ചുവന്ന കണ്ണുകളുമായി തൊട്ടു മുൻപിൽ അവളെ തുറിച്ചു നോക്കി നിൽക്കുകയാണ് ഉടുമ്പ് മത്തായി എന്നു പേരുള്ള നാട്ടിലെ താന്തോന്നിയായ മനുഷ്യൻ.
അയാൾ ജയിലിൽ നിന്ന് ഇറങ്ങിയിട്ട് അധികകാലം ആയിട്ടില്ല
പീ. ഡ .നക്കേസിൽ അകത്ത് പോയവനാണ്.
കൊച്ചു പെൺകുട്ടികളെയാണ് അയാൾക്ക് നോട്ടം.
ജയിലൊന്നും അയാൾക്ക് ഒരു പുത്തരിയല്ല.
ഒരിക്കൽ അയാളെക്കൊണ്ടുള്ള ശല്യം സഹിക്കാതെ നാട്ടുകാർ അയാളെ എടുത്ത് അലക്കിയതാണ്. എന്ത് ചെയ്തിട്ടും ഒരു പ്രയോജനവുമില്ല.
ആർത്തിനിറഞ്ഞ കണ്ണുകൾ ഉയർത്തി അയാൾ അവളെ നോക്കി..
പാതി വിരിഞ്ഞ പൂമൊട്ടു പോലെ സുന്ദരിയായ പെൺകിടാവ്
വെളുപ്പിൽ, ചുവന്ന പൂക്കൾ നിറഞ്ഞ ചുരിദാർ ആണ് വേഷം. നീണ്ട മുടി മെടഞ്ഞിട്ടിരിക്കുന്നു. കരിമഷി എഴുതിയ വിടർന്ന കണ്ണുകൾ.. പേടി കൊണ്ടാവണം അവളെ വിറയ്ക്കുന്നുണ്ട്..
അയാൾ അവളുടെ അടുത്തേക്ക് ചെന്നു
ക. ടിച്ചു തി. ന്നാൻ തോന്നുമല്ലോ പെണ്ണേ നിന്നെ കണ്ടാൽ. അയാൾ പറഞ്ഞു.
അവൾ പകപ്പോടെ ചുറ്റിലും നോക്കി
മോള് ഇങ്ങ് അടുത്തേക്ക് വന്നേ,ചേട്ടൻ ഒന്ന് ചോദിക്കട്ടെ. അയാൾ പറഞ്ഞു.
മീനാക്ഷി തിരിഞ്ഞ് ഒരൊറ്റയോട്ടം വച്ചു കൊടുത്തു
നിൽക്ക. ടീ അവിടെ? അയാൾ പിന്നാലെ എത്തി.
മീനാക്ഷി തിരിഞ്ഞു നോക്കാതെ കുതിച്ചു പാഞ്ഞു..
പെട്ടന്ന് അവളെ രണ്ട് കൈകൾ ബലമായി പിടിച്ചു നിർത്തി
അവൾ ഭയത്തോടെ നോക്കി. രൂപേഷാണ്.
എന്തിനാ ഇങ്ങനെ ഓടുന്നത് ? അയാൾ ചോദിച്ചു
ദാ…അയാൾപിന്നാലെ ഉണ്ട്.അവൾ പിന്നിലേക്ക് വിരൽ ചൂണ്ടി.
രൂപേഷ്. അയാൾക്കരികിലേക്ക് ചെന്നു.
നിനക്ക് കിട്ടിയതൊന്നും പോരേ? വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കാതെ പോകാൻ നോക്ക്.
നീ ഒറ്റയ്ക്ക് അനുഭവിക്കാൻ വെച്ചേക്കുവാണോടാ ഇവളെ .അയാൾ ചോദിച്ചു.
ഠ. പ്പേ… ഒറ്റ അ ടി. അയാൾ അടികിട്ടിയ കവിൾ പൊത്തിപ്പിടിച്ച് രൂപേഷിനെ തുറിച്ചു നോക്കി.
പോ. ടാ.. മേലിൽ എന്റെ തോട്ടത്തിന്റെ പരിസരത്ത് പോലും നീ വന്നേക്കരുത്
രൂപേഷ് ഒച്ചയുയർത്തി..
അയാളുടെ ശബ്ദം കേട്ട് തോട്ടത്തിൽ ഉണ്ടായിരുന്ന പണിക്കാർ അങ്ങോട്ട് ചെന്നു.
എല്ലാവരെയും കൂടെ കണ്ടതോടെ മത്തായി തിരിച്ചുപോയി.
മീനാക്ഷി പേടിക്കണ്ട. വീട്ടിലേക്ക് പൊയ്ക്കോളൂ..
ഇനിമുതൽ ഈ ഇടവഴിയിലൂടെ യുള്ള യാത്ര അവസാനിപ്പിക്ക്, ഒന്നാമത് ഇതിലേയിപ്പോൾ പഴയതു പോലെ ആളുകൾ അധികം നടക്കാറില്ലല്ലോ
മെയിൻ വഴിയിലൂടെ വന്നാൽ മതി അതാകുമ്പോൾ പേടിക്കേണ്ട.അത് വഴി എപ്പോഴും ആളുകൾ ഉണ്ടാകുമല്ലോ
ശരി. അവൾ പറഞ്ഞു..
രൂപേഷ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശ്രീജിത്ത് ചോദിച്ചു,എന്താടാ ഒച്ചയുംബഹളവും ഒക്കെ കേട്ടത്?
എന്റെ പൊന്നളിയാ… ഒന്നും പറയണ്ട ഇവിടെ നാട്ടിലും നാട്ടുകാർക്കും വേണ്ടാത്ത ഒരു ജന്മം ഉണ്ട്. അവനെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ.. കൊച്ചു പെണ്ണുങ്ങൾക്ക് വഴി നടക്കാൻ ബുദ്ധിമുട്ടാണ്.
അങ്ങനെയുള്ളവരെയൊക്കെ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു കൂടെ
അവന് കേസും,കോടതിയും ജയിൽ വാസവും ഒന്നുംപുത്തരിയല്ല എന്തൊക്കെ ചെയ്താലും ഒരു നാണവും ഇല്ലാത്ത ജന്മമാണ്.
*****************
വൈകുന്നേരം ആയതോടെ ചീവീടുകളുടെ ശബ്ദം മുഴങ്ങി കേട്ടുകൊണ്ടിരുന്നു.
രൂപേഷ്,കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ടായിട്ടുള്ള പല തമാശകളും ശ്രീജിത്തുമായി പങ്കുവയ്ക്കുകയാണ്..
മുറ്റത്തിനപ്പുറത്ത് ജാതി മരത്തിന്റെ ചുവട്ടിൽ രണ്ട് കസേരകൾ ഇട്ട് അവിടെ ഇരിക്കുകയാണ്അവർ.
സമയം ഇപ്പോൾ എത്രയായി ?ശ്രീജിത്ത് ചോദിച്ചു
രാത്രി ഏഴ് മണി ആയി.
എനിക്കിപ്പോൾ പകലും രാത്രിയും ഒരുപോലെയാണ് നിരാശ നിറഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.
ഒക്കെ ശരിയാകുമെടാ… നീയൊന്ന് ഓർത്തു നോക്കിക്കേ..നീ ഈ പ്രകൃതിയെ കൺ നിറച്ചും കണ്ടിട്ടുണ്ട്, മഴ കണ്ടിട്ടുണ്ട്…മഴവില്ലും… മഞ്ഞും… എന്നുവേണ്ട ഭൂമിയുടെ എല്ലാം സൗന്ദര്യവും നീ കണ്ടിട്ടുണ്ട്. ജന്മനാ അന്ധരായ മനുഷ്യർക്ക് ഇതൊന്നും ഒരിക്കലും കാണാൻ കഴിയില്ലല്ലോ. അതൊക്കെ വച്ച് നോക്കുമ്പോൾ നമ്മളൊക്കെ എന്ത് ഭാഗ്യം ചെന്നവരാ…നിനക്ക് കാഴ്ച്ച തിരികെ കിട്ടും … അതുവരെ ഞാനുണ്ടാകും നിന്റെ കണ്ണായിട്ട് അത് പോരേ? അവൻ ശ്രീജിത്തിന്റെ കൈകളിൽ അമർത്തി പിടിച്ചു.
***************
ശങ്കറും ശ്രേയയും പോയതിനു ശേഷം. നിരുപമ കുളിച് ഡ്രസ്സ് മാറ്റി. എന്തൊക്കെ ആണെന്ന് പറഞ്ഞാലും ഇന്ന് ശ്രീജിത്തിനെ കാണാൻ പോകണം.
മകളുമായി എൻഗേജ്മെന്റ് കഴിഞ്ഞതിൽ പിന്നെ ഇടക്ക് വിളിക്കുകയും കാണാൻ വരുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു ശ്രീജിത്ത്. അവനെ മകനെ പോലെ കണ്ടുപോയി.
തന്റെ ഭർത്താവിനും, മകൾക്കും അയാളെ ഇനി വേണ്ടെന്ന അഭിപ്രായമാണ്.
എങ്കിലും എനിക്കവനെ ഒന്ന് കാണണം.
നിരുപമ ശ്രീജിത്തിന്റെ വീട്ടിലേക്ക് വണ്ടി തിരിച്ചു.
തുടരും…..
