സുലു
Story written by Jijo Puthanpurayil
=====================
എടാ അവൾ വരുമോ? പണി നടക്കുമോ?
പിന്നില്ലാതെ, ഞാൻ വിളിച്ചാലവളു വരാതിരിക്കുമോ, അതല്ലേ പ്രണയത്തിന്റെ മാജിക്ക്.
പ്രണയം കോ-പ്പ്, നിനക്ക് എങ്ങനെ പറ്റുന്നു ഇങ്ങനെ അഭിനയിക്കാൻ?
അഭിനയം…. ജീവിതവും അത് തന്നെയല്ലേ മച്ചു.
ഇത് നിന്റെ രണ്ടാമത്തെ ഇരയല്ലേ?
അതെ, ആദ്യത്തവൾ, ആരുഷി നീലകണ്ഠൻ. എന്റെ ഈ നെഞ്ചിൽ എത്ര തവണ കിടന്നിട്ടുണ്ട്
എന്നിട്ട്, ആ പൂമ്പാറ്റയുടെ ചിറക് നീയരിഞ്ഞു അല്ലേ?
സെന്റിമെന്റലിന് ഇവിടെ സ്ഥാനമില്ല. ലക്ഷ്യം, അതാണ് എന്റെ നിയമം.
ഉം..
പൂമ്പാറ്റകൾ പൂവ് തേടി പോകും, എത്ര ദൂരെയാണെങ്കിലും. തേൻ നുകരാൻ ഇഷ്ടമില്ലാത്ത പൂമ്പാറ്റകളുണ്ടോ ഡാ കൊ-പ്പേ…
എന്നാലും എല്ലാ പൂമ്പാറ്റകളും അവർക്കിഷ്ടമുള്ള തോട്ടത്തിലല്ലേ നുകരാൻ പോകൂ.
അതെ, അവരെ ആകർഷിക്കുന്ന തോട്ടം ഞാൻ ഉണ്ടാക്കുന്നു. ആ തോട്ടം നനച്ച് അതിലെ ചെടികൾ വളർത്തുന്നു. അതായത് പ്രേമം എന്ന തോട്ടം നനക്കുന്നു, അതിൽ വിവാഹമെന്ന വാഗ്ദാന പൂക്കൾ വിരിയിക്കുന്നു. അതിൽ വീഴാത്തവർ ചുരുക്കം.
അപ്പോൾ സുലേഖയും വീണു അല്ലേ.
അതെ!
ഇനി എത്ര സുലേഖമാർ…ഹ ഹ ഹ….അവൻ പൊട്ടിച്ചിരിച്ചു.
അവൻ ഫോണെടുത്ത് അവളെ കുത്തി വിളിച്ചു
സുലു, നീ എവിടെയെത്തി?
എടാ ഞാൻ വീട്ടിൽ നിന്നിറങ്ങിയതേ ഉള്ളു.
എന്താടി ഇത്ര വൈകുന്നത്?
എടാ ഞാനിപ്പോ തന്നെ എത്തും
ഫോൺ കട്ട് ആവുന്നു. അവന്റെ ചുണ്ടിലൊരു ചെറു പുഞ്ചിരി വിടർന്നു.
എടാ അവളിപ്പോ എത്തും.
എന്നാ ഞാനിറങ്ങുന്നു. നിങ്ങൾ ആഘോഷിക്ക്.
അവനവളെ കാത്ത് ഒരു സി-ഗരറ്റിനു തീ കൊളുത്തിയിരുന്നു. പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അവളെത്തി. ചുരിദാറായരുന്നു അവളിട്ടത്. മൂന്നാം നില ഫ്ലാറ്റിലേക്ക് അവൾ കോണിപ്പടി കയറി ചെന്നു. കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറക്കപ്പെട്ടു.
ഹലൊ ഡാർലിംഗ്…!
ഹായ് മൈ ഡിയർ!
അവരൊന്ന് ആലിംഗനം ചെയ്തു.
അച്ചനും അമ്മയും ഗുരുവായൂർ പോയതാ, നാളെയെ വരൂ.
കൊച്ചു കള്ളൻ, അവൾ മൊഴിഞ്ഞു.
എന്താണ് നീ വരാൻ പറഞ്ഞത്?
നമ്മുടെ കല്ല്യാണക്കാര്യം തീരുമാനിക്കാൻ.
ഇത്ര പെട്ടെന്ന് നിനക്കെന്നെ കെട്ടാൻ കൊതിയായോ ചെക്കാ.
അവൻ അകത്തേക്ക് പോയി ഒരു ചെറിയൊരു ബോക്സ് കൊണ്ടുവന്നു, അത് അവളുടെ മുന്നിൽ വെച്ച് തുറന്നു.
Wow!….
ഡയമണ്ട് പതിപ്പിച്ച മോതിരം…അവൾ അതിശയത്തോടെ ആശ്ചര്യ ഭാവത്തിൽ പറഞ്ഞു.
ഇതാണ് നമ്മുടെ ഉറപ്പിക്കലിനു നിന്റെ വിരലിൽ ഇടുന്നത്.
How sweet you are!
For you my sweet!
Thank you my love!
അവൻ അൽപം കൂടി അവളുടെ അടുക്കൽ നീങ്ങി നിന്നു.
അവളെ നല്ല സുഗന്ധം.
What an Aroma! …അവനറിയാതെ പറഞ്ഞു.
അവൻ കൈ നീട്ടി അവളുടെ തോളത്ത് കൈ വെച്ചു.
സുലു… I love you!
ലവ് യു റ്റൂ ഡിയർ
അവനവളെ നെഞ്ചത്തേക്ക് വലിച്ചിടാൻ നോക്കിയതും അവളവന്റെ കൈ തട്ടി മാറ്റി.
സുലു….അവൻ വിളിച്ചു. നമ്മൾ കല്ല്യാണം കഴിക്കാൻ പോകുന്നവരല്ലേ. Why can’t we do it now?
വേണ്ട മഹേഷ് വേണ്ട, വിവാഹം കഴിഞ്ഞിട്ട് മതി ഇതൊക്കെ.
ഇതിലൊക്കെ എന്ത് സുലു…നീ വാ നമുക്ക് ചെയ്യാം. എന്തായാലും നമ്മൾ ഒന്നിക്കാനുള്ളവരാ.
വേണ്ട മഹേഷ് വേണ്ട…ഞാൻ സമ്മതിക്കില്ല.
പ്ലീസ് ഡിയർ!
വേണ്ടാ എന്നെ നിർബന്ധിക്കരുത്.
അപ്പോൾ നീ ഇന്നലെ രാത്രി പറഞ്ഞതോ. ഇന്ന് എല്ലാം ആഘോഷിക്കാമെന്ന്.
അത് നിന്നോടുള്ള ആ റൊമാന്റിക് മൂഡിൽ പറഞ്ഞത് അല്ലേ ചെക്കാ, എനിക്ക് പേടിയാ. കല്ല്യാണം കഴിഞ്ഞിട്ട് മതി.
നീ എന്നെ മോഹിപ്പിച്ചു.
അതൊക്കെ സമയമാവുമ്പോൾ തീർക്കാം ചെക്കാ.
നീ വാടി പെണ്ണേ, എന്ന് വിളിച്ചവനവളുടെ കൈയിൽ പിടിച്ച് വലിച്ചടുപ്പിച്ചു.
അവളതേ വേഗത്തിൽ കുതറി മാറി. എടാ വേണ്ടാ…വേണ്ടാ.
അതെന്താ പറ്റാത്തത്, അവന്റെ ശബ്ദം മെല്ലെയുയർന്നു.
ഇപ്പോൾ വേണ്ടാത്തത് കൊണ്ട്.
വേണം, നീ സമ്മതിക്കും മോളെ..!
ഇല്ലെങ്കിൽ…അവൾ ചോദിച്ചു.
സമ്മതിപ്പിക്കും, നിന്റെ എല്ലാ ഫോൺ സംഭാഷണവും, ന-ഗ്ന ചിത്രങ്ങളും, റെക്കോർഡും എന്റെ ഫോണിൽ ഭദ്രം. നിന്റെ മാദക സൗന്ദര്യം ആസ്വദിക്കാൻ വേണ്ടി തന്നെയാണു ഞാൻ ഈ അവസരം ഒരുക്കിയത്. നിന്റെ ആദ്യ ന-ഗ്ന ചിത്രം കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചതാ ഈ സമയം. ഇപ്പോൾ സഹകരിച്ചാൽ ഈ ചിത്രങ്ങളും, സംഭാഷണങ്ങളും നാളെ ഇന്റർനെറ്റിൽ വരില്ല.
മഹേഷ് നീ ചതിക്കുകയായിരുന്നു അല്ലേ?
ജീവിതം അല്ലേ, ഇതൊക്കെ ഇല്ലെങ്കിൽ എന്ത് രസം.
ഏടാ നീ….
സോറി സുലു…ഇതൊരു തവണ മാത്രം. ആരും അറിയില്ല. നീ സഹകരിച്ചാൽ ഇന്ന് തന്നെ എല്ലാം ഡീലീറ്റഡ് ആവും.
സഹകരിച്ചില്ലെങ്കിൽ?
നാളെ നേരം വെളുക്കുമ്പോളിത് കണ്ട് ആളുകളുണരും.
ആണൊ?
അതെ!
എന്നാലെനിക്ക് പുല്ലാ, നീ എവിടെ വേണമെങ്കിലും ഇട്ടോ.
അവനൊന്നു ഞെട്ടി.
അപ്പോൾ നിന്റെ ജീവിതം…ഭാവി.
ഹ ഹ ഹ ഹ…. അവൾ പൊട്ടിച്ചിരിച്ചു.
സുലു….
എന്താടാ പരട്ടെ, കള്ള ഹിമാറെ, നിന്റെ ഈ ഓഞ്ഞ വർത്തമാനത്തിൽ ഞാൻ തുണി അഴിക്കുമെന്നാണോ നീ കരുതിയത്?
ഞാൻ ഇപ്പോൾ തന്നെ തുണി അഴിച്ച് നിക്കാം. നീ ഒറ്റ തന്തക്ക് പിറന്നവനാണെങ്കിൽ ഫോട്ടോ എടുത്തിട്. കാണട്ടെ.
എന്റെ വീട്ടിൽ വന്നിട്ട് വെല്ല് വിളിക്കുന്നോ?
അതേടാ…
എന്നാ നീ അഴിക്ക് എടുത്ത് ഇടാം ഞാൻ.
ആയിക്കോട്ടെ, നീ ഇട്ടാൽ പിന്നെ, നിനക്ക് നല്ല ഒന്നാം തരം വേ-ശ്യയെ വിവാഹം കഴിക്കേണ്ടി വരും.
വാട്ട്….?
അതേടാ ചെ-റ്റേ, പ-രനാ-റി. ഞാനിവിടെ തുണി അഴിച്ചിട്ട് നിന്നാലും, നീയെന്നെ തൊടില്ല. ഞാൻ വന്നത് മുതൽ ഇത് വരെ വീഡിയോ ലൈവ് ആയി എന്റെ കൂട്ടുകാരുടെ മൊബൈലിൽ റെക്കോർഡ് ആവുന്നു. ദാ ഇത് കണ്ടോ മൈക്രോ കാമറ…അത് ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്നൂ.
അവളുടെ ചുരിദാറിന്റെ കഴുത്തിൽ ഒരു ചെറിയ കാമറ ഉണ്ടായിരുന്നു.
നീയെന്താ വിചാരിച്ചെ, നിന്റെ ഫ്ലാറ്റിലേക്ക് ഞാൻ ഒന്നും കാണാതെ വരുമെന്നോ. എങ്കിൽ നിനക്ക് തെറ്റി. ഇനി നീ കേട്ടോ.
നീ മൂലം മനസ്സ് തകർന്ന ഒരു പെൺകുട്ടിയെ കുറിച്ച് ഞാനറിഞ്ഞു. എന്റെ കൂട്ടുകാരിയുടെ കസിൻ ആണവൾ. ഞാൻ നേരിട്ട് കണ്ടു. നിന്റെ ഒപ്പം ഇതേ ഫ്ലാറ്റിൽ, നീ എന്നെ കാണിച്ച അതേ വിവാഹ മോതിരത്തിൽ മനസ്സ് വിശ്വസിച്ച് നിന്റെ മാറിൽ ചാഞ്ഞവൾ. എല്ലാം കഴിഞ്ഞപ്പോൾ നീ കരിമ്പിൻ ചണ്ടി പോലെ അവളെ വലിച്ചെറിഞ്ഞു. അവള് പാവമായി പോയി.
എന്തിനാടാ നാ-റി, നീയാ പാവത്തിനെ ചതിച്ചത്. അവള് തിന്ന വേദനക്ക് അളവില്ലടാ പരനാറി. അന്ന് ഞാൻ വിചാരിച്ചതാ, നിനക്കിട്ട് ഒരു പണി തരണമെന്ന്. നിന്റെ ഫോൺ ഇങ്ങോട്ട് താടാ. അവളവന്റെ ഫോൺ വാങ്ങി വെച്ചു. എന്നിട്ട് കഥ പറയാൻ തുടങ്ങി.
എങ്ങനെ പണി തരണമെന്ന് തല പുകഞ്ഞ് ആലോചിച്ചപ്പോൾ, എനിക്ക് പരിചയമുള്ള ഒരു വേ-ശ്യയെ എനിക്ക് ഓർമ്മ വന്നത്.
ആ സ്ത്രീക്ക് എന്റെ അതേ പേര്, എകദേശം ഒരു പോലത്തെ സ്വരം. അധികം പ്രായമില്ലാത്ത അവളെ ഞാൻ നേരിൽ പോയി കണ്ടു സംസാരിച്ചു. മൊത്തം 20000 രൂപക്ക് ഡീൽ കഴിയുന്ന വരെ അവളുടെ രണ്ട് മണിക്കൂർ ദിവസവും വാങ്ങി. ഇന്നത്തേക്ക് മൂന്ന് മാസം.
പിന്നെ ഞാൻ നീയുമായി പരിചയപ്പെട്ടു. എന്റെ ഫോൺ നമ്പർ എന്ന വ്യാജേന ഞാൻ അവളുടെ നമ്പർ തന്നു. എന്റെ ഫോൺ നിന്നെ കാണിച്ചുമില്ല. പകൽ നിന്നെ കണ്ടതും സംസാരിച്ചതും വൈകീട്ട് അവളോട് വിളിച്ച് പറയും. രാത്രി മാത്രം ഓൺ ചെയ്യുന്ന അവളുടെ നമ്പറിലേക്കായിരുന്നു നീ വിളിച്ചതും. കൊഞ്ചിയതും. നേരം വെളുക്കുമ്പോൾ നീ സംസാരിച്ചത് അവള് എന്നോടും പറയും.
പിന്നെ, നിന്റെ മനോഹര ശരീര ഫോട്ടോ, വീഡിയോ, അവളുടെ കയിൽ ഉണ്ട്. പിന്നെ നീ കണ്ടത് അവളുടെ തലക്ക് താഴെയുള്ള ന-*ഗ്ന മേനിയും. ഒരു വേ-* ശ്യക്ക് അവളുടെ ശരീരം കാണിക്കുന്നതിൽ എന്ത് കുഴപ്പം.
പിന്നെ നീ ഞാനാണെന്ന് കരുതി അവളോട് നടത്തിയ വിവാഹ വാഗ്ദാങ്ങൾ, ഫോൺ കോളുകൾ എല്ലാം റെക്കോഡ് ചെയ്ത് വെച്ചു.
ഇനി അവളൊരു വഞ്ചനാ കുറ്റം ചാർത്തി പരാതി കൊടുത്താൽ, മോനെ അവളെ നീ കെട്ടേണ്ടി വരും. പിന്നെ നിന്റെ ജീവിതം, നിന്റെ വീട്ടുകാർ, പെങ്ങൾ, അനിയൻ, ബന്ധുക്കൾ….ഓർത്താൽ നല്ലത്.
ഇനി എന്തെങ്കിലും കുബുദ്ധി നീ കാണിച്ചാൽ, നീ രക്ഷപ്പെടില്ല. കാരണം, നിന്റെ കോപ്രായങ്ങളുടെ കോപ്പി ഞങ്ങൾ അഞ്ച് പേരുടെ കയിൽ ഉണ്ട്.
ഇനി പറ, നിനക്ക് എന്നെ വേണോ?
സുലു…പ്ലീസ്, എന്നെ രക്ഷിക്കണം. എന്നെ നാറ്റിക്കരുത്.
അപ്പോൾ നീ ആ പെൺകുട്ടികളോട് ചെയ്ത വിശ്വാസ വഞ്ചനക്ക് പകരം എന്ത് ചെയ്യും?
ഞാൻ….ഞാൻ എന്ത് ചെയ്യണം.
അനുഭവിക്കണം….
സുലു നീ അർത്ഥമാക്കുന്നത്?
അതൊക്കെ വഴിയെ പറയാം. ഇപ്പോൾ ഞാൻ പോട്ടെ. എങ്കിലും ഒരു സൂചന തരാം.
അവനു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
ആദ്യമായി ചെയ്യേണ്ടത്, അവൾ തുടർന്നു.
നീ വഞ്ചിച്ച ആ പെൺകുട്ടിയുടെ കാലിൽ വീണു മാപ്പ് പറയണം. അതും ഞങ്ങളുടെ മുന്നിൽ വെച്ച്. അത് മാത്രമല്ല, ആറ് മാസത്തിന് ശേഷം നീയും നിന്റെ ഫോൺ കാമുകിയുമായ, അതായത് വേ-* ശ്യയുമായുള്ള നിന്റെ വിവാഹം നടത്തണം.
സുലു…..അവനാകെ വിമ്മിട്ടപ്പെട്ടു. അവന്റെ കണ്ണുകളിൽ തെളിഞ്ഞ നിസ്സഹായാവസ്ഥ അവൾക്ക് പെട്ടെന്ന് മനസ്സിലായി.
മഹേഷ്, ഇവിടെ സെന്റിമെന്റലിനു സ്ഥാനമില്ല.
അപ്പോൾ ഞാൻ പോകുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക്, ആരുഷിയുമായി ഞങൾ ഇവിടെ വരും, നീ അവളെ സ്നേഹിച്ചതും ഉപേക്ഷിച്ചതുമായ ഈ മുറിയിൽ വെച്ച് നീ അവളുടെ കാലു പിടിച്ച് മാപ്പ് പറയണം. ഞങൾ കുറച്ചു പേരുണ്ടാകും.
സമ്മതമല്ലേ.
ഇടറുന്ന സ്വരത്തിൽ അവൻ പറഞ്ഞു.
ഉവ്വ്…
വൈകീട്ട് അവൾ വന്നു. കൂടെ അവളുടെ കൂട്ടുകാരികൾ രണ്ട് പേരും ആരുഷിയും, കൂട്ടുകാരന്മാർ നാല് പേരും. മൊത്തം 8 പേർ.
അവർ ഫ്ളാറ്റിൽ കയറി. ആരുഷി അവനെ കണ്ടതും കരഞ്ഞുപോയി. മഹേഷ് ആകെ അസ്വസ്ഥനായി.
പിന്നെ അവളുടെ കാൽക്കൽ വീണു മാപ്പ് ചോദിച്ചു. ആരുഷി ഒന്നും പറഞ്ഞില്ല. എല്ലാവരും തിരികെ പോന്നു.
അടുത്ത ആറു മാസങ്ങൾ മഹേഷിന്റെ ജീവിതത്തിൽ കനലുകളായിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ. ഒരു പെണ്ണിന്റെ സങ്കടം അവൻ മനസ്സിലാക്കിയ ദിന രാത്രങ്ങൾ. വേ*- ശ്യയെ വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥ. അല്ലെങ്കിൽ അവൾ, വഞ്ചനാ കുറ്റത്തിന് കേസ് കൊടുത്താൽ നാറുന്ന അവന്റെ കുടുംബം.
ഇത്രയും മതിയായിരുന്നു മഹേഷിന്റെ മനസ്സ് കലങ്ങി മറിയാൻ. ആറു മാസങ്ങൾ, കൂട്ടുകാരില്ല. സൗഹൃദ സംഭാഷണമില്ല. വിശപ്പില്ല. ദേഷ്യം, സങ്കടം, കുറ്റബോധം, എല്ലാം കൊണ്ടും അവൻ തകർന്നു പോയി.
അഞ്ച് മാസം കഴിഞ്ഞപ്പോൾ ആരുഷിയുടെ മൊബൈലിലേക്ക് ഒരു ഫോൺ കോൾ.
ഇടറുന്ന സ്വരത്തിൽ അവൻ പറഞ്ഞു.
ആരുഷി മോളെ, എന്നോട് ക്ഷമിക്കൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു.
അത്രയും പറഞ്ഞതും അവൻ പൊട്ടിക്കരഞ്ഞു.
ആ കരച്ചിലിൽ അവന്റെ തെറ്റുകളും കുറ്റബോധവും, പശ്ചാത്താപവും സ്നേഹവും പ്രകടനമായിരുന്നു.
പിന്നെ അവൻ അവന്റെ മാതാപിതാക്കളെ അവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ വിട്ടു.
സുലുവും കൂട്ടുകാരും, വേ-* ശ്യയെ വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനല്ല ഈ മാനസാന്തമെന്ന് ഉറപ്പ് വരുത്തി.
ചിലർക്ക് പണി കൊടുത്താൽ നന്നാവും, ചിലർ അതിലും വഷളൻമാരാകും.
സുലു…നീയാടി പെണ്ണ്. നീയാകണം പെണ്ണ്.
~ജെപി