേഗം അവൾ തിരിഞ്ഞു ഓടി.അത് കണ്ടു ഒരു ചിരിയോടെ അവൻ താഴേക്ക് ഇറങ്ങി. ഇതൊക്കെ പല്ലവി കാണുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ ഒന്ന് കുറുകി.
ഒരുത്തിവന്നു ചേച്ചിമാരുടെ ആഗ്രഹം തകർത്തു കൂടെ വന്നവൾ എന്റെ മോഹവും…..
ഗായത്രി…… ഗായത്രി…. തുടരെ തുടരെ ഡോറിൽ മുട്ടി വിളിക്കുന്ന മീനാക്ഷിയുടെ വിളി കേട്ട് ആണ് ഗായത്രി കണ്ണ് തുറന്നത്.
ഗായത്രി…..
അഹ് മീനാക്ഷി..
ഡോ നേരം ഒരുപാട് ആയി തന്നെ മുത്തശ്ശി വിളിക്കുവാ…
ഞാൻ വരാം നീ പൊക്കോ…
അവൾ വേഗം എണീക്കാൻ നോക്കിയപ്പോൾ ആണ് അവൾക്ക് കുറച്ചു മുന്നേ നടന്നത് ഒക്കെ ഓർമ്മ വന്നത്… വിഷ്ണു അവളുടെ വയറ്റിൽ തലവച്ചു അവളെ ചുറ്റിപിടിച്ചു ആണ് കിടന്നുറക്കം..അവളുടെ അനക്കം തകട്ടിയിട്ട് ആകും അവൻ കണ്ണ് തുറന്നു അവളെ നോക്കി..
എണീറ്റ് മാറു വിച്ചേട്ടാ എന്നെ മുത്തശ്ശി വിളിക്കുവാ സമയം ഒരുപാട് ആയി…..
ആകട്ടെ ഞാൻ നേരത്തെ വിളിച്ചത് ആണല്ലോ നീ അല്ലെ ഓരോന്ന് കാണിച്ചു എന്നെ പ്രലോഭിപ്പിച്ചു വഷളാക്കിയത്….
അവളുടെ മുഖം വീണ്ടും ചുവക്കാൻ തുടങ്ങി…
എന്റെ പൊന്ന് പെണ്ണെ ഇങ്ങനെ നിന്ന് ചുവക്കല്ലേ ഇനിയും നീ എന്നെ താങ്ങുല…. അവൻ അത് പറഞ്ഞു എണീറ്റ് അവളുടെ നെറ്റിയിൽ ഒന്ന് മുത്തി.
അവൾ ചിരിയോടെ ബെഡ്ഷീറ്റ് മാറോട് ചേർത്ത് പിടിച്ചു.അത് കണ്ടു അവന് ചിരി വന്നു.
അതെ ഇവിടെ വേറെ ആരുമില്ല പിന്നെ ഞാൻ കുറച്ചു മുന്നേ കൂടെ എല്ലാം കണ്ടതാ ഇനി കാണാൻ ആയി ഒന്നും ഉണ്ട് എന്ന് തോന്നുന്നില്ല അതുകൊണ്ട് കൂടുതൽ മറച്ചു പിടിക്കണ്ട………
അവൾ ഒന്നും മിണ്ടിയില്ല മുഖം കുനിച്ചു അവൻ താഴെ കിടന്ന അവന്റെ ഷോര്ട്ട് എടുത്തു ഇട്ടു പിന്നെ ചിതറി കിടക്കുന്ന വസ്ത്രങ്ങൾ എല്ലാം എടുത്തു ഒരു സൈഡിൽ ഒതുക്കി ഇട്ട് അവളെ നോക്കി.
താൻ പോയി കുളിക്ക്… അവൾ ആ ഷീറ്റ് എടുത്തു ചുറ്റി എണീറ്റു പക്ഷെ അതെ സ്പീഡിൽ അവൾ അവിടെ ഇരുന്നു പോയി.
അഹ്… അവൻ അവളെ ഒന്ന് നോക്കി.
അവൻ വന്നു അവളെ കൈകളിൽ എടുത്തു ബാത്‌റൂമിലേക്ക് നടന്നു.
താഴെ ഇറക്ക് ഞാൻ നടന്നോളാം…
ഞാൻ ഇപ്പൊ കണ്ടല്ലോ നടന്നത്. നല്ലത് പോലെ ദേഹം വേദന കാണും അതുകൊണ്ട് എന്റെ കൊച്ച് ചൂട് വെള്ളത്തിൽ ഒന്ന് കുളിക്ക് അപ്പൊ റെഡി ആകും തത്കാലം ഇപ്പൊ ഞാൻ കൊണ്ട് ആക്കാം എന്ന് വച്ച് ഇത് സ്ഥിരം ആക്കരുത്… അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവൻ അവളുടെ കവിളിൽ ഒന്ന് മുത്തിയിട്ട് അവളെ ബാത്‌റൂമിൽ ആക്കി ഇടാൻ ഉള്ള ഡ്രെസ്സും എടുത്തു കൊടുത്തു വിശ്വയുടെ മുറിയിലേക്ക് പോയി. അവിടെ അവൻ ഇല്ലാത്തത് കൊണ്ട് പിന്നെ ഒന്നും നോക്കിയില്ല അവന്റെ ടൗൽ എടുത്തു കൊണ്ട് കുളിക്കാൻ കയറി. ഗായത്രി കുളിച്ചു ഫ്രഷ് ആയി ഒരു ഗ്രീൻ കളർ ടോപ്പും സ്കൈ ബ്ലൂ ലെഗിൻസും ഇട്ട് ഇറങ്ങി. നെറ്റിയിൽ കുറച്ചു സിന്ദൂരം തൊട്ട് കണ്ണ് ഒന്ന് എഴുതി. അപ്പോഴേക്കും അവൻ വന്നു…
താഴേക്ക് പൊക്കോ ഞാൻ വരാം…
വേണ്ട ഒരുമിച്ച് പോകാം..
അത് എന്താ ഡോ ഒരുമിച്ച്.. താൻ പൊക്കോ ഞാൻ ഇപ്പൊ വരാം..
അത് താമസിച്ചല്ലോ എണീറ്റപ്പോൾ മുത്തശ്ശി എന്തെങ്കിലും പറഞ്ഞാലോ അതാ.
മുത്തശ്ശി വല്ലതും പറഞ്ഞ നീ കാരണം പറയണം എന്നെ പ്രലോഭി….. ബാക്കി പറയും മുന്നേ വാ പൊത്തിപിടിച്ചു..
എന്റെ കൂടെ താഴേക്ക് വാ പ്ലീസ്….അവന് അവളുടെ അവസ്ഥ കണ്ടു പാവം തോന്നി അവൻ അവളെയും ചേർത്ത് പിടിച്ചു ഒരു ചിരിയോടെ താഴേക്ക് ഇറങ്ങി.
അഹ് കെട്ടിലമ്മ ഇന്ന് നേരത്തെ ആണല്ലോ……
തുടരും….