കാശിനാഥൻ – ഭാഗം 21,22,23,24,25- എഴുത്ത്-മയിൽപീലി

കാശിനാഥൻ 21

സുഗുണൻ വാഴത്തോപ്പിൽ പതുങ്ങി ഇരുന്നു 

കാശിയെ അയാൾ കണ്ടില്ല. കാശി അവളെ വിളിച്ചു കൊണ്ട് പോയതും കണ്ടില്ല. വീട്ടിൽ വെളിച്ചം ഉണ്ട് 

രണ്ടു മൂന്ന് ദിവസം ആയി ശ്രദ്ധിക്കുന്നു ആ പെണ്ണിനെ, വല്ലാത്തൊരു സൗന്ദര്യം തന്നെ. അവളുടെ സൗന്ദര്യം അയാളെ ഭ്രാന്ത് പിടിപ്പിച്ചു. കൊച്ച് പെണ്ണ്. അവളുടെ ഉടൽ, പ്രായമായ ഒരു ത, ന്ത മാത്രം ഉള്ളു 

ആ ഡോക്ടർ ഇതിനിടയിൽ എവിടെ നിന്ന് വന്നോ എന്തോ, ഇല്ലെങ്കിൽ ഇന്ന് ഈ പൊന്തക്കാട്ടിൽ വെച്ചു കാര്യം സാധിച്ചേനെ 

എത്രയെത്ര പെൺപിള്ളേർ ഈ കാട്ടിൽ തന്റെ കൈക്കുള്ളിൽ അമർന്നു ഞെരിഞ്ഞിട്ടുണ്ട് 

നാണക്കേട് കൊണ്ട് പുറത്ത് പറയില്ല. ഇത് ഇന്നു അവളുടെ തന്ത ഇല്ല, അവൾ ഒറ്റയ്ക്ക് 

അയാൾ പതിയെ റോഡ് ക്രോസ്സ് ചെയ്തതും ഒരു കയർ 

കൃത്യമായി അത് അയാളുടെ കഴുത്തിൽ വീണു 

അതിന്റെ മറ്റേ അറ്റം പ്ലാവിന്റ ശിഖരത്തിൽ 

പൊടുന്നനെ അത് മുകളിലേക്ക് ഉയർന്നു. അയാൾ പിടഞ്ഞു കൊണ്ട് ഇരുന്നു. ഒടുവിൽ പിടച്ചിൽ അവസാനിച്ചു 

കാശി അത് ചുറ്റി കെട്ടി ഇറങ്ങി. പിന്നെ നടന്നു പോയി 

അമാവാസി ആയിരുന്നു അന്ന് 

🌹🌹

രാവിലെ അവൾക്ക് പോകണം, അവനും

“ഞാൻ കൊണ്ട് വിടാം “

അവൻ അവൾ അമ്മയുടെ മുറിയിലേക്ക് പോകുന്നതിനിടയിൽ പറഞ്ഞു

നീൾ മിഴികൾ ഉയർത്തി ഒന്ന് തലയാട്ടി അവൾ 

ആ ചലനം പോലും അവന്റെ ഉള്ളിൽ പ്രണയം നിറച്ചു 

ഇത് അധികം തന്നെ കൊണ്ട് അടക്കി വെയ്ക്കുക സാധ്യമല്ലന്ന് അവന് തോന്നി 

ഇന്നലെ രാത്രി അവൾ നെഞ്ചോട് ചേർന്നു നിന്ന നിമിഷങ്ങൾ ഓർക്കുമ്പോൾ, പിന്നെ കരഞ്ഞത്, പിന്നെ ഒപ്പം വന്നത് 

പിന്നെ ഈ വീട്ടിൽ ഉറങ്ങിയത് 

ഇനിയൊരു നാളും എങ്ങോട്ടും വിടാതെ തന്നിലേക്ക് ചേർക്കാൻ കൊതി.

അമ്മ കുറേശ്ശേ നടന്നു തുടങ്ങിയപ്പോഴാണ് അവൾ ജോലി ക്ക് പോയത് 

അവൾ കുളിച്ചു വന്നു സാരി ഉടുത്തു 

ഹോസ്പിറ്റലിൽ ചെന്നിട്ടാണ് അവൾ മുടി കെട്ടി വെയ്ക്കുക 

അപ്പോഴേ ഉണങ്ങുകയുള്ളു 

മിഴികൾ എഴുതി പൊട്ട് വെച്ച് അമ്പലത്തിലേക്ക് ഒന്നോടി 

കാശി അത് കണ്ടു കൊണ്ട് പൂമുഖത് നിന്നു 

പ്രാർത്ഥിക്കുന്നതും വലം വെക്കുന്നതും തിണ്ണയിൽ നിന്നാൽ കാണാം. സാരിയുടെ തലപ്പ് ഉയർന്നു പറക്കുന്നു. ഉടലിന്റെ വശ്യഭംഗി അനാവൃതമായപ്പോ അവൻ മെല്ലെ മുഖം തിരിച്ചു

അവൾ തൊഴുതു വന്നു 

അടുത്ത് വന്നു നെറ്റിയിൽ വിരൽ തുമ്പ് കൊണ്ട് ചന്ദന വര വരഞ്ഞു. പിന്നെ ഒരു കുഞ്ഞി ചിരി 

“പാറൂ “

“വരുന്നമ്മേ..”

“കഴിക്കാൻ വാ “

‘ദ വരുന്നു “

“കാശിയേട്ടൻ കഴിച്ചോ?”

“ഇല്ല..”

ആ വിളി 

കാശിയേട്ടൻ 

“വാ കഴിക്കാം.”

അവൻ അവൾക്ക് ഒപ്പം നടന്നു 

അവർ ഒന്നിച്ചു അകത്തേക്ക് വന്നത് കണ്ണിൽ പെട്ടപ്പോൾ ലക്ഷ്മിയുടെ ഉള്ളിൽ പെട്ടെന്ന് ഒരു തിളക്കം മിന്നി.

ആദ്യമായിട്ടാണ് ആ ചിന്ത വന്നതും. രണ്ടും തമ്മിൽ നല്ല ചേർച്ച

പാർവതിയും കാശി നാഥനും 

സാക്ഷാൽ പാർവതിപരമേശ്വരൻമാരെ പോലെ 

അച്ഛന് ട്രാൻസ്ഫർ ആയാൽ കുട്ടി പോകും 

ഇവനോ ബ്രഹ് മചാരിയായി കാലങ്ങൾ കഴിക്കും 

ഈ കൊച്ചിനോട് ഇഷ്ടം ഉണ്ടോ ആവോ 

വലിയ കാര്യം ആണ്. കല്യാണം വല്ലോം പറഞ്ഞു നോക്കിയാൽ ചിലപ്പോൾ കൊ, ല്ലും 

നോക്കാം 

“നല്ല സാമ്പാർ ആണ്. അമ്മ വെച്ചതാ?”

കാശി ചോദിച്ചു 

“ഞാൻ അടുക്കളയിൽ കേറിയിട്ട് എത്ര നാളായി. ഇത് പാറുക്കുട്ടി വെച്ചതാ..”

“നന്നായിട്ടുണ്ട് “

അവൻ അവളെ നോക്കി പറഞ്ഞു. പുറത്ത് ഒരു ബഹളം കേട്ട് അവർ പൂമുഖത്തേക്ക് ചെന്നു.

“ലക്ഷ്മിയമ്മേ മംഗലത്തിന്റെ പറമ്പിന്റെ അറ്റത്തെ പ്ലാവില് ആ ചെത്തുകാരൻ സുഗുണൻ തൂങ്ങി നിൽക്കുന്നു.”

നാട്ടുകാരിൽ ഒരാൾ വന്നു പറഞ്ഞു.

“എന്റെ ദൈവമേ അയാൾ എന്തിനാ അവിടെ കയറി തൂങ്ങിയത്. കാശീ.. ഒന്നിങ്ങോട് വന്നേ “

അവർ വെപ്രാളപ്പെട്ടു ഉറക്കെ വിളിച്ചു. അവൻ കൈ കഴുകി അവിടേക്ക് ചെന്നു 

“എടാ ദാ ചെത്തുകാരൻ സുഗുണൻ നമ്മുടെ പറമ്പിലെ പ്ലാവിൽ തൂങ്ങി ച, ത്തുന്ന് “

“അതിനിപ്പോ നമുക്ക് എന്ത് ചെയ്യാൻ പറ്റും?”

അവൻ തണുത്ത സ്വരത്തിൽ പറഞ്ഞു 

“എടാ ഇനി പോലീസ് വരില്ലേ.. ദൈവമേ നല്ല ചക്ക കിട്ടി കൊണ്ടിരുന്ന പ്ലാവ് ആയിരുന്നു..ആ നാശത്തിന് വേറെ എവിടെയെങ്കിലും പൊയ്ക്കോടായിരുന്നോ?”

കാശി ഒറ്റ ചിരി 

“ഞാൻ ഇറങ്ങുവാ.. പാർവതീ …”

അവൾ ഓടി വന്നു 

“അമ്മേ ഉച്ചക്ക് ഉള്ളതെല്ലാം ഞാൻ ചെയ്തു വെച്ചിട്ടുണ്ട്. അമ്മ കാൽ ഉയർത്തി വെച്ച് ഇരിക്കണേ “

“എന്റെ മോള് വേഗം വരണേ. വൈകിയാൽ അമ്മയ്ക്ക് ആധിയാ”

“ഇന്നലെ പോലെ വൈകില്ല “

അവൾ അമ്മയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു. പിന്നെ അവന്റെ കൂടെ കയറി

അമ്മ അത് നോക്കി നിന്നു. അമ്മ അങ്ങനെ നോക്കി നിൽക്കുന്നത് അവൻ കാണുന്നുണ്ട് 

അമ്മയ്ക്ക് വല്ലോം മനസ്സിലായോ ആവോ?

“അതെന്താ ഒരു ആൾക്കൂട്ടം “

ആളുകൾ കൂടി നിൽക്കുന്നത് കണ്ടു അവൾ ചോദിച്ചു 

“ആരോ തൂങ്ങി മരിച്ചതാണ്”

“എന്റെ ഭഗവതി. ഇത് ഏട്ടന്റെ പറമ്പല്ലേ..ഇതിന്റെ പിന്നാലെ പോലീസ് വരോ?”

“വരട്ടെ. നീ എന്തിനാ പേടിക്കുന്നെ?”

അവളുടെ മുക്ക് വിയർക്കുന്നത് അവൻ കൗതുകത്തോടെ നോക്കി 

“എനിക്ക് എല്ലാം പേടിയാ “

“എന്നിട്ട് എങ്ങനെ നേഴ്സ് ആയി?”

“അറിയില്ല. ആൾക്കാരെ ശുശ്രുഷിക്കാൻ ഇഷ്ട. അതാണ് അത് പഠിച്ചേ. പക്ഷെ എനിക്ക് ഭയങ്കര പേടിയാ.. മുറിവ് ഒക്കെ ആദ്യം കാണുമ്പോൾ ഞാൻ അപ്പൊ ബോധം കെടും. ഇപ്പോൾ കുറച്ചു മാറി. എന്നാലും വലിയ ആക്‌സിഡന്റ് കഴിഞ്ഞു വരുന്നത് എനിക്ക് പേടിയാ.. എന്റെ കയ്യും കാലും വിറയ്ക്കും.. അപ്പോൾ തോന്നും. ഈ പ്രൊഫഷൻ എനിക്ക്.പറ്റില്ലാന്ന്.. എനിക്ക്. സത്യത്തിൽ ചോര..മരണം.. ഒക്കെ. പേടിയാ”

“നിനക്ക് എന്താ പേടിയില്ലാത്തത്?”

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു 

“എന്റെ അച്ഛനെയും ഏട്ടന്റെ അമ്മയെയും എനിക്ക് പേടിയില്ല “

“അപ്പോൾ എന്നേ പേടിയാ?”

“ഉം. എന്നേ പേടിപ്പിക്കുന്ന കൊണ്ടല്ലേ. കാണുമ്പോൾ എപ്പോഴും  വഴക് പറയും..”

അവൻ ചിരിച്ചു പോയി.

“എന്നേ അപ്പൊ പേടിയാണ്. അത് ശരി ഞാൻ കരുതി ഇഷ്ടം ആണെന്ന് “

അവൻ വെറുതെ പറഞ്ഞു 

“അയ്യോ പേടിയാണെങ്കിലും പക്ഷെ വലിയ ഇഷ്ടാ “

പാർവതി അറിയാതെ നാക്ക് കടിച്ചു പോയി 

കാശി പെട്ടെന്ന് ചരിഞ്ഞു നോക്കി. ആ നോട്ടം അവളുടെ ഹൃദയത്തിൽ എത്തി നിന്നു 

ഒറ്റ നിമിഷം കൊണ്ട് മുഖം കുങ്കുമം വാരി വിതറിയ പോലെ ചുവന്നു 

മിഴികൾ പിടഞ്ഞു താഴ്ന്നു

കാശിനാഥൻ 22

അന്ന് ഞായറാഴ്ച ആയിരുന്നു. പാർവതി അച്ഛൻ ഉള്ളത് കൊണ്ട് അങ്ങോട്ടേക്ക് രാവിലെ വന്നില്ല 

പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ടു തവണ വന്നിരുന്നു എന്ന് അമ്മ പറഞ്ഞപ്പോൾ അവൻ ഒന്ന് മൂളി 

“ആരാ എസ് ഐ “

അവൻ വിവേകിനെ വിളിച്ചു ചോദിച്ചു 

“ഒരു സിബി. ഞാൻ പറഞ്ഞേക്കാം നീ അങ്ങോട്ട് പോകണ്ട. പിന്നെ ഫോര്മാലിറ്റിക്ക് വന്നു മൊഴി എടുക്കും കാര്യം നിന്റെ പ്ലോട്ട് ആണല്ലോ “

“ആയിക്കോട്ടെ ഞാൻ വീട്ടിൽ ഉണ്ട്. ഇന്ന് വേണേൽ വന്നിട്ട് പോകാൻ. പറ “

“ഞാൻ വിളിച്ചു പറഞ്ഞേക്കാം “

സിബി വന്നു 

കുറച്ചു ചോദ്യങ്ങൾ വെറുതെ ചോദിച്ചു 

ഉത്തരം എഴുതി എടുത്തു കൊണ്ട് പോകുകയും ചെയ്തു 

“എന്ത് പാടാണെന്ന് നോക്കണേ..നമ്മുടെ പ്ലാവിൽ കേറി തൂങ്ങി യിട്ട്. ആ പ്ലാവ് വെട്ടി കളയാനും പറ്റില്ല. തെളിവ് അല്ലേ “

കാശിക്ക് ചിരി വന്നു 

അവൻ നോക്കിയത് തന്റെ പെണ്ണിനെയാണ്. ഒരു നോട്ടം കൊണ്ട് പോലും അവളെ..

കൊ, ല്ലും ഏതവൻ ആണെങ്കിലും 

അവൻ അപ്പുറത്തെ വീട്ടിലേക്ക് നോക്കി. അച്ഛൻ ഉള്ളത് കൊണ്ടാവും കണ്ടില്ല 

ഉച്ച കഴിഞ്ഞു അവൾ വന്നപ്പോൾ 

കയ്യിൽ ഒരു പൊതിയും ഉണ്ട് 

“അമ്മ എന്തിയെ?”

“ഉറക്കം “

അവൾ തിണ്ണയിൽ വന്നിരുന്നു 

“ഇന്നാ.. അച്ചപ്പം ആണ് “

അവൻ ഒന്നെടുത്തു കടിച്ചു 

“ഉം കൊള്ളാം “

രണ്ടായി പിന്നിയിട്ട മുടി മാറിലേക്ക് ഇട്ടിരിക്കുന്നു. ഇളം റോസ് നിറത്തിൽ ഉള്ള ചുരിദാർ ദേഹത്ത് പറ്റി കിടക്കുന്നു അവൻ നോക്കിയിരുന്നു അവളെ..

“കാശിയേട്ടാ.. നാളെ പോകുമ്പോ എന്നേം കൊണ്ട് പോവോ?”

അവൻ മൂളി 

“നാളെ സർജറി ഉണ്ടോ?”

“ഇല്ല op ഉണ്ട് “

“അന്ന് ഫ്ലാറ്റിൽ വന്ന ഡോക്ടറോഡ് അന്വേഷണം പറയണേ “

“ഉം “

“അമ്മ ഉണർന്നൊന്ന് നോക്കട്ട് “

അവൻ കൈ എത്തിച്ചു അവിടെ പിടിച്ചു ഇരുത്തി 

“അമ്മ ഇങ്ങോട്ട് വരും “

അവൾ തലയാട്ടി. പിന്നെ ഒരു അച്ചപ്പം നീട്ടി. അവൻ അത് വാങ്ങി 

“അച്ഛന് ട്രാൻസ്ഫർ ഉണ്ടെന്നാ ഓഫീസിൽ പറയുന്നത് എന്ന് പറഞ്ഞു അച്ഛൻ “

“അപ്പൊ?”

“അച്ഛന്റെ ഒപ്പം പോകും “

“പോകുമോ?”

അവൾ വേദനയോടെ തലയാട്ടി 

“പിന്നെ വരില്ലേ?”

“കല്യാണത്തിന് ക്ഷണിച്ചാൽ വരാം “

“ആരുടെ കല്യാണത്തിന്?”

അവൾ വിരൽ ചൂണ്ടി 

“ഞാൻ കല്യാണം കഴിക്കുന്നില്ല “

“ബ്രഹ്മചാരിയായി ജീവിക്കാൻ പോകുവാണോ?”

“ആ “

“ഞാൻ പോയ എന്നേ ഓർക്കുമോ?”

“എന്തിനാ നിന്നെ ഞാൻ ഓർക്കുന്നെ..”

അവൾ ദൂരേക്ക് നോക്കിയിരുന്നു 

“അമ്മ ഓർക്കും..അത് മതി “

ശബ്ദം അടഞ്ഞു 

“മോളെപ്പോ വന്നു “

അവൾ എഴുനേറ്റു

“കുറച്ചു നേരമായി. ഇന്നാ അമ്മേ അച്ചപ്പം “

അമ്മയും അവർക്ക് ഒപ്പം കൂടി 

പക്ഷെ ചിരിക്ക്, വാക്കുകൾക്ക് ഒന്നും പ്രകാശമില്ല. മനസ്സ് എവിടെയോ നഷ്ടം ആയവരെ പോലെ 

അധികം ഇരുന്നില്ല പാർവതി, യാത്ര പറഞ്ഞു പോയി 

“കുട്ടിക്ക് എന്തോ സങ്കടം ഉണ്ടല്ലോ “

കാശി മൗനം പാലിച്ചു 

അവൾ അന്ന് വന്നില്ല 

പിറ്റേന്ന് കാശി നോക്കി

ആളില്ല. കാർ ഇറക്കിയപ്പോഴും ആളില്ല 

കൂടെ കൊണ്ട് പോകണമെന്ന് പറഞ്ഞിട്ട് 

അവൻ വിളിച്ചു നോക്കി 

“നീ എവിടെ?”

“ബസിൽ.”

“എന്റെ കൂടെ വരുന്നെന്നു പറഞ്ഞിട്ട് “

“അത് ബുദ്ധിമുട്ട് ആവും..”

അവൻ ഫോൺ കട്ട്‌ ചെയ്തു 

പിണങ്ങി. അത് അവന് മനസ്സിൽ ആയി 

🌹🌹

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോ കണ്ടു കാശിയുടെ കാർ 

അടുത്ത് വന്നു നിന്നപ്പോൾ അവൾ കയറി 

“പാർവതി…?”

“എന്തോ “

“എന്താ രാവിലെ നിൽക്കാതെ പോരുന്നത്?”

“സങ്കടം വന്നിട്ട്.. എന്നേ എന്തിനാ ഓർക്കുന്നെന്ന് ചോദിച്ചില്ലേ. സങ്കടം ആയി എനിക്ക് “

അവൾ കണ്ണുകൾ തൂത്തു 

“ഞാൻ വെറുതെ പറഞ്ഞതാണ്. നിന്നെ ഓർക്കും “

അവൾ ഗ്ലാസിൽ പിടിച്ചു പുറത്തേക്ക് നോക്കിയിരുന്നു 

‘നീ വിളിക്കുമോ എന്നേ കല്യാണത്തിന്? “

“വിളിക്കും “

കാശിയുടെ ഹൃദയം പിടഞ്ഞു പോയി 

“എന്നായിരിക്കും കല്യാണം?”

“അച്ഛൻ പറയുമ്പോ “

“അച്ഛൻ പറയുന്ന ആളെ..?”

“ഉം “

അവൻ ഒന്നും മിണ്ടിയില്ല..താൻ അപ്പൊ ആരാണ്?

അവൻ അവളെയൊന്ന് നോക്കി

പുറത്ത് നോക്കി ഇരിക്കുകയാണ് 

“പാർവതി നിന്നെ കല്യാണം കഴിക്കുന്ന ആള് ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ള പുരുഷൻ ആവും “

മറുപടി ഇല്ല 

“പാറു?”

അവൻ കൈ എത്തി ആ മുഖം പിടിച്ചു തിരിച്ചു 

വിതുമ്പുന്ന ചുണ്ടുകൾ. മുഖം നനച്ചു കൊണ്ട് കണ്ണീർ ഒഴുകുന്നു. അവൻ അത് തുടച്ചു കളഞ്ഞു. പിന്നെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് വണ്ടി ഓടിച്ചു 

പാർവതി ആ തോളിൽ തല വെച്ചു ഇരുന്നു. കണ്ണുനീർ അവന്റെ തോളിനെ നനച്ചു കൊണ്ട് ഒഴുകി കൊണ്ടിരുന്നു

കാശിനാഥൻ 23

അവളെ ഹോസ്പിറ്റലിന്റെ മുന്നിൽ നിർത്തി അവൻ 

“വിഷമിക്കരുത്.. ഞാൻ കാരണം വിഷമിക്കരുത്. ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. നിന്നെ പോലൊരു സാധുവിന് അതൊന്നും സഹിക്കാൻ കഴിയില്ല പാർവതി.. ഒരിക്കൽ ഞാൻ എല്ലാം പറയാം. അത് വരെ നീ ക്ഷമിക്ക് “

പാർവതി കണ്ണുനീർ നിറഞ്ഞ മിഴികൾ തുടച്ചു.

“ഞാൻ തെറ്റാണു ചിന്തിക്കുന്നതെന്ന് എനിക്ക് അറിയാം. ഒരുപാട് ഉയർന്ന ഒരാളെ.. പാടില്ല. അറിയാം. മനസ്സ്.. എന്ത് ചെയ്യും ഞാൻ..ഇപ്പോൾ പ്രാർത്ഥന ദൂരെയെവിടെ എങ്കിലും അച്ഛന് മാറ്റം കിട്ടണേ എന്നാ..കാണാതിരിക്കാൻ അല്ലാതെ എനിക്ക്…”

“നിന്റെ അച്ഛൻ ട്രാൻസ്ഫർ ആയാൽ പൊക്കോട്ടെ. നിനക്ക് ഇവിടെ ജോലി ഇല്ലെ?”

“അച്ഛൻ ഒറ്റയ്ക്കാ “

“ഞാനോ?”

“അമ്മ ഉണ്ടല്ലോ.. എന്നേ മറക്കും.. കുറെ കഴിയുമ്പോ..”

“നീ പൊയ്ക്കോ ടൈം ആയി. ഞാൻ രാത്രി വിളിക്കാം “

അവൾ സങ്കടത്തിൽ നോക്കി 

പിന്നെ നടന്നു പോയി

**************

“കാശിക്ക് ഇപ്പോൾ എന്തോ മാറ്റം ഉണ്ട് “

ശിവ അത് കണ്ടു പിടിച്ചു.

“എന്ത് മാറ്റം?”

“അത് identify ചെയ്യാൻ ബുദ്ധിമുട്ട് ആണ്. പക്ഷെ മാറ്റം ഉണ്ട്. കുറച്ചു. കൂടി സ്മാർട്ട്‌ ആയി. Young ആയി.. അബ്സെന്റ് മൈൻഡ്ഡ് ആയി “

കാശി ചിരിച്ചു.

“തനിക് എന്തോ പ്രശ്നം ഉണ്ട് “

“എനിക്ക് അല്ല കാശിക്ക്.. പിന്നെ പാർവതി എന്ത് പറയുന്നു?”

“അവള്.. ഹാപ്പി “

അത് പറയുമ്പോൾ കാശിയുടെ മുഖവും ചുവന്നു കഴിഞ്ഞു 

“സാധാരണ ഡോക്ടർമാർ എടുക്കാത്ത ഒരു റിസ്ക് ആണ് കാശി എടുത്തത്.”

“എന്ത്? “

“അല്ല സാധാരണ ഡോക്ടർമാർ നേഴ്സ്മാരെ പ്രേമിക്കുന്ന പതിവില്ല. കെട്ടുന്ന പതിവ് തീരെയില്ല.. ടൈം പാസ്ന് പിന്നെ… അത് പോലെ അല്ലല്ലോ.”

കാശി പുഞ്ചിരിച്ചു 

“വർഷം കുറെയായി ശിവ ഞാൻ ഇവിടെ. പതിനേട്ട് വയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വന്നവനാണ്. പതിനാലാം വർഷം ആണ് ഇവിടെ. എന്റെ കണ്മുന്നിൽ കൂടി കടന്ന് പോയവരെത്ര..നഴ്‌സ്മാർ, ഡോക്ടർമാർ.. രോഗികളിൽ തന്നെ സുന്ദരികൾ.. കാശിയുടെ ചുവടുകൾ പിഴച്ചിട്ടില്ല. എനിക്കൊരു എത്തിക്സ് ഉണ്ട്. ഒരു മോറാലിറ്റി  പ്രണയം ആണെങ്കിലും സെ,bക്സ് ആണെങ്കിലും ഒരു പെണ്ണെ ഉണ്ടാവു മരണം വരെ.. അതും സത്യത്തിൽ ഞാൻ ആഗ്രഹിച്ചിട്ടൊന്നുമില്ല. കല്യാണം ഇയടുത്ത കാലം വരെ ഞാൻ ചിന്തിച്ചില്ല..”

ശിവ അത്ഭുതം കൂറുന്ന മിഴികൾ ഉയർത്തി 

“ഇപ്പോൾ ചിന്തിച്ചു “

കാശി ചിരിച്ചു.

“തനിക്ക് സൈക്കോളജി ആയിരുന്നു ബെറ്റർ “

രോഗികൾ വന്നത് കൊണ്ടു സംഭാഷണം അവിടെ മുറിഞ്ഞു

ഓപി കഴിഞ്ഞപ്പോൾ ഫെലിക്സ് ന്റെ മിസ് കാൾ കണ്ടു അവൻ തിരിച്ചു വിളിച്ചു 

“ഞാൻ നിന്റെ ഫ്ലാറ്റിൽ ഉണ്ട്..”

കാശിക്ക് അത്ഭുതം തോന്നി 

സാധാരണ ഫ്ലാറ്റിൽ അങ്ങനെ വരാറില്ല ഫെലിക്സ് 

താൻ ഹോസ്പിറ്റലിൽ ചെല്ലുന്നത് കൊണ്ടാവും 

അവൻ ഡ്യൂട്ടി കഴിഞ്ഞു അങ്ങോട്ടേക്ക് ചെന്നു 

അവൻ താഴെ വിസിറ്റിംഗ് ഹാളിൽ 

“വാടാ “

കാശി ക്ഷണിച്ചു 

ഫ്ലാറ്റിൽ എത്തി 

രണ്ടു ഗ്ലാസിൽ വോ, ഡ്ക നിറച്ചു അവൻ 

“ചിയേർസ് “

ഫെലിക്സ് ന് ഒരു ടെൻഷൻ ഉണ്ട് 

“എന്താട എന്തെങ്കിലും പ്രശ്നം ഉണ്ടോ?”

കാശി ചോദിച്ചു 

ഫെലിക്സ് ഒളിച്ചു വെയ്ക്കാതെ കാര്യം പറഞ്ഞു 

“അവൻ പുറത്ത് പോവാണെന്നു ഒക്കെ പറയുന്നുണ്ട്.. കാല് പിടിച്ചു മാപ്പ് ചോദിക്കാമെന്ന് “

“അത് നടക്കില്ല ഫെലിക്സ്. ഞാൻ അവരോട് ഇത് സംസാരിക്കില്ല. ആ പെൺകുട്ടി അനുഭവിച്ചത് നീയും ഞാനും കണ്ടതാണ്. ഒരു മാപ്പിൽ അത് അവസാനിക്കില്ല “

“എനിക്ക് അറിയാം. പക്ഷെ ആ നാ, റി വെടക്ക് ആണ്.. കുറെ പ, ന്ന കൂട്ടുകാരും. ആ കൊച്ചിനെ വല്ലോം ചെയ്‌യുമോന്ന് എനിക്ക് പേടിയുണ്ട് കാശി..”

“അതിപ്പോ അവൾ ക്ഷമിച്ചാലും അവൻ വെറുതെ വിടുമോ..ഇല്ല. അകത്തു കിടക്കട്ടെ..”

അവൻ അയയുന്ന കോളില്ല 

ഫെലിക്സ്ന് മനസിലായി 

“നിനക്ക് വിഷമം ആയോ?”

അവന്റെ മുഖത്ത് നോക്കി കാശി 

“വിഷമം അല്ല. പ്രെഷർ. ഞാനും മടുത്തു തുടങ്ങി ഇതൊക്ക.. എല്ലാം ഇട്ടിട്ട് വല്ലയിടത്തും പോകാൻ നോക്കണം.”

“ഒരു കല്യാണം കഴിക്ക് ശരിയാകും “

കാശി പറഞ്ഞത് കേട്ട് ഫെലിക്സ് രൂക്ഷമായി നോക്കി 

“ഒരു കല്യാണം കഴിച്ചതിന്റെ അനുഭവം എനിക്ക് അറിയാം..ഒന്ന് പോയെടാ “

ഫെലിക്സ് ദേഷ്യപ്പെട്ടു.

“അതിപ്പോ നിങ്ങൾക്ക് രണ്ടു പേർക്കും ഈഗോ ഉണ്ടായിരുന്നു..”

“ഓ പിന്നെ അത് കൊണ്ടാണല്ലോ അവൾ എക്സ് നെ തേടി പോയി കല്യാണം കഴിച്ചത്. എടാ പെണ്ണിന്റ സൈക്കോളജി അനുസരിച്ചു അവൾ എക്സ്പീരിയൻസ് ചെയ്തിരിക്കുന്നതെല്ലാം ഒരു കല്യാണം കഴിഞ്ഞാലും ഉള്ളിൽ നിന്ന് പോകുകയൊന്നുമില്ല. Compare ചെയ്യും അവൾ. പ്രണയം ആണെങ്കിലും സെ, ക്സ് ആണെങ്കിലും. എന്റെ ഭാര്യയും അങ്ങനെ ആയിരുന്നു.. എന്നെയും അവനെയും താരതമ്യം ചെയ്തു കൊണ്ടിരുന്നു. ഞാൻ അവളെ…..എങ്ങനെ നിന്നോട് പറയുക.. പ്രൈവറ്റ് മോമെന്റിൽ അവൾ അവന്റെ പേരാണ് വിളിച്ചത്. അതായത് ഞാൻ അവനാണെന്ന് കരുതി ആണ് സെ, ക്സ് ചെയ്തു കൊണ്ടിരുന്നത്. അന്ന് നിർത്തി.എല്ലാം. വെറുത്തു പോയി പെണ്ണിനെ..അറച്ചു പോയി.. കാണുമ്പോൾ ശർദിക്കാൻ വരുന്ന ഒരു ജന്തു ആയിപോയത്..”

കാശിക്ക് ഒരു വല്ലായ്മ തോന്നി.

എം ബി  ബി എസ് ന് ഫെലിക്സ് അവന്റെ ബാച്ച് ആയിരുന്നു. കോഴ്സ് കഴിഞ്ഞു പിന്നെ അവൻ എം ഡി ചെയ്തില്ല. നേരെ ഹോസ്പിറ്റലിന്റെ ചാർജ് എടുത്തു പോയി. സ്വന്തം ആയി ഹോസ്പിറ്റലുള്ളവന്റെ അഹങ്കാരം എന്ന് കളിയാക്കുമായിരുന്നു.

പിന്നെ നേരെത്തെ കല്യാണം കഴിഞ്ഞു 

ഒരു വർഷം കഴിഞ്ഞു ഡിവോഴ്സ് 

കാരണം ഒന്നും ചോദിച്ചിട്ടില്ല 

അവൻ പറഞ്ഞിട്ടുമില്ല 

ആദ്യമായിട്ടാണ്…

ബെൽ കേട്ട് അവൻ എഴുനേറ്റു

ശിവ 

“എന്താ ശിവ?”

“കുറച്ചു മട്ടൻ വരട്ടിയത്..”

അവൾ ഒരു കാസറോൾ കൊടുത്തു 

“വാ ഞാൻ എന്റെ ഫ്രണ്ടനെ പരിചയപ്പെടുത്താം “

ശിവ അകത്തേക്ക് വന്നു 

“ഫെലിക്സ് ഇത് ശിവ. ന്യൂറോ സർജൻ ആണ്. ശിവ ഇത് ഫെലിക്സ്, ഡോക്ടർ ആണ് പക്ഷെ പ്രാക്ടീസ് ചെയ്യുന്നില്ല. സ്വന്തം ആയി ഒരു ഹോസ്പിറ്റലുണ്ട്.. അതിലാണ് ശ്രദ്ധ “

ശിവ കൈ കൂപ്പി 

ഫെലിക്സും 

“ശരി നിങ്ങൾ കഴിക്കു ട്ടോ. ചപ്പാത്തിയും ഉണ്ട്.”

അവൾ ഇറങ്ങി 

“നല്ല കുട്ടിയാണ്.. ഒരു പ്രണയം ഉണ്ടായിരുന്നു. ചൊവ്വ ദോഷമോ മറ്റൊ ആ ചെ, റ്റ കല്യാണം കഴിച്ചില്ല. വലിയ സങ്കടത്തിൽ ആണ് ആള് ഇവിടെ ജോയിൻ ചെയ്തത്..പാവമാണ്..ഇപ്പോൾ ഓക്കേ ആയി വരുന്നു “

ഫെലിക്സ് ഒന്ന് മൂളി 

“ഞാൻ എന്നാ.. ഇറങ്ങുവാ..”

കാശി ആ തോളിൽ കൈ വെച്ചു 

“അനാമിക. കേസുമായി മുന്നോട്ട് പോകും. അത് അവനോട് പറഞ്ഞേക്ക്..പിന്നെ അവൻ വെടക്ക് ആണെങ്കിൽ കാശി അതിലും വെടക്കാ. മനസ്സ് കൊണ്ട് ആ കുട്ടി എന്റെ അനിയത്തി ആണിപ്പോ..ബാക്കി ഞാൻ പറയാതെ നിനക്ക് അറിയാം “

കാശിയുടെ കണ്ണിലെ ക്രൗ, ര്യം കണ്ട് ഫെലിക്സ് ഭയന്ന് പോയി 

കാശിനാഥൻ 24

വിളിക്കാമെന്ന് പറഞ്ഞെങ്കിലും വിളിക്കാൻ സാധിച്ചില്ല. ഒരാഴ്ച കാശിക്ക് നല്ല തിരക്കായിരുന്നു. വീട്ടിലേക്ക് വിളിക്കാൻ പോലും പറ്റിയില്ല 

ഞായറാഴ്ച അവൻ വീട്ടിൽ ചെന്നു

“പാർവതി വന്നില്ലേ? “

“ഇല്ലെടാ അവർ നാട്ടിൽ പോയി. ഇന്ന് വെളുപ്പിന് “

“ഓ “

“ആ കുട്ടിയുടെ അമ്മൂമ്മയ്ക്ക് സീരിയസ് ആണ്. അങ്ങനെ പോയത് “

അവൻ ഒന്ന് മൂളി

“പാവം കരച്ചിൽ ആയിരുന്നു..”

അവന്റെ മൂഡ് പോയി..ഒരാഴ്ച കണ്ടില്ല. വിളിച്ചില്ല. അന്നത്തെ കാഴ്ചക്ക് ശേഷം അവൾ വിളിച്ചില്ല. അവന് തിരക്കായത് കൊണ്ട് അവനും 

മനസ്സ് വാടിപ്പോയി 

നീലമിഴികളിൽ സങ്കടം നിറച്ചു കൊണ്ട് അവൾ മുന്നിൽ വന്നു നിൽക്കുന്നത് പോലെ.

ഇനിയെന്ന വരിക പാറു?

ലാൻഡ് ഫോൺ അടിക്കുന്നത് കേട്ട് അമ്മ അകത്തേക്ക് പോയി 

“കാശി പാർവതിയുടെ അമ്മൂമ്മ മരിച്ചു “

കാശി ഒന്ന് ഞെട്ടി 

“ദേ ഇന്ന. മോള് ലൈനിൽ  “

അവൻ വാങ്ങി 

“ഹലോ “

“ഞാൻ കുറച്ചു ദിവസം കഴിഞ്ഞേ വരുള്ളൂ എന്ന് ഹോസ്പിറ്റലിൽ ഒന്ന് പറഞ്ഞേക്കമോ?”

ഇടറിയ ശബ്ദം 

“ഉം “

“ശരി വെയ്ക്കട്ടെ “

“ഇത് സ്ഥലം എവിടെയാ?”

“കോട്ടയത്തു തിരുനക്കര ഉള്ളിലേക്ക് വരണം പത്തു കിലോമീറ്റർ. സാരല്യ അമ്മയ്ക്ക് വയ്യ. യാത്ര ചെയ്യുക്കേണ്ട. ഡോക്ടറും ബുദ്ധിമുട്ടി ഇത്രടം വരണ്ട “

“ലൊക്കേഷൻ അയച്ചിട് “

അവൻ കാൾ കട്ട്‌ ചെയ്തു 

പാർവതി അയച്ചില്ല. അവളുടെ മൊബൈൽ ഓഫ് ആയിരുന്നു. അങ്ങോട്ട് വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടിയില്ല. അവൾ വിളിച്ചുമില്ല 

കാശിക്ക് ജീവിതത്തിൽ ഇത് പോലെ ഒരു സന്ദർഭം ഉണ്ടായിട്ടില്ല

ഭ്രാന്ത് പിടിക്കുന്ന പോലെ 

ഒരാഴ്ച  വീണ്ടും കഴിഞ്ഞു 

അവൻ വീട്ടിൽ ചെന്നു

“വാടക കരാർ എവിടെ? “

അമ്മയ്ക്ക് അതിശയം തോന്നി 

അവർ അതെടുത്തു കൊടുത്തു 

അവൻ അഡ്രസ് നോട്ട് ചെയ്തു 

“അറിഞ്ഞിട്ട് ഇവിടെ നിന്ന് ആരെങ്കിലും പോയില്ലെങ്കിൽ മോശം അല്ലേ?”

അവൻ തനിയെ പറഞ്ഞു 

“അത് ഞാൻ എങ്ങനെ നീ നിന്നോട് പറയണമെന്ന് വിചാരിച്ചു ഇരിക്കുവാരുന്നു. നന്നായി മോനെ.. ഞാനും വരാം “

അവൻ എതിർത്തില്ല 

അമ്മ കുറെ നാളായി യാത്ര പോയിട്ട്, അമ്മയും വരട്ടെ

അങ്ങനെ അവർ യാത്ര തിരിച്ചു 

കർമ്മങ്ങളും ചടങ്ങുകളും കഴിഞ്ഞു ബന്ധുക്കൾ എല്ലാം പിരിഞ്ഞു പോയി 

പാർവതിയും അച്ഛനും അച്ഛന്റെ ഒരു അനിയനും മാത്രം. അനിയൻ അവിവാഹിതനാണ് 

കാശിയെയും അമ്മയെയും കണ്ട് അവളുടെ അച്ഛൻ ഓടി വന്നു 

“അയ്യോ ഇത്രയും ദൂരം..ബുദ്ധിമുട്ടണ്ടായിരുന്നു “

അയാൾ വിനയത്തോടെ പറഞ്ഞു 

“ഇതൊക്കെ ഒരു ബുദ്ധിമുട്ട് ആണോ?ഇങ്ങനെ ഉള്ള സമയത്തല്ലേ വരേണ്ടത്?”

ലക്ഷ്മി പറഞ്ഞു 

“കർമ്മങ്ങൾ ഒക്കെ?”

“ഒക്കെ തീർന്നു.. “

പാർവതി ശബ്ദം കേട്ട് ഓടി വന്നു 

“അമ്മേ..” അവൾ അവരുടെ വിരലിൽ പിടിച്ചു 

പിന്നെ കാശിയെ ഒന്ന് പാളി നോക്കി 

അവൻ വേറെ എങ്ങോ നോക്കി നിൽക്കുകയാണ്. മുഖത്ത് നോക്കുന്നില്ല 

അവൾ അവർക്ക് ഭക്ഷണം കൊടുത്തു 

“മോള് എന്നാ അങ്ങോട്ട്?”

അവൾ അച്ഛനെ നോക്കി.

“ഇന്ന് വരണം എന്ന് പറഞ്ഞു ഇരിക്കുകയാണ്. വൈകുന്നേരം ട്രെയിനിൽ വരാല്ലോ.. ഞാൻ ഒരാഴ്ച കൂടി കഴിഞ്ഞേയുള്ളൂ. ചിതഭസ്മം ഒഴുക്കണം. അതിന് ഞാനും അനിയനും കൂടിയ പോകുന്നത്.. അപ്പോൾ ഇവള് ഒറ്റയ്ക്ക് ആവില്ലേ. അത് കൊണ്ട് വൈകുന്നേരം അങ്ങോട്ട് വരാൻ ഇരിക്കുകയാണ്. സത്യത്തിൽ നിങ്ങളുള്ളത് വല്ലാത്ത ആശ്വാസം ആണ് “

ലക്ഷ്മി പുഞ്ചിരിച്ചു 

“എനിക്കും ഇവളെ കാണാഞ്ഞിട്ട് ഭയങ്കര വിഷമം ആയിരുന്നു.. എന്നാ പിന്നെ ഞങ്ങളുടെ കൂടെ പോന്നോട്ടെ. വെറുതെ എന്തിനാ വേറെ ഒരു യാത്ര?’

അച്ഛൻ പാർവതിയുടെ മുഖത്ത് നോക്കി 

പൊയ്ക്കോളൂ എന്ന് കാണിച്ചു

അവിടെ നിന്ന് ഉച്ച കഴിഞ്ഞാണ് ഇറങ്ങിയത് 

അവൻ നോക്കുന്നെയില്ല 

അവൾ കണ്ണാടിയിൽ കൂടി നോക്കിക്കൊണ്ടിരുന്നു 

പിന്നെ പുറത്തേക്ക് 

കാണാതെ ഇരുന്നപ്പോഴൊക്കെ മനസിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചു 

അവൻ തന്നെ ഒരിക്കലും കൂടെ ചേർക്കില്ല എന്നത് ഒരു വേദന ആയിരുന്നു 

നിന്റെ കല്യാണത്തിന് എന്നേ വിളിക്കുമോ എന്നുള്ള ചോദ്യം അവളുടെ ഹൃദയത്തെ മുറിച്ചു കളഞ്ഞു

അന്ന് മുതൽ ഇന്ന് വരെ അവൾ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ഉറക്കം ഇല്ല. നോവിന്റെ കടുത്ത വേദന അവളെ പൊള്ളിച്ചു കൊണ്ടിരുന്നു 

“മോനെ ഒരു ചായ കുടിക്കാം “

അവൻ വഴിയരികിൽ ഒരു കടയിൽ നിർത്തി 

പാർവതി കുറച്ചു മാറി നിന്ന് ചായ കുടിക്കുന്നത് അവൻ നോക്കി 

അമ്മ കാറിൽ തന്നെ 

അവൾ വല്ലാതെ മെലിഞ്ഞു ക്ഷീണിച്ചു 

ഗ്ലാസ്‌ തിരിച്ചു കൊടുത്ത് അമ്മയ്ക്ക് അരികിൽ പോയിരുന്നു 

വീണ്ടും യാത്ര 

വീട്ടിൽ എത്തുമ്പോൾ രാത്രി ആയി 

പാർവതി ആദ്യം കുളിച്ചിട്ട് കഞ്ഞി ഉണ്ടാക്കി 

അമ്മയ്ക്ക് കൊടുത്തു 

യാത്ര ക്ഷീണം കൊണ്ടാവും അമ്മ വേഗം കിടന്നു 

“കഞ്ഞി വിളമ്പി വെയ്ക്കട്ടെ “

അവൻ എഴുനേറ്റു അരികിൽ ചെന്നു 

“എന്താ എന്നേ വിളിക്കാഞ്ഞത്?”

മറുപടി ഇല്ല 

“എന്താ നീ ഫോൺ ഓഫ്‌ ചെയ്ത് വെച്ചത്?”

അവൾ പെട്ടെന്ന് ആ വാ പൊത്തി

“പതിയെ പറ”

“അവസാനം വാടകക്കാരാറു നോക്കി അഡ്രസ് കണ്ടു പിടിച്ചു വരേണ്ടി വന്നു.. ഈ നീയാണോ ഈ നാട്ടിൽ നിന്ന് പൊയ്ക്കഴിഞ്ഞാൽ ഓർക്കുന്നത്.. ഈ നീയാണോ സ്നേഹത്തിന്റെ കാര്യം പറയുന്നത്.. നിനക്ക് ആരോടും സ്നേഹം ഇല്ല പാർവതി… എന്നോടോ അമ്മയോടോ ആരോടും.. എല്ലാം അഭിനയം. ഇവിടെ നിൽക്കുമ്പോ ഇവിടെ വെറുതെ കാണിക്കുന്ന ഷോ.. പോയി കഴിഞ്ഞാൽ ഞങ്ങളുടെ ഓർമ്മ പോലുമില്ല.. പൊയ്ക്കോ എനിക്ക് വേണ്ട നിന്റെ…”

പാർവതി പൊട്ടിക്കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ വീണു 

“ഇതിലും ഭേദം എന്നെയങ്ങട് കൊല്ലുന്നതാ..എന്നേ ഡോക്ടർ അല്ലേ…ഡോക്ടർ പറഞ്ഞില്ലേ കല്യാണത്തിന് വിളിക്കുമോന്നൊക്കെ.. എന്നേ പോയ എന്തിനാ ഓർക്കുന്നെ എന്നൊക്കെ..”

കാശി പെട്ടെന്ന് വാതിലടച്ചു 

“ഡോക്ടർക്ക് എന്നോട് സഹതാപം അല്ലേ..എനിക്ക് അത് വേണ്ടാ.. ഞാൻ ഒഴിഞ്ഞു മാറി. പോയതാ..”

അവൾ ആ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു 

കാശി ആ മുഖം കയ്യിൽ എടുത്തു 

“പിന്നെ… നിനക്ക്.. എന്ത് വേണം…?”

അവൾ വിതുമ്പുന്ന ചുണ്ടുകൾ കടിച്ചു പിടിച്ചു 

“എനിക്കിഷ്ടാ.. ഒത്തിരി ഒത്തിരി ഇഷ്ട..വേറെ ഒന്നും പറയാൻ അറിഞ്ഞൂടാ..എന്റെ.. എന്റെ.. ജീവനാ “

അവൾ വിങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു

കാശിനാഥൻ 25

അവൾ ഉറങ്ങുന്നത് നോക്കി ഇരുന്നു കാശി. ഒത്തിരി പണിപ്പെടേണ്ടി വന്നു ആ സങ്കടം മാറാൻ. അപ്പോഴും അവളെ ഇഷ്ടം ആണെന്നോ കല്യാണം കഴിച്ചോളാം എന്നൊരു ഉറപ്പോ കൊടുക്കാൻ അവന് പേടിയായിരുന്നു..തന്നെ കുറിച്ച് എല്ലാം അറിയുമ്പോൾ അവൾ വീണ്ടും വേദനിക്കും. തന്നെ വെറുക്കും. അതൊക്ക ആയിരുന്നു മനസ്സിൽ 

അമ്മ ഉറങ്ങിയത് ഭാഗ്യം ആയി 

അവൻ വാതിൽ ചാരി മുറിയിലേക്ക് പോയി 

🌹🌹

“കാശി “

ശിവ നോക്കി 

വേറെ എന്തോ ആലോചിച്ചു ഇരിക്കുകയാണ് 

“കാശി… Patients “

ശിവ ആ കയ്യിൽ ഒന്ന് തട്ടി 

അവൻ ഒന്ന് ഞെട്ടി നോക്കി..പിന്നെ മുന്നിൽ നിൽക്കുന്നവരെ നോക്കി 

“ഇരിക്ക്.. ” അവൻ മെല്ലെ പറഞ്ഞു 

ശിവ കാശിയെ ഇടക്ക് ശ്രദ്ധിക്കുന്നുണ്ട് 

ആള് ഒരു പ്രത്യേക മൂഡിൽ ആണെന്ന് തോന്നി 

Op തീർന്നപ്പോൾ മൂന്ന് മണി 

“ഇന്നു patients കൂടുതൽ ഉണ്ടായിരുന്നു അല്ലേ?”

ഒന്നിച്ചു നടന്നു വരുമ്പോൾ ശിവ ചോദിച്ചു 

അവൻ ഒന്ന് മൂളി 

അവന്റെ ഫോൺ ശബ്ദിച്ചപ്പോൾ അവൾ നിശബ്ദയായി 

അവൻ കാൾ എടുത്തു 

അനാമിക 

തന്റെ നമ്പർ എവിടെ നിന്ന് കിട്ടി എന്നാണ് അവൻ ആലോചിച്ചത് 

“ഡോക്ടർ ഞാനാണ് അനാമിക “

“പറയു “

ഡോക്ടർ ആ ആൽബിയുടെ പേരെന്റ്സ് എന്നെ കാണാൻ വന്നിരുന്നു. ഒരുപാട് കെഞ്ചുകയും ക്ഷമ ചോദിക്കുകയും ചെയ്തു. അയാള് നേരിട്ട് വന്നു ക്ഷമ പറയുമെന്ന്, ഒരു അബദ്ധം പറ്റിപ്പോയതാണെന്നും ഗൾഫിൽ പോകുകയാണെന്നും പറഞ്ഞു. ഞാൻ എന്ത് ചെയ്യണം. അച്ഛൻ പറഞ്ഞു എന്റെ ഇഷ്ടം പോലെ ചെയ്തു കൊള്ളാണെന്ന “

“അനാമിക ഇതിൽ എന്റെ അഭിപ്രായം ആണ് ചോദിക്കുന്നതെങ്കി മാപ്പ് കൊടുക്കരുത് എന്നേ ഞാൻ പറയു. റേ, പ്പ് ഒരു അബദ്ധം അല്ല. അത് ഒരു അബദ്ധം ആയിരുന്നു എങ്കിൽ ആർക്കും തോന്നേണ്ട ഒന്നല്ലേ അത്. എന്റെ അനിയത്തി ആയിരുന്നു എങ്കിൽ ഞാൻ അവന് ശിക്ഷ വാങ്ങി കൊടുത്തിരിക്കും. തെളിവുകൾ മുഴുവൻ ഉണ്ട്. സാക്ഷികൾ ഉണ്ട്. പിന്നെ എന്താ?”

അനാമിക നിശബ്ദത പാലിച്ചു

“ഡോക്ടർ എനിക്ക് ഇങ്ങനെ ഒരു ചേട്ടൻ ഇല്ല. അച്ഛൻ പറയുന്നത് കോടതിയിൽ വക്കീൽ ചോദിക്കുന്ന ചോദ്യങ്ങൾ ഒക്കെ മോശം ആയിരിക്കുമെന്നാണ്. പിന്നെ എല്ലാരും അറിയും.. ചർച്ച ആകുമെന്നൊക്ക പറയുന്നു “

“അനാമികക്ക് എന്ത് തോന്നുന്നു?”

“ഞാൻ.. ഞാൻ… ഒന്നുടെ ആലോചിച്ചു നോക്കിയിട്ട് തീരുമാനം എടുക്കാമെന്ന് കരുതുന്നു “

കാശിക്ക് ദേഷ്യം വന്നു 

കഷ്ടം 

അവളെ പോലെ ഒരു പെൺകുട്ടി ഇങ്ങനെ ദുർബലയായത് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല

“ശരി “

അവൻ ഫോൺ വെച്ചു 

ശിവ മിണ്ടാതെ കൂടെ നടക്കുകയാണ് 

“എന്റെ കൂടെ ഒരു സ്ഥലം വരെ വരുന്നോ?”

ശിവ കണ്ണുകൾ വിടർത്തി 

“സമയം ഉണ്ടെങ്കിൽ മതി “

“സമയം ഇഷ്ടം പോലെ ഉണ്ടല്ലോ..എങ്ങോട്ടാ?”

“പറയാം “

അവർ കാറിൽ കയറി

“ഈ അനാമിക അന്ന് ന്യൂസ്‌ ൽ ഒക്കെ വന്ന പെൺകുട്ടിയാണോ.. ഹോസ്പിറ്റലിൽ വെച്ച്..”

“Yes “

“കേസ് പിൻവലിക്കാൻ പ്രെഷർ ഉണ്ടല്ലേ?”

“ഉം “

“ആ കുട്ടി എന്ത് പറയുന്നു?”

“പാതി മനസ്സാണ് “

“ഭാവി ഓർത്തുള്ള ടെൻഷൻ ആകും കാശി. മൊത്തം പ്രശ്നം ആവില്ലേ.. കേസ് എത്ര നാള് നീണ്ടു പോകും. അതിനിടയിൽ ഭീഷണി..കൊച്ച് കുട്ടിയല്ലേ?”

“അതൊക്കെ അവനെ പോലെ ഉള്ളവർക്ക് വളമാകും ശിവ”

“ആ കുട്ടിയുടെ മാതാപിതാക്കൾ തീരുമാനിക്കട്ടെ കാശി “

കാശി ഒന്ന് പുഞ്ചിരിച്ചു 

“താങ്ക്യൂ.. എനിക്കിത്തരാം കാര്യങ്ങൾ ഒരു ടെൻഷൻ വരും. ശിവ പറഞ്ഞത് കറക്റ്റ് ആണ്. ഞാൻ എന്തിനാ ടെൻഷൻ അടിക്കുന്നത്?”

“നമ്മൾ എങ്ങോട്ടാ?”

“എനിക്കൊരു സഹായം ചെയ്യണം. കുറച്ചു ഡ്രെസ് സെലക്ട്‌ ചെയ്തു തരണം “

ശിവ ചിരിച്ചു പോയി 

“കാശിക്കോ “

“അല്ല.. ഒരു പെൺകുട്ടിക്ക് “

ശിവയുടെ കണ്ണുകൾ വിടർന്നു 

“പാർവതിക്കാണോ?”

“Yes “

“With pleasure “

“താങ്ക്യൂ “

അവർ ഒരു textiles ൽ കയറി 

“പാറു സാരിയാണ് മിക്കവാറും ഉടുക്കുക. ഇടക്ക് ചുരിദാർ, skirt ഒക്കെ കണ്ടിട്ടുണ്ട്. എന്നാലും മിക്കവാറും സാരി തന്നെ. അവൾക്ക് അതാണ് ചേർച്ചയും. എന്നാലും എല്ലാം കുറച്ചു എടുക്കാം “

ശിവ അവന്റെ മുഖത്തെ കടുത്ത പ്രണയത്തിലേക്ക് നോക്കി 

“വലിയ ഇഷ്ടം ആണല്ലേ ആ പെൺകുട്ടിയെ?”

“അതെ, “

“എന്നാ കല്യാണം?”

“ഞാനവളോട് എന്റെ ഇഷ്ടം ഇത് വരെ പറഞ്ഞിട്ടില്ല “

ശിവ കണ്ണ് മിഴിച്ചു 

“പറഞ്ഞിട്ടില്ലേ?”

“ഇല്ല. കുറച്ചു. പ്രശ്നങ്ങൾ ഉണ്ട്. പേർസണൽ ആണ്.. അത് തീർന്നിട്ട് പറയാം..”

“ദൈവമേ മണ്ടത്തരം കാണിക്കല്ലേ കാശി. അതിന് അറിയില്ലെങ്കിൽ അത് മറ്റൊരാളുമായി റിലേഷൻ ആവും കേട്ടോ “

കാശി ഒന്നുനിന്നു 

“ഈ ജന്മം പാർവതി കാശിനാഥന് വേണ്ടി കാത്തിരിക്കും. അത് ഇനിയെത്ര വൈകിയാലും. സാക്ഷാൽ പാർവതി ദേവി പരമശിവന് വേണ്ടി തപസ്സു ചെയ്തത് പോലെ എന്റെ പാർവതിയും ഈ കാശിനാഥന് വേണ്ടി കാത്തിരിക്കും “

അവന്റെ കണ്ണുകൾ നിറയുന്നത് അന്നാദ്യമായി ശിവ കണ്ടു 

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക