മനക്കരുത്ത്
Story written by PRAVEEN CHANDRAN
മാർക്കറ്റിലെ തിരക്കുകൾക്കിടയിലൂടെ നടന്ന് വരുകയായിരുന്നു അവരും മകളും…
വാങ്ങിക്കാനുള്ള സാധനങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു…
“അമ്മേ ഒന്ന് പെട്ടെന്ന് വരുന്നുണ്ടോ? എനിക്ക് നാളെ ക്ലാസ്സ് ടെസ്റ്റ് ആണ്..പഠിക്കാനുണ്ട്.. “
അത് കേട്ടപ്പോഴാണ് സമയം ഇത്ര വൈകി എന്ന് അവർക്കും ബോധ്യമായത്.. മകൾ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത് എന്നത് കൊണ്ട് അവർ പെട്ടെന്ന് തന്നെ അവിടെ നിന്ന് മടങ്ങുവാൻ തീരു മാനിച്ചു…
” പെട്ടെന്ന് തന്നെ പോകാം മോളേ.. ഒന്ന് രണ്ട് പച്ചക്കറി കൂടെ വാങ്ങാനുണ്ട്” അവർ അവളെ സമാധാനിപ്പിച്ചു..
ഓട്ടോ കിട്ടണമെങ്കിൽ റോഡ് വരെ പോകണമാ യിരുന്നു.. വഴി മുഴുവൻ സാധനങ്ങൾ വാങ്ങി ക്കാൻ വന്നവരുടെ തിക്കും തിരക്കുമാണ്..
അവൾ തിരക്കിലേക്ക് തന്നെ നോക്കി നിന്നു…
അവൾക്ക് തിരക്കിനെ പണ്ടേ പേടിയായിരുന്നു.. അതിന് കാരണം അവളുടെ ചെറുപ്പത്തിലേ ഉള്ള അനുഭവങ്ങളാണ്.. തിരക്കുള്ള സ്ഥലങ്ങളിൽ വച്ച് പലപ്പോഴും അവൾക്ക് പീ ഢനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.. പ്രതികരിക്കാൻ അവൾക്ക് ഭയമായിരുന്നു… അമ്മയോട് പറയാനുള്ള ധൈര്യം പോലും അവൾക്കില്ലായിരുന്നു.. അമ്മ ഭയങ്കര ദേഷ്യക്കാ രി ആണെന്ന് അവൾക്ക് അറിയാം… അച്ഛനാണെ ങ്കിൽ ഗൾഫിലുമാണ്..
അമ്മ ഇതിന്റെ പേരിൽ അവളെ വഴക്ക് പറയുമോ അതോ മറ്റെന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്ന് അവൾ ഭയന്നിരുന്നു..
മകളുടെ ഭയത്തെ പറ്റി അവർക്കും ചില സംശയ ങ്ങൾ ഉണ്ടായിരുന്നു… അവർ ആദ്യമായാണ് അവളെ മാർക്കറ്റിലേക്ക് കൂടെ കൂട്ടിയതും..
“വേഗം വാ മോളെ… പെട്ടെന്ന് നടന്നാൽ അപ്പുറത്ത്നിന്ന് ഓട്ടോ കിട്ടും… അല്ലെങ്കിൽ സ്റ്റാ ന്റ് വരെ നടക്കേണ്ടി വരും…”
അല്പം ഭയത്തോടെ ആണെങ്കിലും അവൾ തിരക്കിലേക്കിറങ്ങി.. കുറച്ച് ദൂരം നടന്നതേയുള്ളൂ അതിനിടയിൽ തന്നെ പല കൈകളും അവളുടെ ദേഹത്തിലൂടെ ഇഴഞ്ഞ് പോയി.. അവൾക്ക് ഭയം കൂടി.. അവർ മുന്നിലായിരുന്നു നടന്നിരുന്നത്..
“ഞാൻ മുന്നിൽ നടന്നോട്ടെ അമ്മേ.. സഹികെട്ട് അവൾ ചോദിച്ചു…”
അവളുടെ മുഖം വല്ലാതെ വിയർത്തിരുന്നു.. അവർക്ക് എന്തോ പന്തികേട് തോന്നി…
അവർ അവളെ മുന്നിലേക്ക് നടത്തി…
എതിരേ വരുന്ന ആളെക്കണ്ട് അവൾ ഞെട്ടി.. ബസ്റ്റാനന്റിലും മറ്റും വച്ച് പലതവണ അവളയാളെ കണ്ടിട്ടുണ്ട്.. പെൺകുട്ടികളുടെ പിൻഭാഗത്ത് കൈയറിയാതെ പോലെ അമർത്തി പോകുന്ന അയാളെ അവൾക്ക് വെറുപ്പായിരുന്നു.. അവളും അയാളുടെ ആ കാ മഭ്രാന്തിന് ഇരയായിട്ടുണ്ട്.. അകലെ നിന്ന് അവളെ കണ്ടപ്പോൾ തന്നെ അവൾ അമ്മയോട് ചേർന്ന് തന്നെ നടന്നു..
അയാളവളുടെ അടുത്തെത്തിയതും കൈ പതുക്കെ അവളുടെ ദേഹത്തേക്ക് നീണ്ടു..
പെട്ടെന്നായിരുന്നു അത് സംഭവിച്ചത്…
അവർ ആ കൈ പിടിച്ച് നിർത്തി.. അത് കണ്ടതും അവളൊന്ന് ഞെട്ടി..
“കൊടുക്ക് മോളേ.. ഇയാളുടെ ചെപ്പുകുറ്റിക്ക് ഒന്ന്” അവർ അലറി…
അത കേട്ട് പലരും അങ്ങോട്ട് ശ്രദ്ധിച്ചു.. അയാൾ വിറയ്ക്കാൻ തുടങ്ങി…
പക്ഷെ അവളാണ് ശരിക്കും ഭയന്നത്.. കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവൾക്ക്..
“ഞാനല്ലേ പറഞ്ഞത്… അടിക്കെടീ… “
അവളുടെ ദേഹം വിറയ്ക്കാൻ തുടങ്ങി.. അമ്മ യുടെ മുഖം കണ്ട് അവൾക്ക് ഭയം കൂടി.. എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്നു..
“നീ ഇപ്പോൾ ഇവനെ വിട്ടാൽ ഇനിയും നിന്നെപ്പോലെ ഒരുപാട് പെൺകുട്ടികളെ കയറി പിടിക്കാനുള്ള ധൈര്യം ഇവനുണ്ടാവും.. നീ കാരണം രക്ഷപെടാൻ പോകുന്നത് മറ്റൊരു പെൺകുട്ടി ആയിരിക്കും.. പിന്നെ ഇന്ന് നീ ഇതിന് ധൈര്യം കാണിച്ചാൽ പിന്നെ നിനക്ക് ഒരു തിരക്കി നേയും പേടിക്കേണ്ടി വരില്ല.. പ്രതികരണശേഷി നഷ്ടപെടുമ്പോഴാണ് ഇവന്മാരൊക്കെ വളർന്ന് വരുന്നത്.. നാളെ ഒരു കുപ്പി പെട്രോളിലൊതുങ്ങി തീരണ്ടെങ്കിൽ അടിക്ക് മോളെ…”
അത് കേട്ടതും അവൾക്ക് എന്തെന്നില്ലാത്ത ധൈര്യം വന്നു… പിന്നെ ഒന്നും നോക്കിയില്ല നല്ലൊന്നാന്തരം ഒരു അടിയായിരുന്നു അത്.. അത് കണ്ട് അവളുടെ അമ്മ തന്നെ അത്ഭുതപെ ട്ടു…
“ഒന്ന് കൂടെ കൊടുക്കട്ടേ അമ്മേ?” അവൾ ചോദിച്ചു…
അത്കേട്ട് കണ്ട് നിന്നവരിൽ ഒരാൾ പറഞ്ഞു..
“കൊടുക്ക് മോളേ.. മോളുടെ അമ്മ ചെയ്തത് തന്നെയാ ശരി… ഇവന്മാരെയൊക്കെ പോലീസില് പിടിച്ച് കൊടുത്തിട്ടും കാര്യമൊന്നുമില്ല… ഈ ധൈര്യം തന്നെയാണ് ഒരമ്മ മകൾക്ക് പകർന്ന് നൽകേണ്ടത്.. ധൈര്യായി അടിച്ചോ.. ബാക്കി ഞങ്ങൾ നോക്കിക്കോളാം..”
അത് കേട്ടതും അവൾക്ക് ധൈര്യം കൂടി.. മുഷ്ഠി ചുരുട്ടി നല്ലൊരു ഇടിയായിരുന്നു അവൾ അയാൾക്ക് കൊടുത്തത്.. പോരാത്തതിന് ഒരു ചവിട്ടും.. പിന്നീട് ഒരിക്കലും അവൾക്ക് ഒരു തിരക്കിനേയും പേടിക്കേണ്ടി വന്നിട്ടില്ല…
പ്രവീൺ ചന്ദ്രൻ