ധ്വനി, അധ്യായം 24 – എഴുത്ത്: അമ്മു സന്തോഷ്

അവൻ ബുള്ളറ്റ് നിർത്തിയിട്ടു മൊബൈൽ എടുത്തതും മുന്നിലേക്ക് ഒറ്റ ചാട്ടം

“പതിയെ ചാടു കുട്ടി “

അവൻ ചിരിച്ചു. അവൾ ഓടി വന്നു പുറകിൽ കയറി

“വിട്ടോ ” ബുള്ളറ്റ് വെടി ചില്ല്‌ പോലെ പാഞ്ഞു

അവൾ അവനെ ഇറുക്കി പിടിച്ചു. പിന്നെ തോളിലേക്ക് തല ചേർത്ത് വെച്ചു

അവന്റെ ഹൃദയത്തിൽ മഞ്ഞു പെയ്തു കൊണ്ടിരുന്നു. അവളുടെ പഞ്ഞി പോലെ മൃദുവായ ശരീരം അമർന്നപ്പോൾ ഉള്ളിൽ ഒരു തീയാളിയത് പോലെ

“ടിക്കറ്റ് കിട്ടുമൊ “അവൾ ചോദിച്ചു

“റിസേർവ്ഡ് “

“ആണോ. രക്ഷപെട്ടു “

അവർ തീയറ്ററിൽ എത്തി. സെക്കന്റ്‌ ഷോ ആണെങ്കിലും നല്ല തിരക്കുണ്ട്

“പോപ്പ് കോൺ വേണോ “അവനവളെ നോക്കി

അവൾ തലയാട്ടി. അതും വാങ്ങി അവർ ഉള്ളിലേക്ക് നടന്നു. മിഡിൽ റോ ആയിരുന്നു റിസർവ് ചെയ്തിരുന്നത്. മിഡിൽ സീറ്റ്‌കൾ. അവൾ ഇരുന്നിട്ട് അവനെയൊന്ന് നോക്കി

നക്ഷത്രകണ്ണുകൾ…അവൻ ആ കവിളിൽ ഒന്ന് തൊട്ട് ചിരിച്ചു

“നിന്നേ കാണാഞ്ഞിട്ട്… ഹൂ ” അവൻ സീറ്റിലേക്ക് ചാരി കിടന്നു. ആ കൈ എടുത്തു നെഞ്ചിൽ വെച്ചു

“ഇതെന്താ കുതിര കുളമ്പടിയോ?”അവൾ ഒന്നമർത്തി

“exitement heart beat “

അവൾ വീണ്ടും ഒന്നമർത്തി

“നമ്മുടെ അടുത്ത സീറ്റിലൊന്നും ആളില്ലല്ലോ “

“ആരും റിസേർവ് ചെയ്തിട്ടുണ്ടാകില്ല “

അവൻ മെല്ലെ പറഞ്ഞു

“അതോ ഇയാള് മുഴുവൻ ബുക്ക്‌ ചെയ്തോ?”

അവൻ ചിരിച്ചു കൊണ്ട് അവളുടെ തോളിൽ കൂടി കയ്യിട്ടു പിടിച്ചു

“എന്റെ ശ്രീ നീ എന്റെ ഹൃദയത്തിൽ കേറിയാണോ ഇരിക്കുന്നത്?”

അവൾ മൊബൈൽ എടുത്തു റിസേർവ് ചെയ്തു വെച്ചത് നോക്കി

“എന്റെ ഈശ്വര നോക്ക്.. ഈ റോ മുഴുവൻ ബുക്ക്‌ ചെയ്തു വെച്ചു “

“അങ്ങനെ ഇപ്പൊ നമ്മുടെ അടുത്ത് വന്ന് ആള് ഇരിക്കണ്ട ഞാനും നീയും മാത്രം മതി ” അവൻ മന്ത്രിച്ചു

ലൈറ്റ് അണഞ്ഞു. സിനിമ തുടങ്ങി. സത്യത്തിൽ സിനിമയൊന്നും അവന്റെ interest അല്ലായിരുന്നു. അവൾക്കൊപ്പമിരിക്കാം അതാണ് മെയിൻ.

പക്ഷെ നല്ല ഒരു ഹിന്ദി സിനിമ ആയിരുന്നു അത് വളരെ ലൈറ്റ് ആയിട്ടുള്ള ഒരു ഫീൽ ഗുഡ് സിനിമ. അവനവളുടെ വിരലുകളിൽ മൃദുവായി കടിച്ചുമ്മ വെച്ചു

അവൾ കുസൃതിചിരിയോടെ അവനെയൊന്ന് നോക്കിയിട്ട് തോളിലേക്ക് തല ചേർത്ത് വെച്ചു കണ്ടിരുന്നു.

ഇന്റർവെൽ ആയി

“കൊള്ളാം അല്ലെ?” അവൾ അവനോട് ചോദിച്ചു

അവനൊന്നു മൂളി. അവൻ മൗനിയായത് പോലെ

“എന്താ സൈലന്റ് ആയെ “

“സ്നേഹം ഉള്ളിൽ നിറഞ്ഞ മിണ്ടാൻ പറ്റില്ല “അവൻ ആ മൂക്കിൽ പിടിച്ചു

അവൾ ഒന്ന് ചിരിച്ചു

“പോയ വിശേഷം പറ “

അവൻ ഓരോന്നും പറഞ്ഞു

“ആ അഭിജിത്ത് അങ്കിളിനെ അറിയാം. അങ്കിളിന്റെ മക്കൾ മീനും ദിനുവും ഞങ്ങൾ കൂട്ടാ..”അവൾ ഉത്സാഹത്തോടെ പറഞ്ഞു

“അങ്കിൾ പറഞ്ഞു.. ഭയങ്കര അഭിപ്രായം ആണല്ലോ “

“പിന്നല്ല ഒരു സർവ്വേ എടുത്തു നോക്കണം അടുത്ത മുഖ്യമന്ത്രി ആക്കാൻ പറയും ആൾക്കാർ “

“അത്രയും വേണോ?”

“എന്ന വേണ്ട “

അവൻ വാത്സല്യത്തോടെ ആ ശിരസ്സിൽ പിടിച്ചു

“നിന്റെ വിശേഷം പറ”

അവൾ പ്രാക്ടീസ്നെക്കുറിച്ചും പവിത്രാന്റി വന്നതിനെ കുറിച്ചും പറഞ്ഞു. അവൻ അവളുടെ വിരലുകൾ എടുത്തു നോക്കിയിരിക്കുകയായിരുന്നു

“വല്ലോം കേട്ടോ?’

“പിന്നേ കേട്ടു കേട്ടു “

ഇന്റർവെൽ കഴിഞ്ഞു ലൈറ്റ് അണഞ്ഞു. തമാശകൾ നിറഞ്ഞ രണ്ടാമത്തെ പകുതി. ഒടുവിൽ സിനിമ തീർന്നു

“സെക്കന്റ്‌ ഹാഫ് കുറച്ചു കൂടെ നന്നായി, “

അവൻ പറഞ്ഞു. “ശര്യ” അവൻ ബുള്ളറ്റിൽ കയറി

“ഇനി?”

“അനൂപേട്ടന്റെ കട. ഞാൻ പറഞ്ഞു തരാം വഴി “

കേശവദാസപുരം ജംഗ്ഷനിൽ ഉള്ള ആ തട്ട് കടയിൽ നല്ല തിരക്കായിരുന്നു

“ഇത്രയും തിരക്കോ ഈ രാത്രിയിലും?”

“ആ.. ഞാൻ മേടിച്ചിട്ട് വരാം “

അവൻ ബുള്ളറ്റിൽ ചാരി നിന്നതേയുള്ളു. അവളാണ് വാങ്ങി വന്നത്

“കഴിച്ചു നോക്ക്..”

അവൻ ചൂടോടെ ഒരു പീസ് എടുത്തു വായിലിട്ടു

“ഹോ എക്സ്ട്രാ ഓർഡിനറി…ഇതെങ്ങനെ സംഭവം?”

“ഞാൻ ചോദിച്ചു ഒരു ദിവസം. ചൂട് പൊറോട്ടയിൽ ബീഫ് പിന്നെ മുട്ട പൊട്ടിച്ചൊഴിച്ചു സ്റ്റഫ് ചെയ്യുന്നതാ.. ഞാൻ പഠിച്ചു. ഒരു ദിവസം ഞാൻ ചെയ്തു തരാം “

അവൻ തലയാട്ടി

“ഞാൻ പറഞ്ഞില്ലേ കിടു ആണ്.കൂടെ ഈ കട്ടൻ തട്ടിക്കൊ. നല്ല കോംബോ ആണ് “

അവൻ ചൂട് കട്ടൻ ചായ ഊതി കുടിച്ചു

“അടിപൊളി അല്ലെ?”

അവൻ തലയാട്ടി. അവർ അവിടെ നിന്നിറങ്ങുമ്പോൾ ഒരു മണി ആയി

“ചന്തുവേട്ടാ?” അവൻ ഒന്ന് നോക്കി

“നമുക്ക് കുറച്ചു നടക്കാം വണ്ടി ഇവിടെ ഇരിക്കട്ടെ, “

അവന്റെ കയ്യും പിടിച്ചു അവൾ നടന്നു. ഓരോന്നും ചൂണ്ടി കാണിച്ച് കഥകൾ പറഞ്ഞു കൊണ്ട്..ഇടയ്ക്കിടെ പൊട്ടിച്ചിരിച്ച്..നിലാവ് വീണു കിടക്കുന്ന വഴിയിലൂടെ

ഇടയ്ക്ക് അവൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി. ഒരു മരത്തിന്റെ മറവിലേക്ക് നീക്കി. പിന്നെ ഇറുകെ പുണർന്നു. നെഞ്ച് നെഞ്ചോട് ചേർന്നു. ശ്രീ പാതിയടഞ്ഞ കണ്ണുകളോടെ അവനെ നോക്കി. അവന്റെ മുഖം താഴ്ന്നു വരുന്നത് കണ്ട് കണ്ണുകൾ ഇറുക്കിയടച്ചു

ആരോ ചുമയ്ക്കുന്ന സ്വരം. അവർ പെട്ടെന്ന് അകന്നു മാറി

ഒരാൾ

“എന്റെ പിള്ളേരെ പോലീസ് പിടിക്കും. വീട്ടിൽ പോകാൻ നോക്ക് “

ശ്രീ ചമ്മി അവനെ നോക്കി. പിന്നെ മുന്നോട്ട് ഓടി. അവൻ പിന്നാലെ. അവൾ പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു

താൻ ഒരു സ്വപ്നലോകത്തിലാണെന്ന് ചന്തുവിന് തോന്നി കുറേ ദൂരം ഓടി അവനവളെ പിടിച്ചു നിർത്തി

തന്റെയൊപ്പം ഒരു ദേവത

അവൻ കണ്ണെടുക്കാതെ അവളെ നോക്കി കൊണ്ടിരുന്നു

“ഐ ലവ് യു ശ്രീ ” അവന്റെ ശബ്ദം അടച്ചു

തിരിച്ചു വരുമ്പോൾ അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് ചേർന്ന് ഇരുന്നു. മുഖം കഴുത്തിൽ അമർന്നിട്ടുണ്ട്. ചന്തുവിന് ദേഹം പൊട്ടിത്തരിക്കും പോലെ തോന്നി

“ശ്രീ?”

“ഉം “

“ഒന്നുല്ല “

ശ്രീ പതിയെ അവന്റെ കഴുത്തിൽ ഒരുമ്മ കൊടുത്തു.പിന്നെ മുഖം അവന്റെ ചുമലിൽ അണച്ചു. വീടിന്റെ സമീപം വണ്ടി നിർത്തി അവൻ. ആ കൈ പിടിച്ചുവലിച്ചടുപ്പിച്ചു

“നാളെ വൈകുന്നേരം അമ്പലത്തിൽ പോകാം “

അവൾ തലയാട്ടി

“മറ്റന്നാൾ ജോയിൻ ചെയ്യും. എന്നാലും നിന്റെ സമയം നിന്റേതു തന്നെ ആയിരിക്കും “

അവൾ ആ കവിളിൽ ഒന്ന് തൊട്ടു. അവൻ മെല്ലെ ഒന്ന് ചിരിച്ചു. പിന്നെ അവളുടെ മുഖം താഴ്ത്തി നെറ്റിയിൽ ചുംബിച്ചു

“പോയി കിടന്നുറങ്ങിക്കോ. നല്ല ക്ഷീണം ഉണ്ടാവും. കോളേജിൽ പോകണ്ടല്ലോ വൈകി ഉണർന്ന മതി. എന്നിട്ട് എനിക്ക് മെസ്സേജ് ഇട് “

“ഇടാം ” അവൾ മതിലിൽ കേറാൻ പോയി

“നിൽക്ക് ” അവൻ അവളെ എടുത്തുയർത്തി മതിലിൽ വെച്ചു

“ഇനി പതിയെ ചാടണേ..”

“ശൊ പോകാൻ തോന്നുന്നില്ല. നമുക്ക് ഒളിച്ചോടിപ്പോയാലോ?”

അവൻ പൊട്ടിപ്പോയ ചിരി വാ പൊത്തി അടക്കി

“പൊ… പതിയെ ചാട് “

“ദുഷ്ടൻ “

“എന്റെ പൊന്നല്ലേ ചാടിക്കെ “

അവൾ തിരിഞ്ഞു ഒന്ന് ചാടി. പിന്നെ ഓടി പോകുന്ന ശബ്ദം കേട്ടു. അവൻ സർവ്വം നഷ്ടം ആയത് പോലെ അങ്ങനെ നിന്നു. മൊബൈൽ ശബ്ടിക്കുന്നു

“ഞാൻ മുറിയിൽ എത്തി. ഇനി പൊയ്ക്കോ “

താൻ ഇവിടെ തന്നെ നിൽക്കുന്നുണ്ടെന്ന് അവൾക്ക് എങ്ങനെ മനസിലായി?

നിലത്ത് എന്തോ കിടക്കുന്ന പോലെ. ഒരു പാദസരം. അവൻ അതെടുത്തു. അവളുടേതാണ്. അവനത് പോക്കറ്റിൽ ഇട്ടു. പിന്നെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു

വീട്ടിൽ ചെല്ലുമ്പോൾ ലൈറ്റ് അണച്ചിട്ടുണ്ട്. അവൻ വാതിൽ തുറന്നു അകത്തു കയറി. പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു

“സമയം എത്ര ആയി വിവേക്?” അച്ഛൻ

അവൻ വാച്ചിൽ നോക്കി”മൂന്ന് മണി “

“സിനിമ ഇത്രയും നേരം ഉണ്ടായിരുന്നോ?”

“അത് കഴിഞ്ഞു കഴിക്കാൻ പോയി “

“അതെന്താ ഇവിടെ ഫുഡ് ഇല്ലെ? ഈ ശീലം ഒക്കെ എങ്ങനെ തുടങ്ങി വിവേക്?”

അവൻ കീ ഷെൽഫിൽ വെച്ചു

“അവളും ഉണ്ടായിരുന്നോ ഒപ്പം?”

അവനൊന്നും മിണ്ടാതെ മുറിയിൽ പോയി വാതിൽ അടച്ചു. പിന്നെ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു കിടക്കയിലേക്ക് വീണു. വാട്സാപ്പ് നോക്കി. ഓൺലൈൻ ഉണ്ട്

“ചന്തുവേട്ടാ….”

“ഉം “

“ഉറക്കം വരുന്നില്ല “

അവന് ചിരി വന്നു

“എന്റെ മോള് കണ്ണടച്ച് കിടന്നോ. ഞാൻ വീടെത്തി.. ചിലപ്പോൾ നാളെ ഒരു യുദ്ധം ഉണ്ടാകും. ഉറങ്ങിക്കോ goodnight “

“ഗുഡ് നൈറ്റ്‌ “

അവൾ ഓഫ്‌ ആക്കി. അവനും

ലൈറ്റ് അണച്ചു കിടന്നു. പക്ഷെ ഉറങ്ങാൻ കഴിയുന്നില്ല. അവളുടെ മുഖം. ചിരി. കളിതമാശ. കഴുത്തിൽ അമർന്ന ചുണ്ടുകൾ

ഉള്ളിൽ തീ ആളുന്ന പോലെ. അവൻ കമിഴ്ന്നു കിടന്നു. പറ്റുന്നില്ല

അവൻ കിടക്കക്കടിയിൽ നിന്ന് ആ ഷാൾ എടുത്തു അവളുടെ ഗന്ധം പുരണ്ട ഷാൾ. പൊന്മുടിയിൽ പോയപ്പോൾ പുതച്ചത്. അത് ചേർത്ത് പിടിച്ചു. പിന്നേ അത് പുതച്ചു

പാദസരം വെറുതെ നോക്കി കിടന്നു. പിന്നെ അമർത്തി ഒരുമ്മ കൊടുത്തു

എന്റെ കൊച്ചേ… നിന്നേ ഞാൻ.. അവനതിനോട് പറഞ്ഞു

മെല്ലെ കണ്ണുകൾ അടച്ചു. അവളുടെ ഗന്ധം

ഉറക്കം അവനെ തഴുകി തലോടി കടന്നു പോയി

തുടരും..