കാശിനാഥൻ – ഭാഗം 11,12,13,14,15- എഴുത്ത്-മയിൽപീലി

കാശിനാഥൻ 11

കാശി കുറച്ചു കൂടുതൽ സ്വാതന്ത്ര്യം കാണിക്കുന്ന പോലെ അവൾക്ക് തോന്നി തുടങ്ങി. അപ്പോൾ തന്നെ ഉള്ളിൽ ഒരു പേടിയുമവൾക്ക് തോന്നി തുടങ്ങി. എന്താണ് അവന്റെ മനസ്സിൽ എന്ന് അവൾക്ക് മനസിലായതുമില്ല. മുന്നേ പ്രണയത്തിന്റെ ഭാഷ ഒന്നും അറിയാത്തത് കൊണ്ട് ഇതിനി അതാണോ ഇനി പുരുഷൻമാർക്ക് തോന്നുന്ന വേറെ എന്തെങ്കിലും ആണോ എന്നും അവൾക്ക്  മനസിലായില്ല 

അവനോട് ഒരു ദൂരം പാലിക്കാൻ അവൾ തീരുമാനിച്ചു 

കാശി അന്ന് തന്നെ തിരിച്ചു പോയി 

വല്ലാത്തൊരു ആകർഷണം അവളോട് തോന്നുന്നത് അവിടെ നിന്നാൽ കൂടും. വേണ്ടാ. താൻ എന്താണെന്ന് തനിക്ക് നന്നായി അറിയാം. താൻ തനിച്ചു മതി. എന്നും. ഒരു കൊച്ച് പെൺകുട്ടിയെ വെറുതെ… വേണ്ട 

പാർവതി വൈകുന്നേരം അവിടേക്ക് വന്നു 

അമ്മയ്ക്ക് ഒപ്പം സഹായിക്കാൻ കൂടി 

“ഡോക്ടർ പോയോ?”

അനക്കമൊന്നും കാണാതെ വന്നപ്പോൾ അവൾ ചോദിച്ചു 

“പോയല്ലോ.. ഇനി എന്നാണാവോ വരിക!

അവർ നെടുവീർപ്പിട്ടു 

പോയോ 

അവൾ അമ്പരപ്പിൽ മുറിയിലേക്ക് നോക്കി 

ഇന്ന് പോകുമെന്ന് പറഞ്ഞില്ലല്ലോ 

അല്ലെങ്കിൽ എന്തിന് പറയണം 

അവൾ അത് മറക്കാൻ ശ്രമിച്ചു 

🌹🌹

കാശി ഫ്ലാറ്റിൽ ആയിരുന്നു 

കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവൻ ചെന്ന് വാതിൽ തുറന്നു 

ശിവ 

അവൻ പുഞ്ചിരിച്ചു 

“എന്താ ശിവ?”

“ഒന്നുമില്ല. തിരക്കാണോ?”

“ഹേയ്.. ഞാൻ കുക്കിംഗ്‌ കഴിഞ്ഞു കഴിക്കാൻ പോകുകയാണ് വരു. ഷെയർ ചെയ്യാം “

“അയ്യോ വേണ്ട.. ഞാൻ വെറുതെ ബോർ അടിച്ചപ്പോ വന്നതാ “

അവൾ കുറച്ചു തളർന്നു പൊയ പോലെ കാശിക്ക് തോന്നി 

“എന്തായാലും വാ.. ചപ്പാത്തിയും ചിക്കൻ ഫ്രൈയും ഉണ്ട്. വാടോ. എനിക്ക് ആണെങ്കിൽ എന്റെ കുക്കിംഗ്‌ ആരെങ്കിലും കഴിച്ചിട്ട് ഒരു അഭിപ്രായം പറഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചതേയുള്ളു “

പിന്നെ ശിവ ഒന്നും പറഞ്ഞില്ല 

അകത്തേക്ക് ചെന്നു 

കാശി ഭക്ഷണം serve ചെയ്തു 

“കഴിക്ക് “

“താങ്ക്യൂ “

അവൾ മെല്ലെ കഴിച്ചു തുടങ്ങി 

“എന്തെങ്കിലും പ്രശ്നം ഉണ്ടോ?”

കാശി ചോദിച്ചു 

“പ്രശ്നം… അതേയുള്ളു ‘

അവർ കഴിച്ച് എഴുനേറ്റു 

പാത്രങ്ങൾ കഴുകി വൃത്തിയാക്കി ഹാളിൽ വന്നിരുന്നു 

“എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയു “

അവൻ ഫ്ലാറ്റിലെ ജനാലകൾ തുറന്നിട്ടു 

“ഒരു ക്ളീഷേ ലവ് സ്റ്റോറി ആണ് “

അവന്റെ കണ്ണുകൾ വിടർന്നു 

“ലവ് സ്റ്റോറി.. Interesting.. പറഞ്ഞോ “

ശിവ വിഷാദത്തിൽ ഒന്ന് ചിരിച്ചു 

“സ്കൂളിൽ ഒന്നിച്ചു പഠിച്ചത് ആണ് ഞാനും ആനന്ദും. ആനന്ദ് എഞ്ചിനീയർ ആയി. ഞാൻ ഡോക്ടറും. നമ്മുടെ ഈ പ്രൊഫഷൻ..കാശിക്ക് അറിയാല്ലോ സമയം കിട്ടില്ല. പ്രണയത്തിന്റെ ഏറ്റവും വലിയ കുഴപ്പം നമുക്ക് സമയം കിട്ടണം. ഇല്ലെങ്കിൽ…ആനന്ദിനു പരാതികൾ കൂടി വന്നു. പിജി  കഴിഞ്ഞു കല്യാണം കഴിക്കാമെന്നുള്ള വാക്ക് പറഞ്ഞു ഞാൻ..ഒടുവിൽ വീട്ടുകാർ തമ്മിൽ ഒഫീഷ്യൽ ആയി ആലോചിച്ചു തുടങ്ങി. ജാതകം അങ്ങനെ ഒക്കെ നോക്കേണ്ട എന്ന് ഞാൻ പറഞ്ഞതാണ്. പക്ഷെ ആനന്ദിന്റെ വീട്ടുകാർക്ക് അതിൽ വലിയ വിശ്വാസം. ഒടുവിൽ നോക്കി.. എനിക്ക് എന്തോ ദോഷം ഉണ്ടത്രേ.. ആനന്ദിന്റെ ആയുസ്സിനെ ബാധിക്കും പോലും. ഞാൻ വിചാരിച്ചത് ആനന്ദ് അത് mind ചെയ്യില്ലെന്ന്. പക്ഷെ ആനന്ദ് പിന്മാറി “

കാശി നടുക്കത്തിൽ നോക്കി ഇരുന്നു 

ശിവയുടെ ശബ്ദം ഇടറി 

“ഞാൻ കുറേ ചോദിച്ചു. പരിഹാരം വല്ലതും ചെയ്ത പോരെ. ഇതിൽ എന്തിന് വിശ്വസിക്കണമെന്നൊക്കെ.. പക്ഷെ.. ആനന്ദ് വീട്ടുകാർ പറയുന്നത് അനുസരിച്ചതാവാം..ബ്രേക്ക്‌ അപ്പ് ആയി..”

ശിവ കുറച്ചു നേരം കുനിഞ്ഞു ഇരുന്നു 

“ശരീരവും മനസ്സും കൊണ്ട് ഒരു വ്യാഴവട്ട ക്കാലം സ്നേഹിച്ചതാണ്.. മറക്കാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ ഇടയ്ക്ക് ഓർമ്മകൾ തീ പോലെ പൊള്ളിക്കും.. എങ്ങോട് എങ്കിലും ഓടി പോകാൻ തോന്നും “

അവൾ പറഞ്ഞു കൊണ്ടേയിരുന്നു 

എപ്പോഴോ ശാന്തമായി അവൾ 

പിന്നെ മൊബൈൽ എടുത്തു അവരുടെ ഫോട്ടോസ് ഒക്കെ കാണിച്ചു കൊടുത്തു 

നല്ല ഒരു ചെറുപ്പക്കാരൻ 

അവർ തമ്മിൽ നല്ല ചേർച്ച 

“ഇപ്പോൾ എവിടെ ആണ്?”

“ഒരു വർഷം ആയി പിരിഞ്ഞിട്ട്.. പിന്നെ കല്യാണം കഴിഞ്ഞു എന്ന് ഒരു ഫ്രണ്ട് പറഞ്ഞു.. പിന്നെ ഞാൻ അന്വേഷിച്ചിട്ടില്ല കാശി.. വേറെ ഒരാളുടെ സ്വന്തം ആയതിനെ തിരക്കി പോകുന്നത് ശരിയല്ല.. ഇനി ഓർക്കാനും പാടില്ല “

കാശി അവൾക്ക് തണുത്ത വെള്ളം കൊണ്ട് കൊടുത്തു 

“പ്രണയിക്കുമ്പോൾ പ്രണയം മാത്രമേ പാടുള്ളായിരുന്നു എന്നിപ്പോൾ തോന്നാറുണ്ട്..ശരീരം കൊണ്ട് സ്നേഹിക്കുന്നത് പിന്നെ വലിയ കുറ്റബോധത്തിനു കാരണമാകും..ഇപ്പൊ ഞാൻ ആ അവസ്ഥയിലാണ്.. വീട്ടിൽ കല്യാണത്തിന് നിർബന്ധം.. ഇനിയൊരാളെ സ്നേഹിക്കാൻ കഴിയില്ല കാശി എനിക്ക്..”

“അതൊക്ക തോന്നലാണ് ശിവ.. കാലം മാറ്റും എല്ലാം.. പുതിയ ഒരാൾ വരും.. സ്നേഹിക്കും..ഇതെല്ലാം മറക്കും.. ഹാപ്പി ആയി ഇരിക്ക് “

അവൾ ചിരിക്കാൻ ശ്രമിച്ചു 

“കാശിക്ക് പ്രണയം ഒന്നും ഇല്ലായിരുന്നോ?”

അവൻ ഒന്ന് ചിരിച്ചു 

“പ്രണയം…”

കാശിനാഥൻ 12

“അതെന്താ പ്രണയം എന്ന് പറഞ്ഞപ്പോൾ ഒരു പുച്ഛം?”

“ഹേയ് പുച്ഛം ഒന്നുമില്ല.. പ്രണയം ഇല്ല.”

“ഉണ്ടായിട്ടുമില്ല?”

“ഇല്ല “

“അപ്പോൾ കാശിക്ക് എന്തോ കുഴപ്പം ഉണ്ട്..”

“കാണും “

അവൻ ചിരിച്ചു 

“Are you serious?”

“വെറുതെ പറഞ്ഞത് ആണെടോ..ഞാൻ വലിയ കുഴപ്പക്കാരനല്ല “

ആ തമാശ അവൾക്ക് ഇഷ്ടം ആയി 

കാശി നല്ല ഒരു ഫ്രണ്ട് ആണ് 

അവനോട് എല്ലാം പറഞ്ഞു കഴിഞ്ഞു ഒന്ന് ഫ്രീ ആയത് പോലെ 

ആശ്വാസം 

“അപ്പോൾ. ഞാൻ പോകുന്നു.. താങ്ക്യൂ “

അവൾ എഴുനേറ്റു 

“ഇടക്ക് വന്നോളൂ. നല്ല ഫുഡ് തരാം “

“ആയിക്കോട്ടെ “

ശിവ പോയി 

പ്രണയം…

ആരോടെങ്കിലും തോന്നിയിരുന്നുവോ?

അവൻ കണ്ണ് അടച്ച് ഓർക്കാൻ ശ്രമിച്ചു 

സ്കൂൾ കാലം..

കോളേജ് കാലം 

ഗൗരി, മീര, ഹിമ അങ്ങനെ കുറെ പേര് അടുപ്പം കാണിച്ചിരുന്നു 

ഉള്ളിൽ അങ്ങനെ തോന്നിയില്ല 

ഇപ്പൊ ആലോചിച്ചു നോക്കുമ്പോ അതിശയം 

അട്ട്രാക്ഷൻ തോന്നിയിട്ടുണ്ട് 

ഒരു പകൽ 

അല്ലെങ്കിൽ ഒരാഴ്ച 

അതിൽ കൂടുതൽ ഇല്ല 

പക്ഷെ ഇപ്പോൾ..

പൊട്ടിയ കുപ്പി വള പൊട്ടുകൾ 

നേർത്ത ചോ, ര ചാലുകൾ 

കണ്ണിരു നനഞ്ഞ ഒരു മുഖം 

പാർവതി..

ഉള്ളിൽ ഒരു കടലിളകുന്നു 

നാളിത് വരെ തോന്നാത്ത ഒന്ന് 

പിടയ്ക്കുന്ന മിഴികളിലെ കടലിൽ മുങ്ങിപ്പോയി 

നുണക്കുഴി വിരിയുന്ന ചിരിയിൽ ഹൃദയം കളവ് പോയി..

കുറുമ്പിൽ 

പിണക്കത്തിൽ 

കണ്ണീരിൽ 

ഒക്കെ തന്നെ തനിക്ക് നഷ്ടം ആയി 

🌹🌹

അനാമിക ഡ്യൂട്ടിയിൽ ആയിരുന്നു 

അവൾ ഒരു റൂമിൽ നിന്ന് ഇറങ്ങി 

അടുത്ത റൂമിൽ എത്തി 

കൂടെയുള്ളവർ ലിഫ്റ്റിൽ അടുത്ത floorilekk

ഈ ഒരു റൂം കൂടിയുള്ളു 

അത് കഴിഞ്ഞു ജോയിൻ ചെയ്യാമെന്ന് അവൾ പറഞ്ഞു 

“എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടോസാർ?റൂം ക്ലീൻ ചെയ്തിരുന്നോ?”

ബെഡിൽ ഇരിക്കുന്ന ചെറുപ്പക്കാരനോട്‌ അവൾ ചോദിച്ചു 

“കംപ്ലയിന്റ് ഉണ്ട് “

“എന്താ സാർ?”

“ഇൻസുലിൻ കറക്റ്റ് ആയിട്ടല്ല എടുക്കുന്നത്. പിന്നെ ഈ ബെഡിൽ നിന്ന് ഇറങ്ങാൻ ഒരാളുടെ ഹെല്പ് വേണം. ടോയ്ലറ്റ്ൽ ഒന്ന് പോകണമായിരുന്നു. ബൈ സ്റ്റാൻഡേർ പുറത്തേക്ക് പോയി..”

“അതിനെന്താ സാർ ഞാൻ ഹെല്പ് ചെയ്യാം “

അവൾ മുന്നോട്ട് ആഞ്ഞു അയാളുടെ കൈയിൽ പിടിച്ചു 

അവൻ നിമിഷനേരം കൊണ്ട്.അവളെ ബെഡിലേക്ക് തള്ളി വീഴ്ത്തി വാതിൽ വലിച്ചു അടച്ചു 

ശക്തിയുള്ള ഒരു പുരുഷൻ ആയിരുന്നു അത് 

അനാമികയുടെ മുകളിലേക്ക് അവൻ ഭ്രാന്തമായി അമർന്നു 

അവളുടെ മൂക്കും വായും പൊത്തി വസ്ത്രങ്ങൾ അഴിച്ചു മാറ്റി. അനാമിക പിടഞ്ഞു 

ഒരല്പം ശ്വാസം കിട്ടിയപ്പോൾ ആഞ്ഞു വലിച്ചെടുത്തു 

അവന്റെ വയറ്റിൽ കാല് ഉയർത്തി ചവിട്ട് കൊടുത്തു 

രണ്ടു കരണതും മാറി മാറി അടിച്ചു അവൻ 

വാ പൊട്ടി ചോ, ര ഒഴുകി

അവൾ പിടഞ്ഞു കൊണ്ടിരുന്നു 

ശ്രീപാർവതി ഇൻസുലിൻ കൊണ്ട് വന്നതാണ് 

മുറിയുടെ വാതിൽക്കൽ അവൾ പെട്ടെന്ന് നിന്നു 

അകത്തു നിന്ന് ഒരു കരച്ചിൽ കേട്ടത് പോലെ 

ഈ റൂം ആണ് അന്ന് സ്നേഹ പറഞ്ഞത് എന്ന് തോന്നി 

അവൾ പെട്ടെന്ന് വാതിലിൽ തട്ടി

എന്തോ ഒന്ന് നിലത്തു വീഴുന്ന ഒച്ച 

ഒരു അടിയുടെ ശബ്ദം 

പാർവതി ഓടി ചെന്ന് മെയിൽ നഴ്സിനെ കൂട്ടി കൊണ്ട് വന്നു 

അപ്പോഴേക്കും ആൾക്കാർ കൂടി 

ആരൊക്കെയോ വാതിലിൽ ചവിട്ടി

ഒടുവിൽ അത് മലർക്കേ തുറന്നു 

പാർവതി ഓടി വന്ന് ആ പെൺകുട്ടിയുടെ മേൽ ഒരു ഷീറ്റ് എടുത്തു പൊതിഞ്ഞു 

അനാമിക ബോധം കെട്ട് ആ ഷീറ്റിൽ വീണു കിടന്നു 

ചെറുപ്പക്കാരനെ ആൾക്കാർ വളഞ്ഞിട്ട് തല്ലി

ഹോസ്പിറ്റലിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവം 

ഫെലിക്സ് പാഞ്ഞെത്തി 

ഇത് മീഡിയയിൽ വന്നാൽ അത് മാത്രം മതി ശത്രു പക്ഷത്തെ ആൾക്കാർക്ക് ഒരു ന്യൂസ്‌നു 

നോക്കിയിരിക്കുകയാണ്.

ഓരോരുത്തരും 

ദേഹമാസകലം മുറിവുകൾ 

ചുണ്ടും കവിളും കടിച്ചു പൊട്ടിച്ചിരിക്കുന്നു 

S, exual intercourse ഒഴിച്ച് ബാക്കിയെല്ലാം നടന്നു കഴിഞ്ഞു 

അവളെ ക്രൂ, രമായി മർദിച്ചിട്ടുണ്ട് 

മാ, റിടങ്ങളിൽ ആഴത്തിൽ പല്ലുകളുടെ മുറിവ് 

ഗൈനക്കോളജിയിലെ ഡോക്ടർ സഫിയ പരിശോധിച്ചിട്ട് വെളിയിൽ ഇറങ്ങി 

“അവൻ ഒരു മനുഷ്യൻ ആണോ.. ഹോ എന്ത് അടിയാണ് അതിനെ അടിച്ചിരിക്കുന്നത്. വായും കവിളും. പൊട്ടി ചോര ആണ്. മുഴുവൻ.. ഇത്രയും കുറച്ചു സമയം കൊണ്ടു ഇത്രയും മുറിവേൽപ്പിക്കുന്നതെങ്ങനെ. ആ കുട്ടി അത്രയും ചെറുത്തു നിർത്തിയത് കൊണ്ടാവും ബ, ലാ, ത്സംഗം നടക്കാഞ്ഞത്. പക്ഷെ അതിനും കൂടെ അതിനെ വല്ലാതെ ഉപദ്രവിച്ചു കളഞ്ഞു “

അനാമികയുടെ പേരെന്റ്സ് എത്തി 

ഫെലിക്സ്നു അവരുടെ മുഖത്ത് നോക്കാൻ ആവുന്നില്ല 

വല്ലാത്ത അവസ്ഥ 

പോലീസ് ഹോസ്പിറ്റലിൽ എത്തി 

അവനെ അവർക്ക് കൈ മാറി 

കാശിക്ക് അന്ന് സർജറി ഡേ ആയിരുന്നു 

അവൻ ആ ദിവസങ്ങളിൽ ഫോൺ എടുക്കാറില്ല.

അവൻ ഫ്ലാറ്റിൽ എത്തിയപ്പോൾ രാത്രി ആയി 

ഒന്ന് കുളിച്ചു. രണ്ടു കഷ്ണം ബ്രെഡ് കഴിച്ചു 

ടീവി ഓൺ ചെയ്തു സെറ്റിയിൽ ഇരുന്നു 

ഞെട്ടിപ്പോയി കാശി 

ഫെലിക്സ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ പീ, ഡ, നശ്രമം 

സോഷ്യൽ വർക്കർ ആയ പെൺകുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്ന രോഗിയാണ് പീ, ഡിപ്പിക്കാൻ ശ്രമിച്ചത് 

ഗുരുതര മുറിവുകളോടെ. പെൺകുട്ടി  ഐ സി യുവിൽ. തുടരുന്നു 

പിന്നെ അന്തി ചർച്ച 

അവൻ ഫോൺ ഓൺ ചെയ്തു 

ഫെലിക്സ്നെ വിളിച്ചു.

“എടാ ഞാൻ പകൽ എത്ര തവണ വിളിച്ചു കാശി..എവിടെ ആയിരുന്നു?”

“ഞാൻ ഹോസ്പിറ്റലിൽ നിന്ന് വന്നേയുള്ളു. സർജറി ഡേ ആണ്. ഇന്ന്.”

“നീ അറിഞ്ഞോ?”

“അറിഞ്ഞു. പക്ഷെ ഡീറ്റെയിൽസ് അറിഞ്ഞില്ല. ന്യൂസ്‌ ആണ് കണ്ടത്. വിശ്വസിക്കാൻ വയ്യല്ലോ.”

“അനാമിക ആണ് വിക്ടിം “

കാശി നടുക്കത്തോടെ അത് മുഴുവൻ കേട്ടിരുന്നു 

“ബോധം വീണിട്ടില്ല.. ആ സമയം നീ കൊണ്ട് വന്ന ആ കുട്ടി.. ആ ശ്രീപാർവതി അവിടെ ചെന്നില്ലായിരുന്നെങ്കിൽ റേ, പ്പ് നടന്നേനെ. എന്ന് മാത്രം അല്ല. കൊ, ന്നേനെ അവൻ അവളെ..”

കാശിയുടെ ഹൃദയത്തിൽ ഒരു കൊടും കാറ്റടിച്ചു

കാര്യം അവൾ അങ്ങനെ ഒക്കെ പറഞ്ഞുവെങ്കിലും അവളോട് വൈരാഗ്യമോ ദേഷ്യമോ അവന് പിന്നീട് തോന്നിയില്ല 

അത് അവൻ മറന്നു 

“ഞാൻ രാവിലെ വരാം “

ഫെലിക്സ് മൂളി 

“നീ വിഷമിക്കണ്ട.. നമുക്ക് നോക്കാം “

രാത്രി പോകണമെന്നുണ്ടെങ്കിലും. ഡ്രിങ്ക്സ് കഴിച്ചിട്ടുള്ളത് കൊണ്ട് അവൻ പോയില്ല.

അവന് ഒരു വേദന വന്നു 

ഈശ്വര ആ പെൺകുട്ടി അതിന്റെ ട്രോമയിൽ നിന്ന് എന്ന് കര കയറും 

അവൻ ഫെലിക്സ്നെ വീണ്ടും വിളിച്ചു 

“അവൻ ആരാടാ,?”

“അത് എന്റെ കസിൻ ആണ് കാശി..പപ്പയുടെ അനിയന്റെ മകൻ. എനിക്കിപ്പോ കുടുംബത്തിലും പ്രെഷർ.. പോലീസിന്റെ, ആ കുട്ടിയുടെ വീട്ടിൽ നിന്നും.. ആകെ ഞാൻ..ഞാൻ തളർന്നു പോകുന്നെടാ.. എനിക്ക് എന്താ വേണ്ടതെന്നു അറിയില്ല”

“അവൻ എന്തിനാ ഹോസ്പിറ്റലിൽ വന്നത്?

“ഹൈ ഡയബട്ടിക് ആണ്. ഒന്ന് കണ്ട്രോൾ. ചെയ്യാൻ അഡ്മിറ്റ്‌ ആക്കിയത് ആണ്. ആ കുട്ടി. ഒറ്റയ്ക്ക് അങ്ങോട്ട് കയറി പോകുമെന്ന് ഓർത്തില്ല “

“അപ്പോൾ. അവൻ. പിശക് ആണ് “

ഉത്തരം ഇല്ല 

നിശബ്ദത 

“അവനെ ശിക്ഷിക്കണ്ടേ ഫെലിക്സ്?”

“വേണം.. പക്ഷെ… “

“എന്താ പക്ഷെ.?”

“അവന്റെ പപ്പക്ക് കൂടി പാർട്ണർ ഷിപ്. ഉള്ള ഹോസ്പിറ്റലാണ്. എങ്ങനെ ഒക്കെ ഇനി ഭാവി എന്ന് അറിയില്ല “

“നീ വെച്ചോ ഞാൻ നാളെ വരാം “

കാശി ബോട്ടിൽ ചുണ്ടോട് ചേർത്തു 

“അവനിനി എന്ത് ഭാവി?

കാശി തനിയെ പറഞ്ഞു 

കാശിനാഥൻ 13

ബോധത്തിലേക്ക് തിരിച്ചു വരികയായിരുന്നു അനാമിക. അവൾ അമ്മയെയും അച്ഛനെയും കണ്ടു 

കണ്ണീരോഴുകുന്ന മിഴികൾ പൂട്ടി ഒരു നിമിഷം കിടന്നു. പിന്നെ കണ്ണ് തുറന്നു 

“അവനെ അറെസ്റ്റ്‌ ചെയ്തോ?”

“ചെയ്തു മോളെ “

അച്ഛൻ ആ കയ്യിൽ പിടിച്ചു 

“പോലീസ് വന്നിട്ടുണ്ട്. മോൾക്ക് മൊഴി കൊടുക്കാമോ?”

“Yes “

അവളുടെ ആത്മധൈര്യം കണ്ണുകളിൽ കാണാമായിരുന്നു 

അവളുടെ ഉള്ളു വിറയ്ക്കുന്നത് ആരും കണ്ടുമില്ല

പോലീസ് വന്ന് ചോദിച്ചു 

എല്ലാ ചോദ്യത്തിനും അവൾ വ്യക്തമായി മറുപടി കൊടുത്തു

**************

ഫെലിക്സ് പപ്പയുടെ മുന്നിൽ നിന്നു 

“കാര്യം അവൻ ചെയ്തത് ചെ, റ്റത്തരം തന്നെ. പക്ഷെ അവനെ തള്ളിക്കളയാൻ ഈ കുടുംബത്തിന് പറ്റില്ല ഫെലിക്സ്. എന്റെ അനിയന്റെ മോനാണ്. നീയും അവനും എനിക്ക് ഒരുപോലെ തന്നെ..”

ഫെലിക്സ് ഒന്ന് നോക്കി 

“ഞാൻ എന്ത് വേണം ന്നാണ്?”

“അവളെ ഡിസ്ചാർജ് ചെയ്തു വിട്ടേക്ക്..നമ്മുടെ ഹോസ്പിറ്റലിൽ ഇനി കിടത്തണ്ട, “

“നടക്കില്ല “

അവൻ തന്റേടത്തോടെ മറുപടി പറഞ്ഞു 

“നടക്കില്ലന്നോ. ഇവന്റെ കൂടെയാണ് ഈ ഹോസ്പിറ്റലന്ന് മറക്കരുത”

അയാൾ തൊട്ട് അടുത്ത് ഇരിക്കുന്ന അനിയനെ ചൂണ്ടി 

“അപ്പാപ്പന് മുപ്പതു ശതമാനം ഷെയർ മാത്രമേയുള്ളു എന്ന് മറന്ന് പോകരുത്..എഴുപത് ശതമാനം എന്റെ മാത്രം പേരിലാണ്. ഈ എഗ്രിമെന്റ് കാലാവധി കഴിയുമ്പോ ഞാൻ അത് ഒഴിവാക്കും..എന്നാലും പെണ്ണിന്റ മാനത്തിൽ തൊട്ട് സംസാരിക്കാൻ പപ്പാ കൂട്ട് നിൽക്കരുത്. അത് തലമുറകൾക്ക് ഉള്ള ശാപം വരുത്തി വെയ്ക്കും “

അവൻ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞിട്ട് മുറിയിലേക്ക് പോയി

ഫെലിക്സ്ന്റെ പപ്പാ തോമസ് അനിയൻ മാത്യുവിനെ നോക്കി

“നടക്കുന്ന കോളില്ല. അനുഭവിക്കുക “

അയാൾ എഴുനേറ്റു പോയി 

ഫെലിക്സ്നു ദേഹം പുകയുന്ന പോലെ തോന്നി

ഇവരൊക്കെ ഇത്രയും മനസാക്ഷി ഇല്ലാതെ സംസാരിക്കുന്നത് എങ്ങനെ ആണെന്ന് അവൻ ഓർത്തു പോയി 

സ്വന്തം മക്കളെയാണെങ്കിലും ഇങ്ങനെ തന്നെ പറയുമോ?

അവൻ ഹോസ്പിറ്റലിൽ വന്നു 

കാശി പിന്നെയും ഒരു ദിവസം കഴിഞ്ഞാണ് വന്നത് 

അവൻ നേരെ ഫെലിക്സ് ന്റെ മുറിയിൽ ചെന്നു 

“ആ കുട്ടിയെ ഒന്ന് കാണണോ?”

“കാണാം “

അവർ ഒരുമിച്ചാണ് അവളെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന ഇടത്തേക്ക് പോയത് 

അനാമിക അവരെ കണ്ടു പുഞ്ചിരിച്ചു 

“How are you?”

കാശി ചോദിച്ചു 

“ഡോക്ടറുടെ ശാപം ആണെന്ന് തോന്നുന്നു കേട്ടോ. വ്യാജ പീ, ഡനം സത്യം ആയി “

കാശി ഒരു നിമിഷം വല്ലാതായി 

അവൻ ഫെലിക്സ്നെ നോക്കി 

“അവനും വല്ലായ്മയോടെ നിൽക്കുകയാണ് 

കാശി അവൾക് അരികിൽ ചെന്നു 

തന്റെ ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ അവൾ ഒരു കൊച്ച് കുട്ടിയായിരുന്നു 

ഇപ്പോഴും അവൾ അത് തന്നെ ആണെന്ന് അവന് തോന്നി 

അവൻ ആ നെറ്റിയിൽ കൈ വെച്ചു 
ശിരസ്സിലൂടെ മെല്ലെ തഴുകി 

“അങ്ങനെ ഭൂമിയിൽ ഒരു പെണ്ണിനേയും ശപിക്കില്ല കാശി.. ആരും ഈ അവസ്ഥയിലൂടെ കടന്ന് പോകരുത് എന്നാണ് ആഗ്രഹം. കാരണം അത് ഒരു വലിയ ട്രോമയാണ്. നമ്മെ പിന്തുടരുന്ന ഒരു വലിയ ട്രോമ..”

അവൾ കരഞ്ഞു പോയി 

കാശി അവൾക്ക് അരികിൽ ഇരുന്നു 

“സാധാരണ മനുഷ്യർ പറയുന്നത് പോലെ ഒരു ഡെറ്റോൾ ഇട്ട് കഴുകിയാൽ ഒന്ന് കുളിച്ചാൽ തീരുന്നതല്ല ഇതെന്നനിക്ക് നന്നായറിയാം. അത് വെറുതെ ഭംഗി വാക്കിൽ പറയാമെന്നു മാത്രം. പെണ്ണിന് അത് അങ്ങനെ അല്ല. എന്നാൽ അവൻ തീർന്ന് എന്നറിയുമ്പോൾ നിനക്ക് ഒരു സുഖം കിട്ടും. അവനും ഇതെ പോലെ അനുഭവിച്ചു തീരണം.. നീ അനുഭവിച്ച വേദനകൾ അവനും അനുഭവിക്കണം. ശരിയല്ലേ?”

അവളുടെ കണ്ണുകളിൽ അഗ്നി നിറഞ്ഞു 

“അവനുള്ള ശിക്ഷ.. അതാണ് നിന്റെ റിക്കവറി. നിന്റെ മെമ്മറിയിൽ നിന്നും ഇത് പൂർണമായും ഡിലീറ്റ് ചെയ്തു പോകുക അപ്പോഴാണ്. അതിന് വേണ്ടി ഫൈറ്റ് ചെയ്യുക”

അവൾ അറിയാതെ അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു

കാശി അനങ്ങാതെ ഇരുന്നു കൊടുത്തു 

അവളുടെ കരച്ചിൽ തീരുന്ന വരെ 

“സാർ മെഡിസിൻ “

അവൻ നോക്കി 

ശ്രീപാർവതിയും ഒരു ഹെഡ് നഴ്സും 

അറിയാതെ കാശി അനാമികയെ സ്വാതന്ത്രയാക്കിയിട്ട് എഴുനേറ്റു നിന്നു 

ഫെലിക്സ് അത് ശ്രദ്ധിച്ചു 

പാർവതി ആ കാഴ്ച കണ്ട് ഒരു നിമിഷം അവനെ അമ്പരപ്പോടെ നോക്കുന്നതും ഫെലിക്സ് കണ്ടു 

ഇൻജെക്ഷൻ കഴിഞ്ഞു 

ഇറങ്ങാൻ നേരം ഒരു തവണ കൂടി പാർവതി തിരിഞ്ഞു നോക്കി 

കാശിയും 

പാർവതി മുറിയിൽ ചെന്നിരുന്നു 

അതാരാണ് ഡോക്ടറുടെ?

അത് കാമുകിയാവുമോ?

അല്ലെങ്കിൽ ഇത്രയും സ്വാതന്ത്ര്യത്തോടെ ആ മാറിൽ തല വെച്ചു കരയുമോ.?

അവളുടെ ഹൃദയം പിടച്ച് അടിച്ചു കൊണ്ട് ഇരുന്നു 

എന്തിനെന്നറിയാതെ…

കാശിയും അതെ അവസ്ഥയിൽ ആയിരുന്നു 

അത് വെറുമൊരു hug ആയിരുന്നു 

അത് കൊണ്ട് ഒന്നുമില്ല.

പക്ഷെ പാർവതി നോക്കിയ നോട്ടം..

അതിന്റെ മുള്ളുകൾ 

അവനെ കൊളുത്തി വലിച്ചു 

കാശിനാഥൻ 14

“ഇനിയിപ്പോ എന്താ അടുത്ത സ്റ്റെപ്?”

മുറിയിൽ ആയിരുന്നു കാശിയും ഫെലിക്സും 

“അവനെ റിമാൻഡ് ചെയ്തു. കോടതിയിൽ ഇനി പ്രേസേന്റ് ചെയ്യും. അനാമികയുടെ മൊഴി ആണ് പ്രധാനമായിട്ടുള്ളത്. പിന്നെ ശ്രീപാർവതി. അവളാണ് ആദ്യത്തെ ദൃക് സാക്ഷി “

അവൻ എന്തോ ആലോചിച്ചു ഇരിക്കുന്നു 

“എടാ നീ എവിടെയാ?”

കാശി ഞെട്ടി ഒന്ന് നോക്കി 

“ങേ?”

“നീ എന്താ ആലോചിച്ചു ഇരിക്കുന്നെ?”

“അല്ല ഞാനാ കൊച്ചിനെ കുറിച്ച് ഓർക്കുവാരുന്നു.. പാവം “

“ഏത് കൊച്ച്?”

“അനാമിക അല്ലാതെയാര് “

ഫെലിക്സ് സൂക്ഷിച്ചു ഒന്ന് നോക്കി 

“നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് കുറെയായി “

“അതിനെന്താ?”

അവൻ അലസമായി പറഞ്ഞു 

“അതിനൊന്നുമില്ല. നിന്റെ വാക്കും ചിന്തകളും തമ്മിൽ ബന്ധം ഇല്ലാത്തത് എനിക്ക് നല്ലോണം മനസിലാകും “
“വലിയ മിടുക്കൻ.. ഞാൻ ഇറങ്ങുകയാണ് “

“വീട്ടിൽ ആണോ?”

“അല്ല ഫ്ലാറ്റിൽ “

“വീട്ടിൽ പോയിട്ട് രണ്ടു മൂന്നാഴ്ച് ആയോ?”

“ഒരുമാസം “

കാശി കീ എടുത്തു പോക്കെറ്റിൽ ഇട്ടു 

ഇടനാഴിയിലൂടെ നടന്നു വരുമ്പോൾ പാർവതി 

ഡ്യൂട്ടി കഴിഞ്ഞു പോവാണ് 

അവൻ അവളെ ശ്രദ്ധിക്കാതെ നടന്നു. ലിഫ്റ്റിൽ കയറി 

അവളും.

“ഡോക്ടർ വീട്ടിലോട്ട് ആണോ?”

അവൾ തന്നെ മൗനം മുറിച്ചു 

“അല്ല “

അത്രേ ഉള്ളു 

പിന്നെ ചോദ്യവും പറച്ചിലും ഇല്ല 

“എന്നോട് എന്താ ദേഷ്യം?”

അവൾ സങ്കടത്തിൽ ചോദിച്ചു 

അവൻ മിണ്ടിയില്ല 

“എന്താ വീട്ടിൽ വരാത്തത്?”

അതിനും മറുപടി ഇല്ല 

ലിഫ്റ്റ് നിന്നു 

“എന്നോട് മിണ്ടാത്തതെന്താ?”

അവൾക്ക് ദേഷ്യവും സങ്കടവും വന്നു 

അവൻ നടന്നു പോയി കാറിന്റെ അരികിൽ ചെന്നു 

അവൾ നോക്കികൊണ്ട് നിൽക്കുന്നുണ്ട് 

അവൻ കാറിൽ കയറി 

അവൻ തന്നെ അവഗണിക്കുന്നു 

പാർവതി അത് മനസിലാക്കി 

അവളുടെ കണ്ണിൽ ആ ചിത്രം വീണ്ടും തെളിഞ്ഞു 

ആ കുട്ടി 

അതാവും കാരണം 

അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു. കാശി ആ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു സ്റ്റിയറിങ്ങ് വീലിൽ മുഖം അണച്ചു 

പറ്റുന്നില്ല 

അവളെ കാണുമ്പോൾ ഉള്ളു ദുർബലമാകുന്നു 

ഇതെന്ത് കഷ്ടം ആണ് ദൈവമേ..

അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു. വീട്ടിലോട്ടുള്ള വഴി..

അവൻ അങ്ങോട്ടേക്ക് തിരിച്ചു 

ലക്ഷ്മി തിണ്ണയിൽ നിന്ന് മുറ്റത്തേക്ക് ഒന്ന് ഇറങ്ങിയതാണ് 

കാല് ഒന്ന് മടങ്ങി 

അത് തിരുമ്മി കൊണ്ട് ഇരിക്കുമ്പോഴാണ് അവന്റെ കാർ വരുന്നത് കണ്ടത് 

“തമ്പുരാന് ഈ വഴി അറിയാമോ?”

അവർ കളിയാക്കി 

“കാലിൽ എന്താ?”

അവൻ അരികിൽ ഇരുന്നു 

“ഓ ഒന്നുമില്ല.ഒന്ന് മടങ്ങി.. സാരമില്ല. നീ എന്താ വരാഞ്ഞത്? വിളിച്ചാലും. എടുക്കില്ല.’

“നല്ല തിരക്കായിരുന്നു “
അവൻ അത്രേ പറഞ്ഞുള്ളു 

അമ്മയുടെ കാലിൽ കുറച്ചു തൈലം പുരട്ടി തിരുമ്മി അവൻ 

“നീര് വെച്ചല്ലോ “

“ഓ സാരമില്ല “

അവൻ അമ്മയെ നോക്കി ഇരുന്നു 

“എന്താഡാ?”

“ഹേയ്..”

അവൻ എഴുനേറ്റു മുറിയിൽ പോയി 

വേഷം മാറി കുളത്തിൽ പോയി കുളിച്ചു വന്നു അടുക്കളയിൽ കയറി ചായ ഇട്ട് അമ്മയ്ക്കും കൊടുത്തു അവനും എടുത്തു 

പാർവതി ബസ് ഇറങ്ങി നടന്നു. മനസ്സ് ചത്ത പോലെ 

അവൾ മനസ്സ് നഷ്ടം ആയവരെ പോലെ നടന്നു കൊണ്ടിരുന്നു 

“പാറു..”

അമ്മയുടെ വിളിയോച്ച കേട്ടപ്പോൾ അവൾ നിന്നു 

വീട് കഴിഞ്ഞു പോയിരുന്നു 

കാശിയുടെ വീടിനു മുന്നെയാണ് അവളുടെ വീട് 

അതും കഴിഞ്ഞു കാശിയുടെ വീടും കഴിഞ്ഞു 

“എങ്ങോട് പോവാ?”

ലക്ഷ്മി ചോദിച്ചു 

അവൾക്ക് പെട്ടെന്ന് സ്ഥലകാല ബോധം വന്നു.

മുറ്റത്തു കാശി 

അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു വീട്ടിലേക്ക് പോയി 

“ഈ കുട്ടിക്ക് ഇതെന്താ പറ്റിയെ..?”

അവൻ അവൾ പോയ വഴി നോക്കിയിരുന്നു 

അന്ന് പാർവതി അങ്ങോട്ട് വന്നില്ല 

അവൾ വീട്ടിൽ തന്നെ ഇരുന്നു 

അച്ഛൻ ചോദിച്ചു 

“ലക്ഷ്മിയമ്മേ കാണാൻ പോണില്ലേ?”
“ഇല്ല. ചെറിയ തലവേദന “

അവൾ എന്തോ വാരി കഴിച്ചിട്ട് പോയി കിടന്നു 

“പാറു ഇന്ന് വന്നില്ല. വയ്യേ ആവോ?”

അത്താഴം കഴിക്കാൻ ഇരിക്കുമ്പോ ലക്ഷ്മി അവനോട് എന്നാ വണ്ണം പറഞ്ഞു 

കാശി മിണ്ടാതെ കഴിച്ചു കൊണ്ടിരുന്നു 

പിറ്റേന്ന് ഞായറാഴ്ച ആണ് 

അവധി 

അവൻ നേരം നന്നായി പുലരുന്ന വരെ കിടന്നു ഉറങ്ങി 

ഉണരുമ്പോൾ അമ്മ ചായ കൊണ്ട് കൊടുത്തു 

“പാറു പൊയ്ക്കാണുമോ ആവോ?”

അമ്മയ്ക്ക് അവളെ വലിയ ഇഷ്ടം ആണ് 

ഇപ്പൊ താൻ ഇവിടെ ഉള്ളത് കൊണ്ടാണ് അവൾ വരാത്തത് 

അത് അവന് മനസിലായി 

“കാല് വയ്യ അല്ലെങ്കിൽ പോയി നോക്കാരുന്നു 
ഇന്ന് ആ കുട്ടിയുടെ അച്ഛൻ വീട്ടിൽ ഉള്ള ദിവസം അല്ലേ.. അതാവും അല്ലേ?”

അവൻ ഒന്ന് മൂളി 

അവൻ മുറ്റത്തിറങ്ങി നിന്നു 

വെറുതെ തൊടിയിൽ ഒന്ന് ഇറങ്ങി നടന്നു 

തൊടിയിൽ നിന്നാൽ അവളുടെ വീട് കാണാം 

മതിൽ കെട്ടി തിരിച്ചിട്ടില്ല 

“കാശി.. കുറച്ചു പയർ പൊട്ടിച്ചോളൂ “

അവൻ പോകുന്നത് കണ്ട് അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു 

അവൻ അപ്പുറത്തേക്ക് നോക്കി 

പുറത്തെങ്ങും കാണാനില്ല. അവൻ പയർ പൊട്ടിച്ചു കവറിൽ ആക്കി 

പാർവതി അകത്തിരുന്നു അത് കാണുന്നുണ്ടായിരുന്നു 

പക്ഷെ അത് അവളെ കാണാൻ ആണെന്ന് അവൾ ഊഹിച്ചു പോലുമില്ല.

പോയില്ല പാർവതി അങ്ങോട്ട് 

അത്രയ്ക്ക് അവൾക്ക് മുറിവേറ്റ് പോയി 

എന്തിനാ മിണ്ടാതെ നടക്കുന്നത് എന്ന് ചോദിച്ചിട്ട് പോലും മിണ്ടിയില്ല 

അദ്ദേഹം ആരാണ്, വലിയ ഒരു ഡോക്ടർ 

താനോ 

ഒരു നേഴ്സ്..

മോഹിക്കാൻ പോലും യോഗ്യത ഇല്ല 

അല്ലെങ്കിലും ഒരിക്കൽ ഇവിടെ നിന്ന് പോകും 

വെറുതെ ഒരു സങ്കടം..

അവൾ അനങ്ങാതെ മുറിയിൽ ഇരുന്നു 

രാത്രി ആയി 

“നിന്റെ കയ്യിൽ പാർവതിയുടെ നമ്പർ ഉണ്ടോ?”

അമ്മ ചോദിച്ചു 

“ഇല്ല..”

“അല്ല.. ഇന്ന് വന്നില്ല. പനി വല്ലോം ആവും.. ഒന്ന് ചോദിച്ചു നോക്കാമായിരുന്നു “

“എന്റെ കയ്യിൽ ഇല്ല “

“കാലും വയ്യ. ഇല്ലെങ്കിൽ പോയി ചോദിക്കാമായിരുന്നു..”

അവൻ മിണ്ടാതെ ഭക്ഷണം കഴിഞ്ഞു മുറിയിൽ പോയി 

താൻ ഉണ്ടായിട്ടാണ്

അത് മനസിലായി 

തന്റെ തെറ്റ് 

അവളെ അവഗണിച്ചു 

വല്ലാതെ ഒഴിവാക്കുന്ന പോലെ..

കാശിനാഥൻ 15

രാവിലെ എഴുനേറ്റു ബസിനു ഓടുകയാണ് പാർവതി 

താമസിച്ചു പോയി. പെട്ടെന്ന് അവൾ നിന്നു 

വഴിയിൽ കാശി 

കാറിൽ ചാരി നിൽക്കുന്നു 

അവൾക്ക് കയ്യും കാലും വിറച്ചു 

അവൻ ഡോർ തുറന്നിട്ടവളെ നോക്കി 

കടന്ന് പോകാൻ ഒരുങ്ങി പാർവതി 

കയ്യിൽ ഒരു പിടുത്തം 

പഴയ പോലെ 

നല്ലോണം വേദനിച്ചു അവൾക്ക് 

“കയറ് ഞാൻ വിടാം “

“വേണ്ട.. ബസിൽ പൊക്കോളാം, “

അവൻ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു 

കൈ വിട്ടു 

“മേലിൽ ഡോക്ടറേ എന്ന് വിളിച്ചു മിണ്ടാൻ വന്നേക്കരുത്.. ഇനി ഒരിക്കലും.. കേട്ടോടി “

അവൾ പെട്ടെന്ന് കാറിൽ കയറി ഇരുന്നു 

അവൻ ഡോർ അടച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് 

അവൻ ഇടയ്ക്ക് ഫോൺ എടുത്തു ഫലിക്സ്നെ വിളിച്ചു.

“എടാ പാർവതി ഇന്ന് ലീവ് ആണ് “

അവൻ ഇങ്ങോട്ട് എന്തെങ്കിലും ചോദിക്കും മുന്നേ അവൻ കട്ട്‌ ചെയ്തു 

പാർവതി നടുക്കത്തിൽ അവനെ നോക്കി 

“എങ്ങോട്ട് പോണു നമ്മൾ?”

“എന്റെ ഫ്ലാറ്റിൽ?”

അവളുടെ മുഖം വിളറി വെളുത്തു 

“വണ്ടി നിർത്തിക്കെ ഞാൻ വരുന്നില്ല.”

“അതെന്താ?”

“എനിക്ക് പേടിയാ.. ഞാൻ വരില്ല “

“നീ വരും..”

“ഇല്ല ചാടും ഞാൻ “

“സെൻട്രൽ. ലോക്ക് ആണ് കാർ “

അവളെ പേടിച്ചു വിറച്ചു 

പെട്ടെന്ന് അവൾ കരഞ്ഞു പോയി 

“പാർവതി..”

“ഇങ്ങോട്ട് നോക്ക് “

കരച്ചിൽ തന്നെ 

“എന്നെക്കുറിച്ചു നീ അത്രയും തരം താഴ്ന്ന ഒരുത്തൻ എന്നാണോ കരുതിയിരിക്കുന്നത്?”

അവൾ കരച്ചിൽ അവസാനിപ്പിക്കാതെ തന്നെ അവനെ നോക്കി

“എങ്കിൽ നിനക്ക് ഇവിടെ ഈ നിമിഷം ഇറങ്ങാം പാർവതി “

അവൻ കാർ നിർത്തി 

പാർവതി സങ്കടത്തിൽ അവനെ നോക്കി ഇരുന്നു 

“എന്നേ വിശ്വാസം ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി..”

അവൾ ആ മുഖത്തേക്ക് നോക്കി

“കാശിനാഥൻ ഇത് വരെ ഒരു പെണ്ണിനേയും ചീത്തയാക്കിയിട്ടില്ല. അത്ര ചെ, റ്റയല്ല “

പാർവതി ശ്വാസം പിടിച്ച് ഇരിക്കുകയാണ് 

“നീ പൊയ്ക്കോ…”

“എന്തിനാ ഡോക്ടർ എന്നെയിങ്ങനെ വേദനിപ്പിക്കണേ.. ഡോക്ടർക്ക് ആ കുട്ടിയുമായി അഫയർ ഉണ്ടോ.. അതാണോ.. എന്നെയിങ്ങനെ.. ശരിയാ. പാവങ്ങളാ 
നിങ്ങളുടെ വീട്ടിൽ വാടകക്ക് കഴിയുകയാണ്. ഡോക്ടറുടെ കാരുണ്യം ആണ് ഈ ജോലി പോലും.. ചിലപ്പോൾ മിണ്ടും ചിലപ്പോൾ കണ്ട ഭാവമില്ല.. ഞാൻ.. എത്ര വേദനിക്കുന്നു എന്നറിയുന്നുണ്ടോ?”

അവൾ മുഖം പൊത്തി ഇരുന്നു 

“അച്ഛൻ ട്രാൻസ്ഫർ ന് ശ്രമിക്കുന്നുണ്ട്.കിട്ടിയ ഞാൻ പോകും.. അത് വരെ എന്നോട് നന്നായി പെരുമാറിക്കൂടെ.. “

കാശിയുടെ ഉള്ളിൽ ഒരു വേദന വന്നു 

അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു 

വലിയൊരു ഫ്ലാറ്റ്

അവൾ വിടർന്ന കണ്ണുകളോടെ നോക്കി അവന്റെ ഒപ്പം നടന്നു 

അവൻ വാതിൽ തുറന്നു 

ആഡംബര ഫ്ലാറ്റ് ആയിരുന്നു അത് 

നല്ല സുഗന്ധം നിറഞ്ഞു നിന്നു അവിടെ..

വലിയ മുറികൾ 

“വാ “

അവൾ അകത്തേക്ക് വന്നു 

അവൻ വാതിലടച്ചു കുറ്റി ഇട്ടു 

“നിനക്ക് എന്താ വേണ്ടേ.. ചായ അല്ലെങ്കിൽ കാപ്പി?”

“ഒന്നും വേണ്ടാ.. കിച്ചണിൽ കുക്കിംഗ്‌ ഉണ്ടോ?”

“ഉം “

ഷെൽഫിൽ നിരത്തി വെച്ചിരിക്കുന്ന ബോട്ടിൽസ് 

“കുടിക്കോ?”

“ഉം “

“സി, ഗരറ്റ്?”

“ഇല്ല..”

“അമ്മയ്ക്ക് അറിയോ?”

“അറിഞ്ഞ ഞാൻ നിന്നെ കൊ, ല്ലും”

അവൾ ചിരിച്ചു 

പിന്നെ ജനാലയിലൂടെ നഗരം നോക്കി 

“പാലക്കാട്‌ എന്റെ ഗ്രാമത്തിൽ ഇങ്ങനെ ഉള്ള കാഴ്ച ഒന്നും ഞാൻ കണ്ടിട്ടേയില്ല. എനിക്ക് ഇവിടെ ശ്വാസം മുട്ടലാ.. ഓടി പോകാനാ തോന്നുന്നേ “

“പോയാൽ നീ എന്നേ മറക്കുമോ?”

പെട്ടെന്ന് ആയിരുന്നു ആ ചോദ്യം 

അവൾ പെട്ടെന്ന് ആ മുഖത്ത് നോക്കി 

“മറക്കുമോ എന്നേ?”

അവൾ മുഖം താഴ്ത്തി 

“മറക്കും. അല്ലേ?”

അവൾ പിണങ്ങി എന്നാ പോലെ തിരിഞ്ഞു

കാശി ഒരു ചിരിയോടെ അവളുടെ തോളിൽ കൈയിട്ടു 

പാർവതിക്ക് ഒരു പരിഭ്രമം തോന്നി 

“നീ എന്നോട് ചോദിച്ചില്ലേ അനാമിക എന്റെ അഫയർ ആണോന്ന്. അല്ല.”

പിന്നെ അവൻ ആ കഥ പറഞ്ഞു 

അവർ കണ്ടതും പിന്നെ ഉണ്ടായ കാര്യങ്ങളും.

“ഞാൻ കരുതി…”

“എന്ത് കരുതി?”

“അല്ല കെട്ടിപ്പിടിച്ചപ്പോ.”
“Hug ചെയ്ത ഉടനെ റിലേഷൻ ആവുമോ?”

“എന്റെ നാട്ടിൽ ഒക്കെ അങ്ങനെയ “

കാശിക്ക് ചിരി വന്നു 

അവൾക്ക് ഒപ്പം അങ്ങനെ നിൽക്കുമ്പോ സമയം പോകുന്നത് അറിയില്ല 

“എന്നേ എന്തിനാ ഇവിടെ കൊണ്ട് വന്നത്?”

“ഫ്ലാറ്റ് കാണിക്കാൻ “

അവൾ ചിരിച്ചു

“നല്ല ഫ്ലാറ്റ് ആണേ “

“താങ്ക്സ് “

“പക്ഷെ ശൂന്യകാശത്തിൽ നിൽക്കുന്ന പോലെയാ. ഭൂമിയിൽ അല്ല ആകാശത്തും അല്ല “

അവൻ ചിരിച്ചു 

“എന്ത് ഭംഗിയാ ഡോക്ടർടെ ചിരി.. എപ്പോഴും ചിരിച്ചു കൂടെ..”

“എപ്പോഴും ചിരിച്ച ആൾക്കാർ വേറെ വല്ലോം. പറയും “

“ഡോക്ടർ എന്താ കല്യാണം കഴിക്കാത്തത്?”

അവൻ കുറച്ചു നേരം അവളെ നോക്കി നിന്നു 

“അത്ര മേൽ ഇഷ്ടം തോന്നുന്ന ഒരാളെ കണ്ടില്ല”

“ഇത് വരെയും?”

“ഇപ്പോൾ കണ്ടു… പക്ഷെ കല്യാണം കഴിക്കില്ല. ഒരിക്കലും അത് ആ കുട്ടിയോട് പറയുകയുമില്ല “

അവളുടെ മുഖത്തെ രക്തം വാർന്നു പോയി 

“എന്നോട് പറയാമോ അത് ആരാണെന്ന്?”

“ഇല്ല “

അവൾ ദൂരേക്ക് നോക്കി നിന്നു. ഡോക്ടർക്ക് ഒരു പ്രണയം ഉണ്ട് 

ഒരു പെൺകുട്ടി 

തന്നോട് സൗഹൃദം മാത്രം

അവൾ ചുണ്ട് കടിച്ചു പിടിച്ചു 

കാശി അവളെ ഇമ വെട്ടാതെ നോക്കി നിന്ന് പോയി 

വാരിയെടുത്തു നെഞ്ചിൽ ചേർക്കാൻ 

നീ ആണത് എന്ന് പറയാൻ..

കാശി നിന്നിൽ അഡിക്റ്റ് ആയി പാർവതി എന്ന്.

പക്ഷെ..

വയ്യ..

വയ്യ 

ബാക്കി ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ