എന്തോന്നാ ഇവിടെ രണ്ടും കൂടി കിടന്ന്…നാളെ നിന്റെ കല്യാണം ആണെന്ന് വല്ല ബോധോം ഉണ്ടോ കുഞ്ഞു നിനക്ക്…ഈ പെണ്ണ് കാണിക്കുന്നതിന്….

മൈ ഗ്ലാമറേട്ടൻ??

എഴുത്ത് : നക്ഷത്ര ബിന്ദു

“ദേ കുഞ്ഞു…ഞാൻ ഒന്നും എടുത്തില്ല നിന്റെ ഒണക്ക ക്ലിപ്…അവിടെ എവിടേലും കാണും..മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല”

ഉറങ്ങി കിടക്കുമ്പോ ശല്യം ചെയ്യുന്നത് പണ്ട് തൊട്ടേ ഉള്ള ഹോബി ആണ് പൂതനക്ക്…

“നീ തന്ന എടുത്തത്..വേറെ ആര് എടുക്കാൻ…എവിടേലും കൊണ്ട് കളഞ്ഞു കാണും…ഇനി ന്റെ ഒരു സാധനം എടുത്തു പോവല്ലും..”

“എനിക്ക് വേണ്ട..എടുത്തു പുഴുങ്ങി തിന്ന്”

“ഓ…ഇനി എടുക്കുന്നത് ഞാൻ കാണാതിരുന്നാമതി”

“നീ പോടീ പട്ടി..”

“ആഹാ പട്ടി അല്ലേ…അമ്മാ…അമ്മാ…”

ന്റെ കണ്ണാ ഹോസ്റ്റലിൽ പോയി കണ്ട പെണ്ണുങ്ങളെ എല്ലാം വായിൽ തോന്നുന്നത് വിളിച്ചു വിളിച്ചു അറിയാതെ വന്നും പോയി…

“അതേ കുഞ്ഞു…സോറി അറിയാതെ വിളിച്ചതാ”

“നീ ഇനി ഒന്നും പറയണ്ട.ഞാൻ അമ്മയോട് പറയും”

ഹും…ജന്തു…സ്വന്തം ചേച്ചി ആണെന്ന് പറഞ്ഞിട്ട് ന്ത് കാര്യം.ഒരു തുള്ളി സ്നേഹം ഇല്ല..

“പ്ലീസ് എടി…ഇനി ഞാൻ നിന്റെ ഒന്നും എടുക്കൂല..”

“ഉം….”

അപ്പോഴേക്കും വെട്ടും കുത്തും കേട്ട് അമ്മ വന്നു..

“എന്തോന്നാ ഇവിടെ രണ്ടും കൂടി കിടന്ന്…നാളെ നിന്റെ കല്യാണം ആണെന്ന് വല്ല ബോധോം ഉണ്ടോ കുഞ്ഞു നിനക്ക്…ഈ പെണ്ണ് കാണിക്കുന്നതിന് കിടന്ന് ചാടാതെ മിണ്ടാതെ ഇരുന്നൂടെ… ആളുകൾ വന്നു തുടങ്ങി..”

“ഹോ…നാളെ ഇവള് പോവോല്ലോ ന്റെ കൃഷ്ണ..പിന്നെ അച്ഛൻ കൊണ്ട് വരുന്ന ഉള്ളിവട full നിക്ക്…ഈ റൂം ന്റെ മാത്രം…എല്ലാം ന്റെ സ്വന്തം..ബുഹഹഹ”

അച്ചോടാ..ചീറ്റപുലി കണക്ക് നിന്നവൾ ചത്ത എലി ആയത് നോക്കിയേ…

പിണങ്ങിയോ ന്തോ..

ഒന്ന് രൂക്ഷിച് നോക്കിയിട്ട് അമ്മ പോയി..

“ശൂ ശൂ…”

“എന്താ…”

“ജാടയാണോ മോളുസ്സേ..”

“നീ ഒന്ന് പോയേ പൊന്നു…നിക്ക് അറിയാം ഞാൻ അങ്ങ് പോയാലും നിങ്ങക്ക് ഒരു കുഴപ്പോം ഇല്ലന്ന്”

“ഇത് കൊള്ളാം..എങ്കി നീ പോണ്ട…ഞാൻ ഏട്ടനോട് വിളിച്ചു പറയാം..നിനക്ക് ഇപ്പോ കെട്ടണ്ട ന്ന് പറഞ്ഞുന്നു”

അയ്യടാ മിണ്ടാതെ നിക്കുന്നത് കണ്ടില്ലേ…

“എന്ത് മിണ്ടാത്ത… പറയണ്ടേ..

കുമ്മനിലെ കുമരനിക്ക് കൊണ്ടാട്ടം..നല്ല ആട്ടം നല്ല ആട്ടം നല്ലാട്ടം നല്ലാട്ടം “

“നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ പൊന്നു..”

ഇത് കൊള്ളാം…sad bgm വരുന്നെന് മുൻപ് അത് മാറ്റി പിടിച്ച എന്നെ പറയണം.. അല്ലങ്കിലും ഇന്നത്തെ കാലത്ത് നല്ലത് ഒന്നും ചെയ്യാൻ പറ്റില്ല..

“എടി കുഞ്ഞു അതില്ലേ ഒരു വഴി ഉണ്ടാരുന്നു…”

“എന്ത്? “

“ആ ഇനി പറഞ്ഞിട്ട് കാര്യോന്നുല്ല..ഞാൻ നിന്നോട് അന്നേ പറഞ്ഞതാ ഒരു അനിയൻ ഉള്ള ചെക്കനെ കെട്ടണം ന്ന്..അതാകുമ്പോ നിക്ക് അവനെ സെറ്റ് ആക്കാം..ന്നിട്ട് ഈ ലോകത്ത് വേറെ ആമ്പിള്ളേർ ഒന്നും ഇല്ലാത്ത പോലെ കറക്റ്റ് രണ്ട് ചേട്ടന്മാർ മാത്രമുള്ള ചെക്കനെ തപ്പി എടുത്തു പ്രേമിച്ചേക്കുന്നു..ആ ചേട്ടന്മാർ ബാച്‌ലർ ആണോ അതുമല്ല..ഹാ യോഗമില്ല നിനക്ക്”

“എന്റെ ഭാഗ്യം”

“തോന്നുമെടി നിനക്ക് തോന്നും..ന്നേ വിട്ട് അങ്ങ് പോകുമ്പോ നിനക്ക് മനസ്സിലാകും ന്റെ വില…ങ്ങീ”

“പൊന്നു…”

“വേണ്ട നീ ഇനി ഒന്നും പറയണ്ട… ങ്ങീ ങ്ങീ”

ശോ പുല്ല് കണ്ണീർ വരുന്നില്ലല്ലോ…പെണ്ണ് നോക്കികൊണ്ട് നിക്കുന്നോണ്ട് ഉഡായിപ്പും കാണിക്കാൻ പറ്റൂല..

“എടി അതിന് ഞാൻ എങ്ങും പോണില്ലല്ലോ…അടുത്തല്ലേ.. നമുക്ക് എപ്പോഴും കാണാല്ലോ.. “

“മ്മ്..”

കുറച്ച് ഏങ്ങൽ ഒക്കെ അടിച്ചു കാണിച്ചേക്കാം..ഒരു റിയാലിറ്റിക്ക്…

“മ്മ് വിഷമിക്കണ്ട..നീ ഉറങ്ങിക്കോ..ഞാൻ അമ്മടെ അടുത്ത് പോട്ടെ…”

“മ്മ്.. “

എന്നിട്ട് അവൾ പോയി…

ഹോ ഭാഗ്യം…ആ ക്ലിപ് ഞാൻ എടുത്തിട്ട് എവിടെ കൊണ്ടിട്ടോ ന്തോ…ന്തായാലും ആ വിഷയം ക്ലോസ്ഡ്…ഇനി വാ പൊന്നു നമുക്ക് ഉറങ്ങാം….

⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

കല്യാണം കഴിഞ്ഞ് കരയാനുള്ള മുഹൂർത്തം ഇല്ലേ..പുതിയ വീട്ടിൽ പോണത്…അപ്പോഴും നിക്ക് വല്യ കരച്ചിലൊന്നും വന്നില്ല..അവളും അമ്മയും നന്നായിട്ട് കരഞ്ഞു മൂക്ക് പിഴിയുന്ന കണ്ടു…സില്ലി ഗയ്‌സ്…

തിരിച്ചു വീട്ടിൽ വന്നു റൂമിൽ കേറിയപ്പോ ന്റെ കണ്ണാ അതിനകത്തു കേറാനേ തോന്നുന്നില്ല…ശരീരത്തിന്റെ ഒരു പാർട്ട്‌ ആരോ മുറിച്ചോണ്ട് പോയത് പോലെ…

ലവളെ കണ്ടോളാൻ വയ്യ..വൈകിട്ട് മറിവീടിനു പോകുന്ന ചടങ്ങ് ഉണ്ട്…ആ പേരും പറഞ്ഞു നേരത്തെ സ്കൂട്ടിയും കൊണ്ടിറങ്ങി..അവിടെ എത്തിയപ്പോ ആണ് ഒരു സമാധാനം ആയത്..

സ്കൂട്ടി നേരെ ഗേറ്റിനകത്തോട്ട് കേറ്റിയതും ഒരു കുടു കുടു വണ്ടി വന്നു ന്റെ മുന്നിൽ തട്ടി തട്ടിയില്ല ന്ന് ഉള്ള രീതിയിൽ നിർത്തിയതും ഒരുമിച്ചാരുന്നു…

“എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ…കണ്ണ് കണ്ടൂടെ “

ആദ്യത്തെ കലിപ്പിൽ ന്തൊക്കെയോ പറഞ്ഞിട്ട് നോക്കിയതും ന്റെ മോനെ ഒരു അടാർ ഐറ്റം..എന്നാ മസിൽ ആന്നേ…നമ്മടെ നിവിൻ അച്ചായന്റെ ഒക്കെ ഒരു ലുക്ക്‌…ഇഷ്ടായി ഇഷ്ടായി പെരുത്ത് ഇഷ്ടായി…

“നിനക്ക് ന്താടീ കണ്ണില്ലേ…”

അങ്ങേരെ full സ്കാൻ ചെയ്തോണ്ട് ഇരുന്നപ്പഴാണ് അലറുന്നത്‌ കേട്ടത്…മ്മ് സൗണ്ട് അത്ര പോര.. ന്നാലും കുഴപ്പില്ല adjust ചെയ്യാം..എന്നാലും ഇത്രേം സുന്ദരി ആയ എന്നോട് ഇത്ര പരുഷമായിട്ട് സംസാരിക്കാൻ ഇവന് എങ്ങനെ തോന്നി…ഈശ്വര ഇനി വല്ല കിളിയും കൊത്തിയതാണോ…

പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തു കൂടാ…ആരെങ്കിലും കൊത്തിയെങ്കി അതിന്റെ കൊക്ക് ഒടിച്ചു കളയണേ കൃഷ്ണേ…

“നിന്ന് സ്വപ്നം കാണാതെ വണ്ടി എടുത്തു മാറ്റെടി മൂദേവി”

ഹും…നിന്നെ പേടിച്ചിട്ടൊന്നുമല്ല കേട്ടാടാ തവളകണ്ണാ..ആദ്യമേ കലിപ്പന്റെ കാന്താരി ആകാൻ നിക്ക് താല്പര്യം ഇല്ല…നിന്നെ കെട്ടി മൂന്നു നാല് പിള്ളേരെ എടുത്തു തോളിൽ തൂക്കി തന്നിട്ട് ഞാൻ ഓങ്കാര നടനം ആടീടുവേൻ…

പട്ടി ഷോയും കാണിച്ചു ന്നേ ഒന്ന് പുച്ഛിച്ചിട്ട് ഗ്ലാമറേട്ടൻ പോയി…

ഞാൻ നേരെ ന്റെ കുഞ്ഞുമോളെ കാണാൻ പോയി..റിസപ്ഷന് വേണ്ടി കെട്ടി ഒരുങ്ങി നിപ്പുണ്ട്…

എന്നെ കണ്ടതും ഓടി വന്നു ..

“എടി അമ്മ ഒക്കെ വന്നോ”

“ഇല്ല വരും.. നിനക്ക് ഞാൻ വന്നാൽ പോരെ..ഹും”

“ചുമ്മാ ചോയ്ച്ചതല്ലേ…നീ ന്തേ നേരത്തെ വന്നത്? “

“ഇത് കൊള്ളാം.. എന്നാ ഞാൻ പോണു”

“പിണങ്ങാതേടി.. വാ നമുക്ക് താഴെ പോവാം”

താഴെ പോയി കുറെ പോട്ടം ഒക്കെ പിടിച്ചിട്ട് അവളെ ചുറ്റി പറ്റി നിന്നപ്പോ ദേ നമ്മടെ ഗ്ലാമറേട്ടൻ …

“എടി കുഞ്ഞു…”

“എന്നാടി..”

“അതാരാ..”

“അതോ..അത് ഏട്ടന്റെ കസിൻ ആടീ..കാശി..ബാംഗ്ലൂർ ആരുന്നു അവർ ഫാമിലി ആയിട്ട്….ഇനി മുതൽ ഇവ്ടെയാ..”

“ആണോ..”

“മ്മ്…എന്തെടി “

“എടി കുഞ്ഞു..”

“എന്നാ..”

“അതില്ലേ.. “

“നീ പറയുന്നുണ്ടോ..”

“നിക്ക് ഒരു ഐഡിയ..ഇവനെ ഏട്ടന്റെ സ്വന്തം അനിയനായിട്ട് കാണണം നീ”

“അങ്ങനെ തന്നെ ആണല്ലോ കാണുന്നെ”

“അങ്ങനെ വേണം..എന്നിട്ട് വിശാലമനസ്ക ആയ നിന്റെ സ്വന്തം അനിയത്തി ആയ ഈ ഞാൻ നിന്റെ ഏട്ടന്റെ സ്വന്തം അനിയനായ കാശിക്ക് ഒരു ജീവിതം വെച്ച് നീട്ടുന്നു..കാശിയും വൈഗയും…അരെ വാഹ്”

“ആഹാ ന്തു നല്ല നടക്കാത്ത സ്വപ്നം”

“ഓ അല്ലങ്കിലും ഞാൻ ഇല്ലങ്കിലും നിനക്ക് കുഴപ്പം ഒന്നുല്ലല്ലോ..നിക്കറിയാം..നിനക്ക് ഇനി നിന്റെ ഏട്ടനും വീട്ടുകാരും പോരെ..”

“പൊന്നു ഞാൻ അങ്ങനെ അല്ലടീ…ഞാൻ ഉണ്ട് കൂടെ നമുക്ക് സെറ്റ് ആക്കാം.. പോരെ”

“ഹോ… ഇപ്പോഴാണെടി നീ ന്റെ ചേച്ചി ആയത്…”

അങ്ങനെ പഠിക്കാൻ പണ്ട് മുതലേ താല്പര്യം ഇല്ലാത്ത ഞാൻ ഡിഗ്രി കഴിഞ്ഞ് പിജിക്ക് അങ്ങേര് പഠിപ്പിക്കുന്ന കോളജിൽ തന്നെ അഡ്മിഷൻ എടുത്തു…

അവിടെ പോയികഴിഞ്ഞ് പിന്നെ വേണ്ടാരുന്നു ന്ന് തോന്നിപോയി….കാരണം മറ്റൊന്നുമല്ല..ലുക്ക്‌ ഉള്ള മനുഷ്യൻ ആയോണ്ട് പെണ്ണുങ്ങടെ കണ്ണ് എപ്പോഴും അങ്ങേർടെ മോന്തേലാണ്…പിള്ളേർടെ പോരാഞ്ഞിട്ട് കുറെ വളിഞ്ഞ സിംഗിൾ മിസ്സമാരുണ്ട് അവരുടേം…

ന്നിട്ട് അങ്ങേര് അവരെടുത്തു പോയി കൊഞ്ചികൊഴഞ്ഞു നിക്കും…അത് കാണുമ്പോ നിക്ക് ഹാലിളവും…

സത്യത്തിൽ ഈ അമ്മ എന്നെ കുശുമ്പിന്റെ കൂടാരത്തിൽ ആണോ പെറ്റിട്ടത് എന്നു പോലും ഇടക്ക് തോന്നി പോകും…

അല്ല…നിങ്ങൾ പറ…ആരായാലും സ്വന്തം ചെക്കനെ നോക്കുമ്പോ കുശുമ്പ് വരൂലേ..നമ്മടെ പ്രോപ്പർട്ടി (ആയിട്ടില്ല…എങ്കിലും ആകും ന്ന് 101% വിശ്വസിക്കുന്ന ഈ ന്റെ പ്രോപ്പർട്ടി)അത് ഏവളെങ്കിലും നോക്കുന്നത് കണ്ടാ മിണ്ടാതെ നിക്കണോ..നിക്ക് ആണേൽ അത് കാണുമ്പോ അവള്മാരുടെ കണ്ണ് കുത്തിപൊട്ടിക്കാൻ തോന്നും..അതൊരു കുറ്റാണോ…

വേറൊരു കാര്യം ന്താന്ന് വെച്ചാ…അങ്ങേര് കോളജിൽ എല്ലാ പിള്ളേരുമായിട്ട് കൂട്ടാണ്…എന്നോട് മാത്രം ന്തോ ബാധയെ കണ്ട പോലെ ഏഴയലത്തു വരില്ല തെണ്ടി…

കോളജിൽ വെച്ച് ഒന്നും നടക്കില്ല ന്ന് തോന്നിയിട്ട് ഓരോരോ എസ്ക്യൂസ്‌ പറഞ്ഞു വീട്ടിൽ ചെന്നാലോ..ഞാൻ അവിടെ ചെന്നിറങ്ങുന്ന നിമിഷം ഒന്നുങ്കി അങ്ങേര് എവിടേലും പോകും അല്ലങ്കി റൂം അടച്ചു കേറി കിടക്കും തെണ്ടി…

റൂമിൽ കിടക്കുന്ന അങ്ങേർക്ക് വൈകിട്ട് ചായേം വെള്ളോം കൊടുത്ത് ഉണർത്തിയിട്ട് ആന്റി വിളിക്കുന്നു എന്ന് പറയാനുള്ള ന്റെ എത്ര എത്ര അവസരങ്ങൾ ആണ് കാലമാടൻ ഇല്ലാതാക്കിയത് ന്ന് അറിയാമോ…

വെറുതെ ഒരു രസത്തിന് തുടങ്ങിയതാണെങ്കിലും കുറച്ച് കഴിഞ്ഞ് കേറി സീരിയസ് ആയിപോയി.. ഇല്ലങ്കി ഇട്ടിട്ട് പോവാരുന്നു..ന്ത് ചെയ്യാം ന്റെ ഈ നിഷ്കളങ്ക മനസ്സിന് ആരെയും പറ്റിക്കാൻ ഇഷ്ടല്ല…എല്ലാരോടും സ്നേഹം മാത്രം ഉള്ള പിഞ്ചു കുഞ്ഞാണ് ഞാൻ…

വളച്ചു തരാൻ കുഞ്ഞു ആഞ്ഞുശ്രമിക്കുന്നുണ്ട്…പക്ഷേ നടക്കുന്നില്ല..ഇനി ഇങ്ങേർക്ക് വല്ല തേപ്പും കിട്ടി ഒട്ടി ഇരിക്കുന്ന ഐറ്റം വല്ലോം ആണോന്ന് വരെ ഡൌട്ട് ആയി..കുഞ്ഞുനോട്‌ ചോയ്ച്ചപ്പൊ അങ്ങനൊന്നും ഇല്ലന്നും പറഞ്ഞു…

പിന്നെ എങ്ങനെയും ന്റെ ഇഷ്ടം അറിയിക്കണം ന്ന് മാത്രം ചിന്ത ആയി..അതിന് വേണ്ടി ഞാൻ ചെയ്യാത്ത പണി ഒന്നുമില്ല..വാലെന്റൈൻസ് ഡേക്ക് ലവ് ലെറ്റർ കോമ്പറ്റിഷൻ എത്ര ഭംഗി ആയിട്ട് fbil നോക്കി കോപ്പി അടിച്ചാണ് ഞാനൊരു ലവ് ലെറ്റർ എഴുതി ഇട്ടത് ന്ന് അറിയാമോ…ചോദ്യം ചോയ്ക്കാനുള്ള സെക്ഷനിൽ ഒരു നാണോമില്ലാതെ പുള്ളി സിംഗിൾ ആണോ ന്ന് ചോദ്യം എഴുതി ഇട്ടു…ആർട്സ് ഡേയ്ക്ക് കാക്കേ കാക്കേ കൂടെവിടെ പോലും പാടാത്ത ഞാൻ സ്റ്റേജിൽ കേറി അങ്ങേർക്ക് വേണ്ടി “ഇഷ്ടമാണെടാ എനിക്ക് ഇഷ്ടമാണെടാ…”എന്ന പാട്ട് അങ്ങേരെ നോക്കി പാടി തകർത്തു..ഓണം സെലിബ്രേഷന് അങ്ങേരെ കാണിക്കാൻ വേണ്ടി മാത്രം ഉടുത്താൽ ഇരിക്കാത്ത സാരിയും ചുറ്റി വരിഞ്ഞു വന്നു…പട്ടിക്ക് വെള്ളദാഹം വരുമ്പോ നടക്കുന്ന പോലെ അങ്ങേർടെ പിറകേ വാലാട്ടി നടന്നു…

എന്നിട്ടോ ഒരു നോക്കോ വാക്കോ തന്ന് ന്നേ അങ്ങേര് കടാക്ഷിച്ചില്ല..മനസാക്ഷി ഇല്ലാത്ത തെണ്ടി…ഒന്നും വേണ്ട..ന്റെ മുൻപിൽ വെച്ച് കണ്ട പെണ്ണുങ്ങളോട് സൊള്ളാതിരുന്നൂടെ…ഹും…

അങ്ങനെ എല്ലാം കയ്യിന്ന് പോയെന്ന് പറഞ്ഞു നിന്നപ്പോഴാണ് ഒരൂസം..ലാബ്‌ ഉള്ളത്കൊണ്ട് വൈകിട്ട് കോളേജിന്ന് ഇറങ്ങാൻ ലേറ്റ് ആയി..ബസ് കിട്ടാൻ സ്റ്റെപ് ഇറങ്ങി ഓടി വന്നതും പെട്ടത് കോളജിലെ വെടക്ക് കേസ് ആയ ഫിറോസിന്റെ മുന്നിൽ…

മൈൻഡ് ചെയ്യാതെ പോകാൻ പോയപ്പോ കയ്യിൽ കേറി പിടിച്ചിട്ട് കുറെ വൃത്തികെട്ട ഡയലോഗ് കൂടി…നിക്ക് കലി വന്നു…പക്ഷേ പുറത്തോട്ട് വരുന്നില്ല ന്താന്തോ…സത്യം പറഞ്ഞാ വെറുതെ വീമ്പിളക്കും എന്നല്ലാതെ ഞാൻ ഒരു പേടിതൊണ്ടി
ആണ്..നിങ്ങൾ ആരോടും പറയല്ലേ!

അങ്ങനെ ഒന്നും മിണ്ടാതെ കൈ ശക്തിയിൽ വിട്ടിട്ട് പോകാൻ പോയപ്പോഴാണ് പടക്കം പൊട്ടുന്ന പോലൊരു ശബ്ദം…

ആഹാ ഇന്ന് ദീപാവലി ആണോ എന്ന ഒരു ഫീൽ വരുന്നേന് മുന്നേ കണ്ടു…സംഹാരരുദ്രനായി നിക്കുന്ന നമ്മടെ ഗ്ലാമറേട്ടൻ…ഐവ ഇപ്പോ കണ്ടാ ചുമന്ന ആപ്പിൾ പോലെയുണ്ട്…

“മോനെ ഫിറോസേ..ഇപ്പോ കിട്ടിയത് എന്നും നിന്റെ ഓർമ്മയിൽ ഇരിക്കണം…ഇനി ന്റെ പെണ്ണിനെ നീ നിന്റെ ആ നശിച്ച കണ്ണ് കൊണ്ട് നോക്ക എങ്കിലും ചെയ്താൽ ബാക്കി അപ്പോ…വാടീ ഇങ്ങോട്ട്”ന്നും പറഞ്ഞു ന്റെ കയ്യിലും പിടിച്ചോണ്ട് ഒരു നടത്ത…

ഞാൻ പിന്നെ അവിടെ നടന്നത് ഒരു സ്വപ്നം ആണെന്ന് വിശ്വസിച്ചു അങ്ങ് നടന്നുപോയി..ആ നടത്തം ചെന്ന് അവസാനിച്ചത് പാർക്കിങ്ങിൽ…

ഇത്രേം നേരോം മര്യാദക്ക് പിടിച്ചോണ്ട് വന്ന അങ്ങേര് എന്നെ പിടിച്ചൊരു തള്ള്..

“നിനക്ക് എന്താടീ സമയത്തിന് വീട്ടിൽ പൊയ്ക്കൂടേ “

നിക്ക് ന്റെ കലിയും വന്നു..

“ഞാൻ പോയില്ലങ്കി തനിക്ക് ന്താ”

“എനിക്ക് ന്താന്ന് നിനക്ക് അറിയണോ..”

“ആ…അറിയണം..ഹും”

അങ്ങേരേം പുച്ഛിച്ചു വേറെങ്ങോട്ടോ നോക്കികൊണ്ട് നിന്ന എന്നെ വന്നു പിടിച്ചു മതിലിൽ ഒട്ടിച്ചു വെച്ചു..

ഒരു ഫ്രെയിം കൂടി കൊടുക്കാൻ പറയാരുന്നു..പിന്നെ ഒരു മാല കൂടി ഇട്ടാമതി..

“പറയെടി..”

“എന്ത് പറയാൻ”

“കുറെ നാളായിട്ട് പിറകേ നടക്കുന്നല്ലോ…ന്നിട്ട് തുറന്ന് പറയാനുള്ള ധൈര്യം ഇതുവരെ കിട്ടിയില്ലേ”

“തനിക്ക് പേടി ആയിട്ടല്ലേ ഞാൻ പിറകേ വരുമ്പോ താൻ ഓടുന്നത്…അതിന് പോലും ധൈര്യം ഇല്ലാത്ത ഒരാളെ ഞാൻ വേണ്ടന്ന് വെച്ചു”

പിന്നൊന്നും നോക്കിയില്ല.ഞാനല്ല.അങ്ങേര്…കാലമാടൻ ന്നേ ലുമ്മം വെച്ച് ശ്വാസം മുട്ടിച്ചു… കുറച്ച് കൂടി കഴിഞ്ഞിരുന്നേൽ ഒരു news ആയേനെ…കാമുകൻ കാമുകിയെ ഉമ്മ വെച്ച് ശ്വാസം മുട്ടിച്ചു കൊന്നു.. ഹൗ ക്രുവൽ!!!

“ഇനി പറയെടി….ഇനി നിനക്ക് ന്തെങ്കിലും ഡൌട്ട് ഉണ്ടോ”

തെണ്ടി…

“ഇ…ഇല്ല..”

“ആഹാ..അപ്പോ നിനക്ക് വിവരമുണ്ട്…മ്മ്..വാ വണ്ടിയിൽ കയറ്…ഇനി നിന്നാൽ ഇരുട്ടും.. ഞാൻ കൊണ്ടാക്കാം”

മിണ്ടാൻ വയ്യാത്തോണ്ട് പിന്നെ ഒന്നും മിണ്ടാതെ ബൈക്കിൽ കേറി…വണ്ടി എടുക്കുന്നേന് മുൻപ് ന്റെ കൈ പിടിച്ചു വയറ്റിൽ ചുറ്റിച്ചു വെച്ചു…

ഞാൻ ന്റെ കാശിയേട്ടന്റെ(അങ്ങനെ ഒന്നും വിളിക്കില്ല…എന്നാലും കുറച്ച് റൊമാൻസ് ഒക്കെ വരുത്താൻ നോക്കുവാ) മുതുകിൽ ചാഞ്ഞു കിടന്നു..ആ യാത്രയിൽ ഞങ്ങൾ മൗനം കൊണ്ട് പരസ്പരം എല്ലാം പറഞ്ഞു തീർത്തു…

അങ്ങനെ അവസാനം ഞാൻ കൂലിവേല എടുക്കുന്ന പോലെ കഷ്ടപ്പെട്ട് കാശിയെ ന്റെ ഉള്ളംകയ്യിലാക്കി…with the help of കുഞ്ഞു..അത് ഞാൻ മറക്കാൻ പാടില്ലല്ലോ..

അങ്ങനെ ന്റെ ഐഡിയ ഫലിച്ചു ഞാനും കുഞ്ഞും ഇപ്പോ ഒരേ വീട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും വയറും തള്ളി നടപ്പുണ്ട്…

ശുഭം!!!