“ഹയ്യ്…”എന്ന് പറഞ്ഞോണ്ട് തിരിഞ്ഞതും അങ്ങേര് എന്നെ പിടിച്ചു നിർത്തി ഒരു ലോങ് കിസ്സ് അങ്ങ് അടിച്ചു…ന്റെ മോനെ, ന്റെ കിളി പോയി…

ഡിങ്കന്റെ അല്ലി ?

എഴുത്ത്: നക്ഷത്ര ബിന്ദു

“ഉനക്കാക വാഴ നനയ്ക്കിറേ, ഉശിരോടെ വെള്ളം ഒഴിക്കിറെ, ഉനക്കായ് നനയ്ക്കിറേ…..ഉനക്കായ് നനയ്ക്കിറേ…..ഇനി ഏഴു വർഷം നാൻ നിനക്ക് നനയ്ക്കിറേ..നിനയ്ക്കറേ..”

ഐവാ….ഇത് പൊളിക്കും…ന്റെ ഡിങ്കേട്ടാ…

സാറിനെ ഇന്ന് തന്നെ കാണണം..ഇത് കൊടുക്കണം..സാറിനെ കേറി ചേട്ടാന്ന് വിളിക്കുന്നതിൽ കുറച്ച് ടെൻഷൻ ഇല്ലാതില്ല..എങ്കിലും ഇനി മുതൽ sir ചേട്ടൻ ആവണോല്ലോ..അപ്പോ പിന്നെ ഇപ്പോഴേ അങ്ങനെ വിളിച്ചു തുടങ്ങണംല്ലോ..അതുകൊണ്ട് കുഴപ്പില്ല ഇല്ല ഇല്ല…

Fourth ഇയർ IV ക്ക് ഓൾ ഇന്ത്യ ട്രിപ്പ്‌ വന്ന ഞാൻ ഈ റൂമിൽ കേറി നിന്ന് പ്രൊപ്പോസ് എങ്ങനെ ചെയ്യുംന്ന് പ്രാക്റ്റീസ് ചെയ്യുന്നു…വീട്ടീന്ന് പ്രാക്റ്റീസ് ചെയ്തിട്ട് വരേണ്ടത് ആയിരുന്നു…എങ്കിലിപ്പോ അവരുടെ കൂടെ പുറത്ത് പോവാരുന്നു…ടെൻഷൻ അടി മൂത്തിട്ട് തലവേദന ആണെന്ന് പറഞ്ഞു മുങ്ങിയതാ…

നാല് വര്ഷമായിട്ട് ഉള്ളിൽ കൊണ്ട് നടക്കുന്ന പ്രേമം..സുന്ദരനും സുമുഖനും സൽസ്വാഭിവിയുമായ ന്റെ സ്വന്തം ഡേവിഡ് എന്ന ഡിങ്കൻ..

ഇപ്പോ ഇത് അവസാനത്തെ ചാൻസ് ആണ്.. ഇപ്പോ പറഞ്ഞില്ലെങ്കിൽ ഇനി പറയാൻ പറ്റില്ല..ഒരു കാര്യം ചെയ്യാം ലെറ്റർ എഴുതാം…

പേപ്പർ എടുത്തു ഒരു വരിയിൽ കവിയാതെ ന്റെ പ്രണയം എഴുതി കുറിച്ച് സാറിന് വേണ്ടി ഞാൻ കാത്ത് നിന്നു..ബോർ അടിച്ചിട്ട് ഹോട്ടലിന്റെ വരാന്തയിൽ ഇറങ്ങി നിന്നപ്പോ ദേ അപ്രത്തെ ഹോട്ടലിന്റെ മുന്നിൽ ചാകര…വൗ ന്ത് നല്ല സേട്ടൻമാർ…ഒരു ഭൂതകണ്ണാടി കൂടി ഉണ്ടാരുന്നെങ്കിൽ നന്നായിട്ട് സ്കാൻ ചെയ്യരുന്നു…

തത്കാലം ഉള്ള കണ്ണ് കൊണ്ട് adjust ചെയ്തു…seen by naked eye..അങ്ങനെ നന്നായിട്ട് വായിനോക്കി കൊണ്ട് നിക്കുവാരുന്നു..പെട്ടെന്നൊരു അപശബ്ദം…

“നിനക്ക് അല്ലേ വയ്യന്ന് പറഞ്ഞത്…ന്നിട്ട് ഇവിടെ തണുപ്പത്ത് ഇറങ്ങി നിക്കുവാണോ”

ദേ തൊട്ട് മുന്നിൽ sir..

“അത് പിന്നെ ബോർ അടിച്ചപ്പോ..”

“മ്മ്…അറിഞ്ഞൂടാത്ത സ്ഥലം ആണ്..ഒറ്റക്ക് എങ്ങും ഇറങ്ങി നിക്കണ്ട…റൂമിൽ പൊയ്ക്കോ..”

“ശരി സാർ..”

“മ്മ്…”

“സാർ ഒരു കാര്യം പറയാനുണ്ടാരുന്നു…”

“എന്താ..”

ഉടനെ ഞാൻ ആ പേപ്പർ പുള്ളീടെ കയ്യിൽ വച്ചു കൊടുത്തിട്ട് ഓടി…

ഈശോയെ ന്താവോ ന്തോ…കാത്തോണേ…

പ്രതീക്ഷിച്ചത് പോലെ കുറച്ച് കഴിഞ്ഞപ്പോ ഫോണിൽ കാൾ വന്നു. എടുക്കാതിരുന്നാലോ…വേണ്ട.. ഇപ്പോ ആവുമ്പൊ ആരും ഇല്ല…ഒറ്റക്ക് നാണം കെടുന്നത് ആണ് നല്ലത്…

“ഹലോ..”

“വെളിയിൽ വാ.”ന്ന് പറഞ്ഞിട്ട് സാർ കാൾ cut ആക്കി…

പുറത്ത് ചെന്നപ്പോ നല്ല ദേഷ്യത്തിൽ നിപ്പുണ്ട്..

“നീ ഇത് എന്ത് വിചാരിച്ചാ നിക്ക് തന്നത്…ഞാൻ സാറും നീ സ്റ്റുഡന്റും ആണ്. അതെന്താ മറന്നു പോയോ..”

“സാർ…”

“നിന്നിൽ നിന്ന് ഞാൻ ഇങ്ങനെ ഒന്ന് expect ചെയ്തില്ല അലീന..”

“സാർ ഞാൻ പറയുന്നത് ഒന്ന് കേൾക്കു…”

“എനിക്ക് ഇനി ഒന്നും കേൾക്കണ്ട…”

“ന്തോന്നാ സാർ ഇത്..നിക്ക് ഡേവിഡിച്ചായനെ അത്രക്ക് ഇഷ്ടം ആയത് കൊണ്ടല്ലേ അത് സാറിനോട് പറഞ്ഞത്..കണ്ട നാൾ മുതൽക്കേ നിക്ക് ഇഷ്ടമാണ്…ഈ കൊല്ലം ന്റെ കോഴ്സ് കഴിഞ്ഞ് ഞാൻ പോകും..അതിനു മുൻപേ എല്ലാം പറയണം ന്ന് തോന്നി…സാർ അല്ലേ…പറയാൻ പേടിച്ചിട്ടാ എഴുതി തന്നത്”

“ഏഹ് ഡേവിഡോ..”

“മ്മ്…ഞാൻ അതിൽ എഴുതിയിട്ടുണ്ടല്ലോ”

ഡെനിൽ (സാർ ആട്ടോ)ആ പേപ്പർ ഒന്ന് കൂടി നോക്കിയപ്പോ ഒരു വശത്തു “എനിക്ക് ഇഷ്ടമാണ്” കൂടെ ഒരു ലവും രണ്ട് പറവേം..

ആ പേപ്പർ തിരിച്ചു നോക്കിയപ്പോ മറുവശത്തു “ചേട്ടാ, അനിയനെ ഒന്ന് പറഞ്ഞു മനസ്സിലാക്കണം…ഒരു നോട്ടം കൊണ്ട് പോലും എന്നെ കടാക്ഷിക്കുന്നില്ല”

“അല്ലി… നിനക്ക് അവനെ ആണോ ഇഷ്ടം”

“പിന്നല്ലാതെ…സാർ എന്നാ വിചാരിച്ചു”

“ഈൗ..ഞാൻ ആദ്യം ഇപ്പുറം മാത്രേ കണ്ടോളു..”

“ഓ അങ്ങനെ പറ…അപ്പോ അതിനാണ് ഇപ്പോ ഇവിടെ കിടന്ന് ഷോ കാണിച്ചത്..”

“അത് പിന്നെ…നിനക്ക് എല്ലാം ഒരു സൈഡിൽ എഴുതിക്കൂടെ”

“ഞാൻ കുറച്ച് ഗ്ലാമറിന് വേണ്ടി…”

“ലവ് ലറ്ററിന് ഗ്ലാമറോ”

“അതൊക്കെ ഉണ്ട്..ഞങ്ങൾ പ്രേമിക്കുന്നവർക്കേ മനസ്സിലാവൂ ഇതൊക്കെ…സാർ ഇത് പറ..അങ്ങേരെ ഒന്ന് നേരെ ആക്കി താ നിക്ക്..”

“ഹഹ…സാറോ…ചേട്ടാ ന്ന് എഴുതി വച്ചിട്ട്..”

“ഓ ങ്കിൽ ചേട്ടൻ…പറ”

“ചേട്ടൻ വേണ്ടടി..കൊള്ളൂല..ഇച്ചായൻ മതി”

“ന്റെ പൊന്ന് ഡെനിലിച്ചായാ…”

“ഹാവു….പൊളി..ഒരു പെങ്ങൾ ഇല്ലാത്തതിന്റെ വിഷമം ഇപ്പോഴാ തീർന്നത്.”

“ദേ കിളവാ നിങ്ങൾ പറയുന്നുണ്ടോ”

“എടി ഞാൻ നിന്റെ സാർ അല്ലേ അല്ലിമോളെ..”

“അതൊക്കെ പണ്ട്.. ഇപ്പോ പെങ്ങൾ പട്ടം തന്നത് കൊണ്ട് ഇനി എന്തും വിളിക്കാം”

“ഓ തെറി വിളിക്കാതിരിക്കാമോ..”

“ആലോചിക്കാം..”

“ഹഹ മ്മ് മ്മ്…അല്ല ഇതൊക്കെ എപ്പോ…ഡേവിഡിനെ നിനക്ക് എങ്ങനെ അറിയാം”

“അതോ…plus two ന് പഠിക്കുമ്പോ ബസിൽ ഒരു അമ്മാവൻ ന്നെ തോണ്ടിയപ്പോ അങ്ങേർക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട് ഇങ്ങേര് എനിക്കും തന്നു ഒരെണ്ണം.. ഞാൻ പ്രതികരിക്കാതെ മോങ്ങിക്കൊണ്ട് നിന്നെന്നും പറഞ്ഞു..അന്നേ നോട്ടം ഇട്ടതാ ഞാൻ അങ്ങേരെ..പിന്നെ കുറെ തപ്പി..പക്ഷേ കിട്ടിയില്ല…പിന്നെ കാണുന്നത് ഇച്ചായന്റെ കൂടെ കോളജിൽ വന്നപ്പോഴാണ്”

“അല്ലടീ ഇതിപ്പോ പ്രേമം ആണോ അടിച്ചതിന്റെ പ്രതികാരം ആണോ”

“രണ്ടും..”

“മ്മ്…ഇതിലും വലുത് ഒന്നും അവന് വരാനില്ല”

“ഹിഹി…പിന്നല്ല..അപ്പോ ഇനി എങ്ങനെയാ കാര്യങ്ങൾ.”

“നമുക്ക് സെറ്റ് ആക്കാം…ഇപ്പൊ ഇച്ചായന്റെ അല്ലിമോൾ പോയി ഒരുങ്ങി വാ…നമുക്ക് പുറത്ത് പോയി ഫുഡ് അടിക്കാം”

“ഹോ…ഒരു ആങ്ങളയുടെ കുറവ് നിക്കും ഉണ്ടാരുന്നു…ഇപ്പ വരാവേ “

അതും പറഞ്ഞു അല്ലി റൂമിലേക്കു ഓടി..ഡെനിൽ അത് നോക്കി ചിരിച്ചോണ്ട് ഫോൺ എടുത്തു ഡേവിഡിനെ വിളിച്ചു…

“ഹലോ ഇച്ചായാ..”

“എടാ നീ ഫ്രീ ആണോ അവിടെ..”

“ആണല്ലോ…ഒരാഴ്ച ലീവ് ആണ്…”

“നീ ഒരു കാര്യം ചെയ്…ഇങ് പോരെ”

“അവിടേക്കോ??അവളുണ്ടോ?കാര്യം എന്നതാ ഇപ്പോ പെട്ടെന്ന്”

“അതൊക്കെ വന്നിട്ട് പറയാം..നീ വാ…”

“ഓക്കേ..”

??????????????

പെട്ടെന്ന് തന്നെ അല്ലിയും ഡെനിലും സാറിലും സ്റ്റുഡന്റിലും നിന്ന് ഇച്ചായനും അനിയത്തികുട്ടിയും ആയിട്ട് മാറി..

ഫ്രണ്ട്സ് ഒക്കെ ഉണ്ടങ്കിലും അവൾ എപ്പോഴും ഇച്ചായന്റെ കൂടെ ആയിരുന്നു. ഇതുവരെ കിട്ടാതിരുന്ന ഒരു സഹോദരന്റെ സ്നേഹവും കെയറിങ്ങും പെട്ടെന്ന് കിട്ടിയപ്പോ ഉള്ള ആക്രാന്തം…

പിറ്റേന്ന് ആണ് ബുള്ളറ്റ് റൈഡ് ഉണ്ടായിരുന്നത്…അല്ലി വാശി പിടിച്ചു ഡെനിലിന്റെ കൂടെ കയറി…

??????????????

“ഹയ്യ് ഹയ്യ് ഇന്ന് ഞാൻ ഒരു പൊളി പൊളിക്കും…കിടു അല്ലേ ഇച്ചായാ”

“പിന്നെ പൊളിയാ…”

“ഇച്ചായന് ന്താ ഒരു സന്തോഷം ഇല്ലാത്തെ..”

“ഞാൻ ആദ്യായിട്ടൊന്നും അല്ല വരുന്നത് കുരുപ്പേ..”

“വോ വോ”

ഫോട്ടോയും എടുത്തു വായിനോക്കി ഇരുന്നു… കുറെ കഴിഞ്ഞപ്പോ പിന്നെ യാത്ര നിറെ മരങ്ങൾ പിടിച്ച ഒരു കാട്ടിലൂടെ ആയി..എല്ലാരും പല വഴിക്കാണ്…

ശരിക്കും ഒരു കാട്..വഴിയിൽ ആകെ ഞങ്ങൾ മാത്രേ ഉള്ളു…ആകെ കേൾക്കുന്നത് വണ്ടിയുടെ ശബ്ദം മാത്രം…

“ഇച്ചായാ..ഇവിടെങ്ങും ആരും ഇല്ലല്ലോ.. ആന വല്ലോം ഇറങ്ങുവോ…നിക്ക് പേടിയാവുന്നു..”

പെട്ടെന്ന് വണ്ടി നിന്നു…

“എന്താ… എന്ത് പറ്റി…”

“അല്ലിമോളെ ചതിച്ചടി ഓയിൽ തീർന്നു..”

“ഉയ്യോ…ഇനി എന്നാ ചെയ്യും..”

“നമുക്ക് നോക്കാം..മ്മ്….ദേ അവിടെ ഒരു പൈപ്പ് ഉണ്ട്…അവിടന്ന് കുറച്ച് വെള്ളം ഈ ബോട്ടിലിൽ നിറച്ചിട്ട് വാ…ഞാനിത് നോക്കട്ടെ”

“ഓക്കേ..”

ഞാൻ അവിടെ പോയി വെള്ളം നിറച്ചോണ്ട് നിന്നപ്പോ ബുള്ളറ്റ് സ്റ്റാർട്ട്‌ ആയ സൗണ്ട്..തിരിഞ്ഞു നോക്കിയപ്പോ ഇച്ചായൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി അതിൽ ഇരിക്കുന്നു…ശരി ആയോ ഇച്ചായാ ന്ന് ചോയ്ക്കാൻ പോയപ്പോഴേക്കും വണ്ടി മുന്നോട്ട് പോയി…

“ഇച്ചായാ…ഞാനും വരുന്നു..”

“ഇച്ചായാ….”

കൂവി വിളിച്ചിട്ടും നിർത്താതെ പോയി..ദേശ്യവും വിഷമാവും എല്ലാം ഒരുമിച്ചു വന്നു…വല്ലാതെ പേടി ആകുന്നു…ഒരു പുല്ല് അനങ്ങുന്ന സൗണ്ട് പോലുമില്ല…

കണ്ണൊക്കെ നിറഞ്ഞു വരുന്നു…എന്നെ കളിപ്പിക്കുന്നതാണോ…ഈശ്വര…

പിന്നെ അവിടെ പൈപ്പിന്റെ മൂട്ടിൽ മുട്ടിൽ തലവെച്ചിരുന്നു കരഞ്ഞു…കുറച്ച് കൈഞ്ഞപ്പോ ദൂരെന്ന് ബുള്ളറ്റ് വരുന്ന സൗണ്ട്…

എഴുന്നേറ്റ് നോക്കിയപ്പോ ഇച്ചായൻ..എന്റെ അടുത്ത് കൊണ്ട് നിർത്തിയിട്ടു കേറാൻ പറഞ്ഞു…

എനിക്ക് എന്റെ ദേഷ്യവും വന്നു…

പോയി മുതികിനിട്ട് കുറെ അടി അടിച്ചു തെറിയും വിളിച്ചിട്ട് ബാക്കിൽ കേറി ചുറ്റിപിടിച്ചിരുന്നു..കരഞ്ഞതിന്റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയി.

വണ്ടി നിന്നപ്പഴാണ് എഴുന്നേറ്റത്..ഒരിടത്ത് നിർത്തിയേക്കുവാ…ഒരു സൈഡിൽ മൊട്ടകുന്നും ഒരു സൈഡിൽ കാടും…

“ന്തിനാ ഇച്ചായ നിർത്തിയത്”എന്ന് ചോയ്ച്ചോണ്ടു ഞാൻ ഇറങ്ങി…

ചുറ്റും നോക്കിയിട്ട് നോക്കിയതും ഇച്ചായൻ തലേന്ന് ഹെൽമെറ്റ്‌ എടുത്തു മാറ്റി…മുന്നിൽ ഇരിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി പോയി…

“ഡിങ്കൻ!”

“എന്തെന്ന്?? “

“ചും…”

ഈശോയെ…ഇതെന്നതാ ഇത്.. എന്റെ കണ്ണിന് ന്ത് പറ്റി… ന്റെ കൃഷ്ണാ അടിച്ചു പോയോ…

കണ്ണ് തിരുമി നോക്കിയിട്ടും കാണുന്നത് ഡിങ്കനെ തന്നെയാ…

അങ്ങേര് ബൈക്കിന്ന് ഇറങ്ങി അതിൽ തട്ടി ഒക്കെ നോക്കിയിട്ട് കുറച്ച് കയിഞ്ഞു ബാഗും എടുത്തു തൂക്കികൊണ്ട് മൊട്ടകുന്ന് കയറി..

എന്നെ വിളിച്ചില്ല..എങ്കിൽ ഞാൻ പിറകേ പോയി..സന്ധ്യ ആയി തുടങ്ങിയിരുന്നു..വെറുതെ ന്തിനാ മൃഗങ്ങൾക്ക് പണി കൊടുക്കുന്നത്…

കേറി ഏറ്റവും മുകളിൽ ചെന്നു…അങ്ങേര് ബാഗിന്ന് ന്തൊക്കെയോ എടുത്തു ഒരു ടെന്റ് ഒക്കെ സെറ്റ് ചെയ്തു…

“വണ്ടിയിൽ ശരിക്കും ഓയിൽ തീർന്നു…അവർ ആരെങ്കിലും വരുന്നത് വരെ ഇവിടെ നിക്കണം”

“അയിന് നിങ്ങൾ ആരാ? “

അങ്ങേരെന്നെ ഒരു നോട്ടം..പിന്നൊന്നും ചോയ്ക്കാൻ പോയില്ല…അവിടെ ഇരുന്നു…

ഈശ്വര ഡിങ്കൻ ആണ് അടുത്ത് ഇരിക്കുന്നത്…ന്തൊക്കെയോ തോന്നുന്നു…

സൂര്യൻ അസ്തമിക്കുന്നത് ഇത്ര ഭംഗിയിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല…ഫോൺ എടുത്തു കുറെ ഫോട്ടോ എടുത്തു..അപ്പോഴാ ഒരു ഐഡിയ തോന്നിയത്..ഇച്ചായനെ വിളിച്ചു നോക്കാം..ഈശോയെ ഒരു കട്ട പോലുമില്ല…അപ്പോ ഇന്നിവിടെ കിടക്കാം..മല കേറി ആനയും സിങ്കവും ഒന്നും വരാഞ്ഞാൽ മതിയാരുന്നു…

ഇരുട്ടി തുടങ്ങിയപ്പോ അങ്ങേര് തന്നെ തീ കൂട്ടി..ഞാൻ വായിനോക്കി ഇരുന്നു..

കുറച്ച് കഴിഞ്ഞപ്പോ വയറിന്ന് വിളി വന്നു..ബാഗ് എടുത്തത് നന്നായി…ഈ dairymilk ന്താ ഇത്ര ചൂപ്പർ ആയിപോയത്…

തിന്ന് കുറെ ആയിട്ട് നോക്കിയപ്പോ ലങ്ങേര് ഇരുന്നു നോക്കുന്നു…കൊതി വിട്ട് കാണും ജന്തു…ഇനി ആരെന്നു പറഞ്ഞാലും dairymilk ഒന്നും share ചെയ്യുന്നത് നിക്ക് ഒട്ടും ഇട്ടല്ല..ഹും

“ന്താ നോക്കുന്നെ…വേണോങ്കി ചോയ്ച്ചാൽ പോരെ..കൊതി വിടണോ..ഹും”

“പോടീ കോപ്പേ..”ന്നും പറഞ്ഞിട്ട് അങ്ങേര് പോയി അങ്ങേർടെ ബാഗ് എടുത്തിട്ട് വന്നു..

ഇനി ഇങ്ങേർട കയ്യിൽ വല്ലോം ഉണ്ടോ ന്തോ..അങ്ങേര് ഒരു പൊതി എടുത്തതും ഹോ ന്റെ പൊന്നോ നല്ല മണം ..

പൊതി അഴിച്ചപ്പോ ദേ kfc….ഈശ്വര ഇത് ഞാൻ എങ്ങനെ നോക്കി നിക്കും..അങ്ങേര് നൂന്ന് പോലും നോക്കാതെ തീറ്റി തുടങ്ങി…

കുറെ നേരം കണ്ട്രോൾ ചെയ്തു നിന്നു..പിന്നെ അങ്ങേർടെ അടുത്ത് പോയി ഒരു പീസും എടുത്തോണ്ട് ഓടി…

“ടീ….”

“നീ പോടാ..”

ഞാൻ കുറച്ച് ഇപ്പറത്തോട്ട് വന്നു നിന്ന് തിന്നു…ഹൂ…ന്ത് ടേസ്റ്റ് ആണ്..രണ്ട് മൂന്നു പീസ് എടുക്കേണ്ടത് ആരുന്നു..ശോ…എല്ല് കടിച്ചോണ്ട് നിന്നപ്പോ അങ്ങേര് ന്റെ പിറകിൽ വന്നു ചേർന്നു നിന്നു…

എല്ല് തൊണ്ടേൽ കുരുങ്ങി മിക്കവാറും ഞാൻ ചാവും..അങ്ങോട്ട് മാറ് മനുഷ്യാ…ന്നെ ചോസം മുട്ടിച്ചു കൊല്ലുവോ…അയ്യോ ഓടി വായോ…

അങ്ങേര് മുഖം ന്റെ ചെവിക്കടുത്ത് കൊണ്ട് വന്നിട്ട് ചോയ്ക്കുവാ…”ചിക്കൻ മാത്രം മതിയോ…സോസ് വേണ്ടേ “ന്ന്

ശോ കൊച്ച് ഗള്ളൻ ഇത് ചോയിക്കാനാരുന്നോ…

“വേണം..തരുവോ..”

“തരാം..”

“ഹയ്യ്..”എന്ന് പറഞ്ഞോണ്ട് തിരിഞ്ഞതും അങ്ങേര് എന്നെ പിടിച്ചു നിർത്തി ഒരു ലോങ് കിസ്സ് അങ്ങ് അടിച്ചു… ന്റെ മോനെ, ന്റെ കിളി പോയി…

ഒരു സോസിന്റെ ടേസ്റ്റ് കിട്ടി..അത്രതന്നെ മെച്ചം..പക്ഷേ ഉമ്മ കിട്ടിയതിന്റെ വെപ്രാളത്തിൽ ന്റെ കയ്യിലിരുന്ന എല്ല് അങ്ങേർടെ ചെവീല് കേറിപോയി..

അങ്ങേര് പിടിച്ചു ഉമ്മിച്ചതിന്റെ ദേഷ്യത്തിൽ രണ്ട് തെറി പറയാൻ നോക്കിയപ്പോഴാണ് ചെവിയിൽ എല്ലും ആയിട്ട് നിക്കുന്ന ഡിങ്കനെ കണ്ടത്…ന്റയ്യോ ഞാൻ ഇന്ന് സിരിച്ചു സിരിച്ചു ചാവും..

ഹയ്യാമോ..ഹാഹാഹാ…കിടന്നും മലന്നും ഒക്കെ ചിരിച്ചു…

അങ്ങേർക്ക് കാര്യം മനസിലാവുന്നില്ല..

“എന്താടീ കിടന്ന് ഇളിക്കുന്നത്..”

“ഒരു മിനിറ്റ്..”

ഞാൻ ഓടി പോയി ന്റെ ഫോൺ എടുത്തോണ്ട് വന്നു ഒരു ഫോട്ടോ എടുത്തിട്ട് അങ്ങേർടെ ചെവീല് ഇരിക്കുന്ന എല്ല് എടുത്തു കാണിച്ചു കൊടുത്തു…

“എടി…”

“ഹിഹി നോക്കണ്ടേ മോനെ ഞാൻ ഓടി…”

കുറെ ഓടി ഞാൻ തളർന്നപ്പോ അങ്ങേര് വന്നെന്നെ പിറകീന്ന് ചുറ്റി പിടിച്ചു… ഞാൻ നെഞ്ചിൽ ചാരി നിന്നു…

“ഡിങ്കാ…”

“മ്മ്…”

“നിനക്ക് എപ്പോഴാ എന്നോട് പ്രണയം തോന്നിയത്…”

“ആ എല്ല് നീ ന്റെ ചെവിയിൽ തിരുകിയപ്പോ…”

“ഹഹ.. ഞാൻ കര്യായിട്ട് ചോയ്ച്ചതാ..ഇന്നല്ല ന്ന് നിക്ക് അറിയാം”

“ഓഹോ…അതെങ്ങനെ അറിയാം..”

“നേരത്തെ ഒരു സാധനം തന്നില്ലേ…അതിന്റെ ആഴം കൂടിയപ്പോ മനസിലായി..”

“ആണോ…ഹഹ…അന്ന് നിനക്കിട്ട് ഒരെണ്ണം പൊട്ടിച്ചില്ലേ…അന്ന് തൊട്ട്…ഇനി തട്ടാനും മുട്ടാനും നീ മതിയെന്ന് തോന്നി…പിന്നെ നിന്റെ പിറകേ തന്നെ ഉണ്ടാരുന്നു…ഇച്ചായന്റെ കൂടെ ഇടക്ക് കോളജിൽ വന്നത് തന്നെ നിന്നെ കാണാനല്ലേ..ഞാൻ കണ്ടിട്ടുണ്ട് നീ ഒളിഞ്ഞു നോക്കുന്നത്”

“അയ്യടാ..ഞാൻ ഒന്നും നോക്കിയില്ല..കണ്ടാലും മതി..ഒണക്ക മീശയും”

“ന്താടീ ന്റെ മീശക്ക് ഒരു കുഴപ്പം”

“കൊമ്പൻ മീശ…താനാരാ മീശമാധവനോ”

“അല്ല ഡേവിഡ് ജോൺ..”

“ആണോ ഏമാനെ”

“ആടീ കൊരങ്ങിച്ചി…”

ആ ഒരു രാത്രിയിൽ പറയാൻ ഒരുപാട് ഉണ്ടായിരുന്നു…അമ്പിളി അമ്മാവൻ പോയിട്ട് സൂര്യണ്ണൻ വന്നത് പോലും അറിഞ്ഞില്ല..

രാവിലെ തന്നെ ന്റെ പൊന്നാങ്ങള ലാൻഡ് ചെയ്തു… ഓടി ചെന്ന് അങ്ങേർടെ വയറ്റിനിട്ട് ഒരു ഇടി കൊടുത്തു…

“എടി കുരുപ്പേ നോവിക്കാതെടി”

“പിന്നെ… ന്നെ ഒറ്റക്ക് ആക്കി പോയതല്ലേ..”

“ഒറ്റക്കോ…കൂട്ടിന് ഒരു കൊമ്പനെ തന്നിട്ടല്ലേ പോയത്”

“ഹും…”

“പിണങ്ങാതെടീ അല്ലിമോളെ…ന്നിട്ട് എങ്ങനെ ഉണ്ട് നിന്റെ ഡിങ്കൻ”

“കിടിലോസ്‌കി…ബാക്കി വെച്ചേക്കുന്ന ആ അടി ഞാൻ കൊടുത്തിട്ടില്ല..സമയം ആവട്ടെ ന്നിട്ട് കൊടുക്കാം..ഇപ്പോ കൊടുത്താൽ അങ്ങേര് കേസെടുത്താലോ..വല്യ IPS കാരനല്ലേ “

“ഹഹ…മ്മ് മ്മ് വാ നമുക്ക് പോകാം..അവിടെ ആരും അറിഞ്ഞിട്ടില്ല നീ ഇവിടെ ആണെന്നൊന്നും..ഇന്നലെ എല്ലാരും വന്നപ്പോ കുറച്ച് ലേറ്റ് ആയാരുന്നു”

“ഭാഗ്യം..ഇല്ലങ്കി ഇനി അത് മതി..”

????????????????

IV കഴിഞ്ഞ് തിരിച്ചു എന്നെ വീട്ടിൽ കൊണ്ടാക്കിയത് ഇച്ചായൻ ആണ്…ന്തോ അത്യാവശ്യം വന്നിട്ട് ഡിങ്കൻ നേരത്തെ പോയാരുന്നു…

ഞാൻ കാറീന്ന് ഇറങ്ങിയിട്ട് ഡ്രൈവർ സീറ്റിന്റെ അടുത്ത് വന്നു…

“കേറുന്നില്ലേ ഇച്ചായാ..”

“വരുന്നുണ്ട് ഇങ്ങോട്ട് വൈകാതെ…ഇന്ന് വേണ്ട”

“മ്മ്… ഓക്കേ…റ്റാറ്റാ”

“അതേ ഇച്ചായന്റെ അലിമോൾ ഇങ് വന്നേ… ഒരു രഹസ്യം പറയട്ടെ..”

“ന്താ ഇച്ചായാ..”

“ദേ ആ സിറ്റ്ഔട്ടിൽ നിക്കുന്നതിനെ ഞാൻ ഇങ് എടുത്തേ”

ഞാൻ നോക്കിയപ്പോ ചേച്ചി…

“എടാ കള്ളാ…”

“ഹഹ…”

ഡെനിലിന്റെ വണ്ടി മുന്നോട്ട് പോയതും അലീന അനീനക്ക് നേരെ നടന്നു…അവൾടെ ഇച്ചായനേം ചേച്ചിയേം സെറ്റ് ആക്കുന്ന ദൗത്യവുമായി…

ശുഭം !!!

ഇതൊക്കെ റിയൽ ലൈഫിൽ നടക്കുന്നത് impossible, impossible, impossible ആണെന്ന് നിക്ക് അറിയാം.. എന്നാലും ഒരാഗ്രഹം…ആരും കല്ലെറിയരുത്..?‍♀️?‍♀️