ധ്വനി, അധ്യായം 31 – എഴുത്ത്: അമ്മു സന്തോഷ്

നൃത്തം അവസാനിച്ചു

ശ്രീ വിയർപ്പിൽ കുതിർന്ന് കിതപ്പോടെ അവന്റെ നെഞ്ചിലേക്ക് വീണു

“മതിയോ ചന്തുവേട്ടാ”” അവളാ മുഖത്ത് നോക്കി

അവന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അവനവളെ അടക്കി പിടിച്ച് അറിയാതെ വിങ്ങിക്കരഞ്ഞു പോയി. പിന്നെ ആ മുഖം എടുത്ത് നിറയെ ഉമ്മകൾ കൊടുത്തു

“എന്റെ ശ്രീ..” അവനടക്കി വിളിച്ചു കൊണ്ടേയിരുന്നു

അവനാ മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു

“സാക്ഷാൽ ദേവി മുന്നിൽ നിന്ന പോലെ.. ശരിക്കും.. ഞാൻ വേറെ ഏതോ ലോകത്തിലായിരുന്നു “

അവളാ നനഞ്ഞ കണ്ണുകളിലെക്ക് നോക്കി. അവനെന്തിനാ കരഞ്ഞു പോയതെന്ന് അവൾക്ക് മനസിലായില്ല

“ദാഹിക്കുന്നോ?”

അവളുടെ ചുണ്ടുകൾ വരണ്ടിരിക്കുന്നത് കണ്ടവൻ ചോദിച്ചു

ഇല്ല എന്ന് അവൾ തലയാട്ടി. പിന്നെ അവന്റെ മുഖത്തേക്ക് നോക്കി ആ നെഞ്ചിൽ പറ്റി ചേർന്നു

ചന്തു സ്വയമറിയാതെ കുനിഞ്ഞു പോയി.. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ മൃദുവായി സ്പർശിച്ചു

ശ്രീ അവനെ അമർത്തി പിടിച്ചു. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.

അവന്റെ നാവിന്റെ ചൂട് ഉള്ളിലേക്ക്..ചുണ്ടുകളുടെ മധുരം ഉള്ളിലേക്ക്..ശ്രീയുടെ ഉടൽ തളർന്ന പോലെ.ചന്തു അവളെ തന്റെ നെഞ്ചിലേക്ക് ഒന്നുടെ വാരിയണച്ചു
അവന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോയിരുന്നു. അവളുടെ ഗന്ധം. വിയർപ്പിൽ നനഞ്ഞ മുഖം. എല്ലാം കൂടിയവനെ ഭ്രാന്ത് പിടിപ്പിച്ചു. അവളുടെ ചുണ്ടുകൾ നുകരുമ്പോൾ അവനാ ഉടൽ തന്നിലേക്ക് വീണ്ടും അമർത്തി പിടിച്ചു

പൊടുന്നനെ അവളുടെ കൈ അവന്റെ തോളിൽ നിന്ന് ഊർന്ന് താഴേക്ക് വീണു

അവൻ പെട്ടെന്ന് അവളെ നോക്കി

കണ്ണുകൾ അടഞ്ഞു പോയിരിക്കുന്നു

“ശ്രീ?”

അവൻ പേടിയോടെ വിളിച്ചു

“ശ്രീ?”

അവളെ സെറ്റിയിൽ കിടത്തി അവൻ. ഓടി  പോയി കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നു അവളുടെ മുഖത്ത് തളിച്ച് വീണ്ടും കുലുക്കി വിളിച്ചു

അവൾ മെല്ലെ കണ്ണ് തുറന്നു.പതിയെ എഴുനേറ്റിരുന്നു

“എന്റെ ദൈവമേ.”

അവൻ പെട്ടെന്ന് നീങ്ങിയിരുന്നു

“ഹോ ഞാൻ പേടിച്ചു ചത്തു “

അവൾ നാണത്തിൽ മുഖം താഴ്ത്തി

“ഒരുമ്മ തന്ന ബോധം കെട്ടു പോവോ?”

“ആദ്യായിട്ടായത് കൊണ്ടാ.അടുത്ത തവണ ശരിയാകും. സത്യം “അവൾ ചമ്മലോടെ പറഞ്ഞു

അവൻ അത് വരെയുള്ള ടെൻഷൻ മറന്ന് പൊട്ടിച്ചിരിച്ചു പോയി

പിന്നെ കൈ നീട്ടി അവളെ വലിച്ചു നെഞ്ചിൽ ഇട്ടു

“എന്റെ ശ്രീ…”

മൂക്ക് കൊണ്ട് മൂക്കിൽ ഒന്നുരസി

കവിളിൽ മെല്ലെ ഒന്ന് കടിച്ചു

“ഉപ്പ് രസം “അവന്റെ ശബ്ദം അടച്ചു

ശ്രീ ആ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. കടും ചുവപ്പായി അവന്റെ മുഖം. എന്ത് ഭംഗിയാണ് കാണാൻ. ഇട തൂർന്ന പീലികൾ ഉള്ള വെള്ളാരംകണ്ണുകൾ. ഉയർന്ന നാസിക

“എന്താടി?” അവൻ അടക്കി ചോദിച്ചു

“കാണാൻ നല്ല ഭംഗി ” അവൾ മന്ത്രിച്ചു

“ആണോ പക്ഷെ എന്റെ മോളുടെ ഭംഗിയുടെ അടുത്തെങ്ങും വരില്ലത്…”

അവൻ അവളുടെ വിയർപ്പ് ഒഴുകുന്ന കഴുത്തിലേക്ക് മുഖം താഴ്ത്തി
അവളൊന്ന് പുളഞ്ഞു. പല്ലുകൾ അമരുന്നതറിയുന്നുണ്ട്..

“എന്നെ ക- ടിച്ചു തിന്നോ?” അവൻ ചിരിയോടെ ചുണ്ടിൽ ഒന്ന് കടിച്ചു

“സത്യത്തിൽ പൊക്കിയെടുത്തു കൊണ്ട് പോയി താലി കെട്ടണമെന്നാ ഇപ്പൊ തോന്നുന്നേ.. എങ്കിൽ പിന്നെ ലൈസൻസ് ആയല്ലോ.. ഇതിപ്പോ ഒരു മാതിരി..”
ശ്രീ ആ മൂക്കിൽ പിടിച്ചു

“ക്ഷമ വേണം സമയം എടുക്കും “

“ഉം എപ്പോഴാ volcanic eruption പോലെ പൊട്ടുന്നതെന്നറിയില്ല…”

“അങ്ങനെ പൊട്ടിയ അത് കണ്ട്രോൾ ആക്കാൻ എനിക്ക് അറിയാം “

“ശരിക്കും?”

“പിന്നേ… എന്റെ ചന്തുവേട്ടനല്ലേ എന്റെ ചക്കര അല്ലെ അങ്ങനെ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞ പോരെ?”

“പോടീ….”

അവൾ മെല്ലെ ആ കയ്യിൽ നിന്ന് ഊർന്ന് ഇറങ്ങാൻ ഭാവിച്ചു

“ഇപ്പൊ ഒന്നും ചെയ്യില്ല. അവിടെ ഇരിക്ക്. പേടിക്കണ്ട ” അവനവളെ മുറുകെ പിടിച്ചു

“ഞാൻ ഡ്രസ്സ്‌ മാറ്റിയിട്ട് വരാം. വിയർത്തു “

“മാറ്റണ്ട.. ഈ മണം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട് ശ്രീ..” അവൻ അവളുടെ ഉടലിനെ ഒന്ന് മണപ്പിച്ചു

“അന്ന് നീ പുതച്ച ഷാളിൽ ആ മണം ഉണ്ട്. ഉറക്കം വരാതെ കിടക്കുമ്പോൾ അത് പുതച്ചാണ് ഉറങ്ങുക. അപ്പൊ നീ എന്റെ കൂടെയുള്ള പോലെയാ തോന്നുക.ഭ്രാന്ത് പിടിക്കുന്ന പോലെ..”

അവൻ വീണ്ടും അവളെ വരിഞ്ഞു മുറുക്കി ചുംബിച്ചു. ശ്രീക്ക് അവനെ തടയാൻ കഴിയുന്നില്ലായിരുന്നു. അവന്റെ മുഖം തീ പോലെ അവളുടെ കഴുത്തിൽ അമർന്നു

കടിച്ചുമ്മ വെച്ചു മുഖം ഉരസി അങ്ങനെ…

ശ്രീ അർദ്ധബോധത്തിലായിരുന്നു. അവന്റെ മുഖം ഉടലിലെമ്പാടും അമരുന്നുണ്ട്

ശ്രീ ബലമില്ലാതെ അവന്റെ മുടിയിലൂടെ വിരൽ കടത്തി അമർത്തി പിടിക്കാൻ ശ്രമിച്ചു. പൂർണമായും നിയന്ത്രണം വിട്ടു പോയേക്കുമെന്ന് തോന്നിയ ഒരു നിമിഷത്തിൽ അവൻ ശാന്തനായി

അവളെ നെഞ്ചിൽ  ചേർത്ത് ആ മുടിയിഴകൾ ഒതുക്കി വെച്ചു

“ഞാൻ എന്താ കണ്ട്രോൾ ചെയ്തേ എന്നറിയോ.. എന്റെ മോള് കരയാതിരിക്കാനാ.. ഞാൻ എന്തെങ്കിലും ചെയ്തു പോയ പിന്നെ സങ്കടം നിറഞ്ഞ ആ മുഖവും ഞാൻ തന്നെ കാണണ്ടേ?”

ശ്രീ പുഞ്ചിരിച്ചു

“സമയം എത്ര ആയിന്ന് നോക്ക് “

അവൻ വാച്ചിൽ നോക്കി

“മൂന്ന് മണി “

“ഏട്ടന് വിശക്കുന്നില്ലേ?”

“ഇല്ല.. വിശപ്പില്ല ദാഹമില്ല ക്ഷീണം ഇല്ല..you are my energy sree.. നീ ഒപ്പം ഉണ്ടായ മാത്രം മതി “

“അയ്യടാ എനിക്ക് വിശക്കുന്നു. വന്നേ അടുക്കളയിൽ എന്തൊക്കെയോ ഉണ്ട്. അമ്മ ചെയ്തു വെച്ചിട്ട പോയത് “

അവൻ മടിയോടെ എഴുന്നേറ്റു. ചോറും ചമ്മന്തിയും തൈരും മീൻ വറുത്തതും

അവർ ഒന്നിച്ചിരുന്ന് അത് കഴിച്ചു

“അവരെപ്പോ വരും?”

“ഞാൻ വിളിച്ചു നോക്കട്ടെ “

അവൾ ഫോൺ എടുത്തു

“അമ്മേ എവിടെ എത്തി?”

“ആലപ്പുഴ കഴിഞ്ഞു. ഒരു ഏഴുമണിക്ക് മുന്നേ വരും. വാതിൽ അടച്ച് ഇരുന്നോ “

“ആ “

അവൾ ഫോൺ വെച്ചു

“ഏഴുമണി ആകുമ്പോൾ വരും. സാരോല്ല ഞാൻ വാതിൽ അടച്ച് ഇരുന്നോളാം..”

“പേടി ഉണ്ടൊ ഒറ്റയ്ക്ക്?”

“ഇല്ലാന്ന്.. പക്ഷെ കൂടെയുണ്ടെങ്കിൽ സന്തോഷം..” അവൾ ആ കയ്യിൽ പിടിച്ചു

“തിരക്കുണ്ടോ പോകാൻ?”

ആ കണ്ണിലേക്കു നോക്കി അവൻ ഇരുന്നു. പിന്നെ ഇല്ല എന്ന് കണ്ണടച്ച് കാണിച്ചു

സന്ധ്യ ആയിട്ടും വിളക്ക് വെച്ചു നാമജപം കഴിഞ്ഞിട്ടും അവർ എത്തിയില്ല

അമ്മയുടെ കാൾ വരുന്നു

“ശ്രീക്കുട്ടി… വണ്ടി പണി തന്നു വർക്ക്‌ ഷോപ്പിൽ കയറ്റി. ലേറ്റ് ആകും. കൊല്ലം പോലും ആയില്ല.”

“അച്ഛൻ എന്തിയെ?”

“അച്ഛൻ വർക്ക്‌ ഷോപ്പിൽ നിൽക്കുന്നുണ്ട്. നന്ദു വന്നില്ല. നാളെ എറണാകുളത്തു വെച്ചു പാർട്ടി ഉണ്ട് അത് കഴിഞ്ഞേ വരൂ..മോള് ചിന്നുവിന്റെ വീട്ടിൽ പൊ.. രാത്രി വൈകും “

ചന്തു ഫോൺ വാങ്ങി

“ഹലോ അമ്മേ ഞാൻ ചന്തുവാണ്. എന്താ പ്രോബ്ലം?”

അവരൊരു നിമിഷം പകച്ചു

“ഹലോഞാൻ ശ്രീ ഒറ്റയ്ക്കായത് കൊണ്ട് വന്നതാ നിങ്ങൾ എവിടെ ആണ്?”

“ആലപ്പുഴ കഴിഞ്ഞു കായംകുളം “

“ഓക്കേ അച്ഛന്റെ കയ്യിൽ കൊടുക്കുമോ ഫോൺ?”

അവർ കൃഷ്ണകുമാറിന്റെ കയ്യിൽ കൊടുത്തു

“അച്ഛാ ഞാനാണ്.  എന്താ പ്രശ്നം?”

“വണ്ടി നിന്നു പോയി. ഇവരെ കൊണ്ട് പറ്റില്ല എന്നാ പറയുന്നത്. പെട്ടെന്ന് വരാൻ ഞങ്ങൾ മെയിൻ റോഡിൽ നിന്നു തിരിഞ്ഞും പോയി രാത്രി ആവുകയും ചെയ്തു. എന്റെ ഫോൺ ചാർജ് തീർന്നു.”

“ഇത് മെക്കാനിക് നു കൊടുത്തേ “

മെക്കാനിക് ഫോൺ വാങ്ങി

“ഞാൻ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ ആണ് വിവേക്.എന്താ വണ്ടിയുടെ പ്രോബ്ലം? “

അയാൾ വിവരം പറഞ്ഞു

“ഇന്ന് തീരുമെന്ന് തോന്നുന്നില്ല സാറെ “

“ഓക്കേ വേറെ ഒരു ടാക്സി അറേഞ്ച് ചെയ്തു കൊടുക്കാമോ.?”

“അതിനെന്താ സാറെ അത് ചെയ്യാം.”

“വണ്ടി നാളെ അദ്ദേഹം പറയുന്ന അഡ്രസ്സിൽ എത്തിക്കണം അതിനുള്ള പേയ്‌മെന്റ് തരും.. പറയുന്ന എന്റെ പേര് മറക്കരുത് വിവേക്. .”

“സർ “അയാൾ ബഹുമാനത്തോടെ വിളിച്ചു പോയി

അവൻ ഫോൺ കട്ട്‌ ചെയ്തു

“സാധാരണ ഒരാൾ ഇത്തരം സന്ദർഭത്തിൽ ചെന്ന് പെട്ടാൽ ചിലപ്പോൾ പറ്റിക്കപ്പെടാം. ഇനി പെട്ടെന്ന് നടന്നോളും “

അവൾ ആ മുഖത്ത് ഒരുമ്മ കൊടുത്തു

“എന്റെ പൊന്നാണ് “

“അപ്പൊ എങ്ങനെയാ..?”

“എന്ത്?”

“സമയം ഉണ്ടെടി “

“അയ്യടാ.. നമുക്ക് അക്കുത്ത് ഇക്കുത്ത് കളിക്കാം “

“എന്ത് കളിക്കാം ന്ന്?”

“ഞാൻ പറഞ്ഞു തരാം “

അവൾ ചിരിച്ചു കൊണ്ട് അവന്റെ കൈ ടീപോയിൽ കമിഴ്ത്തി വെച്ചു

തുടരും…