ധ്രുവം, അധ്യായം 91 – എഴുത്ത്: അമ്മു സന്തോഷ്

ജേക്കബ് വർഗീസ് ആ വലിയ കോൺഫറൻസ് ഹാളിലേക്ക് കയറി വന്നപ്പോൾ എല്ലവരും എഴുന്നേറ്റു. അയാൾ നിരാശനായിരുന്നു. കണ്ണുകളിൽ സർവവും കൈ വിട്ട് പോകുന്നവന്റെ ഭീതിയുണ്ടായിരുന്നു

അത് വരെ ഉണ്ടായിരുന്ന, അല്ലെങ്കിൽ കുറേ കാലമായി ഒപ്പം ഉണ്ടായിരുന്നവർ എഗ്രിമെന്റ് കാലാവധി കഴിഞ്ഞ് പുതിയതായി ഉണ്ടാക്കിയ ഡോക്യുമെന്റ്ൽ സൈൻ ചെയ്യാൻ വിമുഖത കാണിച്ചു.

“ആക്ച്വലി ഞങ്ങൾക്ക് ഇനി ഇവിടെ തുടർന്നു ഇൻവെസ്റ്റ്‌ ചെയ്യാൻ താല്പര്യമില്ല ജേക്കബ് സർ. കാരണം കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നമ്മുടെ കമ്പനികളുടെ profit ഗ്രാഫ് ഒന്ന് പരിശോധിച്ചാൽ മതി. കുത്തനെ താഴേക്ക്. ഞങ്ങൾ എല്ലാവരും ഇവിടെ പല കാലയളവിൽ വന്നു ജോയിൻ ചെയ്തവരാണ്‌. ഞങ്ങൾക്ക് ഇവിടെ മാത്രം അല്ല ഇൻവെസ്റ്റ്മെന്റ് ഉള്ളത്. അങ്ങോട്ടുമിങ്ങോട്ടും എക്സ്ചേഞ്ച് ചെയ്താണ് ഞങ്ങൾ ഇപ്പൊ ലാഭം നിലനിർത്തി പോരുന്നത്. ഇനിയത് ബുദ്ധിമുട്ട് ആണ്. ഇപ്പൊ തുടർച്ചയായി നടക്കുന്ന റെയ്ഡ്, പരിശോധന, പത്രങ്ങളിൽ വരുന്ന ന്യൂസ്‌ ഒക്കെ ആശുപത്രിയുടെ സൽപ്പേരിനെ മോശമായി ബാധിച്ചു കഴിഞ്ഞു.”

“ഒരു മിനിറ്റ് ഇടയ്ക്ക് കയറുകയാണെന്ന് കരുതരുത് “

സിദ്ധാർഥ് പെട്ടെന്ന് കൈ ഒന്ന് ഉയർത്തി പറഞ്ഞു

“ഇതിലും വലിയ അലിഗേഷൻ ഇവിടെ പല ആശുപത്രികളും കേട്ടിട്ടുണ്ട്. ഈയിടെ ആണ് എറണാകുളത്തുള്ള ഏറ്റവും ഫേമസ് ഹോസ്പിറ്റൽ ആയ സീഷോർ ഹോസ്പിറ്റലിൽ നടന്നാ ഒരു അവയവദാനത്തിനെതിരെ പരാതി ഉണ്ടായതും ഹൈ കോടതിയിൽ കേസ് നടക്കുന്നതും. അത് പോലെ ഇന്ത്യയിൽ അകത്തും പുറത്തുമുള്ള വലിയ ഒരു ഹോസ്പിറ്റൽ ഗ്രൂപ്പിനെതിരെ നിരന്തരം കേസുകളും ആക്ഷേപങ്ങളും ഉണ്ട്. പേര് ഞാൻ പറയണ്ടായല്ലോ. അത് പോലെ തിരുവനന്തപുരത്തെ വലിയ ഒരു ഹോസ്പിറ്റൽ..അവിടെ നടക്കുന്നത് പലതും പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങൾ ആണ്. നമ്മുക്ക് സംഭവിച്ച ഒരു പിഴ മെഡിക്കൽ കമ്പനികളുമായുള്ള ഒരു തെറ്റിദ്ധാരണയുടെ പേരില് നടന്ന ഒന്നാണ്. നമ്മൾ ഇനി ആ കമ്പനികളിൽ നിന്ന് മരുന്ന് വാങ്ങിക്കുന്നില്ല എന്നു തീരുമാനിച്ചു. പൊതുജനം ഇതോർത്തു വെയ്ക്കാൻ ഒന്നും പോകുന്നില്ല. അടുത്ത ന്യൂസ്‌ വരുമ്പോൾ അവർ ഇത് മറന്ന് പോകും. ഇതൊന്നും വലിയ ഒരു കാര്യവുമില്ല. നിങ്ങൾ വർഷങ്ങളായി ഞങ്ങൾക്കൊപ്പം ഉള്ളവരാണ് ഒരു വീഴ്ച വരുമ്പോൾ ഒപ്പം നിൽക്കുകയല്ലേ വേണ്ടത്? നമ്മൾ ഒറ്റ കെട്ടായി ഇതിനെ നേരിടും.”

സിദ്ധാർഥ് പറഞ്ഞു നിർത്തിയപ്പോൾ ഒരു നിശബ്ദത വന്നു

കുറച്ചു നേരം കഴിഞ്ഞു ഷെയർ ഹോൾഡേഴ്സിൽ ഏറ്റവും മേജർ ഷെയർ ഉള്ള ഗൗതം എഴുന്നേറ്റു

“സിദ്ധാർഥ് പറയുന്നതിൽ കാര്യമുണ്ട്. ഒരു വീഴ്ച വരുമ്പോൾ ഓടി പോകരുത് ഒപ്പം നിൽക്കണം എന്നതിൽ. പക്ഷെ ഇത് ബിസിനസ് ആണ്. ഒരു ചോദ്യം സിദ്ധാർഥ് ഞങ്ങളിലൊരാൾ നിഷേപിക്കുന്ന നിക്ഷേപത്തിന്റെ ഇരട്ടി ഒരാൾ നിഷേപിക്കാൻ തയ്യാറാകുന്നു എന്നിരിക്കട്ടെ. സിദ്ധാർഥ് അയാളെ സ്വീകരിക്കുമോ ഈ ഞങ്ങളെ നിലനിർത്തുമോ? ഇപ്പൊ നിലവിൽ മാക്സ് ഗ്രൂപ്പിന് നിലനിന്നു പോകണമെങ്കിൽ കുറഞ്ഞത് നാലായിരത്തിഞ്ഞൂറു കോടി രൂപ എങ്കിലും വേണം. profit അല്ല ഞാൻ ഉദേശിച്ചത് ഒന്ന് റൺ ചെയ്യണമെങ്കിൽ അതാണ്. ഞങ്ങളുടെ കോൺട്രാക്ട് പുതുക്കുമ്പോൾ അത് വെറും 1500 കോടിയേ ആകുന്നുള്ളു. അപ്പൊ എങ്ങനെ ഇത് മുന്നോട്ട് കൊണ്ട് പോകും. രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം ഞങ്ങൾക്ക് തൃപ്തികരമായി തരിക. ഞങ്ങൾ നിൽക്കാം. തയ്യാറാണോ ഗെയ്‌സ് “

ബാക്കിയുള്ളവർ തയ്യാർ എന്നാ മട്ടിൽ തലയാട്ടി

ചർച്ചകൾ നീണ്ടു പോയി

“പുതിയ ഒരാൾ വരട്ടെ ഞങ്ങൾക്ക് വിശ്വസമുള്ള ഒരാൾ. അവർക്ക് തല്ക്കാലം കമ്പനി ഹാൻഡ് ഓവർ ചെയ്യുക. ഒരു വർഷത്തേക്ക്. കോൺട്രാക്ട് പോലെമതി. ലാഭം അയാൾക്ക് എടുക്കാം. ഒരു വർഷം കഴിഞ്ഞു ഇത് തിരിച്ചു നിങ്ങളുടെ പേരില് തന്നെ തിരിച്ചു തരിക. അങ്ങനെ ഒരാൾ തയ്യാറാണെങ്കിൽ ഞങ്ങൾ കൂടെയുണ്ടാകും. ഇല്ലെങ്കിൽ ബുദ്ധിമുട്ട് ആണ് ജിതിൻ. ഞങ്ങൾക്ക് പല ബിസിനസ്കൾ ഉണ്ട്. ക്യാഷ് അത്യാവശ്യം ആണ്. ആലോചിച്ചു നോക്കുക. മൂന്ന് ദിവസം സമയം തരാം. അത് കഴിഞ്ഞു ഞങ്ങക്ക് ഞങ്ങളുടെ ക്യാഷ് വേണം. അവിടെ ഫൗൾ പ്ലേ ഒന്നും കാണിക്കരുത് ജിതിൻ. അറിയാമല്ലോ അത് ഏകദേശം 15000 കോടി രൂപയാണ്. അത് തിരിച്ചു തരുന്നോ അതോ കമ്പനി പുതിയ ഒരാളെ ഏൽപ്പിക്കുന്നോ അത് നിങ്ങളുടെ തീരുമാനം ആണ് “

ജിതിൻ അച്ഛനെ നോക്കി

ജേക്കബ് എഴുന്നേറ്റു

“പെട്ടെന്ന് ഒരു ദിവസം ഇത്രയും വലിയ ഗ്രുപ്പ് ഒരാൾ ഏറ്റെടുക്കാൻ വരില്ല എന്നത് നിങ്ങൾക്ക് നന്നായി അറിയാം. പ്രത്യേകിച്ച് ഒരു വർഷം കഴിഞ്ഞു തിരിച്ചു തരാൻ വേണ്ടി ആരും ഇതെടുത്തു തലയിൽ വെയ്ക്കില്ലാന്നും അറിയാം. ഇപ്പൊ ഇത് മുങ്ങി താഴ്ന്ന് കൊണ്ടിരിക്കുന്ന ഒരു കപ്പലാണ് സ്വാഭാവികം ആയും ഞാൻ ആണെങ്കിൽ കൂടി രക്ഷപെട്ടു പോകണം എന്നെ ചിന്തിക്കുകയുള്ളു. ഒരു സജഷൻ പറയാം. കേരളത്തിലെ മാക്സ് ഗ്രുപ്പ് ഹോസ്പിറ്റൽ നമുക്ക് വിൽക്കാം. കേരളത്തിൽ ബിസിനസ് പരാജയമാണ്. അതേത് ബിസിനസ് ആണെങ്കിലും “

“അങ്ങനെ അടച്ചു പറയണ്ട ജേക്കബ് സർ. lulumal ഒക്കെ വന്ഹിറ്റ് ആണ്. പിന്നെ എത്രയോ ഹോസ്പിറ്റൽ നല്ല രീതിയിൽ നടക്കുന്നു. നല്ല പോലെ പോകുന്ന കുറെയധികം ഗ്രൂപ്പുകൾ ഉണ്ട്. നടത്തി കൊണ്ട് പോകുന്നതിൽ എവിടെയോ ഒരു പിഴ സംഭവിച്ചു. അതാണ് കാരണം. ഇവിടെ ഇത്രയും വർഷത്തെ എക്സ്പീരിയൻസ് ഉള്ള ജേക്കബ് സർ ഉണ്ട്. ഏകദേശം ഇരുപത് വർഷത്തെ എക്സ്പീരിയൻസ് ഉള്ള ജിതിൻ, സിദ്ധാർഥ്, അക്ബർ അലി ഒക്കെയുണ്ട്. എന്നിട്ടും എവിടെ തെറ്റി? സർ മാധവം ഗ്രുപ്പ്  ഓഫ് മെഡിക്കൽ കോളേജസ്നെ കുറിച്ച് കേട്ട് കാണും. ഒറ്റ ആളെ ഉള്ളു തലപ്പത്ത്. അർജുൻ ജയറാം. ചെറിയ ചെക്കൻ ആണ് കഷ്ടിച്ച് മുപ്പത് ആയിക്കാണും. ഞങ്ങളെ പോലെയോ നിങ്ങളെ പോലെയോ വലിയ ഡിഗ്രി ഒന്നുല്ല. വെറും പത്താം ക്ലാസ്സ്‌.. കേരളത്തിൽ ഇപ്പൊ മാധവത്തിന് പത്തു ഹോസ്പിറ്റലായി. അർജുൻ എഴുവർഷം മുന്നേ മാധവം വാങ്ങുമ്പോൾ അത് ഒരു സാധാരണ ആശുപത്രി മാത്രം ആയിരുന്നു. അഞ്ചു വർഷം കൊണ്ട് അത് മെഡിക്കൽ കോളേജായി
പിന്നെ തൃശൂർ മാധവം. പുതിയ കൺസ്ട്രക്ഷൻ ആണ്. കണ്ടവർ പറയുന്നത് അത് ഇന്ത്യയിലെ തന്നേ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്നാണെന്നാണ്. ഇപ്പൊ സേവിയേഴ്‌സ്  ഗ്രുപ്പിന്റെ എട്ട് ഹോസ്പിറ്റൽസ്..മാധവം ഗ്രുപ്പ് എന്നാ പേരിലേക്ക് മാറ്റി കഴിഞ്ഞു അതിന് വന്ന വ്യത്യാസം നോക്കണം. വളരെ നല്ല രീതിയിൽ ആണ് അത് പ്രവർത്തിക്കുന്നത്. രണ്ടു മാസമേ ആയിട്ടുള്ളു അവിടേക്ക് ഇൻവെസ്റ്റ്‌ ചെയ്യാൻ ആൾക്കാർ തയ്യാറാണ് കാരണം profit. മാധവത്തിന്റെ profit percentage വളരെ വ്യത്യാസം ഉണ്ട്. അത് കൊണ്ട് തന്നെ ഈ ഇരിക്കുന്ന പകുതിയിൽ അധികം പേരും അവിടെ ഇൻവെസ്റ്റ്‌ ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷെ സാധാരണ ആൾക്കാരെ പോലെ അർജുൻ ജയറാമിനെ മീറ്റ് ചെയ്യുക എളുപ്പമല്ല. അയാളെ അപ്പ്രോച് ചെയ്യണം എങ്കിൽ കൂടി നമ്മൾ മൂന്ന് സെക്യൂരിറ്റി സിസ്റ്റം കടന്ന് പോകണം. അയാൾ ഓരോ ദിവസവും എവിടെ ആണെന്ന് കൂടി ആർക്കും അറിയില്ല. അയാളുടെ യാത്രകൾ മിക്കവാറും അയാൾ തന്നെ ആണ് തീരുമാനിക്കുക. ഇപ്പൊ മാരീഡ്ഡ് ആയതിന്നു ശേഷം ഇടക്ക് പൊട്ടി വീണ പോലെ ഹോട്ടലുകളിലോ മറ്റൊ പ്രത്യക്ഷപ്പെട്ടു കാണാറുണ്ട്. അപ്പോഴും അയാൾ വിചാരിക്കാതെ അയാളുടെ അടുത്തേക്ക് ചെല്ലാൻ കഴിയില്ല “

“ഹേയ് അങ്ങനെ ഒന്നുമില്ല ഞാൻ ഈയിടെ കണ്ടു സംസാരിച്ചിരുന്നു,

ജേക്കബ് പറഞ്ഞു

“അത് അയാളുടെ മൗന സമ്മതത്തോടെ ആവും ജേക്കബ് സർ. അയാൾ പോകുന്ന റെസ്റ്റോറന്റ്കളിൽ അയാൾക്ക് ചുറ്റുമുള്ള നാലു ടേബിൾ നേരെത്തെ റിസേർവ് ചെയ്തിരിക്കും. അത് അയാളുടെ സുരക്ഷ ഉദ്യോഗസ്ഥർ ആണ്. ജേക്കബ് സർ അയാൾക്ക് പരിചിതൻ ആണ്. അല്ലെങ്കിൽ ഒരാൾ പോയി ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ. ആ നിമിഷം അവൻ അവരുടെ പിടിയിലാകും. ക്ലബ്‌ ലൊക്കെ ഒരു ടോക്ക് ഉണ്ട്. നമ്മുടെ സി എം കഴിഞ്ഞാൽ ഏറ്റവും സെക്യൂരിറ്റി ഉള്ളത് അർജുൻ ആണെന്ന്.”

“അത്ര പേടിത്തൊണ്ടൻ ആയിരിക്കും ചെക്കൻ “

അക്ബർ അലി ഉറക്കെ ചിരിച്ചു

“ആയിരിക്കാം അല്ലായിരിക്കും. അതറിയില്ല അതല്ല നമ്മുടെ വിഷയം. മാധവം ഗ്രൂപ്പ്‌ ഓഫ് മെഡിക്കൽ കോളേജസ്. ആ ഗ്രുപ്പിനെതിരെ നിൽക്കാൻ ഇന്ന് കേരളത്തിൽ ഒരാളില്ല എന്ന് പറഞ്ഞുവന്നേയുള്ളു. He is a gem of a person. അത് പറയാതെ വയ്യ “

നീനയുടെ മുഖം ഇരുണ്ടു

അവൾ അച്ഛനെയും അമ്മയെയും നോക്കി. അവരുമത് കേട്ടിരിക്കുകയായിരുന്നു. ഒരു നിശബ്ദത വന്നു

കുറച്ചു പ്രായമുള്ള ഗൗരി ശങ്കർ എന്നയാൾ എഴുന്നേറ്റു

“ഞാനാണ് ഈ കമ്പനിയുടെ ആദ്യത്തെ ഷെയർ ഹോൾഡർ. അമ്പത് വർഷങ്ങൾ മുന്നെയായിരുന്നു അല്ലെ ജേക്കബ് സർ?”

ജേക്കബ് തലയാട്ടി

“എനിക്ക് വയസ്സായി ജേക്കബ് സർ. ഇനി മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആണ്. ഞാൻ പിന്മാറുകയാണ്. എല്ലാ ഡോക്യുമെന്റ്സും ഞാൻ സബ്‌മിറ്റ് ചെയ്യുന്നുണ്ട്. എനിക്ക് എന്റെ പണം ആ കോൺട്രാക്ടിൽ പറഞ്ഞത് അനുസരിച്ചു ഇരുപത് കോടി രൂപ ഒരാഴ്ചക്കകം തിരിച്ചു വേണം. ഞാൻ എന്റെ മകളുടെ അരികിൽ പോയി സെറ്റിൽ ആവുകയാണ് “

ജേക്കബ് ജിതിനെ ഒന്ന് കണ്ണ് കാണിച്ചു

“തീർച്ചയായും അങ്കിൾ. അത് അങ്കിളിന് മൂന്ന് ദിവസത്തിനുള്ളിൽ കിട്ടിയിരിക്കും “

ഗൗരി പുഞ്ചിരിച്ചു

“താങ്ക്യൂ “

പിന്നെയും കുറച്ചു പേര് അവരുടെ കോൺട്രാക്ട് ക്യാൻസൽ ചെയ്തു കൊണ്ടുള്ള രേഖകൾ സമർപ്പിച്ചതിനു ശേഷം അവിടെ നിന്ന് ഇറങ്ങി പോയി

അവശേഷിച്ച കുറച്ചു പേരും ലോയേഴ്‌സും അവരും മാത്രം ആയി

എല്ലാവരുടെയും മുഖത്ത് ഒരു നിരാശ ആയിരുന്നു. നീനയുടെ അച്ഛനും അമ്മയ്ക്കും കടുത്ത ഇച്ചാ ഭംഗം തോന്നി. ഒരു കാര്യവുമില്ലായിരുന്നു. ഇവളുടെ വാക്കുകൾ കേട്ട് അവിടേ വിട്ട് ഇവിടെ ജോയിൻ ചെയ്തു. ഇത് ഏത് സമയവും അവസാനിക്കുന്ന ഒന്നായി മാറുകയും ചെയ്തു. നീനയ്ക്ക് പക്ഷെ കൂസലൊന്നുമുണ്ടായിരുന്നില്ല. ഇവര് നശിക്കാൻ പോകുന്നത് ഒന്നും അവൾക്ക് വിഷയം ആയിരുന്നില്ല. നശിക്കുന്നെങ്കിൽ നശിച്ചോട്ടെ പക്ഷെ അതിന് മുന്നേ അവൻ തീരാനായി അവളെന്തിനും തയ്യാറായിരുന്നു. അതിന് മാത്രം ആണ് അവൾ കൂടെ നിന്നത്. നിൽക്കുന്നതും. ഏതോ ഒരു ദാരിദ്രവാസി പെണ്ണിന് വേണ്ടിയാണ് അവളെ അവൻ തള്ളിക്കളഞ്ഞതെന്ന് അവൾ അറിഞ്ഞു. ആ പെണ്ണും അവനും ഈ ഭൂമിയിൽ വേണ്ടാന്ന് അവൾ തീരുമാനിക്കുകയും ചെയ്തു. ഒറ്റയ്ക്ക് അതാവില്ല. കൂട്ട് വേണം അതിനാണ് ഇവരെ കൂട്ട് പിടിച്ചത്
കാര്യങ്ങൾ ഏകദേശം സ്മൂത്ത്‌ ആയിരുന്നു അപ്പോഴാണ് നശിച്ച റെയ്ഡ് വന്നത്. ഇവരുടെ ശ്രദ്ധ മാറ്റിയത്. അത് പാടില്ല അവനിലേക്ക് വീണ്ടും ഇവര് തിരിയണം അതിനുള്ള വഴി നോക്കണം

പെട്ടെന്ന് അവൾക്ക് ഒരു ബുദ്ധി തോന്നി

“എനിക്ക് ഒരു കാര്യം സംശയം ഉണ്ട്. ഇത്രയും നാൾ ഇല്ലാതിരുന്ന ഈറെയ്ഡ് എങ്ങനെ പൊടുന്നനെ ഒരു ദിവസം ഉണ്ടായി? നമ്മുക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ എല്ലാ ഡിപ്പാർട്മെന്റ്ലും ഉണ്ട്. ഒരു റെയ്ഡ് നടക്കുമ്പോൾ അവർ നമുക്ക് വിവരം തരേണ്ടതല്ലേ?”

“അത് ഇവിടെ അല്ലെ നീന? റെയ്ഡ് നടത്തിയത് കേന്ദ്ര ഏജൻസികൾ അല്ലെ?”

“സംസ്ഥാനസർക്കാർ അറിയാതെ അവരുടെ കൂടി ഉദ്യോഗസ്ഥർ ഇല്ലാതെ ഒരു റെയ്ഡ് നടക്കുമോ? എനിക്ക് സംശയം ഉണ്ട്. അത് ഒന്ന് അന്വേഷിച്ചു നോക്കിയാൽ അറിയാം ഇതിന്റെ പിന്നിൽ ആരെങ്കിലും ഉണ്ടോയെന്നു “

അത് എല്ലാവർക്കും ഒരു പുതിയ അറിവായിരുന്നു. അങ്ങനെ ഒരു ശത്രു ഉണ്ടാകുമോ. അല്ലെങ്കിൽ അത് കൊണ്ട് ആർക്കാണ് ലാഭം. തങ്ങളുടെ ഗ്രുപ്പ് തകർത്തിട്ട് ആർക്ക് എന്ത് നേട്ടം

അക്ബർ അലി ജിതിനെ നോക്കി

അങ്ങനെ ഒരാൾ ഉണ്ടാവുമോ?

ഉണ്ടെങ്കിൽ അതാര്?

തുടരും….

Leave a Reply

Your email address will not be published. Required fields are marked *