കൂടെ പഠിച്ച കളികൂട്ടുകാരി അമ്മുവിനെ കല്യാണം ആലോചിച്ചു അവളുടെ വീട്ടിൽ ചെന്ന എന്നെ…

മധുരമീ ജീവിതം

Story written by Arun Nair

============

“”നിനക്ക് എങ്ങനെ ധൈര്യം വന്നെടാ  പി ച്ചക്കാരാ എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ….നിനക്കീ  ശിവദാസൻ മുതലാളിയുടെ ആസ്തി എത്രയാണെന്ന് അറിയുമോടാ….ആ എന്റെ ഒറ്റ മോളെ പെണ്ണ് ചോദിക്കാൻ വന്നേക്കുന്നു ഇവിടെ പെയിന്റ് അടിക്കാൻ വന്ന പീറ ചെറുക്കൻ….വെറുതേ എന്റെ ശിങ്കിടികളുടെ കയ്യിൽ നിന്നും തല്ലു കൊണ്ടു ചാകാൻ നില്കാതെ ഇറങ്ങി പോടാ നാ യെ…..നാണംകേട്ട ക ഴുവേ റി ഇനിയും എന്റെ മുൻപിൽ നിന്നാൽ ഞാൻ നിന്നേ കൊ ന്നു നിന്റെ കുടുംബം പോലും തകർത്തു കളയും…പണമില്ലാത്തവൻ വെറും പിണം ആണെടാ നാ യെ….. “”

അതും പറഞ്ഞെന്നെ പുറത്തേക്കു തള്ളി ശിവദാസൻ

കൂടെ പഠിച്ച കളികൂട്ടുകാരി അമ്മുവിനെ കല്യാണം ആലോചിച്ചു അവളുടെ വീട്ടിൽ ചെന്ന എന്നെ അവളുടെ അച്ഛനും ഗുണ്ടകളും ചേർന്നു പേടിപ്പിച്ചു നാണംകെടുത്തി ഇറക്കി വിടുന്ന സീൻ ആണ് നിങ്ങൾ ഇപ്പോൾ കണ്ടത്…..

ഞാൻ അമ്മുവിനോട് നേരത്തെ തന്നെ പറഞ്ഞതാണ് വന്നു ചോദിക്കുന്നില്ല..ചോദിച്ചാലും നിന്റെ അച്ഛൻ സമ്മതിക്കത്തില്ലയെന്നു…അപ്പോളവൾ അരുണേട്ടൻ വരണം വന്നു ചോദിക്കണം അല്ലങ്കിൽ സൂ യിസൈഡ് ചെയ്യും പറഞ്ഞു നിർബന്ധിച്ചത് കൊണ്ടും അവളെ സ്വന്തം ആക്കാൻ എന്റെ ഉള്ളിലും ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് വന്നതാണ് ഞാൻ….

പിന്നെ അവൾ പറഞ്ഞത് എത്ര ദുഷ്ടൻ ആണെങ്കിലും അവളുടെ സന്തോഷം കഴിഞ്ഞു മാത്രമേ അച്ഛനു വേറെ എന്തുമുള്ളു എന്നാണ്…അവളുടെ ആ വാക്കുകൾ എനിക്കു ഒരുപാട് പ്രതീക്ഷ നൽകിയിരുന്നു…..

അവളുടെ അച്ഛൻ എന്നെ കൊ ന്നില്ല എന്നേയുള്ളു ഇത്രയും അപമാനിക്കുന്നതിലും നല്ലതു എന്നെ കൊ ല്ലുന്നത് ആയിരുന്നു എന്നുള്ളത് വേറെയൊരു സത്യം…

എനിക്കു അതിലും വേദനിച്ചതു ഞാൻ കല്യാണം കഴിച്ചില്ലായെങ്കിൽ മരിക്കും പറഞ്ഞവൾ എന്നെ അവിടെയിട്ടു അത്രയും അപമാനിച്ചിട്ടും ഒന്നു വേണ്ട അച്ഛാ എന്നു പോലും പറയാത്തതാണ്….പേടി ആയിരിക്കും അങ്ങനെ ചിന്തിക്കാൻ ആണെനിക്ക് ഇഷ്ടം…..

സ്നേഹിച്ച പെണ്ണ് തേച്ചിട്ടു പോയി എന്നും വിചാരിച്ചു സാധാരണ ചെറുപ്പക്കാരെ പോലെ മൂക്കിട്ട ഒലിപ്പിച്ചു നടക്കാൻ എനിക്കു ആഗ്രഹം ഇല്ലായിരുന്നു….അതുപോലെ എന്നെ സ്നേഹിച്ചു ചതിച്ചു എന്നുള്ള കുറ്റം കൊണ്ട് മാത്രം അവളുടെ ജീവിതം നശിച്ചു കാണണം എന്നുമെനിക്ക് ആഗ്രഹം ഇല്ലായിരുന്നു….വേറെ ഒന്നുംകൊണ്ടല്ല എനിക്കു സ്നേഹിക്കാൻ ആരും ഇല്ലായിരുന്നു ഈ ലോകത്ത് എന്റെ അമ്മ അല്ലാതെ….അമ്മയെ പോലെയൊരു പെണ്ണ് അല്ലേ അവളും……..

എന്തായാലും അത്രയും നാണംകെട്ടു അവിടിന്നു ഇറങ്ങിയതിനു ശേഷം എന്റെയുള്ളിൽ എനിക്കൊരു നല്ല ജോലി മേടിക്കണമെന്നു വാശി ആയിരുന്നു….എല്ലാവർക്കും  അമ്മുവിന്റെ അച്ഛനെ പോലെ കൊള്ളപലിശക്കാരൻ ആകാൻ കഴിയില്ലല്ലോ….ഡിഗ്രി വരെ പഠിച്ചിട്ടു ഉണ്ടായിരുന്നത് കൊണ്ട് എന്തെങ്കിലും കോഴ്സ് ചെയ്യാൻ ഞാൻ തീരുമാനിച്ചു…അമ്മയെയും വീട്ടുകാര്യങ്ങളും നോക്കേണ്ടത് കൊണ്ട് ശനിയും ഞായറാഴ്ചയും ഞാൻ ബാങ്ക് കോച്ചിംഗ് ക്ലാസിനു പോകാൻ തുടങ്ങി….

ഒരു വർഷം ശരിക്കും കഷ്ടപ്പെട്ടു….അതിനുള്ള ഫലവും  ദൈവമെനിക്ക് തന്നു….എസ് ബി ഐ  ബാങ്കിൽ പ്രൊബേഷനറി ഓഫീസർ ആയി തന്നെയെനിക്ക് ജോലി കിട്ടി….ആദ്യത്തെ പോസ്റ്റിങ്ങ്‌ തന്നെ കേരളത്തിന്‌ വെളിയിൽ ആയതുകൊണ് അമ്മയെയും കൊണ്ട് ഞാൻ ജോലി സ്ഥലത്തേക്ക് പോയി….

ഇന്ന് എല്ലാം കഴിഞ്ഞിട്ട്  ആറു വർഷം കഴിഞ്ഞിരിക്കുന്നു….എന്റെ അമ്മയെന്നെ വിട്ടു പിരിഞ്ഞു പോയി കഴിഞ്ഞിരുന്നു…ഇന്ന് ഞാൻ എസ് ബി ഐ ബാങ്കിൽ മാനേജർ ആണ്….

എനിക്കു ഏറ്റവും സന്തോഷമുള്ള കാര്യം ബാങ്കിന്റെ സൈഡിൽ നിന്നും ഉണ്ടായത് എന്താണെന്നു വച്ചാൽ എന്റെ നാട്ടിലെ ബാങ്കിലേക്ക് ഞാൻ ഇന്ന് മാനേജർ ആയി വരികയാണ്…..എന്റെ കൂടെ എന്റെ ഭാര്യയും ഉണ്ട്….പേര് ദീപ്തി….

ഞങ്ങളുടെ ബാങ്കിൽ അവൾ ക്ലർക്ക് ആണ്…ഭാഗ്യത്തിന് അവൾക്കും കിട്ടി ട്രാൻസ്ഫർ അങ്ങോട്ട്‌ തന്നെ….അമ്മുവിൻറെ അച്ഛന്റെ മുൻപിൽ കൂടി കാറിൽ എനിക്കു പണവും അഭിമാനവും ഉള്ള ഒരാളായി നടക്കണം….അന്ന് എന്നോട് ചെയ്തതിനു പുള്ളിക്ക് സങ്കടം തോന്നണം…

ഞാൻ വന്നു ചാർജ് എടുത്തിട്ടു ഒരാഴ്ച കഴിഞ്ഞാണ് ആ കാഴ്ച ഞാൻ കണ്ടത്….എന്റെ പഴയ കാമുകി അമ്മു, ലോൺ സെക്ഷനിലെ മാനേജരും ആയി സംസാരിക്കുന്നു…ഞാൻ അങ്ങോട്ട്‌ ചെന്നു മിണ്ടാൻ ഒന്നും പോയില്ല…ഇങ്ങോട്ട് അവർ പറഞ്ഞു വിടും അപ്പോൾ കണ്ടാൽ മതി അവളുടെ അച്ഛൻ അപമാനിച്ചു വിട്ടവനെ….

എന്റെ പ്രതീക്ഷ ഒട്ടും തന്നെ തെറ്റിയില്ല കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ എന്റെ ക്യാബിനിലേക്കു വന്നു…കയറി വന്നോട്ടെ സർ ചോദിച്ചു കൊണ്ട്…ഞാൻ ആളെ പോലും നോക്കാതെ കയറി പോരാൻ പറഞ്ഞിട്ട് എന്താണ് കാര്യം ചോദിച്ചു…

അവൾ എന്നെ കണ്ടിട്ടുണ്ട് എന്നെനിക്കു മനസ്സിലായി….അധികം വൈകാതെ വിളിയും വന്നു….

“”അരുൺ നീയോ…??? നീ ആണോ ഇവിടുത്തെ മാനേജർ….എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല…. “”

എന്നെ അത്രയും നല്ല പൊസിഷനിൽ കണ്ട അമ്പരപ്പിൽ അവൾ എന്നോട് ചോദിച്ചു

ഞാൻ മെല്ലെ തല ഉയർത്തി നോക്കി….

“”ആ അമ്മുവോ….ഞാൻ രണ്ടു വർഷമായി മാനേജർ ആണ്…എന്താണ് അമ്മു കാര്യം….””

എന്റെ ആ ചോദ്യം അവളുടെ മുഖം വാടിച്ചു കളഞ്ഞു….

“”അതെ അരുണേ…ഞങ്ങളുടെ വീട് പണയത്തിൽ വച്ചു കുറച്ചു ലോൺ എടുക്കാൻ വന്നതാണ്…അപ്പോൾ നിന്നേ വന്നു കണ്ടു ഡോക്യൂമെന്റസ് എല്ലാം കാണിക്കാൻ പറഞ്ഞു…..””

“”പിന്നെ ലോൺ കൊടുക്കും മുൻപ് മാനേജർ പേപ്പേഴ്സ് കാണണ്ടേ അമ്മു, അല്ലാതെ പെയിന്റ് ചെയ്യാൻ അല്ലല്ലോ ഞാനീ കസേരയിൽ ഇരിക്കുന്നത്…കൊണ്ടുവന്നിട്ടുണ്ടോ ഡോക്യൂമെന്റസ്…ഉണ്ടെങ്കിൽ ഇങ്ങു എടുക്കു……””

അവൾ അവളുടെ കയ്യിൽ ഇരുന്ന പേപ്പേഴ്സ് എനിക്കു കൈമാറി…അതു മേടിച്ചു നോക്കുന്നതിനടയിൽ ഞാൻ ചോദിച്ചു……

“”എന്ത് പറ്റി നിങ്ങൾക്ക്…അല്ല ലോൺ ഒക്കെ എടുക്കേണ്ട ഗതികേട് വന്നതുകൊണ്ട് ചോദിച്ചതാണ്…. “”

അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു …….

“”എന്നെ കെട്ടിയവന് പൈസ മാത്രം മതിയായിരുന്നു….അവൻ പൈസ മുഴുവൻ ക്ലബ്ബിൽ പോയി ചീട്ടു കളിച്ചും,,,കണ്ട പെണ്ണുങ്ങളുടെ അടുത്തു പോയും നശിപ്പിച്ചു…ഞങ്ങളുടെ പൈസ തീർന്നപ്പോൾ അവൻ എന്നെ ഉപേക്ഷിച്ചു പോകുകയും ചെയ്തു….അതിനിടക്ക് അച്ഛനു കിഡ്‌നി രണ്ടും കംപ്ലയിന്റ് ആണെന്ന്   അറിഞ്ഞു…ഇപ്പോൾ ഡയാലിസിസ് നടത്താൻ പൈസ ഇല്ല…അതിനാണ് ഈ ലോൺ എടുക്കുന്നത്…ഇപ്പോൾ ഒന്നുമില്ല ഞങ്ങൾക്ക് ഈ വീടും എന്റെ മാനവും അല്ലാതെ പണയം വക്കാൻ….””

അവൾ അവളുടെ കദനകഥ എന്റെ മുന്പിലിരുന്നു പറഞ്ഞു….

പേപ്പേഴ്സ് എല്ലാം നോക്കിയിട്ട് ഞാൻ ഒക്കെ ആണെന്ന് പറഞ്ഞു…എത്രയും വേഗം ലോൺ റെഡി ആക്കി തരാൻ ഞാൻ സ്റ്റാഫിനോട് പറയാം എന്നും പറഞ്ഞു അവളെ ആശ്വസിപ്പിച്ചു……

അവൾ അതും കേട്ടു പോകാൻ ഇറങ്ങിയപ്പോൾ ഞാൻ അവളെ വിളിച്ചു നിർത്തിയിട്ടു പറഞ്ഞു….

“”അതെ അമ്മു,,എനിക്കു നിന്നോടും നിന്റെ അച്ഛനോടും ദേഷ്യമൊന്നുമില്ല…ഞാൻ ഇന്ന് ഈ നിലയിൽ ആയതു നിങ്ങളോട് ഉള്ള വാശിക്കൊണ്ട് മാത്രമാണ്..അതിനു എനിക്കു നന്ദി ആണ് നിങ്ങളോട് ഉള്ളത്…

പിന്നെ നിന്റെ അച്ഛനോട് പറയണം പണം എന്നും ഒരിടത്തു തന്നെ കുമിഞ്ഞു കൂടി ഇരിക്കണം എന്നില്ല അതുകൊണ്ട് അതും കണ്ടു അഹങ്കരിക്കരുതെന്നു…അതു പോയി കഴിയുമ്പോൾ അതും കണ്ടു കൂടെ  കൂടിയവരും കൂടെ പോകുമെന്നും മനസ്സിലാക്കി കൊടുക്കണം…. “”

അമ്മുന് ശരിക്കും എന്നെ കണ്ടതും എന്റെ പൊസിഷനും എന്റെ വർത്തമാനവും കേട്ടു സങ്കടമായി എന്നെനിക്കു മനസ്സിലായി…അവൾ എന്നോട് പോകുകയാണ് പറഞ്ഞിറങ്ങിയപ്പോൾ ഞാൻ അവളുടെ കൂടെ വെളിയിലേക്കു ഇറങ്ങിയിട്ട് എന്റെ ഭാര്യ ദീപ്തിയെ അടുത്തേക്ക് വിളിച്ചു പറഞ്ഞു….

“”ദീപ്തി,,,ദേ ഇതാണ് ഞാൻ പറഞ്ഞിട്ടുള്ള അമ്മു….ഇപ്പോൾ കൊള്ളപ്പണക്കാരൻ ആയിരുന്ന അവളുടെ അച്ഛനു പൈസക്ക് ബുദ്ധിമുട്ട് ആണെന്ന്…അതുകൊണ്ട് ലോൺ എടുക്കാൻ വന്നതാണ്….പിന്നെ അമ്മു ഇത് ദീപ്തി എന്റെ ഭാര്യ ആണ്….ഇവിടുത്തെ ക്ലർക്കും..രണ്ടാൾക്കും ഒരു സ്ഥലത്ത് തന്നെയാണ് ജോലി…സുഖം….””

അമ്മു ഞങ്ങളെ നോക്കി തൊഴുതുകൊണ്ട് ഇറങ്ങി പോകുമ്പോൾ ഞാൻ ഭാര്യയുടെ തോളിൽ കൂടി കൈയിട്ടു അമ്മുവിന്റെ മുഖത്തു നോക്കി പുച്ഛത്തോടെ ഒരു ചിരി ചിരിച്ചു…

മധുരമായി പ്രതികാരം ചെയ്യാൻ ദൈവം അനുഗ്രഹിച്ചു തന്നതിന് ദൈവത്തോട് നന്ദിയും മനസ്സിൽ പറഞ്ഞു

A story by അരുൺ നായർ

അഭിപ്രായം പ്രതീക്ഷിക്കുന്നു സൗഹൃദങ്ങളെ…..😍.