എഴുത്ത്: മിഴി മാധവ്
അവളും കൂട്ടുകാരിയും കൂടിയാണ് വീട്ടിലേക്ക് വന്നത്.
ചിരിച്ച മുഖത്തോടെ അച്ഛൻ അവരെ സ്വീകരിച്ചിരുത്തി.
പരിഭ്രത്തോടെ അവൾ ചോദിച്ചൂ..
“അച്ഛാ ഉണ്ണിയെ കാണണം..അവൻ എന്നെ കാണാൻ കൂട്ടാക്കുന്നില്ലാ…അവനോടെനിക്ക് സംസാരീ ക്കണം.”
അവളുടെ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു.
”ഞാൻ വിളിക്കാം മോളെ “
അതും പറഞ്ഞ് അച്ഛൻ അകത്തേക്ക് കയറി.
അച്ഛനെയൊന്നു നോക്കിയതിനു ശേഷം ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
എന്നെ കണ്ടതും അവൾ പൊട്ടിതെറിച്ചു.
“എന്തിനാ എന്നോടിങ്ങനെ പെരുമാറുന്നേ.ഞാൻ ഫോൺ വിളിച്ചാ എടുക്കുന്നില്ലാ. എന്നിൽ നിന്നുമിങ്ങനെ ഒഴിഞ്ഞു മാറി നടുക്കുന്നതെന്താ.? “
അതൊരു പൊട്ടി കരച്ചിലായി..അത് ഗൗനിക്കാതെ ഞാൻ പറഞ്ഞു.
“മായ എന്നോടു ക്ഷമിക്കണം.എനിക്ക് നിന്നെ ഭാര്യയായി സ്വീകരിക്കാൻ കഴിയില്ലാ…ഞാൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചൂ.”
അവൾ എന്നെ തുറിച്ചു നോക്കി. കണ്ണിൽ ചുവപ്പു പടർന്നെങ്കിലും കണ്ണിരൊലിക്കുന്നുണ്ടായിരുന്നു.
അത് കാണാതെ ഞാൻ തുടർന്നു.
“നിന്റെ അച്ഛൻ തീരുമാനിച്ച കല്യാണത്തിന് നീ സമ്മതിക്കണം.എന്നെ വെറുതെ വിടണം.”
അവളൊരു ഏങ്ങലോടെ ചോദിച്ചൂ.
“ഞാനില്ലാതെ നിനക്കൊരു ജീവിതമില്ലാന്നു പറഞ്ഞിട്ട് ഇപ്പോ ഇങ്ങനെ. എന്ത് കുറവാണെന്നിൽ ഉണ്ണി കണ്ടത്. ?”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിന്നെക്കാൾ കൂടുതൽ സൗന്ദര്യം. പിന്നെ അവർ എനിക്ക് വച്ചു നീട്ടൂന്ന സൗഭാഗ്യങ്ങൾ അതെല്ലാം വെച്ചു നോക്കുമ്പോൾ.എനിക്കു നിന്നെ വിവാഹം ചെയ്ത് ഒന്നുമില്ലാത്തവനായി ജീവിക്കാൻ വയ്യാ.”
ഞാൻ പറയുന്നതു കേട്ട് താങ്ങാൻ കഴിയാതെ മായ കൂട്ടുകാരിയെ കെട്ടി പിടിച്ചു കരഞ്ഞു.
ഇരച്ചു വന്ന ദേഷ്യത്തിൽ കൂട്ടുകാരി പറഞ്ഞു.
“നീ ഒരു ആണണോടാ.എന്തായിരുന്നു പ്രണയം..! ചതിക്കണമായിരുന്നോ ഈ പാവത്തിനെ.ഇവൾക്കിനി നിന്നെ വേണ്ടാ നിന്നെക്കാൾ നല്ലൊരുത്തനെ മായക്കു കിട്ടും.”
അതും പറഞ്ഞവൾ മായയെ നെഞ്ചിൽ നിന്നടർത്തി കൊണ്ട് അവളോട് പറഞ്ഞു..
“നിനക്കു തൃപ്ത്തിയായില്ലെ..ജീവിച്ചു കാണിക്കണം ഇവന്റ മുന്നിൽ.”
ഒരു നിമിഷം കണ്ണുതുടച്ചു കൊണ്ടവൾ കൂട്ടുകാരിയെ നോക്കിയതിനു ശേഷം എന്നോടവൾ പറഞ്ഞു.
“എല്ലാം ഉണ്ണീടെ ഇഷ്ടം. ഞാൻ ഒരിക്കലും ശപിക്കില്ലാ ട്ടോ “
ഒരു തേങ്ങൽ.
ഞാൻ ചിരിച്ചൂ.
അവൾ പോയതിനു ശേഷം ഞാൻ വാതിലടച്ചൂ. മുന്നിൽ അച്ഛൻ. സകലപിടിയും വിട്ട് ഞാൻ അച്ഛനെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു പറഞ്ഞു.
“ഇനി ഒരു മാസം കൂടിയെ ഈ ഉണ്ണിക്ക് ആയുസുള്ളുവെന്ന് ഞാനെങ്ങനെ മായയോടു പറയും അച്ഛാ.!”
കരച്ചിലടക്കാൻ പാടുപ്പെട്ടുകൊണ്ട്.
ദൈവം വിധിച്ചു ഡോക്ടർ പറഞ്ഞു ക്യാൻസറെന്ന്.
എങ്കിലും അവൾ പറഞ്ഞല്ലോ എന്നെ ശപിക്കില്ലെന്ന്.അതു മതിയെനിക്ക് ഇനിയുള്ള എണ്ണപ്പെട്ട ദിവസം ജീവിച്ചൂ തീർക്കാൻ.
അപ്പോഴാണ് പുറത്തൊരു പൊട്ടിക്കരച്ചിൽ കേട്ടത്. ഞാൻ പറഞ്ഞതെല്ലാം കേട്ടുകൊണ്ട് പുറത്ത് മായ. ഞാൻ തകർന്നുപോയി. ഒരു ഏങ്ങലോടെ അവൾ എന്നെ കെട്ടിപ്പുണർന്നു കൊണ്ട് പറഞ്ഞു.
“എന്നോട് പറയാമായിരുന്നില്ലെ ഉണ്ണിയേട്ടാ.നമ്മൾ നമ്മുടെ ഓരോ സ്വപ്നങ്ങളും പങ്കുവെച്ചതല്ലെ…വിധിയെങ്കിൽ വിധി ഉണ്ണിയേട്ടൻ ജീവിച്ചിരിക്കുന്നതുവരെ ഏട്ടന്റെ പെണ്ണായി എനിക്ക് ജീവിക്കണം. അരുതെന്നു മാത്രം പറയരുത്. എന്നോട് പോകുവാൻ പറയരുത്. “
അവളുടെ യാചനയിൽ എന്റെ കണ്ണുകൾ നിറയുമ്പോൾ അരികിൽ അവളുടെ കൂട്ടുകാരി തെറ്റുപറ്റിപോയി എന്നർത്ഥത്തിൽ കൈകൂപ്പിനിൽക്കുന്നുണ്ടായിരുന്നു..