താലി, ഭാഗം 73 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശിയുടെ അലർച്ചകേട്ടതും അവിടെ നിന്ന ഗുണ്ടകൾ വേഗം അവന്റെ അടുത്തേക്ക് പാഞ്ഞു……ഒരുത്തൻ ഓടി വന്നു കാശിയുടെ നെഞ്ചിൽ ചവിട്ടാൻ തുടങ്ങിയതും കാലിൽ തൂക്കി നിലത്ത് ഒരടിയായിരുന്നു…….ഓടി വന്നവർ അത് കണ്ടു ഒന്നറച്ചു എങ്കിലും വീണ്ടും അവന്റെ അടുത്തേക്ക് പോയി കാശിയുടെ നേർക്ക് വന്നവന്റെ മൂക്കിന് ഇട്ടു കാശി ആഞ്ഞിടിച്ചു…അവന്റെ നിലവിളി അവിടെ മുഴങ്ങി കേട്ടു….. കാശിയുടെ കണ്ണുകൾ അപ്പോഴും രൗദ്രഭാവത്തിൽ ഭദ്രയെ പിടിച്ചേക്കുന്ന ഗിരിയുടെ മുഖത്ത് ആയിരുന്നു…

വേറെ ഒരുത്തൻ കത്തിയുമായി കാശിയുടെ അടുത്തേക്ക് പാഞ്ഞു വന്നു പൂ പറിക്കുന്നത് പോലെ അവന്റെ കൈ പിടിച്ചു തിരിച്ചു കത്തി വാങ്ങി ഗിരിയുടെ കൈയിലേക്ക് എറിഞ്ഞു……

ആഹ്ഹ്ഹ്……ഗിരി ഭദ്രയുടെ മേലുള്ള പിടി വിട്ടു……ഭദ്ര എന്താ സംഭവിച്ചത് എന്ന് മനസ്സിലാകാതെ നോക്കിയപ്പോൾ കണ്ടത് കൈയിൽ കു-,ത്തി നിൽക്കുന്ന ക-,ത്തി വലിച്ചൂരുന്ന ഗിരിയെ ആണ് ഭദ്ര ഓടി വന്നു കാശിയുടെ കൈയിൽ മുറുകെ പിടിച്ചു…….. അവളെ കാശി ചേർത്ത് പിടിച്ചു എന്തോ ആ നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു….

അപ്പോഴാണ് അവൻ അവളുടെ മുഖം ശ്രദ്ധിച്ചത് അടി കൊണ്ട് നീലിച്ച പാടുകൾ കഴുത്തിൽ അതുപോലെ പാടുകൾ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞിട്ടുണ്ട്….പോരാത്തതിന് വസ്ത്രങ്ങൾഅങ്ങ് ഇങ്ങ്ആയി കീറി ഇരിപ്പുണ്ട്…കാശിയുടെ മുഖം വലിഞ്ഞു മുറുകി……. അവൻ അവന്റെ ഷർട്ട്‌ അഴിച്ചു അവൾക്ക് നൽകി…

ആരാ നിന്നെ തല്ലിയത്……..കാശിയുടെ ദേഷ്യംനിറഞ്ഞ ശബ്ദം ഭദ്ര ഞെട്ടി…

അവൾ അവനെ നോക്കിയിട്ട് ഒന്നും മിണ്ടാതെ തലതാഴ്ത്തി……….

ആരാ ഡി……  നിന്റെ ദേഹത്ത് കൈ വച്ചത്………അവന്റെ അലർച്ചയിൽ ഭദ്ര ഞെട്ടി കൊണ്ട് അവന്റെ അടുത്ത് നിന്ന് മാറി നിന്നു…

ഞങ്ങള അവളുടെ മേലെ കൈ വച്ചത് ഇനിയും കൈ വയ്ക്കും ചിലപ്പോൾ കാലും വയ്ക്കും ഇതൊക്കെ ചോദിക്കാൻ നീ ആരാ ഡാ…ഗൗതം അകത്തു നിന്ന് എണീറ്റ് പുറത്തേക്ക് വന്നു അപ്പോഴേക്കും.

കാശി ഭദ്രയുടെ അടുത്ത് നിന്ന് ഗൗതം ഗിരിയും നിൽക്കുന്നതിനടുത്തേക്ക് പോയി……

നിനക്ക് ആണോ അറിയേണ്ടത് ഞാൻ ആരാണ് എന്ന്……ഗൗതമിന്റെ മുഖത്ത് നോക്കി അലറി കൊണ്ട് ചോദിച്ചു…ഗൗതം അവനെ ദേഷ്യത്തിൽ ഒന്നു നോക്കിയേ ഉള്ളു അപ്പോഴേക്കും അവൻ നിന്നിടത്തു നിന്ന് ഉയർന്നു പോയി…കാശി അവന്റെ കഴുത്തിൽ പിടിച്ചുയർത്തി നെഞ്ചിൽ ആഞ്ഞു ചവിട്ടി…. ആ ചവിട്ട് കൊണ്ടതും ഗൗതം തെറിച്ചു പോയി അവിടെ ഉണ്ടായിരുന്ന ഇരുമ്പ് കമ്പികൾക്ക് മുകളിലൂടെ വീണു……

ഡാ……ഗിരി വേഗം വന്നു കാശിയുടെ മുതുകിൽ ആഞ്ഞു ചവിട്ടി….. കാശി ഒന്നു മുന്നോട്ട് ആഞ്ഞു പോയിട്ട് തിരികെ അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…കാശി അവിടെ ഉണ്ടായിരുന്ന ഒരു ഇരുമ്പ് ദണ്ടുമെടുത്തു ഗൗതമിന്റെ അടുത്ത് പോയി…… അവന്റെ കൈയിൽ ആഞ്ഞടിച്ചു…….

ആഹ്ഹ്ഹ്…….ഗൗതമിന്റെ നിലവിളി അവിടെ മുഴുവൻ കേട്ടു വീണ്ടും വീണ്ടും കാശി അവന്റെ കൈയിൽ ആഞ്ഞടിച്ചു കൊണ്ടേ ഇരുന്നു…….അപ്പോഴേക്കും റയാൻ അവന്റെ അടുത്തേക്ക് പോയി അവനെ പിടിച്ചു മാറ്റി…

എന്നിട്ടും കലി അടങ്ങാതെ കാശി വീണ്ടും അവനെ അടിക്കാൻ ആയി റയാന്റെ കൈയിൽ കിടന്നു പിടഞ്ഞു… ഗൗതം അപ്പോഴേക്കും ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു….കാശി റയാന്റെ കൈ കുടഞ്ഞു എറിഞ്ഞു കൊണ്ട് ഗൗതമിന്റെ അടുത്തേക്ക് പോയി അവന്റെ മുടിയിൽ ചുറ്റി പിടിച്ചു ഉയർത്തി…

നീ ചോദിച്ചില്ലേ ഞാൻ ആരാന്നു… ഞാൻ അവളുടെ ഭർത്താവ് അവളുടെ മാത്രം കാലനാഥൻ…. എന്റെ പെണ്ണിനെ തൊട്ട ഈ കൈ കൊണ്ട് ഇനി നിനക്ക് ഒരു ഉപയോഗം ഇല്ല……ഇനി ഒരിക്കൽ കൂടെ നിയോ നിന്റെ ആളുകളോ എന്റെ പെണ്ണിന്റെ പിന്നാലെ വന്നാൽ…… കൊ-,ന്നു കളയും കാശിനാഥൻ……!വല്ലാത്ത ഭാവത്തിൽ പറഞ്ഞു കൊണ്ട് കാശി മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോൾ ആണ് പീറ്റർ അവിടെ നിന്ന് നോക്കുന്നത് കണ്ടത്…കാശി അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ഭദ്ര അവന്റെ കൈയിൽ കയറി പിടിച്ചു……

മാറി നിൽക്കെടി……അവളുടെ കൈ കുടഞ്ഞു എറിഞ്ഞു കൊണ്ട് പറഞ്ഞു.

വേണ്ട കാശി…അത് പാവം തടിയൻ ഗുണ്ടയ…. നിന്നെ വിളിച്ചു പറഞ്ഞത് ആ ചേട്ടന….ഭദ്ര പറഞ്ഞു.. ഗിരി ദേഷ്യത്തിൽ പീറ്ററിനെ നോക്കി……കാശി അത് കണ്ടു ഗിരിയുടെ അടുത്തേക്ക് പോയി…

നിങ്ങടെ പ്രശ്നം എന്താ എന്തിനാ ഇവളേ കൊണ്ട് വന്നത് എന്ന് എനിക്ക് അറിയില്ല….. ഒന്നറിയാം നിങ്ങൾ വന്നത് ഇവൾക്ക് വേണ്ടി അല്ല ഇവളുടെ ഇരട്ടസഹോദരി ദുർഗ്ഗക്ക് വേണ്ടി ആണ്….. ഇവൾ ശ്രീഭദ്രകാശിനാഥൻ……നിങ്ങൾ അന്വേഷിക്കുന്നത് ശ്രീദുർഗ്ഗയെ ആണ്… എന്റെ പെണ്ണിനെ ഈ പരുവത്തിൽ ആക്കിയിട്ടും നിങ്ങളെ ഞാൻ കൊ- ല്ലാതെ വിടുന്നത് നിങ്ങൾ തെറ്റിദ്ധാരണയുടെ പുറത്ത് ആണ് ഓരോന്ന് ചെയ്തത് എന്ന് കരുതി ആണ്…ഇനി ഒരിക്കൽ കൂടെ എന്റെയൊ ഇവളുടെ പരിസരത്തു നിങ്ങളുടെ നിഴൽ പതിഞ്ഞാൽ……താക്കിത് പോലെ കാശി പറഞ്ഞു.അവന്റെ മുഖത്തെ ഭാവം കണ്ടു ഗിരി നന്നായി പേടിച്ചു……

അവൻ ഭദ്രയെ കൂട്ടി മുന്നോട്ട് നടന്നു……

കാശി…..കുറച്ചു നടന്നതും അവൾ വിളിച്ചു.

എന്താ ഡി……അവൻ ദേഷ്യത്തിൽ ചോദിച്ചു.

നമുക്ക് ആ തടിയൻ ചേട്ടനെ കൂടെ കൊണ്ട് പോകാം കാശി…… ആ പാവത്തിനെ അവന്മാർ കൊ-,ല്ലും കൂടെ നിന്ന് ചതിക്കുന്നവരെ കൊ-,ല്ലുമെന്ന് പറയുന്നത് ഞാൻ കേട്ടു…….ഭദ്ര പറഞ്ഞത് കേട്ട് കാശി അവളെ സൂക്ഷിച്ചു നോക്കി പിന്നെ പീറ്ററിനെ നോക്കി അവൻ അവരെ തന്നെ നോക്കി നിൽപ്പ് ആണ്….. കാശി അടുത്തേക്ക് വിളിച്ചു…… അപ്പോഴേക്കും അത് കാത്തു നിന്നത് പോലെ പീറ്റർ വേഗം അവന്റെ അടുത്തേക്ക് വന്നു….

താൻ ഞങ്ങടെ കൂടെ പോന്നോ….. ഞാൻ നാട്ടിൽ പോകുന്നുണ്ട് ഇന്ന് അപ്പൊ അവിടെ കഴിയാം……പീറ്റർ ഭദ്രയെ നോക്കി അവൾ കണ്ണ് കൊണ്ട് കൂടെ വരാൻ ആംഗ്യം കാണിക്കുന്നുണ്ട്….. പീറ്റർ പിന്നെ മറുപടി ഒന്നും പറയാതെ അവരുടെ ഒപ്പം നടന്നു…

കാറിൽ കയറിയപ്പോൾ മുതൽ ഭദ്ര തടിയന്റെ മടിയിൽ കിടന്നു ഉറക്കം ആണ്…. കാശിക്ക് ആണെങ്കിൽ അവളുടെ കവിളിലേ പാട് കാണുമ്പോൾ കാണുമ്പോൾ ദേഷ്യം വരുന്നുണ്ട്……

സാർ……പീറ്റർ കാശിയെ വിളിച്ചു.

മ്മ്…….

എന്നെ ഇവിടെ എവിടെ എങ്കിലും ഇറക്കിയ മതി….. ഞാൻ എങ്ങോട്ട് എങ്കിലും പൊക്കോളാം… അവന്റെ പറച്ചിൽ കേട്ട് കാശി അവനെ ഒന്നു സൂക്ഷിച്ചു നോക്കി.

അത് എന്താ ഞങ്ങടെ കൂടെ വന്നാൽ……

എനിക്ക്…… വേറെ ജോലി ഒന്നും അറിയില്ല സാർ ഇവിടെ ആകുമ്പോൾ ഏതെങ്കിലും ഒക്കെ കൊട്ടേഷൻ കിട്ടും…….

എനിക്ക് നിന്റെ ആ ജോലി തന്നെ ആണ് ആവശ്യം….. ഈ കിടക്കുന്ന കുരിപ്പിനു എപ്പോഴും ഒരു കാവൽ വേണം…… അത് മതി……. പിന്നെ എന്നെ ഈ സാറെ സാറെ വിളിയും വേണ്ട….. കാശി…… അങ്ങനെ വിളിച്ച മതി…. പീറ്റർ പിന്നെ ഒന്നും മിണ്ടിയില്ല….. അവന്റെ മടിയിൽ ഒന്നും അറിയാതെ കിടന്നു ഉറങ്ങുന്ന ഭദ്രയുടെ തലയിൽ പതിയെ തലോടി കൊടുത്തു…റയാൻ ആണെങ്കിൽ കാശിയെ ആദ്യം കണ്ടത് മുതൽ ഇപ്പൊ വരെ ഉള്ള അവന്റെ ഭാവങ്ങൾ മനസിൽ ആലോചിച്ചു ഇരിക്കുവായിരുന്നു….എല്ലാവരും നേരെ പോയത് റയാന്റെ വീട്ടിലേക്ക് ആയിരുന്നു……പെട്ടന്ന് കാശിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…ആ ശബ്ദം കേട്ടപ്പോൾ ഭദ്ര ഒന്നു ചിണുങ്ങി…

പറ ദേവട്ടെ…….കാശി ഫോൺ എടുത്തപാടെ പറഞ്ഞു.അപ്പുറത്ത് നിന്ന് അറിഞ്ഞ കാര്യങ്ങൾ കേട്ട് കാശിക്ക് ദേഷ്യം വരാൻ തുടങ്ങി….

പിന്നെ നിങ്ങൾ രണ്ടും അവിടെ എന്താ ചെയ്തത്…..ഞാൻ പറഞ്ഞത് അല്ലെ…അവളെ ശ്രദ്ധിക്കാൻ…കാശി ദേഷ്യത്തിൽ പറഞ്ഞു കാൾ കട്ട്‌ ആക്കി…അപ്പോഴേക്കും ഭദ്ര എണീറ്റ് അമ്പരന്ന് അവനെ നോക്കുന്നുണ്ട്……

കാശി……. എന്താ പ്രശ്നം……..കൊച്ച് ഉറക്കത്തിൽ നിന്ന് എണീറ്റ് വല്യ കാര്യത്തിൽ ചോദിച്ചു.

നിന്റെ അമ്മായി പെറ്റു…. വാ അടച്ചു മിണ്ടാതെ ഇരിക്കെടി…ഭദ്ര വാ തുറന്നു അവനെ നോക്കി……

അതിന് ഇവന് എന്തിനാ എന്റെ മണ്ടേൽ കയറുന്നത്…… പ്രസവത്തിൽ അമ്മായിക്ക് വല്ലോം പറ്റി കാണോ……. ഭദ്ര പതിയെ ചോദിച്ചു.

ഭദ്ര……അത് ഒരു അലർച്ച ആയിരുന്നു……

കാ-,ലൻ അലറൽ തുടങ്ങി…..ചെവി പൊത്തിപിടിച്ചു പറഞ്ഞു കൊണ്ട് മിണ്ടാതെ കിടന്നു……. റയാനും പീറ്ററും രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ട്…

തുടരും….