വൈശാഖ്‌നെ വിവരം അറിയിച്ചിരുന്നു. അവന് വരാൻ കഴിയാത്ത വിഷമം മാത്രേയുണ്ടായിരുന്നുള്ളു. സത്യത്തിൽ അവന് സമാധാനം ആയത് ഇപ്പോഴാണ്. വിവാഹം കഴിക്കാതെ ഒരു അന്യ പുരുഷനുമായി അടുത്ത് ഇടപഴകുന്നത് അവനുള്ളിൽ ഭയമുണ്ടായിരുന്നു.
വിവാഹവേഷത്തിൽ അവളൊരു മുതിർന്ന പെണ്ണായി തോന്നി. അത്യാവശ്യം മുറുമുറുക്കല് ഒക്കെ ഉണ്ടായിരുന്നു എങ്കിലും അവന്റെ ഇഷ്ടം നടക്കട്ടെ എന്നൊരു ലൈൻ ആയിരുന്നു കൂടുതൽ പേർക്കും
വിവാഹത്തിന് ശേഷം പാർട്ടി ഉണ്ടായിരുന്നു. ഒക്കെയും കഴിഞ്ഞപ്പോൾ പുലർച്ചെ ആകാറായി. അവൻ വന്നപ്പോൾ ശ്രീകുട്ടി നല്ല ഉറക്കം. അവൻ അത് കുറച്ചു നേരം നോക്കി നിന്നിട്ട് കൂടെ ചെന്നു കിടന്നു
ഡേവിടിനായിരുന്നു ഏറ്റവും മനസമാധാനം. ഒരിക്കലും കല്യാണം വേണ്ടന്ന് പറഞ്ഞു നിന്നവൻ. അയാൾക്ക് ആശ്വാസം തോന്നി. ശ്രീ ഉണർന്നപ്പോൾ എബി അരികിൽ കിടക്കുന്നുണ്ട്. അവൾ അവനെ കെട്ടിപിടിച്ചു ചേർന്നു കിടന്നു.. അവൻ അത് അറിഞ്ഞതേയില്ല. അറിഞ്ഞപ്പോൾ എതിർപ്പും പറഞ്ഞില്ല. ഒന്ന് ചുറ്റി പിടിച്ചു അത്ര തന്നെ
“ഇനിം ക്ലാസ്സ് കളയാൻ പറ്റില്ല പപ്പാ. ഇവളെ ഹോസ്റ്റലിൽ കൊണ്ട് വിടാൻ പോവാ “
ഡെവിഡിന്റെ കണ്ണുകൾ മിഴിഞ്ഞു
“അതെന്ന വർത്താനം ആണെടാ എബി. അവളെ എന്തിനാ ഹോസ്റ്റലിൽ കൊണ്ട് വിടുന്നെ? നിന്റെ ഫ്ലാറ്റിൽ നിന്നോളത്തില്ലേ?”
“ബെസ്റ്റ് ഇവള് പഠിക്കത്തില്ല പപ്പാ “
“ഞാൻ പഠിക്കും. പപ്പാ പറ പപ്പാ എന്നെ ഹോസ്റ്റലിൽ കൊണ്ട് പോയി ആക്കല്ലേ എന്ന് പറ. ഫുഡ് ഒന്ന് പോലും കൊള്ളത്തില്ല.”
ഡേവിഡ് അവനെ നോക്കി
“എടാ പാവം അവിടെ നിൽക്കട്ടെ. കഷ്ടം ഉണ്ട് എബി “
“ശരി പഠിക്കാതെ തോന്ന്യാസം വല്ലോം കാണിച്ച ഹോസ്റ്റലിൽ കൊണ്ട് വിടും “
അവളുടെ മുഖം വിടർന്നു
“താങ്ക്സ് പപ്പാ “
അവൾ ഡെവിഡിനെ കെട്ടിപിടിച്ചു. പിന്നെ അവന്റെ കൂടെ കാറിൽ കയറി. ഫ്ലാറ്റിൽ എത്തിയപ്പോൾ വലിയ സ്വീകരണം ആയിരുന്നു. വരാൻ സാധിക്കാത്തവർ അവർക്ക് പാർട്ടി അറേഞ്ച് ചെയ്തു
“എന്നാലും എന്റെ എബീഒരക്ഷരം പറഞ്ഞില്ല കേട്ടോ.. ലവ് ആയിരുന്നു അല്ലേ?”
ആൻസി അവന്റെ ചെവിയിൽ ചോദിച്ചു. ശ്രീക്കുട്ടി അവനെ ഒന്ന് നുള്ളി
“ഇവളെ ഞാൻ കൊ-, ല്ലും “
അവന് ചിരി പൊട്ടിപ്പോയി. അവർ പാർട്ടി കഴിഞ്ഞു ഫ്ലാറ്റിൽ എത്തി
“ഇത് നിന്റെ മുറി. ഇത് എന്റെയും “
“അതെന്തിനാ?”
“നിനക്ക് ഹോസ്റ്റലിൽ പോണോ”
“വേണ്ട “
അവൾ പിറുപിറുത്തു കൊണ്ട് മുറിയിൽ പോയി
ദിവസങ്ങൾ കഴിഞ്ഞു പോയി
എബിക്ക് നല്ല കണ്ട്രോൾ ആണെന്ന് ശ്രീക്കു മനസിലായി. അവൻ അവളെ നോക്കുന്ന നോട്ടത്തിൽ ഒരു മാറ്റവും ഇല്ല. സാധാരണ പോലെ
അവൾക്ക് പരീക്ഷ വരികയായിരുന്നു. രണ്ടു വർഷങ്ങൾ കടന്ന് പോയി. എബിക്ക് ഓഫീസിൽ നല്ല തിരക്ക്. അവൻ വരുമ്പോൾ അവൾ അവനായി കാത്തിരിക്കും. കുക്കിംഗ്നും ക്ലീനിങ്നും ഒരു സ്ത്രീ ഉണ്ട്. അവൻ വന്നിട്ട് മാത്രേ അവർ പോകു. അതാണ് നിർദേശം
പരീക്ഷ ഓരോന്നായി കഴിഞ്ഞു തുടങ്ങി. ഒടുവിൽ എല്ലാ പരീക്ഷകളും അവസാനിച്ചു. എബി വന്നപ്പോൾ പതിവില്ലാതെ അവൾ ഉറങ്ങി പോയി. ജോലിക്ക് നിൽക്കുന്ന സ്ത്രീ യാത്ര പറഞ്ഞു പോയി. അവൻ കുളിച്ചു വേഷം മാറി അവൾക്കരികിൽ വന്നിരുന്നു
പാവം. അവൻ ആ മുഖത്ത് ഒരുമ്മ കൊടുത്തു
ഒരു പൂ വിരിയുന്ന പോലെ ആ കണ്ണുകൾ തുറന്നു
“അയ്യോ എപ്പോഴാ വന്നേ.. ഞാൻ ഉറങ്ങിപ്പോയി “
“സാരല്ല. കുറെ ദിവസം ആയില്ലേ പരീക്ഷ എന്ന് പറഞ്ഞ് ഉറക്കം നിൽക്കുന്നു. ഉറങ്ങിക്കോ “
“ഊഹും വേണ്ട. ഭക്ഷണം എടുത്തു തരാം “
“നീ കഴിച്ചോ?”
“ഇല്ല “
“എന്ന പോരെ “
അവൾ ചാടിയെഴുനേറ്റു. ചപ്പാത്തിയും മട്ടൻ കറിയും ആയിരുന്നു
“ചേച്ചി നല്ല കുക്ക്. ആണ് “
അവൾ പറഞ്ഞു
“ടേസ്റ്റ് ഉണ്ട് “
“ഒറ്റ കുഴപ്പം മാത്രേയുള്ളു. മിണ്ടത്തില്ല. എപ്പോഴും തിങ്കിങ് “
“എന്തെങ്കിലും ഇഷ്യു ഉണ്ടാവും ഫാമിലിയിലോ മറ്റൊ”
“ഉണ്ടാവും.. ഇടക്ക് കരയും. എന്നെ കാണുമ്പോ വേഗം മുഖം തുടയ്ക്കും “
“ഗിരി കൊണ്ട് വന്നതാ. പാവം സ്ത്രീ ആണ്.”
“അതെ പാവാ “
കഴിച്ചു കഴിഞ്ഞു ശ്രീ മുറിയിലേക്ക് നടന്നു
“ശ്രീക്കുട്ടി..?”
“ഉം “
“വാ മോള് ഇച്ചായന്റെ കൂടെ വന്നു കിടന്നോ “
അവളുടെ മുഖം വിടർന്നു
“സത്യം?”
“ഉം. പരീക്ഷ കഴിഞ്ഞല്ലോ. ഇനി അങ്ങ് പോരെ “
അവൾ ഓടി വന്നു അവനെ കെട്ടിപിടിച്ചു. അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു. ഒന്നിച്ചു കിടക്കുമ്പോൾ ശ്രീ അവന്റെ നെഞ്ചിൽ തല ചേർത്ത് വെച്ചു
“ഉറങ്ങിക്കോ ട്ടോ “
“ഉമ്മ താ “
അവൻ ആ മുഖം പിടിച്ചു അമർത്തി ഉമ്മ കൊടുത്തു. ശ്രീയുടെ കണ്ണുകൾ അടഞ്ഞു. എബിയുടെയും
തുടരും…..