സുനുമോന്റെ മുറിയിൽനിന്നും ശബ്ദം കേട്ട് അവന്റെ അമ്മയും ഭാര്യയും അവിടേക്ക് വന്നു…

എഴുത്ത്: കാളിദാസൻ

==============

ഒറ്റമകനായി വളർന്നതുകൊണ്ട് തന്റെ സമപ്രായക്കാരോടും പ്രായത്തിൽ കുറവുള്ളവരെയും സുനുമോൻ സഹോദരി സഹോദരനായി സ്നേഹിച്ചിരുന്നു…

സുനുമോന്റെ വലിയ ആഗ്രഹമായിരുന്നു തനിക്കൊരു അനിയനോ അനിയത്തികുട്ടിയോ വേണമെന്നത്….

എന്നെ സുഹൃത്തെന്നതിലുപരി സ്വന്തം സഹോദരനായാണ് അവൻ കണ്ടിട്ടുള്ളത്…പലപ്പോഴും അവന്റെ അമ്മയോട് സഹോദരനൊ സഹോദരിയൊ ഇല്ലാത്ത വിഷമം പറഞ്ഞവൻ കരഞ്ഞിട്ടുണ്ട്…..അങ്ങനെ ഒറ്റമകനായി അവൻ വളർന്നു…

ദേ നിങ്ങളോട് ഞാൻ പലപ്രാവശ്യം പറഞ്ഞതല്ലേ അവൻ ഒറ്റക്ക് വളർന്നതുകൊണ്ട് അവന്റെ മനസ്സിൽ നല്ല വിഷമമുണ്ടെന്ന്….അവനൊരു കൂട്ടുണ്ടെങ്കിൽ പകുതി വിഷമം മാറിക്കിട്ടിയെനേം…സുനുമൊന്റെ അമ്മ അവന്റെ അച്ഛൻ കേൾക്കെ പറഞ്ഞു….

ഈ വയസാം കാലത്ത് ഇനിയൊരു കുട്ടി…….??? നാട്ടാര് വല്ലോം പറയില്ലേ കുസുമം….

അയ്ശരി….ഞാൻ പറഞ്ഞത് ഇനിയൊരു കുട്ടിയുടെ കാര്യമല്ല മനുഷ്യാ….അവനൊരു കല്യാണമാലോചിക്കുന്ന കാര്യമാണ്….

അങ്ങനെ വല്ലതുമാണെകിൽ നമ്മുക്ക് നോക്കാം…അവനാരെയെങ്കിലും ഇഷ്ടമാണോന്ന് ചോയിക്ക്…എങ്കിൽ നമുക്കത് നടത്തികൊടുക്കാം….പിന്നെ അവന് സഹോദരനും സഹോദരിയുമില്ലാത്തതിന്റെ കാരണം…അതവന് ഞാൻ മനസിലാക്കി കൊടുത്തോളാം…

പിറ്റേദിവസം സുനുമോനോട് അവന്റെ അമ്മ കല്യാണക്കാര്യം അവതരിപ്പിച്ചു….അങ്ങനെ സുനുമോൻ ഫേസ്ബുക്, ഇൻസ്റ്റ വഴി ഒരു പെൺകുട്ടിയെ സെറ്റ് ചെയ്യ്തു….

കല്യാണദിവസം സുനുമോൻ ഭയങ്കര സന്തോഷവാനായി കാണപ്പെട്ടു….വളരെ ആർഭാടത്തോടെതന്നെ സുനുമോന്റെ കല്യാണം നടന്നു….

സമയം രാത്രി 9 മണികഴിഞ്ഞു….ബന്ധുക്കളെല്ലാം പോയിത്തുടങ്ങി….ആദ്യരാത്രി സ്വപ്നംകണ്ട് സുനുമോൻ ഒരുങ്ങി മണിയറയിൽ തന്റെ പ്രിയതമക്ക് വേണ്ടി കാത്തിരുന്നു….അല്പസമയത്തിന് ശേഷം കതകിൽ മുട്ടുന്ന ശബ്ദം കേട്ടാണ് സുനുമോൻ ചിന്തയിൽനിന്നും ഉണർന്നത്…..

“അവൾ എത്തിയിരിക്കുന്നു….”

സുനുമോന്റെ ഹൃദയം പട പടാന്ന് മിടിക്കാൻ തുടങ്ങി…അവൻ ചെന്ന് വാതിൽ തുറന്നതും തലയിണയും പുതപ്പുമായി തന്റെ മുറിയിലേക്ക് കയറിവരുന്ന അവന്റെ അച്ഛനെയാണ് കണ്ടത്….

അച്ഛനെന്താ ഇവിടെ….?? അന്തംവിട്ട് സുനുമോൻ ചോദിച്ചു…

ആ…ഞാനിന്ന് ഇവിടാണ് കിടക്കുന്നത്….ന്താ നിനക്കെന്തേലും ബുദ്ധിമുട്ടുണ്ടോ…?? അല്പം ദേഷ്യസ്വരത്തിൽ അവന്റച്ഛൻ ചോദിച്ചു….

അച്ഛനെന്ത് പുണ്ണാക്കാണ് പറയണത്….ഇന്നെന്റെ ആദ്യരാത്രിയല്ലേ…സുനുമോനും ദേഷ്യപ്പെട്ടു….

അറിയാം…തല്ക്കാലം നിന്റെകൂടെ ഇന്നിവിടെ ഞാനാണ് കിടക്കുന്നത്…അവൾ അമ്മയുടെകൂടെ കിടന്നു…അതും പറഞ്ഞ് അവന്റച്ഛൻ തലയിണ കട്ടിലിലിട്ട് അവന്റെ ബെഡിൽ ഉറങ്ങാൻ കിടന്നു…

എന്തുചെയ്യണമെന്നറിയാതെ സുനുമോൻ മുറിയിൽ പരക്കംപാഞ്ഞു…അച്ഛനായിപ്പോയി ഇല്ലേൽ തലയടിച്ചു പൊളിച്ചേനേം….സുനുമോൻ പിറുപിറുത്തു…

സുനുമോൻ നേരെ അമ്മയുടെ മുറിയുടെ വാതിലിൽ മുട്ടി….

സുനൂട്ടാ…..മോൻ പോയി കിടന്നോ…അവൾ നല്ല ഉറക്കമായി..

അമ്മ വിളിച്ചുപറഞ്ഞത് കേട്ടപ്പോൾ സുനുമോന് ദേഷ്യം ഇരട്ടിച്ചു….കുറെ നേരം മുറ്റത്ത് തെക്കും വടക്കും നടന്നിട്ട് സുനുമോൻ മുറിയിൽ വന്ന് കിടന്നു….

രാവിലെ ഉണർന്നപ്പോൾ തന്റെയടുക്കൽ അച്ഛനില്ലായിരുന്നു. അവൻ എഴുനേറ്റ് അടുക്കളയിൽ നോക്കിയപ്പോൾ അമ്മയെ സഹായിക്കുന്ന തന്റെ പ്രിയതമ….

അമ്മകാണാതെ അവളെ വിളിക്കാൻ  ഓരോ കോപ്രായം കാണിച്ചുകൊണ്ട് നിന്നപ്പോഴാണ് അച്ഛൻ അവിടേക്ക് വന്നത്….അച്ഛനെ കണ്ടതും അവൻ ദേഷ്യത്തിൽ മുറിയിലേക്ക് നടന്നു….

ആ പകൽ സുനുമോൻ തന്റെ പ്രിയതമയെ ഓർത്തിരുന്നു…ഇടക്കിടക്ക് റൂമിൽ വന്ന അവളെ സുനുമോൻ ചുംബനംകൊണ്ട് മൂടി….അവളെ തന്നിലേക്കടുപ്പിച്ചിട്ട് അവൻ അവളുടെ കാതിൽ പറഞ്ഞു…

“ഇന്നാണ് നമ്മുടെ യഥാർത്ഥ ആദ്യരാത്രി….നേരത്തെ മുറിയിൽ വന്നേക്കണം “

അതുകേട്ടതും അവൾ നാണംകൊണ്ട് മുഖം പൊത്തി….

അന്ന് രാത്രിയായപ്പോൾ സുനുമോൻ അവൾക്ക് വേണ്ടി കാത്തിരുപ്പ് തുടങ്ങി….ഉമ്മറത്ത് അച്ഛനോടും അമ്മയോടും സംസാരിച്ചുകൊണ്ടിരുന്ന അവളെ വിളിക്കാൻ പല അടവുകളും അവൻ പയറ്റി….പക്ഷെ നടന്നില്ല….അവരുടെ സംസാരം അവൻ ഒളിഞ്ഞു നിന്നുകേട്ടു….കുറെ കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു…

ന്നാ മോള് പോയി കിടന്നോളു….

അതൊളിഞ്ഞുനിന്ന് കേട്ട സുനുമോൻ ഒറ്റഓട്ടത്തിന് മുറിയിലെത്തി…..

പാതി അടഞ്ഞ കതക് തുറന്നുവരുന്ന ആളെകണ്ട് സുനുമോൻ വീണ്ടും ഞെട്ടി….

“അച്ഛൻ “

അവൻ ദേഷ്യത്തിൽ ചാടിയെഴുനേറ്റു…മുറിയിലേക്ക് കയറിവന്ന അച്ഛന്റെ അവൻ കൈകൾ കൊണ്ട് തടഞ്ഞു….

“നിങ്ങളൊരു ത ന്തയാണോ ത ന്തേ….സാമാന്യം ബോധമില്ലാതെ….സ്വന്തം മകന്റെ ആദ്യരാത്രി തല്ലികെടുത്തി, എനിക്കുമുണ്ട് ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ….നിങ്ങൾക്കെങ്ങനെ മനസുവരുന്നു….സത്യത്തിൽ നിങ്ങളെ എനിക്ക് ത ല്ലികൊ ല്ലാൻ തോന്നുന്നുണ്ട്…സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു…..” സുനുമോൻ അച്ഛന് നേരെ പൊട്ടിത്തെറിച്ചു…..

ഒന്നും മിണ്ടാതെ അവന്റച്ഛൻ അടുത്തുള്ള കസേരയിൽ ഇരുന്നു…

സുനൂട്ടാ….എനിക്കുമുണ്ടായിരുന്നു ആഗ്രഹങ്ങളും സ്വപ്നങ്ങളും…നീയുണ്ടായത്തിന് ശേഷമാണ് അതെല്ലാം നശിച്ചത്…സ്വർഗ്ഗത്തിലെ കട്ടുറുബെന്ന് നീ പറഞ്ഞില്ലേ….നീയാടാ പ ന്നി ആ കട്ടുറുമ്പ്…നീയെന്താ നിന്റെ അമ്മയോട് പറഞ്ഞത് നിനക്ക് അനിയനോ അനിയത്തിയൊ ഇല്ലാത്തത്തിൽ നിനക്ക് വിഷമമാണെന്നോ…പോ ത്ത് പോലെ വളർന്നിട്ടും നിന്റെ കിടപ്പ് ഞങ്ങളുടെ ഇടയിലല്ലായിരുന്നോ….ഞങ്ങളുടെ ഇടയിൽ കിടന്നില്ലെങ്കിൽ നിനക്ക് ഉറക്കം വരില്ലെന്ന്…അല്ലേടാ മ രപ്പ ട്ടി…..അവന്റെ സഹോദരനും സഹോദരിയും…നിന്നെ ത ല്ലിക്കൊ ല്ലാൻ പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്…ഞങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പായവനും അറിയേണ്ടേ എന്റെ അപ്പോഴുള്ള അവസ്ഥ…അതറിയിക്കാൻ വേണ്ടിയാണ് ഞാൻ ഇത്രേയെങ്കിലും ചെയ്യ്തത്…ബ്ലഡി ഫൂ ൾ….

സുനുമോന്റെ മുറിയിൽനിന്നും ശബ്ദം കേട്ട് അവന്റെ അമ്മയും ഭാര്യയും അവിടേക്ക് വന്നു…

ദേ മനുഷ്യാ മതി…ചെക്കനെ നിങ്ങൾ കൊ ല്ലു മോ…അമ്മ ഇടയിൽ കയറി…

ഇനിയിവൻ സഹോദരന്റെയോ സഹോദരിയുടെയൊ കാര്യം പറഞ്ഞാൽ ഇവനെഞാൻ തച്ചു കൊ ല്ലും….മനുഷ്യന്റെ നല്ല പ്രായം കളഞ്ഞ സാമാദ്രോഹി…അവന്റച്ഛൻ ദേഷ്യത്തിൽ പറഞ്ഞു….

വളിച്ച മുഖത്തോടെ,കണ്ണും തള്ളിയിരുന്ന സുനുമോൻ ചോദിച്ചു

“അപ്പൊ നിങ്ങൾ പക വീട്ടുകാരുന്നല്ലേ ത ന്തേ…. “”

ഉവ്വാടാ..എന്റെ വർഷങ്ങളായുള്ള പക…ഇപ്പൊ ഇത്തിരി സമാധാനം തോന്നുന്നു…കുസുമം…ബാ…പിള്ളേര് കിടക്കട്ടെ….അപ്പൊ ശരി ഗുഷ് നയ്റ്റ്…..

മൂളിപ്പാട്ടും പാടി അമ്മേടെ തോളിൽ കയ്യിട്ട് സന്തോഷത്തോടെ ആർത്തുല്ലസിച്ചുപോകുന്ന അച്ഛനെ നോക്കി സുനുമോൻ കട്ടിലിലിരുന്നു….

കതകടച്ചതിനു ശേഷം തന്റടുക്കലേക്ക് വന്ന പ്രയത്മയെ നോക്കി സുനുമോൻ പറഞ്ഞു

പോയി…മൂഡുപോയി മൂഡുപോയി…

ശുഭം…

-കാളിദാസൻ-

NB: ഒരു ട്രോൾ കണ്ടപ്പോൾ എഴുതിയ കഥയാണ് 😄