ധ്വനി, അധ്യായം 54 – എഴുത്ത്: അമ്മു സന്തോഷ്

ശ്രീയുടെ റിസൾട്ട്‌ വന്നു. 85%മാർക്കോടെ അവൾ ഡിഗ്രി പാസ്സായി

“എന്റെ കുഞ്ഞിന് എന്ത് വേണം?” ഇറുകെ നെഞ്ചിൽ ചേർത്ത്. പിടിച്ചുമ്മ വേച്ചു കൊണ്ട് ചന്തു ചോദിച്ചു

“ഒന്നും വേണ്ട” അവൾ ആ നെഞ്ചിൽ തല ചായ്ച്ച് വെച്ചു

“അത് പറഞ്ഞാൽ പറ്റില്ല. ബർത്ത് ഡേ ആഘോഷിച്ചില്ല. എക്സാം ആയത് കൊണ്ട് ഒരു യാത്ര പോലും പോയില്ല. അത് പോര പറയണം “

“പൊന്മുടി “

അവൾ ആ കണ്ണിൽ നോക്കി

“അന്ന് പറഞ്ഞില്ലേ ഇനി വരുമ്പോൾ. പുലർച്ചെ കാഴ്ച കാണണം എന്ന്. അവിടെ പോകാം “

“തീർച്ചയായും പോകാം ഇപ്പൊ അല്ല. പിന്നെ ഒരു ദിവസം. വേറെ സ്ഥലം പറ നമ്മൾ ഇത് വരെ പോയിട്ടില്ലാത്തത് “

അവൾ കുറച്ചു നേരം ആലോചിച്ചു

“അങ്ങനെ ആണെങ്കിൽ കോവളം. ഞാൻ പോയിട്ടില്ല. അടുത്താണ് ബീച്ചിൽ പോകാം. നല്ല രസാണ് “

“എന്ന പാക് ചെയ്തോ കോവളം “

“എത്ര ദിവസം?”

“എത്ര ദിവസം  വേണം?”

“രണ്ടു മതി “

“അങ്ങനെ എങ്കിൽ അങ്ങനെ “

അങ്ങനെ അത് തീരുമാനമായി. വൈകുന്നേരം അവർ കോവളത്തേക്ക് പോയി. ബീച്ചിൽ ധാരാളം പേര് കടൽ കണ്ടു കൊണ്ട്, കുളിച്ചു കൊണ്ട് ഒക്കെ ഇരിക്കുന്നുണ്ട്. ശ്രീ അത് കണ്ടിരുന്നു. രണ്ടു മൂന്ന് പെൺകുട്ടികൾ കടലിൽ കളിക്കുന്നുണ്ട്. കൂടെ മൂന്നാല് പുരുഷൻമാർ ഉണ്ട്. പെൺകുട്ടികൾ ഏതോ സ്കൂളിൽ നിന്നു വന്നത് പോലെ അവൾക്ക് തോന്നി

“ചന്തുവേട്ടാ കൊച്ച് കുട്ടികൾ. നോക്ക് സ്കൂളിൽ നിന്ന് ചാടി വന്നതാവുമോ.?”

അവൻ അപ്പോഴാണ് അവരെ ശ്രദ്ധിച്ചത്

“ഞാൻ ഒന്ന് ചോദിച്ചു വരാം “

അവൾ അവരോട് പോയി സംസാരിക്കുന്നത് നോക്കിയിരുന്നു അവൻ

അവൾ തിരിച്ചു വന്നു

“,എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റസ് ആണെന്ന പറയുന്നത്. എനിക്ക് വിശ്വാസം പോര “

ചന്തു ഫോൺ എടുത്തു സ്ഥലം എസിപിയേ വിളിച്ചു കാര്യം പറഞ്ഞു. അല്പം കഴിഞ്ഞു പോലീസ് വരുന്നതും അവരോട് സംസാരിക്കുന്നതും പെൺകുട്ടികൾ അവർക്കൊപ്പം പോകുന്നതും കണ്ടു.

കുറച്ചു നേരം കൂടെ അവിടെ ഇരുന്നിട്ട് അവർ മുറിയിലേക്ക് പോയി

ശ്രീ ആ മുഖം നോക്കി നിന്നു. നോക്കിനിൽക്കേ കടൽ പോലെ ഇളകി മറിയുന്ന കണ്ണുകൾ. ചന്തു അവളെ കോരിയെടുത്തു ബെഡിലേക്ക് മറിഞ്ഞു

അവന്റെ ഭ്രാന്തൻ ചലനങ്ങൾക്ക് മുന്നിൽ എപ്പോഴെന്ന പോലെ ശ്രീ തളർന്ന് പോയി. അവൾ അവനെ തന്നോട് അണച്ച് പിടിച്ചു

ശരീരത്തിൽ എവിടെയൊക്കെയോ പല്ലുകൾ അമരുന്നുണ്ട് വേദനിപ്പിക്കാതെ കടിച്ച്.. ചുംബിച്ച്..അവൾ അവനെ ഇറുക്കി പിടിച്ചു. ഒടുവിൽ കിതാപ്പാർന്ന മുഖം അവളുടെ മാറിലേക്..

“ശ്രീ?”

അവൾ ഒന്ന് മൂളി

“ശ്രീ എനിക്ക് നീയെന്നു വെച്ച ഭ്രാന്ത് ആണ് ശ്രീ..എനിക്ക് നിന്നേ കാണാതിരുന്നാലും കണ്ടാലും ഭ്രാന്ത് വരും..”അവനവളെ ആവേശത്തോടെ ചുംബിച്ചു

“എത്ര അറിഞ്ഞിട്ടും എനിക്ക് മതിയാവുന്നില്ല ശ്രീ..”

ശ്രീ നാണത്തോടെ ചിരിച്ചു കമിഴ്ന്നു കിടന്നു. അവളുടെ മുടി ഒതുക്കി വെച്ച് ന- ഗ്നമായ ഉടലിൽ അവൻ മുഖം അമർത്തി. അഗ്നി പാറുന്ന ചുംബനങ്ങൾ..പ്രണയത്തിന്റെ ആവേശം.. അതിന്റെ ശക്തി..ശ്രീ അവനെ കെട്ടിപ്പുണർന്നു. ഒടുവിൽ തളർന്നു പരസ്പരം നോക്കി കിടക്കുമ്പോൾ ചന്തു അവളുടെ കഴുത്തിൽ കൈ ചുറ്റി

“കൊ- ല്ലട്ടേ “

അവൾ പുഞ്ചിരിച്ചു

“കൊ- ന്നോ.”

അവനവിടെയ്ക്ക് മുഖം താഴ്ത്തി ഉമ്മ വേച്ചു

“എന്റെ ശ്രീ ആണ് എന്റെ മാത്രം “

അവൾ അവന്റെ ശിരസ്സിൽ തലോടി

“ഈ പൊട്ടിപ്പെണ്ണിൽ എന്ത് കണ്ടിട്ടാണ് ഇത്രയും സ്നേഹം?”

“അറിയില്ല ശ്രീ. നിന്നേ കണ്ട ആദ്യനിമിഷം മുതൽ ഈ നിമിഷം വരെ എനിക്ക് നിന്നോട് തോന്നിയിട്ടുള്ളത് ഒരു തരം ഞാൻ നേരത്തെ പറഞ്ഞില്ലേ ഭ്രാന്ത്. അതാണ്. ഒറ്റ കാഴ്ചയിൽ എന്നെ അടിമ ആക്കിയ പെണ്ണാണ് നീ.

ഞാൻ നിന്റെ അടിമ ആണ് ശ്രീ “

ശ്രീയുടെ കണ്ണ് നിറഞ്ഞ പോലെ തോന്നിച്ചു

“എന്റെ ജീവിതത്തിൽ എന്നെ ഇത്രയും മോഹിപ്പിച്ച ഒന്നുമില്ല . ഒന്നും “

അവൾ അനങ്ങാതെ അവനെ നോക്കി കിടന്നു. പിന്നെ ഉയർന്ന നെറ്റിയിൽ ചുംബിച്ചു. കണ്ണുകളിൽ, മൂക്കിൻ തുമ്പിൽ, അധരങ്ങളിൽ, കഴുത്തിൽ

താഴേക്ക് അവളുടെ മുഖം ഇഴഞ്ഞു നീങ്ങുമ്പോൾ ഭ്രാന്തിന്റെ ചങ്ങലയൊന്നു വീണ്ടും പൊട്ടി. ചന്തു ആവേശത്തോടെ അവളെ തന്റെ ഉടലിലേക്ക് എടുത്തു വെച്ചു

ഉടലുകളുടെ വന്യതാളത്തിൽ കാലം നിശ്ചലമായി

എപ്പോഴോ ഉറങ്ങിയും ഉണർന്നും അവരങ്ങനെ കിടന്നു. പിറ്റേന്ന് ഏകദേശം ഉച്ച ആയപ്പോൾ രണ്ടു പേരും എഴുന്നേറ്റു

“കടൽ കാണാൻ കൊണ്ട് വന്നിട്ട്.. ഒരു കുന്തവും കണ്ടില്ല”

അവൾ ചിരിച്ചു

“ഞാൻ കണ്ടു.. കടൽ…”

അവന്റെ നോട്ടത്തിൽ അവൾ ചൂളിപ്പോയി “പൊ അവിടുന്ന് “

“ഒന്ന് ഫ്രഷ് ആയി താഴെ പോയ നല്ല ഊണ് കിട്ടും.”

അവർ താഴേക്ക് ചെന്നു. റെസ്റ്റോറന്റിൽ ആള് കുറവായിരുന്നു. ഒരു ടേബിളിൽ നാലു ചെറുപ്പക്കാർ ഉണ്ട്. പിന്നെ ഒരു ടേബിളിൽ ഒരു സ്ത്രീയും പുരുഷനും. ഒരു ടേബിളിൽ അവർ ഇരുന്നു

“ഇവരല്ലേ ആ പെൺകുട്ടികളുടെ ഒപ്പം ഉണ്ടായിരുന്നത്?”

അവൾ ചന്തുവിനോട് ചോദിച്ചു. അവൻ ഒന്ന് തിരിഞ്ഞു നോക്കി

“yes “

അവരും ഇവരെ തന്നെ നോക്കുകയായിരുന്നു. അവർ വിദ്യാർത്ഥികൾ അല്ല എന്ന് അവന് മനസിലായി. ഗുണ്ടകളാണ്..ഉറപ്പ്

അതിൽ ഒരാൾ എണീറ്റു അടുത്തേക്ക് വന്നു

“നീ ആരാ സദാചാരപോലീസ് ആണോ?”

ചന്തു ഒന്ന് സൈലന്റ് ആയി

“ഞങ്ങൾ കൊണ്ട് വന്ന പെൺപിള്ളേരെ പോലീസിനെ കൊണ്ട് വന്നു പിടിപ്പിച്ചത് നീയല്ലേ? നിന്റെ കൂടെയും ഉണ്ടല്ലോ ഒന്ന്. ഇവളെ ഞങ്ങൾക്ക് താടാ “

ഒറ്റ നിമിഷം

ശ്രീ നടുക്കത്തോടെ നോക്കുമ്പോൾ അവിടെ നിന്നവൻ അടുത്തുള്ള മേശ തകർത്തു കൊണ്ട് നിലത്ത് ചോരയിൽ മുങ്ങി കിടപ്പുണ്ട്

വെള്ളം നിറച്ച ജഗ് കയ്യിലെടുത്തു തലയ്ക്കു ഒന്നുടെ കൊടുത്തു അവൻ. മറ്റ് മൂന്ന് പേര് എഴുന്നേറ്റു അവനരികിലേക്ക് വന്നു. അവൻ രണ്ടടി പിന്നിലേക്ക് മാറി മുന്നോട്ടാഞ്ഞു

വന്നവർ എവിടെ എന്ന് നോക്കുകയായിരുന്നു ശ്രീ. രണ്ടു പേര് നിലത്ത് വീണു കഴിഞ്ഞു. ബാക്കി രണ്ടു പേര്..

ഒരാളുടെ കയ്യിൽ കത്തി പ്രത്യക്ഷപ്പെട്ടു. മറ്റൊരാളുട കയ്യിൽ വടിവാളും

“നീ വലിയ അഭ്യസിയാണോ എങ്കിൽ നോക്കാം വാടാ “

“ഞാൻ വന്നാ മതിയോ?”

ചന്തുവിനെ മറച്ചു കൊണ്ട് ഒരാൾ

അപ്പുറത്തെ ടേബിളിൽ ഇരുന്ന പുരുഷൻ

“ആയുധം ഇല്ലാത്തവനെ ആയുധം കൊണ്ട് നേരിടുന്നോടാ നാറി “

അയാളുടെ ഒറ്റ ചവിട്ടീൽ കത്തി തെറിച്ചു പോയി. വടിവാളു കൊണ്ട് നിന്നവൻ അതോങ്ങിയപ്പോൾ ചന്തു അത് ചവിട്ടി തെറിപ്പിച്ചു

പിന്നെ സിനിമയിൽ കാണുന്ന പോലെ ഉള്ള സംഘട്ടന രംഗമായിരുന്നു. എവിടെ നിന്നോ കൂടുതൽ ആളെത്തി. എല്ലാവരുടെ കയ്യിലും ആയുധങ്ങൾ. നിരായുധരായ രണ്ടു പേര്. പൊടുന്നനെ ആ ആളുടെ കയ്യിൽ തോക്ക് പ്രത്യക്ഷപ്പെട്ടു. അയാൾ അത് എവിടെ നിന്നെടുത്തു എന്ന് ശ്രീ കണ്ടു

കാലിലെ സോക്സിൽ നിന്ന്

“ഞാൻ വെടി വെച്ചു ചിതറിച്ചു കളയും. കട്ടായം “

അവരെന്തോ അത് വിശ്വസിച്ചില്ല എന്ന് തോന്നി. ആദ്യം മുന്നോട്ട് വന്നവന്റെ മുട്ടിനു താഴെ വെടി വെയ്ക്കുക തന്നെ ചെയ്തു. ഒറ്റ ഷോട്ട് അവൻ താഴെ

രണ്ടാമത്തെ ആളിന്റെ തലയ്ക്കു നേരേ തോക്ക് ചൂണ്ടുന്നത് കണ്ട് ചന്തു അവന്റെ കൈ പിടിച്ചു

“ഹേയ് ഡോണ്ട്..”

“വെറുതെ ഇരിക്ക് കളക്ടർ സാറെ.ലൈസൻസ് ഉള്ള തോക്കാണ്. പിന്നെ ഇതെന്റെ സ്ഥിരം പരിപാടിയാ.സർ പുതിയ ആളായത് കൊണ്ടാ എന്നെ അറിയാത്തത്.”

പിന്നെ അയാൾ അങ്ങോട്ട് തിരിഞ്ഞു

“ഷൂട്ട്‌ ചെയ്യുമെന്ന് പറഞ്ഞാൽ ഞാൻ ചെയ്യും “

ട്രിഗർ വലിക്കാൻ ശ്രമിച്ചപ്പോൾ തന്നെ അവർ  എല്ലാവരും ഓടിക്കളഞ്ഞു

“ആഹാ എന്തൊരു ധൈര്യം “

അയാൾ തിരിഞ്ഞു

“താങ്ക്യൂ മിസ്റ്റർ…”

“അലക്സ്.. അലക്സ് ജേക്കബ് വെറ്റിലക്കാടൻ പോലീസാണ് . പക്ഷെ ഇപ്പൊ ലീവിലാണ്..”

ചന്തു ചിരിച്ചു കൊണ്ട് അയാൾക്ക് കൈ കൊടുത്തു. അയാൾക്ക് ഒപ്പം ഇരുന്ന യുവതി അവർക്ക് അരികിലേക്ക് വന്നു.അതി സുന്ദരിയായ ഒരു യുവതി

“എന്റെ വൈഫ്‌ ദയ  “ദയ പുഞ്ചിരിച്ചു കൊണ്ട് കൈകൂപ്പി

“പരിചയപ്പെട്ടതിൽ സന്തോഷം. ഞാൻ “

“അറിയാം അസിസ്റ്റന്റ് കളക്ടർ വിവേക് സുബ്രഹ്മണ്യം. പത്രത്തിൽ കണ്ടിരുന്നു. പക്ഷെ ഇത്രയും ഫയർ ഉണ്ടെന്ന് തോന്നിയില്ല. ഒരു പാവം പട്ടര് ആയിരിക്കുമെന്നാ കരുതിയത്.ഇത് ഗേൾ ഫ്രണ്ട്?”അലക്സ് കുസൃതി ചിരിയിൽ അവനെ നോക്കി

“അല്ല വൈഫ് ആണ്. ശ്രീലക്ഷ്മി “ചന്തു അവളെ തന്നോട് ചേർത്ത് പിടിച്ചു പറഞ്ഞു

ശ്രീലക്ഷ്മി കൈകൂപ്പി

“വെറുതെ അല്ല വൈഫിനെ പറഞ്ഞത് കൊണ്ടാണ് ഇത്രയും തീ വന്നത് അല്ലെ?ഞങ്ങൾ ഇടയ്ക്ക് ഇത് പോലെ തനിച്ച് ഒന്ന് കറങ്ങാൻ വരും. രണ്ട് മക്കളെ വെട്ടിച്ച്.. കാണാം.. ഞാൻ ഉടനെ ജോയിൻ ചെയ്യും വനവാസം കഴിഞ്ഞു “
അലക്സ് പറഞ്ഞു

ചന്തു ചിരിച്ചു പോയി

“അപ്പൊ ശരി. ഈ  നിലത്ത് കിടക്കുന്ന അവന്മാരുടെ കാര്യം പോലീസ് നോക്കിക്കൊള്ളും. സർ വൈഫിനേയും കൊണ്ട് പൊയ്ക്കോ. അല്ലെങ്കിൽ പത്രം മീഡിയ എന്തിനാ വെറുതെ.”

“ഓക്കേ “

“ഇനീ കാണുമ്പോൾ എന്റെ പേര് മറക്കണ്ട അലക്സ് ജേക്കബ് വെറ്റിലക്കാടൻ “

“never forget you man… താങ്ക്യൂ “

അവർ കൈ വീശി പിരിഞ്ഞു. വീണ്ടും കാണാൻ

രണ്ട് പുലിക്കുട്ടികൾ

വിവേകും അലക്സും

തുടരും…