മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
“ഏട്ടത്തി ഞാൻ ഒരു ഐഡിയ പറയാം..അങ്ങേരെ ഒരാഴ്ചക്ക് ഉള്ളിൽ നമുക്ക് കുപ്പീൽ ആക്കാന്നെ..ന്താ പറയട്ടെ..”
“അഹ്..നീ പറ..”
പിന്നെ അവൻ പറഞ്ഞത് കേട്ടതും ന്റെ ബൾബും കത്തി..”അപ്പോ മിഷൻ അലോക് സ്റ്റാർട്ട്.. ഓഹ്ക്കെ???”
“വോകെയ്”
???????????
ഉച്ചക്ക് റൂമിലേക്ക് വരുമ്പോൾ ഏട്ടനെ കാണാനില്ല..ഇങ്ങേരു ഫോണും പിടിച്ച് ഇതെവിടെ പോയി..നോക്ക്യപ്പോ ഫോൺ അതാ ടേബിളിൽ ഇരിക്കുന്നു..മൂപ്പർ കുളിക്കാന്ന് തോന്നുന്നു..വിദ്യാ..ഇത് തന്നെ പറ്റിയ സമയം..ഫോൺ എടുത്ത് തുറക്കുമ്പോൾ ലോക് ഉണ്ട്..ഭർത്താക്കന്മാരുടെ ഫോണിന്റെ പാസ്വേഡ് അറിയാത്ത ഭാര്യമാർ ഉണ്ടാവില്ലല്ലോ ല്ലെ..ലോക് തുറന്നതും ആദിയും ഏട്ടനും കൂടെ ഒന്നിച്ച് നിക്കുന്ന ഫോട്ടോ ആണ് വാൾപേപ്പർ..വാട്ട്സ്ആപ് തുറന്നതും പിന്നിൽ ഒരു അശരീരി..
“എന്താടി അവിടെ”
“കർത്താവേ കടുവ ബാത്റൂമിൽ നിന്ന് എപ്പോ ഇറങ്ങി”ഇനി വേറെ വഴി ഇല്ല..
“പുരുഷു ന്നെ അനുഗ്രഹിക്കണം..” മൊബൈലും പിടിച്ചു മുഴുവൻ പല്ലും കാട്ടി ഇളിച്ച് കൊണ്ടവൾ പറഞ്ഞു..
“അതൊക്കെ ഞാൻ അനുഗ്രഹിക്കാ..നിനക്കെന്താ ന്റെ ഫോണിൽ കാര്യം” ഒരു പുരികം ഉയർത്തി ഇത്തിരി ഗൗരവം വരുത്തി അവൻ ചോദിച്ചു..
“അത് പിന്നെ..”
“ഏത് പിന്നെ..”
“അത് ..അത് ഏട്ടന്റെ ഫോൺ ഇവിടെ ഇരിക്കണ കണ്ടപ്പോ..ബെല്ലടിക്ക്ന കണ്ടപ്പോ എടുത്ത് നോക്ക്യപോ പാസ്വേഡ് കണ്ടപ്പോ.. വെറുതെ ഒരു രസത്തിന്..
“ന്തോന്ന്.. ന്തോന്ന്..”
“ഒന്നൂലാ..ഞാൻ പോണു”
“അങ്ങനെ അങ്ങ് പോയാലോ.. ഏഹ്..”
അവിടുന്ന് ഓടിയ ന്നെ വലിച്ച് ചുമരോട് ചേർത്ത് രണ്ടു കൈയ്യും സൈഡിൽ വച്ച് ലോക് ആക്കി..”ആദി..നീ അറിഞ്ഞോ..ഞാൻ പെട്ടു” ആത്മ ആണിട്ടാ..
“ഇനി മോള് പറയ്.. ന്താർന്ന് ന്റെ ഫോണിൽ പണി..”
“ഞാൻ വെറുതെ കണ്ടപ്പോ എടുത്ത് നോക്ക്യെതാ..”വാക്കുകൾക്ക് തപ്പി തടയുന്ന വിദ്യയെ കണ്ടപ്പോൾ പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു അലോക്..
“ഞാൻ പറഞ്ഞിണ്ടാ..എന്റെ സാധനങ്ങൾ തൊടാൻ നിൽക്കരുത് എന്ന്..”
“…”
“അല്ലേൽ നിനക്ക് നൂറു നാവാണല്ലോ..ഇപ്പൊ എന്തെ ഒന്നും പറയാനില്ലേ..മുഖത്തോട് നോക്കടി..”
ചൂണ്ട് വിരൽ കൊണ്ട് അവളുടെ മുഖം പിടിച്ച് ഉയർത്തിയപ്പോൾ കണ്ണുരുട്ടി തന്നെ നോക്കി നിൽക്കുന്ന വിദ്യയെ കണ്ടപ്പോൾ ചെറിയ കുസൃതി തോന്നി അവന്..
“അത് പിന്നെ ഇന്നലെ മിസ്സ് നമ്പർ തന്നില്ലേ..വിളിച്ചോ അറിയാൻ നോക്ക്യെതാ..” കുറ്റം പിടിച്ച കുട്ടിയെപ്പോലെ തലയും താഴ്ത്തി അവള് പറഞ്ഞു..
“ഞാൻ സ്നേഹയെ വിളിച്ചാൽ നിനക്കെന്താ..”
“എനിക്കിഷ്ടമല്ല..”ഇത്തിരി കുറുമ്പോടെ അവൾ പറഞ്ഞു..
“നിനക്ക് ഇഷട്മില്ലാത്തത് ചെയില്ലന്ന് ഞാൻ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ല..മാത്രല്ല..അതൊക്കെ ചെയ്യാനും ചെയ്യാതിരിക്കാനും ഞാൻ നിന്നെ സ്നേഹിക്കുന്നും ഇല്ലല്ലോ..”
തൊട്ടടുത്ത് കണ്ണുകളിലേക്ക് ഉറ്റുനോക്കി ഏട്ടൻ അത് പറയുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞിരുന്നു..സ്നേഹിച്ചു തുടങ്ങി എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു..ഇനി ഇപ്പൊ അതും വേണ്ട..ഇല്ല..ഇനിയും തോറ്റു കൊടുക്കാൻ വയ്യ.. ശെടാ..ആവിശ്യം ഉള്ള ടൈമിൽ ഒരു കുരുട്ടബുദ്ധീം വരുന്നും ഇല്ല..എന്തായാലും കരഞ്ഞതല്ലെ..ഇത്തിരി സ്ട്രോങ്ങ് ആക്ക് വിദ്യ.. കമ്മോൺ..യു കാൻ..ഏട്ടനും മിസ്സും ഒരുമിച്ച് കണ്ട പല സന്ദർഭങ്ങളും മനസ്സിലേക്ക് ഓടിയെത്തിയത് മൻപ്പൂർവമോ ഉള്ളിൽ തട്ടിയോ എന്തോ കണ്ണോകെ ഡാം തുറന്നിട്ട മാതിരി ആയി..അത് കണ്ടതും ആൾടെ മുഖം കാറ്റഴിച്ച് വിട്ട ബലൂൺ പോലെയായി..
“ഏയ്..വിദ്യ..താൻ എന്തിനാ കരയുന്നെ..അമ്മ ഒക്കെ കണ്ടു വന്നാൽ എനിക്ക് നല്ലത് കിട്ടും ട്ടാ..”
“ഓഹോ അപ്പോ അമ്മ ചീത്ത പറയുന്നത് ആണ് കാര്യം..അല്ലാതെ ഞാൻ കരയുന്നെ അല്ലാലെ..കടുവെ..”പിറുപിറുത്തു കൊണ്ട് കരച്ചിലിന്റെ ഫോഴ്സ് ഒന്നൂടെ കൂട്ടി അവൾ..
“നിങ്ങള്..നിങ്ങള് ന്നെ താലി കെട്ടീട്ട്..കാമുകീനെ വിളിക്കണത് നിക്ക് സഹിക്കില്ല. അവർ വേണ്ട പറഞ്ഞു ഇട്ടിട്ട് പോയതല്ലേ..പിന്നെ ഇപ്പൊ എന്തിനാ വീണ്ടും വന്നിരിക്കുന്നെ….തട്ടിയെടുക്കാൻ ഞാൻ സമ്മയ്ക്കില്ല..അച്ചെട്ടൻ ന്റ്യാ..ന്റെ..ന്റെ ഭർത്താവാ…വേറെ ആരോടും അങ്ങനെ മിണ്ടുന്നത് നിക്ക് ഇഷ്ടല്ല..ന്റെ മാത്രാ..”കരച്ചിലിന്റെ ഇടയിൽ വാക്കുകൾ പെറുക്കി കൂട്ടി പറഞ്ഞു കഴിഞ്ഞപ്പേനും വിദ്യ തളർന്നു പോയിരുന്നു..അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് എന്റെ മാത്രാ ന്റെ മാത്ര എന്ന് അപ്പോഴും പുലമ്പി കൊണ്ടിരുന്നു..അവന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ കരഞ്ഞു തുടങ്ങിയതാണേലും അത്ര നാളടക്കി വച്ചിരുന്ന വിഷമം കണ്ണീർമഴ ആയി പുറത്ത് വന്നിരുന്നു..
പെട്ടന്നുള്ള വിദ്യയുടെ ഭാവമാറ്റത്തിൽ അമ്പരന്നു നിന്നുപോയി അലോക്..ചുമ്മാ അവളുടെ കുശുമ്പ് കാണാൻ പറഞ്ഞതാണ്..അല്ലാതെ സ്നേഹയെ വിളിക്കണം എന്ന് വിചാരിച്ചത് ഇല്ല..ഈ മിഴിയിലെ നനവ് തന്റെ ഉള്ളിൽ എന്തുകൊണ്ടാണ് വേദന കൊരിയോഴിക്കുന്നത്..ഇതാണോ ഇനി പ്രണയം..അറിയില്ല..ഒന്നറിയാം..ഈ പെണ്ണിന്റെ ചിരി തന്റുള്ളിൽ സന്തോഷത്തിന് കുമിളകൾ മുളപ്പിക്കുന്നു..എന്നെന്നും ഈ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കാൻ തോന്നുന്നു..മെല്ലെ തന്റെ നെഞ്ചില് ഒളിപ്പിച്ച് വച്ചേക്കുന്ന അവളുടെ മുഖം പിടിച്ച് ഉയർത്തി..കരഞ്ഞ് കരഞ്ഞു കൺമഷി ഒക്കെ മുഖത്ത് ആകെ പരത്തി വെച്ചിണ്ട് പെണ്ണ്..നിറകണ്ണുകളുമായി നോക്കി നിൽക്കുന്ന കണ്ടപ്പോ തനിക്ക് വേണ്ടി പൊഴിച്ച ആ കണ്ണുനീർ തുള്ളികൾ അധരങ്ങളാൽ ഒപ്പിയെടുക്കാൻ അവന് കൊതി തോന്നി..അതിനായി മുഖം അവളിലേക്ക് അടുപ്പിച്ച് ചുണ്ടുകൾ കൺപീലികൾ തൊട്ടുണർത്തിയ ഉടനെ തന്നെ ഊക്കോടെ തള്ളി മാറ്റി ബത്രൂമിലേക്ക് ഓടി കയറി കാന്താരി..അപ്പോഴാണ് താൻ എന്താ ചെയ്തെന്നുള്ളള ബോധം അവന് വന്നത്..
“പിന്നേം ആകെ ചമ്മീലോ..ഇന്ന് രാവിലെ കഴിഞ്ഞപ്പോ തന്നെ അവളെ ഫേസ് ചെയ്യാൻ പറ്റീല..ഇനി ഇതൂടെ..ഈ പെന്നിത് അടുത്ത് വരുമ്പോ എനിക്ക് ന്താ ഈ പറ്റ്നെ..അവള് വരുനേന് മുൻപ് ഇവിടന്ന് പോവാ..അതാ നല്ലത്..”
ബാത്ത്റൂമിൽ നിന്നിട്ടും കഴിഞ്ഞ പോയ നിമിഷത്തെ ഞെട്ടലിൽ ആയിരുന്നു വിദ്യ..കണ്ണാടിയിൽ നോക്കി കൺപീലികൾ മതിവരുവോളം അവൾ തലോടി കൊണ്ടിരുന്നു..തന്റെ പ്രാണന്റെ ചുണ്ടുകൾ ആദ്യമായി പതിഞ്ഞ ഇടം..ഓർക്കുംതൊരും അവളിൽ നാണത്താൽ വിടർന്ന പുഞ്ചിരി തത്തികളിച്ച് കൊണ്ടിരുന്നു.. കവിളിണക ളിൽ നിറയെ ചുവപ്പ് രാശി പടർന്നു..മുഖം ഒക്കെ കഴുകി ഇറങ്ങുമ്പോൾ റൂമിൽ ഏട്ടൻ ഉണ്ടായിരുന്നില്ല..അത് എന്തായാലും നന്നായി..അപ്പോ മഞ്ഞ് മല ഉരുകി തുടങ്ങിയെന്ന് ഉറപ്പായി..താഴേക്ക് ചെല്ലുമ്പോൾ ആദി തന്നെ കാത്തിരിക്കുന്നുണ്ട്..
“എന്തായി ഏട്ടത്തി.. കൊറേ നേരം ആയല്ലോ പോയിട്ട്..ഫോൺ കിട്ടിയോ..?”
“ഫോൺ.. ദേ..എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട..അവന്റെ ഒരു എൽകെജി പിള്ളേർടെ ഓരോ ഐഡിയ ആയിട്ട് വന്നേക്കാ..പോക്കോണം അവിടന്ന്..”
“അതെന്തേ..വർക് ഔട്ട് ആയില്ലേ ഏട്ടത്തി” ഉള്ള നിഷ്കുഭാവം മുഖത്ത് വരുത്തി ചോദിക്കുന്ന അവനെ കണ്ടപ്പോ പാവം തോന്നി..ഏട്ടൻ ആ സമയത്ത് വന്നതിന് അവൻ എന്ത് ചെയ്തു..
ലാസ്റ്റ് സീൻ ഒഴിച്ച് എല്ലാം അവനോട് പറഞ്ഞ് കൊടുത്തപ്പോൾ ചെക്കന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു..
“ഏട്ടത്തി കരഞ്ഞത് എന്തായാലും നന്നായി കേട്ടോ..അപ്പോ സെന്റിമെന്റ്സ് എക്സിക്യുട്ടീഡ്..ഇനി നമുക്ക് അടുത്ത ആൾക്കാരെ ലാൻഡ് ചെയ്യിക്കേണ്ട ടൈം ആയി..”
“ആരെ…ദേ ആദി നിന്റെ നേരത്തെ പോലത്തെ ഐഡിയ ആണെ..പൊന്ന്മോനെ..ദയവു ചെയ്ത് വേണ്ട..ഇന്നിപ്പോ ഞാൻ കരഞ്ഞൊണ്ടാ..അല്ലേൽ ന്നെ ആ ചുമരീന്ന് വടിച്ച് എടുക്കേണ്ടി വന്നേനെ..”
“ഇതതല്ല ഏട്ടത്തി.. ശോഭമ്മായി ഇല്ലെ.. ആൾടെ രണ്ട് ട്രോഫീസ്നെ വരുത്താ..കിച്ചനും കരിയും..കിച്ചൻ ആണെ അത്യാവിശം കൊഴീം.. ഏട്ടത്ത്യോട് ഒന്നു അടുത്ത് ഇടപെടുമ്പോൾ ചെട്ടായിക്ക് ഫീലിങ്സ് വരൂലോ..” ഇത് വരെ ആരും പറയാത്ത ഏതോ വല്ല്യ കാര്യം പറഞ്ഞപോലെ കോളറും പൊക്കി ഉള്ള അവന്റെ ഇരുപ്പ് കണ്ടപ്പോ ചിരി വന്നു .
“നല്ല ഫ്രഷ് ഐഡിയ..”
“ഫ്രഷ് ആണേലും ചീഞ്ഞത് ആണേലും ആണുങ്ങൾക്ക് ഒടുക്കത്തെ കുശുമ്പ് ആന്നെ..ഏട്ടത്തി നോക്കിക്കോ..ഞാൻ അവനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിണ്ട്..”
അങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഡോർബെൽ കേട്ടത്..വാതിൽ തുറക്കാൻ ആയി എണീറ്റതും അവൻ ന്റെ കൈ പിടിച്ച് അവിടന്നെ പിടിച്ച് ഇരുത്തി..
“അവരാവും..ചേട്ടായി വരട്ടെ..ആൾ തുറന്നോളും..ആൾ അല്ലേ കാണണ്ടേ..”
കൊറച്ചു കഴിഞ്ഞു വീണ്ടും ബെൽ കേട്ടപ്പോ ഏട്ടൻ വന്നു ഞങ്ങളെ ഒന്ന് നോക്കിയിട്ട് വാതിൽ തുറന്നു..തുറന്നതും ഏട്ടനെ ഒന്ന് കെട്ടിപിടിച്ച് ആൾ നേരെ ആദിയെയും കെട്ടിപിടുത്തം തുടങ്ങി..ഒരു ഫ്രീക്ക് പയ്യൻ..26 വയസ്സ് ഒക്കെ തോന്നുന്നു..കാണാൻ ആണെ ഒടുക്കത്തെ ലുക്കും..കൂടെ ഒരു പെൺകുട്ടി കൂടെ ഉണ്ട്..ഒരു ജീൻസ് ടോപ് ഒക്കെ ഇട്ട് അത്യവിശം മോഡേൺ ആയ ഒരു കൊച്ചു സുന്ദരി..വന്നതും അവൾ വന്നു കൈ തന്നു..
“ഹേയ് ചേച്ചി..ഞാൻ കരിഷ്മ..കല്യാണത്തിന് ഉണ്ടായി.. അന്ന് ചേച്ചി നല്ല തിരക്ക് ആയിരുന്നില്ലേ..” ഞാനും തിരിച്ച് കൈ കൊടുത്തു..അപ്പോഴാണ് കെട്ടിപിടുത്തം ഒക്കേം കഴിഞ്ഞു ആശൻ നമ്മളെ ഒന്ന് നോക്കുന്നത്..
“hello ഞാൻ കിരൺ..വിദ്യ ല്ലെ..താൻ ന്നെ കിച്ചുന്ന് വിളിച്ചോ..”അവൻ ഒരു കരം നിക്ക് നീട്ടിക്കൊണ്ട് പറഞ്ഞു..ഞാൻ അവൻ കൈ നീട്ടുമ്പോൾ ഇടംകണ്ണിട്ടു ഏട്ടനെ നോക്കി.. ആളവിടെ എല്ലാം നോക്കിക്കൊണ്ട് കൈയും കെട്ടി നിൽപ്പുണ്ട്..
“വിദ്യ നല്ല ബ്യൂട്ടിഫുൾ ആണിട്ടോ അളിയാ…looking so stunning..ഈ വിദ്യ എന്ന് വിളിക്കുമ്പോൾ നമ്മൾ തമ്മിൽ നല്ല അകലം തോന്നും..അതോണ്ട് ഞാൻ തന്നെ വേദൂസ് ന്ന് വിളിക്കാം..എന്താ കൊഴപ്പൊണ്ടോ..”
അവൻ പറഞ്ഞതിനിക്കെയും ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു..ആദ്യമായി കാണുന്ന ഒരാളോട് ഇങ്ങനെ ഓപ്പൺ ആയി സംസാരിക്കുന്ന അവനെ ഞാൻ അമ്പരപ്പോടെ നോക്കി…പയ്യെ നോട്ടം എട്ടനിലേക്ക് മാറ്റിയപ്പോൾ അവിടെ മുഖം ഒക്കെ ചുവന്നു തുടുത്തിട്ടുണ്ട്..വീർപ്പിച്ച് വച്ച ബലൂൺ പോലെ..ഒന്ന് കുത്ത്യാ പോട്ടും..
കയ്യിൽ രണ്ട് പെട്ടിയുമായി ഡ്രൈവർ അകത്തേക്ക് വന്നതും ഏട്ടൻ ചോദ്യ ഭാവത്തിൽ അവരെ ഒന്ന് നോക്കി..
“ഞങ്ങൾ ഇനി കൊറച്ച് ദിവസം ഇവിടെ ഉണ്ടാവും..അപ്പോ നമുക്ക് വിശദമായി ഒന്നൂടെ കൂട്ടാവമല്ലെ..”അവസാനം എന്നെ നോക്കി പറഞ്ഞത് കേട്ടതും ഏട്ടൻ ചവിട്ടി തുള്ളി അകത്തേക്ക് പോയി..ഒരു കണ്ണിറുക്കി ചിരിച്ചു കാട്ടി കിച്ചനും..
കാത്തിരിക്കൂ…