ആൽബിയുടെ മടിയിൽ ആണ് രേവതി ഇരിക്കുന്നത് അവന്റെ കഴുത്തിൽ മുഖംപൂഴ്ത്തി വച്ചിട്ടുണ്ട്അവൻ ആണെങ്കിൽ അവളെ ചുറ്റി പിടിച്ചു തല പുറകിലേക്ക് ചാരി ആണ് ഉറക്കം. രണ്ടുപേരും നല്ല ഉറക്കം ആണ്.
ചെകുത്താൻറെ പെണ്ണ് , ഭാഗം 12
എല്ലാവരും പരസ്പരം നോക്കി ചിരിച്ചു.
പിന്നെ നിഹ പതിയെ പോയി അവളെ തട്ടി വിളിച്ചു..
ആൽബിച്ച.... അവൾ ചിണുങ്ങി കൊണ്ട് വീണ്ടും അവനോട് ചേർന്നു കിടന്നു അവനും ഒന്നു മൂളികൊണ്ട് അവളെ ചേർത്ത് പിടിച്ചു.
നിഹ അറിയാതെ വാ തുറന്നു നിന്നു അവളുടെ നിൽപ്പ് കണ്ടു എല്ലാവരും ചിരിച്ചു.
ആൽബി..... വല്യപ്പച്ചന്റെ വിളി കേട്ട് അവൻ കണ്ണ് തുറന്നു. അവൻ ഒന്നു കൈ നിവർത്തി മുന്നോട്ട് നോക്കി ഒന്നേ നോക്കിയുള്ളു പിന്നെ നോക്കിയില്ല.എല്ലാവരും അവനെ നോക്കി ചിരിക്കുന്നുണ്ട് നിറഞ്ഞ സന്തോഷത്തോടെ. അവൻ ഒന്ന് പുഞ്ചിരിച്ചു നോക്കിയപ്പോൾ ആണ് അവന് കാര്യം മനസിലായത്.അവന്റെ നെഞ്ചിൽ പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി കിടക്കുവാണ് രേവതി.
കൃഷ്ണ..... കൃഷ്ണ...അവൻ അവളെ തട്ടി വിളിച്ചു. അവൾ കണ്ണ് ചിമ്മി തുറന്നു അവനെ നോക്കി. അവനും അവളുടെ മുഖത്ത് തന്നെ നോക്കി.അതെ കണ്ണും കണ്ണും കഥ പറഞ്ഞു കഴിഞ്ഞു എങ്കിൽ ഒന്ന് പോയി ഒരുങ്ങിയാൽ നമുക്ക് രാവിലെ രജിസ്റ്റർ ഓഫീസിൽ പോകാമായിരുന്നു.....വിഹാൻ.അവൾ ചുറ്റും നോക്കിയിട്ട് താഴെ ഇറങ്ങി. എന്നിട്ട് ആരെയും നോക്കാതെ വേഗം മുറിയിലേക്ക് പോയി. അവൻ എല്ലാവരെയും ഒന്ന് നോക്കിയിട്ട് അവനും കയറി പോയി.
അവൻ മാറും അപ്പച്ചാ ഇപ്പൊ എനിക്ക് പ്രതീക്ഷ ഉണ്ട്......ജിനി.
എല്ലാവരിലും സന്തോഷത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു.
സംഗീത എണീറ്റ് അവളുടെ ചിതറി കിടക്കുന്ന വസ്ത്രങ്ങൾ എടുത്തണിഞ്ഞു...... അവരുടെ കണ്ണിൽ വല്ലാത്ത പക എരിഞ്ഞു രേവതിയോട്.
അവൾ ആ പകയോടെ നോക്കിയത് കിടന്നുറങ്ങുന്ന സണ്ണിയിൽ ആയിരുന്നു.
അവൾ അവനെ നോക്കി ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി....ശാരീ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങി മുറ്റത്തു സണ്ണിയുടെ വണ്ടി കണ്ടപ്പോൾ മനസിലായി അവൻ പോയിട്ടില്ല എന്ന്.
അവൾ അടുക്കളയിലേക്ക് പോയി അപ്പോൾ കണ്ടു പുറത്ത് നിന്ന് കൈയും മുഖവും ഒക്കെ കഴുകി കൊണ്ട് നിൽക്കുന്നു.
അമ്മ...
ആഹാ നീ എണീറ്റോ ചായ ഇട്ട് തരാം..
അയാൾ പോയില്ലേ...
ഇല്ല മോളെ കിടക്കുവാ അവൻ മോള് അവന്റെ അടുത്തേക്ക് പോകണ്ട...
മ്മ്...
ശാരി അമ്മയെ ഒന്ന് നോക്കിയിട്ട് പോയി.
അവൾ മുറിയിലേക്ക് കയറി ഫോൺ എടുത്തു ആരെയോ വിളിച്ചു സംസാരിക്കാൻ തുടങ്ങി.
സണ്ണി കണ്ണ് തുറക്കുമ്പോൾ തലക്ക് ഒരു പെരുപ്പ് ആയിരുന്നു.പിന്നെ തലേദിവസത്തെ കാര്യം എല്ലാം അവന്റെ മനസ്സിൽ വന്നു.
അവന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിരിഞ്ഞു. അവൻ ചുറ്റും നോക്കി സംഗീതയെ കണ്ടില്ല
അവൻ താഴെ കിടന്ന വസ്ത്രങ്ങൾ എടുത്തു ധരിച്ചു പുറത്തേക്ക് ഇറങ്ങി. സംഗീത ചായ ഇട്ട് പുറത്തേക്ക് വന്നതും അവൻ വന്നതും ഒരുമിച്ച് ആയിരുന്നു.അവൻ അവളെ ആകെ മൊത്തം ഉഴിഞ്ഞു നോക്കി.എന്തായാലും തന്ന കാശിന് ഉള്ള മൊതല് ഉണ്ട് മോളെക്കാൾ കൊള്ളാം അമ്മ. ഞാൻ ഇനിയും വരും എനിക്ക് തോന്നുമ്പോൾ...അത്രയും പറഞ്ഞു അവൻ പോയി.
ഇല്ല ഡാ നിന്നെ എങ്ങനെ ഒഴിവാക്കണം എന്ന് എനിക്ക് അറിയാം. ആ പ *ന്നമോളെ ഞാൻ കൊണ്ട് വരും.എന്തൊക്കെയൊ മനസ്സിൽ കണക്ക് കൂട്ടി അവർ.
ആൽബിയും രേവതിയും ഒരുങ്ങി വന്നു അവൾ പുതിയസാരിയും മിതമായ ആഭരണങ്ങളും അണിഞ്ഞു സുന്ദരി ആയി വന്നു.അവനെ നോക്കി മനോഹരം ആയി പുഞ്ചിരി അവൾ നൽകി അവൻ തിരിച്ചും.
എല്ലാവരും ൂടെ പിന്നെ നേരത്തെ പറഞ്ഞത് പോലെ രജിസ്റ്റർ ഓഫീസിലേക്ക് പോയി.
അവിടെ വച്ചു താലി ചാർത്തലും പരസ്പരം മോതിരം മാറ്റലും മാത്രം ആയിരുന്നു അവരുടെ കല്യാണ ആഘോഷം പിന്നെ കുറച്ചു ഫോട്ടോ ഒക്കെ എടുത്തു ഇറങ്ങി.നിങ്ങൾ വീട്ടിലേക്ക് പൊക്കോ. ഞാനും കൃഷ്ണയും കൂടെ ഒരാളെ കാണാൻ ഉണ്ട് കണ്ടിട്ട് പെട്ടന്ന് വരാം.....
എവിടെ ഡാ ഈ നേരത്ത്...ഏറ്റവും വേണ്ടപെട്ട ഒരാളെ കാണാൻ ആണ് അപ്പച്ചാ വേഗം വന്നേക്കാം....അവൻ അവളെയും കൂട്ടി അവന്റെ കാറിൽ കയറി പോയി.അവർ അങ്ങ് വന്നോളും നിങ്ങൾ കയറു.ജോയൽ.
യാത്രയിൽ പതിവ് പോലെ നിശബ്ദത തന്നെ ആയിരുന്നു അവൾക്ക് അവനോട് എന്തൊക്കെയൊ ചോദിക്കണം എന്ന് ഉണ്ട്. പിന്നെ വേണ്ട എന്ന് വച്ചു.ഒടുവിൽ അവന്റെ കാർ നിന്നത് ബീച്ചിന്റെ സൈഡിൽ ആണ്.അവൾ സംശയത്തിൽ അവനെ നോക്കി.വാ... അവളെയും കൂട്ടി അവൻ മുന്നോട്ട് നടന്നു ഒടുവിൽ അവളെയും കൊണ്ട് ഒരു ഒതുങ്ങിയ സൈഡിലേക്ക് പോയി.
അവിടെ ഒരു ബെഞ്ചിന്റെ സൈഡിൽ ഇരിക്കുന്ന ആളെ കണ്ടു മുന്നോട്ടു നടക്കാതെ അവൾ അവിടെ തന്നെ നിന്നുഅത് കണ്ടു അവൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു....