ഒരിക്കൽ കൂടി ~ Parts 16 & 17, Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

Part 16

തിരിച്ച് ഉള്ള യാത്രയിൽ മൗനം ആയിരുന്നു..അവളുടെ മനസ്സ് വായിച്ചെന്നോണം അവനും ഒന്നും മിണ്ടിയില്ല..

വീട്ടിലേക്ക് തിരിഞ്ഞതും കണ്ടു ഉമ്മറത്ത് തന്നെ മൂന്നാളും താടിക്ക് കൈ വച്ച് മുഖത്തോട് മുഖം നോക്കി ഇരിക്കുന്നത്..എന്താ എന്ന് ചോദിച്ചപ്പോൾ എല്ലാം കൂടെ അകത്തോട്ടു ചൂടി..അകത്ത് കേറി നോക്കിയപ്പോ സോഫയിൽ കാലുമ്മേൽ കാലോക്കെ കേറ്റി വച്ച് ഒരു മാഗസിന് നോക്കി ഇരിക്കുന്നു സ്നേഹ മിസ്സ്…

???????????

ഈ കുരിശ് ഇപ്പൊ ഇങ്ങട് എന്തിനാ കെട്ടിയെടുത്തെ എന്ന രീതിയിൽ അച്ചെട്ടനെ നോക്കിയപ്പോൾ ആളും പെട്ടന്ന് മിസ്സിനെ കണ്ട് അമ്പരന്നു നിൽപ്പുണ്ട്..

ഞങ്ങളെ കണ്ടതും ഒരു പുഞ്ചിരിയോടെ മിസ്സ് എഴുന്നേറ്റു..ആരും ഒന്നും മിണ്ടുന്നില്ല കണ്ടു ഏട്ടൻ തന്നെ മൗനം വെടിഞ്ഞു..

“”ഇതെന്താ സ്നേഹ പെട്ടന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ..””

“”അതെന്താ അലോക്..എനിക്ക് ഇവിടെ എപ്പോ വേണമെങ്കിലും വന്നൂടെ..മുൻപും ഒരുപാട് തവണ ഞാൻ ഇവിടെ വന്നിട്ടുള്ളതല്ലെ..””അവസാനം പറഞ്ഞത് എന്നെ നോക്കിയായിരുന്നു.. ആ പറഞ്ഞതിലെ ഇഷ്ടക്കേട് ഏട്ടന്റെ മുഖത്തും നിറഞ്ഞ് നിന്നു..

“”സ്നേഹ ഇരിക്ക്‌..ഞാൻ ഈ വേഷം ഒക്കെ ഒന്ന് മാറ്റിയിട്ട് വെരാം..””അതും പറഞ്ഞു ആള് മുകളിലേക്ക് പോയി..

“”മതി..ഞാൻ കുറച്ച് ഒക്കെ കഴിഞ്ഞ് പോകുന്നുള്ളു..”കക്ഷി അത് പറഞ്ഞു വീണ്ടും ഇരുന്നപ്പോൾ ഞാനും പതിയെ റൂമിലേക്ക് വലിഞ്ഞു..

ശേ..ഒന്ന് സ്നേഹിച്ച് വരാർന്ന്..അപ്പോഴേക്കും ഓരോന്ന് കേറി വന്നോളും..ഒരു പൂർവ ക്യാമുകി..പോയി വല്ല കല്ല്യാണം കഴിച്ച് ജീവിച്ചൂടെ ഇവർക്ക് ഒക്കെ..ഹും..

ഓരോന്ന് പിറുപിറുത്തു റൂമിലേക്ക് കയറിയതും ന്റെ കെട്ടിയോന് എന്നും ഇല്ലാത്ത ഒരു ഒരുക്കം..കണ്ണാടിയിൽ നോക്കി മുടി ജെൽ ഒക്കെ തേക്കുന്നു..ഒന്ന് പുച്ഛിച്ച് കൊണ്ട് ഞാൻ അകത്തേക്ക് കടന്നു..

“”എന്താണ് പ്രിയതമക്ക് മുഖത്തിന് ഒരു വാട്ടം””ഒരു കുസൃതി ചിരിയോടെ അവൻ ചോദിച്ചു..

“””ഇവിടെ ആകെ അഞ്ച് പേർക്ക് തിന്നാൻ ഉള്ള ഫൂഡ് ഉള്ളൂ..””അവൻ ചോദിക്കാൻ കാത്ത് നിന്നെന്ന പോൽ അവള് പറഞ്ഞു..

“”അതാണോ വാട്ടം””

ആ ചോദ്യം കേട്ടതും മുഖം ഒന്നൂടെ വീർപ്പിച്ച് അവനെ കൂർപ്പിച്ച് നോക്കി..

“”ഓ..അങ്ങനെ ല്ലെ..സാരില്യ..എന്‍റെന്ന് പകുതി ഞാൻ കൊടുത്തോളം..പോരെ””

അതൂടെ ആയതും അവൾ ചവിട്ടി തുള്ളി പോയി ഷെൽഫ് തുറന്ന് ഡ്രസ്സ് എടുത്ത് ഊക്കിൽ വലിച്ച് അടച്ച് പോയി ബാത്റൂമിൽ കയറി..

“”അഹാ..അപ്പോ പെണ്ണിന് നല്ലോണം കുശുമ്പ് കേറുന്നിണ്ട്.. പോസ്സെസ്സിവനസ് എന്ന ഐഡിയ കൊണ്ട് കിച്ചനെ ലാൻഡ് ചെയ്യിച്ചത് അല്ലേ മക്കൾ..കാണിച്ച് തരാം കേട്ടോ..പക്ഷേ ഇതിപ്പോ സ്നേഹ എന്ത് ഉദ്ദേശത്തോടെ ആവും വന്നിരിക്കുന്നത് എന്നൊരു പിടിയില്ല..ഒരിക്കെ പോവരുത് എന്ന് കാലു പിടിച്ച് പറഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ പോയവൾ ആണ്..ഇപ്പൊ ഇങ്ങോട്ട് കേറി വന്നിരിക്കുന്നത്. നോക്കാം..എന്തായാലും ഇപ്പൊ വന്നത് നല്ലതാ..പെണ്ണിന്റെ വീർപ്പിച്ച് കെട്ടിയ ചുവുന്നു തുടുത്ത മുഖം കാണാൻ തന്നെ നല്ല ചേലാ..””ഓരോന്നും ആലോചിച്ച് സ്വയം ചിരിച്ച് കൊണ്ട് അലോക് താഴേക്ക് ഇറങ്ങി..

മൂന്ന് പേരും പുറത്ത് ഇരുന്ന് എന്തോ കുശുകുശുക്കുന്നുണ്ട്..കാര്യം എന്താവും എന്നൂഹിച്ചൊണ്ട് അവിടേക്ക് പോയില്ല..നാലാമത്തെ ആളൂടെ മോളിൽ നിന്നെത്തിയ കോറം തികഞ്ഞു..

“”എന്താ സ്നേഹ പെട്ടന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ..””സ്നേഹയുടെ നേരെ ഉള്ള സോഫയിൽ ഇരുന്ന് കൊണ്ട് അലോക് ചോദിച്ചു..

“””ഒന്നുല്ലട..ഇവിടേക്ക് വന്നു എല്ലാവരെയും ഒന്ന് കാണണം എന്ന് തോന്നി..വന്നപ്പഴ അറിയുന്നെ അമ്മേം അച്ഛനും ഇല്ലെന്ന്..””അവന്റെ മുഖത്തേക്ക് നോക്കി ഒരു വശ്യമായ ചിരിയോടെ തന്നെ അവൾ പറഞ്ഞു..

“”മ്മ്..എന്തായി നിന്റെ സ്കോളർഷിപ്പും പഠിത്തോം ഒക്കെ..””ഒന്ന് പുച്ഛിച്ച് കൊണ്ടുള്ള രീതിയിൽ അവൻ ചോദിച്ചത് മനസ്സിലായി എന്നോണം അവളുടെ മുഖം കുനിഞ്ഞു..

“”അത് പിന്നെ..അത് കിട്ടീല.. എക്സാമിനഷൻ ടൈമിൽ ഐ വാസ് നോട്ട് വെൽ..അതോണ്ട് നല്ലം പെർഫോം ചെയ്യാൻ കഴിഞ്ഞില്ല..””അത് പറഞ്ഞു തീർത്തപ്പോൾ ആ മുഖത്ത് ഒരു നഷ്ടബോധം നിഴലിച്ചിരുന്നു..

വിദ്യ ജ്യൂസ് കൊണ്ട് വന്നതും അലോക് അവളോട് എങ്ങും ഇല്ലാത്ത ആഗോള ചർച്ച് ആയി..അത് കണ്ടതും സ്നേഹിക്കും ആവേശം ആയി.. താനെന്ന ഒരു വ്യക്തി അവിടെ നിൽപ്പുണ്ടെന്ന് കൂടെ രണ്ടും ഗൗനിക്കാതെ ആയപ്പോൾ സങ്കടോം രോഷോം കൊണ്ട് അവള് പുറത്ത് മൂവർ കൂട്ടത്തിൻ അടുത്ത് എത്തി..

“””അയ്യോ..ഏട്ടത്തി എന്തിനാ അവരെ ഒറ്റക്ക് ആക്കി ഇങ്ങോട്ട് പോന്നത്..അവിടെ ഇരിക്കായിരുന്നില്ലെ..””

“”ആഹ്‍ന്നെ..ഈ പിശാച് ഇപ്പൊ എന്തിനാവോ കെട്ടിയെടുത്തെ..””ആദി പറഞ്ഞതിനെ കരി കൂടെ ഏറ്റ് പിടിച്ചപ്പോൾ കിച്ചൻ വലിയ ആലോചനയിൽ ആയിരുന്നു..

“”ഇല്ല ആദി..അവർ എന്നെ ഒന്ന് മൈൻഡ് കൂടെ ചെയ്യുന്നില്ല..എനിക്കറിയില്ല ഇതെന്തിനന്ന്.. പോരാത്തെന് മിസ്സാണെ ഇപ്പൊ ലൂക്ക് കൂടെം ചെയ്തു “””

“”വേദൂസെ.. അവർടെ മട്ടും ഭാവവും ഒക്കെ നോക്കുമ്പോ എനിക്ക് തോന്നുന്നു ഇത് ഇടംകൊൽ ഇടാൻ തന്നെ വേണ്ടിയാണ്..ഇങ്ങോട്ട് കേറി മാന്തിയാൽ തിരിച്ച് ചൊറിയാതെ വിഡണ്ട കേട്ടോ…മാത്രമല്ല ഇന്ന് കെട്ടിയോൻ ആയിട്ട് ഇച്ചിരി അടുത്തൊക്കെ നിന്നോ..”” കിച്ചൻ ആണ്

“”അഹ്..അതിന് നിങ്ടെ മുരടൻ ചേട്ടായി നിന്ന് തന്നത് തന്നെ..ആളിപ്പഴെ ഫ്ലാറ്റ് ആയി തോന്നിന്….നിങ്ങൾ ഇരിക്ക്‌..ഞാൻ ഉച്ചക്ക് ഉള്ളത് എന്താച്ച നോക്കട്ടെ..”” അതും പറഞ്ഞു അടുക്കളയിലേക്ക് നടക്കുമ്പോഴും അവർ ഇരിക്കുന്ന ബാഗത്തേക്ക്‌ നോക്കാനെ തുനിഞ്ഞില്ല..

മോര് കറിയിലേക്ക്‌ കടുക് പൊട്ടിച്ചു മുളക് ഇട്ടു താളിക്കുമ്പോ കേട്ടു പിന്നിൽ നിന്ന് ഭർത്താവിന്റെ ചോദ്യം.. “”കഴിഞ്ഞില്ലേ.. ഫൂഡ് എടുക്കാംന്ന്..””

ക്യാമുകീനെ കഴിപ്പിക്കാൻ ധൃതി ആയിണ്ടാവും ദുഷ്ടൻ..

“”എന്തൊന്നടി ഈ പിറുപിറുക്കുന്നെ..”

“”ഒന്നുല്യേ.. ഈ പപ്പടം കാച്ചിയത് കൂടെ കഴിഞ്ഞ വിരുന്നുകാരിക്കും വീട്ടുകാരനും ഊണ് കഴിക്കാൻ ന്തെയ്യ്‌..”ഈണത്തിൽ ഉള്ള അവളുടെ പറച്ചിൽ കേട്ടതും ഉള്ളിൽ ഊറി ചിരിച്ചു അലോക്..

“”അഹാ..വിദ്യ പാചകം ചെയ്യോ..””അടുക്കളയിലേക്ക് കടന്നു വന്നു കൊണ്ട് സ്നേഹ ചോദിച്ചു..

“”അതെന്തേ ഇവർക്ക് കണ്ണില്ലെ..കണ്ടൂടെ”..മെല്ലെ എന്റെ ഒരു സമാധാനത്തിന് പറഞ്ഞതാണെലും ഏട്ടന്റെ കൂർപ്പിച്ച് ഉള്ള നോട്ടത്തിൽ ആളത് കേട്ടു എന്ന് മനസ്സിലായി..

“””ഇതെന്താ..മോര് കറി അലോകിന് ഇഷ്ടം അല്ലല്ലോ..അവന്റെ ഇഷ്ടങ്ങൾ ഒന്നും നിനക്ക് ഇപ്പഴും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല ല്ലെ..””കറിയിൽ കയിൽ ഇട്ടു ഇളക്കി കൊണ്ട് സ്നേഹ അവളോട് പുച്ഛിച്ച് കൊണ്ട് ചോദിച്ചു..

ഏട്ടനെ നോക്കിയപ്പോൾ ആളവിടെ എന്റെ മറുപടിയും കാത്തെന്ന പോൽ നിൽപ്പുണ്ട്..

“”എന്റെ വീട്ടിൽ ഒക്കെ ഒരു ഭക്ഷണത്തിനും ഇഷ്ടകേട് കാട്ടാതെ എല്ലാം കഴിക്കാൻ ആണ്‌ പഠിപ്പിച്ചേക്കുന്നെ..ഏട്ടനും ഇപ്പൊ അങ്ങനെയാ..പിന്നെ ഇഷ്ടകേട് ഉള്ളതൊക്കെ ഇപ്പൊ ഇഷ്ടം ആയി വരുന്നുണ്ടെന്നും കൂട്ടിക്കോ..”” അവസാനം ഒന്ന് ഇരുത്തി പറഞ്ഞതും മിസ്സിന്റെ മുഖം ചെറുതായി ഒന്ന് വിളറി.. ഒരു ചിരിയോടെ ഭക്ഷണം എല്ലാം ടേബിളിൽ കൊണ്ട് വെച്ചിട്ട് എല്ലാവരെയും കഴിക്കാൻ വിളിച്ചു..മിസ്സ് ആദ്യം തന്നെ ചാടി കയറി ഏട്ടന്റെ തൊട്ടടുത്ത് സീറ്റിൽ ഇരുന്നു..ഇവർ ന്റെ കയിന്ന് വാങ്ങിച്ചെ പോവുള്ളു..

“”മിസ്സ് ഇരുന്നോളൂ..ഞാൻ വിളമ്പി തെരാം ..” ഏട്ടന് മിസ്സ് വിളമ്പി കൊടുക്കാൻ എടുത്തതും ഞാൻ പറഞ്ഞു

“”അതെന്തിനാ..ഞാൻ അല്ലേ അടുത്ത് ഇരിക്കണെ..ഞാൻ വിളമ്പി കൊടുത്തോളാം””

“”അഹ്..വിദ്യ ഇരുന്നോ..ഇവൾ വിളമ്പി തന്നോളും..””ഏട്ടൻ കൂടെ അങ്ങനെ പറഞ്ഞതും ഉള്ളിൽ ആകെ സങ്കടം വന്നു പൊതിഞ്ഞു. വിജയി ഭാവത്തോടെ .ഒരു കൊഞ്ചലോടെ ഓരോന്ന് പറഞ്ഞു വിളമ്പുന്ന കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു തുളുമ്പി..ആരും കാണാതിരിക്കാൻ ചോറിലേക്ക്‌ കുമ്പിട്ട് ഇരുന്നു..അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതോടെ അലോകിന് ആകെ വല്ലാതായി ..ചുമ്മാ ചെയ്തതാണ്..കൂടിപ്പോയോ..മുഖം കണ്ടാൽ അറിയാം നല്ല സങ്കടം ആയിട്ടുണ്ടെന്ന്..ബാക്കി മൂന്നുപേരുടെ മുഖത്തും ഒട്ടും തെളിച്ചമില്ല.. ഞാനീ പറഞ്ഞതിന്റെ ദേഷ്യം ആണ് എല്ലാത്തിന്റെയും മുഖത്ത്..പിന്നെ ശരിക്ക് ചോറ് തിന്നാനും കഴിഞ്ഞില്ല..എന്തൊക്കെയോ വാരി കഴിച്ച് വേഗം എഴുന്നേറ്റ് കിടക്കാൻ എന്ന് പറഞ്ഞു മുറിയിൽ പോയി..

എല്ലാം ഒതുക്കി വച്ച് അടുക്കള വൃത്തിയാക്കി വീണ്ടും ഉമ്മറത്ത് അവരുടെ ഒപ്പം പോയി ഇരുന്നു..അപ്പോ തന്നെ തേപ്പ് പെട്ടീം വന്നു ഇരുന്നു..

“”ലാസ്റ്റ് നീ ആഗ്രഹിച്ചത് തന്നെ കിട്ടി അല്ലെയോ വിദ്യെ..””” മിസ്സ് തുടങ്ങി..

വെറുതെ ഒരു വഴക്ക് വേണ്ട എന്ന് കരുതി ഞാൻ ചിരിച്ചേയുള്ളു..

“”ഒന്നുല്ലെങ്കിലും നിനക്ക് അതിന് അർഹതയുണ്ടോ എന്ന് ആലോചിക്കണ്ടെ..ഒരു രണ്ടാം കെട്ടുകാരി അലോകിനെ പോലെ ഒരുത്തന് ഒട്ടും ചേരില്ല..അതും ആദ്യ ഭർത്താവ് ഒരാഴ്ചക്ക് ഉള്ളിൽ മരിച്ചുപോയി..എന്നിട്ടും എങ്ങനെ കഴിഞ്ഞു നിനക്ക് വേറെ ഒരു കല്ല്യാണം കഴിച്ചു ഹാപ്പി ആയി കഴിയാൻ..””

പറഞ്ഞു കഴിഞ്ഞതും ആദിയുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചു..അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ആ കൈകളിൽ അമർത്തി വേണ്ട എന്ന് കാണിച്ചു..അവർ പറഞ്ഞ ഓരോ വാക്കുകളും നെഞ്ചിലേക്ക് തറച്ച് കയറുന്നുണ്ട്..ഒരിക്കെ വരഞ്ഞുണങ്ങിയ മുറിവിൽ നിന്ന് പിന്നെയും രക്തം കിനിയുന്നു..വേണ്ട..തന്റെ ഗുരു ആണ്..മാത്രമല്ല ഇവിടുത്തെ അഥിതിയും..ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു..മിസ്സ് നിർത്താൻ ഉള്ള ഭാവം ഇല്ലായിരുന്നു…

“”അല്ലെങ്കിലും ചേരാൻ നിങ്ങള് ഒന്നായിട്ടില്ലല്ലോ..ഞാൻ ഒന്ന് മനസ്സറിഞ്ഞ് വിചാരിച്ചാൽ നിന്നെ കളഞ്ഞ് അവൻ എന്നെ സ്വന്തം ആക്കും..അവന്റെ ഇഷ്ടം നോക്കി പിന്നാലെ നടക്കുന്ന നീയാവും അവസാനം വിഡ്ഢി..നിന്നെ നോക്കാ പോയിട്ട് ഒന്ന് ചേർത്ത് പിടിച്ചിട്ടെങ്കിലും ഉണ്ടോ അവൻ..””

അതും കൂടെ കേട്ടതും പിന്നെ മിണ്ടാതെ നിന്നിട്ട് കാര്യം ഇല്ലെന്ന് തോന്നി..കിച്ചൻ പറഞ്ഞപോലെ കേറി അങ്ങ് ചെറുതായി മാന്താം.

“”എനിക്ക് ഇപ്പൊ എന്താ തൊന്നുന്നെന്ന് അറിയോ മിസ്സേ..ഈ അച്ചെട്ടൻ എങ്ങനെയാ..ഇത്രേം കൊല്ലം ഇങ്ങളെ സഹിച്ചെന്ന്..ഇത്ര നേരം ഞാൻ മിണ്ടാതെ കേട്ടത് എന്റെ അധ്യാപിക ആണെന്ന് ഉള്ളത് കൊണ്ട് മാത്രം ആണ്..പക്ഷേ അർഹിക്കുന്നവർക്കെ ബഹുമാനം കൊടുക്കാവൂ..പിന്നെ..വേണ്ടെന്ന് പറഞ്ഞു ഇട്ടുപോയ നിങ്ങൾക്ക് അർഹതയുണ്ട് കാര്യം പറയാൻ നാണം ഇല്ലല്ലോ..””

“”ഡീ..നീ ചുമ്മാ ഷോ കാണിക്കല്ലെ..””കൈ ചൂണ്ടി സ്നേഹ ഇടയിൽ കയറി പറഞ്ഞു..ഇവരുടെ മുൻപിൽ നാണം കെടുത്തുന്നത് തിന്റെ രോഷം മുഴുവൻ അവളിൽ തെളിഞ്ഞ് കാണാമായിരുന്നു..

“”ആ..പറയട്ടെ മിസ്സെ..പണ്ട് നിങ്ങളുടെ ഇടയിലേക്ക് കയറി വന്ന വിദ്യ അല്ല ഞാൻ ഇപ്പൊ.. വിദ്യ അലോക് ആണ്.. നാലാളുടെ മുൻപിൽ വച്ച് കെട്ടിയ താലി ആണീ കഴുത്തിൽ കിടക്കുന്നത്..അത് പൊട്ടിച്ച് എറിയാൻ പറ്റൊന്ന് മിസ്സൊന്ന് നോക്കി നോക്കി.. പിന്നെ എന്തൊക്കെയാ പറഞ്ഞെ.. അച്ചെട്ടൻ എന്നെ നോക്കിയിട്ടുണ്ടോ എന്നോ..ചേർത്ത് പിടിച്ചിട്ടുണ്ടൊന്നോ…ശേയ്..ഇതൊക്കെ എങ്ങനെയാ ഞാൻ ഈ പിള്ളേരുടെ മുൻപിൽ വച്ച് പറയാ..എന്നും രാത്രി ഉറങ്ങാൻ പോവുമ്പോ മൂപ്പർക്ക് ഒരു ഫ്രഞ്ച് നിർബന്ധാന്നെ..””അവസാനത്തേത് മുഖത്ത് ആവശ്യത്തിൽ കൂടുതൽ നാണം ഒക്കെ ഫിറ്റ് ചെയ്ത് നിലത്തേക്ക് നോക്കി ഞാൻ പറഞ്ഞതും ഞങ്ങളെ നോക്കി ഇരിക്കുന്ന മൂന്നെണ്ണത്തിന്റെയും കണ്ണ് ബുൾസൈ പോലെ ആയി..ഹിഹി..എന്റെ ബഡായി കെട്ടിട്ടാവെ.. മറ്റാൾടെ മുഖം ആണെങ്കിൽ പ്ലിങ്ങി ഇരിപ്പുണ്ട്..പക്ഷേ ആ കണ്ണുകളിൽ പക എറിയുന്നത് എനിക്ക് കാണാൻ കഴിഞ്ഞു..അത് മൈൻഡ് ചെയ്യാതെ ഞാൻ അകത്തേക്ക് നടന്നു..

ഹല്ലപിന്നെ..വേണ്ട വേണ്ട വിച്ചാരിക്കുമ്പോ ചോദിച്ച് ചോദിച്ച് വാങ്ങിയ എന്താ ചെയ്യാ….

കുറച്ച് കഴിഞ്ഞ് ഏട്ടനെ വിളിക്കാൻ മുകളിലേക്ക് കയറി ആളെ വിളിച്ചു എഴുന്നേൽപ്പിച്ച് താഴേക്ക് വരാൻ പറഞ്ഞ് ഞാൻ കോണിപ്പടി ഇറങ്ങി..ഒരു നാല് സ്റ്റെപ്പ് ഇറങ്ങിയതും എണ്ണ പോലെ എന്തോ ഒന്നിൽ ചവട്ടി കാൽ സ്ലിപ്പായതും ബാലൻസ് കിട്ടിയില്ല.. അമ്മേ എന്ന് വിളിച്ചു താഴേക്ക് ഉരുണ്ട് പോയി..

“”വേദൂട്ടി…””””

തല ചെന്ന് ഇടിച്ചതും അവിടം ആകെ ചോര നിറഞ്ഞിരുന്നു… പയ്യെ ബോധം മറയുന്നതിൻ ഇടയിലും കേട്ടു അത് വിളിച്ച് താഴേക്ക് വരുന്ന ഏട്ടനെ.. ആ വേദനയിലും വേദൂട്ടി എന്ന വിളി ഉള്ളം നിറച്ചു ..ഒരു പുഞ്ചിരിയോടെ കൂടി കണ്ണുകൾ മെല്ലെ അടഞ്ഞുപോയി…

Part 17

കുറച്ച് കഴിഞ്ഞ് ഏട്ടനെ വിളിക്കാൻ മുകളിലേക്ക് കയറി ആളെ വിളിച്ചു എഴുന്നേൽപ്പിച്ച് താഴേക്ക് വരാൻ പറഞ്ഞ് ഞാൻ കോണിപ്പടി ഇറങ്ങി..ഒരു നാല് സ്റ്റെപ്പ് ഇറങ്ങിയതും എണ്ണ പോലെ എന്തോ ഒന്നിൽ ചവട്ടി കാൽ സ്ലിപ്പായതും ബാലൻസ് കിട്ടിയില്ല.. അമ്മേ എന്ന് വിളിച്ചു താഴേക്ക് ഉരുണ്ട് പോയി..

“”വേദൂട്ടി…”””” തല ചെന്ന് ഇടിച്ചതും അവിടം ആകെ ചോര നിറഞ്ഞിരുന്നു… പയ്യെ ബോധം മറയുന്നതിൻ ഇടയിലും കേട്ടു അത് വിളിച്ച് താഴേക്ക് വരുന്ന ഏട്ടനെ.. ആ വേദനയിലും വേദൂട്ടി എന്ന വിളി ഉള്ളം നിറച്ചു ..ഒരു പുഞ്ചിരിയോടെ കൂടി കണ്ണുകൾ മെല്ലെ അടഞ്ഞുപോയി…

???????????

കണ്ണ് തുറക്കുമ്പോൾ ഞാൻ കിടക്കയായിരുന്ന്..അടുത്ത് ഒരു ഗ്ലൂക്കോസ് സ്റ്റാൻഡ് കണ്ടപ്പോ മനസ്സിലായി ഹോസ്പിറ്റൽ ആണെന്ന്.. ചുറ്റും നോക്കിയപ്പോൾ എല്ലാവരും ഉണ്ട്.. ന്റെ വീട്ടീന്ന് അമ്മേം അച്ഛനും വിവിയെട്ടനും അവിടുത്തെ അമ്മയും അച്ഛനും ഒക്കെ..എല്ലാവരുടെയും മുഖത്ത് നല്ല പരിഭ്രമം ഉണ്ടായിരുന്നു…

“എണീറ്റ് മോളെ..എന്തേലും കുഴപ്പം ഉണ്ടോ.. ഡോക്ടറെ വിളിക്കണോ..””

കണ്ണ് തുറന്നത് കണ്ടതും രണ്ട് അമ്മമാരും ഓടിപിടഞ്ഞ് വന്നു..

“”എനിക്ക് കുഴപ്പം ഒന്നും ഇല്ല അമ്മെ.. അല്ല അമ്മ എപ്പഴാ തറവാട്ടിൽ നിന്ന് വന്നെ..””

” ദെ..എന്നെ കൊണ്ട് ഒന്നും പറയിപ്പികണ്ട..നേരെ നോക്കി നടന്നൂടെ വിദ്യെ നിനക്ക്..പെട്ടന്ന് കൊണ്ടന്നൊണ്ട് വല്ല്യ കുഴപ്പം ഉണ്ടായില്ല..””

ഒന്ന് ഇളിച്ച് കാണിച്ചു..അവരുടെ സംസാരം കേട്ടപ്പോൾ മനസ്സിലായി മിസ്സ് വന്നത് ഒന്നും അറിഞ്ഞിട്ടില്ല എന്ന്..അല്ലേൽ ഇപ്പൊ ശാപവാക്കുകൾ കൊണ്ട് പൊതിഞ്ഞ് നെ എണ്ണ ഒഴിച്ചത് മിസ്സ് തന്നെ ആവും.. പെട്ടെന്നാണ് വേദൂട്ടി എന്നുള്ള വിളി കാതിൽ മുഴങ്ങിയത്..ചുണ്ടിൽ വന്ന ചിരിയോടെ ആളെ തപ്പി..ഒരു മൂലയിൽ എന്നെ നോക്കി തന്നെ ഇരിപ്പുണ്ട്..എന്റെ മുഖത്ത് ചിരിയിൽ നിന്ന് ആൾക്കും കാര്യം മനസ്സിലായി തോന്നുന്നു…ഒരു ചമ്മൽ ആ മുഖത്ത് നിറഞ്ഞു..മുഖം കണ്ടാല് അറിയാം മൂപ്പർക്ക് അടുത്തേക്ക് വരണമെന്ന്..പക്ഷേ എല്ലാവരും ഇരിക്കുന്ന കണ്ട് അതിനും പറ്റുന്നില്ല…

കൈയിൽ ഒരു തലോടൽ അനുഭവപ്പെട്ടപ്പൊഴാണ് മിഴികൾ പിൻവലിച്ചത്..വിവിയെട്ടൻ ആണ്..

“”വേദനിക്കുന്നോ വാവെ..”

“”പേടിച്ചോ ചേട്ടാ..””

അതിന് മറുപടി ഒന്നും പറയാതെ എന്നെ തന്നെ നോക്കി ഇരുന്നു.. ആ മിഴികൾ നിറഞ്ഞിരുന്നു..പണ്ടും അങ്ങനെയാണ്..എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്നെക്കാൾ കൂടുതൽ ടെൻഷനും വേദനയും ഒക്കെ ചേട്ടനാണ്..

“”അയ്യേ..ഇതെന്താ കണ്ണോക്കെ നിറഞ്ഞല്ലോ..എനിക്ക് ഒന്നുല്ല..തലയിലും കാലിലും ഒരു പൊട്ടല്‌..അത്രല്ലെ ഉള്ളൂ..അതങ്ങ് വേഗം മാറൂലെ..””അത് പറഞ്ഞതും ആള് ചിരിയോടെ ന്നെ ഒന്ന് തഴുകി..

“”ഇന്ന് ഡിസ്ചാർജ് ആക്കം എന്നല്ലേ പറഞ്ഞെ..അങ്ങോട്ട് കൊണ്ട് പോകാം..ഒരുവിധം ശരിയായി നടക്കാൻ ആവുമ്പോ കൊണ്ടുവിടാം..അത് പോരെ..'”എല്ലാവരോടും കൂടിയായി വിവിയെട്ടൻ ചോദിച്ചു..

“അത് വേണംന്നില്ല മോനെ..ഞങ്ങള്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ഇവളെ നോക്കാൻ…അവിടെ വച്ച് വീണതാണല്ലോ..അപ്പോ അങ്ങോട്ട് തന്നെ കൊണ്ടുപോയ പോരെ..””അച്ചെട്ടന്റെ അമ്മ ചോദിച്ചു..ന്റെ നോട്ടം പോയത് എട്ടനിലേക്ക്‌ ആണ്.. ആ മുഖം പരിഭവം കൊണ്ട് നിറഞ്ഞിട്ടുണ്ട്..ന്റെ വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞത് ഒട്ടും ഇഷ്ടം ആയിട്ടില്ല..

“”അതൊണ്ടല്ല തംബുരു..ഇതിപ്പോ രാവിലെ ഇവര് രണ്ടു പേരും പോവുമ്പോ തിരക്ക് ആവില്ലേ..അതിന്റെ കൂടെ ഇവളെ നോക്കും വേണ്ടെ..ഇതാവുമ്പോ വീട്ടിൽ ഞാനും താരയും ഉണ്ട്..പൊരാത്തെന് ഇവനും ഉണ്ട് വീട്ടിൽ.. മാത്രല്ല..ഇപ്പൊ കുറച്ച് ആയില്ലേ വിദ്യ വീട്ടിലോട്ടു വന്നിട്ട്..”””

“”എന്നാ അങ്ങനെ ആവട്ടെ..””ഏട്ടന് മറുത്ത് എന്തെങ്കിലും പറയാൻ സാധിക്കുന്നതിന് മുൻപ് അമ്മ പറഞ്ഞു..

അങ്ങനെ പോരെ മോളെ എന്ന് അമ്മ എന്നോട് ചോദിച്ചപ്പോൾ എങ്ങനെ ആയാലും കുഴപ്പമില്ല എന്ന് പറഞ്ഞു..അതും കൂടെ കേട്ടതും ആരെയും നോക്കാതെ ചവിട്ടി തുള്ളി മൂപ്പർ പുറത്തേക്ക് പോയി..

“”ന്റെ മോളെ..നീ കണ്ണ് തുറക്കുന്ന വരെയുള്ള അവന്റെ വെപ്രാളം കണ്ടപ്പോ ഞങ്ങൾ എല്ലാവരും വിചാരിച്ചു കുറച്ച് മാറി അവനും ഒരു റൂം ബുക്ക് ചെയാണ്ടി വരുന്നു..””ഏട്ടന്റെ പോക്ക് നോക്കി ചിരിയോടെ അമ്മ പറഞ്ഞു …

“”ഞാൻ എന്നാല് അങ്ങോട്ട് പോക്കൊട്ടെ അമ്മെ..” ഉള്ളിന്റെ ഉള്ളിൽ എനിക്കും ഒരു ആഗ്രഹം ഉണ്ടായിരുന്നു എട്ടനോട് ഒപ്പം ഇരിക്കാൻ..

“”ഏയ്..അതൊന്നും വേണ്ട.. ഏട്ടത്തി കുറച്ച് ദിവസം എട്ടത്തീടെ വീട്ടിൽ പോയി നിന്നോ..””ആദി ആണ്..കുറച്ച് നേരം ആയിട്ടും അവന്റെ ഡൈലോഗ് ഒന്നും വന്നില്ലല്ലോ വന്നില്ലല്ലോ നോക്കി ഇരിക്കായിരുന്ന്…

“”അതെന്തേ..””

“”ഏട്ടത്തി കുറച്ച് ദിവസം മാറി നിന്നാൽ ഏട്ടന്റെ ഫീലിങ്സ് ഒക്കെ ഫുള്ളി വർക് ഔട്ട് ആവും..അതാണ് ഇനി നമ്മുടെ അടുത്ത പ്ലാൻ..”” ചെക്കന്റെ പ്ലാൻ ഇതുവരെ തീർന്നില്ലേ ദൈവമേ..

“”നീയൊക്കെ കൂടി പ്ലാൻ ചെയ്ത് ചെയ്ത് ഞങ്ങളെ രണ്ടു വഴിക്ക് ആക്കൊടാ..””

“അഹ്..ഞങ്ങൾക്ക് ഇത് തന്നെ കിട്ടണം..ചേട്ടായി സ്നേഹം കാട്ടി തുടങ്ങിയപ്പോൾ ഞങ്ങളെ വേണ്ടാതായല്ലെ..”” അവന്റെ പരിഭവം പറച്ചിൽ കേട്ടപ്പോൾ ചിരി വന്നു..

“”അല്ല ആദി..മിസ്സ് എപ്പോ പോയി..”” എല്ലാവരും പുറത്ത് പോയ തക്കം നോക്കി ഞാൻ ആദിയോട് ചോദിച്ചു..അത് കേക്കണ്ട താമസം അവന്റെ മുഖം നൂറു വാട്ട്‌ ബൾബ് പോലെ മിന്നി..

“”അയ്യോ..അത് ഒന്നും പറയണ്ട ന്റെ ഏട്ടത്ത്യെ..ചിരിക്കാൻ വയ്യ..ഏട്ടത്തി വീണത് കണ്ടപ്പോൾ ചേട്ടായിക്ക്‌ ആകെ വെപ്രാളം ആയി..ഞങ്ങൾ എല്ലാവരും കൂടെ ഇങ്ങോട്ട് വന്നെ..കൂട്ടത്തിൽ ആ മുതലും ഉണ്ടായിരുന്നു..ഇവിടെ വന്നപ്പോ ആൾടെ മുഖത്ത് ഭയങ്കര സഹതാപം..ചെട്ടായിയോട് ആശ്വസിപ്പിക്കാൻ എന്നവണ്ണം കുറെ സ്നേഹം കാണിക്കലും.. അപ്പഴെ ഞങ്ങ്‌ക്ക്‌ കത്തി ഇതിന് പിന്നിൽ ആ പെണ്ണ് ആവും ന്ന്..പെട്ടന്ന് ഒരു പടക്കം പൊട്ടുന്ന സൗണ്ട് കേട്ടതും ദേ നമ്മുടെ വില്ലത്തി കവിളും പൊത്തി പിടിച്ചു കൊണ്ട് നിക്കുന്നു..കൂടെ ചേട്ടായീടെ അടാർ ഡൈലോഗും…ഇനി മേലാൽ ഈ പരിസരത്ത് കണ്ട് പോവരുത് എന്ന വാർണിങ്ങും ഉണ്ട്.. ഒഫ്‌.. ചേട്ടായിനെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നി..പിന്നെ അവർടെ വണ്ടി നമ്മുടെ വീട്ടിൽ അല്ലേ..അപ്പോ കരീം കിച്ചും കൂടെ കൊണ്ടാക്കി..അവർ ഇനി ഏട്ടത്തി വരുമ്പോൾ കാണാം പറഞ്ഞു..”” ഞാൻ മറുപടി എന്നോണം ഒന്ന് പുഞ്ചിരിച്ചു. അതോടൊപ്പം തല നന്നായി വേദനിച്ചു തുടങ്ങിയിരുന്നു..ഒന്ന് കണ്ണടച്ച് കിടന്നതും മയങ്ങി പോയി..

റൂമിൽ ആകെ ബഹളം കേട്ടപ്പോഴാണ് ഉണർന്നത്..ഡിസ്ചാർജ് ചെയ്തു അതിന്റെ ആണ്..അച്ചെട്ടന്റെ അച്ഛനും അമ്മയും പോയിരുന്നു.. ഒറങ്ങുന്ന കാരണം ഉണർത്താഞത് ആണെന്ന് പറഞ്ഞു..അച്ചെട്ടന്റെ മുഖം ഇപ്പഴും കടന്നൽ കുത്തിയ മാതിരി..എന്നെ വിഷമിപ്പിച്ചതല്ലെ..കുറച്ചു നേരം അങ്ങനെ തന്നെ ഇരിക്കട്ടെ ..

പോവാം വാവെ..വിവിയെട്ടൻ ചോദിച്ച് കൊണ്ട് അടുത്ത് വന്നു…എഴുന്നേറ്റ് ഇരുന്നു..പക്ഷേ നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു..വിവിയെട്ടൻ തന്നെ രണ്ടു കൈയിലും കോരിയെടുത്ത് നടന്നു തുടങ്ങി..അതോടെ ആ മുഖം സങ്കടം കൊണ്ട് നിറഞ്ഞു..ഒന്നും മിണ്ടാതെ പിന്നിൽ നടന്നു വരുന്നുണ്ടായിരുന്നു..കാർ ഡ്രൈവ് ചെയ്യുമ്പോഴും മൗനം തന്നെ..ഒന്നില്ലെങ്കിലും എന്നോട് ഇപ്പൊ എങ്ങനെ ഉണ്ട്..വേദന ഉണ്ടോ എന്നെങ്കിലും ചോദിക്കായിരുന്നല്ലോ..മിററിൽ കൂടെ എന്നെ നോക്കി പുരികം പൊക്കി എന്താ എന്ന് ചോദിച്ചപ്പോൾ ചുണ്ട് കോട്ടി കൊണ്ട് ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു..വീടെത്തിയത്തും വിവിയേട്ടൻ തന്നെയാണ് എടുത്ത് കൊണ്ടോയി കിടത്തിയതും..താഴെ മുറിയിൽ ആണ് കിടന്നത്..വീടെത്തിയ മുതൽ എന്താ പറ്റിയെ ചോദിച്ചു പിന്നിൽ നിന്ന് മാറിയിട്ടില്ല പൊടി മോൾ..ഇടക്ക്‌ ഇടക്ക്‌ വന്നു കാലും തലയും ഒക്കെ തലോടി ഒരു ഉമ്മയും തന്നു പോവും..ഏട്ടൻ ആയിട്ട് ഇപ്പഴും അത്രക്ക് അടുപ്പം ഇല്ല…

എല്ലാവരും മാറിയ തക്കം നോക്കി അച്ചെട്ടൻ റൂമിലേക്ക് കടന്ന് വന്നു. ഞൊടിയിടയിൽ മൂപ്പരെ കാലിൽ പിടിച്ച് ഒറ്റ തള്ളോടെ പൊടി നിപ്പുണ്ട്..

“””എങ്ങോട്ടാ കേയി പോവുന്നെ..”” ഇടുപ്പിൽ കൈയോക്കെ കുത്തി വല്ല്യ ഗമയോടെ ആണ് ചോദ്യം..

“”നിന്റെ മേമെനെ കാണാൻ..ഒന്ന് വഴി മാറി തരോ തമ്പുരാട്ടി..””അതെ ഈണത്തിൽ തന്നെ ഏട്ടനും പറഞ്ഞു .

“”ഇല്ല പറ്റൂല..ആയ്ക്കും കേയാൻ പറ്റൂല..””

“”അതെന്തേ..”

“”മേമേക്ക്‌ ഉവ്വാവു ആ..എന്നോട് നോക്കാൻ പയഞ്ഞ് അമ്മമ്മ..”” വന്നപ്പോ അമ്മ അവളോട് ന്റെ കാര്യം ഒക്കെ നോക്കിക്കോളൂ എന്ന് പറഞ്ഞെർന്നെ..അതിന്റെ ആണ് ഇപ്പൊ..

“”മാമൻ പൊടിക്ക്‌ ഏത് മിഠായി കൊണ്ട് വന്നേക്കുന്നെ നോക്ക്..ഇങ്ങ് വാ . തേരാലോ..””

“””മാമ പറ്റിക്കല്ലെ..നാൻ വരില്ല.. മാമ വേം പൊക്കോ..””

ഒന്ന് രണ്ടു വട്ടം ഇത് തന്നെ നടന്നപ്പോൾ മൂപ്പർക്ക് മനസ്സിലായി കാരില്ല്യാന്ന്..മുഖം കണ്ട പൊടി മോളെ ഇപ്പൊ എടുത്ത് തോട്ടിലെറിയും പോലെ ഉണ്ട്..അടക്കി പിടിച്ച ചിരി പുറത്തേക്ക് വന്നതും എന്നെ ഒന്ന് കൂർപ്പിച്ച് നോക്കി..ഞാൻ പോവാ എന്ന് പറഞ്ഞു പോയി..പുറത്ത് വണ്ടി സ്റ്റാർട്ട് ചെയുന്ന സൗണ്ടും കേട്ടു..പോയി കഴിഞ്ഞപ്പോൾ ഉള്ളിൽ ആകേമാനം ഒരു വിഷമം..പാവം ഒന്ന് അടുത്ത് വെരാൻ കുറെ നോക്കിയതാ..അന്നത്തെ ദിവസം മരുന്നിന്റെ ക്ഷീണം കാരണം വേഗം ഉറങ്ങി പോയി…

പിറ്റേന്ന് എഴുന്നേറ്റത് മുതൽ ആകെ ഒരു ശൂന്യത..അവിടെ ആയിരുന്നേലും രാവിലെ അച്ചെട്ടൻ കോളജിലേക്ക് പോവും..എന്നാലും ആ മുറിയിൽ ഇരുന്നാൽ ഏട്ടൻ അടുത്ത് ഉള്ള പോലെയാണ്..ഇതിപ്പോ അനങ്ങാതെ ഇവിടെ ഇങ്ങനെ കിടക്ക..നേരെ ഇങ്ങോട്ട് പോന്നത് കൊണ്ട് ഫോണും എടുത്തില്ല..പൊടി മോൾ അടുത്തുന്ന് മാറില്ല എന്നുള്ളതാണ് ഏക ആശ്വാസം… എപ്പഴും എന്തെങ്കിലും പറഞ്ഞു കൂടെ തന്നെ ഉണ്ടാകും..നേരം കഴിയും തോറും ഏട്ടനെ കാണാൻ കൊതി ആയി തുടങ്ങി..കോളേജ് കഴിഞ്ഞാൽ ഇങ്ങോട്ട് വരും കരുതി 5 മണി ആവൻ നോക്കി ഇരുന്നു..അഞ്ചായി.. ആറും ആയി..എന്നിട്ടും വന്നില്ല..ഭക്ഷണം കഴിക്കാൻ കൂടെ തോന്നിയില്ല..അമ്മ ചീത്ത പറഞ്ഞപ്പോൾ പേരിനു കുറച്ച് കഴിച്ചു..ഉറങ്ങാൻ കിടന്നിട്ടും ഇതേ അവസ്ഥ… കണ്ണടക്കുമ്പോഴും തുറക്കുമ്പോഴും ഒക്കെ ആ മുഖം ഇങ്ങനെ നിറഞ്ഞു നിൽക്കുന്നു…അവസാനം എങ്ങനെ ഒക്കെയോ മയങ്ങി പോയി…

അലോകിന്റെ അവസ്ഥയും ഇതുതന്നെ..എന്നും ഈയിട ആയി പെണ്ണ് ഉറങ്ങി കഴിഞ്ഞാൽ അവളെ എടുത്ത് നെഞ്ചോട് ചേർത്തു കിടത്തിയെ ഞാനും ഉറങ്ങുള്ളു..ഇതിപ്പോ ഒന്ന് നേരാ വണ്ണം മിണ്ടാൻ കൂടെ കഴിഞ്ഞില്ല…റൂമിൽ ഇവിടെ തിരിഞ്ഞാലും അവളുടെ രൂപം.. തലോണ എടുത്ത് മുഖത്തോട് ചേർത്തു.. അവൾ കുളിച്ച് കഴിഞ്ഞ് ഇറങ്ങുമ്പോൾ പരക്കുന്ന ഷാംപൂ വിന്റെ ഗന്ധം..കാണാൻ തോന്നുന്നല്ലോ പെണ്ണേ നിന്നെ..നിന്നേ ചേർത്ത് പിടിച്ച് പുണരാൻ കൊതി തോന്നുന്നല്ലോ..എത്ര നേരം കണ്ണടച്ച് കിടന്നിട്ടും ഉറങ്ങാൻ സാധിച്ചില്ല അവന്..ക്ലോക്കിലേക്ക്‌ നോക്കിയപ്പോൾ സമയം ഒന്നര ആയി..ഇനി വേറെ വഴി ഇല്ല..പോയി കാണ തന്നെ.. മോശാണോ അലോകെ.. ഈ പാതിരാത്രി..ഏയ്.. അല്ല..വേറെ ആൾടെ പ്രോപ്പർട്ടി ഒന്നും അല്ലല്ലോ..സ്വന്തം അല്ലേ..എന്തും വരട്ടെ വച്ച് ശബ്ദം ഉണ്ടാക്കാതെ ബാൽക്കണിയിൽ നിന്നും ചാടി മുറ്റത്തേക്ക് ഇറങ്ങി..ബൈക്ക് എടുത്ത് ഗേറ്റ് കടന്ന് കുറച്ച് വരെ ഉന്തി..പിന്നെ സ്റ്റാർട്ട് ചെയ്ത് പറത്തി വിട്ടു.. അവളുടെ വീട് എത്തിയപ്പോൾ ആണ് നിർത്തിയത്…ബൈക്ക് ഒരു സൈഡിൽ ചാരി വച്ച് മതിൽ ചാടി അപ്പുറത്ത് എത്തി..

കാത്തിരിക്കൂ...?